﻿1
00:00:00,200 --> 00:00:20,200
മലയാളം സബ്ടൈറ്റിൽ തയ്യാറാക്കിയത്:
ടി കെ ഉമ്മർ, ഓപ്പൺ ഫ്രെയിം പയ്യന്നൂർ

2
00:00:25,523 --> 00:00:31,523


3
00:00:35,702 --> 00:00:40,696
ക്യാമറ - ദിലീപ് രഞ്ജൻ മുഖോപാധ്യായ

4
00:00:52,452 --> 00:00:55,683
എഡിറ്റിങ്ങ് - രമേശ് ജോഷി

5
00:01:29,055 --> 00:01:30,900
ഗാനങ്ങള്‍ : ജ്യോതിരിന്ദ്ര മൈത്ര

6
00:01:30,901 --> 00:01:34,721
സംഗീതം: സലിൽ ചൗധരി, ബിജൻ ഭട്ടാചാര്യ, ന്യകാന്തോ ഭട്ടാചാര്യ

7
00:01:53,746 --> 00:01:55,006
പാടിയവർ - ദേബബ്രത ബിശ്വാസ്, ഹേമാംഗ ബിശ്വാസ്

8
00:01:55,007 --> 00:01:56,554
പ്രീതി ബന്ദോപാധ്യായ്, സുമിത്ര സെൻ, ബിജൻ ഭട്ടാചാര്യ, മൻറ്റു ഘോഷ്

9
00:01:56,555 --> 00:01:57,276
ജ്യോതീന്ദ്ര മെയ്ത്ര, രത്ന സർക്കാർ

10
00:01:57,277 --> 00:01:58,740
ശ്രിജത ചക്രബർത്തി, ചിത്ര മൊണ്ടാൽ, രാമേന്ദ്ര നാരായൻ, റോയ് ചൗധരി

11
00:02:22,876 --> 00:02:26,832
സുപ്രിയ ചൗധരി, അബിനാഷ് ബന്ദോപാധ്യായ്, അനിൽ ചതോപാധ്യായ്, സതീന്ദ്ര ഭട്ടാചാര്യ

12
00:02:26,833 --> 00:02:27,870
ചിത്ര മൊണ്ടാൽ,, ഗീത ദെ

13
00:02:30,817 --> 00:02:33,056
ഘനശ്യാം മുഖോപാധ്യായ്, ബിജൻ ഭട്ടാചാര്യ, മൻറ്റു ഘോഷ്

14
00:02:33,057 --> 00:02:35,811
ദിജു ഭവാൽ സത്യബ്രതാ ചതോപാധ്യായ്, നിർമ്മൽ ഘോഷ്, അരുൺ മുഖാപാധ്യായ്

15
00:02:52,438 --> 00:02:57,398
സരോദ് - ഉസ്താദ് ബഹാദൂർ ഖാൻ

16
00:03:07,854 --> 00:03:10,652
സംഗീതം - ജ്യോതീന്ദ്ര മെയ്‌ത്ര
സഹായി- മൻറ്റു ഘോഷ്

17
00:03:13,593 --> 00:03:18,587
സംവിധാനം -
ഋത്വിക് കുമാർ ഘട്ടക്ക്

18
00:03:25,371 --> 00:03:29,050
നാടകം ആവശിച്ച ചെറുപ്പക്കാർ ഒത്തുചേർന്ന് ഒരു നാടക കുടുംബം ആരംഭിച്ചു.

19
00:03:29,051 --> 00:03:31,901
അവരവിടെ ശ്രദ്ധയും സ്നേഹവും അസൂയയും എല്ലാം ചേർത്ത് അവരുടെ കുടുംബം രൂപപ്പെടുത്തി.

20
00:03:31,902 --> 00:03:33,461
ഒരു സാധാരണ കുടുംബ ജീവിതമായിരുന്നില്ല അത്.

21
00:03:33,462 --> 00:03:36,578
അത്തരം ഒരു കുടുംബത്തിൻ്റെ ചരിത്രത്തിൽ നിന്നും ഒരധ്യായമാണ് ഇവിടെ ചിത്രീകരിക്കാൻ ശ്രമിക്കുന്നത്.

22
00:03:47,727 --> 00:03:52,164
നാടകത്തിന്‍റെ രണ്ടാം രംഗം ആരംഭിക്കുന്നു..

23
00:03:53,466 --> 00:03:54,763
എന്നോടു പറയൂ...

24
00:03:55,201 --> 00:03:56,668
എന്നോടു പറയൂ...

25
00:03:57,770 --> 00:04:03,436
എന്‍റെയീ ഫലഭൂയിഷ്ഠമായ മണ്ണുവിട്ടു
പോവുക - ഈ പത്മാ നദി...

26
00:04:04,544 --> 00:04:05,602
ഞാനെന്തിനു പോകണം?

27
00:04:06,980 --> 00:04:07,947
ഭക്ഷണത്തിനു വേണ്ടി ...

28
00:04:09,449 --> 00:04:10,848
ഒരഭയാര്‍ഥിയാവാനുള്ള അവസാന
അവസരമാണിത് ...

29
00:04:12,685 --> 00:04:13,549
ഒരു അഭയാര്‍ഥി...

30
00:04:13,753 --> 00:04:16,779
ഭൂമിയില്ലാത്ത ഒരഭയാര്‍ഥി ...
അങ്ങനെയാണ് പത്രക്കാര്‍ വിളിക്കുന്നത്.

31
00:04:17,724 --> 00:04:19,282
ഓഹ്! ലജ്ജാകരം...ലജ്ജാകരം.

32
00:04:22,295 --> 00:04:23,284
ആ വിഢ്ഡിയായ വയസ്സനെ നോക്ക്...

33
00:04:23,663 --> 00:04:26,530
നല്ല ഉപദേശങ്ങളൊന്നും ശ്രദ്ധിക്കില്ല...
ഒന്നിലും തന്നെ ശ്രദ്ധിക്കില്ല.

34
00:04:32,739 --> 00:04:35,833
അച്ഛാ! കല്‍ക്കത്തയില്‍ നമുക്ക് താമസിക്കാനൊരിടമുണ്ടാവില്ലേ?

35
00:04:36,075 --> 00:04:36,775
അസംബന്ധം.

36
00:04:39,679 --> 00:04:40,611
എന്തൊരു നിര്‍ഭാഗ്യം...

37
00:04:40,913 --> 00:04:46,010
ശാപം കിട്ടിയ ജന്മമാണെന്‍റേത്...
എന്‍റെ പൂര്‍വ്വികരും ശപിക്കപ്പെട്ടവര്‍...

38
00:04:49,489 --> 00:04:52,481
ഈ പത്മാനദിക്കരയില്‍ ജനിക്കാനും ജീവിക്കാനും
മാത്രം ഞാനെന്തൊരു നിര്‍ഭാഗ്യവാനാണ്?...

39
00:05:00,733 --> 00:05:03,327
ഞാനെന്‍റെ സ്വന്തം അമ്മയെ പിരിയുകയാണ്...

40
00:05:12,011 --> 00:05:15,742
അമ്മയ്ക്കു വേണ്ടി ഇതാ ഞാനവസാന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയാണ്.

41
00:05:16,115 --> 00:05:17,480
അത് വളരെക്കാലത്തിനു മുമ്പായിരുന്നു ...

42
00:05:22,255 --> 00:05:23,415
ഹൊ! നാടകം...

43
00:05:23,589 --> 00:05:25,181
നിനക്കവളുടെ പേരറിയുമോ, ശാന്താ?...

44
00:05:26,025 --> 00:05:26,725
പരീക്ഷണം.

45
00:05:27,427 --> 00:05:29,952
ജഗദീഷ് ചന്ദ്രബോസിന്‍റെ ഗവേഷണപ്രബന്ധം.

46
00:05:31,097 --> 00:05:32,792
നമ്മുടെ അനസൂയ അവതരിപ്പിക്കും...

47
00:05:33,266 --> 00:05:34,255
മല്‍സരം നമ്മള്‍ നേടിയിരിക്കും.

48
00:05:34,600 --> 00:05:36,693
അതെന്താ അനസൂയ?

49
00:05:37,170 --> 00:05:38,194
അവളാണ് എല്ലാരെക്കാളും നല്ലത്...

50
00:05:40,039 --> 00:05:42,633
രമണ്‍ ഇതു വരെ സ്റ്റേജിന്‍റെ
പിന്നില്‍ നിന്നും വന്നിട്ടില്ല.

51
00:05:43,176 --> 00:05:45,838
ആ ആള്‍ക്കൂട്ട രംഗത്ത് ആളുകള് കുറവുണ്ടോ?

52
00:05:46,245 --> 00:05:47,803
ആരെയെങ്കിലും സ്റ്റേജിലേക്ക് ഉന്തിക്കേറ്റിയാല്‍...

53
00:05:47,914 --> 00:05:49,779
രമണ്‍ സ്വയമതില്‍ ആനന്ദിക്കുന്നുണ്ടാവണം.

54
00:05:50,316 --> 00:05:51,476
രമണ്‍, എങ്ങോട്ടാ ഇത്ര തിരക്കിട്ട്?

55
00:06:01,661 --> 00:06:02,491
രമൺ നീ തിരക്കിട്ടെങ്ങോട്ടേക്കാ?

56
00:06:03,896 --> 00:06:05,386
തമാശ വിട്...അനസൂയ അഭിനയിക്കുകയാണ്.

57
00:06:06,032 --> 00:06:07,124
എന്താ?...

58
00:06:30,490 --> 00:06:33,789
നമ്മള്‍ക്ക് പത്ത് മിനുട്ടിന്‍റെ ഇടവേളയുണ്ട്...

59
00:06:33,960 --> 00:06:38,954
തുടര്‍ന്ന് നാടകത്തിന്‍റെ അവസാനരംഗം.

60
00:06:41,667 --> 00:06:43,828
ഈ ഭാഗത്തു നിന്നും നീ ഇവിടെ പിന്നിലേക്കു നടക്കണം......

61
00:06:44,237 --> 00:06:46,000
നീ ഇന്ന് കല്‍ക്കത്തിയലെത്തിച്ചേരും...

62
00:06:46,272 --> 00:06:48,866
നിന്‍റെ ഭര്‍ത്താവ് ഇളയ മകനെയുമെടുത്ത് വെള്ളം അന്വേഷിച്ച് അലയുകയാണ്...

63
00:06:49,275 --> 00:06:50,037
അവര്‍ ഇതു വരെ തിരിച്ചു വന്നിട്ടില്ല...

64
00:06:50,343 --> 00:06:51,742
പതുക്കെ വിഷാദം നിന്നെ പിടികൂടുന്നു ...

65
00:06:54,280 --> 00:06:55,144
നിനക്ക് ഡയലോഗുകളൊന്നുമില്ല ...

66
00:06:55,715 --> 00:06:56,415
ഓക്കെയല്ലേ?...

67
00:07:15,201 --> 00:07:16,634
അവന്‍ അവളെക്കുറിച്ചു പറഞ്ഞപ്പോള്‍

68
00:07:17,036 --> 00:07:18,094
നീ രമണിന്‍റെ മുഖം കാണേണ്ടതായിരുന്നു.

69
00:07:18,738 --> 00:07:19,636
അവന്‍റെ കിളിപോയ അവസ്ഥയായിരുന്നു

70
00:07:42,028 --> 00:07:42,728
ഇതെടുക്ക്...

71
00:07:45,965 --> 00:07:46,693
സാരി തലയിലേക്ക് വലിച്ചിട്

72
00:08:21,767 --> 00:08:22,893
നീയെന്താ ചിന്തിക്കുന്നത്?

73
00:08:26,105 --> 00:08:26,805
റോളിനെക്കുറിച്ച് ...

74
00:08:27,473 --> 00:08:28,173
ദൈവമേ...

75
00:08:28,541 --> 00:08:30,532
അത് വിട്...ഇത്രേം പ്രശ്നങ്ങള്‍ക്കു കാരണം അവള്‍ മാത്രമാണോ?

76
00:08:31,644 --> 00:08:32,344
മിണ്ടരുത്.

77
00:09:36,108 --> 00:09:37,006
ഓഹ്! മഹിന്ദര്‍ ...

78
00:09:37,143 --> 00:09:38,007
ഈ പടിഞ്ഞാറന്‍ തീരം ...

79
00:09:38,811 --> 00:09:39,511
നിന്‍റെ വാഗ്ദത്ത ഭൂമി...

80
00:09:40,279 --> 00:09:44,169
ഈ പ്ലാറ്റ് ഫോമിലിരുന്ന് ...

81
00:09:44,170 --> 00:09:48,687
കൊതുകുകളുടെ മൂളല്‍ കേട്ട്, സ്വപ്നത്തിലെന്ന
പോലെ ആകാശത്തേക്കു കണ്ണുയര്‍ത്തി...

82
00:09:53,459 --> 00:09:54,756
ഞാനെങ്ങോട്ടേക്കാ നോക്കേണ്ടത്...

83
00:09:55,394 --> 00:09:56,622
എല്ലായിടത്തും മൂടല്‍ മാത്രം...

84
00:10:00,032 --> 00:10:01,397
മണ്ണു നഷ്ടപ്പെട്ട അഭയാര്‍ഥികള്‍....

85
00:10:03,302 --> 00:10:04,394
വയസ്സായ ആളുകള്‍ എപ്പോഴും പറഞ്ഞോണ്ടിരിക്കും...

86
00:10:17,350 --> 00:10:18,817
സാരി തലയിലേക്കിട്...

87
00:10:19,385 --> 00:10:20,085
പരമാവധി...

88
00:10:20,753 --> 00:10:22,778
നിനക്കതു ശരിക്കും ചെയ്യാവുന്നതാണ്...

89
00:10:34,100 --> 00:10:34,800
നില്‍ക്ക്...

90
00:10:36,068 --> 00:10:37,626
ഇതിലെന്താ അപമാനകരമായിട്ടുള്ളത്?

91
00:10:37,937 --> 00:10:40,167
നീ എല്ലാവരെയും അപമാനിച്ചു... സെക്രട്ടറിയായിരുന്നു കൊണ്ട്.

92
00:10:41,607 --> 00:10:42,307
ഓഹ്!...

93
00:10:43,442 --> 00:10:44,704
അവരുടെ കൂടെ അഭിനയിച്ചതോ!...

94
00:10:45,077 --> 00:10:45,907
അവരു നമ്മുടെ എതിരാളികളാണ്..

95
00:10:46,412 --> 00:10:47,112
എങ്ങനെ?...

96
00:10:47,380 --> 00:10:48,244
കാരണം നമ്മളെല്ലാം അങ്ങനെയാ കരുതുന്നത്..

97
00:10:59,525 --> 00:11:00,719
പക്ഷേ അഭിനയിച്ചെന്നു വെച്ച്...

98
00:11:01,460 --> 00:11:02,927
എന്തിനാ എല്ലാരും ഇങ്ങിനെ പെരുമാറുന്നത്?

99
00:11:03,729 --> 00:11:04,728
നമുക്കിത് വേണം...

100
00:11:04,830 --> 00:11:06,354
നമുക്കിത് അവതരിപ്പിക്കണം....

101
00:11:09,535 --> 00:11:10,797
പറയൂ.

102
00:11:11,437 --> 00:11:14,304
നമ്മുടെ മീറ്റിങ്ങ് നാളെ രാവിലെ തുടങ്ങും.

103
00:11:23,149 --> 00:11:26,744
സമൂഹത്തിന്‍റെ പ്രതിഫലനമാണ്
നാടകത്തില്‍ നാം കാണുന്നത്...

104
00:11:27,353 --> 00:11:30,083
നമ്മള്‍ നാടിനെ പ്രചോദിപ്പിക്കണം ...

105
00:11:42,368 --> 00:11:43,130
എന്താ ഇതിന്‍റെയൊക്കെ അര്‍ഥം?

106
00:11:45,104 --> 00:11:46,071
അയാള് പറയട്ടെ...

107
00:11:59,318 --> 00:12:01,309
എന്തുകൊണ്ടാ "ദക്ഷിണ പഥം" ഇത്ര അസംബന്ധമായിപ്പോയത്?

108
00:12:01,587 --> 00:12:02,287
എന്താ?...

109
00:12:04,957 --> 00:12:06,686
ഇന്നലെ ഈ മാന്യന്‍ പറയുകയായിരുന്നു...

110
00:12:08,360 --> 00:12:09,922
ഇതുവരെ അത് നല്ലതായിരുന്നില്ല...
ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്

111
00:12:13,799 --> 00:12:16,768
കുറച്ചു കൂടി മാന്യത നിങ്ങളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചു...

112
00:12:40,459 --> 00:12:41,159
നമുക്കിവിടുന്ന് സ്ഥലം വിടാം ...

113
00:12:43,529 --> 00:12:46,987
ഇത് തീരും മുമ്പ് പോകരുത് ...

114
00:12:50,336 --> 00:12:52,270
തുടരൂ, ഞങ്ങളിവിടെ ഉണ്ട്...

115
00:13:06,986 --> 00:13:07,714
പറയൂ ...

116
00:13:07,820 --> 00:13:08,809
നിങ്ങളെന്താ മറുപടി പറയാത്തത്?

117
00:13:08,988 --> 00:13:11,456
ജയാ, ആരാ ഈ സ്ത്രീ?

118
00:13:12,158 --> 00:13:16,151
ദക്ഷിണ പഥത്തിലെ അനസൂയഭട്ടാചാര്യ.

119
00:13:22,535 --> 00:13:23,502
വരൂ നമുക്കൊരു ചായ കഴിക്കാം...

120
00:13:23,669 --> 00:13:24,369
വേണ്ട...

121
00:13:24,537 --> 00:13:25,595
നീങ്ങളെന്താ ഒന്നും പറയാത്തത്? ..

122
00:13:27,239 --> 00:13:29,139
പറയൂ, നീയെന്തിനാണത് പറഞ്ഞത്?

123
00:13:33,379 --> 00:13:34,437
നീയത് ദേഷ്യത്തിലാണോ പറഞ്ഞത്?

124
00:13:34,747 --> 00:13:35,447
എന്തു കൊണ്ട്?...

