1
00:00:04,000 --> 00:00:30,000
മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍ (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)

2
00:01:10,918 --> 00:01:17,335
200 മീറ്ററുകള്‍

3
00:01:24,251 --> 00:01:25,418
ഇപ്പോഴും വേദനയുണ്ടോ?

4
00:01:26,585 --> 00:01:27,960
ചിലപ്പോൾ.

5
00:01:33,710 --> 00:01:35,085
കരയാണ്ടിരിക്ക്‌!

6
00:01:36,918 --> 00:01:37,960
ഇതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല.

7
00:01:38,210 --> 00:01:41,835
ഞാൻ തുളസിയിട്ടു കുറച്ച് എണ്ണ ചൂടാക്കട്ടെ,
ചിലപ്പോ സുഖം കിട്ടും.

8
00:01:42,085 --> 00:01:44,626
എണ്ണയില്ലെങ്കിലും നിന്റെ കൈ
അത്രയും മൃദുലമാണ്‌.

9
00:01:45,418 --> 00:01:47,001
ഇപ്പോഴാ ഒരു ശൃംഗാരം.

10
00:01:47,835 --> 00:01:49,876
അനങ്ങരുത്.
ഞാൻ പെട്ടെന്ന് വരാം.

11
00:02:08,001 --> 00:02:09,751
സാൽവ!

12
00:02:12,501 --> 00:02:14,960
ഹേയ്, റീം. സുഖമാണോ?

13
00:02:15,585 --> 00:02:17,126
ഇത് മുസ്തഫയാണ്.

14
00:02:17,585 --> 00:02:20,251
അവർ എന്റെ വീട്ടിലാണ്,
മറ്റെവിടെയുമല്ല.

15
00:02:20,543 --> 00:02:22,543
എനിക്ക് പെർമിറ്റ് ഇല്ല.

16
00:02:23,085 --> 00:02:26,251
നിനക്കും കുട്ടികൾക്കും സുഖമല്ലേ?

17
00:02:27,001 --> 00:02:31,543
അവൾ എന്തോ എടുക്കാൻ പുറത്തേക്കിറങ്ങി.
നിന്നെ വിളിക്കാൻ ഞാൻ അവളോട് പറയാം.

18
00:02:31,918 --> 00:02:33,501
കുഴപ്പമൊന്നുമില്ലല്ലോ?

19
00:02:35,085 --> 00:02:37,543
എവിടെ എന്റെ സുന്ദരി കലാകാരി?

20
00:02:38,126 --> 00:02:40,710
എന്റെ പൊന്നെന്താണ് ചെയ്യുന്നത്?

21
00:02:41,001 --> 00:02:46,626
എന്താ മോള് ഉണ്ടാക്കിയത്?
ഞാനൊന്ന് രുചിച്ച് നോക്കട്ടെ?

22
00:02:49,835 --> 00:02:50,876
നൂറാ?

23
00:02:55,001 --> 00:02:56,793
ഇതെന്താണുമ്മാ?

24
00:02:57,876 --> 00:02:58,918
മോനെ...

25
00:02:59,251 --> 00:03:00,293
വിട്ടേക്ക്...!

26
00:03:00,501 --> 00:03:02,460
- ഉമ്മാ!
- ഒരു കലത്തപ്പത്തിന്റെ കഷണം മാത്രം.

27
00:03:02,710 --> 00:03:05,585
ഉമ്മാ! ദൈവം സഹായിച്ച് ചെയ്യല്ലേ.
അവള്‍ വല്ലാതെ തടിക്കുകയാണുമ്മാ!

28
00:03:05,876 --> 00:03:10,626
അവൾ കഴിക്കട്ടെ.
അതൊന്നും അത്ര വലിയകാര്യമല്ല..

29
00:03:11,918 --> 00:03:15,043
ഉമ്മ അവള്‍ക്ക് വളം വെച്ചുകൊടുക്കുകയാണ്.
ഇതവളെ വല്ലാതെ തടിപ്പിക്കും ഉമ്മാ.

30
00:03:16,085 --> 00:03:18,918
- ഇത് അവസാനത്തെ കഷണമാണ്, ഓ കെ ?
- ഓ കെ.

31
00:03:19,710 --> 00:03:21,710
മോള് കഴിക്കൂ.. നന്നായി കഴിച്ചോ മോളെ.

32
00:03:21,835 --> 00:03:24,918
''മാജിദ്! വന്ന്  നിന്റെ സാധനങ്ങൾ എടുക്കൂ.''

33
00:03:25,210 --> 00:03:27,001
മജ്ദ്, ഉമ്മ പറയുന്നത് കേൾക്കൂ.

34
00:03:44,168 --> 00:03:47,043
എന്താണ് നിങ്ങൾ മുറിയില്‍ നിന്നും ഇറങ്ങിയത്?

35
00:03:50,502 --> 00:03:53,002
നീ തിരിച്ചു വന്നില്ല.

36
00:04:04,835 --> 00:04:06,210
റീം വിളിച്ചിരുന്നു

37
00:04:06,502 --> 00:04:09,127
അവൾ എനിക്ക്
ഒരു ബസ് ഡ്രൈവറുടെ നമ്പർ തന്നു

38
00:04:09,835 --> 00:04:12,585
അതുകൊണ്ട് നീ അവനെ വിളിച്ച് സംസാരിക്കൂ..

39
00:04:13,460 --> 00:04:15,627
ആ സമ്മര്‍ ക്യാമ്പിനെക്കുറിച്ച്?

40
00:04:16,543 --> 00:04:20,502
- ശരിക്കും? 
സന്തോഷം.

41
00:04:23,918 --> 00:04:26,835
നിങ്ങൾ എങ്ങനെയാണ് തിരികെ പോവുകയും
നിങ്ങളുടെ നടുവിന് വിശ്രമം കൊടുക്കുകയും ചെയ്യുക?

42
00:04:28,710 --> 00:04:31,377
ഞാന്‍ പെട്ടെന്നുതന്നെ തിരിച്ചെത്തും.

43
00:04:38,210 --> 00:04:41,960
ശരി, ഹൈഫയിലെ ഒരു സമ്മർ സ്കൂളില്‍
ഞാൻ മാജിദിന്റെ പേര്  രജിസ്റ്റർ ചെയ്തിട്ടുണ്ട്.

44
00:04:42,210 --> 00:04:44,168
ഹൈഫയിലോ?!

45
00:04:46,460 --> 00:04:48,752
അവിടെ മാജിദിന്റെ കഴിവ് കണ്ടെത്തിയ ഒരു സ്കൗട്ട് ഉണ്ടായിരുന്നു

46
00:04:49,002 --> 00:04:52,293
മക്കാബി ഹൈഫയുടെ ഫുട്ബോൾ ടീമിൽ
അവനെ പരിശീലിപ്പിക്കാൻ അയാള്‍ ആഗ്രഹിക്കുന്നു.

47
00:04:52,377 --> 00:04:55,502
മക്കാബി ഹൈഫ?! ഈ ഭൂമിയിലെ
എന്തിനെക്കുറിച്ചാണ് നീ പറയുന്നത് എന്നറിയോ?

48
00:04:55,918 --> 00:04:58,835
നിങ്ങൾ അവനെ തടഞ്ഞാൽ
അവൻ ശരിക്കും വിഷമിക്കും.

49
00:05:00,377 --> 00:05:02,668
അത് വെറും രണ്ടു മാസത്തെ കാര്യമല്ലേ?

50
00:05:04,043 --> 00:05:05,877
നീ പറയുന്നതിനോട് എനിക്ക് ഒരു തരിമ്പും യോജിപ്പില്ല

51
00:05:06,752 --> 00:05:10,710
കൂടാതെ നമുക്ക് അതിനുള്ള പണവുമില്ല.
അതുകൊണ്ട് അത് വിട്ടേക്കൂ.

52
00:05:13,210 --> 00:05:14,793
അത്രയും പണം ഞാൻ കടം വാങ്ങിയിട്ടുണ്ട്.

53
00:05:16,752 --> 00:05:19,918
നിനക്ക് മാത്രമായി അത്തരമൊരു തീരുമാനം
എടുക്കാൻ എങ്ങിനെയാണ് കഴിയുന്നത്?

54
00:05:36,068 --> 00:05:38,818
മറിയം, മതീ.. താഴെ ഇറങ്ങൂ..

55
00:05:39,235 --> 00:05:42,443
നീ ഉമ്മയുടെ കൂടെ താമസിച്ചാല്‍ മതി

56
00:05:43,152 --> 00:05:47,318
ഇല്ല! ഞാൻ പോകൂലാ.

57
00:05:48,027 --> 00:05:51,402
മറിയം കരച്ചില്‍ നിര്‍ത്തൂ,
ആ ബാഗ് ഇങ്ങു തരൂ.

58
00:05:52,110 --> 00:05:54,318
- ശുഭദിനം.
- ഹായ്  അബു നിദാൽ!!

59
00:05:54,610 --> 00:05:58,610
-സാൽവ എന്തൊക്കെയുണ്ട്!
-സുഖമായി പോകുന്നു

60
00:05:58,777 --> 00:06:01,652
ക്ഷമിക്കണം, എനിക്ക് പെട്ടെന്ന് ചെക്ക് പോയിന്റ്
കടക്കണം. അതിന്റെ തിരക്കാ.

61
00:06:01,777 --> 00:06:04,527
അങ്കിള്‍ നിദാലിന് ഹായ് പറയൂ.
നമസ്കാരം പറയൂ.

62
00:06:04,902 --> 00:06:08,443
അങ്കിള്‍ നിദാലിന് ഹലോ പറ

63
00:06:10,860 --> 00:06:13,027
റോഡില്‍ നന്നായി ശ്രദ്ധിക്കണേ.

64
00:06:23,027 --> 00:06:25,985
- നിങ്ങളുടെ നടുവേദന എങ്ങിനെയുണ്ട്?
- കുറച്ചു സുഖമുണ്ട്, ദൈവത്തിനു നന്ദി!

65
00:06:26,568 --> 00:06:29,568
നിങ്ങളുടെ പെര്‍മിറ്റ്‌ കിട്ടിയോ?
ഇല്ല, ഇതുവരെയായും അത് വന്നില്ല.

66
00:06:30,443 --> 00:06:34,527
നിങ്ങൾക്ക് ഇപ്പോഴും ഈ ടൂള്‍സ് ആവശ്യമുണ്ടോ?
- വേണ്ട, വേണ്ട.

67
00:06:35,693 --> 00:06:40,777
എനിക്ക് ഒരു ചെറിയ ജോലി ശരിയായിട്ടുണ്ട്.
നാളെ രാവിലെ ഞാൻ അങ്ങോട്ട് പോവുകയാണ്.

68
00:06:41,527 --> 00:06:46,110
- എവിടെയാണത്?
- ഹയേഷില്‍, ഇവിടെ അടുത്താണ്.

69
00:06:47,777 --> 00:06:51,277
ഇവ വിൽക്കുന്നത് വരെ
ഇവിടെ സൂക്ഷിക്കാമോ?

70
00:06:51,360 --> 00:06:53,443
തീർച്ചയായും അബു നിദാൽ. എന്നാൽ ഇതെങ്ങിനെ കിട്ടി?

71
00:06:53,527 --> 00:06:59,277
ശരിക്കും ശമ്പളം പോലുംതരാൻ താത്പര്യമില്ലാത്ത
ഒരാള്‍ക്ക് വേണ്ടിയാ ഞാൻ ജോലി ചെയ്തത്.

72
00:07:00,193 --> 00:07:05,568
ഇപ്പോള്‍ പറയുന്നു, ഇവ വിറ്റ ശേഷം പണം തരാമെന്ന്.
ഞാന്‍ വിറ്റോളാം എന്നുപറഞ്ഞു ഞാനിവ ഇങ്ങെടുത്തു.

73
00:07:06,485 --> 00:07:10,568
എനിക്കവന്റെ കൂടെ
പണിയെടുക്കുന്നതേ വെറുപ്പാണ്.

74
00:07:13,360 --> 00:07:15,943
- മുസ്തഫ.
- പറയൂ, അബു നിദാൽ?

75
00:07:16,568 --> 00:07:18,943
- എല്ലാം ഓ കെ യല്ലേ?
- കുഴപ്പമില്ല, എല്ലാം ഓ കെ യാണ്.

76
00:07:19,443 --> 00:07:22,485
എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം.
നിന്റെ മൂത്ത സഹോദരന്റെ സ്ഥാനത്തുനിന്നാണ്പറയുന്നത്.

77
00:07:22,693 --> 00:07:26,110
വളരെ സന്തോഷം അബു നിദാല്‍.
നിങ്ങള്‍ തീര്‍ച്ചയായും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.

78
00:07:26,485 --> 00:07:32,193
നമുക്ക് ഒരു ചായകഴിക്കാം. കുട്ടികൾ പോയല്ലോ.
നിങ്ങളെ കണ്ടാല്‍ ഉമ്മക്ക് സന്തോഷമാവും!

79
00:07:27,985 --> 00:07:32,193


80
00:07:32,485 --> 00:07:37,235
അടുത്ത തവണയാകട്ടെ!
നിങ്ങൾക്ക് പെർമിറ്റ് ലഭിച്ചാലുടന്‍ എന്നെ അറിയിക്കുക.

81
00:07:37,652 --> 00:07:41,943
ഇനി പെർമിറ്റ് കിട്ടുന്നില്ലെങ്കില്‍ അതും.
എന്റെ പരിചയത്തില്‍ ഒരു കള്ളക്കടത്തുകാരനുണ്ട്.

82
00:07:42,318 --> 00:07:46,985
-അതു ഞാൻ ചെയ്യില്ല...
-വർക്ക്ഷോപ്പിൽ നിരവധി തൊഴിലാളികള്‍ അങ്ങിനെവരുന്നുണ്ട്.

83
00:07:47,235 --> 00:07:49,318
അതാണ്!

84
00:07:50,860 --> 00:07:55,068
- നിങ്ങൾ എനിക്ക് ഒരു കാപ്പി കടപ്പെട്ടിരിക്കുന്നു!
- എപ്പോഴും സ്വാഗതം.

85
00:07:59,900 --> 00:08:04,270
<i>''ട്രംപിനെയും നെതന്യാഹുവിനെയും രക്ഷിക്കാനാണ് ഇത് സ്ഥാപിച്ചത്''<i>
<i>''അവരുടെ ഓഫീസിലെ നിബന്ധനകൾ പുതുക്കാൻ''<i>

86
00:08:02,350 --> 00:08:04,270


87
00:08:04,900 --> 00:08:10,580
<i>''ഇതൊരു ഭ്രാന്തൻ പദ്ധതിയാണെന്നാണ്
<i>പല ഇസ്രായേലി വിശകലന വിദഗ്ധരും പറയുന്നത്''<i>

88
00:08:10,590 --> 00:08:15,070
<i>"ഇവർ കാസിനോകളിലെ ചൂതാട്ടക്കാരെപ്പോലെയാണെന്നാണ് അവരുടെ അഭിപ്രായം''<i>

89
00:08:15,100 --> 00:08:20,990
<i>''ഈ പദ്ധതി ഗൗരവമായി എടുക്കുന്നത് ''<i>
<i>''ട്രംപിൻറെ അനുയായികൾ മാത്രമാണ്"<i>

90
00:08:16,150 --> 00:08:20,990


91
00:08:21,100 --> 00:08:25,780
<i>''ഉദാഹരണത്തിന്,
ചില അറബ് ഗവൺമെന്റുകള്‍...''<i>

92
00:08:29,052 --> 00:08:31,677
ഉമ്മാ, ഞാൻ ലൈറ്റ് ഓഫ് ചെയ്യണോ?

93
00:08:35,843 --> 00:08:40,010
ഞാനും ബാൽക്കണിയിലേക്ക് വരുന്നു.
ഞാനും നിന്നെ സ്നേഹിക്കുന്നു നൂറ.

94
00:08:40,218 --> 00:08:43,385
കാരണം, നിന്റെ ഗൃഹപാഠമെല്ലാം നീ ചെയ്തല്ലോ.

95
00:08:43,843 --> 00:08:47,052
- മറിയം എവിടെ?
- ''വരൂ, മറിയം.''

96
00:08:47,302 --> 00:08:51,135
- മറിയുമ്മാ, ഡാഡിയുടെ പൊന്നുമോളെ
- ''എന്തേ.''

97
00:08:51,593 --> 00:08:55,177
- നീ ഇപ്പോഴും ഉണർന്നിരിക്കുകയാണോ, മോളേ?
- ''അതെ.''

98
00:08:55,302 --> 00:08:57,802
- എന്തേ ഉറങ്ങാത്തത്?
- ''എനിക്ക് ഉറങ്ങണ്ടാ.''

99
00:08:57,968 --> 00:09:00,968
- ഉമ്മ എവിടെ?
- ''ഉമ്മ ഉറങ്ങുകയാ.''

100
00:09:01,427 --> 00:09:05,052
- അപ്പോള്‍ ശരി.. ആരാണ് ഒഫാക്കുന്നത്?
- ''ഞാന്‍,, ഞാന്‍,, ഞാന്‍!

101
00:09:05,427 --> 00:09:07,427
- ''ശരി മറിയം. അമര്‍ത്തൂ''
- കാണട്ടെ.

102
00:09:07,593 --> 00:09:09,593
''മറിയം, പലതവണ അമർത്തുക.''

103
00:09:10,177 --> 00:09:11,760
- ''ഇങ്ങനയാ?''
- ''അതെ.''

104
00:09:11,843 --> 00:09:14,510
- ''ഡാഡി, ഇനി ഡാഡിയാ ചെയ്യേണ്ടത്!''
- അതെ! ഞാന്‍ ചെയ്യാം

105
00:09:14,593 --> 00:09:17,218
നിങ്ങള്‍ റെഡിയാണോ?
- ''അതെ!''

106
00:09:17,677 --> 00:09:18,843
ശരി, ഒന്ന്, രണ്ട്.....

107
00:09:19,635 --> 00:09:20,677
മൂന്ന്!

108
00:09:24,052 --> 00:09:25,593
''നിങ്ങള്‍ എന്താ ഈ ചെയ്യുന്നേ?''

109
00:09:26,302 --> 00:09:29,760
- ഗുഡ് നൈറ്റ്
- ''മറിയം, നിർത്തൂ! നിർത്താന്‍''

110
00:09:29,843 --> 00:09:33,218
മതിയാക്ക് മക്കളേ...
മാജിദ് എവിടെ?

111
00:09:33,552 --> 00:09:37,052
- ''അവന്‍ മുറിയില്‍ ഉറങ്ങുകയാ''
- മറിയം, മറിയുമ്മാ!

112
00:09:37,927 --> 00:09:43,885
- ശരി, മക്കളെ.. പോയി ഉറങ്ങൂ... ഗുഡ്നൈറ്റ്!
- ''ഗുഡ്നൈറ്റ്!''

113
00:09:44,218 --> 00:09:48,177
ഇനി മൊബൈലിലോന്നും കളിക്കല്ലേ.
- ഡാഡി, ലവ് യു.

114
00:09:48,302 --> 00:09:51,260
ഐ ലവ് യു ടൂ മറിയം.
എന്റെ പൊന്നുകട്ടേ..

115
00:09:51,927 --> 00:09:54,093
- ''ബൈ.''
- ''ബൈ.''

116
00:10:29,093 --> 00:10:30,968
ഈ ഫോണ്ട് എത്ര ചെറുതാണ്.

117
00:10:40,219 --> 00:10:42,469
- സലാം അലയ്ക്കം..
- സലാം.

118
00:10:43,135 --> 00:10:46,885
- ആ പട്ടികയിൽ എന്റെ പേരുണ്ട്.
- ശരി.

