1
00:00:08,000 --> 00:00:28,100
മലയാളം ഉപശീര്‍ഷകം:
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍

2
00:00:44,000 --> 00:00:48,000
അലെൻഡേ, ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്!

3
00:01:11,680 --> 00:01:13,840
ഞാൻ ഒരു യുവസിനിമാസംവിധയാകനായിരുന്നപ്പോൾ,

4
00:01:14,160 --> 00:01:17,640
എന്റെ ഭാഗ്യത്തിന് ക്രിസ് മാർക്കർ ചിലിയില്‍ വന്നു..

5
00:01:18,480 --> 00:01:22,480
സാൽവഡോർ അലൻഡെ അധികാരത്തിലേറിയ 
ആദ്യ മാസങ്ങളെ ആധാരമാക്കിയുള്ള

6
00:01:22,920 --> 00:01:26,600
എന്റെ ആദ്യ ചിത്രം "ദി ഫസ്റ്റ് ഇയർ" 
അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു.

7
00:01:26,760 --> 00:01:32,000
അദ്ദേഹം അത് ഫ്രാൻസിലേക്ക് കൊണ്ടുപോയി
അവിടെ  തിയേറ്ററുകളിൽ റിലീസ് സംഘടിപ്പിച്ചു.

8
00:01:33,360 --> 00:01:36,000
പിന്നീട് ഞങ്ങൾ ഒരുപാട് കത്തുകൾ കൈമാറി.

9
00:01:36,160 --> 00:01:39,560
എന്നെ സംബന്ധിച്ചിടത്തോളം, സിനിമയിൽ ഒരു
കറസ്പോണ്ടൻസ് കോഴ്‌സ് ചെയ്യുന്നതുപോലെയായിരുന്നു അത്.

10
00:01:40,840 --> 00:01:42,680
ഞാൻ ആകെ ത്രില്ലിലായിരുന്നു.

11
00:01:45,160 --> 00:01:49,440
പിന്നീട്, "ബാറ്റില്‍ ഓഫ് ചിലി" നിർമ്മിക്കുമ്പോൾ,

12
00:01:49,600 --> 00:01:52,800
ഞാൻ എന്നും ഓർക്കുന്ന ചില ഉപദേശങ്ങൾ
അദ്ദേഹം എനിക്ക് നൽകി:

13
00:01:53,440 --> 00:01:56,520
"നിങ്ങൾ  തീപ്പിടുത്തത്തെക്കുറിച്ചുള്ള
ഒരു സിനിമ ചെയ്യാനുദ്ദേശിക്കുന്നെങ്കിൽ,

14
00:01:56,680 --> 00:02:01,640
"ആദ്യജ്വാല പ്രത്യക്ഷപ്പെടുന്ന സമയത്തുതന്നെ
നിങ്ങളതിന് തയ്യാറായിരിക്കണം."

15
00:02:11,560 --> 00:02:16,600
'എന്റെ ഭാവനാരാഷ്ട്രം'
MY IMAGINARY COUNTRY

16
00:02:41,120 --> 00:02:43,920
2019 ഒക്ടോബർ 18ന്,

17
00:02:44,720 --> 00:02:48,280
സാമൂഹികമായ ഒരു വലിയ പ്രക്ഷോഭം ചിലിയെ തീപ്പിടിപ്പിച്ചു.

18
00:02:50,440 --> 00:02:54,520
പക്ഷേ, ഇക്കുറി അതിന്റെ
ആദ്യജ്വാല പകർത്താൻ എനിക്കായില്ല.

19
00:02:55,400 --> 00:02:56,880
ഒരു വർഷത്തിനു ശേഷം,

20
00:02:57,080 --> 00:03:00,920
ക്യാമറയുമായി എത്തിയപ്പോൾ
ഞാന്‍ എന്റെ പഴയ സുഹൃത്തുക്കളുമായി വീണ്ടുമൊന്നിച്ചു,

21
00:03:01,800 --> 00:03:04,120
കോർഡില്ലേരയുടെ കല്ലുകളുമായി!

22
00:03:04,680 --> 00:03:06,400
അവ ചുറ്റും ചിതറിക്കിടക്കുന്നു,

23
00:03:06,560 --> 00:03:07,880
അത്രമാത്രമുണ്ടവ.

24
00:03:08,080 --> 00:03:11,160
കല്ല് മഴ പെയ്തത് പോലെ.

25
00:03:36,720 --> 00:03:38,320
ഇവിടുത്തെ ചെറുപ്പക്കാർ

26
00:03:39,480 --> 00:03:42,000
ആശയവ്യക്തതയുള്ളവരാണ്.

27
00:03:42,680 --> 00:03:46,600
ഞാൻ പ്രതീക്ഷിക്കാത്ത എന്തോ ഒന്നിനായി
അവര്‍ തയ്യാറാവുകയായിരുന്നു.

28
00:03:48,760 --> 00:03:52,400
അവർ വലിയ റിസ്ക് എടുക്കാൻ 
തീരുമാനിച്ചതായി എനിക്ക് തോന്നി.

29
00:03:53,360 --> 00:03:56,720
ഒരൊറ്റ ലക്ഷ്യത്തിനായി അവർ ഒന്നിച്ചിരിക്കയാണ്.

30
00:03:56,880 --> 00:04:00,200
ഒരൊറ്റ ശരീരം പോലെ അവർ പ്രവർത്തിക്കുന്നു.

31
00:04:00,720 --> 00:04:03,400
നേതാക്കളില്ലാതെ, പ്രത്യയശാസ്ത്രഭാരങ്ങളില്ലാതെ.

32
00:04:04,040 --> 00:04:06,160
ഇത് തികച്ചും പുതിയതാണ്.

33
00:04:48,120 --> 00:04:50,120
ഇവയാണ് ഞാൻ എന്നെത്തന്നെ 
സംരക്ഷിക്കാൻ ഉപയോഗിക്കുന്ന

34
00:04:51,160 --> 00:04:53,400
സുരക്ഷാഉപകരണങ്ങള്‍.

35
00:04:53,560 --> 00:04:55,920
ശിരോവസ്ത്രത്തിനു മുകളിലിടുമ്പോള്‍ അത് നല്ലതാണ്.

36
00:04:56,120 --> 00:04:58,280
കണ്ണീർ വാതകത്തിൽ നിന്ന് ഇത് എന്നെ സംരക്ഷിക്കും.

37
00:05:01,200 --> 00:05:03,160
നിങ്ങൾ എപ്പോഴും പൂക്കൾ ധരിക്കാറുണ്ടോ?

38
00:05:05,080 --> 00:05:08,480
ഉണ്ട്, എന്റെ ശിരോവസ്ത്രത്തിന്റെ ഭാഗമാണത്.

39
00:05:08,640 --> 00:05:10,800
എന്തുകൊണ്ടാണ് നിങ്ങൾ പൂക്കൾ ധരിക്കുന്നത്?

40
00:05:11,120 --> 00:05:15,800
പൂക്കൾ എന്നെ പ്രതിനിധീകരിക്കുന്നതായി ഞാൻ വിചാരിക്കുന്നു.

41
00:05:16,160 --> 00:05:18,720
എന്റെ ശരീരത്തിൽ പൂക്കള്‍ പച്ചകുത്തിയിട്ടുമുണ്ട്.

42
00:05:18,880 --> 00:05:21,680
അവ അത്രമാത്രം എന്നെ പ്രതിനിധീകരിക്കുന്നുണ്ട്...

43
00:05:22,480 --> 00:05:24,040
സത്യത്തിൽ,

44
00:05:25,600 --> 00:05:28,200
കലാപത്തോടൊപ്പമാണ് ഞാൻ പൂവിട്ടത്

45
00:05:28,640 --> 00:05:30,560
എനിക്ക് അത് അങ്ങനെ തന്നെ വയ്ക്കണമായിരുന്നു.

46
00:05:30,720 --> 00:05:34,880
പ്രക്ഷോഭം എനിക്ക് ശക്തി നൽകി, 
അതെനിക്ക് ജീവൻ നൽകി.

47
00:05:35,360 --> 00:05:38,400
സ്വന്തം ആളുകളെ സഹായിക്കാന്‍ കഴിയുക,
സഹജാതര്‍ക്ക് വേണ്ടി പോരാടാന്‍ കഴിയുക,

48
00:05:38,560 --> 00:05:42,600
അത് എന്റെ ഹൃദയത്തില്‍ സ്പർശിച്ച കാര്യമാണ്.

49
00:06:29,560 --> 00:06:31,880
രാഷ്ട്രീയത്തില്‍ എനിക്ക് താത്പര്യമില്ല.

50
00:06:32,880 --> 00:06:34,760
ഞാൻ ഒരു പാർട്ടിയിലും അംഗമല്ല.

51
00:06:35,440 --> 00:06:37,160
ഞാൻ മാത്രമല്ല.

52
00:06:37,320 --> 00:06:39,840
ഇങ്ങനെ ചിന്തിക്കുന്നവർ ഒരുപാടുണ്ട്.

53
00:06:40,640 --> 00:06:41,800
ചിലപ്പോള്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേക്കാം.

54
00:06:42,000 --> 00:06:44,640
എനിക്ക് ഒരു മകനുണ്ട്,
അവനുവേണ്ടിയാണ് ഞാനിത് ചെയ്യുന്നത്.

55
00:06:44,800 --> 00:06:47,160
അവർ എന്നെ കൊന്നാൽ, 
എന്റെ ഓർമ്മയിൽ അവൻ ജീവിച്ചോളും.

56
00:06:47,320 --> 00:06:50,720
എനിക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടാലും 
അവനുവേണ്ടി ഞാനിവിടെത്തന്നെ നിലകൊള്ളും.

57
00:06:52,200 --> 00:06:55,240
അവര്‍ എന്റെ കാലുകൾ മുറിച്ചുമാറ്റിയാലും, 
ഞാൻ പിന്‍വാങ്ങില്ല.

58
00:06:55,400 --> 00:06:59,840
പോലീസുകാർ എന്നെ അറസ്റ്റ് ചെയ്താൽ
ഞാൻ ബുദ്ധിമുട്ടുമായിരിക്കും, പക്ഷേ അവര്‍ക്കെന്നെ വിടാതിരിക്കാനാവില്ല.

59
00:07:00,480 --> 00:07:02,920
അതുകൊണ്ട് ആരും വിഷമിക്കേണ്ടതില്ല, എനിക്ക് ഒരുപ്രശ്നവുമില്ല.

60
00:07:03,120 --> 00:07:04,680
എന്റെ മകനെ നോക്കിയാല്‍മതി.

61
00:07:05,000 --> 00:07:08,080
എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ
അവന്റെ കാര്യം നോക്കണം

62
00:07:08,240 --> 00:07:11,440
അവനെ നിങ്ങള്‍ കൊണ്ടുപോയി നോക്കിയാല്‍ മതി.

63
00:07:13,080 --> 00:07:16,480
ഓരോ തവണ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും
ഞാൻ എന്നോട് ഇങ്ങനെയാണ് പറയാറുള്ളത്.

64
00:07:16,640 --> 00:07:20,680
ഓരോ തവണ പോകുമ്പോഴും എനിക്കറിയാം,
ചിലപ്പോള്‍ തിരിച്ചുവരവുണ്ടാവില്ലെന്ന്.

65
00:07:21,800 --> 00:07:25,120
എന്നാൽ നമ്മൾ ഇത് ചെയ്തേപറ്റൂ,
അങ്ങനെമാത്രമേ അവർ നമ്മളെ കേള്‍ക്കൂ.

66
00:07:25,680 --> 00:07:27,200
അപ്പോള്‍ മാത്രമെ അവർ നമ്മളെ ശ്രദ്ധിക്കൂ.

67
00:07:28,040 --> 00:07:30,840
കാരണം ഇവിടെ പട്ടിണി കിടക്കുന്നവര്‍
എത്രയോപേരുണ്ട്‌.

68
00:07:31,240 --> 00:07:32,640
എന്റെ സ്ഥിതിയും അതുതന്നെയാണ്.

69
00:07:33,800 --> 00:07:35,920
യൂണിവേഴ്സിറ്റിക്ക് പണം നൽകേണ്ടി വന്നതിനുശേഷം

70
00:07:36,120 --> 00:07:40,480
നയാപൈസ അവശേഷിച്ചില്ലായിരുന്നു
എനിക്കും മകനും എന്തെങ്കിലും കഴിക്കാന്‍.

71
00:07:51,520 --> 00:07:52,760
അവന് ഒമ്പത് വയസ്സായി.

72
00:07:53,200 --> 00:07:54,320
അവനിപ്പോള്‍ വലിയ കുട്ടിയാണ്.

73
00:07:54,480 --> 00:07:55,720
ഒമ്പത് വയസ്സായ വലിയ ചെറുക്കന്‍.

74
00:07:56,840 --> 00:07:58,520
അവന് സ്വന്തമായി ശിരോവസ്ത്രമുണ്ട്.

75
00:07:59,640 --> 00:08:02,040
പോലീസുകാരെ കാണുമ്പോൾ അവൻ 
അതുകൊണ്ടിപ്പോള്‍ കണ്ണ് മൂടുന്നു.

76
00:08:03,080 --> 00:08:06,240
അവൻ പോലീസുകാരെ കഠിനമായി വെറുക്കുന്നു,
പക്ഷേ ഞാൻ അവനെ ഒന്നിനും പ്രേരിപ്പിച്ചിട്ടില്ല.

77
00:08:06,560 --> 00:08:08,720
അവൻ കാര്യങ്ങള്‍ ടിവിയിൽ നിന്നും മനസ്സിലാക്കുന്നുണ്ട്.