125
00:13:37,950 --> 00:13:38,939
നീ ശാന്തയുടെ ബന്ധുവാണോ?

126
00:13:39,785 --> 00:13:40,485
അതെ എന്‍റെ ആന്‍റി...

127
00:13:40,553 --> 00:13:41,383
നീ ഇവിടെ പുതിയതാണോ? ...

128
00:13:45,791 --> 00:13:46,587
അവള്‍ ഞങ്ങളുടെ കൂടെയായിരുന്നു...

129
00:13:47,760 --> 00:13:52,754
അവതരണത്തിനു തൊട്ടു മുമ്പ്... അവര്‍
ഞങ്ങളെ വിട്ട് വേറെ തിയ്യേറ്റര്‍ ഉണ്ടാക്കി...

130
00:13:54,533 --> 00:13:56,763
എന്തിനാ അവരത് ചെയ്തത്?

131
00:14:09,381 --> 00:14:10,507
ഞാനതൊരു വ്യക്തിപരമായ
അപമാനമായിത്തന്നെ എടുത്തു..

132
00:14:17,923 --> 00:14:19,049
ഞാന്‍ നിങ്ങളുടെ നാടകം കണ്ടു ...

133
00:14:19,425 --> 00:14:20,323
ഞാനതിനെക്കുറിച്ച് പറഞ്ഞോട്ടെ??

134
00:14:20,593 --> 00:14:21,293
പറയൂ...

135
00:14:22,461 --> 00:14:24,793
നിങ്ങളെന്തിനാ അങ്ങനെ അലറി വിളിക്കുന്നത്? ...

136
00:14:24,897 --> 00:14:25,886
യുദ്ധത്തിലെന്ന പോലെ...

137
00:14:29,602 --> 00:14:30,569
വേറെന്തെങ്കിലും?...

138
00:14:34,206 --> 00:14:35,400
മാഡം, നിങ്ങള് സ്മാര്‍ട്ട് ആണെന്നു എനിക്കറിയാം....

139
00:14:35,708 --> 00:14:38,040
നിങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ന്നൂടെ?

140
00:14:38,143 --> 00:14:39,201
ബ്രിഗു നിങ്ങളെ ഒരഭിനേത്രിയാക്കും.

141
00:14:42,548 --> 00:14:45,346
നിങ്ങള്‍ക്ക് നിങ്ങളെക്കുറിച്ച് നല്ല മതിപ്പാണല്ലോ...

142
00:14:45,651 --> 00:14:46,351
അനസൂയാ, വരൂ...

143
00:14:57,529 --> 00:14:58,229
സങ്കടം തന്നെ...

144
00:14:59,999 --> 00:15:02,934
ഇത്രയുംനേരം ഒരു വേവലാതിയുമില്ലാതെ ഒരു സ്ത്രീയോട് സംസാരിക്കുക....

145
00:15:03,435 --> 00:15:04,135
അതൊരു പുതിയ കാര്യമാണ്...

146
00:15:04,670 --> 00:15:05,370
കാപട്യങ്ങള്!...

147
00:15:05,804 --> 00:15:06,504
ഹലോ, സാര്‍...

148
00:15:10,743 --> 00:15:12,301
എനിക്ക് നിങ്ങളുടെ നാടകം ഇഷ്ടപ്പെട്ടു...

149
00:15:13,479 --> 00:15:14,411
ഞാനും ഒരഭയാര്‍ഥിയാണ്...

150
00:15:15,147 --> 00:15:16,546
ഞാനും നാടകട്രൂപ്പിലുണ്ടായിരുന്നു...

151
00:15:17,116 --> 00:15:19,949
ഇപ്പഴും എനിക്കതാവേശമാണ്.

152
00:15:22,888 --> 00:15:24,088
നിങ്ങളൊരു നടനാണോ?
- അതെ...

153
00:15:44,209 --> 00:15:46,643
ഞാന്‍ എഴുതാറുണ്ട്, എനിക്ക് നാടകം ഉപേക്ഷിക്കാനാവില്ല...

154
00:15:47,479 --> 00:15:49,208
എന്നെ നിങ്ങളുടെ ഗ്രൂപ്പില്‍ ചേര്‍ക്കുമോ?

155
00:15:49,481 --> 00:15:50,543
ആ വശത്ത്...
- ഹേയ്...

156
00:15:50,749 --> 00:15:53,741
ഇയാളെ പറഞ്ഞയക്കുന്നു... ഇയാളുടെ കഴിവൊന്നു പരിശോധിക്കാന്‍.

157
00:16:12,538 --> 00:16:13,538
ഈ ഫോട്ടോ ഒന്നു നോക്ക്...

158
00:16:21,113 --> 00:16:22,590
അനസൂയാ, നീ ഒരു ഷോ അവതരിപ്പിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നല്ലോ
.

159
00:16:22,591 --> 00:16:25,106
രണ്ടു ഗ്രൂപ്പുകളിലെയും അംഗങ്ങളെ ചേര്‍ത്ത്...
എല്ലാവര്‍ക്കും താല്പര്യമുണ്ട്.

160
00:16:25,551 --> 00:16:26,313
നമുക്കത് ചെയ്യാന്‍ പറ്റും..

161
00:16:30,856 --> 00:16:31,556
നമുക്ക് നോക്കാം...

162
00:16:38,397 --> 00:16:39,728
അവരുടെ വീട് നിന്‍റെ വീടിനു തൊട്ടു പിറകിലാണ്.

163
00:16:39,898 --> 00:16:40,598
എന്താ?...

164
00:16:40,899 --> 00:16:42,396
നീ കണ്ണു തുറന്നു പിടിക്കുകയാണെങ്കില്‍
നിനക്ക് മിക്കപ്പോഴും അവളെ കാണാന്‍ കഴിയും...

165
00:16:43,769 --> 00:16:47,865
ഇതിൻ്റെ വലുതാക്കിയ ഒരു കോപ്പി നിനക്കു തരാം.

166
00:17:03,422 --> 00:17:04,122
ദാദാ...

167
00:17:06,759 --> 00:17:12,129
ഇത് നിന്‍റെ അമ്മയുടെ ഡയറി ആയിരിക്കാം, പക്ഷേ നിര്‍ഭാഗ്യവശാല്‍ അവരെന്‍റെയും അമ്മയാണ്...

168
00:17:13,132 --> 00:17:14,565
അതുകൊണ്ട് എനിക്കിത് തൊടാനുള്ള അവകാശമുണ്ട്.

169
00:17:16,535 --> 00:17:18,162
വിദേശത്തേക്ക് ഒരു കത്തോ?

170
00:17:18,637 --> 00:17:19,337
അല്ലല്ല...

171
00:17:22,941 --> 00:17:23,641
നോക്ക്...

172
00:17:24,309 --> 00:17:26,300
എനിക്ക് ഒരു നാടകം അവതരിപ്പിക്കാനുള്ള അവസരം കിട്ടീട്ടുണ്ട്...

173
00:17:28,614 --> 00:17:29,842
ഞാനത് ഉപയോഗിക്കാന്‍ തീരുമാനിച്ചു.

174
00:17:30,249 --> 00:17:31,011
അലോസരം...

175
00:18:11,557 --> 00:18:12,457
ആരെയാ നിങ്ങള്‍ക്ക് കാണേണ്ടത്?

176
00:18:22,034 --> 00:18:23,433
ഹലോ സാര്‍...ഞാന്‍ വന്നു...

177
00:18:27,072 --> 00:18:28,004
ഇതാണ് അര്‍ജുനന്‍...

178
00:18:28,073 --> 00:18:30,837
ഈ നിമിഷത്തില്‍ നിങ്ങളീ

179
00:18:55,167 --> 00:18:56,031
ഇവിടെ സംഗീതം ഉണ്ടാവുന്നതാ നല്ലത്...

180
00:18:57,402 --> 00:18:59,734
രവിശങ്കറിന്‍റെയോ അലി അക്ബറിന്‍റെയോ പോലുള്ള.

181
00:19:15,821 --> 00:19:16,521
നല്ല ഭാവത്തോടെ വായിക്ക്...

182
00:19:32,804 --> 00:19:33,704
ഒരു കത്ത് ഇതാ...

183
00:19:37,709 --> 00:19:38,609
ഇതിലെന്താ...

184
00:19:38,877 --> 00:19:40,606
രണ്ടു ട്രൂപ്പും ഒന്നു ചേര്‍ന്ന് ഒരു നാടകം അവതരിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം...

185
00:19:41,880 --> 00:19:46,817
നിങ്ങളിത് ഒരുക്കും, റിഹേഴ്സലും മറ്റു കാര്യങ്ങളും. ഞങ്ങള്‍ സഹകരിക്കും...

186
00:19:47,753 --> 00:19:49,118
ചെലവ് നമ്മള്‍ തുല്യമായി പങ്ക് വെക്കും...

187
00:19:50,055 --> 00:19:52,922
നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍,
ഇത് നമ്മള്‍ക്ക് വേഗം തന്നെ തുടങ്ങാം.

188
00:19:54,026 --> 00:19:55,323
അനസൂയാ നിനക്കിതു നന്നായി തോന്നുന്നില്ലേ?...

189
00:19:55,328 --> 00:19:56,228
എന്തു പറയുന്നു?

190
00:19:57,763 --> 00:19:58,463
തീര്‍ച്ചയായും...

191
00:20:02,901 --> 00:20:04,232
ഞങ്ങള്‍ ആലോചിച്ച് നിങ്ങളെ വിവരമറിയിക്കാം.

192
00:20:06,605 --> 00:20:08,038
നീ ആവശ്യപ്പെട്ട എന്‍ലാര്‍ജ് ചെയ്ത ഫോട്ടോ...

193
00:20:09,675 --> 00:20:11,199
ആ ഫോട്ടോ ഇതാ..

194
00:20:13,579 --> 00:20:14,279
നല്ലത്...

195
00:20:14,780 --> 00:20:15,576
ശരി. എങ്കില്‍ കാണാം.

196
00:20:16,081 --> 00:20:22,077
ബ്രിഗു, വീട്ടില്‍ പോയി ഈ സ്ത്രിപ്റ്റിലൊന്നു വര്‍ക്ക് ചെയ്യ്.

197
00:20:26,024 --> 00:20:28,618
ഈ പ്രത്യേക ഫോട്ടോയില്‍ നിനക്കെന്താണ് താല്പര്യമെന്നാ എനിക്കല്‍ഭുതം.

198
00:20:44,042 --> 00:20:45,907
എനിക്കു നിങ്ങളുടെ അന്നത്തെ ഡയലോഗ് മറക്കാനാവില്ല...

199
00:20:46,278 --> 00:20:46,978
എന്തായിരുന്നു?...

200
00:20:49,414 --> 00:20:50,176
സ്വപ്നസമാനമായ ആകാശം...

201
00:20:51,250 --> 00:20:52,342
ആകെ മൂടല്‍ വീണ്...

202
00:20:54,453 --> 00:20:55,420
ഞാന്‍ പോകട്ടെ..

203
00:21:05,797 --> 00:21:07,424
ഇത്തരത്തില്‍ ഒരു നാടകം ഞാന്‍ തുടങ്ങാന്‍ പാടില്ലായിരുന്നു...

204
00:21:08,867 --> 00:21:10,698
ആ സമ്മേളന ദിവസമാണിത് തുടങ്ങിയത്..

205
00:21:16,775 --> 00:21:22,680
അച്ഛാ എനിക്കാ മരങ്ങളും വള്ളികളും കാണാന്‍ കാണാനാഗ്രഹമുണ്ട്...

206
00:21:23,382 --> 00:21:26,449
എനിക്കറിയാം മകളേ...അവ നിന്‍ മനസ്സിനെത്രമാത്രം പ്രിയപ്പെട്ടതാണെന്ന്...

207
00:21:53,245 --> 00:21:54,041
ശകുന്തളേ...

208
00:21:55,614 --> 00:21:58,891
വള്ളികള്‍ മരങ്ങളുടെ ശക്തമായ ശാഖകളില്‍

209
00:21:58,892 --> 00:22:01,814
ആശ്രയം കണ്ടെത്തും പോലെ...

210
00:22:02,954 --> 00:22:07,617
നീയും നിന്‍റെ ഭര്‍തൃഗൃഹത്തിലേക്കു യാത്രയാവുന്നു

211
00:22:07,618 --> 00:22:10,759
വീടും അഭയവും കണ്ടെത്താനായി....

212
00:22:13,165 --> 00:22:16,293
ഇന്ന് ഞാന്‍ സന്തുഷ്ടനാണ്....
ഇതാ ഈ വഴി മകളേ.

213
00:22:24,710 --> 00:22:25,410
ഒന്നുമില്ല...

214
00:22:30,582 --> 00:22:31,640
അടുത്തത് പ്രിയങ്കയുടെ ഒരു ഡയലോഗാണ്...

215
00:22:32,451 --> 00:22:33,850
എന്താ അവനത് പറയാതിരുന്നത്?

216
00:22:33,985 --> 00:22:34,785
അവള്‍ പുറത്തായിരുന്നു...

217
00:22:38,857 --> 00:22:42,054
പുറത്ത് അലഞ്ഞു തിരിയലോ?
അനുവാദം വാങ്ങണമെന്നുമറിയില്ലേ..

218
00:22:42,661 --> 00:22:43,361
തുടങ്ങ്.

219
00:22:53,405 --> 00:22:55,339
നമ്മുടെ സമയം ഇങ്ങിനെ നശിപ്പിച്ച്..

220
00:22:56,007 --> 00:22:58,032
ശരിയാകാത്തവര്‍ വെറെ തന്നെ പഠിച്ചിരിക്കണം..

221
00:23:00,345 --> 00:23:02,370
ഓരോരുത്തരും പ്രത്യേകമായി പരിശീലിക്കണം.

222
00:23:05,317 --> 00:23:07,649
എന്നാല്‍ നീ ഉത്തരവാദിത്തം ഏറ്റെടുക്കണം...

223
00:23:10,822 --> 00:23:12,346
ഡയലോഗ് ഓര്‍ത്തു വെക്കാതെ ഇങ്ങോട്ടു വരരുത്...

224
00:23:12,924 --> 00:23:15,222
അങ്ങനെ പഠിച്ചിട്ടുണ്ടെങ്കില്‍ നാളെ രാവിലെ എന്‍റെയടുത്തു വന്നാല്‍ മതി...

225
00:23:25,837 --> 00:23:28,101
അവന്‍റെ സംസാരമൊക്കെ കേട്ടാല്‍ അവന്‍ വളരെ മുതിര്‍ന്ന ആളാണെന്നു നിനക്കു തോന്നും...

226
00:23:29,941 --> 00:23:31,340
പക്ഷേ ശരിക്കും അവനൊരു കുട്ടിയാണ്...

227
00:23:32,110 --> 00:23:35,272
അതവന്‍റെ സ്വഭാവമായി മാറി.

228
00:23:35,273 --> 00:23:38,572
വല്യ വല്യ വാക്കുകള്‍ കൊണ്ടട് കളിച്ച്...

229
00:23:56,468 --> 00:23:57,264
അവനിപ്പം എണീറ്റു...

230
00:23:59,271 --> 00:24:00,499
ഇതവന് കൊണ്ടു പോയി കൊടുക്ക്

231
00:24:17,022 --> 00:24:17,784
എന്ത് അലങ്കോലമാ ഇവിടെ

232
00:24:18,123 --> 00:24:18,923
അലങ്കോലമൊന്നുമല്ലy...

233
00:24:20,325 --> 00:24:22,657
ശകുന്തളയെക്കുറിച്ചുള്ള കടലാസുകളൊക്കെ പരിശോധിച്ചതാ...

234
00:24:25,397 --> 00:24:26,297
സ്ക്രിപ്റ്റ് എവിടെ?

235
00:24:26,698 --> 00:24:28,256
ഡ്രോയിങ്ങ് റൂമിൽ.
ഞാനത് പാർവതിന് കൊടുത്തു.

236
00:24:34,406 --> 00:24:37,705
പെങ്ങളേ, ഡ്രോയിങ്ങ് റൂമിലേക്ക് ഒരു കപ്പ് ചായ കൊടുക്ക്.

237
00:25:10,675 --> 00:25:12,609
പേരറിയാത്തൊരു പക്ഷി പാടുന്നു...

238
00:25:17,616 --> 00:25:22,986
ഇതാണ് കൽക്കത്ത... ഇഷ്ടികകൾ, മരങ്ങൾ, പുക... എന്നാൽ അവിടെ ഒരു പക്ഷിയുടെ പാട്ടുമുണ്ടാവും...

239
00:25:23,488 --> 00:25:24,388
അവിടെ വെച്ചേക്ക്...

240
00:25:24,956 --> 00:25:25,656
തുടങ്ങാം....

241
00:25:30,795 --> 00:25:31,591
നിങ്ങളെന്തൊരു പരുക്കനാണ്...

242
00:25:31,963 --> 00:25:33,487
നിൻ്റെ ജീവിതത്തിൽ നിനക്ക് സുഹൃത്തുക്കളേ ഉണ്ടാവില്ല.

243
00:25:34,399 --> 00:25:35,195
ഓഹ്!

244
00:25:37,969 --> 00:25:38,669
യേഹ്...

245
00:25:39,638 --> 00:25:41,003
സ്റ്റേജ് ആക്ടിങ്ങ് വളരെ സൂക്ഷ്മമായി കാണേണ്ടതാണ്....

246
00:25:42,541 --> 00:25:48,541
സ്റ്റേജിലെ ചലനങ്ങളെക്കുറിച്ച് നീ പഠിക്കേണ്ടതുണ്ട് ...

247
00:25:48,550 --> 00:25:51,813
വളരെ വളരെ...

248
00:25:53,585 --> 00:25:54,313
നമുക്ക് തുടങ്ങാം....

249
00:26:12,671 --> 00:26:15,105
നിനക്കൊരു ഭാര്യയെ കിട്ടലുണ്ടാവില്ല... വിഡ്ഢി...

250
00:26:19,044 --> 00:26:21,569
അവൾ നാടകാഭിനയം പഠിക്കാൻ മാത്രമാണ് ഇവിടെ വന്നത്...