119
00:10:47,052 --> 00:10:49,344
- ഒരു വർക്ക് പെർമിറ്റിനു വേണ്ടി.
- പേര്?

120
00:10:49,827 --> 00:10:53,577
മുസ്തഫ ജമാൽ ഹുസൈൻ ഇബ്രാഹിം.
 -മുസ്തഫ ജമാൽ ഹുസൈൻ ഇബ്രാഹിം?

121
00:10:54,160 --> 00:10:57,035
അവർ നിങ്ങൾക്ക്
ഫാക്സ് വഴി റിപ്പോർട്ട് അയയ്ക്കും.

122
00:11:06,285 --> 00:11:08,744
മുസ്തഫ ജമാൽ ഹുസൈൻ ഇബ്രാഹിം?
അതെ!

123
00:11:08,827 --> 00:11:12,202
- ഇതാ നിങ്ങള്‍ക്ക് പോകാം
- എന്റെ ഐ ഡി കൂടി തരൂ.. നന്ദി.

124
00:11:15,585 --> 00:11:19,752
നീ റെഡിയായോ നൂറാ.. ഉപ്പയുടെ ചുണക്കുട്ടീ..

125
00:11:27,985 --> 00:11:31,735
ശരി. ഉമ്മയെ വിളിക്കൂ,
എനിക്ക് സംസാരിക്കാനുണ്ട്.

126
00:11:32,610 --> 00:11:34,277
ഗുഡ് നൈറ്റ് മോള്‍..

127
00:11:35,277 --> 00:11:37,610
സല്‍വാ ... എന്തു പറ്റി പൊന്നേ?

128
00:11:38,360 --> 00:11:41,444
ഞാൻ ഇന്ന് പലതവണ നിന്നെ വിളിച്ചു.
നിന്നെ കിട്ടിയേയില്ല.

129
00:11:41,819 --> 00:11:44,985
നിനക്ക് അസുഖമൊന്നുമില്ലല്ലോ.
അതെങ്കിലും പറയൂ..

130
00:11:45,485 --> 00:11:49,694
കേൾക്കൂ, ഞാൻ ഇന്ന് തുൽക്കാം ക്ലബ്ബിൽ പോയി.
കോച്ചിനോട് സംസാരിച്ചു...

131
00:11:50,444 --> 00:11:53,944
മാജിദിന്റെ ചില വീഡിയോകൾ
ഞാൻ അദ്ദേഹത്തെ കാണിച്ചു..

132
00:11:54,152 --> 00:11:58,277
അവനെ ടീമിൽ ചേര്‍ക്കാന്‍
കോച്ച് സമ്മതിച്ചു.

133
00:11:59,694 --> 00:12:02,152
ഞാൻ തന്നത്താന്‍ സംസാരിക്കുന്നത് പോലെയുണ്ട്.

134
00:12:03,110 --> 00:12:05,194
ഞാന്‍ വിചാരിച്ചു നീ പോയെന്ന്.

135
00:12:05,402 --> 00:12:09,985
''ആരാണ് എല്ലാ ദിവസവും മാജ്ദിനെ
വെസ്റ്റ് ബാങ്കിലേക്ക് കൊണ്ടുപോകുക?''

136
00:12:10,485 --> 00:12:14,027
ദിവസവും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതിനു പകരം
ഇവിടെ നിൽക്കാമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

137
00:12:14,402 --> 00:12:17,735
''പക്ഷേ, നിങ്ങള്‍ ആദ്യം അവനോട് ചോദിക്കണമായിരുന്നു''

138
00:12:18,694 --> 00:12:21,444
- ''നിൽക്കൂ, നിങ്ങളുടെ ചെവിയിൽ എന്താണ്?''
- എന്ത്?

139
00:12:21,694 --> 00:12:25,319
- ''അതെന്താ നിങ്ങളുടെ ചെവിയിൽ?''
- അതൊന്നുമില്ല.

140
00:12:27,235 --> 00:12:32,694
നാളെ നമുക്ക് മാജിദിനോട് സംസാരിക്കാം. എനിക്ക് പെർമിറ്റ് ലഭിച്ചു,
നാളെ അബു നിദാലിനൊപ്പം ജോലിക്കു പോകയാണ്.

141
00:12:33,735 --> 00:12:39,277
എന്റെ കയ്യിലുള്ള താക്കോൽ നഷ്ടപ്പെട്ടു.
വരാൻ വൈകുമെങ്കിൽ താക്കോൽ ആ പാത്രത്തിനടിയിൽ വയ്ക്കുണം.

142
00:12:40,444 --> 00:12:42,777
വെക്കാം. നിങ്ങള്‍ മൂന്നുമണിക്ക് മുമ്പായി എത്തുമോ?

143
00:12:43,485 --> 00:12:45,860
''നിങ്ങൾ ജോലിക്ക് പോകുന്നത് എന്നോട് പറഞ്ഞില്ലല്ലോ?''

144
00:12:47,069 --> 00:12:50,610
''നിങ്ങളുടെ നട്ടെല്ലിന് നല്ല വിശ്രമം വേണം.
എന്തിനാ ഇങ്ങനെ സ്വയം പീഡിപ്പിക്കുന്നത്?''

145
00:12:50,735 --> 00:12:53,527
പിന്നെ ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറയുന്നത്?

146
00:12:53,777 --> 00:12:55,860
''നിങ്ങള്‍ എന്തിനേക്കുറിച്ചാ സംസാരിക്കുന്നത്?''

147
00:12:56,360 --> 00:13:00,194
''ശരി! ജോലിക്ക് പോയി നിങ്ങളുടെ നട്ടെല്ല് പൊട്ടിച്ചോളൂ''

148
00:13:00,402 --> 00:13:04,402
''നിങ്ങളുടെ പിടിവാശി നമ്മെ
എവിടെയെത്തിക്കുമെന്ന് നോക്കാം."

149
00:13:04,860 --> 00:13:09,235
എന്തിനാ ഇങ്ങനെ മണ്ടത്തരം കാണിക്കുന്നത്!
ഞാൻ ഇവിടെയുണ്ടല്ലോ!

150
00:13:09,860 --> 00:13:13,777
നീ എനിക്ക് പോക്കറ്റ്
മണി കൂടി തരുമല്ലേ?

151
00:13:58,194 --> 00:14:00,694
കുറച്ച് മല്ലിയില കൂടി ഇടുമോ? നന്ദി.

152
00:15:33,860 --> 00:15:35,444
നമസ്കാരം.

153
00:15:46,985 --> 00:15:48,277
പിറകോട്ട്.

154
00:15:52,819 --> 00:15:53,860
കടന്നുവാ.

155
00:15:58,277 --> 00:16:00,110
പൊയ്ക്കോളൂ.

156
00:16:07,819 --> 00:16:10,860
നിങ്ങളുടെ കൈവിരല്‍ വൃത്തിയാക്കി ഒന്നുകൂടി നോക്കൂ.

157
00:16:14,735 --> 00:16:17,652
എന്റെ ഫിംഗര്‍ പ്രിന്റ്‌ ശരിയാവുന്നില്ല എന്നുതോന്നുന്നു.

158
00:16:17,985 --> 00:16:21,360
- നിങ്ങളുട പെര്‍മിറ്റ്‌ കാണിക്കൂ
- ഇതാ പെര്‍മിറ്റ്‌.

159
00:16:24,485 --> 00:16:25,985
ശരി.. പൊയ്ക്കോളൂ..

160
00:16:56,885 --> 00:16:58,927
താഴേക്ക് പിടിക്ക്... കുറച്ചുകൂടി താഴേക്ക്..

161
00:17:06,469 --> 00:17:08,844
- (ഹീബ്രു)ഹലോ, ഞാൻ ഈ വീടിന്റെ ഉടമയാണ്.
- ഹലോ.

162
00:17:10,069 --> 00:17:11,319
(ഹീബ്രു) ഇതെടുക്കൂ...

163
00:17:14,735 --> 00:17:16,860
(ഹീബ്രു) എടുത്തോളൂ...

164
00:17:17,694 --> 00:17:20,194
(ഹീബ്രു) ഇത് അകത്ത്
ഇടണം...

165
00:17:20,527 --> 00:17:22,569
(ഹീബ്രു) അങ്ങനെ ചെയ്‌താല്‍
ആ വീട്ടിൽ വലിയ ഭാഗ്യമുണ്ടാകും.

166
00:17:22,777 --> 00:17:25,444
- ദൈവം അനുഗ്രഹിക്കട്ടെ.
- ആശംസകള്‍

167
00:17:30,902 --> 00:17:33,611
വരൂ, ചങ്ങാതീ! സമയം പോകുന്നു.. പണിയെടുക്കൂ..

168
00:17:40,944 --> 00:17:42,986
എന്നെ പിടിക്കൂ..

169
00:17:43,819 --> 00:17:46,569
- എന്റെ കൈയ്യൊന്ന് പിടിക്കൂ അബു നിദാല്‍
- തീര്‍ച്ചയായും..

170
00:17:48,486 --> 00:17:50,361
- എനിക്ക് മനസ്സിലായി.
- എന്റെ മനുഷ്യാ!

171
00:17:50,652 --> 00:17:53,944
- ടീ പാർട്ടി എവിടെയാണ്?
- സ്വാഗതം, അബു നിദാൽ.

172
00:17:54,319 --> 00:17:58,819
- നമസ്കാരം അബു നിദാൽ!
- ഒരു ബക്ലവ പാർട്ടി കൂടിയുണ്ട്!

173
00:18:00,194 --> 00:18:03,652
-നിങ്ങളുടെ പ്രായപൂർത്തി ഞങ്ങൾ ആഘോഷിക്കണോ?
-ഞാൻ വിവാഹം കഴിച്ചു

174
00:18:03,777 --> 00:18:06,777
നിനക്ക് വട്ടാണെന്ന്
ആ പാവം പെണ്ണ് കണ്ടുപിടിച്ചോ?

175
00:18:10,277 --> 00:18:12,569
- അഭിനന്ദനങ്ങൾ.
- നന്ദി..

176
00:18:14,777 --> 00:18:20,236
അബു നിദാൽ, ഇനി കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ഉറങ്ങരുത്.
കള്ളക്കടത്തും പാടില്ല.

177
00:18:20,444 --> 00:18:22,986
അപ്പോള്‍ നമുക്ക് നിങ്ങളുടെ വർക്ക് പെർമിറ്റ് ആഘോഷിക്കാം.

178
00:18:23,069 --> 00:18:26,944
അത് കല്യാണംപോലെ എളുപ്പം കിട്ടുന്നതല്ലല്ലോ, ചെറുക്കാ?

179
00:18:28,069 --> 00:18:29,777
- നല്ല തമാശ, അബു നിദാൽ!
- നന്ദി.

180
00:18:30,027 --> 00:18:33,694
പാട്ടുവെക്കൂ.. നമുക്ക് നൃത്തം ചെയ്യാം.

181
00:19:30,027 --> 00:19:35,319
ഞാനൊന്നും കാണുന്നില്ലേ...
മറഞ്ഞിരിക്കുന്ന ആരെയും കാണാൻ കഴിയുന്നില്ലേ!

182
00:19:35,527 --> 00:19:39,069
എന്റെ സുന്ദരക്കുട്ടികള്‍ എവിടെ പോയി?

183
00:19:42,444 --> 00:19:45,111
ഉപ്പാടെ ചക്കരക്കുട്ടീ...
പൊന്നു മുത്തേ...

184
00:19:47,069 --> 00:19:49,152
എന്റെ ചാമ്പ്യന്‍ കുട്ടാ...!

185
00:19:49,736 --> 00:19:55,236
"പൂച്ച പിറകില്‍തന്നെയുള്ളതിനാല്‍
ഞാൻ എലിയല്ലെന്ന് എലി പറഞ്ഞു."

186
00:19:55,402 --> 00:20:00,077
"പട്ടി മുന്നിലെത്തിയപ്പോള്‍ ഞാൻ പൂച്ചയല്ലെന്ന് പൂച്ചയും പറഞ്ഞു...
എന്നെ തിന്നൂ.."

187
00:20:01,861 --> 00:20:04,527
- നിങ്ങള്‍ക്ക് നല്ല പനിയുണ്ട്‌.
- നല്ല പനി?

188
00:20:04,652 --> 00:20:06,486
- എനിക്ക് എന്നാല്‍ മരുന്നു തരൂ
- ശരി. തരാം.

189
00:20:16,277 --> 00:20:20,569
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റില്‍ ഇടാന്‍
ഉടമ എനിക്ക് തന്നതാണിത്.

190
00:20:21,152 --> 00:20:24,611
- എന്താണ്? എനിക്ക് മനസ്സിലായില്ല.
- എനിക്കും മനസ്സിലായില്ല.

191
00:20:25,402 --> 00:20:26,736
ഓരോരോ അന്ധവിശ്വാസങ്ങള്‍ ...

192
00:20:27,194 --> 00:20:30,486
ആ നാണയങ്ങൾ വീട്ടില്‍
സന്തോഷം കൊണ്ടുവരുംപോലും.

193
00:20:31,111 --> 00:20:33,319
അവ കുട്ടികൾക്ക് നൽകൂ.
അവരത് മണി ബാങ്കിൽ നിക്ഷേപിച്ചോട്ടെ.

194
00:20:33,777 --> 00:20:38,736
വേണ്ട! എന്നെ താഴെയിറക്കൂ!
നിങ്ങളുടെ നടുപൊട്ടും! മുസ്തഫ!

195
00:20:41,277 --> 00:20:43,402
നീ എന്റേതല്ലേ!

196
00:20:45,944 --> 00:20:47,319
കുട്ടികളുണ്ട് അപ്പുറത്ത്

197
00:20:47,569 --> 00:20:49,652
- അതുകൊണ്ടെന്താ?
- മതിമതി..

198
00:20:52,361 --> 00:20:55,069
- ഇപ്പോൾ എങ്ങനെയുണ്ട് നങ്ങളുടെ വേദന?
- കുറച്ചു കുറവുണ്ട്.

199
00:21:01,402 --> 00:21:05,569
എനിക്ക് നാളെ ഒരു വധുവിനെ മേക്കപ്പ് ചെയ്യിക്കാനുണ്ട്.
കൂടെ അവരുടെ അമ്മയേയും സഹോദരിയേയും.

200
00:21:05,694 --> 00:21:07,569
നിങ്ങൾക്ക് നാളെ ഒരുദിവസം കുട്ടികളോടൊപ്പം
നില്‍ക്കാന്‍ കഴിയുമോ?

201
00:21:09,611 --> 00:21:11,777
എനിക്ക് നില്‍ക്കണമെന്നുണ്ട്.

202
00:21:14,569 --> 00:21:16,652
പക്ഷേ പണിക്കുപോണം.

203
00:21:17,402 --> 00:21:19,986
നാളെ വീക്കിലി ഓഫ് അല്ലേ?

204
00:21:21,111 --> 00:21:27,069
അബു നിദാലിന്റെ കൂടെയാണ് ജോലി...
ആവശ്യത്തിനു കാശും കിട്ടും.

205
00:21:32,569 --> 00:21:36,944
ഇന്ന് രാത്രി ഇവിടെ താമസിക്കൂ.
- ഉപ്പാ, മാജിദ് എന്റെ ബ്രേസ്ലറ്റ് എടുത്തു.

206
00:21:37,902 --> 00:21:40,111
- അവള്‍ വിടൂ!
- ഇല്ല. ഇത് എന്റേതാണ്!

207
00:21:40,361 --> 00:21:41,777
ഇവിടെ വരൂ!

208
00:21:41,986 --> 00:21:44,444
- ഇത് എന്റെ ബ്രേസ്ലെറ്റ് ആണ്.
- ഉപ്പ, അത് തിരികെ നൽകാൻ പറയൂ.

209
00:21:44,652 --> 00:21:46,944
- ഇത് പെൺകുട്ടികൾക്ക് ഉള്ളതല്ല!
- അതെ, ആണ്!

210
00:21:47,011 --> 00:21:50,052
മുഹമ്മദ് സലാ അല്ലാതെ ലിവർപൂളിൽ നിന്ന്
മറ്റാരെയും ഇവൾക്കറിയില്ല.

211
00:21:50,552 --> 00:21:52,386
എന്റെയടുത്തു വാ.

212
00:21:52,927 --> 00:21:55,761
നീ നല്ല കുട്ടിയാണ്, ശരിയല്ലേ?

213
00:21:57,511 --> 00:22:02,511
ഇത് എനിക്ക് തരൂ,
ഞാൻ പെട്ടെന്നുതന്നെ തിരിച്ചു തരാം, ഓ കെ?

214
00:22:03,261 --> 00:22:05,594
നീ എന്റെ ചാമ്പ്യനല്ലേ!

215
00:22:06,511 --> 00:22:09,094
-എന്തുപറ്റി മോനെ?
-ഒന്നുമില്ല.

216
00:22:09,969 --> 00:22:12,344
എന്താ സംഭവം.
ഞാനൊന്ന് നോക്കട്ടെ.

217
00:22:12,761 --> 00:22:15,469
- ഒന്നുമില്ല.
- ഇതെന്താണ്?

218
00:22:18,386 --> 00:22:21,386
ഞാനൊന്ന് കാണട്ടെ...
മാജിദ്!

219
00:22:24,511 --> 00:22:26,427
- ഇതെന്താണ്?
- ഒരു അടിപിടിയുണ്ടായി.

220
00:22:26,802 --> 00:22:28,761
- എന്ത്?
ആരുമായി?

221
00:22:28,886 --> 00:22:30,427
ആരുമായിട്ടാണ്?

222
00:22:32,719 --> 00:22:34,511
പറ മോനെ, ആരുമായി?

223
00:22:38,177 --> 00:22:39,552
സല്‍വ

224
00:22:41,011 --> 00:22:42,344
എന്താ സംഭവം?

225
00:22:43,427 --> 00:22:44,636
ഇതെന്താണ്?

226
00:22:46,302 --> 00:22:49,719
സ്‌കൂളിൽ വെച്ച് അവന്‍ കുട്ടികളുമായി
വഴക്കിട്ടിരുന്നു.

227
00:22:50,844 --> 00:22:53,469
അവരുടെ മാതാപിതാക്കള്‍
വിളിച്ചു മാപ്പുപറഞ്ഞു.

228
00:22:54,177 --> 00:22:57,677
നില്‍ക്കൂ.. എന്നോട് എല്ലാം
തുടക്കം മുതല്‍ പറയൂ.

229
00:22:59,761 --> 00:23:01,636
അവരാണ് തുടങ്ങിയത്.

230
00:23:01,969 --> 00:23:05,261
അവരെന്ന നാറുന്ന
വെസ്റ്റ്‌ ബാങ്കര്‍ എന്നുവിളിച്ചു.

231
00:23:05,636 --> 00:23:07,219
അവര്‍ വൃത്തികെട്ട ചീത്തവിളിക്കുന്നു.

232
00:23:07,636 --> 00:23:10,761
ഞാനാ സ്കൂള്‍ വെറുക്കുന്നു.
എനിക്കവിടെ പോകേണ്ട.

233
00:23:11,594 --> 00:23:15,136
ഞാനിനി അവിടെ പോകില്ല.
പോയാല്‍ ഞാനെല്ലാവരെയും അടിക്കും.

234
00:23:15,636 --> 00:23:19,927
-നീ എന്തെ ഇതെന്നോട് പറയാതിരുന്നത്?
-അതിനു ഉപ്പ ഇവിടെയില്ലായിരുന്നു!

235
00:23:35,052 --> 00:23:39,719
-നീ എന്താണ് എന്നിട്ട് ഒന്നും ചെയ്യാതിരുന്നത്?
-ഞാൻ ടീച്ചറോട് സംസാരിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു.