78
00:08:08,880 --> 00:08:11,320
അവർ ടിവിയിൽ എല്ലാം കാണിക്കുന്നുണ്ട്.

79
00:08:11,480 --> 00:08:14,560
പിന്നീട്, അതെല്ലാം സെന്‍സര്‍ ചെയ്യപ്പെട്ടു.
അത് മറ്റൊരു വിഷയം.

80
00:08:14,880 --> 00:08:16,920
സാമൂഹിക മാധ്യമങ്ങളില്‍ പിന്നീടതവന്‍ കണ്ടു.

81
00:08:17,440 --> 00:08:18,680
വീഡിയോകൾ.

82
00:08:18,840 --> 00:08:21,160
ഒരു പോലീസ് ഓഫീസറാകണമെന്നാണ് അവന്റെ ആഗ്രഹം.

83
00:08:21,800 --> 00:08:23,000
ഞാൻ അവനോട് പറഞ്ഞു:

84
00:08:23,160 --> 00:08:25,680
"ടോമാസ്, ഇത് നിന്റെ തീരുമാനമാണ്.

85
00:08:25,840 --> 00:08:29,440
"ഞാൻ ആഗ്രഹിക്കുന്നതുപോലെയാണ് ഞാന്‍ ജീവിക്കുന്നത്,
നീയും അങ്ങിനെതന്നെ ചെയ്യണം.

86
00:08:29,600 --> 00:08:31,120
"ഞാൻ നിന്നോടൊന്നും പറയില്ല.

87
00:08:31,280 --> 00:08:34,360
"എന്നാൽ ധാർമ്മികതയില്ലാത്ത 
ഒരു പോലീസുകാരനാകരുത്. അത്രമാത്രം"

88
00:08:34,520 --> 00:08:36,640
"ഞാൻ നിന്നെ അങ്ങനെ വളർത്തിയതല്ല."

89
00:08:37,200 --> 00:08:40,920
അവൻ മറുപടി പറയും:
"ഞാൻ ഒരു നല്ല പോലീസുകാരനാവും."

90
00:08:47,720 --> 00:08:49,800
മണ്ടന്മാരായ പോലീസുകാർ!

91
00:08:52,640 --> 00:08:55,320
പോലീസുകാരേ, നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു!

92
00:09:06,520 --> 00:09:08,240
കൊലയാളി പോലീസുകാർ!

93
00:10:04,160 --> 00:10:06,440
തന്തയില്ലാത്തവര്‍!

94
00:10:06,800 --> 00:10:08,640
കൊലയാളികൾ!

95
00:10:32,200 --> 00:10:33,840
ഞങ്ങൾ എല്ലാവരും മുൻനിരയിലാണ്.

96
00:10:34,040 --> 00:10:36,760
എല്ലാവർക്കും തുല്യ പ്രാധാന്യമുണ്ട്.

97
00:10:37,320 --> 00:10:40,680
തീര്‍ച്ചയായും ചിലർ മറ്റുള്ളവരെക്കാൾ ധൈര്യശാലികളാണ്.

98
00:10:41,120 --> 00:10:43,240
പക്ഷേ, ഞങ്ങളെല്ലാവരും മുൻനിരയില്‍ തന്നെയാണ്.

99
00:10:43,400 --> 00:10:46,560
മുന്നില്‍ പരിചയുമായി നില്‍ക്കുന്നവര്‍...

100
00:10:47,720 --> 00:10:51,560
ബാനറും പിടിച്ച് മൈതനത്തിരിക്കുന്ന കുടുംബങ്ങൾ...

101
00:10:51,720 --> 00:10:55,520
എല്ലാവരും ഇതില്‍ തുല്യപ്രാധാന്യമുള്ളവരാണെന്ന് 
ഞാൻ വിശ്വസിക്കുന്നു.

102
00:10:56,200 --> 00:10:59,800
ഇത് യാഥാർത്ഥ്യമാകുന്നു എന്നത്
ഞങ്ങളോടുതന്നെയുള്ള നന്ദിയാണ്.

103
00:11:01,280 --> 00:11:03,880
പോലീസിനെയും ഭരണകൂടത്തെയും 
ഭയപ്പെടുത്തുന്നത് അതാണ്.

104
00:11:04,600 --> 00:11:06,680
സ്നേഹവിശ്വാസങ്ങളുടെ പുറത്താണ് ഞങ്ങള്‍ 
സമരംചെയ്യുന്നത്

105
00:11:07,120 --> 00:11:09,520
ധൈര്യശാലികളായതിനാലും 
ഈ പോരാട്ടം അനിവാര്യമായതിനാലുമാണ് 

106
00:11:09,680 --> 00:11:12,160
ഞങ്ങൾ ഈ പ്രക്ഷോഭം നടത്തുന്നത്.

107
00:11:12,840 --> 00:11:14,520
ഞങ്ങൾ ധൈര്യശാലികളാണ്.

108
00:11:24,880 --> 00:11:27,560
ചിലിയിൽ ഒരു രണ്ടാം വിപ്ലവത്തിന് സാക്ഷിയാകുകയാണെന്നത് 

109
00:11:27,720 --> 00:11:31,800
എന്നെ അത്ഭുതപ്പെടുത്തുകയാണ്.

110
00:11:32,920 --> 00:11:36,840
ഒരു നാടിനെയാകെ ഇപ്രകാരം ഉണർത്താനിടയാക്കിയത് എന്താണ്?

111
00:11:38,360 --> 00:11:40,240
ഓരോ തവണയും ഞാൻ ചിലിയിലേക്ക് തിരികെ വരുമ്പോൾ,

112
00:11:40,600 --> 00:11:44,480
അതൊരു ഒരു ഷോപ്പിംഗ് മാളായി മാറുന്നത് 
ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു,

113
00:11:45,400 --> 00:11:49,400
പിറകിൽ എന്താണെന്ന് കാണിക്കാത്ത 
ഒരു വലിയ കണ്ണാടിജാലകം.

114
00:11:50,480 --> 00:11:53,000
മുപ്പതു വർഷത്തോളം അത് തുടർന്നു.

115
00:11:53,440 --> 00:11:58,600
അതിനിടയിൽ, നിർഭയരായ മൂന്ന് തലമുറകൾ പിറന്നു.

116
00:12:06,880 --> 00:12:10,480
ചെറുപ്പത്തിൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന

117
00:12:10,640 --> 00:12:13,920
ഒരു വിപ്ലവത്തിലൂടെയാണ് ഞാന്‍ വളര്‍ന്നത്.

118
00:12:15,000 --> 00:12:19,440
ഇന്ന് ഈ വിപ്ലവമുന്നേറ്റം രാഷ്ട്രീയ പാർട്ടികളെയും

119
00:12:19,600 --> 00:12:22,240
സ്ഥാപനങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്നു.

120
00:12:24,600 --> 00:12:27,760
ഇതെല്ലാം എങ്ങനെ തുടങ്ങിയെന്ന് ഞാൻ അത്ഭുതപ്പെടുന്നു?

121
00:12:29,640 --> 00:12:32,040
2019 ഒക്ടോബറിൽ,

122
00:12:32,400 --> 00:12:35,880
സബ്‌വേ യാത്രാനിരക്ക് മുപ്പത് പെസോയായി വർധിപ്പിച്ചു.

123
00:12:36,800 --> 00:12:38,640
ഞാൻ ഒരിക്കലും വിചാരിച്ചില്ല,

124
00:12:38,800 --> 00:12:42,920
രാജ്യത്തെ തീക്കൂനയാക്കുന്ന തീപ്പൊരിയായിത്തീരും അതെന്ന്.

125
00:13:04,520 --> 00:13:08,800
<i>കള്ളവണ്ടി കേറിപ്പോകല്‍, ഞങ്ങടെ സമരം..ഞങ്ങടെ മാര്‍ഗ്ഗം<i>

126
00:13:09,240 --> 00:13:11,720
<i>തുള്ളുക തുള്ളുക എല്ലാരും, പോലീസല്ല നിങ്ങളെങ്കില്‍!<i>

127
00:13:18,160 --> 00:13:20,720
സ്വന്തം സബ്‌വേ ടിക്കറ്റ് എടുക്കാതിരിക്കുക എന്നത് ജനങ്ങളുടെ

128
00:13:21,040 --> 00:13:25,840
ഉഗ്രകോപത്തിന്റെയും ധാര്‍മ്മികരോഷത്തിന്റെയും പ്രകടനമായിരുന്നു.

129
00:13:39,200 --> 00:13:41,000
സംഘർഷം എല്ലായിടത്തേക്കും വ്യാപിച്ചു.

130
00:13:41,520 --> 00:13:45,080
പലതും തീയ്ക്കിരയായി, കടകൾ ആക്രമിക്കപ്പെട്ടു,

131
00:13:45,240 --> 00:13:48,200
ഫാർമസികളും ബാങ്കുകളും കൊള്ളയടിക്കപ്പെട്ടു.

132
00:13:48,360 --> 00:13:51,240
മനസ്സിലാക്കാൻ പ്രയാസമുള്ള പലതിന്റെയും 
കൂടിച്ചേരലായിരുന്നു അത്.

133
00:13:53,200 --> 00:13:56,760
വിമോചനത്തിന്റെയും സാഹസികതയുടെയും 
തെരുവുയുദ്ധത്തിന്റെയും

134
00:13:56,920 --> 00:13:58,920
അന്തരീക്ഷം അതിലുണ്ടായിരുന്നു,

135
00:14:15,080 --> 00:14:16,840
ഒക്ടോബർ 19ന്,

136
00:14:17,040 --> 00:14:20,840
ചിലിയന്‍ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര,

137
00:14:21,040 --> 00:14:23,840
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

138
00:14:24,200 --> 00:14:26,080
നമ്മള്‍ ഒരു യുദ്ധത്തിലാണ്

139
00:14:26,560 --> 00:14:29,680
ശക്തനായ ഒരു ശത്രുവിനെതിരെ..

140
00:14:29,840 --> 00:14:31,160
നിഷ്കരുണവും,

141
00:14:31,320 --> 00:14:33,760
ആരെയും ഒന്നിനെയും ബഹുമാനിക്കാത്തതും,

142
00:14:34,120 --> 00:14:36,160
മനുഷ്യജീവൻ നഷ്ടപ്പെടുമ്പോൾ പോലും

143
00:14:36,320 --> 00:14:38,680
പരിധിയില്ലാത്ത അക്രമവും ക്രൂരതകളും

144
00:14:39,080 --> 00:14:42,520
കാട്ടാന്‍ മടിയില്ലാത്ത ഒരു ശത്രുവിനെതിരെ.

145
00:14:42,840 --> 00:14:45,440
നമ്മുടെ ആശുപത്രികളും സബ്‌വേകളും പലചരക്ക് കടകൾ പോലും

146
00:14:45,600 --> 00:14:48,920
കത്തിക്കാൻ തയ്യാറാവുന്ന ഒരു ശത്രു..

147
00:14:49,560 --> 00:14:50,920
സാധ്യമായ എല്ലാം തകര്‍ക്കുകയെന്ന

148
00:14:51,120 --> 00:14:54,000
ഒറ്റ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ശത്രുവിനെതിരെ.

149
00:14:56,400 --> 00:15:00,200
ഒരു സാമൂഹിക സംഘർഷം പരിഹരിക്കാൻ

150
00:15:01,120 --> 00:15:05,520
രാഷ്ട്രത്തലവൻതന്നെ സൈന്യത്തെ വിളിക്കാൻ തീരുമാനിക്കുന്നത്

151
00:15:05,680 --> 00:15:07,840
സൈനിക ഭരണത്തിൻ കീഴിലല്ലാതെ ഞാൻ കണ്ടിട്ടില്ല.

152
00:15:09,680 --> 00:15:12,920
പട്ടാളക്കാരെ തെരുവിൽ കാണുന്നത്, ഒരു ചിലിയൻ എന്ന നിലയിൽ,

153
00:15:13,360 --> 00:15:15,440
പഴയ രാഷ്ട്രീയ അട്ടിമറിയെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു.

154
00:15:15,760 --> 00:15:19,320
ജനം പട്ടാളത്തെ തള്ളിപ്പറഞ്ഞത് പെട്ടെന്നായിരുന്നു.

155
00:15:29,280 --> 00:15:31,680
കൂലിപ്പട്ടാളം കടന്നുപോകൂ!

156
00:16:28,560 --> 00:16:30,920
ഒക്ടോബർ 25 വെള്ളിയാഴ്ച,

157
00:16:31,600 --> 00:16:34,400
12 ലക്ഷം ആളുകൾ

158
00:16:34,560 --> 00:16:37,680
പ്ലാസ ബക്വഡാനോയിൽ ഒത്തുകൂടി.

159
00:16:38,240 --> 00:16:41,520
അതുപോലൊന്ന് അതിനുമുന്‍പ്‌ ഞാൻ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു.

160
00:16:42,560 --> 00:16:44,760
അവർ തങ്ങളുടെ പ്രസിഡന്റിനോട് പറഞ്ഞു:

161
00:16:45,080 --> 00:16:48,400
"നിങ്ങൾ കളവാണ് പറയുന്നത്, ഞങ്ങൾ യുദ്ധം ചെയ്യുകയല്ല!"

162
00:16:50,680 --> 00:16:54,040
ചിലിയുടെ ചരിത്രത്തിലെ

163
00:16:54,200 --> 00:16:57,120
ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു അത്.