251
00:26:22,180 --> 00:26:23,613
എന്തൊരു താല്പര്യം.

252
00:26:24,015 --> 00:26:25,573
നീ ഇത്തരത്തിൽ പെരുമാറുന്നത്
എനിക്കു മനസ്സിലാകുന്നേയില്ല...

253
00:26:33,291 --> 00:26:35,122
എനിക്ക് ലാൽഗോലയിൽ നിന്നും ഒരു കോൺട്രാക്റ്റ് കിട്ടീട്ടുണ്ട്.

254
00:26:37,996 --> 00:26:39,987
ഞാൻ കേട്ടു... ജയ വീട്ടിൽ തടവിലായിരിക്കുകയാണ്. അവളെ അവർ പുറത്ത് ഇറങ്ങാൻ സമ്മതിക്കുന്നില്ല...

255
00:26:40,832 --> 00:26:41,732
അവൾക്ക് മർദ്ദനം പോലും ഏൽക്കേണ്ടി വന്നു..

256
00:26:43,902 --> 00:26:44,766
എന്തിന്?

257
00:26:45,036 --> 00:26:47,869
യാഥാസ്ഥിതിക കുടുംബം... പെൺകുട്ടികളെ നാടകത്തിൽ വിടാൻ അനുവദിക്കില്ല...

258
00:26:48,440 --> 00:26:53,377
അവള് ഇടക്കെങ്ങിനെയെങ്കിലും പുറത്തു ചാടും എന്നിട്ട് അവളുടെ ചിരി കൊണ്ട് എല്ലാം മറയ്ക്കും.

259
00:26:54,145 --> 00:26:56,340
നമ്മളീ പ്രശ്നം എങ്ങിനെ പരിഹരിക്കും...

260
00:27:00,719 --> 00:27:01,686
ഇത് വലിയ റോളാണോ...

261
00:27:01,886 --> 00:27:03,012
അത്ര വലുതല്ല...

262
00:27:03,321 --> 00:27:04,253
നിനക്കത് ഏറ്റെടുക്കാൻ പറ്റും...

263
00:27:08,927 --> 00:27:11,259
അനസൂയക്ക് റിഹേഴ്സൽ കൊടുക്ക്..

264
00:27:19,204 --> 00:27:20,694
ബ്രിഗു, നമുക്ക് കുർസിയോങ്ങിൽ ഒരു വീടുണ്ട്...

265
00:27:25,744 --> 00:27:27,473
നമുക്ക് റിഹേഴ്സലിന് അങ്ങോട്ടു പോകാം...

266
00:27:28,980 --> 00:27:32,211
നമുക്കാരും ശല്യപ്പെടുത്താത്ത റിഹേഴ്സലും അതോടൊപ്പം ഒരു ഔട്ടിങ്ങും ആവും...

267
00:27:32,484 --> 00:27:33,416
പറയുകയാണെങ്കിൽ ഞാൻ അറേഞ്ച് ചെയ്യാം.

268
00:27:33,618 --> 00:27:36,519
നിങ്ങൾക്ക് കുറച്ച് ആർഭാടമായിത്തന്നെ റിഹേഴ്സൽ ചെയ്യാം....

269
00:27:37,922 --> 00:27:38,718
 വാതിൽ തുറക്കൂ

270
00:27:39,758 --> 00:27:42,283
ഈ അന്ധകാരം മാഞ്ഞു പോകട്ടെ

271
00:27:47,465 --> 00:27:52,425
വരൂ സ്രഷ്ടാവേ, വരൂ കലാകാരാ...

272
00:27:58,043 --> 00:28:03,037
അന്ധകാരത്തിൻ്റെ കൂടാരങ്ങൾ തകർക്കൂ.

273
00:28:25,870 --> 00:28:27,735
നീയെന്താ ശാന്തയുടെ പുറകെ പോകുന്നത്!

274
00:28:29,574 --> 00:28:31,166
അവര് നന്നായി...

275
00:28:31,576 --> 00:28:32,870
അല്ല ... അവരത്ര നല്ലതല്ല.

276
00:28:43,388 --> 00:28:44,320
വന്നു നോക്കൂ...

277
00:28:45,223 --> 00:28:46,952
ദയവായി വരൂ...

278
00:28:53,498 --> 00:28:54,328
എങ്ങോട്ടാ പോകുന്നത്?

279
00:28:55,934 --> 00:28:58,095
പത്മാ നദിയിലേക്ക്...

280
00:28:58,536 --> 00:28:59,798
ഇത് നിങ്ങളുടെ വാദ്യമാ?

281
00:28:59,971 --> 00:29:00,671
അതെ...

282
00:29:11,082 --> 00:29:16,427
ഓഹ്! പത്മാ, ഒരിക്കൽ ഞാൻ നിന്നെ വിട്ടു പോയി

283
00:29:16,428 --> 00:29:19,922
ഞാൻ വീണ്ടും തിരിച്ചു വന്നിരിക്കുന്നു.

284
00:29:28,600 --> 00:29:30,124
ഹെയ് ഹോ...

285
00:29:33,671 --> 00:29:38,665
ഞാൻ വീട്ടിൽ പോകാനൊരുങ്ങുന്നു

286
00:29:40,712 --> 00:29:45,706
ഈ ബോട്ടിൽ

287
00:30:02,233 --> 00:30:04,633
പത്മാനദീ മാതാവിനെ നമിക്കുന്നു...

288
00:30:05,804 --> 00:30:07,101
പത്മാ, ഈ കരയും മറുകരയും...

289
00:30:07,939 --> 00:30:10,100
നമ്മൾ മധ്യത്തിലിരിക്കുന്നു...

290
00:30:11,810 --> 00:30:12,510
തുടങ്ങൂ.

291
00:30:20,885 --> 00:30:22,375
പത്മാ നദിയുടെ ഈ കര

292
00:30:22,587 --> 00:30:24,578
പത്മാ നദിയുടെ ആ കര

293
00:30:32,230 --> 00:30:37,224
നടുവിലായുള്ള മണൽ ദ്വീപിൽ

294
00:30:41,906 --> 00:30:46,900
ശിവനിരിക്കുന്നു

295
00:31:39,764 --> 00:31:40,753
കിഴക്കൽ ബംഗാളിൻ്റെ മറുകരയിൽ...

296
00:31:49,307 --> 00:31:50,740
എൻ്റെ ജന്മസ്ഥലം ഇത്രയടുത്താണെന്ന് ഞാൻ മനസ്സിലാക്കിയതേയില്ല...

297
00:31:56,414 --> 00:31:58,075
ആകാശം ഇവിടെ മൂടിക്കിടക്കുന്നില്ല...

298
00:32:00,418 --> 00:32:02,113
എനിക്ക് വല്ലാത്ത ദുഃഖം തോന്നുന്നു...

299
00:32:53,571 --> 00:32:54,629
ലോകം ശാന്തമാണ്...

300
00:33:01,012 --> 00:33:03,378
നമുക്കിതൊരിക്കലും തിരച്ചു കിട്ടില്ല....

301
00:33:09,120 --> 00:33:11,418
നമ്മൾ അന്യരാണെന്നെനിക്കു തോന്നുന്നു...

302
00:33:12,724 --> 00:33:13,588
നിനക്കങ്ങനെ തോന്നുന്നില്ലേ?

303
00:33:26,104 --> 00:33:27,332
എനിക്ക് വീടിനെപ്പറ്റി ഓർക്കുമ്പോഴെല്ലാം...

304
00:33:28,539 --> 00:33:29,699
വെള്ളവും മരപ്പാലങ്ങളും എൻ്റെ ഓർമ്മയിലേക്കെത്തും...

305
00:33:30,942 --> 00:33:33,877
അമ്മ ഞങ്ങളെ സൂര്യനമസ്കാരത്തിന് കൊണ്ടു പോകുമായിരുന്നു....

306
00:33:37,148 --> 00:33:37,944
ഞങ്ങൾ കുറെ ദൂരം നടക്കുമായിരുന്നു....

307
00:33:40,785 --> 00:33:42,377
നമുക്ക് നടക്കാം!

308
00:33:42,587 --> 00:33:43,383
ശരി

309
00:34:19,557 --> 00:34:21,047
നോക്ക്... ഇതിൻ്റെ മറുകരയിലായിരുന്നു  എൻ്റെ വീട് ...

310
00:34:25,563 --> 00:34:27,394
എനിക്കാ വീടുകൾ അവിടെ കാണാൻ കഴിയും...

311
00:34:32,904 --> 00:34:34,769
എനിക്കവിടെ ഒരിക്കലും പോകാൻ കഴിയില്ല....

312
00:34:39,343 --> 00:34:42,863
നീ നിൻ്റെ വീടിനെക്കുറിച്ചു സംസാരിക്കുമ്പോൾ

313
00:34:42,864 --> 00:34:45,907
ഞാനെൻ്റെ വീട് കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു....

314
00:34:51,956 --> 00:34:53,548
നാം നിന്ന ആ റെയിൽ ട്രാക്കിനരികിൽ...

315
00:34:54,092 --> 00:34:59,084
കൽക്കട്ടയിൽ നിന്നും വരുമ്പോൾ ഞാനവിടെയായിരുന്നു ഇറങ്ങിയിരുന്നത്

316
00:34:59,085 --> 00:35:02,966
അമ്മ അവിടെ കാത്തു നിൽക്കുമായിരുന്നു...

317
00:35:07,872 --> 00:35:12,318
ഞാൻ കരുതിയിരുന്നത് അത് ആളുകൾ കൂടി ച്ചേരുന്ന ഇടമാണെന്നാണ്

318
00:35:12,319 --> 00:35:15,608
അതിപ്പം വേർപിരിയലിൻ്റെ ഇടമായി മാറി.

319
00:35:22,920 --> 00:35:24,478
ഓഹ്! നമ്മുടെ ബംഗ്ലാദേശിന് എന്തു പറ്റി?

320
00:35:25,857 --> 00:35:28,553
ഞാൻ വളരെ പരുക്കനാണെന്നു നീ പറഞ്ഞ ദിവസം...

321
00:35:30,061 --> 00:35:31,119
എന്നാൽ മുമ്പ് ഞാൻ അങ്ങിനെയായിരുന്നില്ല....

322
00:35:32,897 --> 00:35:36,833
പത്മാനദിയുടെ മറുകരയിലിരുന്ന് ഞാൻ പല കാര്യങ്ങളും ആസ്വദിച്ചിരുന്നു...

323
00:35:37,568 --> 00:35:40,128
മേഘങ്ങളുടെ വർണരാജികൾ, സൂര്യാസ്തമയം, തണുത്ത ഇളം കാറ്റ്....

324
00:35:43,341 --> 00:35:46,310
എന്നാൽ പെട്ടെന്നൊരു ദിവസം ഞങ്ങൾ ദരിദ്രരായി...

325
00:35:53,184 --> 00:35:54,674
അച്ഛൻ ഒരു യാചകനെ പോലെയാ മരിച്ചത്....

326
00:35:57,655 --> 00:36:01,318
അമ്മ മിക്കവാറും വിശപ്പു കൊണ്ടും.

327
00:36:04,729 --> 00:36:07,994
മരണത്തിനു തൊട്ടുമുമ്പ് അച്ഛൻ പറഞ്ഞു. എത്ര സുന്ദരമായാണ് ജീവിതം ആരംഭിച്ചത്...

328
00:36:08,933 --> 00:36:11,231
മുമ്പത്തെപ്പോലുള്ള ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കിൽ!

329
00:36:15,773 --> 00:36:17,104
നിനക്കറിയില്ല ഞാനെത്ര മാത്രം ഏകാകിയായി മാറിയെന്ന്.

330
00:36:18,943 --> 00:36:20,103
ഞാനും...

331
00:36:22,079 --> 00:36:24,343
ഞാനും വളരെ ഏകാകിയായിരുന്നു... വളരെ തളർന്നവൾ.

332
00:36:25,616 --> 00:36:26,516
എന്തു പറ്റി...

333
00:36:28,719 --> 00:36:29,549
അനസൂയ... അനസൂയാ.

334
00:36:29,687 --> 00:36:30,587
ഞാൻ ശരിക്കും തളർന്നു....

335
00:36:59,450 --> 00:37:00,940
ഒന്നുമില്ല....

336
00:37:04,622 --> 00:37:05,554
പ്ലീസ്, കാര്യമാക്കരുത്...

337
00:37:19,237 --> 00:37:19,937
ഓഹ്!

338
00:37:20,638 --> 00:37:21,434
എന്തു സംഭവിച്ചു!

339
00:38:47,892 --> 00:38:49,223
ഞാനെല്ലാം കണ്ടു...

340
00:38:49,393 --> 00:38:50,826
നീയെന്താ ചെയ്തത്, വഞ്ചകൻ...

341
00:38:50,995 --> 00:38:51,825
പെട്ടെന്നങ്ങനെ സംഭവിച്ചു...

342
00:38:55,333 --> 00:38:56,425
ഞാനിനി എന്തു ചെയ്യും?

343
00:38:59,136 --> 00:39:01,730
ബ്രിഗു, ഞാൻ അനസൂയയുടെ കൂടെ പോകുന്നു...

344
00:39:02,073 --> 00:39:02,869
നാളെയെപ്പഴാ റിഹേഴ്സൽ?

345
00:39:03,240 --> 00:39:04,140
ആറു മണിക്ക്.

346
00:39:06,510 --> 00:39:07,772
എന്നാൽ നിങ്ങളോട് പ്രത്യേകം നന്ദി പറയുന്നു!

347
00:39:07,978 --> 00:39:08,678
എന്തിന്?...

348
00:39:09,313 --> 00:39:13,044
നിങ്ങളെ കണ്ടു മുട്ടും വരെ അവൾ വളരെ ദുഃഖിതയായിരുന്നു...

349
00:39:13,351 --> 00:39:14,682
അവളുടെ ഭാവിഭർത്താവ് വിദേശത്ത് പോയതിനു ശേഷം.

350
00:39:14,819 --> 00:39:15,986
ഭർത്താവ്?
- അതെ...

351
00:39:16,787 --> 00:39:18,084
ഞങ്ങളത് തമാശയാന്ന് കരുതി...

352
00:39:18,456 --> 00:39:20,287
ഇന്ന് അനസൂയക്ക് ഒരു കത്ത് കിട്ടി...

353
00:39:20,558 --> 00:39:22,389
ഒരു മാസം കൊണ്ട് അയാൾ തിരിച്ചു വരുമെന്ന്...

354
00:39:22,593 --> 00:39:24,322
അപ്പാൾ അത് അധിക കാലം ഒരു തമാശയായി തുടരില്ല.

355
00:39:29,433 --> 00:39:31,697
ബ്രിഗൂ വരൂ, അവിടെ വലിയൊരു അപകടം...

356
00:39:31,869 --> 00:39:32,669
ബ്രിഗു എവിടെ?

357
00:39:36,807 --> 00:39:37,569
അവൻ പോയി...

358
00:40:45,676 --> 00:40:48,304
നിനക്ക് സുഖമില്ലേ?...
നിൻ്റെ നാവു നീട്ടിയേ...

359
00:40:50,080 --> 00:40:50,980
ഇനിയിപ്പം എന്തു ചെയ്യണം...

360
00:40:51,081 --> 00:40:54,573
 നിൻ്റെ സഹോദരൻ ഓഫീസിൽ പോകും മുമ്പ് തന്ന ജോലിയാണ്...

361
00:40:59,423 --> 00:41:00,123
വരൂ...

362
00:41:00,257 --> 00:41:00,957
ഇവിടിരിക്ക്...

363
00:41:10,901 --> 00:41:12,732
രണ്ടു ദിവസമായി റിഹേഴ്സലിന് നീ പോയില്ല...

364
00:41:13,337 --> 00:41:14,463
ആർക്കും ഒരു വിവരവുമില്ല...

365
00:41:15,773 --> 00:41:19,072
ശാന്ത ആൻ്റി കുർസിയോങ്ങിൽ ഒരു വീട് ഒരുക്കിയിട്ടുണ്ടെങ്കിലും...

366
00:41:20,211 --> 00:41:21,769
അവർക്കും അവിടെ പോകണമെന്നുണ്ട്

367
00:41:26,984 --> 00:41:28,178
... ഞാൻ വിചാരിച്ചു നിനക്ക് സുഖമില്ലെന്ന്...

368
00:41:30,654 --> 00:41:31,643
വരാതിരിക്കാൻ കഴിഞ്ഞില്ല...

369
00:41:33,958 --> 00:41:38,918
അത്യാവശ്യമായി ഒരു കത്തിന് ദീർഘമായ ഒരു മറുപടി എനിക്കെഴുതേണ്ടതുണ്ടായിരുന്നു...

370
00:41:43,567 --> 00:41:45,091
 എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു..

371
00:41:47,705 --> 00:41:48,405
എന്താ?

372
00:41:53,077 --> 00:41:54,009
വീട്ടിൽ വെച്ചല്ല...

373
00:41:59,884 --> 00:42:00,584
നമുക്ക് പോകാം...

374
00:42:45,162 --> 00:42:46,629
ഒരു നാടകമെഴുതാൻ ഞാനവനെ സഹായിച്ചു.

375
00:42:48,299 --> 00:42:50,762
രണ്ട് രംഗം പൂർത്തിയാക്കി. അവസാനം ശരിയാക്കാൻ കഴിഞ്ഞില്ല.

376
00:43:27,763 --> 00:43:29,058
വളരെ വിഷമം പിടിച്ച ഒരവസ്ഥ വന്നിരിക്കുന്നു...

377
00:43:29,239 --> 00:43:29,939
എന്താ...

378
00:43:31,408 --> 00:43:34,502
ശാന്ത ആൻ്റി... നിന്നെക്കുറിച്ച് അസാധാരണമായ ചില കാര്യങ്ങൾ പറഞ്ഞു...

379
00:43:40,918 --> 00:43:41,942
പറഞ്ഞത് നീ എന്നെ വിഡ്ഢിയാക്കുകയാണെന്നാ...

380
00:43:50,694 --> 00:43:51,683
നിനക്കൊന്നും പറയാനില്ല?...

381
00:43:51,996 --> 00:43:52,896
ഞാനെന്തു പറയാനാണ്?