236
00:23:37,594 --> 00:23:39,719


237
00:23:39,844 --> 00:23:42,927
- അയാള്‍ മിക്കവാറും അത് പരിഹരിക്കും!
- കുട്ടികള്‍ വഴക്കിടുന്നത് സാധാരണയല്ലേ?.

238
00:23:43,052 --> 00:23:45,219
- എന്തുകൊണ്ടാണ് നീ എന്നോടിത് പറയാതിരുന്നത്!
- എന്ത് പറയാതിരുന്നത്  മുസ്തഫാ?

239
00:23:45,427 --> 00:23:46,511
എനിക്കറിയില്ല!

240
00:23:46,886 --> 00:23:49,886
മാജിദ് ഇസ്രായേലി കുട്ടികളുമായി
കളിക്കണമെന്നാണോ നിന്റെ താത്പര്യം?

241
00:23:50,177 --> 00:23:54,386
ഈ അടിപിടി ഇസ്രയേലി കുട്ടികളോടായിരുന്നുവെങ്കിൽ 
സ്ഥിതി എന്താകുമായിരുന്നു?

242
00:23:54,636 --> 00:23:59,594
എന്തവസ്ഥ? ഞാൻ ഒരേസമയം രണ്ട് ജോലികൾ ചെയ്യുന്നു,
രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത് മുസ്തഫാ.

243
00:24:00,177 --> 00:24:04,886
രണ്ട് വീടുകൾ സംരക്ഷിക്കാന്‍ ചെക്ക്‌പോസ്റ്റുകൾക്കിടയിൽ
ഞാൻ കിടന്നോടുകയാണ്. ഒറ്റപ്പെട്ടതായി തോന്നുന്നു എനിക്ക്.

244
00:24:05,344 --> 00:24:07,802
നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

245
00:24:08,011 --> 00:24:13,677
ഞാനാണ് ഇതിനെല്ലാം ഉത്തരവാദിയെങ്കില്‍
എല്ലാ ചുമതലയും സ്വയം അങ്ങേറ്റെടുക്കൂ. എനിക്ക് മതിയായി.

246
00:24:18,969 --> 00:24:24,469
ശരി. എങ്കില്‍ എന്റെകൂടെ
വെസ്റ്റ്‌ ബാങ്കില്‍ വന്നു അവിടെ ജീവിക്കൂ.

247
00:24:25,511 --> 00:24:29,219
മുസ്തഫാ, ഇത് നിങ്ങളുടെ തെറ്റാണെന്ന് നിങ്ങൾക്കറിയാം!

248
00:24:29,552 --> 00:24:33,428
-നിങ്ങൾക്ക്  ഇസ്രായേലി ഐഡി ലഭിക്കാൻ അവസരം ലഭിച്ചതാണ്. നിങ്ങൾ അത് നിരസിച്ചു!
- എനിക്കാ ഐഡി ഒരിക്കലും വേണ്ട!

249
00:24:33,636 --> 00:24:39,553
പിന്നെ നിങ്ങള്‍ക്ക് ഇതാണോ വേണ്ടത്?
നമുക്കിടയില്‍ രണ്ട് വീടുകളും ഇടയില്‍  ഈ വൃത്തികെട്ട മതിലും!

250
00:24:41,803 --> 00:24:46,011
ഞാൻ സ്കൂളും എന്റെ ഇടപാടുകാരെയും വിട്ട്
വെസ്റ്റ് ബാങ്കിലേക്ക് മടങ്ങിയാല്‍

251
00:24:46,719 --> 00:24:49,761
നിങ്ങളുടെ പെർമിറ്റുകൊണ്ട് നമുക്ക് ജീവിക്കാമെന്ന്
നിങ്ങൾ വിചാരിക്കുന്നുണ്ടോ?

252
00:26:11,161 --> 00:26:12,536
സല്‍വാ.

253
00:26:12,953 --> 00:26:16,744
നാളെ എനിക്ക് ഉച്ചവരെയേ ജോലിയുള്ളൂ

254
00:26:17,328 --> 00:26:22,369
ജോലി നേരത്തെ കഴിഞ്ഞാല്‍
ഞാന്‍ നേരെ കുട്ടികളുടെ അടുത്തേക്ക് വരും.

255
00:26:23,911 --> 00:26:27,869
അത് സമ്മതമാണെങ്കില്‍
എന്നെ അറിയിക്കണേ.

256
00:27:04,578 --> 00:27:06,203
(ഹീബ്രു) വീണ്ടും ശ്രമിക്കൂ.

257
00:27:09,578 --> 00:27:10,786
(ഹീബ്രു) ശരിയായില്ല.

258
00:27:16,869 --> 00:27:19,078
(ഹീബ്രു) നിങ്ങളുടെ കാർഡ് തരൂ.

259
00:27:35,494 --> 00:27:38,744
(ഹീബ്രു) നിങ്ങളുടെ കാർഡ് കാലാവധി കഴിഞ്ഞു.
അത് പുതുക്കേണ്ടതുണ്ട്.

260
00:27:40,161 --> 00:27:43,744
(ഹീബ്രു) എന്റെ പെർമിറ്റ് സാധുവാണ്.
നിങ്ങൾക്ക് പരിശോധിക്കാം.

261
00:27:43,994 --> 00:27:48,328
(ഹീബ്രു) ഞാന്‍ അപ്പുറത്തെത്തിയിട്ട്
അത് പുതുക്കാം.

262
00:27:48,494 --> 00:27:51,869
(ഹീബ്രു) നിങ്ങളുടെ കാർഡ് പുതുക്കിയാലേ
നിങ്ങള്‍ക്ക് ഇസ്രായേലിൽ പ്രവേശിക്കാന്‍ കഴിയൂ.

263
00:27:52,161 --> 00:27:53,786
(ഹീബ്രു) തിരികെ പോകുക.

264
00:27:53,994 --> 00:27:57,578
എന്താ പ്രശ്നം?
ദയവായി എനിക്കെന്റെ പെർമിറ്റ് തിരികെതരൂ.

265
00:27:55,536 --> 00:27:57,578


266
00:27:57,786 --> 00:28:01,911
(ഹീബ്രു) പറഞ്ഞത് മനസ്സിലായില്ലേ?
കാർഡ് പുതുക്കിക്കഴിഞ്ഞാലേ നിങ്ങൾക്കത് ലഭിക്കൂ.

267
00:28:02,119 --> 00:28:03,161
(ഹീബ്രു) മടങ്ങിപ്പോവുക.

268
00:28:03,244 --> 00:28:05,619
- എന്താ സംഭവം?
- അവരെന്റെ പെര്‍മിറ്റ്‌ പിടിച്ചുവെച്ചു.

269
00:28:05,994 --> 00:28:08,536
- ഹേയ്! തിരിച്ചുപോകൂ!
- ശരി.

270
00:28:08,661 --> 00:28:10,619
- അബു നിദാൽ, നിങ്ങൾ പൊയ്ക്കോളൂ.

271
00:28:10,703 --> 00:28:12,828
മുസ്തഫാ, ഞാൻ വിളിക്കാം.

272
00:28:13,203 --> 00:28:15,953
- നമുക്ക് ഈ പ്രശ്നം പരിഹരിക്കാം.
- ശരി, അബു നിദാൽ.

273
00:28:17,036 --> 00:28:19,786
- ഞാൻ എന്താണ് ചെയ്യേണ്ടത്?
- മടങ്ങിപ്പോവുക.

274
00:28:25,744 --> 00:28:30,411
അവരെന്നെ മാറ്റുമെന്നു പറഞ്ഞാല്‍?
എന്താണ് സംഭവിച്ചതെന്ന് അവരോടു പറഞ്ഞില്ലേ?

275
00:28:31,328 --> 00:28:34,161
ഞാന്‍ എന്റെ കാര്‍ഡ് നാളെത്തന്നെ പുതുക്കും.

276
00:28:34,869 --> 00:28:37,661
ഓ.. നാളെ ശനിയാഴ്ചയാണല്ലേ?

277
00:28:38,994 --> 00:28:41,369
അപ്പോള്‍ എവിടെയാണ് നിങ്ങള്‍ പറഞ്ഞ ആളുള്ളത്?

278
00:28:43,536 --> 00:28:46,619
ശരി, ഞാനവരെ വിളിച്ചുനോക്കാം.

279
00:28:52,411 --> 00:28:55,411
ശരി, ഞാൻ നിങ്ങളെ അറിയിക്കാം.

280
00:29:03,286 --> 00:29:04,328
ഹലോ.

281
00:29:04,786 --> 00:29:07,953
അബു നിദാലാണ് എന്നെ ഇങ്ങോട്ടയച്ചത്,
അയാളെ നിനക്ക് അറിയാമെന്ന് പറഞ്ഞു.

282
00:29:08,828 --> 00:29:11,578
അറിയാം. 350 ഷെക്കൽ ആണ് ചാര്‍ജ്ജ്.

283
00:29:12,244 --> 00:29:16,286
ഞങ്ങൾ 15 മിനിറ്റിനുള്ളിൽ പുറപ്പെടും.
ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ ഇസ്രായേലിലെത്തും.

284
00:29:18,286 --> 00:29:20,619
നിങ്ങള്‍ വരുന്നോ ഇല്ലയോ?

285
00:29:20,994 --> 00:29:24,369
സത്യം പറഞ്ഞാല്‍
ചാര്‍ജ്ജ് അതിഭീകരമാണ്.

286
00:29:26,244 --> 00:29:27,828
അഥവാ നമ്മള്‍ പിടിക്കപ്പെട്ടാൽ
എന്ത് സംഭവിക്കും?

287
00:29:28,036 --> 00:29:31,119
ഇതൊരു ഗ്യാരണ്ടിയുള്ള സേവനമാണ്, മനസ്സിലായോ?

288
00:29:31,411 --> 00:29:33,953
തീരുമാനമെടുക്കാൻ നിങ്ങൾക്ക്
15 മിനിറ്റ് സമയമുണ്ട്.

289
00:29:37,911 --> 00:29:40,536
ഞാന്‍ നിങ്ങളോട് സംസാരിക്കുകയാണ്!
- എന്താണ്?

290
00:29:40,661 --> 00:29:43,119
നമ്മള്‍ പിടിക്കപ്പെട്ടാല്‍ എന്താ സ്ഥിതി?

291
00:29:43,744 --> 00:29:46,369
അവസാനതവണ അവര്‍ നിന്നെ പിടിച്ചപ്പോള്‍
എന്താ സംഭവിച്ചതെന്ന് അയാളോട് പറയൂ.

292
00:29:47,036 --> 00:29:48,828
എന്റൊപ്പം വന്നപ്പോഴല്ല അവനെ പിടിച്ചത്.

293
00:29:49,203 --> 00:29:54,036
10,000 ഷെക്കൽ പിഴയും
ഇസ്രായേലിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കും.

294
00:29:54,286 --> 00:29:57,119
നിങ്ങൾക്ക് ചിന്തിക്കാൻ 13 മിനിറ്റ് സമയമുണ്ട്.

295
00:30:16,061 --> 00:30:20,686
മോനെ, വെറുംവയറ്റിൽ
മരുന്ന് കഴിക്കരുത്.

296
00:30:24,436 --> 00:30:26,644
ഞാന്‍ നേരത്തെ ഭക്ഷണം കഴിച്ചതാണ്.

297
00:30:32,603 --> 00:30:35,728
ശരിയാണ്. 350 ഷെക്കൽ വളരെ കൂടുതലാണ്.

298
00:30:36,353 --> 00:30:39,061
പക്ഷേ, മോനെ, നീ ആ കള്ളവണ്ടിക്കാരന്റെ കൂടെ പോയിരുന്നെങ്കില്‍

299
00:30:39,436 --> 00:30:45,103
നിനക്ക് രണ്ടാഴ്ചയോളം സൽവയുടെ കൂടെ താമസിച്ച്
നിന്റെ ജോലി പൂർത്തിയാക്കാമായിരുന്നു.

300
00:30:46,478 --> 00:30:48,186
ഇത് അവള്‍
ഇവിടെയുള്ളതുപോലെത്തന്നെയാണല്ലോ.

301
00:30:55,769 --> 00:30:58,894
ഞാൻ ഫോൺ ഇവിടെ മറന്നുവെച്ചു
പുറത്തുപോയി എന്നവളോട് പറയൂ.

302
00:31:02,436 --> 00:31:03,478
ഹലോ?

303
00:31:04,061 --> 00:31:05,436
അതെ മോളെ, പ്രിയ സല്‍വ..

304
00:31:07,853 --> 00:31:08,894
എന്തുപറ്റി?

305
00:31:09,853 --> 00:31:11,603
അവന്‍ ഇവിടെയുണ്ട്

306
00:31:12,728 --> 00:31:13,978
എന്താണ് പറ്റിയത് സല്‍വ?

307
00:31:15,853 --> 00:31:16,894
എപ്പോള്‍?

308
00:31:18,853 --> 00:31:20,436
നാശം .

309
00:31:24,936 --> 00:31:29,395
നമസ്കാരം
- ഇല്ല, ഇല്ല, നിങ്ങൾക്ക് വേണമെങ്കില്‍ മുന്നോട്ട് പോകാം.

310
00:31:29,978 --> 00:31:32,436
-നദീര്‍?
-ഒരു നിമിഷം.

311
00:31:33,895 --> 00:31:37,061
-എന്താണ് ?
- നമ്മള്‍ ഫോണില്‍ സംസാരിച്ചിരുന്നു

312
00:31:37,811 --> 00:31:40,186
ശരി, ഞാൻ നിങ്ങളെ തിരികെ വിളിക്കാം.

313
00:31:41,020 --> 00:31:44,061
- നിങ്ങൾ ഓട്ടത്തിലാണെന്നു തോന്നുന്നു.
- നിങ്ങളെ മിസ്‌ ചെയ്യാന്‍ പാടില്ലാത്തത് കൊണ്ട് ഓടി.

314
00:31:45,020 --> 00:31:49,561
- ഇതാ 250 ഷെക്കൽ.
- നന്ദി. ഇരിക്കൂ

315
00:31:49,770 --> 00:31:51,228
താങ്ക് യു

316
00:32:13,811 --> 00:32:15,895
- നമുക്ക് പോയാലോ?
- കുറച്ചു സമയം കൂടി.

317
00:32:16,853 --> 00:32:19,978
- എപ്പോൾ?
-  അൽപ്പം ക്ഷമയോടെ ഇരിക്കണേ.

318
00:32:23,520 --> 00:32:27,895
ദയവായി അതൊന്ന് ഓഫാക്കുമോ?

319
00:32:30,145 --> 00:32:32,311
നിങ്ങള്‍ എങ്ങോട്ടേക്കാണ്?

320
00:32:35,145 --> 00:32:38,561
ക്ഷമിക്കണം, എനിക്ക്
നല്ല തലവേദനയുള്ളതുകൊണ്ടാണ്.

321
00:32:38,811 --> 00:32:43,270
അതിര്‍ത്തി കടന്നാൽ നമുക്ക്
ഒരു ടാക്സി പങ്കിടാം, നിങ്ങൾ എവിടെ പോകുന്നു?

322
00:32:43,811 --> 00:32:47,853
- നിങ്ങൾ എവിടെക്കാണ് പോകുന്നത്?
- എന്റെ മകൻ ആശുപത്രിയിലാണ്.

323
00:32:48,395 --> 00:32:50,353
എനിക്ക് പെട്ടെന്ന്
പോകണമായിരുന്നു.

324
00:32:50,561 --> 00:32:53,853
-അത്ര പേടിക്കാനൊന്നും ഉണ്ടാകില്ല.
-ശരിയാണ്.. നന്ദി.

325
00:32:54,061 --> 00:32:56,395
- ജറുസലേമിലേക്കാണോ?
- അല്ല, ഹദേരയിലേക്ക്

326
00:32:56,561 --> 00:33:00,270
ഹദേരയിലേക്കോ! ഞാനവിടുത്തെ ഹോസ്പിറ്റൽ
മാനേജരുടെ വീട്ടിൽ ജോലി ചെയ്തിരുന്നു.

327
00:33:00,353 --> 00:33:03,853
ഞാൻ നിങ്ങൾക്ക് അവിടുത്തെ
ഡോ. ഫീൽഡ്മാനെ പരിചയപ്പെടുത്താം.

328
00:33:04,020 --> 00:33:08,395
- ഡോ. ഫീൽഡ്മാൻ! എല്ലാ രീതിയിലും അറിയുമോ?
- ഞാൻ തമാശ പറയുകയാണെന്ന് വിചാരിച്ചോ?

329
00:33:08,895 --> 00:33:15,686
- നിങ്ങൾ ഒരു മെഡിക്കൽ പെർമിറ്റിനു അപേക്ഷിച്ചില്ലേ?
- എല്ലാം ഇന്നാണ് പറ്റിയത്.

330
00:33:16,686 --> 00:33:18,561
ഇനി നമുക്ക് പോകാമോ?

331
00:33:18,978 --> 00:33:22,020
നിങ്ങളില്ലാതെ എങ്ങിനെ
അവനെ ആശുപത്രിയിലാക്കി?

332
00:33:22,978 --> 00:33:27,103
- അവൻ ഉമ്മയോടൊപ്പം ഇസ്രായേലിലാണ്  താമസിക്കുന്നത്.
- പിന്നെന്താണ് നിങ്ങൾ അവിടെ താമസിക്കാത്തത്?

333
00:33:27,186 --> 00:33:32,686
നിങ്ങളുടെ ഭാര്യ ഇസ്രായേലിലാണ് താമസിക്കുന്നതെങ്കിൽ,
നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പെർമിറ്റ് ലഭിക്കുമായിരുന്നു.

334
00:33:33,520 --> 00:33:36,895
അല്ല, എന്തെങ്കിലും സുരക്ഷാ കാരണങ്ങളാൽ
നിങ്ങളെ വിലക്കിയിട്ടുണ്ടോ?

335
00:33:38,270 --> 00:33:42,520
ഇനിയും എത്രനേരം കാത്തിരിക്കണം?
10 അല്ലെങ്കില്‍ 15 മിനിറ്റ് എടുക്കുമോ?

336
00:33:42,828 --> 00:33:46,911
ചിലപ്പോള്‍ 10 മിനിറ്റ് അല്ലെങ്കില്‍ ഒരു മണിക്കൂര്‍..
ആവശ്യത്തിനു യാത്രക്കാര്‍ വരുന്നതുവരെ.

337
00:33:57,870 --> 00:34:00,870
ഹലോ നിങ്ങള്‍
ഈ വാഹനത്തിന്റെ ഡ്രൈവറാണോ?

338
00:34:01,453 --> 00:34:04,286
- ഇതൊരു പൊതുസർവീസ് വാഹനമല്ല.
- അതെനിക്കറിയാം.

339
00:34:04,870 --> 00:34:06,411
- കള്ളയാത്ര?
- അതെ

340
00:34:06,661 --> 00:34:09,036
- ഉറപ്പല്ലേ?
- അതെ.

341
00:34:09,411 --> 00:34:10,786


342
00:34:11,745 --> 00:34:16,411
മിസ്റ്റർ നാദിർ! നിങ്ങള്‍ക്ക് 
ഇതാ രണ്ട് യാത്രക്കാര്‍ കൂടി.

343
00:34:16,703 --> 00:34:19,078
- ആശംസകൾ.
- ഹലോ.

344
00:34:20,828 --> 00:34:21,870
അപ്പോള്‍?

345
00:34:22,120 --> 00:34:26,328
- നിങ്ങളുടെ കൂടെ ഒരു വിദേശിയുമുണ്ട് അല്ലേ
- ഞങ്ങള്‍ എത്ര തരേണ്ടിവരും.