164
00:17:00,120 --> 00:17:03,160
ജനങ്ങള്‍ നിശ്ചയദാർഢ്യത്തോടെ
അവര്‍ക്കുമേലുള്ള നിശബ്ദതയെ തകർക്കുന്നത്

165
00:17:03,320 --> 00:17:06,800
ആവേശത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്.

166
00:17:09,640 --> 00:17:11,480
ചിലിയുടെ ആത്മാവിനെ മാറ്റിമറിച്ച ആ കലാപത്തിന്റെ പ്രഭാവം

167
00:17:11,600 --> 00:17:16,640
ആര്‍ക്കും മുൻകൂട്ടി കാണാന്‍കഴിഞ്ഞതായി ഞാൻ കരുതുന്നില്ല.

168
00:17:34,000 --> 00:17:35,320
അത് വളരെ അസാധാരണമായിരുന്നു..

169
00:17:35,480 --> 00:17:37,880
ഒരു സബ്‌വേസ്റ്റേഷനിൽ കയറി

170
00:17:38,320 --> 00:17:41,520
വളരെ വ്യത്യസ്തമായ ചിലിയിലേക്ക് ഇറങ്ങുക എന്നതുപോലെ.

171
00:17:41,840 --> 00:17:44,160
ഞാൻ സാന്താലൂസിയ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി

172
00:17:44,320 --> 00:17:47,520
ഒപ്പം പാത്രങ്ങളുമായി ആളുകളും ഉണ്ടായിരുന്നു.

173
00:17:47,680 --> 00:17:50,760
അവർ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്ലാസ ദിഗ്നിദാദിലേക്ക് നടന്നു.

174
00:17:50,920 --> 00:17:53,320
ഞാൻ കണ്ണീരണിഞ്ഞു കൊണ്ടാണ് ആ കാഴ്ചകണ്ടത്.

175
00:17:54,160 --> 00:17:57,320
ആളുകൾ ആക്രോശിക്കുകയും 
ബാനറുകൾ വീശുകയും ചെയ്തുകൊണ്ടിരുന്നു.

176
00:17:57,480 --> 00:18:00,440
പ്രതിഷേധങ്ങളിൽ ഉണ്ടാവുമെന്ന് 
ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന മനുഷ്യര്‍!

177
00:18:00,840 --> 00:18:02,520
അതുകണ്ട് ഞാൻ കരയാൻ തുടങ്ങി.

178
00:18:02,680 --> 00:18:05,160
സുഹൃത്തിന്റെ കൈപിടിച്ച് ഞാൻ അവളോട് പറഞ്ഞു:

179
00:18:05,320 --> 00:18:07,720
"വർഷങ്ങളായി നമ്മളിത് പറയുന്നു."

180
00:18:07,880 --> 00:18:09,640
നമ്മള്‍ എല്ലായ്പ്പോഴും ഇതിനെക്കുറിച്ചാണ് സംസാരിച്ചത്.

181
00:18:09,800 --> 00:18:13,440
നമ്മൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് 
ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.

182
00:18:13,600 --> 00:18:16,200
സ്ത്രീകൾ, അവശര്‍, ഗ്രാമപ്രദേശത്തുള്ളവര്‍, തൊഴിലാളികൾ

183
00:18:16,360 --> 00:18:21,000
ഇവരെയൊക്കെ ഈ സംവിധാനം എന്നും അടിച്ചമർത്തിയിട്ടേയുള്ളൂ.

184
00:18:21,320 --> 00:18:23,400
തന്റെ പാത്രത്തില്‍ മുട്ടിക്കൊണ്ട് ഒരു സ്ത്രീ

185
00:18:23,560 --> 00:18:27,280
പെൻഷൻ വർദ്ധനവ് ആവശ്യപ്പെടുന്ന

186
00:18:27,440 --> 00:18:31,760
ഒരു ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദൃശ്യം

187
00:18:31,920 --> 00:18:33,480
അതില്‍ മറക്കാന്‍ കഴിയുന്നതല്ല.

188
00:18:33,640 --> 00:18:37,000
അവിടെയെത്താന്‍ കഴിയാത്ത എന്റെ മുത്തശ്ശിയായിരിക്കാം അവര്‍.

189
00:18:37,160 --> 00:18:39,720
ആളുകൾ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു

190
00:18:39,880 --> 00:18:43,480
അവര്‍ക്കായി മാത്രമല്ല, ഈ നാണംകെട്ട
പെൻഷൻ സമ്പ്രദായത്തിന്റെ എല്ലാ ഇരകൾക്കും വേണ്ടി.

191
00:18:43,640 --> 00:18:47,640
സബ്‌വേയിൽ നിന്ന് പുറത്തിറങ്ങിയത്
അതിശയകരമായ മറ്റൊരു ലോകത്തേക്കായിരുന്നു.

192
00:18:47,800 --> 00:18:49,320
വ്യത്യസ്തമായ ഒരു ചിലി,

193
00:18:49,480 --> 00:18:53,240
ഞാൻ വളരെക്കാലം ജീവിക്കാനാഗ്രഹിച്ച ഒരു ചിലി.

194
00:19:00,160 --> 00:19:02,920
<b>ഭയരഹിതമായ ചിലി<b>

195
00:19:16,480 --> 00:19:18,600
വ്യത്യസ്തമായ ഒരു സമൂഹത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്.

196
00:19:18,760 --> 00:19:22,720
അടിസ്ഥാന ജീവിതനിലവാരം പ്രദാനം ചെയ്യുന്ന ഒരു ചിലിയിൽ
ജീവിക്കാൻ ഞാനാഗ്രഹിക്കുന്നു.

197
00:19:22,880 --> 00:19:25,680
വളരെ അന്തസ്സാര്‍ന്ന ഒന്നുപോലുമല്ല,
വീടുപോലെയുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള ഒരു ചിലിയില്‍.

198
00:19:25,840 --> 00:19:30,400
ചെറ്റക്കുടിലുകളിൽ തറയിലിരുന്ന് 
ഗൃഹപാഠം ചെയ്യുന്ന എത്രയോ കുട്ടികളുണ്ട്.

199
00:19:30,560 --> 00:19:34,760
അവർക്ക് മാന്യമായ ഒരുവീട് നൽകാൻ
രാജ്യം ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല.

200
00:19:34,920 --> 00:19:39,160
അർഹതയുള്ളതിന് വേണ്ടി ഞങ്ങൾ പോരാടും, 
അത് ഞങ്ങള്‍ക്ക് അന്തസ്സാണ്.

201
00:19:39,320 --> 00:19:42,440
നമ്മള്‍ പുതുതായി നിര്‍മ്മിക്കുന്ന ഈ ചിലിയിൽ

202
00:19:42,600 --> 00:19:44,520
ഞാൻ പ്രതീക്ഷിക്കുന്നത് അതെല്ലാമാണ്‌.

203
00:19:46,560 --> 00:19:49,320
ഉണർന്നൂ, നാടുണർന്നൂ....

204
00:19:49,480 --> 00:19:51,600
ചിലി ഉണർന്നൂ! നാടുണർന്നൂ....

205
00:20:09,320 --> 00:20:12,480
"പൊട്ടിപ്പുറപ്പെട്ടത്" എന്നല്ല, മറിച്ച് അതൊരു ആശ്വാസമായിരുന്നു

206
00:20:12,640 --> 00:20:16,320
പുറത്തിറങ്ങി മനസ്സുതുറക്കാനോ അലറാനോ ഉള്ള അവസരമായിരുന്നു അത്.

207
00:20:16,480 --> 00:20:19,040
ആളുകൾ ചിരിക്കുകയും നൃത്തംചെയ്യുകയും ചെയ്തു.

208
00:20:19,200 --> 00:20:22,520
ഒരാഴ്‌ചയ്‌ക്കുശേഷം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത

209
00:20:22,680 --> 00:20:24,880
ഒരു വലിയ ജാഥ നടന്നു

210
00:20:25,080 --> 00:20:27,400
യഥേഷ്ടം ബാനറുകളും മറ്റും ഉയര്‍ത്തിക്കൊണ്ട്.

211
00:20:27,560 --> 00:20:30,920
എന്നാൽ ആ വെള്ളിയാഴ്ച എല്ലാം കുഴഞ്ഞുമറിഞ്ഞു.

212
00:20:31,120 --> 00:20:33,200
അതൊരു അതിശയകരമായ കുഴഞ്ഞുമറിയലായിരുന്നു.

213
00:20:33,360 --> 00:20:36,400
അവിടെ ആളുകൾ നൃത്തം ചെയ്യുന്നു, പ്രായമായ സ്ത്രീകളടക്കം ...

214
00:20:38,280 --> 00:20:40,480
എനിക്കിപ്പോഴും പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ല.

215
00:20:40,640 --> 00:20:45,360
പക്ഷെ എന്റെ ആത്മാവ് ശരീരത്തിൽ തിരിച്ചെത്തിയതുപോലെ

216
00:20:45,520 --> 00:20:48,160
അത്ഭുതകരമായ ഒരു മുഴക്കം എനിക്കനുഭവിക്കാന്‍ കഴിഞ്ഞു.

217
00:20:49,480 --> 00:20:52,800
"വിചിത്രമായത്, ഞാന്‍ തീയിലായിരുന്നു.
 ഞങ്ങളെല്ലാവരും തീയിലായിരുന്നു!"

218
00:21:30,560 --> 00:21:34,200
അതായിരുന്നു സാമൂഹികമായ പ്രക്ഷോഭത്തിന്റെ തുടക്കം.

219
00:21:34,360 --> 00:21:37,640
യുവാക്കളുടെ കലാപത്തിന്റെ തുടക്കവുമായിരുന്നു അത്.

220
00:21:38,080 --> 00:21:41,640
ആ നിമിഷം എനിക്കുണ്ടായ വികാരം 
ഞാൻ ഇപ്പോഴും ഓർമ്മിക്കുന്നു.

221
00:21:41,800 --> 00:21:43,320
ആളുകൾ വളരെ സന്തോഷത്തിലായിരുന്നു.

222
00:21:43,920 --> 00:21:48,640
ആര്‍ക്കും ഭയമില്ലായിരുന്നു.
വിദ്യാർത്ഥികൾ അത്രയേറെ അസ്വസ്ഥരായിരുന്നു.

223
00:21:49,680 --> 00:21:52,360
അവര്‍ അദ്ധ്വാനിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു.

224
00:21:52,800 --> 00:21:54,280
ഭയം എല്ലായിടത്തുനിന്നും അപ്രത്യക്ഷമായി.

225
00:21:54,440 --> 00:21:58,920
ദാരിദ്ര്യവും ചൂഷണവും അനിശ്ചിതത്വവും കണ്ട്

226
00:21:59,440 --> 00:22:01,280
യുവാക്കള്‍ മനംകെട്ടുപോയിരുന്നു. 
അവര്‍ക്ക് മതിയായിരുന്നു.

227
00:22:01,640 --> 00:22:04,800
എല്ലാംകൂടി ചേര്‍ന്നപ്പോള്‍, പെട്ടെന്ന് അവരിത് ചെയ്തു.

228
00:22:07,240 --> 00:22:09,200
പിന്നിലെ സമരക്കാരെ മുന്നില്‍ നിന്നും

229
00:22:10,000 --> 00:22:13,600
പ്രതിരോധിക്കുന്നവരുടെ ഒരു ഫോട്ടോയാണിത്‌.

230
00:22:14,240 --> 00:22:16,800
ആ കല്ലുകൾ ജനങ്ങളുടെ ആയുധങ്ങളായിരുന്നു.

231
00:22:17,000 --> 00:22:19,360
അവർ ചുറ്റിക കൊണ്ട് നിലം തകർത്തു.

232
00:22:19,520 --> 00:22:23,720
നിലത്തുപാകിയ തറക്കല്ലുകൾ പറിച്ചെടുക്കാന്‍ അവർ നിരന്തരം ഇടിച്ചു.

233
00:22:23,880 --> 00:22:27,360
ആ കല്ലുകൾ മാത്രമായിരുന്നു അവരുടെ ആയുധം.

234
00:22:29,400 --> 00:22:30,600
എന്നെ സംബന്ധിച്ചിടത്തോളം,

235
00:22:31,520 --> 00:22:33,520
വെടിയുണ്ടകൾ തുളച്ചുകയറിയ,

236
00:22:33,680 --> 00:22:35,720
പാതിനശിച്ച ഈ ചിലി

237
00:22:35,880 --> 00:22:38,120
മറ്റൊന്നായി രൂപാന്തരപ്പെടുകയാണ്.

238
00:22:38,280 --> 00:22:40,640
തീപിടിച്ച ഒരു ചിലിയാണിത്.

239
00:22:41,440 --> 00:22:46,480
ഞങ്ങൾക്ക് നേരെ അവരുതിര്‍ത്ത വെടിയുണ്ടകളെയാണ്

240
00:22:46,640 --> 00:22:48,280
പതാകയിലെ ഈ ദ്വാരങ്ങള്‍ സൂചിപ്പിക്കുന്നത്.

241
00:22:49,200 --> 00:22:53,280
പ്രതിഷേധത്തിന്റെ ആദ്യദിവസങ്ങളിൽ 
വലിയകുഴപ്പങ്ങളില്ലായിരുന്നു.

242
00:22:54,040 --> 00:22:57,760
ആളുകൾ അവരുടെ മുഖാവരണം മാത്രം ധരിച്ചു.

243
00:22:58,200 --> 00:23:02,520
പിന്നീടവര്‍ തിരിച്ചറിഞ്ഞു,
ഒരു യഥാർത്ഥ അപകടം പതിയിരിക്കുന്നുണ്ടെന്ന്‍.