382
00:43:55,666 --> 00:43:59,227
അതു കൊണ്ടാണ് പിള്ളേരെല്ലാം പുറത്തു നിൽക്കുന്നത്...

383
00:44:01,472 --> 00:44:02,734
ജയാ നിനക്ക് വല്ലാതെ വേദനിച്ചോ?

384
00:44:04,174 --> 00:44:05,173
നിങ്ങളു കേട്ടില്ലേ?

385
00:44:08,145 --> 00:44:09,009
നീ ശരിക്കും ഒരു മുത്താണ്.

386
00:44:10,514 --> 00:44:11,276
അതു വിട്ടുകള...

387
00:44:12,149 --> 00:44:13,480
നമ്മള് കുർസിയോങ്ങിൽ പോകുന്നെന്നു കേട്ടല്ലോ...

388
00:44:14,451 --> 00:44:15,151
എപ്പം?

389
00:44:16,420 --> 00:44:17,419
എനിക്കതെങ്ങിനെ പറയാൻ പറ്റും?...

390
00:44:17,588 --> 00:44:19,180
ബ്രിഗു കഴിഞ്ഞ കുറച്ചു ദിവസമായി റിഹേഴ്സലിനും പോകുന്നില്ല...

391
00:44:20,090 --> 00:44:21,887
ഞാൻ നിർബന്ധിച്ച് കൊണ്ടു പോകും...

392
00:44:22,626 --> 00:44:24,355
റിഷി പാടുന്ന പാട്ട് നിനക്കറിയുമോ?

393
00:44:25,329 --> 00:44:27,797
"ആകാശം നിറയെ നക്ഷത്രങ്ങളും  സൂര്യനും ഭൂമിയിൽ മുഴുവൻ ജീവിതവും"...

394
00:44:28,632 --> 00:44:30,497
ബ്രിഗു പറഞ്ഞു കുന്നുകൾ അവനെ ഈ പാട്ട് മാത്രം ഓർമ്മിപ്പിക്കുമെന്ന്.

395
00:44:39,143 --> 00:44:41,236
എൻ്റെ അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ട്.

396
00:44:48,152 --> 00:44:53,146
ആകാശം നിറയെ നക്ഷത്രങ്ങളും സൂര്യനും

397
00:44:54,992 --> 00:44:58,689
ഭൂമിയിൽ നിറയെ ജീവിതവും.

398
00:44:59,430 --> 00:45:04,424
അവയ്ക്കിടയിൽ എനിക്കെൻ്റെ ഇടമുണ്ട്.

399
00:45:14,178 --> 00:45:19,138
അങ്ങിനെ ആ ഗാനം അത്ഭുതമായി എന്നിൽ നിന്നും ഒഴുകി

400
00:45:23,253 --> 00:45:27,213
അനശ്വരതയുടെ താളത്തിൽ

401
00:45:27,214 --> 00:45:33,214
പ്രപഞ്ചം ഊയലാടുന്നത് ഞാനറിഞ്ഞു.

402
00:46:22,112 --> 00:46:27,106
ഞാൻ പുൽപ്പരപ്പിലൂടെ നടന്നു.

403
00:46:30,554 --> 00:46:35,548
പൂക്കളുടെ സുഗന്ധം എന്നെ ഭ്രമിപ്പിക്കുകയും  മയക്കുകയും ചെയ്തു.

404
00:46:54,011 --> 00:46:59,005
ആനന്ദത്തിൻ്റെ ഗാനം ചുറ്റും പരന്നു.

405
00:47:04,321 --> 00:47:07,484
എൻ്റെ ആത്മാവ് ഈ സ്വപ്നത്തിൽ നിന്നും ഉണർന്നു.

406
00:47:08,025 --> 00:47:13,964
ആ സൗന്ദര്യം പൂർണ്ണമായും ഉൾക്കൊള്ളാർ ഞാനെൻ്റെ കണ്ണുകളും കാതുകളും തുറന്നു വെച്ചു

407
00:47:32,082 --> 00:47:35,777
ജ്ഞാതമായ കാര്യങ്ങളിൽ അജ്ഞാതമായവയെക്കുറിച്ചുള്ള

408
00:47:35,778 --> 00:47:38,317
അന്വേഷണത്തിലായിരുന്നു ഞാൻ.

409
00:48:28,739 --> 00:48:30,570
അയാൾ പലപ്പോഴും അത് പാടാറുണ്ട്...

410
00:48:32,342 --> 00:48:34,867
ഈ അത്ഭുതത്തെക്കുറിച്ച് എൻ്റെ അമ്മയും എപ്പോഴും പാടാറുണ്ട്...

411
00:48:48,091 --> 00:48:48,921
നമുക്ക് പൂന്തോട്ടത്തിലേക്ക് പോകാം...

412
00:49:30,167 --> 00:49:31,156
എവിടെ നിങ്ങളുടെ അമ്മ?...

413
00:49:33,036 --> 00:49:34,035
അവര് പോയി...

414
00:49:34,938 --> 00:49:36,599
കലാപ സമയത്ത് അവർ നൗഖാലിയിലേക്കു പോയി...

415
00:49:38,175 --> 00:49:39,369
ഗാന്ധിജി അവിടെ എത്തിയ നേരത്ത്...

416
00:49:48,285 --> 00:49:50,048
അവരെനിക്ക് എല്ലാമായിരുന്നു...

417
00:49:51,955 --> 00:49:57,257
അവരൊരു ജ്വാലയായിരുന്നു, ജയാ

418
00:49:57,661 --> 00:50:00,926
അവരുടെ കത്തുന്ന കണ്ണുകൾ നീ കണേണ്ടതായിരുന്നു....

419
00:50:03,900 --> 00:50:04,958
അതുപോലുള്ള കണ്ണുകൾ ഞാനെവിടെയും കണ്ടിട്ടില്ല ...

420
00:50:09,439 --> 00:50:10,139
എന്നാൽ യാദൃച്ഛികമായി...

421
00:50:12,075 --> 00:50:12,775
യാദൃച്ഛികമായി?...

422
00:50:16,680 --> 00:50:18,875
ആ തിളക്കം ബ്രിഗുവിൻ്റെ കണ്ണുകളിലാണ് ഞാൻ കണ്ടത്...

423
00:50:20,784 --> 00:50:22,149
ബ്രിഗു... ബ്രിഗു...

424
00:50:29,092 --> 00:50:29,956
എനിക്കീ മനുഷ്യനെ മനസ്സിലാവുന്നേ ഇല്ല...

425
00:50:42,973 --> 00:50:43,997
അവളെൻ്റെ നേരെ നോക്കി...

426
00:50:44,541 --> 00:50:46,338
പക്ഷേ ഞാനവളെ നോക്കിയപ്പോഴെല്ലാം അവൾ മുഖം തിരിച്ചു....

427
00:50:48,245 --> 00:50:49,269
എന്താണിതിനർഥം...

428
00:50:49,446 --> 00:50:50,208
ഞാൻ പറയുന്നത് കേൾക്ക്...

429
00:50:53,550 --> 00:50:55,017
ബ്രിഗു... ബംഗാളിൻ്റെ സമതലം നോക്ക്...

430
00:50:55,852 --> 00:51:00,118
മേഘങ്ങൾ വേർപിരിയുന്നതു  പോലെ

431
00:51:00,119 --> 00:51:04,783
പുഞ്ചിരിക്കുന്ന ഒരു കൊച്ചു പെൺകുട്ടി .

432
00:51:06,797 --> 00:51:10,198
ഞാനീ ആഢംബരം കൊണ്ട് മടുത്തു...

433
00:51:11,134 --> 00:51:13,295
സെറ്റ് റെഡിയായി...
നമുക്ക് പോകാം '.

434
00:51:16,106 --> 00:51:16,806
വരൂ...

435
00:51:17,707 --> 00:51:18,696
തീയില്ലാതെ പുകയുണ്ടാവില്ല...

436
00:51:18,875 --> 00:51:19,773
കരയ്ക്കെടുത്തിട്ട മീനിനെ പോലെയാണു നീ...

437
00:51:20,644 --> 00:51:22,805
ഏയ് ... വെയ്റ്റ്...

438
00:51:23,847 --> 00:51:25,109
ഞാൻ നിന്നെ നോക്കി നടക്കുകയായിരുന്നു.

439
00:51:32,756 --> 00:51:35,748
അവളൊരു കുഴഞ്ഞാടിയാണ് ... അവളെ വിട്ടുകള.

440
00:52:25,242 --> 00:52:26,209
എന്തൊരു മഴ...

441
00:52:26,743 --> 00:52:28,870
എനിക്ക് നനയുന്നത് വല്യ ഇഷ്ടമാ...

442
00:52:29,379 --> 00:52:30,107
ജോലി തുടങ്ങ്

443
00:52:41,858 --> 00:52:46,818
ചിലപ്പോൾ ഇത്തരം കാര്യങ്ങൾ ജോലിയിൽ നിന്നും അകറ്റിക്കളയും...

444
00:52:57,107 --> 00:53:02,101
 തീവ്രമായ വികാരങ്ങളില്ലാതെ ഇത്തരം സൗന്ദര്യത്തെ ആവിഷ്ക്കരിക്കാനാവില്ലെന്നു തന്നെ  തോന്നുന്നു....

445
00:53:05,215 --> 00:53:06,045
ശരിയല്ലേ?...

446
00:53:32,008 --> 00:53:32,770
ഇരിക്കൂ ആൻറി...

447
00:53:36,479 --> 00:53:37,810
നിനക്ക് നിൻ്റെ കാലൊന്നു താഴ്ത്തി വെച്ചൂടെ...

448
00:53:38,448 --> 00:53:39,148
എന്തിന്?...

449
00:53:47,991 --> 00:53:49,652
നിന്നോട് പറയണമെന്നു തോന്നുന്നില്ല...

450
00:53:52,095 --> 00:53:54,029
എന്നാൽ അനസൂയയുടെ സ്വഭാവം കാണുമ്പോൾ...

451
00:53:56,666 --> 00:53:58,065
അവൾ അവളെത്തന്നെ നശിപ്പിക്കും...

452
00:53:59,002 --> 00:54:00,799
ഇത്തരം മോശപ്പെട്ടവരുമായി സൗഹൃദമുണ്ടാവുക എന്നു പറഞ്ഞാൽ...

453
00:54:01,037 --> 00:54:02,036
നിങ്ങളെക്കാൾ മോശമോ?

454
00:54:03,740 --> 00:54:05,298
പ്രബാത്, കോമാളിത്തം നിർത്ത് ...

455
00:54:06,142 --> 00:54:07,336
ഇതൊരു വലിയ അപവാദമായിട്ടുണ്ട്...

456
00:54:08,078 --> 00:54:10,137
കുർസിയോങ്ങിൽ വെച്ചുണ്ടായ ബന്ധത്തെക്കുറിച്ചു പറ...

457
00:54:14,618 --> 00:54:15,983
അവനെക്കുറിച്ച് കുറെയേറെ കഥകൾ കേൾക്കുന്നുണ്ട്...

458
00:54:24,527 --> 00:54:26,324
അനസൂയയുടെ കാര്യം തീർന്നു...

459
00:54:29,899 --> 00:54:30,699
കഴിഞ്ഞോ?...

460
00:54:36,940 --> 00:54:37,939
നിങ്ങൾക്കിപ്പോ പോകാം...

461
00:54:42,212 --> 00:54:43,144
ശരി... ഞങ്ങൾക്കറിയാം എന്തു ചെയ്യണമെന്ന്...

462
00:54:46,082 --> 00:54:48,414
വിദേശത്തു നിന്ന് ഒരു കത്ത് കിട്ടുമ്പോഴെല്ലാം...
അവൾക്കെന്തൊരു ഉൽക്കണ്ഠയായിരുന്നു...

463
00:54:51,788 --> 00:54:52,686
എന്നിട്ടിപ്പോ ഇങ്ങിനെ പെരുമാറുന്നു...

464
00:54:54,190 --> 00:54:55,384
ഞങ്ങൾക്കും അങ്ങോട്ടൊരു കത്തെഴുതാൻ കഴിയും.

465
00:55:02,299 --> 00:55:04,267
മനസ്സ് അതുൾക്കൊള്ളാൻ വിസമ്മതിക്കുന്നു.

466
00:55:04,501 --> 00:55:05,968
എൻ്റെ പാദങ്ങൾ ഭയം കൊണ്ട് മരവിക്കുന്നു.

467
00:55:10,473 --> 00:55:15,467
രാത്രിയുടെ മധ്യയാമത്തിൽ നദിയുടെ കളകളാരവം നമുക്ക് കേൾക്കാൻ കഴിയും

468
00:55:30,927 --> 00:55:33,725
സുതാനുതിക്കരികിലുള്ള നദീതീരത്തിൽ

469
00:55:42,806 --> 00:55:45,639
അധിനിവേശക്കാരുടെ കപ്പലുകൾ

470
00:55:47,043 --> 00:55:47,843
എന്താ പറ്റിയത്?...

471
00:55:54,017 --> 00:55:55,416
എല്ലാം റെഡിയാണെന്നു തോന്നുന്നില്ലേ ?...

472
00:55:58,021 --> 00:55:58,721
അതെ.

473
00:55:58,988 --> 00:56:01,183
എങ്കിൽ അവതരണത്തിനുള്ള നല്ലൊരു ദിവസം നീ തീരുമാനിക്കണം...

474
00:56:01,558 --> 00:56:03,423
അതൊരു ഗംഭീര സംഭവമാകും...

475
00:56:04,627 --> 00:56:06,322
സത്യം...

476
00:56:07,030 --> 00:56:08,258
വിജയം നമ്മളെ കാത്തിരിക്കുകയാണ്...

477
00:56:11,835 --> 00:56:12,635
പക്ഷേ പണം?...

478
00:56:13,036 --> 00:56:14,003
അതിനെക്കുറിച്ച് പേടിക്കേണ്ട....

479
00:56:14,637 --> 00:56:17,765
2000 രൂപയുടെ ടിക്കറ്റുകൾ ഞാൻ തന്നെ വിറ്റു തരാം .

480
00:56:19,376 --> 00:56:22,607
സുവനീറിലേക്കുള്ള പരസ്യവും ഏർപ്പാടാക്കാം...

481
00:56:25,515 --> 00:56:26,812
ഞങ്ങളും ഇവിടുണ്ട്...

482
00:56:27,050 --> 00:56:28,039
നമുക്ക് വർക്ക് തുടങ്ങാം...

483
00:56:32,989 --> 00:56:35,389
പല സ്റ്റേജുകളിലായി നമുക്കിത് അവതരിപ്പിക്കണം...

484
00:56:35,792 --> 00:56:38,022
പേടിക്കാതിരിക്ക്, മൂന്ന് സ്റ്റേജുകൾ ഞങ്ങൾ ബുക്ക് ചെയ്യാം...

485
00:56:38,161 --> 00:56:40,220
തുടങ്ങാൻ വേണ്ട പണം നമുക്ക് സംഘടിപ്പിക്കാം.

486
00:56:43,433 --> 00:56:46,459
ഹൊയ്യാ ഹോ.

487
00:56:47,837 --> 00:56:49,464
കൊടുങ്കാറ്റിനെ നമ്മൾ മെരുക്കും

488
00:56:49,639 --> 00:56:51,004
കരുത്തുള്ള കരങ്ങൾ കൊണ്ട് ഈ പങ്കായം നമ്മൾ തുഴയും

489
00:56:55,278 --> 00:56:58,213
ഹൊയ്യാ ഹോ

490
00:57:40,023 --> 00:57:45,017
ചുറ്റിക ആഞ്ഞടിക്കുന്ന ശബ്ദം രാത്രിയും പകലും മുഴങ്ങും

491
00:58:36,279 --> 00:58:37,179
നീ ഇവിടെ?...

492
00:58:39,215 --> 00:58:40,115
ഞാൻ പിന്നെ എവിടെ പോകണം ?...

493
00:58:40,149 --> 00:58:41,049
റോഡിലേക്കോ?...

494
00:58:42,318 --> 00:58:43,218
അതല്ല ഞാൻ ഉദ്ദേശിച്ചത്...

495
00:58:44,153 --> 00:58:45,177
ബാക്കിയെല്ലാരും എവിടെ?...

496
00:58:47,757 --> 00:58:48,781
റോഡിൽ...

497
00:58:50,727 --> 00:58:52,388
ഇന്നാണ് അവസാന റിഹേഴ്സൽ...

498
00:58:55,598 --> 00:58:57,657
എന്നിട്ടവര് തെരുവിൽ സമരത്തിലോ...

499
00:59:00,003 --> 00:59:00,703
അതു കൊണ്ടെന്താ?...

500
00:59:00,706 --> 00:59:02,836
കലാകാരൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പം ചേർന്നു കൂടെന്നുണ്ടോ ?

501
00:59:03,740 --> 00:59:04,640
അതവരുടെ കടമയാണ്.

502
00:59:04,941 --> 00:59:06,135
എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത്?

503
00:59:09,045 --> 00:59:11,104
ശരിക്കും എനിക്ക് അവതരണത്തെക്കുറിച്ച് വലിയ വേവലാതിയുണ്ട്.

504
00:59:16,419 --> 00:59:17,351
എനിക്കും...

505
00:59:18,988 --> 00:59:20,649
പ്രത്യേകിച്ചും ശകുന്തള നാടകത്തെക്കുറിച്ച്

506
00:59:21,824 --> 00:59:22,688
എന്താ പ്രശ്നം?

507
00:59:22,992 --> 00:59:24,811
അല്ല ... അവൾ പോകുന്നതു തടയാനായി മാൻകുട്ടി ശകുന്തളയുടെ

508
00:59:24,812 --> 00:59:25,756
സാരി വലിക്കുന്ന ആ രംഗം...

509
00:59:30,400 --> 00:59:31,526
ഭാവങ്ങൾ ഉപയോഗിക്കണം...

510
00:59:36,906 --> 00:59:37,806
 1947ലേക്ക് പോകാം...

511
00:59:38,308 --> 00:59:40,242
നിങ്ങൾ വീട് വിട്ട് പോകുന്ന രംഗം ഓർമ്മിക്കുക....