346
00:34:29,078 --> 00:34:33,745
- നിങ്ങൾ രണ്ടുപേർക്കും കൂടി 700.
- എന്നാൽ നിങ്ങൾ ഒരാള്‍ക്ക് 250 അല്ലേ വാങ്ങിയത്? വേഗം പുറപ്പെടൂ.

347
00:34:34,245 --> 00:34:36,745
നിങ്ങള്‍ ഒരാളെ ജീവിക്കാനും വിടില്ലേ?

348
00:34:37,370 --> 00:34:42,453
നിങ്ങള്‍ ഒരു വിദേശ വനിതയെ കടത്താൻ തയ്യാറുള്ള ഒരാളെ കണ്ടെത്തൂ..
എന്നിട്ട് എന്നോട് സംസാരിക്കാൻ വരൂ.

349
00:34:42,745 --> 00:34:45,245
അവരെ പണം നൽക്കാന്‍ അനുവദിക്കൂ.
നിങ്ങളുടെ പ്രശ്നം എന്താണ്?

350
00:34:45,328 --> 00:34:48,078
- എന്താ സംഭവം?
- അയാള്‍ക്ക് 700 ഷെക്കാള്‍ വേണം..

351
00:34:50,328 --> 00:34:53,161
- 500!
- 500 പോരാ, 700!

352
00:34:53,911 --> 00:34:56,161
- ഇത് വളരെ അപകടം പിടിച്ചതാണ്.
- അതൊന്നുമല്ല,  500 തരാം.

353
00:34:56,620 --> 00:34:58,495
ഒരു 600 കൊടുക്കാന്‍ പറ്റുമോ.

354
00:34:59,953 --> 00:35:04,370
- 600 .. നിങ്ങള്‍ക്കായതുകൊണ്ട്. കാഷ്.
- ശരി, 600.

355
00:35:10,370 --> 00:35:11,495
ഇനി നമുക്ക് പോകാലോ?

356
00:35:13,495 --> 00:35:15,370
എന്താണ് ഇവൾ ഇവിടെ ചെയ്യുന്നുണ്ടാവുക?

357
00:35:16,578 --> 00:35:19,078
ഒരു ജോലി
അന്വേഷിക്കുന്നുണ്ടാകാം.

358
00:35:19,536 --> 00:35:21,870
ഞാൻ വരുന്നതിൽ
അവർക്ക് ബുദ്ധിമുട്ടുണ്ടോ?

359
00:35:21,953 --> 00:35:24,161
ഉണ്ടാകാം, പക്ഷേ അത് കാര്യമാക്കേണ്ടതില്ല

360
00:36:06,828 --> 00:36:09,078
ഇങ്ങോട്ടുകാണിക്കൂ..

361
00:36:12,620 --> 00:36:14,203
പ്രാന്ത്!

362
00:36:28,078 --> 00:36:31,495
വേഗത കുറയ്ക്കൂ! ഈ കാപ്പി മുഴുവന്‍
ഇപ്പോള്‍ എന്റെ മേലാവും.

363
00:36:32,245 --> 00:36:36,953
നിങ്ങളുടെ കൈ ഒരു ഹൈഡ്രോളിക് സിസ്റ്റം പോലെ
പ്രവർത്തിക്കണം, ഞാൻ കാണിച്ചുതരാം.

364
00:36:37,745 --> 00:36:40,745
നോക്കൂ... നിങ്ങൾ
ഇടത്തേക്ക് തിരിയുമ്പോൾ

365
00:36:41,286 --> 00:36:42,328
നിങ്ങളുടെ കൈകള്‍
ഇടത്തേക്ക് പോകണം.

366
00:36:42,786 --> 00:36:46,745
നിങ്ങൾ വലത്തേക്ക് നീങ്ങുമ്പോൾ, നിങ്ങളുടെ കൈകള്‍
വലത്തേക്ക് പോകണം.നിങ്ങൾക്കത് മനസ്സിലാക്കാന്‍ കഴിയണം.

367
00:36:47,870 --> 00:36:51,661
- അതൊരു കലയാണ്
- ആ കപ്പ്‌ ഇങ്ങ് തിരികെ തരൂ.

368
00:36:51,911 --> 00:36:54,036
ഹലോ അബു നിദാൽ.

369
00:36:54,995 --> 00:36:57,245
ഞങ്ങൾ അല്‍പ്പം മുന്‍പ് പുറപ്പെട്ടു.

370
00:36:58,495 --> 00:37:01,661
എനിക്ക് നാളെയും
ജോലിക്ക് വരാന്‍ കഴിയില്ല.

371
00:37:02,620 --> 00:37:05,078
ചിലപ്പോള്‍ നിങ്ങൾക്ക്
മറ്റൊരാളെ കണ്ടെത്തേണ്ടിവരും.

372
00:37:06,578 --> 00:37:10,578
ആശംസകൾ അറിയച്ചതിനു നന്ദി.

373
00:37:20,953 --> 00:37:25,661
- ഹേയ്, എനിക്ക് ഒരു സിഗരറ്റ് തരാമോ?
- പിന്നെന്താ, ഇതാ.

374
00:37:28,036 --> 00:37:30,036
- നന്ദി
- ഇതാ ലൈറ്റര്‍

375
00:37:30,286 --> 00:37:35,536
- ഇസ്രായേലിൽ ജോലി ചെയ്യുകയാണോ?
- ഒറ്റ സെക്കന്റെ.....

376
00:37:38,895 --> 00:37:41,395
- അതെ, സൽവ.
- അത് കളയാന്‍ അയാളോട് പറയാമോ?

377
00:37:43,061 --> 00:37:46,061
ഇതുവരെ എത്തിയില്ല, അല്‍പ്പസമയത്തിനകം എത്തും.

378
00:37:46,770 --> 00:37:51,020
ചെക്ക് പോയിന്റിൽ ചെറിയൊരു പ്രശ്നമുണ്ടായതിനാൽ
ഞാൻ മറ്റൊരു വഴിക്കാ വരുന്നത്.

379
00:37:54,186 --> 00:37:58,436
- അതിര്‍ത്തി കടന്നാൽ നിന്നെ വിളിക്കാം.
- ഞാന്‍ ഈ സീറ്റിലിരുന്നാല്‍ നിങ്ങൾക്ക് ബുദ്ധിമുട്ടാവുമോ?

380
00:37:56,353 --> 00:37:58,436


381
00:37:58,686 --> 00:38:01,353
- എന്താണ്?
- അവള്‍ ആ സീറ്റില്‍ ഇരിക്കട്ടെയെന്ന്?

382
00:38:01,853 --> 00:38:03,103
അവന് എങ്ങിനെയുണ്ട്?

383
00:38:05,353 --> 00:38:08,270
ശരി, വിശേഷങ്ങള്‍ എന്നെ അപ്പപ്പോള്‍ അറിയിക്കണം.

384
00:38:09,228 --> 00:38:11,311
ബൈ! ഓ കെ.

385
00:38:12,853 --> 00:38:15,228
ക്ഷമിക്കണം, ഇനി ഞാന്‍
ഒരു സിഗരറ്റ് കത്തിക്കില്ല.

386
00:38:18,270 --> 00:38:20,853
- നിങ്ങള്‍ ഇംഗ്ലീഷ് സംസാരിക്കുമോ?
- തീര്‍ച്ചയായും.

387
00:38:21,645 --> 00:38:25,520
യാത്രയെക്കുറിച്ച് എനിക്ക് ചില ചോദ്യങ്ങൾ
ചോദിച്ച് അത് റിക്കോര്‍ഡ് ചെയ്യാമോ?

388
00:38:26,353 --> 00:38:30,728
-ഇവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്??
- ഈ യാത്രയെക്കുറിച്ചും കള്ളക്കടത്തെക്കുറിച്ചും അവൾ ഒരു സിനിമ ചെയ്യുന്നു

389
00:38:31,062 --> 00:38:35,228
- എവിടെ നിന്നാണ് ഇവര്‍ വരുന്നത്
- അവര്‍ ജർമ്മനിയിൽ നിന്നുള്ള ഒരു ചലച്ചിത്ര സംവിധായികയാണ്

390
00:38:35,770 --> 00:38:37,062
നിങ്ങളുടെ പേര് എന്താണ്?

391
00:38:38,228 --> 00:38:39,395
എന്റെ പേര് ആനി.

392
00:38:40,395 --> 00:38:41,520
- നിങ്ങളെ കണ്ടതിൽ സന്തോഷം അനാ..

393
00:38:41,895 --> 00:38:43,687
- ആനി, ഇ എന്നവസാനിക്കും

394
00:38:44,228 --> 00:38:46,770
- ആനി, കണ്ടതിൽ സന്തോഷം.
- നിങ്ങളുടെ പേര്?

395
00:38:47,520 --> 00:38:49,770
- ഞാൻ മുസ്തഫ
 - കണ്ടതില്‍ വളരെ സന്തോഷം.

396
00:38:50,395 --> 00:38:53,103
- ദയവായി, ബുദ്ധിമുട്ടാവില്ലെങ്കില്‍ 
എന്നെ ഷൂട്ട്‌ ചെയ്യരുത്.

397
00:38:54,187 --> 00:38:57,353
- തീർച്ചയായും, സോറി, ചെയ്യില്ല.
- താങ്ക് യു.

398
00:39:03,937 --> 00:39:10,978
ഇവള്‍ ആരാണ് എന്ന് നിങ്ങള്‍ ഇപ്പോഴും വിചാരിക്കുന്നുണ്ടെങ്കില്‍ പറയാം,
അവള്‍ ഒരു സിനിമാക്കാരിയാണെന്ന് മനസ്സിലായി.

399
00:39:11,562 --> 00:39:15,728
അതുകൊണ്ടെന്താണ്? നമ്മുടെ 'സന്തോഷകരമായ ജീവിതം'
അവൾ ലോകത്തെ കാണിക്കട്ടെ.

400
00:39:15,895 --> 00:39:18,520
ഒരുപക്ഷേ അവൾ നമ്മളെ 
ഹോളിവുഡിലേക്ക് എത്തിച്ചേക്കും.

401
00:39:18,937 --> 00:39:25,270
അവൾ ഒരു പലസ്തീൻ വംശജയാണ്. കഴിഞ്ഞ തവണ
എയർപോർട്ടിൽ വെച്ച് അവർ അവളെ ഭ്രാന്തയാക്കി.

402
00:39:25,937 --> 00:39:31,437
അവൾ ഇത്തവണ ജോർദാൻ വഴിയാണ് വന്നത്.
വെസ്റ്റ് ബാങ്കിലേക്ക് മാത്രമാണ് അവള്‍ക്ക് വിസ ലഭിച്ചത്. തെണ്ടികൾ!

403
00:39:32,020 --> 00:39:34,687
പലസ്തീനിൽ അവൾ എവിടെയാണ്?

404
00:39:35,187 --> 00:39:38,853
അവളുടെ ഗ്രാന്റ് പാരന്റ്സ് ലെബനനിൽ അഭയാർത്ഥികളായിരുന്നു.
വളരെ മുമ്പ് ബെർലിനിലേക്ക് അവർ കുടിയേറി

405
00:39:39,187 --> 00:39:41,520
- അതുകൊണ്ടാണോ അവൾ പലസ്തീൻ ആവുന്നത്?
- അതെ.

406
00:39:44,103 --> 00:39:46,812
- ശരിക്കും പലസ്തീൻ?
- അതെ പക്ഷെ...

407
00:39:47,353 --> 00:39:49,437
അതിനെക്കുറിച്ച് സംസാരിക്കാൻ 
അവൾ ഇഷ്ടപ്പെടുന്നില്ല.

408
00:39:49,812 --> 00:39:53,937
അവളുടെ അച്ഛന്‍ പലസ്തീൻകാരനും അമ്മ ജർമ്മൻ വംശജയുമാണ്.
അവള്‍ കുട്ടിയായിരുന്നപ്പോൾ തന്നെ അച്ഛൻ വിട്ടുപോയി.

409
00:39:54,145 --> 00:39:57,895
അല്ലെങ്കിൽ അവൾ അറബി സംസാരിക്കുമായിരുന്നു.
- ആ കുടിയേറ്റക്കാരെ നോക്കൂ!

410
00:39:58,187 --> 00:40:02,895
- എനിക്ക് ഒരു കലാഷ്‌നിക്കോവ് ഉണ്ടായിരുന്നെങ്കിൽ!
- റാംബോ! അവൾ അറബി സംസാരിക്കില്ല.

411
00:40:03,145 --> 00:40:05,728
തന്തയില്ലാത്തവന്മാര്‍!

412
00:40:09,562 --> 00:40:14,687
- ഇവർ കുടിയേറ്റക്കാരാണോ?
- അതെ, പലസ്തീനിലേക്ക് എല്ലാവര്‍ക്കും കുടിയേറാം.

413
00:40:43,895 --> 00:40:46,770
- നിങ്ങളുടെ പക്കൽ സാംസങ് ചാർജർ ഉണ്ടോ?
- ഇല്ല, ഐഫോൺ ആണ്.

414
00:40:47,228 --> 00:40:52,228
- ഇങ്ങു താ. എന്റെ കയ്യില്‍ ഒരു അഡാപ്റ്റർ ഉണ്ട്.
- എന്നാലത് നേരത്തെ പറയണ്ടേ ചങ്ങാതീ.

415
00:40:54,520 --> 00:40:58,603
- കാറിൽ വെച്ച് നിങ്ങൾ എന്താണ് സംസാരിച്ചത്?
- ചുമ്മാ, സന്ദര്‍ഭത്തിനൊത്ത് ചിലതെന്തോ പറഞ്ഞതാണ്.

416
00:40:58,978 --> 00:41:01,687
നിങ്ങൾക്ക് പലസ്തീൻ വംശജയാണെന്ന് ഞാൻ അവരോട് പറഞ്ഞു.

417
00:41:02,312 --> 00:41:03,812
എന്ത്? എന്തിന്?

418
00:41:03,978 --> 00:41:08,603
നിങ്ങൾ ഷൂട്ട്‌ ചെയ്യുന്നത് കണ്ടാൽ 
പ്രശ്നമാണ്. അതില്ലാതാക്കാന്‍.

419
00:41:11,103 --> 00:41:16,395
- സ്ത്രീകള്‍ക്ക്  ഉപയോഗിക്കാന്‍ പറ്റിയ ശുചിമുറിയുണ്ടോ?
- ഉണ്ട്. ഉള്ളിലാണ്.

420
00:41:16,853 --> 00:41:21,770
- ഹേയ്, പോണിടെയിൽ...
- പോണിടെയിൽ അല്ല, എന്റെ പേര് കിഫ.

421
00:41:22,312 --> 00:41:26,895
- ആ പലസ്തീൻകാരി ഇവിടെ എവിടെയാണ്?
- ഏക്കറിൽ ഉള്ള സലാം കുടുംബത്തില്‍.

422
00:41:27,437 --> 00:41:30,520
- ഞാൻ നിങ്ങളോടാണ്  സംസാരിക്കുന്നത്!
- ഞാൻ സലാം കുടുംബത്തിന് വേണ്ടി ജോലി ചെയ്തിട്ടുണ്ട്

423
00:41:31,878 --> 00:41:33,878
നമുക്ക് പോകണ്ടേ!

424
00:41:34,087 --> 00:41:37,170
ഒരു നിമിഷം ഞാൻ ക്രോസിംഗ് 
കാര്യങ്ങള്‍ ചെയ്യുകയാണ്.

425
00:41:37,587 --> 00:41:39,337
അത് എളുപ്പമല്ല, ഓ കെ?

426
00:41:39,462 --> 00:41:42,212
- ചൂടാകാതെ
- നിനക്കെന്താ വേണ്ടത്?

427
00:41:43,087 --> 00:41:48,045
നിങ്ങൾക്ക് തൊഴിലാളികളെ ആവശ്യമുണ്ടോ എന്നറിയാനാണ്. 
അവർ നിങ്ങളെ മാറ്റുകയാണെന്ന് പറയുന്നത് കേട്ടു.

428
00:41:48,545 --> 00:41:50,962
നീ തനിച്ച്  
പോവുകയാണോ?

429
00:41:51,837 --> 00:41:55,462
നിങ്ങൾ അവിടെമുന്‍പ് ജോലി ചെയ്തിരുന്നോ? 
അതോ ആദ്യത്തെ ശ്രമമോ?

430
00:41:55,628 --> 00:42:01,212
അല്ല, ആദ്യമായല്ല, ഞാൻ ജോലി ചെയ്തിരുന്നിടത്തെ 
തെണ്ടി എന്റെ മുഴുവൻ കൂലിയും നൽകുന്നില്ല.

431
00:42:03,545 --> 00:42:06,712
- നിനക്ക് എത്രവയസ്സുണ്ട്?
- അടുത്ത മാസം 18  തികയും.

432
00:42:07,628 --> 00:42:10,295
- നീ ഒരു പ്രശ്നക്കാരനാണോ?
- അല്ല, ദൈവത്താണെ അല്ല.

433
00:42:11,503 --> 00:42:14,962
ഈ നാദീറിന്റെ ഒപ്പം നിങ്ങൾ മുമ്പ് 
ഇങ്ങനെ അതിര്‍ത്തി കടന്നിട്ടുണ്ടോ??

434
00:42:15,462 --> 00:42:17,753
ഇല്ല. ഞാൻ ജറുസലേമിൽ നിന്ന് 
ഇങ്ങോട്ട് കടന്നിന്നു.

435
00:42:19,170 --> 00:42:22,462
നിനക്ക് എന്തൊക്കെ ജോലിചെയ്യാം?
- എന്തും. ടൈല്‍സ് വിരിക്കും..

436
00:42:22,920 --> 00:42:26,420
തേപ്പ് പണിയെടുക്കും, വീട് വൃത്തിയാക്കും..
പൂന്തോട്ടം നോക്കുക വരെ ചെയ്യും.

437
00:42:27,045 --> 00:42:29,962
- നിനക്ക് വീട് പെയിന്റ് ചെയ്യാൻ അറിയുമോ?
- തീർച്ചയായും.

438
00:42:31,045 --> 00:42:34,670
ശരി, ഞാൻ നിങ്ങളുടെ നമ്പർ 
മാനേജർക്ക് നല്‍ക്കാം.

439
00:42:35,003 --> 00:42:38,795
നീ എവിടെ തമാസിക്കും.
അതൊക്കെ ഞാന്‍ നോക്കിക്കോളാം.

440
00:42:39,295 --> 00:42:40,503
അതുശരി

441
00:42:41,087 --> 00:42:42,337
എന്റെ പടച്ചോനെ!

442
00:42:42,503 --> 00:42:46,337
- എല്ലാവരും ലിവർപൂൾ ബ്രേസ്ലറ്റുകളാണ് ധരിക്കുന്നത്!
- ഇത് എന്റെ മകന്റേതാണ് ?

443
00:42:45,128 --> 00:42:46,337


444
00:42:46,670 --> 00:42:50,670
മുഹമ്മദ് സലാ വലത് കാൽ കൊണ്ട് 
ഡ്രിബ്ലിംഗ് ചെയ്യുന്നത് കണ്ടിട്ടില്ലേ

445
00:42:50,753 --> 00:42:53,462
ബൂം! ഈജിപ്ഷ്യൻ ഫറോവ ഇതാ സ്കോർ ചെയ്തിരിക്കുന്നു!

446
00:42:53,712 --> 00:42:57,962
എന്റെ ദൈവമേ! 
ഇതാ ഈജിപ്ഷ്യൻ ഫറോവ!

447
00:42:58,128 --> 00:43:00,545
കൊള്ളാം! ആരാണ് ഈ കമന്റേറ്റർ?