244
00:23:02,680 --> 00:23:04,280
തെരുവുകളിൽ ശരിക്കുമുള്ള ഒരപകടം നടക്കാം.

245
00:23:04,440 --> 00:23:07,320
ഗുരുതരമായി പരിക്കേല്‍ക്കാം..

246
00:23:07,480 --> 00:23:08,520
ചിലപ്പോള്‍ മരണംവരെ സംഭവിക്കാം.

247
00:23:23,840 --> 00:23:26,040
"എന്റെ വികൃതമായ ഈ കണ്ണുകളുടെ ഒരു ഫോട്ടോ"

248
00:23:26,200 --> 00:23:27,720
"നിങ്ങൾ എടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"

249
00:23:28,040 --> 00:23:31,800
അത് നിര്‍ബന്ധമാണോ എന്ന് ഞാൻ ചോദിച്ചു,
കാരണം അത് കാണുക പ്രയാസമാവും.

250
00:23:32,000 --> 00:23:34,120
അയാള്‍ പറഞ്ഞു: "എനിക്കത് കാണണം".

251
00:23:34,280 --> 00:23:37,400
"ചിലിയിൽ മനുഷ്യാവകാശങ്ങൾ
വ്യവസ്ഥാപിതമായി ലംഘിക്കപ്പെടുകയാണ്."

252
00:23:37,560 --> 00:23:40,640
"അവർ എന്നോട് എന്താണ് ചെയ്തതെന്ന് നോക്കൂ,
അവർ എന്റെ കണ്ണില്ലാതാക്കി!"

253
00:23:40,800 --> 00:23:43,240
"20 മീറ്റര്‍ അടുത്തുനിന്നാണ്
എന്റെ മുഖത്തേക്ക് അവർ വെടിവെച്ചത്."

254
00:23:43,400 --> 00:23:44,880
"ജനങ്ങള്‍ അതറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."

255
00:23:45,080 --> 00:23:47,320
"ദയവായി, എന്റെ ഒരു ഫോട്ടോ എടുക്കൂ."

256
00:23:51,280 --> 00:23:55,080
ഈ കലാപത്തിൽ ക്യാമറകൾ സുപ്രധാന പങ്കുവഹിച്ചു.

257
00:23:55,240 --> 00:23:58,880
ഞങ്ങളെ കൂടുതൽ അടിച്ചമർത്താനോ കൊല്ലാനോ
പീഡിപ്പിക്കാനോ അവർക്ക് കഴിഞ്ഞില്ല

258
00:23:59,080 --> 00:24:03,720
കാരണം, അവർ ചെയ്യുന്നതെന്തെന്ന്
പത്ത് ക്യാമറകൾ അവിടെ ചിത്രീകരിക്കുന്നുണ്ടായിരുന്നു.

259
00:24:03,880 --> 00:24:07,560
അതുതന്നെയാണ് ഞങ്ങള്‍ അവരുടെ 
ഉന്നമായത്തിന്റെ കാരണവും.

260
00:24:07,720 --> 00:24:11,480
ആ സമരം പകര്‍ത്തിയ എന്നെപ്പോലുള്ള
പത്രപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും,

261
00:24:11,640 --> 00:24:15,760
അവരുടെ ലക്ഷ്യങ്ങളായി മാറുകയും
ഞങ്ങള്‍ക്ക് നേരെ അവര്‍ വെടിയുതിർക്കുകയും ചെയ്തു.

262
00:24:18,400 --> 00:24:20,840
അവർ എന്റെ കണ്ണിലേക്ക് വെടിവച്ചു.

263
00:24:21,760 --> 00:24:22,920
അതിന്റെ ആഘാതം...

264
00:24:26,440 --> 00:24:28,520
വളരെ ക്രൂരമായിരുന്നു.

265
00:24:28,680 --> 00:24:30,720
എനിക്കൊരു വല്ലാത്ത വേദനയുണ്ടായി...

266
00:24:31,720 --> 00:24:34,160
അങ്ങനെയൊന്ന് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല.

267
00:24:34,320 --> 00:24:37,520
തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി.

268
00:24:37,680 --> 00:24:39,280
അതിന്റെ ആഘാതത്താല്‍

269
00:24:41,800 --> 00:24:43,360
എന്റെ കണ്ണ് തലയോട്ടിയിൽ മുട്ടിയതായി

270
00:24:43,520 --> 00:24:47,680
എനിക്ക് തോന്നി.

271
00:24:48,080 --> 00:24:51,040
അത് അതിക്രൂരമായിരുന്നു.

272
00:24:51,640 --> 00:24:54,080
ഞാൻ നിലത്തു വീണു, എന്റെ ബാലൻസ് നഷ്ടപ്പെട്ടു.

273
00:24:55,400 --> 00:24:58,240
ഒന്നും കാണാന്‍പറ്റാത്തതിനാൽ ഞാൻ ഭയന്നുപോയി.

274
00:24:59,520 --> 00:25:01,920
എന്റെ മുറിവേറ്റ കണ്ണിൽ..

275
00:25:02,280 --> 00:25:04,760
ഒരു ഇരുണ്ട നിഴൽ മാത്രം

276
00:25:05,280 --> 00:25:06,800
നിങ്ങളുടെ ഇടത് കണ്ണാണോ?

277
00:25:08,120 --> 00:25:10,600
ആ കണ്ണ് കൊണ്ട് ഒന്നും ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലേ?

278
00:25:10,760 --> 00:25:14,280
ഇല്ല, വശങ്ങളിൽ പ്രകാശകിരണങ്ങൾ പോലെകാണാം.

279
00:25:15,680 --> 00:25:17,880
ജ്വലിക്കുന്നതുപോലെ

280
00:25:18,840 --> 00:25:21,880
തെളിച്ചമുള്ള ഭാഗത്തേക്ക് നോക്കുമ്പോൾ, 
അത് കൂടുതൽ മോശമാകുന്നു.

281
00:25:22,080 --> 00:25:24,120
എനിക്ക് ഒരു കൃത്രിമക്കണ്ണ്‍ ആവശ്യമില്ലെന്ന് 
ഞാന്‍ തീരുമാനിച്ചു.

282
00:25:24,280 --> 00:25:28,240
കാരണം അവർ എനിക്ക് അത്രയും ഭയങ്കരമായ 
നഷ്ടമാണ് വരുത്തിയത്.

283
00:25:32,280 --> 00:25:35,760
ഞാന്‍ ഏകാകിയായി. ആർക്കും മനസ്സിലാവില്ല

284
00:25:36,200 --> 00:25:39,120
കാഴ്ച നിങ്ങളുടെ തൊഴിലിന്റെ അടിസ്ഥാനം കൂടിയാവുമ്പോള്‍
അത് നഷ്ടപ്പെട്ടാലുള്ള അവസ്ഥ.

285
00:25:39,280 --> 00:25:41,480
എന്തുകൊണ്ടാണ് എനിക്കിത് സംഭവിച്ചത്?

286
00:25:41,640 --> 00:25:44,840
എന്റെ മുഖത്തോ കൈയിലോ എന്തുകൊണ്ട് മുറിവേറ്റില്ല?

287
00:25:45,040 --> 00:25:47,560
എന്തുകൊണ്ട് അവര്‍ എന്റെ കണ്ണിനെ ലക്ഷ്യംവെച്ചു?

288
00:26:19,000 --> 00:26:21,600
<i>നിങ്ങളുടെ മൗനം കൂട്ടിരിക്കയാണ്<i>

289
00:26:22,120 --> 00:26:24,920
<i>വെടിയൊച്ചകള്‍ക്ക്, അധിക്ഷേപങ്ങള്‍ക്ക് <i>

290
00:26:25,120 --> 00:26:26,480
<i>അപമാനിക്കലുകള്‍ക്ക്!<i>

291
00:26:26,640 --> 00:26:29,320
<i>നിങ്ങളുടെ മൗനം കൂട്ടിരിക്കയാണ്<i>

292
00:26:30,120 --> 00:26:34,240
<i>നുണകൾക്ക്, അതിക്രമങ്ങള്‍ക്ക്, പീഡനങ്ങള്‍ക്ക്!<i>

293
00:26:34,400 --> 00:26:37,360
<i>നിങ്ങളുടെ മൗനം കൂട്ടിരിക്കയാണ്<i>

294
00:26:37,680 --> 00:26:40,240
<i>ശക്തിയില്ലാതാക്കലുകള്‍ക്ക്, വേദനപ്പിക്കലുകള്‍ക്ക്<i>

295
00:26:40,400 --> 00:26:43,480
<i>നിങ്ങളുടെ മനസ്സാക്ഷിയുടെ പരാജയത്തിന്!<i>

296
00:26:43,640 --> 00:26:46,400
<i>നിങ്ങളുടെ മൗനം കൂട്ടിരിക്കയാണ്<i>

297
00:26:47,080 --> 00:26:51,440
<i>കുരുമുളക് സ്പ്രേകള്‍ക്ക്, അവഹേളനങ്ങള്‍ക്ക്<i>
<i>കണ്ണില്‍ച്ചോരയില്ലായ്മയ്ക്ക്!<i>

298
00:26:51,600 --> 00:26:54,000
<i>നിങ്ങളുടെ മൗനം കൂട്ടിരിക്കയാണ്<i>

299
00:27:15,400 --> 00:27:17,520
ഒരു വർഷമായി ഞാൻ പ്രഥമശുശ്രൂഷാ പ്രവർത്തകയാണ്.

300
00:27:17,680 --> 00:27:20,520
ഞാൻ കണ്ടതൊന്നും എനിക്ക് ഒരിക്കലും

301
00:27:21,080 --> 00:27:22,640
സങ്കൽപ്പിക്കാൻ പോലും കഴിയുന്നതായിരുന്നില്ല

302
00:27:22,800 --> 00:27:24,560
നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു...

303
00:27:24,720 --> 00:27:28,600
ഒരു പാനിക് അറ്റാക്ക് എന്നത് ഗുരുതരമാണ്.
തങ്ങള്‍ മരിക്കുകയാണെന്ന് ആളുകൾ കരുതി.

304
00:27:28,760 --> 00:27:31,640
എത്രയോ മരണങ്ങൾ തന്നെ ഉണ്ടായിട്ടുണ്ട്.

305
00:27:31,800 --> 00:27:34,600
ശാരീരിക സ്ഥിതിയെക്കുറിച്ചാണെങ്കില്‍
അതിലും ഗൗരവമായി ഒന്നുമില്ലല്ലോ.

306
00:27:34,760 --> 00:27:37,240
കണ്ണുകള്‍ക്ക് പരിക്കേറ്റവര്‍..

307
00:27:37,400 --> 00:27:39,880
വലിയ മുറിവുകളേറ്റവര്‍..
അപ്രകാരം മനുഷ്യര്‍ ഓടിപ്പോകുന്നു ..

308
00:27:40,480 --> 00:27:43,480
ഇപ്പോൾ ആലോചിക്കുമ്പോള്‍ അതെല്ലാം ഒരു കോഴ്സിന് തുല്യമാണ്.

309
00:28:18,320 --> 00:28:21,120
ഞാൻ ഒരിക്കലും മുന്‍പ് ഏറ്റുമുട്ടലുകള്‍ നേരിട്ട് അനുഭവിച്ചിട്ടില്ല.

310
00:28:21,280 --> 00:28:25,120
ഞാൻ പോരാട്ടം നടത്തുന്നയാളല്ല,
സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവളാണ്.

311
00:28:25,280 --> 00:28:28,240
പക്ഷെ ആ ഭയം എന്റെ നെഞ്ചിലുണ്ട്,
ഒരിക്കലും എനിക്കതിൽ നിന്ന് മുക്തികിട്ടില്ല.

312
00:28:28,400 --> 00:28:32,480
ഞാൻ കണ്ടതും അനുഭവിച്ചതും കാരണം 
എനിക്കുണ്ടായ ഭയം,

313
00:28:32,640 --> 00:28:35,920
ഒരിക്കലും അത് പോകില്ല,
അധികാരികളെ ഇനി ഞാന്‍ എപ്പോഴും ഭയപ്പെടും.

314
00:28:36,120 --> 00:28:38,680
കർഫ്യൂ സമയമാകുമ്പോൾ ഞാൻ വീട്ടിലേക്ക് ഓടും.

315
00:28:38,840 --> 00:28:43,320
ഞാൻ കർഫ്യൂവിന് ഒപ്പമായതുകൊണ്ടല്ല,
സൈന്യത്തെ അത്രമാത്രം ഭയപ്പെടുന്നതിനാലാണ്.

316
00:28:43,640 --> 00:28:46,080
പ്രത്യേകിച്ചും ഞാനൊരു സ്ത്രീയായതിനാൽ കൂടി.

317
00:28:46,400 --> 00:28:48,520
അവരുടെ പക്കൽ ഒരു യുദ്ധത്തിനുള്ള ആയുധങ്ങളുണ്ട്.

318
00:29:04,840 --> 00:29:08,800
ഒരു പ്രഥമശുശ്രൂഷ പ്രവർത്തകയെന്ന നിലയിൽ,
ഞാൻ അങ്ങേയറ്റത്തെ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്‌'.

319
00:29:09,000 --> 00:29:12,760
എനിക്ക് ബാറ്റണ്‍ കൊണ്ടുള്ള അടികിട്ടിയിട്ടുണ്ട്.

320
00:29:12,920 --> 00:29:15,560
ഞങ്ങൾ പ്രഥമശുശ്രൂഷ ചെയ്യുമ്പോൾ

321
00:29:15,720 --> 00:29:17,160
സഹപ്രവർത്തകരാണ് സൈനിക 
ആക്രമണങ്ങളിൽ നിന്ന് ഞങ്ങളെ സംരക്ഷിച്ചത്.