512
00:59:40,276 --> 00:59:41,436
ഭാവം സ്വാഭാവികമായും വരും...

513
00:59:44,113 --> 00:59:45,444
കൽക്കത്തയിലായാൽ പോലും...

514
00:59:46,049 --> 00:59:47,619
ആ പ്രക്ഷോഭത്തിലേക്ക് നോക്ക്...
നിനക്ക് പ്രിയപ്പെട്ടത് പലതും കണ്ടെത്താനാവും.

515
00:59:47,620 --> 00:59:48,847
നവമാലികയെന്ന വള്ളിച്ചെടി, വനജ്യോത്സ്ന ...

516
00:59:50,286 --> 00:59:54,689
പൈസക്ക് വേണ്ടി യാചിക്കുന്ന പെൺകുട്ടിയെ വിചാരിക്ക്... അതാണ് മാൻകുട്ടി...

517
00:59:55,558 --> 00:59:59,005
കൽക്കത്ത ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്ക്...

518
00:59:59,006 --> 01:00:01,986
എല്ലാം ഇവിടെ ഇട്ടെറിഞ്ഞ്...

519
01:00:02,765 --> 01:00:07,759
എന്തിനെങ്കിലും നിന്നെ തടഞ്ഞു നിർത്താനാവുമോ...
നീ പോകുന്നതിൽ നിന്ന് ?...

520
01:00:08,304 --> 01:00:09,202
എന്തു പറ്റി ?...

521
01:00:15,812 --> 01:00:16,512
ഒന്നുമില്ല...

522
01:00:19,515 --> 01:00:20,215
ബ്രിഗു...

523
01:00:20,383 --> 01:00:21,543
ഇതാണോ നീ ചെയ്യുന്ന നാടകം?...

524
01:00:21,651 --> 01:00:23,448
പുറത്ത് വാ...

525
01:00:23,720 --> 01:00:25,381
ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്ന ഒരാളെ വേണം...

526
01:00:25,622 --> 01:00:26,486
എനിക്കറിയാം നീ വരുമെന്ന്...

527
01:00:29,192 --> 01:00:29,892
സുഖമില്ലേ?...

528
01:00:32,328 --> 01:00:33,028
കുഴപ്പമില്ല....

529
01:00:36,499 --> 01:00:37,625
രാഷ്ട്രീയത്തിൻ്റെ പിടിയിൽപെട്ട...

530
01:00:39,669 --> 01:00:41,068
രാഷ്ട്രീയ പ്രവർത്തകർ...

531
01:01:53,876 --> 01:01:54,934
ഇടത്തേക്ക്...

532
01:02:09,726 --> 01:02:10,988
വീട്ടിൽ നിന്നും 1000 രൂപയെടുക്ക് ...

533
01:02:11,494 --> 01:02:12,324
എല്ലാം തീർന്നു.

534
01:02:15,998 --> 01:02:17,056
എനിക്കറിഞ്ഞു കൂടാ എന്തു ചെയ്യണമെന്ന്...

535
01:02:19,702 --> 01:02:22,102
 1400 രൂപയുടെ ടിക്കറ്റ് ശാന്തയുടെ കൈയ്യിലുണ്ട്...

536
01:02:23,039 --> 01:02:24,233
എന്നെ തള്ളല്ലേ...

537
01:02:27,043 --> 01:02:27,805
എല്ലാം നാശമാക്കി...

538
01:02:28,277 --> 01:02:28,977
എന്താ നീ പറഞ്ഞത്...

539
01:02:28,978 --> 01:02:29,706
ഉറപ്പായും,

540
01:02:30,012 --> 01:02:31,775
ഒരു പുകവലിക്കാൻ കൂടി ഞങ്ങളുടെ കൈയിൽ പണമില്ല...

541
01:02:31,914 --> 01:02:32,812
തട്ടിപ്പ്...

542
01:02:33,049 --> 01:02:33,749
ഹേയ്!

543
01:02:35,451 --> 01:02:36,351
റിഷി, വഴക്ക് വേണ്ട.

544
01:02:42,692 --> 01:02:45,820
ശാന്താ, എല്ലാവരോടും രാവിലെ 7 മണിക്ക് മേയ്ക്കപ്പ് തുടങ്ങാൻ പറയൂ...

545
01:02:57,774 --> 01:03:03,713
എൻ്റെ മുതലാളിയിൽ നിന്ന് ഞാനൽപ്പം പണം കടം വാങ്ങട്ടെ...

546
01:03:05,815 --> 01:03:06,515
ഉറപ്പായും...

547
01:03:07,784 --> 01:03:10,878
നമുക്ക് 700 മുതൽ 800 രൂപ വരെ വേണം...
പത്രക്കാരും വരും...

548
01:03:12,321 --> 01:03:15,518
നമ്മളിത് ബ്രിഗുവിനോട് പറഞ്ഞില്ലെങ്കിൽ ... അവന് ദേഷ്യം വരും.

549
01:03:25,368 --> 01:03:27,393
എനിക്കീ ഋഷിയെ സഹിക്കാൻ പറ്റില്ല...

550
01:03:28,237 --> 01:03:30,262
രാവിലെ കാര്യം മനസ്സിലാവും...

551
01:03:47,223 --> 01:03:48,349
ഈ വളകൾ വിൽക്കൂ...

552
01:03:50,393 --> 01:03:51,621
നോക്ക്, ഇത് ബ്രിഗുവിൻ്റെ കാതിലെത്തരുത്...

553
01:03:51,861 --> 01:03:53,852
അരുതെന്നു പറയരുത്.

554
01:04:03,739 --> 01:04:05,707
എങ്ങോട്ടാ പോകുന്നത് ?...

555
01:04:12,682 --> 01:04:13,740
മറുപടി പോലും പറയാതെ...

556
01:04:18,988 --> 01:04:19,920
എന്താ ഒന്നും മിണ്ടാത്തത്?

557
01:04:21,557 --> 01:04:22,649
എനിക്കറിഞ്ഞുകൂടാ എന്തു ചെയ്യണമെന്ന്...

558
01:04:30,066 --> 01:04:31,033
ബ്രിഗു, ഇങ്ങോട്ടു വാ.

559
01:04:31,701 --> 01:04:32,668
ഇനി നമുക്ക് ഇടപാടിനെക്കുറിച്ചു പറയാം....

560
01:04:36,339 --> 01:04:39,604
ബ്രിഗു, ഞങ്ങൾ പണം കടം വാങ്ങാൻ പോകുകയാണ്...

561
01:04:41,577 --> 01:04:43,272
ഇത്തരം ഇടപാടൊന്നും എനിക്കു പരിചയമില്ല....

562
01:04:43,412 --> 01:04:44,709
ഞാൻ പോകാം...

563
01:04:50,620 --> 01:04:55,614
ഹൊ... അവർ... ശരിക്കും വലിയ മനുഷ്യരാണ്...
തറവാട്ടുകാർ...

564
01:05:11,374 --> 01:05:15,208
പലിശ ക്യത്യമായി അടയ്ക്കണം.

565
01:05:21,050 --> 01:05:24,542
ഞാൻ വന്നത് ഒരു ഭാഗ്യമായിട്ടു വേണം താങ്കൾ കരുതാൻ...

566
01:05:24,654 --> 01:05:25,780
ആ പണമിങ്ങു താ...

567
01:05:30,693 --> 01:05:31,593
ആ കടലാസും താ...

568
01:05:37,400 --> 01:05:38,128
നിൻ്റെ വിരലടയാളം വെക്ക്...

569
01:05:46,008 --> 01:05:47,475
ഇവിടെ ഒപ്പിട്...

570
01:05:48,678 --> 01:05:49,576
ഒപ്പിട്...

571
01:06:24,447 --> 01:06:27,712
എനിക്ക് പലിശ മാത്രമേ വേണ്ടൂ...

572
01:06:54,377 --> 01:06:57,141
ബ്രിഗു, തുടങ്ങാൻ സമയമായി...

573
01:07:15,865 --> 01:07:16,763
ശാന്ത ഇതു വരെ വന്നില്ലേ?...

574
01:07:17,066 --> 01:07:17,766
ഇപ്പം എത്തി...

575
01:07:18,100 --> 01:07:19,226
ടിക്കറ്റ് വിറ്റ് ആകെ 40 രൂപയാ തന്നത്...

576
01:07:19,602 --> 01:07:20,694
എന്തൊരു അപശകുനം...

577
01:07:25,541 --> 01:07:26,241
വരൂ...

578
01:07:26,742 --> 01:07:27,640
ഇeപ്പാൾ 10:15...

579
01:07:29,311 --> 01:07:33,179
നേരത്തേ വരാൻ പറ്റിയില്ല...
വീട്ടിൽ കുറെ അതിഥികൾ

580
01:07:37,987 --> 01:07:40,182
പതിനഞ്ചു മിനുട്ടു കൊണ്ട് ഒരുങ്ങണം...

581
01:07:42,158 --> 01:07:43,750
 10:20 ആകുമ്പഴേക്കും ഒരുങ്ങണം...

582
01:07:44,860 --> 01:07:45,986
അതത്ര എളുപ്പമല്ല...

583
01:07:47,029 --> 01:07:48,257
അതിന് സമയമെടുക്കും...

584
01:08:13,589 --> 01:08:18,583
ബ്രിഗു... ഇപ്പം ഒരു മണിക്കൂറായി...
പലരും പോയിക്കഴിഞ്ഞു...

585
01:08:26,102 --> 01:08:27,262
നമ്മളൊന്നു കൊണ്ടും പേടിക്കേണ്ട...

586
01:08:31,407 --> 01:08:32,601
അഭിനയിക്കാനുള്ള മൂഡ് കിട്ടുന്നില്ല...

587
01:08:51,927 --> 01:08:55,419
ഞാൻ ശകുന്തളയോട് പറഞ്ഞതേയുള്ളു...

588
01:08:56,065 --> 01:08:57,828
താങ്കളും ചോദിച്ച് നോക്ക്...

589
01:08:58,367 --> 01:09:02,827
ശരിക്കും... നിൻ്റെ ഗാനം  ദുഷ്യന്തനെ എല്ലാം മറക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു ...

590
01:09:03,372 --> 01:09:09,372
മാനിനെ വേട്ടയാടുമ്പോൾ മറ്റെല്ലാം അയാൾ മറന്നിരുന്നു..

591
01:09:12,515 --> 01:09:13,243
അതാ രാജാവ് വരുന്നു...

592
01:09:43,579 --> 01:09:48,573
അല്ലയോ രാജാവേ! ഇത് മുനികളുടെ ആശ്രമമാണ്....

593
01:09:48,918 --> 01:09:52,479
ഇവിടെ ഹിംസ അനുവദനീയമല്ല...

594
01:10:12,374 --> 01:10:16,208
പ്രിയതോഴീ അനസൂയാ, എൻ്റെ വൽക്കലം മുറുകിയിരിക്കുന്നു...
അല്പം അയച്ചു കെട്ടൂ...

595
01:10:17,413 --> 01:10:18,505
ഇത് നിൻ്റെ യൗവനത്തിൻ്റെ കുഴപ്പമാണ്...

596
01:10:42,571 --> 01:10:47,015
അല്ലയോ മരങ്ങളേ, നിങ്ങളെ നനയ്ക്കാതെ  ഒരിക്കലും

597
01:10:47,016 --> 01:10:49,977
വെള്ളം കുടിച്ചിടാത്ത ഇവൾ...

598
01:10:52,081 --> 01:10:58,081
എത്ര കൗതുകമുണ്ടെങ്കിലും നിങ്ങളോടുള്ള കരുണയാൽ ഒരു തളിരു പോലും പൊട്ടിക്കാത്ത ഇവൾ...

599
01:10:59,722 --> 01:11:05,024
നിങ്ങൾ പുഷ്പിക്കുന്ന കാലത്ത് ആനന്ദം കൊണ്ട് മതിമറക്കുന്ന ഇവൾ...

600
01:11:09,131 --> 01:11:12,931
ആ ശകുന്തളയിതാ ഭർതൃഗൃഹത്തിലേക്ക് യാത്രയാവുകയാണ്...

601
01:11:14,270 --> 01:11:15,828
അവൾക്ക് സമ്മതം നൽകിയാലും...

602
01:11:54,677 --> 01:11:59,341
സുന്ദരമായ കുയിലൊച്ചകളാൽ അവർ ശകുന്തളയ്ക്ക് സമ്മതം നൽകുകയാണ്....

603
01:12:33,449 --> 01:12:34,473
ഇതൊക്കെ എങ്ങിനെ സംഭവിച്ചു...

604
01:12:35,117 --> 01:12:36,311
ആരാണാ ശബ്ദം മാറ്റിയത്...

605
01:12:36,852 --> 01:12:38,911
ശാന്തയാണ് സ്റ്റേജ് മുഴുവൻ അലങ്കോലമാക്കിയത്...

606
01:12:39,188 --> 01:12:40,951
നമ്മുടെ ഇമോഷണൽ സീനുകളിൽ പോലും ആളുകൾ ചിരിക്കുകയായിരുന്നു.

607
01:12:41,523 --> 01:12:43,184
നീ എവിടെയായിരുന്നു?
കുയിലിൻ്റെ പാട്ട് വന്നതേയില്ല....

608
01:12:43,592 --> 01:12:45,116
ഭരു കപ്പ് ചായ കുടിക്കാൻ വേണ്ടി

609
01:12:45,260 --> 01:12:46,022
... ചായ കുടിക്കാനോ?...

610
01:12:48,564 --> 01:12:51,658
നോക്ക്... ആളുകൾക്ക് നമ്മൾ വെറും കോമാളികളായി...

611
01:12:57,406 --> 01:13:00,603
ശാന്താ, എന്തിനാണ് ഇത്ര മനോഹരമായ ഒരു നാടകം നശിപ്പിച്ചത് ...

612
01:13:00,943 --> 01:13:01,643
ഞാനോ?...

613
01:13:03,379 --> 01:13:04,179
അരികിലേക്ക് നിൽക്ക്...

614
01:13:08,083 --> 01:13:13,077
എന്തായാലും സംഭവിച്ചത് സംഭവിച്ചു...
നമ്മൾ തകർന്നു...

615
01:13:13,188 --> 01:13:14,088
എന്നാൽ ചോരയൊഴുകും.

616
01:13:14,156 --> 01:13:16,181
എല്ലാം റെഡിയായി... നമുക്ക് തുടങ്ങാം.

617
01:13:24,533 --> 01:13:25,522
ഒരു ദിവസം വരും...

618
01:13:26,802 --> 01:13:31,796
ഈ കുട്ടി ഭാരതത്തിൻ്റെ മുഴുവൻ അധികാരം ഏൽക്കുന്ന ദിവസം...

619
01:13:32,808 --> 01:13:36,642
അതുകൊണ്ട് അവൻ ഭരതൻ എന്ന് വിളിക്കപ്പെടും...

620
01:13:38,113 --> 01:13:43,676
അവനെസംബന്ധിച്ച് ജംബു ദ്വീപ് ദാരതവർഷം എന്നും വിളിക്കപ്പെടും...

621
01:13:46,455 --> 01:13:50,789
രാജാവേ, മറ്റെന്ത് അനുഗ്രഹമാണ് നിനക്കായി നൽകേണ്ടത്.

622
01:13:51,560 --> 01:13:53,027
എനിക്ക് മറ്റൊന്നും വേണ്ടതില്ല...

623
01:13:57,733 --> 01:14:03,733
എന്നാൽ ജനങ്ങൾ ഇവിടെ സന്തോഷമായി ജീവിക്കുന്നതിനായി പ്രാർഥിച്ചാലും...

624
01:14:04,506 --> 01:14:07,339
മുനിമാർക്ക് എല്ലാ ബഹുമതികളും ലഭിക്കട്ടെ...

625
01:14:57,926 --> 01:15:02,920
തിയേറ്റർ ഗ്രൂപ്പിലെ പുതിയ താരോദയം...

626
01:15:37,432 --> 01:15:39,457
കൂട്ടായ്മയുടെ അന്ത്യം. ഞാനവരെ വെറുക്കുന്നു...

627
01:16:39,494 --> 01:16:44,001
ആദ്യകിരണങ്ങൾ തിളങ്ങാൻ തുടങ്ങുമ്പോൾ...

628
01:16:44,002 --> 01:16:46,525
പ്രഭാതം കടന്നു വരുന്നു.

629
01:17:06,388 --> 01:17:12,224
നമുക്ക് വളരെ ദൂരം പോകാനുണ്ട്.
വഴികൾ വളരെ ദുഷ്ക്കരമാണെങ്കിലും ...

630
01:17:21,003 --> 01:17:25,997
പ്രതിബന്ധങ്ങളെ തട്ടി നീക്കി നമ്മൾ മുന്നോട്ടു തന്നെ നീങ്ങും.

631
01:17:32,381 --> 01:17:33,380
ഒരു സിഗരറ്റ് തരൂ...

632
01:17:33,715 --> 01:17:34,615
ഒന്നേ ബാക്കിയുള്ളു...

633
01:17:53,602 --> 01:17:56,435
നിങ്ങൾ കണ്ടോ പത്രത്തിൽ എന്താ എഴുതിയിരിക്കുന്നതെന്ന്...

634
01:17:58,907 --> 01:18:00,841
നമ്മളിതെല്ലാം ഇങ്ങനെ അവസാനിപ്പിക്കണോ ?...

635
01:18:13,622 --> 01:18:16,887
ആ പലിശക്കാരൻ ദിവസവും അന്വേഷിക്കുന്നുണ്ട്...

636
01:18:19,695 --> 01:18:22,061
എന്നെ കണ്ടുപിടിച്ചാൽൽ അയാൾ കൈകാര്യം ചെയ്യും...

637
01:18:23,265 --> 01:18:24,493
ഞാനെങ്ങിനെ അച്ഛൻ്റെ മുഖത്തു നോക്കും?

638
01:18:25,167 --> 01:18:26,395
1000 രൂപയുടെ കാര്യമാണ്...

639
01:18:26,802 --> 01:18:27,996
മൂന്നു മാസത്തെ വാടക ഇവിടെ കുടിശ്ശികയുമാണ്...