448
00:43:00,712 --> 00:43:03,045
അത് ഫഹദ് ഒതൈബിയാണ്.

449
00:43:03,503 --> 00:43:04,587
കൊള്ളാം.

450
00:43:04,670 --> 00:43:07,253
നിങ്ങളുടെ ഫോൺ ഒന്നെനിക്ക് തരൂ.

451
00:43:07,837 --> 00:43:10,087
ഞാൻ എന്റെ നമ്പർ സേവ് ചെയ്യാം.

452
00:43:11,712 --> 00:43:15,545
- എനിക്ക് ഒരു മിസ്ഡ് കോൾ തരൂ..
- എന്താണ് മിസ്ഡ് കോൾ?

453
00:43:16,003 --> 00:43:18,962
എന്നെ ഒന്ന് ഫോൺ വിളിക്കുക, കട്ടാക്കുക. അതുതന്നെ.

454
00:43:26,962 --> 00:43:32,712
എന്താണ് നോക്കുന്നത്? കയറിയിരിക്കൂ.
നിങ്ങളുടെ തിടുക്കം അറിയാം.

455
00:43:37,212 --> 00:43:41,003
നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുന്നില്ല. കേടാണെന്നു തോന്നുന്നു.

456
00:43:41,462 --> 00:43:47,087
തുൽക്കറിലെ ഒരു ടെക്നീഷ്യനെ എനിക്കറിയാം. നല്ലയാളാണ്. 
ഞാന്‍ പരിചയപ്പെടുത്താം വേണമെങ്കില്‍.

457
00:43:47,295 --> 00:43:49,837
- ഇത് ചാർജ് ചെയ്യില്ലെന്ന് നിങ്ങൾക്ക് ഉറപ്പാണോ?
- അതെ.

458
00:43:50,645 --> 00:43:51,687
ഇത് റിക്കോര്‍ഡ് ചെയ്യൂ...

459
00:43:51,978 --> 00:43:55,728
- ഹേയ്, ഒരു മിനിറ്റ് നിർത്തുക.
- എന്താ സംഭവം?

460
00:43:56,020 --> 00:43:57,728
- നിങ്ങൾക്ക് മൂത്രമൊഴിക്കണോ?
 - വേണം.

461
00:44:02,895 --> 00:44:06,353
നീ എവിടെ പോകുന്നു?
എന്താ ഈ ചെയ്യുന്നത്?

462
00:44:08,645 --> 00:44:14,437
- മതിയാക്കി വാടോ, ഇയാള്‍ നമ്മെ കുഴപ്പത്തിലാക്കും.
- വണ്ടിയെടുക്ക്, പോകാം.

463
00:44:14,853 --> 00:44:17,645
നിര്‍ത്ത്! നിങ്ങള്‍ക്കെന്താ 
ഭ്രാന്തു പിടിച്ചോ?

464
00:44:17,853 --> 00:44:19,978
ഇനി ഒരിക്കലും ഇത് ചെയ്യരുത്, കേട്ടല്ലോ?

465
00:44:20,145 --> 00:44:22,437
നിനക്ക് ഭ്രാന്താണോ?
എന്തിനാണ് ഈ വിഡ്ഢിത്തരം!

466
00:44:22,562 --> 00:44:26,145
- നിന്നെ ഇവിടെവിടാന്‍ പോവുകയായിരുന്നു.
- നിനക്ക് വട്ടാണോ! നീ പതാകകൾ ശേഖരിക്കുകയാണോ?

467
00:44:26,395 --> 00:44:32,478
- അതെ, ഇത് എന്റെ അഞ്ചാമത്തെ പതാകയാണ്!
 - അതടച്ച് അകത്തുവരൂ! ഹീറോ കളിക്കുകയാണ്!

468
00:44:28,603 --> 00:44:32,478


469
00:44:34,103 --> 00:44:35,145
ഇരിക്കൂ.

470
00:44:35,978 --> 00:44:38,520
- നന്നായി ചെയ്തത്, സഹോദരാ!
- നന്ദി.

471
00:44:39,103 --> 00:44:40,145
ഗംഭീരം!

472
00:44:41,520 --> 00:44:43,270
- ഇവര്‍ നിങ്ങളോടൊപ്പമുള്ളവരാണോ?
 - അതെ.

473
00:44:43,395 --> 00:44:46,312
- ഇവര്‍ എവിടെനിന്നുമാണ്?
- ജർമ്മനിയില്‍ നിന്ന് .

474
00:44:47,812 --> 00:44:49,645
- ഹലോ
- ഹലോ

475
00:44:50,145 --> 00:44:53,062
- നിങ്ങൾ ജർമ്മനിയിൽ നിന്നാണോ?
- അതെ, ബെർലിനിൽ നിന്ന്

476
00:44:53,978 --> 00:44:59,728
- ചിലപ്പോള്‍ അവൾ മൊസാദിന്റെ ആളായിരിക്കാം!
- അങ്ങിനെയായിരുന്നെങ്കില്‍ എന്നാണു ഞാന്‍ ചിന്തിക്കുന്നത്.  എപ്പോള്‍ വേണമെങ്കിലും അവള്‍ക്ക് നമ്മളെ പ്രഹരിക്കാമല്ലോ.

477
00:44:55,937 --> 00:44:59,728


478
00:44:59,978 --> 00:45:02,687
- ഞാൻ പ്രഹരിച്ചാല്‍ മതിയോ?
- ഞാൻ തമാശ പറഞ്ഞതാണ് മനുഷ്യാ!

479
00:45:02,895 --> 00:45:06,062
ശരിക്കും അവൾ മൊസാദിനൊപ്പം പ്രവർത്തിക്കുകയല്ല എന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ?

480
00:45:06,145 --> 00:45:09,895
- മൊസാദ്? ഞാൻ മൊസാദിന്റെ കൂടെയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
- ഉണ്ട്. സാധ്യതയുണ്ട്.

481
00:45:10,020 --> 00:45:11,478
- അതെ, ചിലപ്പോള്‍ അങ്ങിനെയാവാം.

482
00:45:11,853 --> 00:45:16,687
അവളുടെ കുടുംബം ലെബനന്‍ അഭയാർത്ഥികളായിരുന്നു.
അച്ഛൻ 70-കളിൽ ജർമ്മനിയിലേക്ക് കുടിയേറി..

483
00:45:17,520 --> 00:45:19,062
അങ്ങിനെയല്ലേ, മുത്തേ?

484
00:45:19,187 --> 00:45:20,687
നിങ്ങൾ അറബി സംസാരിക്കുമോ??

485
00:45:21,562 --> 00:45:23,062
ഉവ്വ്. വളരെ കുറച്ച് സംസാരിക്കും.

486
00:45:27,145 --> 00:45:29,854
- നിങ്ങളുടെ  ബന്ധുവാണോ ഇവര്‍!
- അല്ല

487
00:45:31,020 --> 00:45:32,604
അവര്‍ വിവാഹിതയാണോ?

488
00:45:32,770 --> 00:45:37,437
നിങ്ങളുടെ ഓഞ്ഞ മുഖത്തോട്  അവൾക്ക് താൽപ്പര്യമുണ്ടെന്നാണോ വിചാരിക്കുന്നത്?

489
00:45:37,895 --> 00:45:42,687
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന എന്റെ  ഈ യാത്രയെക്കുറിച്ച് അവൾ ഒരു സിനിമ ചെയ്യുകയാണ്. മനസ്സിലായോ

490
00:45:43,104 --> 00:45:46,687
ചങ്ങാതീ, ഞങ്ങൾക്കും ഡിഗ്രിയുണ്ടെന്ന് അവളോട് പറയൂ..

491
00:45:46,937 --> 00:45:50,520
സ്ഥിതിഗതികള്‍ അത്രയും മോശമായതിനാലാണ്
ഞങ്ങള്‍ ഈ സാഹസിക യാത്ര നടത്തുന്നത്

492
00:45:50,937 --> 00:45:53,479
ഞങ്ങൾ വലിയ 'ബിർസണില്‍' ആണ് താമസിക്കുന്നത്.

493
00:45:53,854 --> 00:45:54,895
ജയിലിൽ

494
00:45:55,479 --> 00:45:57,062
അതെ, ജയിലില്‍

495
00:45:57,520 --> 00:46:03,604
- കേട്ടോ, അവൾ നിങ്ങളെ 'ഫേസ്ബുക്കി'ൽ പ്രശസ്തരാക്കും.
- എന്തായാലും, എന്നെ വിട്ടേക്കണം..

496
00:46:00,437 --> 00:46:03,604


497
00:46:03,895 --> 00:46:08,520
- എന്തെങ്കിലും രണ്ടുവരി പാടൂ, പ്ലീസ്.
- പാടൂ.. നല്ല അടിപൊളി ട്യൂണില്‍ ഒരു പാട്ട്.

498
00:46:08,645 --> 00:46:17,520
പണിയുണ്ടാക്കല്ലേ ചങ്ങായികളെ.
അവൾ എത്ര സുന്ദരിയാണെന്ന് നോക്കെടാ. പാടൂ!

499
00:46:14,812 --> 00:46:17,520


500
00:47:04,645 --> 00:47:07,687
നദീർ, അവർ സാത്താറ ചെക്ക്‌പോസ്റ്റിൽ വെച്ച്
ഒരാളെ വെടിവെച്ചു കൊന്നു!

501
00:47:07,895 --> 00:47:11,312
ഇപ്പോള്‍ മറ്റൊന്നും ചിന്തിക്കേണ്ട, ഈ നിമിഷം നമുക്കാസ്വദിക്കാം.

502
00:47:11,437 --> 00:47:13,687
ദൈവം എല്ലാവർക്കും ശക്തി നൽകട്ടെ.

503
00:47:45,770 --> 00:47:49,437
ആ ആടിന് നിങ്ങളുടെ 
വാനിനേക്കാൾ വിലയുണ്ടാകും.

504
00:47:49,979 --> 00:47:51,312
ആടോ?

505
00:47:51,895 --> 00:47:54,645
അവ ചെമ്മരിയാടുകളാണ്.
അതെയോ?

506
00:47:55,770 --> 00:47:59,229
ഒരാട്ടിന്‍കുട്ടി തന്റെ അമ്മയോട് പറഞ്ഞു
"ഞാൻ ഇന്ന് മരിക്കുമെന്ന് സ്വപ്നം കണ്ടു."

507
00:47:59,479 --> 00:48:03,729
അമ്മ മറുപടിപറഞ്ഞു, "നീ വിശുദ്ധ മൃഗമാകും!"
ആട്ടിന്‍കുട്ടി പറഞ്ഞു, "അല്ല, ദൈവത്തിന്റെ വിശുദ്ധഭക്ഷണമാകും"

508
00:48:04,895 --> 00:48:07,020
കാറിന്റെ ആക്സലറേഷന്‍ കളഞ്ഞു അവറ്റകള്‍.

509
00:48:09,437 --> 00:48:11,020
നീ ശരിക്കും വല്യതമാശക്കാരനാണ്!

510
00:48:37,940 --> 00:48:39,380
''എന്റെ മകനേ...''

511
00:48:40,060 --> 00:48:43,740
''എന്റെ മകനേ, നിന്റെ ഹൃദയം നിന്റെ രാജ്യത്തിന് നൽകൂ''

512
00:48:44,900 --> 00:48:48,100
''നിങ്ങളുടെ മനസ്സുകൊണ്ട് അതിനെ സമ്പന്നമാക്കുക''

513
00:48:48,700 --> 00:48:53,700
''കഷ്ടങ്ങളിൽ നിന്നോ വഞ്ചനയിൽ നിന്നോ നിങ്ങൾ അതിനെ സംരക്ഷിച്ചില്ലെങ്കിൽ''

514
00:48:55,580 --> 00:48:58,460
"പ്രയാസകരമായ സമയങ്ങളിൽ സിംഹത്തെപ്പോലെ നിൽക്കൂ"

515
00:48:58,700 --> 00:49:04,140
''നിങ്ങളുടെ ചാമ്പ്യന്റെ നിലവിളി ലോകമെമ്പാടും പ്രചരിപ്പിക്കുക''

516
00:49:04,300 --> 00:49:06,900
''എന്റെ മകനേ, ജീവിതം നിന്നെ നോക്കി
പുഞ്ചിരിക്കുകയും നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ...''

517
00:49:09,687 --> 00:49:11,854
ഹേയ്, ഇതാ.. ഇതൊന്നുനോക്കൂ

518
00:49:12,812 --> 00:49:15,562
കുട്ടീ, ഞാന്‍ നല്ല മൂഡില്ല്ല

519
00:49:34,795 --> 00:49:38,670
- സമയം പാഴാക്കിയത് മതി!
- ചങ്ങാതീ, സീരിയസ് ആവല്ലേ?

520
00:49:39,087 --> 00:49:43,545
എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ ഞങ്ങളോടും കൂടി പറയൂ.

521
00:49:43,795 --> 00:49:47,879
ഇരിക്കൂ നിങ്ങള്‍,, ഒരു പുകയെടുത്ത് കൂളാവൂ.
ക്ഷമിക്കണം, ഞാന്‍ അയാളോട് ആണ് സംസാരിക്കുന്നത്.

522
00:49:48,212 --> 00:49:51,879
ഇവിടെ മറ്റെല്ലാവരും കാത്തിരിക്കുകയാണ്.

523
00:49:52,004 --> 00:49:56,837
നിങ്ങള്‍ക്ക് ആ വന്‍മതില്‍ ചാടിക്കടക്കാന്‍ കഴിയുമെങ്കില്‍ പൊയ്ക്കോളൂ...
അല്ലെങ്കില്‍ ഞാന്‍ ഒരു ഹെലിക്കോപ്റ്റര്‍ കൊണ്ടുവരണോ?

524
00:49:57,462 --> 00:50:00,920
-നിങ്ങളുടെ മകന്‍ ആശുപത്രിയിലാണെന്ന് കരുതി ഞങ്ങളെയും ഭ്രാന്ത് പിടിപ്പിക്കണോ?
-മര്യാദയ്ക്ക് സംസാരിക്കണം.

525
00:50:01,045 --> 00:50:02,254


526
00:50:02,337 --> 00:50:04,545
- ഒരു പുകയെടുക്കൂ
- എനിക്ക് വലിക്കണ്ട.

527
00:50:04,837 --> 00:50:06,920
- നിങ്ങളെന്നെ അപമാനിക്കുകയാണ്
- അപമാനിക്കുകയോ?

528
00:50:07,087 --> 00:50:09,837
- എന്റെ മകനെക്കുറിച്ച് മിണ്ടരുത്.
- ഞാന്‍ കാണിച്ചുതരാടാ

529
00:50:16,504 --> 00:50:17,545
ഇവിടെ വാ!

530
00:50:19,337 --> 00:50:20,879
അയാളെ പിടിച്ചു മാറ്റൂ.

531
00:50:20,904 --> 00:50:23,654
അറിവും സംസ്കാരമില്ലാത്ത  
പരനാറി!

532
00:50:23,904 --> 00:50:29,487
തന്തയില്ലാത്ത നാണംകെട്ടവനേ!
250 ഷെക്കാള്‍ എണ്ണിമേടിച്ചിട്ടാണ്!

533
00:50:30,820 --> 00:50:34,029
നിന്റെ പണം എടുത്ത് ഉടന്‍ 
സ്ഥലം കാലിയാക്ക്!

534
00:50:34,362 --> 00:50:36,612
നാണക്കേടാണിത് ചങ്ങായിമാരെ.
ഒന്ന് മതിയാക്കുന്നുണ്ടോ?

535
00:50:36,987 --> 00:50:38,404
എന്തിനാ ഇതെല്ലാം?

536
00:50:38,945 --> 00:50:42,654
അയാളുടെ മകന്‍ ആശുപത്രിയിലാണ്.
നീയെന്താ അത് മനസ്സിലാവാത്ത മണ്ടനാ.

537
00:50:42,820 --> 00:50:45,862
നീയെന്താ വിചാരിച്ചത്, ഇത് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ആണെന്നാ?

538
00:50:46,070 --> 00:50:49,279
നമ്മള്‍ എല്ലാം കാത്തിരിക്കയാണ്!

539
00:50:50,029 --> 00:50:53,112
ആ പണം ഇങ്ങുകൊണ്ടുവാ.
എനിക്കുതാ!

540
00:50:53,529 --> 00:50:56,195
ഈ പണം നിന്റെ കയ്യില്‍ തന്നെ വെക്കൂ.
നാണക്കേട്‌.

541
00:50:57,029 --> 00:50:59,737
പണം നിന്റെ കയ്യില്‍ത്തന്നെ ഇരിക്കട്ടെ.

542
00:51:05,862 --> 00:51:11,862
ഇതാ കണ്ടില്ലേ .. പോകാനുള്ള കാറുകള്‍ എത്തി
നിങ്ങൾക്ക് അൽപ്പം ക്ഷമ കാണിക്കാമായിരുന്നില്ലേ?

543
00:51:07,904 --> 00:51:11,862


544
00:51:19,070 --> 00:51:23,987
അവള്‍ നിര്‍ബന്ധമായും മുന്നില്‍ത്തന്നെ ഇരിക്കണം
ആ ഡിക്കിയില്‍ നമുക്കൊപ്പം അവള്‍ക്കുപറ്റില്ല.

545
00:51:24,404 --> 00:51:28,654
ശരി, ഞാനൊന്ന് പറഞ്ഞുനോക്കട്ടെ.
തീര്‍ച്ചയായും.

546
00:51:40,820 --> 00:51:43,279
നമ്മള്‍ 5 മിനിറ്റിനുള്ളിൽ പുറപ്പെടും.

547
00:51:43,845 --> 00:51:47,012
എന്ത് മൈരാണ് നിങ്ങള്‍ ഇപ്പോള്‍ ഷൂട്ട്‌ ചെയ്യുന്നത്?

548
00:51:47,679 --> 00:51:50,095
അത് മതിയാക്കൂ. അവരെങ്ങാനും
ഇതുകണ്ടാൽ അവർ ഓടി വരും.

549
00:51:50,512 --> 00:51:53,470
- പരിഭ്രമിക്കാതിരിക്കൂ.
- മിണ്ടിപ്പോകരുത്.

550
00:51:55,012 --> 00:51:57,012
പ്രശ്നമില്ല, അവരംഗീകരിച്ചു.

551
00:51:57,554 --> 00:52:00,262
അവള്‍ കാറിന്റെ
മുന്‍സീറ്റില്‍ ഇരിക്കട്ടെ.

552
00:52:02,637 --> 00:52:06,512
നിങ്ങള്‍ അയാള്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കണം.
നിങ്ങളുടെ ക്യാമറ അയാള്‍ കാണരുത്. ഓ കെ?

553
00:52:08,137 --> 00:52:09,970
ഒന്നും റിക്കോര്‍ഡ് ചെയ്യാന്‍ പാടില്ല.

554
00:52:29,846 --> 00:52:31,221
റിലാക്സായിരിക്കൂ.

555
00:52:32,679 --> 00:52:35,179
എല്ലാം ശരിയാകും. ഭയപ്പെടേണ്ട.

556
00:52:35,662 --> 00:52:40,162
ഞാന്‍ റിലാക്സാണ്. നിങ്ങളാണ് ഏറ്റവും റിലാക്സാകേണ്ടത്
എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

557
00:52:45,412 --> 00:52:48,246
(ഹീബ്രു) ചങ്ങാതീ.. പറയൂ.. കേള്‍ക്കുന്നുണ്ട്.

558
00:52:49,912 --> 00:52:51,912
നീ പെട്ടു എന്ന് പറഞ്ഞാല്‍ എന്താ ഉദ്ദേശിക്കുന്നത്?