322
00:29:17,320 --> 00:29:19,640
അവർ ഞങ്ങൾക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു.

323
00:29:19,800 --> 00:29:22,920
കവചങ്ങളും സംരക്ഷണ ഉപകരണങ്ങളും ഞങ്ങള്‍ ധരിക്കണം.

324
00:29:23,120 --> 00:29:25,040
മുട്ടുകുത്തി ഇഴയേണ്ടതുകൊണ്ടല്ല,

325
00:29:25,200 --> 00:29:29,360
സൈന്യത്തിൽ നിന്ന് പരിക്കേൽക്കാതിരിക്കാൻ.

326
00:29:29,520 --> 00:29:31,720
ഞങ്ങൾ മെഡിക്കൽ സ്റ്റാഫാണ്.

327
00:29:31,880 --> 00:29:34,040
ഞങ്ങളുടെ പങ്ക് വിലപ്പെട്ടതാണ്.

328
00:29:34,200 --> 00:29:36,800
ഞങ്ങളില്ലായിരുന്നെങ്കിൽ കൂടുതൽ മരണങ്ങൾ ഉണ്ടായേനെ.

329
00:29:37,000 --> 00:29:40,600
യഥാർത്ഥ അപകടത്തിലായതിനാൽ
ഞങ്ങൾക്ക് സ്വയം സംരക്ഷിക്കേണ്ടതുണ്ടായിരുന്നു.

330
00:29:55,040 --> 00:29:59,000
ഒറ്റ കാരണത്താൽ മാത്രമല്ല ജനങ്ങളുടെ പ്രതിഷേധം.

331
00:29:59,160 --> 00:30:02,440
ആദ്യ ഘട്ടത്തിന് ശേഷം, നമ്മൾ തെരുവിൽ കാണുന്ന ആളുകളെല്ലാം

332
00:30:02,600 --> 00:30:05,640
പൊതുവില്‍ വല്ലാതെ അസംതൃപ്തരാണ്.

333
00:30:05,800 --> 00:30:09,040
ഒരു നിയമം മാറിയതുകൊണ്ട് അതില്ലാതാവില്ല.

334
00:30:09,200 --> 00:30:11,200
അതൊരു തുടക്കമാവാം,

335
00:30:11,360 --> 00:30:13,200
എന്നാലിപ്പോൾ ഇവരുണ്ട്....

336
00:30:13,360 --> 00:30:16,120
ദയനീയമായ പെൻഷൻ ലഭിക്കുന്ന പ്രായമായവര്‍..

337
00:30:16,280 --> 00:30:18,600
ക്യാൻസർ ബാധിച്ച് മരിക്കുന്ന സഹോദരന്മാര്‍..

338
00:30:18,760 --> 00:30:21,520
പഠിക്കാൻ കടക്കെണിയിലായ കുട്ടികൾ..

339
00:30:21,680 --> 00:30:24,800
ബാങ്കുകൾ വായ്പകള്‍ പോലും നൽകാത്തവര്‍.

340
00:30:25,000 --> 00:30:29,200
ഈ കാര്യങ്ങൾ തീർച്ചയായും മാറുമായിരിക്കും,
പക്ഷേ ആളുകൾക്ക് പെട്ടെന്നുള്ള പരിഹാരങ്ങൾ ആവശ്യമാണ്.

341
00:30:29,360 --> 00:30:34,000
തോറ്റുകൊടുത്ത് വീട്ടിലേക്ക് പോകാൻ അവരാഗ്രഹിക്കുന്നില്ല.

342
00:30:34,160 --> 00:30:38,040
ഒടുവിലവർ തങ്ങള്‍ ഒരു മൂവ്മെന്റിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയും
അവരുടെ അസംതൃപ്തി ഉറക്കെ പ്രകടിപ്പിക്കുകയും ചെയ്യുകയാണ്.

343
00:30:53,600 --> 00:30:57,320
നമ്മെ ഒന്നിപ്പിക്കുന്നത് നമ്മുടെ മൂല്യങ്ങളാണ്,
ധാർമ്മികവും സാമൂഹികവുമായ മൂല്യങ്ങള്‍.

344
00:30:57,480 --> 00:31:01,480
അത് പൗരബോധത്തിന്റെ ഒരു പ്രശ്നമാണ്,
അടിസ്ഥാനപരവും.

345
00:31:01,640 --> 00:31:04,600
ജീവൻ രക്ഷിക്കുക എന്നതാണ് നമുക്ക് പൊതുവായുള്ള ഘടകം

346
00:31:04,760 --> 00:31:08,840
ഞാൻ പ്രഥമശുശ്രൂഷ നൽകുമ്പോൾ

347
00:31:09,040 --> 00:31:11,720
എന്റെ സഹപ്രവർത്തകർ എന്നെ ചുറ്റുംകൂടി സംരക്ഷിക്കുകയും
അവര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു.

348
00:31:11,880 --> 00:31:14,760
അതിനപ്പുറം നമ്മെ ഒന്നിപ്പിക്കുന്ന മറ്റൊന്നുമില്ല.

349
00:32:25,520 --> 00:32:28,520
ചെറുപ്പക്കാർ പറയുന്നത് നമ്മുടെ ഹൃദയത്തെ സ്പർശിക്കും:

350
00:32:29,680 --> 00:32:33,200
"വീട്ടിലെ പ്രായമായവരെ ജോലി ചെയ്യാൻ നിർബന്ധിക്കുന്നതും"

351
00:32:33,360 --> 00:32:36,240
"ജീവിക്കാനായി തെരുവിൽ പഴയസാധനങ്ങൾ വിൽക്കാന്‍ വിടുന്നതും
സഹിക്കാവില്ല,"

352
00:32:37,240 --> 00:32:38,920
തെരുവില്‍ മാലിന്യം ശേഖരിക്കുന്ന

353
00:32:39,120 --> 00:32:42,600
17 വയസ്സുള്ള ഒരു ആൺകുട്ടി പറയുന്നത് കേട്ട്

354
00:32:43,480 --> 00:32:46,080
എനിക്ക് കരച്ചില്‍ വന്നു.

355
00:32:46,720 --> 00:32:50,680
അവൻ എന്നോട് പറഞ്ഞു:
"എനിക്ക് സ്കൂൾ ഉപേക്ഷിക്കേണ്ടി വന്നു"

356
00:32:52,000 --> 00:32:55,400
"കാരണം എനിക്കെന്റെ മുത്തശ്ശിമാരെയും 
മാതാപിതാക്കളെയും സഹായിച്ചേപറ്റൂ"

357
00:32:55,800 --> 00:32:57,640
"അവര്‍ അത്രയും ദാരിദ്ര്യത്തിലാണ്".

358
00:32:59,240 --> 00:33:01,440
"ഞാൻ സ്കൂളിലേക്ക് തിരിച്ചുപോകാന്‍ ശ്രമിക്കും."

359
00:33:02,720 --> 00:33:05,440
"എന്നാലിപ്പോൾ, എനിക്കിതേ ചെയ്യാന്‍ പറ്റൂ..
ഞാനതിൽ അഭിമാനിക്കുന്നു"

360
00:33:05,600 --> 00:33:07,240
"എനിക്കെന്റെ കുടുംബത്തെ സഹായിക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍"

361
00:33:09,880 --> 00:33:13,080
ഒക്ടോബർ 18 ന് ഒരു വർഷം കഴിയുകയാണ്.

362
00:33:14,360 --> 00:33:17,000
ഒന്നുമില്ലാത്തവര്‍ക്ക്

363
00:33:18,040 --> 00:33:19,800
അടിയന്തരമായി സ്റ്റേറ്റിന്റെ സഹായം ആവശ്യമുള്ളവർക്ക്

364
00:33:20,760 --> 00:33:24,400
ആശ്വസമാകുന്ന, അവരെ സഹായിക്കുന്ന

365
00:33:24,560 --> 00:33:28,320
ഒരു നടപടി പോലും ഇതുവരെയായും എടുത്തിട്ടില്ല

366
00:33:29,560 --> 00:33:31,000
ഒരു വർഷം കഴിഞ്ഞു.

367
00:33:31,800 --> 00:33:34,680
"ഈ സംവിധാനം നിങ്ങളെ സഹായിക്കും."

368
00:33:35,400 --> 00:33:38,360
എന്ന് തോന്നിപ്പിക്കുന്ന ഒരു നടപടിയും എടുത്തിട്ടില്ല

369
00:33:38,800 --> 00:33:40,400
ദരിദ്രകുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന

370
00:33:40,560 --> 00:33:43,680
 എത്ര സ്ത്രീകളാണിന്ന് 

371
00:33:43,840 --> 00:33:45,320
സ്വന്തം മക്കളെ വളർത്താൻ സഹായിക്കാനാളില്ലാതെ,

372
00:33:45,480 --> 00:33:49,240
കുടുംബഭാരം തലയിലേറ്റി കഷ്ടപ്പെടുന്നത്?

373
00:33:49,400 --> 00:33:52,400
ഈ രാജ്യത്തെ 73% കുഞ്ഞുങ്ങളും

374
00:33:52,560 --> 00:33:54,880
വിവാഹബന്ധത്തിലൂടെയാണ് ജനിക്കുന്നത്.

375
00:33:55,440 --> 00:33:57,240
73%!

376
00:33:58,240 --> 00:34:01,360
ഈ പാവപ്പെട്ട വീടുകളിൽ എത്ര സ്ത്രീകൾ ഉണ്ടെന്ന് നമുക്കറിയില്ല.

377
00:34:01,520 --> 00:34:03,880
അവ 60% ൽ കൂടുതലാണെന്ന് മാത്രമേയറിയൂ.

378
00:34:04,080 --> 00:34:06,640
എന്നാൽ എത്രപേരുണ്ട്, ഏതൊക്കെ മുനിസിപ്പാലിറ്റികളിലാണ് അവര്‍?

379
00:34:06,800 --> 00:34:11,040
ഞങ്ങൾക്ക് ഡാറ്റകള്‍ വെച്ച് അവരെ കണ്ടെത്തേണ്ടതുണ്ട്.

380
00:34:11,200 --> 00:34:15,080
ഈ സ്ത്രീകൾക്ക് അടിയന്തിരസഹായം ആവശ്യമാണ്.

381
00:34:17,400 --> 00:34:20,120
ഈ സ്ത്രീകളാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്.

382
00:34:22,640 --> 00:34:25,240
സ്വന്തം മക്കളെ നോക്കാനാരുമില്ലാത്തതുകൊണ്ടുതന്നെ

383
00:34:25,400 --> 00:34:27,480
അവർക്ക് ജോലിക്ക് പോകാനും കഴിയില്ല.

384
00:34:28,240 --> 00:34:30,000
അവർക്ക് ഒരുതരത്തിലുമുള്ള സഹായവും ലഭിക്കുന്നില്ല.

385
00:34:30,680 --> 00:34:32,360
എല്ലാ ദിവസവും ഞാനവരെ കാണുന്നു,

386
00:34:33,040 --> 00:34:34,800
അവരുടെ മുന്നില്‍ മിണ്ടാട്ടമില്ലാതെ തലകുനിക്കുന്നു.

387
00:34:35,000 --> 00:34:39,360
സ്വേച്ഛാധിപത്യകാലത്ത് സ്ത്രീകൾക്ക്

388
00:34:39,520 --> 00:34:41,720
കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവിലാക്കപ്പെടുകയോ
കാണാതാവുകയോ ചെയ്ത

389
00:34:42,840 --> 00:34:45,600
അവരുടെ പങ്കാളികളെ അന്വേഷിക്കേണ്ടി വന്നിട്ടുണ്ട്.

390
00:34:45,760 --> 00:34:47,840
ബാരക്കുകളിലോ മോർച്ചറികളിലോ ആശുപത്രികളിലോ
അവരുണ്ടോ എന്നറിയുന്നതിനായി

391
00:34:48,560 --> 00:34:52,320
അവർ രാജ്യം മുഴുവൻ അലഞ്ഞു.

392
00:34:53,000 --> 00:34:54,600
പിന്നീടവര്‍, ജോലിക്ക് പോയി,

393
00:34:54,760 --> 00:34:58,480
മറ്റുള്ളവരുടെ വസ്ത്രങ്ങൾ കഴുകാന്‍, വീടുകൾ വൃത്തിയാക്കാന്‍.

394
00:34:58,640 --> 00:35:00,720
പതുക്കെപ്പതുക്കെ

395
00:35:01,320 --> 00:35:04,640
അവർ വീണ്ടും വീട്ടമ്മമാരായി ഒതുങ്ങി.

396
00:35:05,520 --> 00:35:07,560
പക്ഷേ, ഇത്തവണ ഒരു തിരിച്ചുപോക്കുണ്ടാകില്ല.

397
00:35:09,200 --> 00:35:12,720
ഈ മുന്നേറ്റത്തിന് സ്ത്രീകളുടെ മുഖവും ശബ്ദവുമാണുള്ളത്.

398
00:35:14,880 --> 00:35:17,800
ഈ രാജ്യത്ത് ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല.

399
00:35:19,200 --> 00:35:22,520
സ്ത്രീകൾ രോഷാകുലരാണ്.

400
00:35:24,520 --> 00:35:26,200
അവർ പറയുന്നത് ശരിയാണ്.

401
00:35:28,040 --> 00:35:29,880
പൂര്‍ണ്ണമായും ശരി.