640
01:18:31,073 --> 01:18:33,667
ബ്രിഗു എന്തിനാ ഇങ്ങിനൊരു തമാശ കാണിച്ചത്...

641
01:18:34,509 --> 01:18:38,172
അവൻ മുഴുവൻ തുകയും തരാമെന്നേറ്റതാണ്. എന്നിട്ടവനിപ്പോൾ നമ്മളെ ഒളിച്ചു നടക്കുന്നു...

642
01:18:39,147 --> 01:18:39,847
ശരി...

643
01:18:40,148 --> 01:18:42,514
ഇപ്പോ എൻ്റെ പണവും തന്ന് സ്ഥലം വിട്ടോ...

644
01:18:42,684 --> 01:18:44,311
ഞാൻ നിങ്ങൾക്കു തരാം...

645
01:18:45,987 --> 01:18:49,582
ബ്രിഗു... എൻ്റെ കുറച്ചു ചങ്ങാതിമാർ ബിർഭൂമിൽ നിന്നു വരുന്നുണ്ട്...

646
01:18:50,258 --> 01:18:53,694
അവിടെ വെള്ളപ്പൊക്കമാണ്...
നമുക്ക് ഒരു ചാരിറ്റി ഷോ നടത്തണം...

647
01:18:54,496 --> 01:18:56,361
നമുക്കേകദേശം 300 രൂപ കിട്ടിയേക്കും...

648
01:18:57,399 --> 01:19:00,459
ഏറ്റെടുക്ക്... നമ്മൾ റെഡി...

649
01:19:00,702 --> 01:19:01,532
പക്ഷേ നമുക്ക് രണ്ട് സ്ത്രീകളെ വേണം...

650
01:19:03,004 --> 01:19:04,096
നമുക്ക് അനസൂയയെ സമീപിക്കാം...

651
01:19:04,239 --> 01:19:05,238
പക്ഷേ അവൾ മറ്റേ ഗ്രൂപ്പിലാണ്...

652
01:19:14,549 --> 01:19:15,548
സിഗരറ്റ് താ...

653
01:19:15,717 --> 01:19:16,707
ഇതു വരെ പകുതി ആയില്ല...

654
01:19:30,365 --> 01:19:31,764
പറ്റില്ലെന്നാ പറഞ്ഞത്...

655
01:20:11,173 --> 01:20:11,873
നോക്ക്...

656
01:20:12,908 --> 01:20:15,900
നിങ്ങളാണോ ബ്രിഗു?
ദയവായി പുറത്തേക്കു വരൂ...

657
01:20:27,556 --> 01:20:30,457
ഞാൻ പാഖി... അനസൂയയുടെ മൂത്ത സഹോദരൻ...

658
01:20:32,060 --> 01:20:33,550
അവൾ വന്നിട്ടുണ്ട്... അതാ അവിടെ...

659
01:20:36,131 --> 01:20:36,893
ദയവായി പോകൂ....

660
01:20:52,914 --> 01:20:57,908
ഞാനവരെ ഉപേക്ഷിച്ചു... എന്നെയും  കൂടെ കൂട്ടുമോ?

661
01:21:02,591 --> 01:21:07,585
ഇപ്പം മുതൽ ഞാൻ എല്ലായ്പ്പോഴും നിൻ്റെ കൂടെയായിരിക്കും.

662
01:21:21,776 --> 01:21:23,471
എൻ്റെ മകനെ കൊന്നോ?...

663
01:21:33,622 --> 01:21:36,022
നിങ്ങൾക്കൊന്നും ചോര തെളയ്ക്കുന്നില്ലേ?...

664
01:21:36,324 --> 01:21:39,851
അവരുടെ മകനെ ചവിട്ടിക്കൊന്നു...

665
01:21:46,368 --> 01:21:49,064
നിങ്ങളിങ്ങനെ മന്ദൻമാരായി ഇരുന്നോ ... കാത്തിരുന്നോ...

666
01:21:52,407 --> 01:21:55,342
നമുക്ക് നമ്മുടെ അന്തസ്സ് നഷ്ടപ്പെടുത്തി ക്കൂടാ...

667
01:21:55,877 --> 01:21:57,777
പ്രതികാരം ചെയ്തിരിക്കണം...

668
01:21:58,680 --> 01:21:59,380
വരൂ...

669
01:22:01,583 --> 01:22:06,885
ഒരു നല്ല കാര്യത്തിനായി മരിക്കാം...

670
01:22:34,049 --> 01:22:37,280
എൻ്റെ വെളിച്ചം മാഞ്ഞു പോയി...

671
01:23:13,421 --> 01:23:14,321
കുളിച്ചു വരട്ടെ...

672
01:23:15,790 --> 01:23:18,224
നാളത്തേക്കുള്ള കാര്യങ്ങളൊക്കെ ഒരുക്കണം...

673
01:23:28,370 --> 01:23:29,070
മോനേ...

674
01:23:30,171 --> 01:23:31,604
എൻ്റെ മകനും ഇതുപോലെ തന്നെയാ മരിച്ചത്...

675
01:23:32,507 --> 01:23:35,908
ആ ക്ഷാമ കാലത്ത് അവരവനെ തല്ലിക്കൊന്നു...

676
01:23:36,778 --> 01:23:38,006
അവൻ നന്നായി പാടുമായിരുന്നു...

677
01:23:41,049 --> 01:23:42,380
അവനൊരു മെഡലും കിട്ടിയിരുന്നു...

678
01:23:48,957 --> 01:23:49,685
നിങ്ങളിതെനിക്കു തരുന്നതെന്തിനാ?

679
01:23:50,258 --> 01:23:53,625
വേറെന്താ ഞാൻ തരിക... നീയീ നാടകം പല സ്ഥലത്തും പോയി കളിക്കണം...

680
01:23:54,229 --> 01:23:55,992
ആളുകൾ എൻ്റെ മകൻ നാതുവിനെക്കുറിച്ച് അറിയട്ടെ...

681
01:23:58,633 --> 01:24:02,797
ഞാൻ കഠിനാധ്വാനം ചെയ്ത് എനിക്ക് ജീവിക്കാനുള്ളതുണ്ടാക്കുന്നുണ്ട്...

682
01:24:04,305 --> 01:24:06,170
ഇതെൻ്റെ മകൻ്റെ അവസാന ഓർമ്മയാണ്....

683
01:24:07,208 --> 01:24:08,573
ഇത് ഞാൻ നിനക്ക് കൈമാറുന്നു...

684
01:24:09,677 --> 01:24:10,473
മറക്കരുത്...

685
01:24:18,019 --> 01:24:19,281
എൻ്റെ അമ്മയ്ക്കും വയസ്സായിരുന്നു...

686
01:24:25,860 --> 01:24:27,691
മിക്കവാറും പട്ടിണി കൊണ്ടാണ് അവർ മരിച്ചത്...

687
01:24:34,769 --> 01:24:35,793
നീയെന്താ ചെയ്യുന്നത്?...

688
01:25:19,714 --> 01:25:20,442
ജോലി നിർത്ത്...

689
01:25:48,776 --> 01:25:50,869
ഏട്ടാ... ഞങ്ങളൊന്നു നടന്നു വന്നോട്ടെ...

690
01:25:55,750 --> 01:25:56,650
പക്ഷേ ദൂരെ പോകരുത്...

691
01:25:59,554 --> 01:26:01,112
വരൂ... ബ്രിഗു സമ്മതിച്ചു...

692
01:26:02,357 --> 01:26:03,619
നിങ്ങളും കൂടി ഞങ്ങൾക്കൊപ്പം വരണം...

693
01:26:04,492 --> 01:26:05,192
ശരി...

694
01:26:21,376 --> 01:26:22,570
വേഗം വാ....

695
01:26:36,191 --> 01:26:36,991
എന്തൊരു ഭംഗിയാ...

696
01:26:39,627 --> 01:26:40,753
നിങ്ങൾക്ക് തോന്നുന്നില്ലേ...

697
01:26:44,299 --> 01:26:49,293
എനിക്കതിനെവിടെ സമയം... എപ്പഴും ജോലിത്തിരക്കല്ലേ...

698
01:26:53,908 --> 01:26:55,239
അനസൂയ വന്നില്ലേ?

699
01:26:55,443 --> 01:26:58,537
അവൾക്ക് തിരക്കാണ്... ഒരു നീണ്ട കത്ത് എഴുതുന്നു...

700
01:26:59,214 --> 01:27:01,944
ഇന്നെന്താ നിങ്ങൾക്ക് തീരെ മൂഡില്ലാത്തത്?...

701
01:27:04,485 --> 01:27:06,612
ഓഹ്... ഞാൻ വരുന്നു...

702
01:27:15,496 --> 01:27:18,090
ഇന്ന് ഈ നിലാവുള്ള രാത്രിയിൽ...

703
01:27:18,233 --> 01:27:23,227
എല്ലാവരും ഉദ്യാനത്തിലേക്ക് പോയിരിക്കുന്നു...

704
01:27:30,645 --> 01:27:35,639
വസന്തത്തിലെ മദിപ്പിക്കുന്ന ഇളം കാറ്റിൽ

705
01:27:45,526 --> 01:27:50,520
ഞാനങ്ങോട്ടേക്കു പോവില്ല...

706
01:27:55,470 --> 01:28:00,464
എൻ്റെ ഏകാന്തമായ കുടിലിൽ ഞാൻ ഒറ്റയ്ക്കിരിക്കും...

707
01:28:23,031 --> 01:28:28,025
വസന്തത്തിലെ മദിപ്പിക്കുന്ന കാറ്റു വീശുന്ന ഉദ്യാനത്തിലേക്ക്  ഞാൻ പോവുകയില്ല ..

708
01:28:41,883 --> 01:28:46,953
ഈ കുടിൽ എനിക്കു വളരെ  വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്...

709
01:28:46,954 --> 01:28:50,450
വളരെ ശ്രദ്ധയോടെ കഴുകിത്തുടക്കണം...

710
01:29:11,779 --> 01:29:15,044
എനിക്ക് ഉണർന്നിരിക്കേണ്ടതുണ്ട്...

711
01:29:16,184 --> 01:29:18,516
അനസൂയ ആരെയോ കാത്തിരിക്കുന്നു എന്നുറപ്പാണ്....

712
01:29:20,355 --> 01:29:21,344
അവൻ വരും....

713
01:29:29,731 --> 01:29:31,323
അയാളെപ്പോൾ വരുമെന്നെനിക്കറിയില്ല.

714
01:29:35,136 --> 01:29:36,135
എൻ്റൊപ്പം ഇരിക്ക്...

715
01:29:37,939 --> 01:29:42,933
അവനെന്നെ ഓർക്കുന്നുവെങ്കിൽ...

716
01:29:43,644 --> 01:29:44,542
ദയവായി ഇരിക്ക് ... കേൾക്ക്...

717
01:29:45,446 --> 01:29:50,440
മദിപ്പിക്കുന്ന വസന്തമാരുതനിൽ.

718
01:30:17,712 --> 01:30:19,077
ഏട്ടാ, എഴുന്നേൽക്ക്...

719
01:30:19,747 --> 01:30:20,611
അനസൂയ നിങ്ങളെ വിളിക്കുന്നു...

720
01:30:21,349 --> 01:30:22,281
അവളതാ അവിടെ...

721
01:30:29,424 --> 01:30:30,124
ഏട്ടാ...

722
01:30:31,225 --> 01:30:32,624
ഇന്നലെ ഒരു കാര്യമുണ്ടായി...

723
01:30:33,394 --> 01:30:34,094
എന്താ?...

724
01:30:34,362 --> 01:30:35,361
... എനിക്ക് പറയാൻ നാണമാകുന്നു...

725
01:30:40,034 --> 01:30:43,765
ഷിബു എന്നോടൊരു കാര്യം പറഞ്ഞു....

726
01:30:48,776 --> 01:30:49,476
ഉം!...

727
01:30:51,979 --> 01:30:52,741
അവന് നിന്നെ കല്യാണം കഴിക്കണോ?...

728
01:30:53,781 --> 01:30:56,215
ഓഹ്! അല്ല! നിങ്ങളെപ്പഴും പൊട്ടത്തരമാ പറയുക..

729
01:30:56,317 --> 01:30:57,316
നീ എന്തു പറഞ്ഞു?

730
01:30:58,419 --> 01:31:00,819
ഞാൻ ഓടി... എനിക്കാകെ വേവലാതിയായി...

731
01:31:01,889 --> 01:31:04,551
എനിക്കറിഞ്ഞൂടാ അവനെന്തു പറ്റിയെന്ന്...

732
01:31:09,464 --> 01:31:10,453
നിൻ്റെ മനസ്സിൽ വേറാരെങ്കിലും ഉണ്ടോ ?...

733
01:31:11,132 --> 01:31:13,157
സത്യം പറഞ്ഞോ അല്ലെങ്കിൽ എൻ്റെ കൈയിൽ നിന്നും നല്ല അടി കിട്ടും...

734
01:31:13,901 --> 01:31:15,334
ഉം

735
01:32:19,333 --> 01:32:22,860
എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം നിന്നോടു പറയാനുണ്ട്...

736
01:32:26,607 --> 01:32:27,307
നമുക്ക് നടക്കാം...

737
01:32:32,547 --> 01:32:33,247
വരൂ...

738
01:32:33,748 --> 01:32:34,976
ഇന്ന്... ഞാനെല്ലാം പറയും...

739
01:32:42,857 --> 01:32:47,158
എൻ്റെ അമ്മ എല്ലായ്പ്പോഴും പോരാളികളായ ചെറുപ്പക്കാരെ തേടുകയായിരുന്നു.

740
01:32:47,159 --> 01:32:49,786
ആസ്വാതന്ത്ര്യ സമര കാലത്തു പോലും...

741
01:33:01,609 --> 01:33:03,543
അവരെപ്പോലെ തന്നെ എന്നെയും വളർത്തിക്കൊണ്ടു വരാൻ അവർ ശ്രമിച്ചു....

742
01:33:14,857 --> 01:33:18,923
അമ്മ പറയുമായിരുന്നു നമ്മുടെ നാട് നിരന്തരം വൈദേശിക രാക്ഷസർ ആക്രമിക്കുന്നതിനെക്കുറിച്ച്...

743
01:33:20,227 --> 01:33:21,592
നമുക്ക് നല്ല പടയാളികളെ വളർത്തിക്കൊണ്ടു വരണമെന്ന്...

744
01:33:22,563 --> 01:33:24,258
സ്ത്രീകൾക്കു മാത്രമേ അതു ചെയ്യാൻ കഴിയൂ എന്ന് ...

745
01:33:32,406 --> 01:33:33,498
നീ അതുപോലൊരു കുട്ടിയാണെന്ന്...

746
01:33:35,009 --> 01:33:36,135
നിന്നെ കണ്ടതോടു കൂടിയാണ് ഞാനത് തിരിച്ചറിഞ്ഞത്...

747
01:33:42,249 --> 01:33:43,045
എൻ്റെ അമ്മയുടെ ഡയറി എടുക്കൂ...

748
01:33:46,387 --> 01:33:48,218
എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ പ്രചോദനം...

749
01:33:49,890 --> 01:33:53,223
ഇതിലെ ഓരോ പേജും അമ്മയുടെ ആഗ്രഹങ്ങളാണ്...

750
01:33:54,362 --> 01:33:55,920
നിനക്ക് മനസ്സിലാവും...

751
01:33:58,799 --> 01:34:04,704
ജ്യേഷ്ഠൻ പറയാറുണ്ട് ഞാനീ ഡയറിയെ അമ്മയായിത്തന്നെയാണ് കാണാറെന്ന്...

752
01:34:05,940 --> 01:34:07,805
എന്നാൽ അങ്ങനെയാകണമെന്നില്ല...

753
01:34:18,019 --> 01:34:18,781
ഇത് ഭദ്രമായി സൂക്ഷിക്ക്...

754
01:34:22,023 --> 01:34:22,853
എന്താ അത്?

755
01:34:28,095 --> 01:34:29,221
... ഞാൻ പറയാം...

756
01:34:30,197 --> 01:34:32,631
അവരെ ഞാനെൻ്റെ മനസ്സിൽ ഒരു മൃദുസംഗീതമെന്നു വിളിച്ചു....

757
01:34:34,635 --> 01:34:36,000
രബീന്ദ്രനാഥിൻ്റെ ഒരു വരി പോലെ ...

758
01:34:36,804 --> 01:34:37,532
ഞാനവളെ ഒരു മൃദുവിഷാദഗീതമെന്നു വിളിച്ചു....

759
01:34:43,077 --> 01:34:45,929
നമ്മുടെ ബംഗാളിനെ പോലെ...

760
01:34:45,930 --> 01:34:49,277
ഒരു സുന്ദരി പെൺകുട്ടിയെ പോലെ...

761
01:34:49,850 --> 01:34:50,550
അതെ...

762
01:34:51,118 --> 01:34:52,585
അതെ! അത്രയധികം ഇഷ്ടം തോന്നുന്ന...

763
01:34:54,488 --> 01:34:55,682
നമുക്ക് കുറച്ചു കൂടി മൂന്നാട്ടു പോകാം...

764
01:34:57,358 --> 01:34:58,154
വരൂ...

765
01:35:02,997 --> 01:35:06,489
കലാപ സമയത്ത്... അമ്മയെ നഷ്ടപ്പെട്ടതിനു ശേഷം കപ്പലിൽ മടങ്ങുമ്പോൾ...

766
01:35:07,702 --> 01:35:12,935
ഞാനൊരു ചെറുപ്പക്കാരനെ കണ്ടു. അയാൾ കൽക്കത്തയിൽ നിന്നും ഫ്രാൻസിലേക്ക് പോവുകയായിരുന്നു...

767
01:35:17,712 --> 01:35:20,044
സമർ എന്നാണവൻ്റെ പേര്...

768
01:35:21,582 --> 01:35:26,576
ഞാനവനെ ഫാർഡിനൻ എന്നു വിളിച്ചു.
അവനെന്നെ മിറാൻ്റയെന്നും...

769
01:35:29,090 --> 01:35:29,920
വെറും കുട്ടിക്കളി...