559
00:52:52,537 --> 00:52:55,829
പക്ഷേ അത് നീ 
ശ്രദ്ധിക്കേണ്ടതായിരുന്നു.. തന്തയില്ലാത്തവനെ.

560
00:52:56,871 --> 00:52:59,121
നീ അത് മറയ്ക്കേണ്ടതായിരുന്നു.

561
00:53:01,162 --> 00:53:04,329
നാശം.. നിന്റെ അമ്മയ്ക്ക്...

562
00:53:04,537 --> 00:53:06,079
എന്തുപറ്റി.. പോലീസ് അവരെ പിടിച്ചോ?

563
00:53:07,204 --> 00:53:08,662
(ഹീബ്രു) നീ എന്താ പറഞ്ഞത്?

564
00:53:08,954 --> 00:53:10,454
ഞാന്‍ പറഞ്ഞത് നിനക്ക് എങ്ങിനെ മനസ്സിലായി?

565
00:53:19,621 --> 00:53:23,371
-നിന്റെ ശരീരഭാഷയില്‍ നിന്നും എനിക്ക് മനസ്സിലായി.
-നിന്റെ വൃത്തികെട്ട കള്ളം എന്നോടുവേണ്ട.

566
00:53:25,537 --> 00:53:28,579
നിന്റെ നാട്യം എന്നോടുവേണ്ട.

567
00:53:28,829 --> 00:53:30,246
- എവിടെയാ നീ ഈ പോകുന്നത്?
- ഷട്ട് അപ്!

568
00:53:30,704 --> 00:53:32,412
പിന്നോട്ടിരിക്ക്!

569
00:54:23,454 --> 00:54:25,746
ഇതുപോലെ നിന്നോണം. അനങ്ങിപ്പോകരുത്.

570
00:54:39,371 --> 00:54:42,079
- അവന്‍ വണ്ടിയെടുക്കുന്നില്ലേ?
- ശബ്ദമുണ്ടാക്കാതിരിക്കൂ.

571
00:54:42,162 --> 00:54:45,496
നമ്മള്‍ ചെക്ക് പോസ്റ്റ്‌ കടക്കാന്‍
പോവുകയാണെന്ന് തോന്നുന്നു.

572
00:54:46,079 --> 00:54:47,996
ഇതെത്രസമയം എടുക്കും.?

573
00:54:48,412 --> 00:54:53,454
നിന്റെ ഒരു നരകത്തിന്റെ കല്യാണം അമീര്‍.
ഞാന്‍ ഈ തീട്ടത്തില്‍ അവസാനിക്കേണ്ട കാര്യമില്ലായിരുന്നു.

574
00:54:55,037 --> 00:54:56,121
എത്രസമയം ഇങ്ങനെ?

575
00:55:02,121 --> 00:55:03,579
ഇതെന്താണ്?

576
00:55:04,412 --> 00:55:07,621
ഞാന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ചലച്ചിത്ര സംവിധായികയാണ്.
ഞാന്‍ സത്യം ചെയ്യാം.. സത്യമായിട്ടും.

577
00:55:08,329 --> 00:55:09,371
മിണ്ടാതിരി!

578
00:55:16,287 --> 00:55:18,287
എന്തു പുല്ലാണിത്?

579
00:55:19,246 --> 00:55:20,829
എന്ത് മൈരാണിത്?

580
00:55:22,204 --> 00:55:24,287
-പറയൂ.. എന്ത് മൈരാണിത്?
-അത്...

581
00:55:24,954 --> 00:55:27,954
ഞാനിത് ഡിലിറ്റ് ചെയ്യാം.. അത് ഒന്നുമില്ല..

582
00:55:31,287 --> 00:55:33,662
- (ഹീബ്രു) പോലീസ് അതാ വന്നു.
- എന്ത്?

583
00:55:33,829 --> 00:55:36,121
- (ഹീബ്രു)  അവര്‍ ഏതുനിമിഷവും ഇവിടെയെത്തും.

584
00:56:19,654 --> 00:56:22,987
നിങ്ങൾ എന്താ നിങ്ങളുടെ 
സുന്ദരിയായ കാമുകിയെ വിളിക്കാത്തത്?

585
00:56:24,529 --> 00:56:27,987
- എനിക്ക് റേഞ്ച് ഇല്ല.
- ഞാൻ നോക്കട്ടെ.

586
00:56:29,904 --> 00:56:32,862
എന്റെതിലും റേഞ്ച് കാണിക്കുന്നില്ല.

587
00:56:35,904 --> 00:56:37,571
നിന്റെയോ?

588
00:56:37,904 --> 00:56:40,487
എന്റേത് നേരത്തെ ചത്തു.

589
00:56:45,029 --> 00:56:47,362
ഹലോ! സല്‍വാ?

590
00:56:47,862 --> 00:56:51,862
ഞാന്‍ വഴിയിലാണ്.
ഇപ്പോള്‍ ചെക്ക്‌ പോയന്റ് കഴിഞ്ഞതേയുള്ളൂ.

591
00:56:52,321 --> 00:56:56,237
അല്ല, കാറില്‍ നിന്നാണ്
ആ മ്യൂസിക് കേള്‍ക്കുന്നത്.

592
00:56:56,612 --> 00:56:58,904
സല്‍വാ? ഹലോ?

593
00:57:02,196 --> 00:57:05,196
-നിങ്ങൾക്ക് ഇപ്പോഴും സിഗ്നൽ ഉണ്ടെങ്കിൽ നമുക്ക് ആനിയെ വിളിക്കണം.
-ഉണ്ട് .. ഇതാ നോക്കിക്കോളൂ

594
00:57:05,321 --> 00:57:06,946


595
00:57:59,196 --> 00:58:01,071
കിഫാ!

596
00:58:01,654 --> 00:58:04,946
- നമ്മള്‍ കുടുങ്ങി.
- അവൾ നമ്മളെ വിറ്റുവെന്ന് തോന്നുന്നു!

597
00:58:05,487 --> 00:58:07,862
- ഒച്ചയുണ്ടാക്കാതിരിക്കൂ
- കിഫാ...

598
00:58:09,446 --> 00:58:10,696
ശാന്തരാകൂ..

599
00:58:10,779 --> 00:58:12,571
കിഫാ.. ഞാന്‍ പറയുന്നത് കേള്‍ക്കാമോ?

600
00:58:12,821 --> 00:58:14,446
എങ്ങിനെയാ ഈ ഡിക്കി തുറക്കുന്നത്?

601
00:58:14,529 --> 00:58:16,487
- ശ്...ശ്... മിണ്ടാതെ!
- അത് ആനിയാണ്.

602
00:58:18,362 --> 00:58:21,862
- നമ്മള്‍ എവിടെയാണ്?
- എനിക്കറിയില്ല.

603
00:58:22,404 --> 00:58:25,154
എവിടെയുമല്ലാത്ത ഒരിടത്ത്.
എനിക്കറിയില്ല. ഞാനെങ്ങിനെ ഇതുതുറക്കും.

604
00:58:25,237 --> 00:58:27,737
- അവിടെ പട്ടാളക്കാരുണ്ടോ?
- ഇല്ല... ഇല്ല

605
00:58:27,821 --> 00:58:29,529
- എങ്കില്‍ ഡിക്കി തുറക്കൂ!
- ഞാന്‍ ശ്രമിക്കുന്നുണ്ട്.

606
00:58:29,612 --> 00:58:31,946
- കാറിന്റെ ഉള്ളില്‍നിന്നും ഡിക്കി തുറക്കൂ.

607
00:58:32,112 --> 00:58:35,737
- ഇതെങ്ങിനെ തുറക്കും എന്ന് എനിക്കൊരു പിയുമില്ല.
- കാറിന്റെ ഉള്ളില്‍ നിന്നും തുറക്കൂ.

608
00:58:36,654 --> 00:58:38,487
റാമി.. എഴുന്നേല്‍ക്ക്.!

609
00:58:39,612 --> 00:58:42,279
വലിക്കാന്‍ പറ്റുന്ന വല്ല ഹാന്റിലും 
ഉണ്ടോന്നുനോക്കൂ.

610
00:58:42,362 --> 00:58:45,737
ശ്വാസമെടുക്കൂ മോനെ...
എല്ലാം ശരിയാകും.

611
00:58:57,529 --> 00:59:00,779
എന്തുപറ്റി അവന്.
വരൂ.. എടുക്കൂ..!

612
00:59:01,571 --> 00:59:03,321
റാമി.. റാമി !

613
00:59:04,154 --> 00:59:07,487
എഴുന്നേല്‍ക്കൂ.. മോനെ എഴുന്നേല്‍ക്കൂ.
മെല്ലെ ശ്വാസം എടുക്കൂ..

614
00:59:09,196 --> 00:59:12,154
ശ്വാസം എടുക്കൂ.. ദീര്‍ഘ ശ്വാസം!

615
00:59:14,446 --> 00:59:16,112
വെള്ളം എടുക്കൂ.. നിങ്ങളുടെ കയ്യില്‍ ഇല്ലേ?

616
00:59:17,029 --> 00:59:20,529
ശ്വസിക്കൂ.. മോനെ.. ശ്വസിക്കൂ.

617
00:59:24,321 --> 00:59:25,362
റാമി!

618
00:59:38,779 --> 00:59:41,238
എല്ലാം ശരിയായി.
നമ്മള്‍ പുറത്തെത്തി.

619
00:59:41,738 --> 00:59:44,738
നമ്മള്‍ സുരക്ഷിതരാണ്‌...
ഇപ്പോള്‍ നമ്മള്‍ സുരക്ഷിതരാണ്‌.

620
00:59:45,196 --> 00:59:50,488
നീ ഞങ്ങളെഎല്ലാം പേടിപ്പിച്ചു.
ശ്വസിക്കൂ.. കുറച്ച് വെള്ളം കുടിക്കൂ.

621
00:59:51,304 --> 00:59:52,679
നിങ്ങള്‍ ഓ കെ യല്ലേ?

622
00:59:54,179 --> 00:59:56,054
മെല്ലെ ശ്വസിക്കൂ.

623
01:00:03,929 --> 01:00:09,429
ഞാന്‍ ഇപ്പോള്‍ മുതല്‍ പ്രാര്‍ത്ഥിക്കുകയായി.
അള്ളാ അല്ലാതെ മറ്റു ദൈവമില്ല.

624
01:00:09,971 --> 01:00:12,804
ഞങ്ങളെ അനുഗ്രഹിക്കണമേ.. പരമകാരുണികനേ...

625
01:00:32,679 --> 01:00:35,513
നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി?

626
01:00:37,221 --> 01:00:40,179
ഞാന്‍ പാന്റില്‍ മൂത്രമൊഴിച്ചു.

627
01:01:00,388 --> 01:01:01,888
നിങ്ങള്‍ ഓ കെ യല്ലേ?

628
01:01:08,304 --> 01:01:10,388
എല്ലാം ഒരു ........

629
01:01:11,304 --> 01:01:14,804
എല്ലാം ഒരു കുഴപ്പവുമില്ലായിരുന്നു.
ഞങ്ങള്‍ ഡ്രൈവ് ചെയ്യുകയായിരുന്നു.

630
01:01:15,179 --> 01:01:18,804
അയാള്‍ റേഡിയോയില്‍ നിന്നുള്ള 
പാട്ടുകള്‍ വെച്ചിരുന്നു.

631
01:01:21,138 --> 01:01:22,304
അപ്പോള്‍ പെട്ടെന്ന്..

632
01:01:23,138 --> 01:01:26,346
അയാള്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നു..

633
01:01:26,846 --> 01:01:29,721
ഞാന്‍ വിചാരിക്കുന്നത്..
അതില്‍ അയാള്‍ അവരോടു പറയുന്നുണ്ടായിരുന്നു...

634
01:01:30,471 --> 01:01:32,513
ആദ്യംപോയ കാര്‍ പിടിക്കപ്പെട്ടു എന്ന്.

635
01:01:34,471 --> 01:01:35,721
നിനക്കതെങ്ങിനെ മനസ്സിലായി?

636
01:01:41,304 --> 01:01:43,263
അയാളുടെ ശരീര ഭാഷയില്‍ നിന്ന്.

637
01:01:43,888 --> 01:01:48,546
അവൻ വല്ലാതെ ഭയന്നുപോയി, അതിന്റെ കാരണം 
അതു മാത്രമായിരിക്കുമെന്ന് ഞാൻ ഊഹിച്ചു...

638
01:01:48,596 --> 01:01:50,346
അതവനെ വല്ലാതെ തകര്‍ത്തുകളഞ്ഞു.

639
01:01:52,013 --> 01:01:54,429
നിങ്ങളുടെ ക്യാമറ ഉപയോഗിച്ചതും അവനെ ഭയപ്പെടുത്തിയോ?

640
01:01:59,971 --> 01:02:04,388
അവന്‍ അവന്റെയും കൂട്ടാളികളുടെയും 
വീഡിയോ അതില്‍ കണ്ടു..

641
01:02:08,346 --> 01:02:11,471
പോലീസ് വരുന്നുണ്ടെന്ന് ഞാന്‍ അവനോടു പറഞ്ഞു.

642
01:02:14,221 --> 01:02:17,263
അവന്‍ അവന്റെ തോക്കുപയോഗിച്ച് 
എന്റെ തലയില്‍ ആഞ്ഞടിച്ചു..

643
01:02:17,679 --> 01:02:19,554
നിങ്ങളുടെ സിനിമ കൊണ്ട് നിങ്ങള്‍ ഞങ്ങളെ 
കൊലക്ക് കൊടുക്കുകയാണ്!

644
01:02:19,804 --> 01:02:20,846
അതെ.

645
01:02:21,388 --> 01:02:22,429
നീ ഓ കെ യല്ലേ?

646
01:02:22,513 --> 01:02:26,804
ഞാന്‍ നിങ്ങളോട് രണ്ടുപേരോടും പറഞ്ഞിരുന്നു,
ഒരിക്കലും ഷൂട്ട്‌ ചെയ്യരുതെന്ന്.

647
01:02:27,263 --> 01:02:31,263
നിങ്ങളുടെ മറ്റടത്തെ സിനിമ കാരണം 
ഈ കുഞ്ഞ് കൊല്ലപ്പെടുമായിരുന്നു.

648
01:02:31,638 --> 01:02:38,013
- ചൂടാവേണ്ട. അവളും മരിക്കുമായിരുന്നു.
- നമ്മളെല്ലാം മരിക്കുമായിരുന്നു.

649
01:02:40,804 --> 01:02:41,846
ആനീ..

650
01:03:07,804 --> 01:03:11,763
ഞാൻ മുമ്പ് മതിലുകടന്ന സ്ഥലത്തേക്ക് 
നിങ്ങളെ കൊണ്ടുപോയാലോ?

651
01:03:12,221 --> 01:03:14,429
മറുഭാഗത്തെ മതിലിന്
അവിടെ ഉയരം കുറവാണ്.

652
01:03:14,679 --> 01:03:20,513
നമുടെ കയ്യിലുള്ളത് ഒരു ഇസ്രായേലി കാറാണ്.
നമുക്ക് എന്തുകൊണ്ട് നാട്ടുകാരുടെ ചെക്ക്പോയന്റിലൂടെ പൊയ്ക്കൂടാ?

653
01:03:21,054 --> 01:03:23,304
ഒരു കാര്യവുമില്ല. തനിച്ച് പോയാല്‍ മതി.

654
01:03:23,554 --> 01:03:27,304
- ആ ചെക്ക് പോയിന്റ് എങ്ങിനെയുള്ളതാണ്?
- അവർ എപ്പോഴും ഐഡികൾ പരിശോധിക്കാറൊന്നുമില്ല.

655
01:03:27,554 --> 01:03:31,429
നിങ്ങള്‍ക്ക് ഒരു കൂൾ ലുക്ക് ഉണ്ടെങ്കിൽ
മറ്റെല്ലാം ഭാഗ്യമാണ്.

656
01:03:31,804 --> 01:03:36,513
അവർ ഹീബ്രുവിൽ ചോദിക്കും, "എല്ലാം ഓ കെ യല്ലേ?".
നിങ്ങൾ പറയണം, "എല്ലാം നല്ലതാണ്, സുഹൃത്തേ."

657
01:03:36,721 --> 01:03:40,304
അഥവാ ആ പട്ടാളക്കാരന്‍ പരിശോധിക്കാന്‍ തുനിഞ്ഞാല്‍
നിങ്ങള്‍ ഫുള്‍ ഫോമില്‍ ആവണം.

658
01:03:40,596 --> 01:03:44,429
അവരോട് പറയണം, "ഹലോ!
എങ്ങനെ പോകുന്നു? ഗംഭീരം!"

659
01:03:45,346 --> 01:03:49,013
- ഞാനതിലൂടെ രണ്ടുതവണ കടന്നിട്ടുണ്ട്.
- നിങ്ങള്‍ക്ക് ഹീബ്രു സംസാരിക്കാന്‍ കഴിയുമോ?

660
01:03:49,888 --> 01:03:51,888
എനിക്കാകെ ആ രണ്ടു വാക്കേ അറിയൂ.

661
01:03:52,054 --> 01:03:55,429
- പിന്നെന്തുകൊണ്ടാണ് നിങ്ങൾ അത് ചെയ്യാത്തത്?
- എനിക്ക് ഇസ്രായേലി കാർ ഇല്ല.

662
01:03:55,596 --> 01:03:59,846
കല്യാണം കഴിക്കുന്ന നിങ്ങളുടെ കസിൻസോ?
അവർ നിങ്ങളെ കൊണ്ടുപോകാത്തതെന്താണ്?

663
01:04:00,763 --> 01:04:03,263
റാമിയുടെ ആശയമാണ് നല്ലതെന്ന് എനിക്കുതോന്നുന്നു.

664
01:04:04,096 --> 01:04:08,096
വലിയ കുഴപ്പങ്ങളില്‍
നമ്മള്‍ ചെന്നുചാടരുത്.

665
01:04:08,929 --> 01:04:12,388
നിങ്ങളുടെ ഗേള്‍ ഫ്രണ്ട് വരുന്നുണ്ട്.
അവരോട് കാര്യങ്ങള്‍ പറയൂ.

666
01:04:14,096 --> 01:04:17,096
ആരുടെയും ജീവൻ അപകടത്തിലാക്കണമെന്ന്
ഞാന്‍ വിചാരിച്ചിട്ടില്ല.

667
01:04:23,763 --> 01:04:25,679
എന്നോട് ക്ഷമിക്കണം, ദയവായി...

668
01:04:29,346 --> 01:04:30,513
നമുക്ക് പോകാം.

669
01:05:00,013 --> 01:05:02,763
ഞാന്‍ റാമിയെ നോക്കിയിട്ടുവരാം.
അവന്‍ പോയിട്ട് ഒരുപാട് നേരമായല്ലോ.

670
01:05:04,804 --> 01:05:06,471
ഞാൻ നിങ്ങളുടെ ഫോൺ ഉപയോഗിച്ചോട്ടെ?

671
01:05:07,471 --> 01:05:08,888
എന്റെ ഫോണില്‍ കാശില്ല.

672
01:05:09,638 --> 01:05:11,304
പക്ഷേ അവൾക്ക് 
ഒരു പലസ്തീനിയൻ നമ്പർ ഉണ്ട്.

673
01:05:11,388 --> 01:05:13,221
- നിങ്ങളുടെ ഫോൺ ഇദ്ദേഹത്തിനു കൊടുക്കാമോ?

674
01:05:13,846 --> 01:05:15,638
- തീർച്ചയായും കൊടുക്കാം

675
01:05:17,638 --> 01:05:18,846
നന്ദി.

676
01:05:40,638 --> 01:05:41,929
സല്‍വാ  ?