402
00:35:37,360 --> 00:35:39,920
ഏറ്റവും ചെറുപ്പക്കാരായ സ്ത്രീകൾ, വിദ്യാർത്ഥിനികൾ,

403
00:35:40,120 --> 00:35:43,200
ലൈംഗികസ്വാതന്ത്ര്യത്തെക്കുറിച്ചുപോലും തുറന്നു സംസാരിക്കുന്നു.

404
00:35:43,680 --> 00:35:45,440
അവർ ശരിയാണെന്നാന്ന് ഞാൻ വിചാരിക്കുന്നത്.

405
00:35:45,600 --> 00:35:48,640
കാരണം ശാരീരികബന്ധത്തിനുള്ള അവകാശവും മനുഷ്യാവകാശമാണ്.

406
00:35:49,240 --> 00:35:50,400
തീർച്ചയായും.

407
00:35:50,560 --> 00:35:53,840
നൂറ്റാണ്ടുകളായി സ്ത്രീകൾക്ക് ഈ അവകാശം നിഷേധിക്കപ്പെട്ടു.

408
00:35:56,480 --> 00:35:58,920
എന്നാൽ രാവിലെ മുതൽ രാത്രി വരെ ഓഫീസുകൾ വൃത്തിയാക്കാൻ

409
00:35:59,120 --> 00:36:02,160
നിർബന്ധിതരായ ധാരാളം സ്ത്രീകളുണ്ട്

410
00:36:02,320 --> 00:36:04,440
പൊള്ളിയടര്‍ന്ന തൊലിമൂടിയിരിക്കുന്നു

411
00:36:06,600 --> 00:36:07,880
അവരുടെ കൈകളില്‍...

412
00:36:09,040 --> 00:36:11,800
കുട്ടികളെ പരിചരിക്കാന്‍പോലും അവർക്കാവുന്നില്ല.

413
00:36:12,200 --> 00:36:16,040
മക്കൾക്ക് ഭക്ഷണമുണ്ടാക്കാൻ ക്ഷീണിതരായി 
രാത്രിവീട്ടിലെത്തുമ്പോള്‍ അവര്‍ കാണുക

414
00:36:16,720 --> 00:36:19,800
കുട്ടികളിലൊരാള്‍ക്ക് കിട്ടിയ പുതിയ ഷൂസാണ്.

415
00:36:20,320 --> 00:36:23,520
ഈ ഷൂസ് എവിടെ നിന്നുകിട്ടി എന്നുപോലും 
അവർ ചോദിക്കുന്നില്ല.

416
00:36:23,680 --> 00:36:26,800
കാരണം നാട്ടിലെ മയക്കുമരുന്ന് കടത്തുകാരെക്കുറിച്ച്
അവർക്കു നേരത്തേയറിയാം!

417
00:36:27,880 --> 00:36:31,560
ആ സ്ത്രീകൾ പ്രണയബന്ധങ്ങളെക്കുറിച്ച്
ചിന്തിക്കുന്നുപോലുമുണ്ടാകില്ല.

418
00:36:32,200 --> 00:36:36,560
തങ്ങളുടെ കുട്ടികളെ വളർത്താന്‍ ആരെങ്കിലും
സഹായിക്കണമെന്ന് മാത്രമാണ് അവരാഗ്രഹിക്കുന്നത്.

419
00:36:38,520 --> 00:36:40,280
ശരീരംകൊണ്ട് പ്രണയിക്കാനുള്ളതും അങ്ങേയറ്റം
സംരക്ഷിക്കപ്പെടേണ്ട ഒരു മനുഷ്യാവകാശമാണെന്നത്

420
00:36:40,440 --> 00:36:44,280
ഇതുവരെയും പറയപ്പെടാത്ത ഒന്നാണ്,

421
00:36:45,000 --> 00:36:46,360
സ്ത്രീകളുടെ പക്ഷത്തുനിന്നും.

422
00:36:57,920 --> 00:36:59,720
എത്രകാലമായി നിങ്ങളിവിടെ ജീവിച്ചുവരുന്നു?

423
00:36:59,880 --> 00:37:03,280
ഒമ്പത് മാസത്തോളമായി ഞാൻ ഈ ക്യാമ്പിലുണ്ട്.

424
00:37:03,440 --> 00:37:04,840
എന്താണ് ഇവിടെ സംഭവിക്കുന്നത്?

425
00:37:05,040 --> 00:37:07,040
ഞാൻ ഒരു വീട് ലഭിക്കാൻ പോരാടുകയാണ്.

426
00:37:07,200 --> 00:37:10,000
"യാഥാർത്ഥ്യത്തിലേക്ക് മുന്നോട്ട് " 
എന്ന ഹൗസിംഗ് കമ്മിറ്റിയുടെ സെക്രട്ടറിയാണ് ഞാൻ.

427
00:37:10,160 --> 00:37:12,720
അതാണ് ഞങ്ങളുടെ സ്കൂളിന്റെയും പേര്.

428
00:37:12,880 --> 00:37:15,000
എനിക്ക് പിന്മാറാന്‍ കഴിയില്ല.

429
00:37:16,240 --> 00:37:18,560
ഇവിടുത്തെ ജനങ്ങൾക്ക് രാഷ്ട്രീയക്കാരെ വിശ്വാസമില്ലേ?

430
00:37:18,720 --> 00:37:21,920
അവർ പോക്കറ്റുവീര്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

431
00:37:22,120 --> 00:37:26,280
ഇവിടെ, ആയിരക്കണക്കിനാളുകൾ വന്നു:

432
00:37:26,440 --> 00:37:28,360
കൗൺസിലർമാർ, ഡെപ്യൂട്ടികള്‍,

433
00:37:28,520 --> 00:37:31,200
എല്ലായിടത്തുനിന്നും, ഓരോ മുനിസിപ്പാലിറ്റിയിൽ നിന്നും.

434
00:37:31,360 --> 00:37:34,640
പറയുന്നതിൽ ക്ഷമിക്കണം, ആ ഒന്നിനുംകൊള്ളരുതാത്തവര്‍ക്ക്,

435
00:37:34,800 --> 00:37:36,680
സ്വയം പണക്കാരാകുക എന്ന ഒറ്റലക്ഷ്യമേയുള്ളൂ.

436
00:37:36,840 --> 00:37:40,440
അവർ ഇവിടെ വരുന്നത് ഞങ്ങളെ മുതലെടുക്കാനാണ്

437
00:37:40,600 --> 00:37:42,840
ഞങ്ങളുടെ ആവശ്യങ്ങള്‍ കാട്ടി 
അതില്‍ നിന്ന് പ്രയോജനം നേടാനാണ്.

438
00:37:43,280 --> 00:37:46,000
നാശം! എങ്കിലും അതാണ് ശരിക്കുള്ള സത്യം!

439
00:37:46,160 --> 00:37:48,920
അവർ തിരഞ്ഞെടുപ്പിനുമുമ്പ് മാത്രമാണ് ഇവിടെ വരുന്നത്,

440
00:37:49,120 --> 00:37:51,800
പിന്നീടൊരിക്കലും ഞങ്ങളവരെ ഇവിടെ കാണാറില്ല.

441
00:37:52,000 --> 00:37:54,920
അവർ ജനങ്ങളെക്കുറിച്ചല്ല,
തങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന്.

442
00:37:56,080 --> 00:37:57,800
വരൂ, അല്പം മിഠായി വാങ്ങിക്കൂ!

443
00:37:58,560 --> 00:38:01,480
ഇർമ, നീ കുട്ടികളോട് പറഞ്ഞോ?

444
00:38:03,400 --> 00:38:06,680
വന്നു കുറച്ച് മിഠായിവാങ്ങാന്‍ പറയൂ.

445
00:38:10,600 --> 00:38:12,920
ഇല്ല, ഇത് 14 വയസ്സിന് താഴെയുള്ളവർക്കാണ്.

446
00:38:13,600 --> 00:38:16,760
ഇവിടെ ജീവിക്കുന്നവർക്കറിയാം യാഥാർത്ഥ്യം.

447
00:38:16,920 --> 00:38:18,760
ക്യാമ്പുകളെ ആളുകൾ വിമർശിച്ചേക്കാം,

448
00:38:18,920 --> 00:38:22,600
ശരിയാണ്, ഇവിടെ കുറ്റവാളികളുണ്ടാകാം..

449
00:38:22,760 --> 00:38:25,640
എന്നാൽ കുറ്റവാളികൾ മാത്രമല്ല, 
എത്രയോ കുടുംബങ്ങളുമുണ്ട്.

450
00:38:25,800 --> 00:38:27,680
എനിക്ക് ഭർത്താവും മൂന്ന് പെൺമക്കളുണ്ട്,

451
00:38:27,840 --> 00:38:31,160
ഒരു വീട് കണ്ടെത്താനായി വന്ന കുടുംബമാണ് ഞങ്ങളുടേത്.

452
00:38:31,320 --> 00:38:34,320
ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരിടംവേണം, കുറച്ച് സ്വാസ്ഥ്യം.
നിങ്ങള്‍ അതുകാണുന്നുണ്ടോ ഇവിടെ?

453
00:38:34,480 --> 00:38:37,760
ഞങ്ങളുടെ അനുഭവിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ
ഞങ്ങള്‍ ഇവിടെ, ഇങ്ങനെ ജീവിക്കേണ്ടതുണ്ട്.

454
00:38:37,920 --> 00:38:41,880
മറ്റുള്ളവർക്ക് അതേക്കുറിച്ച് സംസാരിക്കാനാവില്ല.
കാരണം അവർ ഇവിടെ താമസിച്ചിട്ടില്ല.

455
00:38:42,080 --> 00:38:44,240
അവർ ഒരിക്കലും അവരുടെ സുരക്ഷാകുമിളയ്ക്ക്  പുറത്തുകടന്നിട്ടില്ല.

456
00:38:44,400 --> 00:38:48,120
അവർക്കൊരിക്കലും ഒരു കഷണം റൊട്ടിയ്ക്കോ
അല്‍പ്പം പാലിനോ മുട്ടുണ്ടായിട്ടില്ലായിരുന്നു.

457
00:38:48,640 --> 00:38:52,000
അതുകൊണ്ടാണ് ഞങ്ങള്‍ പോരാടുന്നത്: സമത്വത്തിനായി!

458
00:38:52,320 --> 00:38:56,120
ഒരു സമൂഹമെന്ന നിലയിൽ ഞങ്ങൾ
അതിനായി ഒരുമിച്ച് പോരാടുകയാണ്.

459
00:38:56,280 --> 00:39:00,400
വിജയത്തിന്റെ ഒരനുഭൂതി, മനോഹരമായ ഒരന്തരീക്ഷം
നഗരചത്വരത്തില്‍ അപ്പോള്‍ ഉണ്ടായിരുന്നു.

460
00:40:04,840 --> 00:40:08,080
രാഷ്ട്രമാണ് ഉത്തരവാദി.

461
00:40:12,880 --> 00:40:14,280
അകലെ ഒരു പാത്രത്തില്‍ മുട്ടുന്ന ശബ്ദം

462
00:40:15,000 --> 00:40:17,520
ഞങ്ങൾ കേട്ടു.

463
00:40:18,840 --> 00:40:20,520
നാറ്റി അപ്പോള്‍ എന്നോട് പറഞ്ഞു:

464
00:40:21,640 --> 00:40:23,000
"പാത്രത്തില്‍ മുട്ടുന്നു!"

465
00:40:23,560 --> 00:40:24,880
അവൾ എഴുന്നേറ്റു,

466
00:40:25,080 --> 00:40:27,920
ഞങ്ങളുംഒരു പാത്രമെടുത്ത് മുട്ടാന്‍തുടങ്ങി.

467
00:40:28,520 --> 00:40:30,760
പിന്നൊന്നും ചിന്തിക്കാൻ നിന്നില്ല.

468
00:40:32,160 --> 00:40:34,080
ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും,

469
00:40:34,240 --> 00:40:37,760
അതൊരു അത്ഭുതകരമായ ഓർക്കസ്ട്രയായി മാറി.

470
00:40:38,240 --> 00:40:42,160
ഞങ്ങൾ ആളുകൾ കൂടുന്ന തെരുവുകളിലേക്കിറങ്ങി.

471
00:40:43,120 --> 00:40:44,920
അതൊരു വല്ലാത്ത അനുഭവമായിരുന്നു...

472
00:40:45,120 --> 00:40:48,480
സുഹൃത്തുക്കൾ ഞങ്ങളുടെ അടുത്തേക്ക് വന്നു,
ഞങ്ങൾ സംസാരിക്കാൻ തുടങ്ങി

473
00:40:48,880 --> 00:40:51,720
നാമെല്ലാം എത്രയോ കാലമായി ഉള്ളിൽ കൊണ്ടുനടന്ന
ഒരു വികാരത്തെക്കുറിച്ച്..

474
00:40:52,200 --> 00:40:53,560
ആഴത്തിൽ ഉള്ളില്‍ കൊണ്ടുനടക്കുന്ന വികാരങ്ങള്‍...

475
00:40:55,520 --> 00:40:56,520
കുടിച്ചുതീര്‍ത്ത കയ്പിന്റെ,

476
00:40:57,640 --> 00:41:01,080
നിരന്തരമായ സങ്കടങ്ങളുടെ,

477
00:41:01,240 --> 00:41:03,760
അനുഭവിക്കുന്ന അനീതിയുടെയും
അതിനോടുള്ള വെറുപ്പിന്റെയും വികാരങ്ങള്‍.

478
00:41:04,200 --> 00:41:08,320
അവ ഉണ്ടായ അവസ്ഥയെക്കാള്‍ ശക്തമായിരുന്നു
അവിടെ പ്രകടിപ്പിക്കുമ്പോള്‍.