770
01:35:32,660 --> 01:35:33,854
വെറും മൂന്നു ദിവസത്തെ പരിചയം...

771
01:35:35,529 --> 01:35:38,862
എത്ര ശാന്തനും സൗമ്യനുമെന്നോ,,
ശരിക്കും നിൻ്റെ വിപരീതം...

772
01:35:47,575 --> 01:35:51,204
ഞങ്ങൾ തമ്മിൽ കത്തുകളെഴുതാൻ തുടങ്ങി.

773
01:35:52,613 --> 01:35:56,420
നാലു കൊല്ലമായിരുന്നു കോഴ്സ്.പക്ഷേ പിന്നെയവൻ പറഞ്ഞു.

774
01:35:56,421 --> 01:36:00,782
ഉപരിപഠനത്തിന് രണ്ടു വർഷം കൂടി അവിടെ നിൽക്കണമെന്ന് ...

775
01:36:02,623 --> 01:36:03,851
ഞാൻ എതിർത്തു...

776
01:36:04,859 --> 01:36:05,759
അവന് ദേഷ്യം വന്നു...

777
01:36:08,162 --> 01:36:08,862
ഞാൻ സമ്മതിച്ചു...

778
01:36:16,971 --> 01:36:20,736
എന്നാൽ മിനിഞ്ഞാന്നിൻ്റെ തലേന്ന് എനിക്കൊരു കത്ത് കിട്ടി

779
01:36:20,737 --> 01:36:26,175
പരിശീലനത്തിനായി ഒരഞ്ചു വർഷം കൂടി അവനവിടെ തുടരണമെന്ന്...

780
01:36:28,516 --> 01:36:30,211
പറയൂ എന്തൊരു ശാപമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത്...

781
01:36:33,087 --> 01:36:34,384
രണ്ടു കുടുംബവും ഈ വിവാഹത്തിന് എതിരുമാണ്...

782
01:36:35,856 --> 01:36:36,788
രണ്ടു ജാതികൾ...

783
01:36:39,627 --> 01:36:43,188
ഒരു പെൺകുട്ടി ആറു വർഷം കാത്തിരിക്കുന്നതിനെക്കുറിച്ച് അയാൾ ചിന്തിക്കേണ്ടേ...

784
01:36:43,798 --> 01:36:45,231
ഇനിയും അഞ്ചു വർഷമോ?

785
01:36:45,733 --> 01:36:47,496
ഒരു ദിവസത്തേക്കു പോലും അവനിതുവരെ വന്നില്ല..

786
01:36:58,245 --> 01:37:01,840
ഞാൻ ഇന്നലെ രാത്രി ഒരു കത്തെഴുതി...

787
01:37:05,820 --> 01:37:07,549
തീരുമാനം ശരിയോ തെറ്റോ എന്നെനിക്കറിയില്ല...

788
01:37:13,294 --> 01:37:14,420
ഒന്നിത് വായിച്ച് നോക്ക്.

789
01:37:20,067 --> 01:37:22,831
ഇപ്പം വേണ്ട... പിന്നീടൊരിക്കൽ...

790
01:38:10,517 --> 01:38:16,517
എന്നിൽ പെരുമ്പറയടിക്കുന്ന വാക്കുകൾ എന്തെന്നാൽ...

791
01:38:16,889 --> 01:38:22,889
'ബംഗാളിൻ്റെ സഹോദരീ സഹോദരന്മാരെ, ഒന്നിക്കൂ'.

792
01:38:47,288 --> 01:38:50,382
വിഭജിക്കപ്പെട്ടിട്ടും ഹൃദയം നഷ്ടമാവാത്ത ബംഗാൾ...

793
01:38:51,492 --> 01:38:52,192
എഴുതൂ...

794
01:38:52,626 --> 01:38:53,526
അത് എഴുത്...

795
01:38:56,897 --> 01:39:00,060
പക്ഷേ ഇത്തരമൊരു കഥാപാത്രത്തിൻ്റെ ചുണ്ടിൽ നിന്നും... അത് ശരിയാവുമോ?...

796
01:39:00,367 --> 01:39:01,067
ശ്ശൊ!

797
01:39:10,477 --> 01:39:12,240
ഉറപ്പായും അതു ചേരും...

798
01:39:13,013 --> 01:39:13,741
എഴുതാൻ നോക്ക്...

799
01:39:33,534 --> 01:39:34,592
എന്താ നിൻ്റെ അവസ്ഥ?

800
01:39:42,910 --> 01:39:43,706
കുഴപ്പമില്ല. വർക്ക് ചെയ്യാനാവും...

801
01:39:54,521 --> 01:39:58,423
എങ്ങിനെ പറയണം എന്നെനിക്കറിയില്ല...

802
01:39:58,592 --> 01:39:59,292
ജയ?...

803
01:40:06,900 --> 01:40:07,798
അത് മറക്കുന്നതാണ് നല്ലത്...

804
01:40:19,246 --> 01:40:19,974
അവൾക്ക് വേറെ ആരെങ്കിലുമുണ്ടോ?...

805
01:40:27,254 --> 01:40:27,954
ആരാ?

806
01:40:29,356 --> 01:40:30,256
എനിക്കറിഞ്ഞു കൂടാ...

807
01:40:32,860 --> 01:40:36,296
ഞാൻ പിന്നെ വരാം...

808
01:40:41,835 --> 01:40:42,735
നീ ചോദിച്ചില്ലേ?

809
01:40:43,070 --> 01:40:43,770
ഉം...

810
01:40:45,539 --> 01:40:50,499
ഓഹ്! പ്രപഞ്ചമേ നീയെന്നെ അത്ഭുതപ്പെടുത്തുന്നു.

811
01:41:05,759 --> 01:41:07,818
കണക്കുകളെല്ലാം ഞാൻ പരിശോധിക്കാൻ തുടങ്ങിയപ്പോൾ...

812
01:41:13,534 --> 01:41:17,470
രക്തം മാത്രം യഥേഷ്ടം വൃഥാ  ചിന്തിയത് ഞാൻ കണ്ടു.

813
01:41:22,209 --> 01:41:27,203
ഇവിടെ ജനിക്കേണ്ടി വന്നത് എൻ്റെ വിധി.
എത്രമാത്രം യാതനകളും അപമാനങ്ങളും.

814
01:41:34,188 --> 01:41:39,182
വിചിത്ര ലോകമേ നിനക്കു വന്ദനം.

815
01:41:40,561 --> 01:41:45,555
ഇന്ന് എല്ലായിടത്തും വിപ്ലവം പടരുന്നു.

816
01:41:55,909 --> 01:41:56,637
നിങ്ങളെല്ലാവരും ഒരു നിമിഷം പുറത്ത് പോകുമോ...

817
01:41:58,846 --> 01:41:59,746
മി. ഗഗൻ നിങ്ങൾ കൂടി...

818
01:42:27,207 --> 01:42:28,902
ജയാ... ആരാണത്...

819
01:42:39,920 --> 01:42:41,615
വേഗം പറയൂ... ആരെങ്കിലും വരും മുമ്പ്...

820
01:42:56,170 --> 01:42:56,870
റിഷി...

821
01:42:57,204 --> 01:42:57,904
റിഷി

822
01:43:11,518 --> 01:43:12,712
നിങ്ങളവളെ വീണ്ടും അടിക്കുകയാണോ?

823
01:43:14,254 --> 01:43:15,221
അതെ, അവളത് അർഹിക്കുന്നു...

824
01:43:18,959 --> 01:43:20,551
പ്രവത്, ഇന്ന് റിഹേഴ്സൽ ഇല്ല...

825
01:43:20,894 --> 01:43:22,691
നീ നാളെ വാ...
അയാൾ ഗ്രൂപ്പ് ഉപേക്ഷിച്ചു...

826
01:43:25,699 --> 01:43:27,826
വാടക കുടിശ്ശിക അയാൾ മഹാവീറിന് കൊടുത്തിട്ടുണ്ട്...

827
01:43:42,349 --> 01:43:43,049
റിഷി...

828
01:43:51,158 --> 01:43:56,118
ഈസ്റ്റ് ബംഗാളിൻ്റെ ചുണക്കുട്ടികൾ നിർമ്മിക്കുന്ന നാടകം തകർക്കും....

829
01:44:07,241 --> 01:44:08,041
ഞാൻ വൈകി...

830
01:44:21,855 --> 01:44:24,722
ഈ ഗ്രൂപ്പിൽ ഒട്ടും ജനാധിപത്യമില്ലെന്ന് വീണ്ടും ഞാൻ ആരോപിക്കുന്നു...

831
01:44:25,559 --> 01:44:27,217
ബിർഭുമിൽ നിന്നു വാങ്ങിയ പണം ബ്രിഗു ആരോടും ചർച്ച ചെയ്യാതെ

832
01:44:27,218 --> 01:44:28,460
മഹാവീറിന് കൈമാറി.

833
01:44:30,063 --> 01:44:31,496
ഇത് നേരിട്ട് മഹാവീറിന് കൊടുത്തത് ശരിയായ നടപടിയല്ല...

834
01:44:32,899 --> 01:44:34,662
മഹാവീറിനെ പണത്തിൻ്റെ കാര്യത്തിൽ  വിശ്വസിച്ചത് ശരിയായില്ല ...

835
01:44:36,303 --> 01:44:38,828
മഹാവീർ കടക്കാരന് ആ പണം തിരിച്ചു നൽകിയുമില്ല...

836
01:44:40,440 --> 01:44:42,032
ഞാനത് ഇവിടുത്തെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു...

837
01:44:45,946 --> 01:44:46,776
ബ്രിഗുവിന് അതറിയാവുന്നതാണ്...

838
01:44:47,447 --> 01:44:48,311
ഞങ്ങളൊന്നിച്ചാണ് കടമെടുത്തത്...

839
01:44:49,950 --> 01:44:50,650
ബ്രിഗു...

840
01:44:51,918 --> 01:44:52,917
എനിക്കൊന്നും പറയാനില്ല...

841
01:44:52,919 --> 01:44:54,216
ഇത്തരം മനോഭാവത്തെ ശക്തമായി എതിർക്കുന്നു...

842
01:44:55,222 --> 01:44:57,713
ആരെങ്കിലും റിഹേഴ്സലിന് അല്പം വൈകിയാൽ നീ പലതും പറയാൻ തുടങ്ങും...

843
01:44:57,791 --> 01:44:58,790
എന്നാൽ അവൻ്റെ കാര്യത്തിൽ - ലേറ്റായാൽ ഒരു കുഴപ്പവുമില്ല..

844
01:44:59,192 --> 01:45:02,127
... എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ട്. ദയവായി മറ്റൊന്നും വിചാരിക്കരുത്...

845
01:45:02,529 --> 01:45:05,726
ഈ ഗ്രൂപ്പിൻ്റെ സദാചാരത്തെക്കുറിച്ച് വലിയ മതിപ്പുള്ളതാണ് ...

846
01:45:06,033 --> 01:45:06,933
ഇപ്പം നമുക്കത് നഷ്ടമായിരിക്കുന്നു...

847
01:45:07,167 --> 01:45:09,397
അനസൂയയും ബ്രിഗുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എനിക്കറിയണമെന്നുണ്ട്.

848
01:45:09,603 --> 01:45:10,303
നോക്ക്...

849
01:45:10,971 --> 01:45:12,996
ദയവായി ഇരിക്ക്... ഞാനൊരു മോശം വ്യക്തിയല്ല ...

850
01:45:13,640 --> 01:45:16,234
എനിക്ക് കൃത്യമായി അറിയണം അവർ വിവാഹം കഴിക്കാൻ പോവുകയാണോ എന്ന്...

851
01:45:19,446 --> 01:45:20,146
പക്ഷേ അല്ല...

852
01:45:20,914 --> 01:45:23,007
അനസൂയ മറ്റൊരാളുമായി വിവാഹമുറപ്പിച്ചതാണ്...

853
01:45:23,350 --> 01:45:26,703
അല്ലെങ്കിൽ ബ്രിഗു പറയട്ടെ...
പലപ്പോഴും അവനെന്നോടത് പറഞ്ഞിട്ടില്ലെന്ന്...

854
01:45:26,704 --> 01:45:29,255
വളരെ വ്യക്തമായി. അനസൂയയെ സ്നേഹിക്കുന്നെന്ന്...

855
01:45:29,823 --> 01:45:31,017
അവൾക്കിത് അറിയില്ലേ?...

856
01:45:31,325 --> 01:45:33,452
അതറിഞ്ഞിട്ടും അവളിങ്ങനെ പെരുമാറിയാൽ... എന്താണിതിനർഥം?...

857
01:45:33,827 --> 01:45:34,626
മറുപടി തരൂ...

858
01:45:56,683 --> 01:45:58,617
ഈ ഗ്രൂപ്പിൽ ഒരു വ്യക്തിയുടെ ആധിപത്യമാണ്...

859
01:45:59,353 --> 01:46:05,087
വല്യ കാര്യങ്ങൾ പറയാൻ കൊള്ളാം...
എനിക്കൊരു ഭാവി ഇവിടില്ല.... ഞാൻ പോകുന്നു...

860
01:46:11,865 --> 01:46:17,865
എൻ്റെ സഹോദരൻ എനിക്കെഴുതീട്ടുണ്ട്. മുംബെയിൽ എന്തെങ്കിലും ചാൻസ് നോക്കാമെന്ന്...

861
01:46:18,557 --> 01:46:24,557
അവിടെ ചെന്നാൽ നിങ്ങൾക്ക് പണം അയച്ചു തരാൻ കഴിഞ്ഞേക്കും.

862
01:46:25,379 --> 01:46:26,471
മഹാവീർ... നിൽക്ക്...

863
01:46:29,449 --> 01:46:32,475
റിഷി... എനിക്ക് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ട്....

864
01:46:41,461 --> 01:46:42,460
എനിക്കും തുടരാനാവില്ല.

865
01:46:46,633 --> 01:46:48,123
എല്ലാടത്തും അളിഞ്ഞ അവസ്ഥ തന്നെ.

866
01:46:59,012 --> 01:47:00,070
ഇത് കണ്ണീരിനുള്ള ഇടമല്ല...

867
01:47:01,047 --> 01:47:01,747
സ്ഥലം വിട്...

868
01:47:03,717 --> 01:47:04,417
വരൂ...

869
01:47:38,318 --> 01:47:40,684
ഞാൻ നാടകം പൂർത്തിയാക്കീട്ടുണ്ട്...

870
01:48:19,759 --> 01:48:21,090
മിണ്ടാതിരിക്കരുത് ചങ്ങാതീ.... പ്രവർത്തിക്ക്...

871
01:48:32,205 --> 01:48:33,204
ഇത് സാധാരണമാണ്...

872
01:48:33,473 --> 01:48:37,705
നേതാക്കൾ പൊതുവെ പരുക്കരും അഭിമാനികളുമായിരിക്കും...

873
01:48:38,378 --> 01:48:42,576
അവർ ബഹുമാനിക്കപ്പെടും എന്നാൽ ചിലപ്പോൾ നല്ല തിരിച്ചടികളും ഉണ്ടാവും.

874
01:49:28,028 --> 01:49:28,928
ഞാൻ തിരിച്ചു വന്നു...

875
01:49:30,196 --> 01:49:31,195
എനിക്കു പിരിഞ്ഞിരിക്കാനാവില്ല...

876
01:49:37,504 --> 01:49:40,496
എനിക്കത്ഭുതം തോന്നുന്നു, ഒരു പക്ഷേ എല്ലാവരും ശരിയും ഞാൻ തെറ്റുമാണെങ്കിലോ...

877
01:49:45,011 --> 01:49:46,535
എന്നാൽ ഇപ്പോൾ അയാളെക്കുറിച്ച് ആലോചിക്കാൻ ഇഷ്ടപ്പെടുന്നു...

878
01:49:51,318 --> 01:49:52,979
ഞാൻ നിങ്ങൾ രണ്ടാളുമായും
അത്രമേൽ അടുപ്പത്തിലാണ് ...

879
01:49:55,121 --> 01:49:56,019
ഓഹ് ! എത്ര വേദനാജനകമാണ്...

880
01:50:00,961 --> 01:50:02,826
അത് മറന്ന് കള...
ഇപ്പം അതല്ല പ്രശ്നം...

881
01:50:10,437 --> 01:50:11,529
എന്തിനാണ് നീ സ്വയം വഞ്ചിക്കുന്നത്?...

882
01:50:14,074 --> 01:50:17,703
നിൻ്റെ വേദന തീർച്ചയായും കൂടുതൽ തീവ്രമാണ്...

883
01:50:23,617 --> 01:50:28,384
എന്തിനാണ് നമ്മുടെ ജീവിതങ്ങൾ ഇത്തരം ധർമ്മസങ്കടങ്ങളിൽ ഉഴലുന്നത്...

884
01:50:40,934 --> 01:50:42,959
കുനാൽ നാടകം എഴുതിത്തീർത്തു...

885
01:50:44,771 --> 01:50:45,770
നീയത് വായിച്ചോ?...

886
01:50:46,239 --> 01:50:47,139
എങ്ങിനെയുണ്ടത്?...

887
01:50:47,540 --> 01:50:48,240
ഗംഭീരം...

888
01:50:49,743 --> 01:50:52,507
കുനാലും ഗംഗനും രണ്ടു ഗംഭീര കണ്ടെത്തലാണ്.

889
01:50:57,550 --> 01:51:01,281
നല്ല വിഷയം...
ബംഗാളിൻ്റെ വിഭജനത്തെക്കുറിച്ച്...

890
01:51:02,022 --> 01:51:05,685
...ഖുദിറാമിൽ നിന്നും രവീന്ദ്രനാഥിലേക്കുള്ള മാറ്റം അതി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്....

891
01:51:10,030 --> 01:51:14,490
സെറ്റിങ്ങുകളെല്ലാം എനിക്ക് സങ്കൽപ്പിക്കാനാവും...

892
01:51:17,270 --> 01:51:18,794
നടീനടന്മാരുടെ ചലനങ്ങൾ...