677
01:05:42,929 --> 01:05:44,929
ഇത് സൽവയുടെ ഫോണല്ലേ?

678
01:05:46,388 --> 01:05:47,638
(ഹീബ്രു) നിങ്ങള്‍ ആരാണ്?

679
01:05:49,554 --> 01:05:53,263
(ഹീബ്രു) അല്ല, ഇത് എന്റെ ഫോൺ അല്ല.
ഞാൻ അവര്‍ക്കു കൊടുക്കാം.

680
01:05:55,138 --> 01:05:58,179
(ഹീബ്രു) അതെ. അവള്‍ സുഖമായിരിക്കുന്നു.

681
01:05:59,929 --> 01:06:02,388
(ഹീബ്രു) ഇന്ന് അവളെ കണ്ടുമുട്ടിയ
ഒരു സുഹൃത്താണ് ഞാൻ.

682
01:06:03,596 --> 01:06:05,388
(ഹീബ്രു) നിങ്ങളാരാണ്‌?

683
01:06:07,138 --> 01:06:09,096
(ഹീബ്രു) ഞാന്‍ അവളോട്‌ 
എന്തെങ്കിലും പറയണോ?

684
01:06:10,679 --> 01:06:12,929
ശരി, ഓ കെ.

685
01:06:14,413 --> 01:06:18,871
നിങ്ങൾ റാമിയെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. 
അവനു അത്ര ശരിയായിട്ടില്ല.

686
01:06:20,913 --> 01:06:22,288
എന്തു പറ്റി റാമീ?

687
01:06:23,746 --> 01:06:25,371
എങ്ങനെയുണ്ട് ഇപ്പോൾ?

688
01:06:25,829 --> 01:06:27,246
എനിക്കറിയില്ല.

689
01:06:29,955 --> 01:06:33,163
- എനിക്ക് വീട്ടിൽ പോകണം.
- എന്തുപറ്റി, എന്താ പ്രശ്നം?

690
01:06:34,121 --> 01:06:36,746
ഒന്നുമില്ല. എനിക്ക് ഭയമൊന്നുമില്ല.

691
01:06:37,746 --> 01:06:39,955
പക്ഷെ എനിക്ക് വീട്ടിൽ പോകണം.

692
01:06:44,330 --> 01:06:50,330
ശ്രദ്ധിക്കൂ, ഒരു മികച്ച തൊഴിലാളിയെ വേണമെന്ന് എന്റെ സുഹൃത്ത് 
പറഞ്ഞിട്ടുണ്ട്. നിന്നെപ്പോലെ സൂപ്പറായ ഒരാളെ.

693
01:06:51,538 --> 01:06:56,163
അദ്ദേഹം ഈ പുതിയ വർക്ക്‌ഷോപ്പ് ആരംഭിച്ചു,
അവിടെ നിനക്ക് കിടക്കാനും ഇടംകിട്ടും.

694
01:06:57,955 --> 01:07:00,080
ഇനി നീ തീരുമാനിച്ചാല്‍ മതി.

695
01:07:00,788 --> 01:07:05,288
എവിടെയാണ് ഈ ജോലി ?
ആറാറയിൽ. മുമ്പ് നീ അവിടെ ജോലി ചെയ്തിട്ടുണ്ടോ?

696
01:07:02,621 --> 01:07:05,288


697
01:07:05,955 --> 01:07:08,955
ആറാറ? ഇല്ല.

698
01:07:09,621 --> 01:07:12,580
- എങ്കിലും ഉറപ്പായി എനിക്കവിടെ ജോലി ചെയ്യാൻ കഴിയും.
- വളരെ നല്ലത്.

699
01:07:14,746 --> 01:07:18,080
മറ്റൊരു ജോടി പാന്റ് കയ്യിലുണ്ടോ?
-എന്റെ കയ്യിലുണ്ട്.

700
01:07:18,663 --> 01:07:21,163
ശരി, ബാത്റൂമിൽ 
പോയി മാറൂ.

701
01:07:21,746 --> 01:07:24,246
- അവിടെയോ?
- അതെ.

702
01:07:24,955 --> 01:07:27,371
- നിനക്ക് തനിയെ പോകാന്‍ കഴിയുമോ?
- പോകാം.

703
01:07:38,080 --> 01:07:41,371
ആ സെറ്റിൽമെന്റ് ചിത്രീകരിക്കാൻ 
താത്പര്യമുണ്ടോ?

704
01:07:48,871 --> 01:07:53,080
ക്ഷമിക്കണം, അൽപ്പം വേഗത 
കുറയ്ക്കുന്നതില്‍ കുഴപ്പമുണ്ടോ?

705
01:08:02,113 --> 01:08:06,238
- നിങ്ങൾക്ക് അതിനെക്കുറിച്ച് സംസാരിക്കാമോ?
- തീര്‍ച്ചയായും

706
01:08:06,821 --> 01:08:11,780
- 200-ലധികം ജനവാസ കേന്ദ്രങ്ങൾ ഇങ്ങനെ വ്യാപിച്ചുകിടക്കുന്നു...
- ഒരുമിനുട്ട്, ഞാൻ ജനാല ഒന്നടച്ചോട്ടെ

707
01:08:09,821 --> 01:08:11,780


708
01:08:14,863 --> 01:08:16,238
- തയ്യാറാണോ? 
- അതെ

709
01:08:16,946 --> 01:08:21,113
- 200-ലധികം ജനവാസകേന്ദ്രങ്ങൾ അർബുദം പോലെ ഇവിടെ വ്യാപിച്ചുകിടക്കുന്നു...
- ഇവിടെ മാത്രമല്ല

710
01:08:19,821 --> 01:08:21,113


711
01:08:21,238 --> 01:08:23,780
- ക്ഷമിക്കണം?
- അയാള്‍ പറഞ്ഞത് ഇവിടെയെന്നാണ്.

712
01:08:24,280 --> 01:08:26,988
ഇവിടമെല്ലാം എന്നാണയാള്‍ പറയേണ്ടിയിരുന്നത്.

713
01:08:29,655 --> 01:08:30,905
റെഡിയല്ലേ?

714
01:08:31,738 --> 01:08:37,905
വെസ്റ്റ് ബാങ്കിലാകമാനം 200-ലധികം ജനവാസ കേന്ദ്രങ്ങൾ അർബുദം പോലെ വ്യാപിച്ചുകിടക്കുന്നു. 5 ലക്ഷത്തിലധികം കുടിയേറ്റക്കാരും.

715
01:08:34,988 --> 01:08:37,905


716
01:08:37,988 --> 01:08:42,780
അവര്‍ക്കാവശ്യമുള്ളപ്പോഴെല്ലാം അവര്‍  വെസ്റ്റ് ബാങ്കിന് അകത്തേക്കും പുറത്തേക്കും പോകുന്നു. മാത്രമല്ല ഇവിടത്തെ ജലത്തിന്റെ 80 ശതമാനവും അവര്‍ നിയന്ത്രിക്കുന്നുt

717
01:08:40,905 --> 01:08:42,780


718
01:08:42,905 --> 01:08:44,488
നിന്റെ സംസാരം വിക്കിപ്പീഡിയ മാതിരിയുണ്ട്.

719
01:08:46,030 --> 01:08:48,988
- പിന്നെങ്ങിനെയാണ് പറയേണ്ടത്?
- നിന്റേതായ രീതിയില്‍ പറയുക.

720
01:08:49,655 --> 01:08:51,363
- ഓ കെ റെഡി?
- അതെ.

721
01:08:51,738 --> 01:08:55,988
200-ലധികം ജനവാസ കേന്ദ്രങ്ങൾ ...
- നിർത്തൂ, നിനക്ക് ഭ്രാന്താണ്

722
01:08:57,905 --> 01:08:59,613
ശരി, നമുക്ക് റാമിയോട് ചോദിക്കാം

723
01:09:00,280 --> 01:09:03,446
- നിനക്ക് എന്തെങ്കിലും പറയാമല്ലോ?
- ഞാൻ എന്ത് പറയാനാണ്?

724
01:09:03,738 --> 01:09:05,613
എന്തും... നിന്റെ പ്രശ്നങ്ങൾ.

725
01:09:06,280 --> 01:09:09,655
എന്തിനാണ് ഇത്രയും റിസ്ക് അവന്‍ എടുക്കുന്നതെന്ന് ചോദിക്കൂ?
ഈ ചെറുപ്പത്തില്‍..?

726
01:09:10,155 --> 01:09:13,655
നീ എന്തിനാണ് ഈ റിസ്ക് എടുക്കുന്നത്?
നീ തീരെ ചെറുപ്പമല്ലേ?

727
01:09:13,821 --> 01:09:20,905
ഞാൻ ജോലിക്കായി അതിനകത്തു കടക്കണം...
ജീവിക്കണം എന്നുള്ളത് കൊണ്ട്... പിന്നെ.. അത്രമാത്രം.

728
01:09:21,780 --> 01:09:26,696
പിന്നെ.. ഫുട്ബോൾ സെലിബ്രിറ്റിയായ 
മുഹമ്മദ് സലായെ ഞാൻ ആരാധിക്കുന്നു.

729
01:09:27,071 --> 01:09:29,030
ഒരു ചെക്ക് പോയിന്റ്!!

730
01:09:33,455 --> 01:09:39,663
ശ്രദ്ധിക്കൂ, ചെക്ക് പോയന്റില്‍ ഈ കാർ നിങ്ങൾ ഓടിക്കുന്നതാണ്
നല്ലതെന്ന് എനിക്ക് തോന്നുന്നു.

731
01:09:39,996 --> 01:09:42,496
എനിക്ക് ഈ കാർ ഓടിക്കാൻ പോലും അനുവാദമില്ല

732
01:09:42,830 --> 01:09:44,621
നിങ്ങൾ ഇവിടെ വരണമെന്നാണ് ഞാൻ വിചാരിക്കുന്നത്.

733
01:09:45,555 --> 01:09:48,263
നിങ്ങള്‍ എങ്ങിനെ ഇനി സീറ്റുകള്‍ മാറും?

734
01:09:48,471 --> 01:09:49,846
- റാമി.
-എന്താണ്?

735
01:09:50,305 --> 01:09:54,888
- പുറത്ത് പോയി മൂത്രമോഴിക്കുക. അല്ലെങ്കിൽ അങ്ങിനെ അഭിനയിക്കുക! പെട്ടെന്ന്!
- ഇല്ല... ഞാനെന്തിനാ?

736
01:09:55,388 --> 01:09:57,596
- ഞാന്‍ ചെയ്യാം.
- വേണ്ട. ആയില്ല!

737
01:10:04,055 --> 01:10:06,930
ആ കുപ്പി എനിക്ക് തരൂ.

738
01:10:09,138 --> 01:10:13,305
ശ്രദ്ധിക്കൂ, ഞാൻ പുറത്ത് പോയി ബോണറ്റ്  തുറക്കുമ്പോൾ
നിങ്ങള്‍ ഇവിടെ വന്നിരിക്കണം

739
01:10:13,596 --> 01:10:17,013
- അവൾ ഇവിടെ ഇരുന്നാൽ, നീ  പിൻസീറ്റിലേക്ക് മാറണം.
- ശരി.

740
01:10:43,930 --> 01:10:45,513
ആ കാറുകണ്ടില്ലേ?

741
01:10:45,888 --> 01:10:50,513
ഈ കാർ കണ്ടോ? നാമും അങ്ങിനെ പോകണം.
ഇസ്രായേലി നമ്പര്‍ പ്ലേറ്റ് ഉള്ളതിനാൽ നമ്മുക്കും അങ്ങിനെപോകാം.

742
01:10:50,971 --> 01:10:53,055
നമുക്ക് ഈ  എല്ലാ കാറുകളും കടന്നുപോകാം.

743
01:11:12,180 --> 01:11:14,638
(ഹീബ്രു ) ഹലോ.. എല്ലാം ഓ കെ യല്ലേ?

744
01:11:14,721 --> 01:11:16,388
- ഇംഗ്ലീഷില്‍ സംസാരിക്കാമോ?
- തീര്‍ച്ചയായും.

745
01:11:16,763 --> 01:11:18,346
നിങ്ങൾ എവിടെ നിന്നാണ് വരുന്നത് ?
- ജര്‍മ്മനിയില്‍ നിന്ന്

746
01:11:18,596 --> 01:11:21,596
- ജർമ്മനി... നിങ്ങളുടെ 
പാസ്പോർട്ട് കാണിക്കൂ?

747
01:11:33,055 --> 01:11:35,721
- (ഹീബ്രു ) ഹലോ.. നിങ്ങള്‍ എവിടുന്നാ?
- തുൽക്കാരം

748
01:11:36,096 --> 01:11:39,138
- തുൽക്കാരം.. 
നിങ്ങളുടെ ഐ ഡി കാണിക്കൂ.

749
01:11:45,638 --> 01:11:47,763
തുറക്കൂ.

750
01:11:48,888 --> 01:11:51,388
നിങ്ങളുടെ ഐ ഡി തരൂ.

751
01:12:09,555 --> 01:12:11,846
- നിങ്ങൾ എവിടെക്കാണ് പോകുന്നത്?
- റാമല്ല

752
01:12:12,555 --> 01:12:14,346
- റാമല്ല..

753
01:12:17,971 --> 01:12:20,721
- എന്തിന്?
- യാത്രചെയ്യാന്‍.

754
01:12:23,388 --> 01:12:25,138
നിങ്ങൾക്ക് പലസ്തീൻകാരെ ഇഷ്ടമാണോ?

755
01:12:28,846 --> 01:12:31,096
നിങ്ങൾക്ക് അക്രമം ഇഷ്ടമാണ്!

756
01:12:31,721 --> 01:12:33,055
എക്സ്ക്യൂസ് മീ?

757
01:12:35,763 --> 01:12:38,763
പൊയ്ക്കോളൂ.. വണ്ടിയെടുക്കൂ.

758
01:13:53,472 --> 01:13:58,305
ആ സ്ഥലം എനിക്കറിയാമെന്ന്  ഞാന്‍ പറഞ്ഞതല്ലേ! ഇതാണാ കൃത്യം സ്ഥലം.

759
01:14:01,722 --> 01:14:06,513
- നിനക്ക് ഭ്രാന്താണ്, ഈ മതിൽ കടക്കുക അസാധ്യമാണ്!
- ഞാൻ കയറി കാണിക്കാം, മനുഷ്യാ!

760
01:14:04,972 --> 01:14:06,513


761
01:14:10,138 --> 01:14:13,847
- എനിക്കാവുമോ?
- ഇതത്ര ആനക്കാര്യമൊന്നുമല്ല.. എളുപ്പമാണ്.

762
01:14:14,847 --> 01:14:16,180
എളുപ്പം?!

763
01:14:16,513 --> 01:14:20,888
- നീ എങ്ങനെ കയറും?
- എന്നെ ഒന്ന് സഹായിക്കൂ, ഞാൻ കാണിച്ചുതരാം.

764
01:14:24,013 --> 01:14:26,305
- എന്തുപറ്റി?
- മസില്‍ പിടിച്ചതാ!

765
01:14:26,513 --> 01:14:31,347
-അപ്പുറത്തും സുരക്ഷിതമാണോ?
-ഞാന്‍ മുകളിലെത്തി നോക്കട്ടെ. നേരത്തെ അവിടെ ഫാക്റ്ററികളായിരുന്നു.

766
01:14:29,138 --> 01:14:31,347


767
01:14:31,555 --> 01:14:34,555
- സ്മാര്‍ട്ട് കഴുവേറി
- മിണ്ടാതിരിക്കൂ.. ദൈവത്തെയോര്‍ത്ത്.

768
01:14:34,872 --> 01:14:38,163
മതി കിഫാ.. അവന്‍ ശ്രദ്ധിച്ച് കയറട്ടെ!

769
01:14:41,080 --> 01:14:45,163
ഹേയ്, ഇറങ്ങെടാ..
ഇത് ഞങ്ങളുടെ ഏരിയയാണ്.

770
01:14:46,372 --> 01:14:50,288
-എന്താ നിങ്ങളിവിടെ കാട്ടുന്നത്?
-സമാധാനപ്പെടൂ..

771
01:14:50,497 --> 01:14:54,247
-എന്താ നിങ്ങളുടെ പരിപാടി?
-ഇത് ഒര്‍ട്ടേഗയോ മാസ്ഡയോ അയച്ച ആളാണോ?

772
01:14:54,330 --> 01:14:57,622
-നിങ്ങള്‍ എന്തിനെക്കുറിച്ചാ പറയുന്നത്?
-ആരാ നിങ്ങളെ ഇങ്ങോട്ടയച്ചത്?

773
01:14:57,747 --> 01:15:00,830
- ശാന്തരാകൂ..
- ഞാന്‍ ശാന്തനാവാന്‍ ഉദ്ദേശിച്ചിട്ടില്ല.

774
01:15:01,247 --> 01:15:03,747
-എന്താ നിങ്ങള്‍ക്ക് വേണ്ടത്?
-നിങ്ങള്‍ പണം തന്നേ പറ്റൂ!

775
01:15:03,913 --> 01:15:06,913
-ഇത് ഞങ്ങളുടെ മതില്‍ ആണ്.
-അതെയോ? നിങ്ങളുടെ മതിലോ?

776
01:15:07,080 --> 01:15:10,955
ഇത് നിങ്ങളുടെ മതിലോ, 
തന്തയില്ലാത്ത തായോളികളെ...

777
01:15:44,955 --> 01:15:47,288
- ഇവിടെ ഇരിക്കട്ടെ
- തീര്‍ച്ചയായും.

778
01:15:59,205 --> 01:16:02,163
പാവം റാമിയുടെ രണ്ടു എല്ലുകള്‍ പൊട്ടി.

779
01:16:06,038 --> 01:16:09,705
കിഫ തന്റെ കുടുംബത്തെ വിളിച്ചു..
അവർ ഇങ്ങോട്ടുള്ള യാത്രയിലാണ്.

780
01:16:16,413 --> 01:16:18,330
നിങ്ങൾ ഇനി എന്താണ് ചെയ്യാൻ പോകുന്നത്?

781
01:16:23,872 --> 01:16:27,413
എനിക്കും ഒന്നുതരുമോ?
ഒരു പുക?

782
01:16:28,288 --> 01:16:30,413
ഒറ്റ പുക?

783
01:16:42,080 --> 01:16:43,663
താങ്ക് യു.

784
01:16:48,122 --> 01:16:50,747
നിങ്ങൾക്കെങ്ങനെ ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്നു?

785
01:16:51,872 --> 01:16:55,747
അത്, ഞങ്ങള്‍ സ്കൂളില്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്.

786
01:16:57,830 --> 01:17:02,913
റാമിയ്ക്കും മറ്റുള്ളവര്‍ക്കും എന്നാല്‍ അത്ര നന്നായി സംസാരിക്കാന്‍ കഴിയുന്നില്ലല്ലോ?

787
01:17:03,830 --> 01:17:07,080
ചിലപ്പോള്‍ ഞാനൊരു നല്ല കുട്ടിയായതുകൊണ്ടാവാം.

788
01:17:15,955 --> 01:17:19,997
എന്റെ മകനെ ഇന്ന് രാവിലെ 
ഒരു കാറിടിച്ചു.

789
01:17:21,913 --> 01:17:23,038
അറിഞ്ഞു.

790
01:17:24,913 --> 01:17:27,372
ഞാനറിഞ്ഞിരുന്നു, കിഫാ എന്നോട് പറഞ്ഞിരുന്നു.

791
01:17:28,872 --> 01:17:32,163
-ഇപ്പോള്‍ അവനു എങ്ങിനെയുണ്ട്?
-ഒരു ഓപ്പറേഷന്‍ കഴിഞ്ഞു.