479
00:41:10,360 --> 00:41:14,760
ഞങ്ങളുടെ സംഭാഷണങ്ങളുടെ തുടക്കമിങ്ങനെയായിരുന്നു.

480
00:41:19,920 --> 00:41:23,880
പെട്ടെന്ന് ഒരു ദിവസം തിരിച്ചറിവുണ്ടായി 
ഉണർന്നെണീറ്റവരല്ല ഞങ്ങള്‍.

481
00:41:24,080 --> 00:41:27,200
ഒരുപാട് കാലംകൊണ്ട് സാവധാനം

482
00:41:27,360 --> 00:41:29,760
കെട്ടിപ്പടുത്തതായിരുന്നു അത്.

483
00:41:30,800 --> 00:41:34,160
പക്ഷേ അത് പൊടുന്നനെ പുറത്തേക്കുവന്നു, 
പൊട്ടിത്തെറിച്ചു.

484
00:41:35,520 --> 00:41:39,320
ഇപ്പോൾ ഞങ്ങൾ കാര്യങ്ങൾ മാറ്റാൻ പോകുന്നു,
ഇനിയൊരു തിരിച്ചുപോക്കില്ല.

485
00:41:51,840 --> 00:41:55,800
പൗരാവകാശം എന്നത് സ്‌കൂളുകളിൽ ഇപ്പോഴും പഠിപ്പിക്കുന്നില്ല.

486
00:41:56,480 --> 00:41:58,640
പൗരാവകാശം പഠിപ്പിക്കുന്നില്ല!!!

487
00:42:00,560 --> 00:42:03,720
"നിങ്ങൾ രാഷ്ട്രീയത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ സംസാരിക്കരുത്"

488
00:42:03,880 --> 00:42:07,000
എന്ന് ആളുകൾ പറയുന്നത് കേട്ടാണ് ഞങ്ങൾ വളർന്നത്.

489
00:42:07,160 --> 00:42:08,240
അത് ശരിയാണോ?

490
00:42:08,600 --> 00:42:12,720
നിങ്ങൾക്ക് ഒന്നിലും അഭിപ്രായം പ്രകടിപ്പിക്കാൻ പാടില്ല,
അത് മോശം പെരുമാറ്റമാകും!

491
00:42:12,880 --> 00:42:15,920
ഞങ്ങൾക്ക് ഒന്നിനോടും ബന്ധമില്ലായിരുന്നു.

492
00:42:16,120 --> 00:42:20,320
രാഷ്ട്രീയക്കാർ ജനങ്ങളിൽ നിന്നും അകന്നിരുന്നു.

493
00:42:20,480 --> 00:42:22,760
തിരിച്ച് ജനങ്ങൾ രാഷ്ട്രീയത്തിൽ നിന്നും അകന്നിരുന്നു.

494
00:42:24,360 --> 00:42:27,200
രാഷ്ട്രീയക്കാർ ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു
എന്നാണ് ഞാൻ കരുതുന്നത്.

495
00:42:28,160 --> 00:42:30,400
അവർ ഞങ്ങൾക്ക് പലതും വാഗ്ദാനം ചെയ്തു.

496
00:42:31,360 --> 00:42:33,400
കഴിഞ്ഞ മുപ്പത് വർഷമായി

497
00:42:34,360 --> 00:42:37,600
അവർ ഞങ്ങളെ വല്ലാതെ മയക്കിക്കിടത്തുകയായിരുന്നു.

498
00:42:45,520 --> 00:42:49,520
വലിയ സാമൂഹിക മാറ്റത്തിന് വളരെയധികം സമയമെടുക്കും.

499
00:42:50,600 --> 00:42:52,200
നാം അങ്ങേയറ്റം ക്ഷമയുള്ളവരായിരിക്കണം.

500
00:42:52,360 --> 00:42:55,800
ഈ മാറ്റങ്ങൾ ഞങ്ങള്‍ക്ക് വേണ്ടിയല്ല.

501
00:42:56,280 --> 00:42:59,200
അവ വരും തലമുറകൾക്കു വേണ്ടിയുള്ളതാണ്,

502
00:42:59,720 --> 00:43:01,400
ഭാവി തലമുറകൾക്കായി.

503
00:43:01,720 --> 00:43:05,680
ഏറ്റവും പിന്നാക്കാവസ്ഥയുടെ പേരിലാണ് ചിലി  അറിയപ്പെടുന്നത്.

504
00:43:13,160 --> 00:43:15,440
<i>തുള്ളുക തുള്ളുക എല്ലാരും, പോലീസല്ല നിങ്ങളെങ്കില്‍!<i>

505
00:43:30,280 --> 00:43:32,360
ഉള്ളില്‍ ഒരു തീജ്വാല ഉണ്ടായിരുന്നെന്നാണ് ഞാൻ കരുതുന്നത്.

506
00:43:34,120 --> 00:43:35,920
ഈ ജ്വാല ഒരു പ്രധാന ലക്ഷ്യം നിറവേറ്റും

507
00:43:38,000 --> 00:43:40,280
എന്നും ഞാൻ വിചാരിച്ചിരുന്നു.

508
00:43:41,880 --> 00:43:44,040
ഒരു പുതിയ ചിലിയെ നിർമ്മിക്കാൻ സഹായിക്കുന്ന

509
00:43:44,200 --> 00:43:47,920
വലിയ തീ അതുണ്ടാക്കും എന്നും പ്രതീക്ഷിച്ചിരുന്നു.

510
00:43:50,120 --> 00:43:52,640
ഞങ്ങള്‍ക്കറിയാമായിരുന്നു തീ എങ്ങിനെ കൊളുത്തണമെന്ന്.

511
00:43:55,840 --> 00:43:59,240
റെയിൽ റോഡ്‌ സമരങ്ങളിൽ
അച്ഛൻ എന്നെ കൊണ്ടുപോകാറുണ്ടായിരുന്നു.

512
00:43:59,400 --> 00:44:03,640
അവിടെ എപ്പോഴും ഒരു തീയും ഒരു ടിന്നുമുണ്ടായിരുന്നു.
ഒരു ഒഴിഞ്ഞ ടിന്‍...

513
00:44:03,800 --> 00:44:05,600
വറുത്ത മാവിന്റെ ഒരു ടിൻ.

514
00:44:08,560 --> 00:44:10,320
ആ ടിന്നിൽ,

515
00:44:10,640 --> 00:44:14,160
തെരുവിലേക്ക് പോകുമ്പോൾ

516
00:44:14,600 --> 00:44:16,680
തുണിക്കഷണങ്ങളും പെട്രോളും നിറയ്ക്കും.

517
00:44:18,400 --> 00:44:22,560
അതൊരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല,
കാരണം അതത്രമാത്രം ഹൃദയത്തെ സ്പര്‍ശിച്ചതായിരുന്നു.

518
00:44:25,600 --> 00:44:29,280
ദഹിപ്പിക്കുന്നതും വളര്‍ത്തിയെടുക്കാവുന്നതുമായ 
അഗ്നിജ്വാലകളുണ്ട് .

519
00:44:32,400 --> 00:44:34,200
എന്താണ് സംഭവിക്കുന്നതെന്ന് നമുക്കുകാണാം.

520
00:44:36,080 --> 00:44:39,160
അക്രമമില്ല! അക്രമമില്ല!

521
00:45:29,280 --> 00:45:33,520
ചിലി ഇതുവരെ കണ്ടിട്ടില്ലാത്ത
അക്രമമായിരുന്നു ഞങ്ങൾക്ക് നേരെ.

522
00:45:33,880 --> 00:45:38,600
എത്രയോകാലമായി പോലീസുമായുള്ള ഞങ്ങളുടെ പ്രശ്‌നത്തെ

523
00:45:38,760 --> 00:45:40,240
ആ അക്രമമാണ് വെളിപ്പെടുത്തിയതെന്നും ഞാൻ കരുതുന്നു.

524
00:45:40,400 --> 00:45:43,840
ഇത് ഈ കലാപത്തിന്റെ മാത്രം കാര്യമല്ല.

525
00:45:44,800 --> 00:45:46,920
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ
സൈന്യത്തെ ഉപയോഗപ്പെടുത്തുകയെന്നത്

526
00:45:47,120 --> 00:45:50,000
ഒരു പഴയവഴിയാണ്.

527
00:45:50,320 --> 00:45:55,240
സ്വന്തം അക്രമത്തെ ന്യായീകരിക്കാനും

528
00:45:55,640 --> 00:45:57,840
നിയമങ്ങള്‍ പാലിക്കാതിരിക്കാനും അതവരെ അനുവദിക്കുന്നു

529
00:45:58,040 --> 00:46:02,640
രാഷ്ട്രീയവൽക്കരിക്കപ്പെട്ട ശത്രുവായിട്ടാണ്
പോലീസ് സേനയെ കണക്കാക്കേണ്ടത്.

530
00:46:04,920 --> 00:46:08,480
സാധാരണ പൗരനും സായുധസേനയും തമ്മില്‍

531
00:46:08,640 --> 00:46:10,520
അങ്ങേയറ്റത്തെ വിടവുണ്ട്‌.

532
00:46:11,000 --> 00:46:15,160
സൈന്യത്തിലും പോലീസ് അക്കാദമികളിലും

533
00:46:15,320 --> 00:46:18,000
എന്താണ് പരിശീലിപ്പിക്കുന്നത് എന്നത് സംബന്ധിച്ച്

534
00:46:18,160 --> 00:46:19,280
ചിലിയെന്ന രാജ്യത്തിന്‌ ഒരു പിടിയുമില്ല.

535
00:46:20,040 --> 00:46:22,760
സ്വേച്ഛാധിപത്യത്തിന്റേതായ പലഘടകങ്ങളും
അതിലുണ്ടായിരുന്നു എന്ന് തിരിച്ചറിയപ്പെട്ടില്ല.

536
00:46:22,920 --> 00:46:27,360
ഏകാധിപത്യത്തിന്റെ അത്തരം രീതികളെ

537
00:46:27,520 --> 00:46:31,520
തിരിച്ചറിയുകയോ പരിഹരിക്കുകയോ ചെയ്യാത്തതിന്റെ വിലയാണ്

538
00:46:31,680 --> 00:46:34,120
ഇന്ന് ഈ കലാപത്തോടുള്ള പോലീസ് നടപടികള്‍ വഴി ഞങ്ങൾ നൽകുന്നത്.

539
00:46:34,560 --> 00:46:38,880
<i>ഒറ്റക്കെട്ടായ് നില്‍ക്കുമ്പോള്‍,<i>
<i>ഞങ്ങളൊരിക്കലും തോൽക്കില്ല!<i>

540
00:47:26,200 --> 00:47:30,080
ഇന്നത്തെ ചിലിയിലാണ് ഞാനുള്ളതെന്ന്
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

541
00:47:31,000 --> 00:47:34,280
ഞാൻ ഒരു ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം
വഹിക്കുന്നതായാണ് എനിക്ക് തോന്നുന്നത്.

542
00:47:35,320 --> 00:47:39,880
പോലീസിന്റെ അക്രമം എന്നെ ഓര്‍മ്മിപ്പിച്ചത്
പിനോഷെയുടെ കാലത്തെയാണ്.

543
00:47:42,320 --> 00:47:44,120
അനിയന്ത്രിതമായ ആവേശവുമായി, ആയുധധാരികളായ പട്ടാളക്കാര്‍

544
00:47:44,400 --> 00:47:48,240
യാതൊരു നേതൃത്വവും നിയമപരമായ ചട്ടക്കൂടുമില്ലാതെ

545
00:47:48,680 --> 00:47:51,800
ജനങ്ങള്‍ക്കെതിരെതിരിയുന്നു.

546
00:47:52,720 --> 00:47:55,640
അതൊരിക്കലും സഹിക്കാന്‍ പറ്റാത്തതാണ്.

547
00:48:20,760 --> 00:48:24,480
നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ടകാര്യങ്ങള്‍

548
00:48:24,800 --> 00:48:28,240
ഒരിക്കൽ കൂടി ഇവിടെ കാണേണ്ടിവരുമെന്ന്
ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

549
00:48:29,560 --> 00:48:31,680
അക്രമാസക്തമായ ഈ അടിച്ചമർത്തൽ

550
00:48:31,840 --> 00:48:34,440
ജനങ്ങളുടെ പ്രതിഷേധത്തെയും രോഷത്തെയും ഇരട്ടിപ്പിക്കുന്നു.

551
00:48:36,120 --> 00:48:38,840
ഈ സമരത്തിന്റെ അനന്തരഫലത്തെക്കുറിച്ച്
എനിക്ക് ഉത്കണ്ഠയുണ്ട്.

552
00:48:39,400 --> 00:48:44,000
ആരാണിതില്‍ തോൽക്കുക, ആരാണ് ജയിക്കുക?

553
00:48:48,480 --> 00:48:51,800
എല്ലാത്തിനും പണംനൽകുക എന്നത് സാധാരണമാണെന്ന്
വളരെക്കാലമായി ഞങ്ങൾ വിചാരിക്കുന്നു

554
00:48:52,400 --> 00:48:57,160
കുറഞ്ഞ കൂലികൊടുത്ത് ചിലര്‍ സമ്പന്നരാകുന്നതും
സാധാരണമാണെന്നാണ്‌ ഞങ്ങള്‍ കരുതിയത്.

555
00:48:59,680 --> 00:49:02,600
നല്ല വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ നിങ്ങള്‍ പണം നൽകണം.