893
01:51:20,874 --> 01:51:24,537
ഓർക്കസ്ട്രയിൽ ഉപയോഗിക്കേണ്ട സംഗീതത്തിൻ്റെ ക്രമീകരണം....

894
01:51:27,447 --> 01:51:28,446
താളവും ലയവും എനിക്ക് സങ്കൽപ്പിക്കാനാവും...

895
01:51:37,757 --> 01:51:40,658
നമ്മുടെ പയ്യന്മാർക്ക് ഇത് അവതരിപ്പിക്കാൻ കഴിയുമോ?...

896
01:51:42,996 --> 01:51:43,696
ഉറപ്പായും...

897
01:51:44,664 --> 01:51:46,222
ചലനങ്ങളൊക്കെ ചടുലമായിരിക്കണം...

898
01:51:47,667 --> 01:51:49,498
ആദ്യമായാണ് ഇത്തരം ഒരു നാടകം എഴുതപ്പെടുന്നത്...

899
01:51:55,108 --> 01:51:56,507
നിൻ്റെ നാടകാഭിനയം ഒക്കെ എന്തായി?...

900
01:51:57,711 --> 01:51:59,906
മാസം ഒന്നായല്ലോ നീ അതിനുള്ള വേഷം തയ്ക്കാൻ തുടങ്ങീട്ട്...

901
01:52:00,180 --> 01:52:02,842
എന്നെ ഉപദ്രവിക്കല്ലേ... നാളെയാണ് ഷോ...

902
01:52:03,383 --> 01:52:04,083
ശരിക്കും ?...

903
01:52:04,517 --> 01:52:07,015
എന്നോടവർ ടിക്കറ്റ് വിൽക്കാനൊന്നും പറഞ്ഞില്ലല്ലോ.

904
01:52:07,016 --> 01:52:13,016
ആരെയെങ്കിലും ചാക്കിട്ട് പിടിച്ച് ടിക്കറ്റ് വിൽക്കാന്നു വെച്ചാൽ ശാകുന്തളനാടകം പോലെയാണെങ്കിൽ എനിക്ക് അടി ഒറപ്പാ..

905
01:52:13,760 --> 01:52:15,523
ഓഫീസിൽ പോ... എന്നെ ഉപദ്രവിക്കാതെ...

906
01:52:17,564 --> 01:52:21,364
എന്തോഫീസ്?
ഇന്നവിടെ സമരമാണ്...

907
01:52:23,470 --> 01:52:27,403
റിഹേഴ്സൽ കഴിഞ്ഞ് നേരത്തേ വന്നോ...

908
01:52:27,404 --> 01:52:33,243
പ്രശ്നങ്ങളുണ്ടായേക്കും... അവിടെ പ്രതിഷേധപ്രകടനമുണ്ട്...

909
01:52:35,081 --> 01:52:36,139
അപ്പോ എങ്ങിനെയാ ബഡ്ജെ ബഡ്ജെ സ്റ്റേഷനിലെത്തുക?

910
01:52:37,016 --> 01:52:37,816
ബാജെ ബാജെ...

911
01:52:38,918 --> 01:52:40,078
അവിടെയാണ് ടെൻറ് കെട്ടുന്നത്...

912
01:52:40,854 --> 01:52:41,754
വലിയ ഷോ ആണ്...

913
01:52:42,055 --> 01:52:43,249
ഞങ്ങളുടെ ആദ്യ പ്രദർശനം...

914
01:52:44,157 --> 01:52:45,089
ആയിരക്കണക്കിനാളുകള് വരും...

915
01:52:46,159 --> 01:52:48,821
ഓഹ്! ഏട്ടാ, ബ്രിഗുവിൻ്റെ മുഖം നിങ്ങൾ കാണണമായിരുന്നു....

916
01:52:49,095 --> 01:52:49,959
ഗംഭീരം! ഗംഭീരം!...

917
01:52:51,631 --> 01:52:52,962
എന്നാൽ നീയാണതിന് പ്രചോദനം...

918
01:53:02,842 --> 01:53:03,740
നീ?...

919
01:53:06,012 --> 01:53:10,176
എനിക്ക് ഒറ്റയ്ക്കിരിക്കാനാവില്ല....
വൈകുന്നേരങ്ങളിൽ ഞാൻ വല്ലാതെ അസ്വസ്ഥനാണ്...

920
01:53:12,285 --> 01:53:14,082
എനിക്ക് നൃത്തം ചെയ്യുന്ന പോലെ തോന്നുന്നു...

921
01:53:14,387 --> 01:53:15,877
നീ വളരെ സന്തോഷത്തിലാണ്,
കത്ത് കിട്ടിയോ?...

922
01:53:16,489 --> 01:53:17,353
ഞാൻ പറഞ്ഞില്ലേ?...

923
01:53:21,294 --> 01:53:25,094
ഒരാഴ്ച മുമ്പ് ഒരു കത്ത് കിട്ടി...
അതിൽ ഉടനെ മറുപടി അയക്കണമെന്നുണ്ടായിരുന്നു.

924
01:53:25,431 --> 01:53:26,331
മറുപടി അയച്ചില്ലേ?

925
01:53:29,969 --> 01:53:30,669
ഇല്ല...

926
01:53:33,339 --> 01:53:35,034
അദ്ദേഹമെഴുതിയിരിക്കുന്നത്
എൻ്റെ കാര്യത്തിൽ അയാൾക്ക് ബാധ്യതയുണ്ടെന്ന്.

927
01:53:38,378 --> 01:53:40,243
ഞങ്ങൾക്ക് അകന്നിരിക്കാനാവില്ല...

928
01:53:42,415 --> 01:53:44,548
അയാൾ അടുത്ത അഞ്ചു വർഷത്തേക്കും അവിടെ തങ്ങുന്നു

929
01:53:44,549 --> 01:53:47,375
അതുകൊണ്ട് ഞാൻ പാസ്പോർട്ട് തയ്യാറാക്കി അങ്ങോട്ടു പോകണം...

930
01:53:47,754 --> 01:53:50,181
എൻ്റെ മറുപടി കിട്ടിയപ്പോൾ അയാൾ പണം അയച്ചു...

931
01:53:50,182 --> 01:53:55,183
മൂന്നു ദിവസത്തിനിടയിൽ ഞാൻ മറുപടി അയച്ചില്ലെങ്കിൽ എന്നോടുള്ള ബാധ്യത അയാൾ ഒഴിവാക്കും...

932
01:54:06,206 --> 01:54:07,104
ഞാൻ പോകാൻ തീരുമാനിച്ചു...

933
01:54:08,641 --> 01:54:09,505
പാസ്പോർട്ട് ശരിയാക്കാൻ ഞാൻ ഏട്ടനോട് ആവശ്യപ്പെട്ടു...

934
01:54:11,878 --> 01:54:12,742
എന്നാൽ അയാളോട് പറഞ്ഞിട്ടില്ല...

935
01:54:14,514 --> 01:54:18,280
മൂന്നിന് പകരം ഇപ്പം ഏഴു ദിവസമായി...
അയാൾക്ക് പരിഭ്രമമൊന്നുമില്ല....

936
01:54:19,352 --> 01:54:21,183
അയാള് തന്ന പണം കൊണ്ട് മറ്റൊരു കപ്പൽ ടിക്കറ്റ് ഞാൻ വാങ്ങും...

937
01:54:25,458 --> 01:54:26,258
പക്ഷേ ബ്രിഗു,

938
01:54:28,795 --> 01:54:31,286
എനിക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്ന് എനിക്ക് തോന്നുന്നു...

939
01:54:32,732 --> 01:54:38,732
പക്ഷേ ഒരിക്കലും ഇങ്ങോട്ടു തിരിച്ചു വരില്ല...

940
01:54:38,740 --> 01:54:44,633
എന്നാൽ എല്ലാം വിട്ടെറിഞ്ഞ് എനിക്കിവിടുന്നു പോകേണ്ടതുണ്ട്...

941
01:54:45,979 --> 01:54:50,142
അതെത്ര വേദനാജനകമാണെന്ന് അവന് മനസ്സിലാകുന്നില്ലേ?

942
01:54:50,143 --> 01:54:53,044
ഒരു തീരുമാനം എന്നെ സംബന്ധിച്ച് എത്ര കഠിനമാണ്...

943
01:54:53,152 --> 01:54:54,380
അവൻ ഒട്ടും ദയയില്ലാത്തവനാണോ...

944
01:55:05,165 --> 01:55:06,259
നട്ടെല്ലില്ലാത്ത ഭീരു...

945
01:55:07,901 --> 01:55:10,267
വർഷങ്ങളായി ഒരു പെണ്ണിൻ്റെ ജീവിതം വെച്ച് കളിക്കുന്നവൻ...

946
01:55:11,704 --> 01:55:13,137
എന്നാൽ നീയോ... വെറും വിഡ്ഢി... അവനെയും വിശ്വസിച്ച്...

947
01:55:35,295 --> 01:55:37,525
ഞാൻ നിങ്ങളോട് ക്ഷമിക്കില്ല...

948
01:55:44,804 --> 01:55:46,499
അനസൂയ... പോകരുത്

949
01:56:07,360 --> 01:56:11,990
ഏയ്! ദീദി... ദീദീ...

950
01:56:15,501 --> 01:56:17,469
പൈസ താ...

951
01:56:21,407 --> 01:56:22,207
എനിക്ക് കുറച്ച് കാശ് താ ...

952
01:56:23,643 --> 01:56:25,076
പേഴ്സ് ഇങ്ങ് താ...

953
01:56:33,286 --> 01:56:35,914
പഴയ അധ്യാപകൻ മീറ്റിങ്ങിന് വന്നിട്ടുണ്ട്...

954
01:56:36,789 --> 01:56:38,984
അദ്ദേഹത്തിന് തിരിച്ചു പോകാനായില്ല...
എനിക്ക് ട്രെയിൻ കയറ്റി വിടണം...

955
01:56:40,393 --> 01:56:41,121
അത് എൻ്റെ എന്ന പോലെ നിങ്ങളുടെയും ഉത്തരവാദിമാണ്...

956
01:56:48,534 --> 01:56:51,833
അങ്ങിനെ മുഖം വെച്ച് നിക്കല്ലെ...
അതെന്നെ മരിച്ചു പോയ പെങ്ങളെ ഓർമ്മിപ്പിക്കുന്നു...

957
01:56:55,775 --> 01:56:57,436
ബ്രിഗുവിൽ നിന്ന് ഞാൻ നിങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്...
അവൻ നിന്നെ ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്...

958
01:57:10,123 --> 01:57:15,117
ബംഗാളിലെ എല്ലാ പെൺകുട്ടികളെയും പോലെ നീയും സുന്ദരിയാണ് ,
നമ്മുടെ ചെറുപ്പക്കാർ എങ്ങിനെയാണ് അതിജീവിക്കുക ...

959
01:57:20,400 --> 01:57:21,100
ഇവിടെ ഉണ്ടാവണം.

960
01:57:30,009 --> 01:57:32,534
ദീദി... ദീദി... എനിക്ക് പൈസ താ...

961
01:57:42,355 --> 01:57:46,689
ദീദീ... ദീദീ...

962
01:58:18,524 --> 01:58:19,224
ദാദാ...

963
01:58:26,666 --> 01:58:28,691
ഞാനെന്തൊരു വിഡ്ഢിയാണെന്നു ഞാൻ തിരിച്ചറിഞ്ഞു...

964
01:58:33,306 --> 01:58:34,796
ഭൃഗുവില്ലാതെ എനിക്ക് ജീവിക്കാനാവില്ല...

965
01:58:40,379 --> 01:58:42,939
ആ പയ്യൻ പാരീസിൽ നിന്നും വന്നിട്ടുണ്ട്...

966
01:58:43,749 --> 01:58:44,647
സമർ എന്നാണവൻ്റെ പേരെന്ന് പറഞ്ഞു

967
01:58:45,318 --> 01:58:46,376
അവൻ നിനക്കു വേണ്ടി കാത്തിരിക്കുന്നു...

968
01:59:21,420 --> 01:59:24,321
നീയെന്നെ ഇങ്ങോട്ടു വലിച്ചിഴച്ചു... ശരി...

969
01:59:25,024 --> 01:59:25,991
പക്ഷേ അത് നന്നായില്ല...

970
01:59:28,261 --> 01:59:29,990
നമ്മളിത് വെച്ച് ആളെ കൂട്ടും...

971
01:59:30,196 --> 01:59:30,896
ദേബു...

972
01:59:32,031 --> 01:59:34,522
ഞാൻ അരങ്ങൊന്നു ചെക്ക് ചെയ്ത് വരട്ടെ...

973
01:59:38,671 --> 01:59:41,970
ഗിബനാഥ്, നീ ചെയ്തതൊക്കെ കഴിഞ്ഞു... പക്ഷേ ഇനിയിതാവർത്തിക്കരുത്.

974
01:59:42,441 --> 01:59:48,107
അല്ലല്ല... എനിക്ക് തോന്നുന്നു അത് പെട്ടെന്ന് ചോര തിളച്ചു പോയതാന്ന്...

975
01:59:55,621 --> 01:59:56,883
ഈ പെണ്ണ്ങ്ങളൊക്കെ വൈകിയേ വരൂ.

976
02:00:01,794 --> 02:00:02,694
സുഖമല്ലേ?

977
02:00:06,399 --> 02:00:07,263
ഷിബു...

978
02:00:07,833 --> 02:00:08,857
അവൻ തിരിച്ചു വന്നു...

979
02:00:13,906 --> 02:00:18,673
അനസൂയ തീയേറ്ററിലേക്ക് വരില്ല...
വീട്ടിൽ നിന്നും കേട്ടതാണ്...

980
02:00:18,778 --> 02:00:19,777
അവൾ എയർപോർട്ടിലേക്ക് പോയി...

981
02:00:19,779 --> 02:00:22,147
അവളുടെ ഏട്ടൻ്റെയും വിദേശത്തൂന്ന് വന്ന ആളിൻ്റെയും കൂടെ...

982
02:00:25,985 --> 02:00:27,612
അവൾ ഒരു വിവരവും പറഞ്ഞുമില്ല...

983
02:00:27,887 --> 02:00:28,876
ബ്രിഗു, നമ്മളിനി എന്തു ചെയ്യും...

984
02:01:02,455 --> 02:01:03,581
സ്വാഗതം... സ്വാഗതം...

985
02:01:04,857 --> 02:01:08,953
ഹാ, ഞങ്ങളെത്തി...
എല്ലാ ഒരുക്കങ്ങളും പൂർത്തിയായി...

986
02:01:09,328 --> 02:01:11,694
പക്ഷേ പ്രശ്നം എന്തെന്നു വെച്ചാൽ... അനസൂയ...

987
02:01:11,864 --> 02:01:14,128
അനസൂയ... അവൾ നേരത്തേ വന്നു...
അവൾ കാത്തിരിക്കുന്നു.

988
02:01:51,871 --> 02:01:52,571
വരൂ...

989
02:01:53,139 --> 02:01:54,936
ഞങ്ങളുടെ നാട്ടിൽ ഒരു അന്ധനായ സൂഫിസന്യാസി ഉണ്ടായിരുന്നു

990
02:01:55,508 --> 02:01:56,507
അയാളെപ്പഴും പാടുമായിരുന്നു

991
02:01:59,145 --> 02:02:00,669
ഓ! സുലേമാൻ

992
02:02:01,480 --> 02:02:04,506
ആകാശം മുഴുവൻ സംഗീതമാണ്

993
02:02:05,785 --> 02:02:10,779
അത് മുഴുവൻ ദൈവത്തിൻ്റെ സമ്മാനമാണ്

994
02:02:12,658 --> 02:02:15,991
ദൈവം കരുണാമയനാണ്..

995
02:03:31,804 --> 02:03:33,101
ഞാനയാളെ ഉപേക്ഷിച്ചു...

996
02:03:34,340 --> 02:03:35,240
അയാൾ തിരിച്ചു പോയി...

997
02:03:37,977 --> 02:03:43,574
ഇനിയും നീയെന്നെ സ്വീകരിക്കുമോ...

998
02:03:44,049 --> 02:03:47,143
ബ്രിഗൂ, ഒരപകടകരമായ അവസ്ഥ...

999
02:03:48,454 --> 02:03:51,548
ആ പാടത്തിൻ്റെ നടുക്കൂന്ന് ജയ പറയുകയാ എന്നെ സ്നേഹിക്കുന്നൂന്ന്...

1000
02:03:51,757 --> 02:03:53,088
വല്ലാതെ കണ്ണീരൊഴുക്കിക്കൊണ്ട് ...

1001
02:03:58,597 --> 02:03:59,859
അവൾ പറയുന്നു ആത്മഹത്യ ചെയ്യുമെന്ന്...

1002
02:04:03,602 --> 02:04:05,229
എന്നെപ്പോലൊരു തൊഴിലില്ലാത്തവനെ കെട്ടാൻ നിനക്കാവില്ലെന്നു ഞാനും പറഞ്ഞു...

1003
02:04:05,838 --> 02:04:06,738
അവനൊന്നു കൊടുക്കും ഞാൻ...

1004
02:04:12,711 --> 02:04:14,736
ശരി, ഞാൻ നിന്നെ കല്യാണം കഴിക്കാം...

1005
02:04:15,014 --> 02:04:16,538
എനിക്കു നിന്നെ ഇഷ്ടമാണ്...

1006
02:04:45,845 --> 02:04:51,477
ഷോ കഴിഞ്ഞ് നമുക്കെല്ലാർക്കുമൊന്നിച്ച് എങ്ങോട്ടെങ്കിലും പോകേണ്ടതുണ്ട്. വേഗം വാ...

1007
02:04:56,322 --> 02:04:59,849
ഞാൻ വെള്ളമെടുക്കാൻ പോയതാണ്

1008
02:05:03,128 --> 02:05:07,531
കൃഷ്ണഭഗവാനെ ഒരു നോട്ടം ഞാൻ കണ്ടു.

1009
02:05:07,555 --> 02:05:17,555
മലയാളം സബ്ടൈറ്റിൽ തയ്യാറാക്കിയത്:
ടി കെ ഉമ്മർ, ഓപ്പൺ ഫ്രെയിം പയ്യന്നൂർ