792
01:17:34,122 --> 01:17:37,372
പരിക്ക് എത്രമാത്രമുണ്ട് എന്നതിനെപറ്റി
എനിക്കൊരു പിടിയുമില്ല.

793
01:17:43,247 --> 01:17:48,497
ഞാന്‍ കുടുംബത്തിന്റെ ഒപ്പമുണ്ടാവണമായിരുന്നു.
മകന്റെ അടുത്ത്. എന്നിട്ട് എന്നെ നോക്കൂ.!

794
01:17:49,372 --> 01:17:51,622
എന്നോട് ക്ഷമിക്കണം.

795
01:18:00,063 --> 01:18:03,230
നിങ്ങള്‍ കുമ്പസാരിക്കാറുണ്ടോ?

796
01:18:07,230 --> 01:18:09,063
കുമ്പസാരിക്കാറില്ലേ?

797
01:18:12,938 --> 01:18:14,980
-പള്ളിയിലെന്നപോലെയോ?
-അതെ.

798
01:18:16,272 --> 01:18:17,647
ഞാൻ അജ്ഞേയവാദിയാണ്

799
01:18:18,230 --> 01:18:21,563
നന്നായി, എനിക്ക് നിന്നോട് ഒരു കുറ്റസമ്മതമുണ്ട്.

800
01:18:25,897 --> 01:18:29,313
-ഞാന്‍ അവനോടു കള്ളം പറഞ്ഞു.
-ആരോട്?

801
01:18:30,147 --> 01:18:32,772
ആ കുട്ടിയോട്. റാമിയോട്.

802
01:18:33,480 --> 01:18:39,230
ഞാൻ അവന് ഒരു ജോലി വാഗ്ദാനം ചെയ്തു, അങ്ങനെയാണ് അവൻ 
മുമ്പേ കടന്ന ആ  മതിലിനടുത്തേക്ക് നമ്മളെ കൊണ്ടുപോയത്

803
01:18:41,563 --> 01:18:44,313
അവനാകെ വേണ്ടിയിരുന്നത് 
വീട്ടിലേക്ക് മടങ്ങുക മാത്രമായിരുന്നു.

804
01:18:47,813 --> 01:18:52,355
ഇതാണ് എന്റെ ഏറ്റുപറച്ചിൽ.
നിന്റേതോ?

805
01:18:56,105 --> 01:19:00,730
പലസ്തീനില്‍ ശരിക്കും എവിടെയാണ്
നിന്റെ പിതാവിന്റെ കുടുംബം?

806
01:19:03,397 --> 01:19:04,813
നിങ്ങള്‍ക്കറിയാമോ...

807
01:19:07,730 --> 01:19:11,480
കിഫാ ഒരു കള്ളം പറഞ്ഞതാണ്.
എന്റെ അച്ഛന്‍ ഒരു പലസ്തീന്‍കാരനല്ല.

808
01:19:11,855 --> 01:19:13,272
എനിക്കറിയാം.

809
01:19:14,313 --> 01:19:18,063
അവന് അറിയാമോ നിങ്ങളുടെ പിതാവ്
ഒരു ഇസ്രയേല്‍കാരനാണെന്ന്?

810
01:19:23,522 --> 01:19:25,355
എന്താ പ്രശ്നം?

811
01:19:27,522 --> 01:19:29,730
ഇവര്‍ റാമിയെക്കുറിച്ച് പറയുകയായിരുന്നു.

812
01:19:31,522 --> 01:19:35,230
വിഷമിക്കാനില്ല, അവനു ശരിയാവും.

813
01:21:18,314 --> 01:21:22,147
അവർ നമ്മളെ ചോദ്യം ചെയ്യുകയാണെങ്കിൽ,
ആ 3 മാന്ത്രിക വാക്യങ്ങള്‍ ഉപയോഗിക്കണം.

814
01:21:22,272 --> 01:21:26,147
- എന്തുണ്ട് വിശേഷം? ഗംഭീരം. എല്ലാം ഓ കെ.
- എല്ലാം ഓ കെ..

815
01:21:26,730 --> 01:21:30,314
പറയുമ്പോള്‍ വലിച്ചു നീട്ടരുത്..
ആവേശഭരിതരുമാകരുത്.

816
01:21:30,480 --> 01:21:32,897
നിങ്ങൾ ഫോണിലോ മറ്റോ
തിരക്കിലാണെന്ന് നടിക്കുക.

817
01:21:33,105 --> 01:21:35,689
ഇനി ഒരു റേഡിയോ സ്റ്റേഷൻ തിരഞ്ഞെടുക്കാം...

818
01:21:36,064 --> 01:21:37,605
ആ ലൈനിലൂടെ പോവുക.

819
01:21:38,439 --> 01:21:40,272
നമ്മൾ പാത മാറിയാൽ അത് വ്യക്തമാകും

820
01:21:40,522 --> 01:21:42,314
ആ ലൈന്‍ ഓ കെ യാണെന്ന് തോന്നുന്നു.

821
01:21:42,605 --> 01:21:44,647
അല്ല, അല്ല, അല്ല... നമ്മുക്ക് ആ വഴി...

822
01:21:44,980 --> 01:21:46,772
- വായടയ്ക്കൂ.
- മിണ്ടാതിരിക്കൂ.

823
01:22:02,347 --> 01:22:05,597
- (ഹീബ്രു) ഹലോ. സുഖമാണോ?
- എല്ലാം നല്ലതായിരിക്കുന്നു.

824
01:22:05,930 --> 01:22:08,680
- ദയവായി ആ ഡിക്കി തുറക്കൂ.
- അത് തുറന്നാനിരിക്കുന്നത്. ഞാന്‍ ഇറങ്ങണോ?

825
01:22:08,972 --> 01:22:11,222
വേണ്ട. കുഴപ്പമില്ല. ഇരിക്കൂ.

826
01:22:25,389 --> 01:22:27,764
നിങ്ങള്‍ ഒരു ഫോട്ടോഗ്രാഫര്‍ ആണോ?
- എല്ലാം ഓ കെ യാണ്.

827
01:22:28,055 --> 01:22:32,222
എന്റെ കാമുകനുവേണ്ടി എനിക്ക്
നല്ലൊരു ലെൻസ് വാങ്ങണം. ഇന്ന് അവന്റെ ജന്മദിനമാണ്.

828
01:22:32,597 --> 01:22:36,514
പക്ഷേ അവ വളരെ വിലകൂടിയതാണ്.
നിങ്ങൾക്ക് എന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ?

829
01:22:36,972 --> 01:22:39,847
ഇവര്‍ ഒരു മികച്ച ഫോട്ടോഗ്രാഫർ ആണ്.

830
01:22:47,389 --> 01:22:49,097
(ഹീബ്രു) അവ ശരിക്കും വിലകൂടിയവയാണ്.

831
01:22:49,555 --> 01:22:52,555
(ഹീബ്രു) എന്റേത് ഞാൻ ബെർലിനിൽ നിന്ന്
ഓൺലൈനായി  വാങ്ങിയതാണ്.

832
01:22:52,805 --> 01:22:56,305
(ഹീബ്രു) ഇത് സെക്കൻഡ് ഹാൻഡ് ആണ്,
പക്ഷേ നല്ല കണ്ടീഷനിലാണ്. 600 യൂറോയ്ക്ക് കിട്ടി.

833
01:22:56,930 --> 01:23:00,555
(ഹീബ്രു) ഞാൻ അവരുടെ വെബ്‌സൈറ്റ് വിലാസം നൽകാം.
പക്ഷേ നികുതി ഒഴിവാക്കുന്നതിന് അതിവിടേക്ക് അയക്കരുത്.

834
01:23:00,639 --> 01:23:01,972
അങ്ങിനെ ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ.

835
01:23:02,430 --> 01:23:03,805
(ഹീബ്രു) തീർച്ചയായും.

836
01:23:16,847 --> 01:23:18,430
-(ഹീബ്രു) ഇത് ഉപയോഗിച്ചാല്‍ മതി.
-നന്ദി

837
01:23:19,139 --> 01:23:21,014
-ഗുഡ് നൈറ്റ്
-ഗുഡ് നൈറ്റ്

838
01:23:35,639 --> 01:23:37,930
വേണമെങ്കില്‍ ഇനി ഞാന്‍ ഓടിക്കാം.

839
01:23:39,972 --> 01:23:41,597
ശരി.. ഓ കെ.

840
01:23:49,180 --> 01:23:51,180
നീ എങ്ങിനെ ഹീബ്രു സംസാരിക്കുന്നു?

841
01:23:57,972 --> 01:24:00,764
നീ സംസാരിക്കുകയും എന്താണ് അതിന്റെ കാര്യമെന്ന്  
വിശദീകരിക്കുകയും വേണം.

842
01:24:02,597 --> 01:24:05,930
-എങ്ങിനെ നീ ഈ ഫക്കിംഗ് ഹീബ്രു സംസാരിക്കുന്നു?
-ശരിയാ.. എനിക്ക് ഹീബ്രു സംസാരിക്കാനറിയാം.

843
01:24:07,889 --> 01:24:09,139
അതുകൊണ്ട്?
- കാര്‍ നിര്‍ത്തൂ!

844
01:24:09,514 --> 01:24:10,722
അത് നിസ്സാരമായി എടുക്കൂ ചങ്ങാതീ.

845
01:24:10,805 --> 01:24:12,597
ഈ ഫക്കിംഗ് കാര്‍ നിര്‍ത്താന്‍!

846
01:24:15,847 --> 01:24:17,972
ഈ ഫക്കിംഗ് കാര്‍ നിര്‍ത്താനാണ് പറഞ്ഞത്!

847
01:24:21,680 --> 01:24:24,472
നിനക്ക് ഭ്രാന്തുപിടിച്ചോ?
എവിടെയാ നീയീ പോകുന്നത്?

848
01:24:28,139 --> 01:24:29,222
പുറത്തിറങ്ങു!

849
01:24:29,347 --> 01:24:33,847
-കാറില്‍ കയറൂ.. നമ്മള്‍ ചെക്ക്പോയന്റ് കടന്നതേയുള്ളൂ.
-ഒരു മിനിറ്റ്!

850
01:24:32,805 --> 01:24:33,847


851
01:24:33,872 --> 01:24:35,664
നീ ഒരു ഇസ്രായേലിയാണോ?

852
01:24:41,330 --> 01:24:45,455
ഇല്ല. എന്റെ ക്യാമറ ഇങ്ങു താ!
ഇങ്ങു തിരിച്ചു തരാന്‍!

853
01:24:46,289 --> 01:24:47,997
-ഇതിനല്ലേ നീ വന്നത്?
-എന്ത്?

854
01:24:48,205 --> 01:24:51,372
പാവങ്ങളായ പലസ്തീന്‍കാരുടെ 
ജീവിതം പകര്‍ത്താന്‍?

855
01:24:51,455 --> 01:24:54,872
ഈ വിഷമകരമായ സാഹചര്യം മനസ്സിലാക്കാൻ 
എനിക്ക് താത്പര്യമുള്ളതുകൊണ്ടാകാം.

856
01:24:54,997 --> 01:24:58,830
എന്നിട്ട് പോയി, സമാധാനവും സ്‌നേഹമുള്ള ഒരു ഇസ്രായേലി
ഞങ്ങളെ എത്രമാത്രം ശ്രദ്ധിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ
ജോലിയുടെ ഭാഗമായ പ്രസന്റേഷന്‍ അവതരിപ്പിക്കണം അല്ലേ?

857
01:24:58,914 --> 01:25:03,580
- നീ ഒരു മണ്ടനാണ്!
- ആണ്. കാരണം എനിക്ക് നിന്നോട് സ്നേഹമുണ്ടായിരുന്നു.

858
01:25:09,497 --> 01:25:14,039
എന്റെ ക്യാമറ തിരികെ തരൂ
അതെനിക്ക് തിരിച്ചുതരൂ.

859
01:25:16,955 --> 01:25:19,289
നിന്റെ പരമാവധി നീ പുറത്തെടുത്തുകഴിഞ്ഞോ?

860
01:25:20,664 --> 01:25:21,914
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്?

861
01:25:22,247 --> 01:25:26,622
- അവൾ ആരാണെന്ന് അവൾ നിങ്ങളോട് പറഞ്ഞു, അതിന്?
- നിങ്ങള്‍ക്ക് അതില്‍ കുഴപ്പമൊന്നും ഇല്ലാ?

862
01:25:26,914 --> 01:25:30,372
ശരിയാണ്, അവള്‍ ജൂതയാണ്.
നിങ്ങൾക്ക് അവളോടതിന് ഇപ്പോള്‍  പ്രതികാരം ചെയ്യണോ?

863
01:25:30,622 --> 01:25:32,497
- നിങ്ങളും അവളുടെ പക്ഷം പിടിക്കുകയാണോ?

864
01:25:33,039 --> 01:25:37,830
അവൾ ഇല്ലായിരുന്നെങ്കിൽ നമ്മള്‍
ആ ചെക്ക് പോയിന്റ് കടക്കില്ലായിരുന്നു!

865
01:25:38,872 --> 01:25:41,372
നീ എന്നെ രാജ്യസ്നേഹം 
പഠിപ്പിക്കാന്‍ വരേണ്ട!

866
01:25:42,455 --> 01:25:48,705
നിന്റെ നാടകവും കസിന്റെ കല്യാണവും മതിയാക്ക്.
ഞാൻ എല്ലാ ദിവസവും ഈ തീട്ടത്തിലാണ് ജീവിക്കുന്നത്!

867
01:25:45,705 --> 01:25:48,705


868
01:25:49,289 --> 01:25:54,780
എന്റെ കുടുംബം എന്നില്‍ നിന്ന് വെറും 200 മീറ്റര്‍ അകലെയാണ്,
ഈ നാശംപിടിച്ച മതിലിന്റെ അപ്പുറത്ത്!

869
01:25:54,914 --> 01:25:57,164
ഇത് മനസ്സിലാക്കുന്നതാണ് നിനക്ക് നല്ലത് !

870
01:25:59,497 --> 01:26:04,372
എന്റെ മകൻ ആശുപത്രിയിലാണ്. നിനക്കും നിന്റെ മൈര്
തോന്ന്യാസത്തിനും കളയാന്‍ എനിക്ക് സമയമില്ല.

871
01:26:04,830 --> 01:26:07,372
ആ ക്യാമറ ഇങ്ങുതരൂ..

872
01:26:08,580 --> 01:26:11,330
ആ ക്യാമറ തരാനാണ് പറഞ്ഞത്!

873
01:26:12,372 --> 01:26:14,789
പോയി വണ്ടിയില്‍ കയറൂ.

874
01:26:23,789 --> 01:26:27,414
നിന്റെ ക്യാമറ ഇതാ.
പോയി വണ്ടിയില്‍ കയറു.

875
01:27:56,439 --> 01:27:58,897
എന്നോട് ക്ഷമിക്കണേ.. മുത്തേ!

876
01:28:00,439 --> 01:28:02,689
ഇത്രയും വൈകിയതിനു എന്നോട് പൊറുക്കണേ.

877
01:28:03,522 --> 01:28:06,189
എന്റെ കൈയ്യിൽ നിന്ന് പോയി കാര്യങ്ങള്‍.

878
01:28:10,231 --> 01:28:12,647
എല്ലാം തെറ്റിയ ദിവസമായിരുന്നു.

879
01:28:21,022 --> 01:28:24,564
- എങ്ങിനെയുണ്ടിവന് ഇപ്പോള്‍
- ഇപ്പോള്‍ സ്റ്റഡിയാണ്.

880
01:28:27,272 --> 01:28:29,147
മാജിദ്, പൊന്നുമോനെ.

881
01:28:29,814 --> 01:28:31,939
ഉപ്പയുടെ പോന്നുമോനാണ് നീ.

882
01:30:08,889 --> 01:30:10,681
ഇവിടെയുണ്ട് അവന്‍.

883
01:30:12,389 --> 01:30:14,806
നൂറാ? ഡാഡിയുടെ പൊന്നുമോളെ!

884
01:30:15,472 --> 01:30:18,264
മറിയുമ്മ എവിടെ?
ഞാനവളോട് സംസാരിക്കട്ടെ.

885
01:30:19,972 --> 01:30:22,097
മറിയുമ്മാ?

886
01:30:22,556 --> 01:30:24,389
ഉപ്പയുടെ പൊന്നുകട്ടേ.

887
01:30:25,056 --> 01:30:28,597
നിങ്ങൾ റെഡിയല്ലേ? ബാൽക്കണിയിൽ
നിന്റെ കൂടെ ആരൊക്കെയുണ്ട്?

888
01:30:29,556 --> 01:30:33,556
ശരി. മാജിദ്, നൂറാ, പിന്നെ ഉമ്മയും.

889
01:30:34,597 --> 01:30:36,889
നിനക്ക് എന്നെ കാണാമോ?

890
01:30:39,514 --> 01:30:40,847
ഇനി അഞ്ചുവരെ എണ്ണാം.

891
01:30:41,139 --> 01:30:47,806
1..2..3..4..5.

892
01:30:52,389 --> 01:30:57,431
മറിയുമ്മാ!
ഉപ്പയുടെ ചക്കരമുത്തേ!

893
01:31:05,139 --> 01:31:07,056
ഇത് അതിശയകരമാണ്.

894
01:31:07,514 --> 01:31:08,889
വിസ്മയകരമായ ഒരു സര്‍പ്രൈസ്!

895
01:31:19,472 --> 01:31:23,139
- നിങ്ങളെ മിസ്‌ ചെയ്യുന്നു.
- എനിക്ക് നിന്നെയും

896
01:31:23,264 --> 01:31:25,472
- ഞാന്‍ ഉറങ്ങാന്‍ പോകുന്നു.
- ഗുഡ്നൈറ്റ്.

897
01:31:25,597 --> 01:31:27,931
നിങ്ങള്‍ക്ക് തിരിച്ചും.
കുട്ടികള്‍ക്ക് എന്റെ ഉമ്മ കൊടുക്കൂ.

898
01:31:28,181 --> 01:31:32,347
- തീര്‍ച്ചയായും.
- ബൈ

899
01:31:37,431 --> 01:31:40,431
-ഉമ്മാ, നാളത്തെ ബ്രേക്ക്ഫാസ്റ്റ് നമുക്ക് ഒരുമിച്ചാക്കിയാലോ?
-തീര്‍ച്ചയായും.

900
01:31:44,056 --> 01:31:46,972
- എന്താണ് ഉമ്മാ ഉണ്ടാക്കാന്‍ പോകുന്നത്?
- ഞാനവര്‍ക്ക് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കും.

901
01:31:47,097 --> 01:31:49,181
ദൈവം അനുഗ്രഹിക്കട്ടെ.

902
01:31:49,264 --> 01:31:51,639
എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാനുണ്ടോ?

903
01:31:51,722 --> 01:31:56,431
നമുക്കിവിടെ എല്ലാമുണ്ട്. കട്ടതൈര്,
ഒലീവെണ്ണ, തബൂന്‍ റൊട്ടി..

904
01:31:57,681 --> 01:32:01,306
മനയേഷ്, മുട്ടപൊരി, ബാബാ ഗനൌഷ്..

905
01:32:02,639 --> 01:32:05,556
ഉച്ചയ്ക്ക് ഞാന്‍ ബിരിയാണിയുണ്ടാക്കും.
മാജിദിന് അത് ഭയങ്കര ഇഷ്ടമാണ്.

906
01:32:07,222 --> 01:32:11,139
ഇത്രയും വിഭവങ്ങളുണ്ടാക്കാന്‍ ഉമ്മ
4 മണിക്കുതന്നെ എഴുന്നേല്‍ക്കേണ്ടിവരും.

907
01:32:15,056 --> 01:32:44,722
മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍ (ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍)