556
00:49:02,760 --> 00:49:05,200
നല്ല വൈദ്യസഹായം ലഭിക്കാൻ, നിങ്ങൾ പണം നൽകണം.

557
00:49:06,520 --> 00:49:09,320
അത് സാധാരണമാണെന്ന് ഞങ്ങളിപ്പോള്‍ വിശ്വസിക്കുന്നില്ല.

558
00:49:09,800 --> 00:49:12,000
ധാര്‍മ്മികരോഷത്തിന്റെ ഒരു വികാരം ഞങ്ങള്‍ക്കുണ്ടായിരുന്നു.

559
00:49:12,160 --> 00:49:14,440
അതുകൊണ്ടാണ് ആ ചത്വരത്തിന്
"ഡിഗ്നിറ്റി" എന്ന് ഞങ്ങള്‍ പുനർനാമകരണം ചെയ്തത്.

560
00:49:14,600 --> 00:49:18,760
ആത്യന്തികമായി, ജനങ്ങളുടെ രോഷം നനഞ്ഞിരിക്കയായിരുന്നു.

561
00:49:19,680 --> 00:49:21,840
എന്നാല്‍ ഇപ്പോഴത് പൂത്തുലഞ്ഞു.

562
00:49:23,080 --> 00:49:26,840
ജനങ്ങള്‍ ഓപ്പൺ കൗൺസിലുകൾ രൂപീകരിക്കാൻ തുടങ്ങി.

563
00:49:28,600 --> 00:49:30,920
എല്ലാവര്‍ക്കും അതില്‍ ഇടപെടണമായിരുന്നു.

564
00:49:31,600 --> 00:49:34,840
ഓപ്പൺ കൗൺസിലുകൾ വളരുകയും പരക്കുകയും ചെയ്തു.

565
00:49:36,080 --> 00:49:38,360
ആത്യന്തികമായി ജനങ്ങള്‍ ആഗ്രഹിച്ചത് എന്തിനാണ്?

566
00:49:38,880 --> 00:49:40,920
ഭരണഘടന മാറ്റാൻ.

567
00:49:41,280 --> 00:49:42,200
എന്തുകൊണ്ട്?

568
00:49:43,560 --> 00:49:47,640
കാരണം ഭരണകൂടം മറച്ചുവെക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും

569
00:49:47,800 --> 00:49:50,840
ഭീകരമായ ഒരു ഭരണഘടനയാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്!

570
00:49:51,360 --> 00:49:54,240
ഭയാനകമായ ഒരു ഭരണസംവിധാനവും.

571
00:49:55,560 --> 00:49:57,560
ജനങ്ങള്‍ അത് സ്വയം തിരിച്ചറിഞ്ഞു.

572
00:49:57,720 --> 00:50:00,120
വിവരങ്ങൾ അതിദ്രുതം പ്രചരിച്ചു..

573
00:50:00,280 --> 00:50:03,120
ഭരണഘടന പ്രധാനമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു.

574
00:50:03,280 --> 00:50:05,760
എന്നാൽ മുമ്പൊരിക്കലും

575
00:50:05,920 --> 00:50:08,520
ഭരണഘടന മാറ്റാനായുള്ള

576
00:50:09,040 --> 00:50:10,840
സാമൂഹികമായ മുന്നേറ്റങ്ങള്‍ ഇവിടെ ഉണ്ടായിട്ടില്ല.

577
00:50:11,200 --> 00:50:14,720
രാജ്യത്തിന് എന്താണ് വേണ്ടതെന്ന് ജനങ്ങൾ നിർണ്ണയിക്കുക,

578
00:50:14,880 --> 00:50:18,440
ഭരണഘടനയിൽ യഥാർത്ഥത്തിൽ 
എന്താണുള്ളതെന്ന് തിരിച്ചറിയുക.

579
00:50:18,600 --> 00:50:21,440
ഇവയായിരുന്നു ഓപ്പൺ കൗൺസിലുകളുടെ ലക്ഷ്യം

580
00:50:21,600 --> 00:50:25,320
ഭരണഘടന ഭീകരമാണെന്നും അത് മാറ്റേണ്ടതുണ്ടെന്നും
ഞങ്ങൾക്ക് മനസ്സിലായി.

581
00:50:35,200 --> 00:50:36,800
സാമൂഹികമായ ആ പ്രക്ഷോഭം

582
00:50:37,000 --> 00:50:41,200
ചിലിയിൽ സൃഷ്ടിപരമായ ഒരു പൊട്ടിത്തെറിക്കും തുടക്കമിട്ടു.

583
00:50:43,360 --> 00:50:44,720
ആ പ്രക്ഷോഭം ഒട്ട് അക്രമാസക്തമായിരുന്നു,

584
00:50:45,880 --> 00:50:48,320
എങ്കിലും അതോടൊപ്പം അതില്‍ സന്തോഷവും നിറഞ്ഞിരിക്കുന്നു.

585
00:50:49,240 --> 00:50:52,640
ഇപ്പോൾ കല്ലുകൾ മാത്രമല്ല അവിടെയുള്ളത്.

586
00:50:53,360 --> 00:50:56,600
ഭാവിയിലേക്കുള്ള ഒരു ചക്രവാളവുമുണ്ട്.

587
00:50:58,280 --> 00:51:01,400
നിലവിലെ ഇവിടുത്ത സാമ്പത്തികമാതൃക കാലഹരണപ്പെട്ടതാണ്.

588
00:51:02,400 --> 00:51:05,760
കുഴഞ്ഞുമറിഞ്ഞ ഈ അവസ്ഥയെക്കുറിച്ച്
സംസാരിക്കാനുള്ള ഭയം അപ്രത്യക്ഷമായി.

589
00:51:07,160 --> 00:51:11,360
മിക്ക കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും അവസ്ഥയതാണ്.

590
00:51:11,520 --> 00:51:14,520
ഞാൻ അംഗീകരിക്കുന്നു

591
00:51:22,920 --> 00:51:26,560
ഈ നാല് സ്ത്രീകൾ ഒരു കവിതയെഴുതി

592
00:51:26,720 --> 00:51:29,360
അത് ആയിരക്കണക്കിന് ചിലിയൻ സ്ത്രീകൾ ഏറ്റുപാടിയിട്ടുണ്ട്.

593
00:51:30,280 --> 00:51:34,160
ചിലിയിലെ എല്ലാ സ്ത്രീകൾക്കും ഈ കവിത
സ്വന്തം വികാരമായി തിരിച്ചറിയാന്‍ കഴിഞ്ഞു.

594
00:51:34,320 --> 00:51:35,920
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും.

595
00:51:36,120 --> 00:51:38,760
അതിരുകൾക്കപ്പുറമുള്ളവര്‍ക്കും.

596
00:51:42,480 --> 00:51:45,000
<i> ജനിച്ചതിന് ഞങ്ങളെ ശിക്ഷിക്കുന്ന<i>

597
00:51:46,640 --> 00:51:49,040
<i>ന്യായാധിപനാണ് പുരുഷാധിപത്യം.<i>

598
00:51:51,200 --> 00:51:53,240
<i>ഞങ്ങള്‍ക്കുമേല്‍ നിങ്ങൾ നടത്തുന്ന അക്രമങ്ങള്‍<i>

599
00:51:54,440 --> 00:51:56,800
<i>ഞങ്ങളുടെ തെറ്റുകളാളല്ല.<i>

600
00:51:57,280 --> 00:52:01,280
<i>ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റേയോ, ഞങ്ങളുടെ വസ്ത്രത്താലോ അല്ല.<i>

601
00:52:05,160 --> 00:52:09,120
<i>ഞങ്ങളുടെ തെറ്റുകളാളല്ല.<i>
<i>ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റേയോ, ഞങ്ങളുടെ വസ്ത്രത്താലോ അല്ല..<i>

602
00:52:13,040 --> 00:52:15,120
<i>ബലാത്സംഗികള്‍ നിങ്ങളാണ്!<i>

603
00:52:16,880 --> 00:52:18,640
<i>ബലാത്സംഗികള്‍ നിങ്ങളാണ്!<i>

604
00:52:21,080 --> 00:52:22,640
<i>പോലീസുകാരാണ്...<i>

605
00:52:22,800 --> 00:52:26,640
ഇവിടെ ചിലിയിൽ, ജനകീയകലാപമാരംഭിച്ചിട്ട് ഒരു വർഷമായി.

606
00:52:26,800 --> 00:52:28,240
അത് വളരെ ശക്തമാണ്.

607
00:52:28,400 --> 00:52:30,840
അടിത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന ഒന്നാണത്.

608
00:52:31,040 --> 00:52:33,440
അതിന് നേതാക്കളില്ല,

609
00:52:33,600 --> 00:52:36,360
ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് ഈ കലാപത്തെ

610
00:52:36,520 --> 00:52:40,360
ഏതെങ്കിലും വിധത്തിൽ നയിക്കുന്ന വ്യക്തികളില്ല.

611
00:52:40,520 --> 00:52:42,800
അധികാരികള്‍ക്ക് ഒത്തുതീര്‍പ്പു ചർച്ചകൾ നടത്താന്‍
സാധിക്കാത്ത രീതിയില്‍

612
00:52:43,000 --> 00:52:46,120
സങ്കീർണ്ണമാക്കുന്നു അത് ഈ സമരത്തെ.

613
00:52:46,280 --> 00:52:50,560
ആരുമായും ചർച്ചകൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല
എന്നതിനാൽ അതൊരു നല്ല കാര്യമാണ്.

614
00:52:50,720 --> 00:52:53,280
കാര്യങ്ങൾ അടിമുടി മാറുകമാത്രമേ ഞങ്ങൾക്കു വേണ്ടൂ.
മറ്റൊന്നുമില്ല!

615
00:52:53,440 --> 00:52:57,760
അങ്ങേയറ്റം മനുഷ്യത്വരഹിതമായ രീതിയിൽ 
നമ്മെ അപകടത്തിലാക്കിയ ഈ വ്യവസ്ഥിതിയെ

616
00:52:58,200 --> 00:53:02,640
സമൂലം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

617
00:53:03,040 --> 00:53:06,560
പ്രതിഷേധക്കാർ ഒരു റഫറണ്ടമല്ല ആവശ്യപ്പെട്ടിരുന്നത്.

618
00:53:06,720 --> 00:53:08,440
മറിച്ച് ഒരു ഭരണഘടനാ അസംബ്ലിയാണ്.

619
00:53:08,600 --> 00:53:12,400
എന്നാല്‍ ഒരു റഫറണ്ടം ഉണ്ടായിരുന്നു,
പക്ഷേ, ഞങ്ങൾ ഈ ഭരണഘടനാമാറ്റത്തിന്  വോട്ട് ചെയ്തു.

620
00:53:12,560 --> 00:53:16,240
പ്രതീകാത്മകമായി, ഞങ്ങള്‍ക്കറിയാം
ഇത് പ്രധാനപ്പെട്ട ഒരു ആദ്യപടിയാണെന്ന്.

621
00:53:16,400 --> 00:53:20,160
കാരണം

622
00:53:20,320 --> 00:53:23,040
സൈനികസ്വേച്ഛാധിപത്യത്തിന്റെ നിയമങ്ങളാൽ
നിയന്ത്രിക്കപ്പെടുന്ന ഒരു രാജ്യത്ത് ജീവിക്കുക്കുകയെന്നതും

623
00:53:23,200 --> 00:53:26,040
നമ്മുടെ ചരിത്രത്തിലെ ഭയാനകമായ ഒരു കാലഘട്ടത്തിന്റെ

624
00:53:26,200 --> 00:53:28,440
അനന്തരഫലങ്ങൾ അനുഭവിച്ചുകൊണ്ടേയിരിക്കുകയെന്നതും

625
00:53:30,560 --> 00:53:32,440
അങ്ങേയറ്റം അക്രമാസക്തമായ ഒന്നാണ്.

626
00:53:32,600 --> 00:53:35,600
ഇത് ആദ്യപടിയാണെന്ന് ഞങ്ങൾക്കറിയാം,

627
00:53:35,760 --> 00:53:38,640
എന്നാൽ ഞങ്ങൾ ആവശ്യപ്പെടുന്ന മാറ്റത്തിനായി
ഏറെദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.

628
00:53:38,800 --> 00:53:41,200
അതൊരു സാമൂഹിക-സാംസ്കാരിക മാറ്റമാണ്.

629
00:53:41,360 --> 00:53:43,560
അതുകൊണ്ടാണ് ഞങ്ങൾ സ്ത്രീകൾ വിചാരിക്കുന്നത്

630
00:53:43,720 --> 00:53:46,600
ഈ ജനകീയ പ്രക്ഷോഭത്തിന്റെ, കലാപത്തിന്റെ ആവശ്യങ്ങൾ,

631
00:53:46,760 --> 00:53:49,520
സ്ത്രീപക്ഷ ആവശ്യങ്ങൾകൂടിയാണ് എന്ന്.

632
00:53:49,680 --> 00:53:51,400
അതിനാൽ, ഇതിന്റെ പരിഹാരങ്ങൾ

633
00:53:51,560 --> 00:53:54,520
ഫെമിനിസ്റ്റ് വീക്ഷണകോണിൽ നിന്നാണ് ഉണ്ടാകേണ്ടത്.

634
00:53:54,680 --> 00:53:57,880
ഒരു ലൈംഗിക ദുരുപയോഗപ്രശ്നം പോലെ

635
00:53:58,080 --> 00:54:02,000
ഇതൊരു നിസ്സാര ഡിമാന്റ് അല്ല.

636
00:54:02,160 --> 00:54:05,200
എല്ലാവരുടെയും ക്ഷേമത്തിലും

637
00:54:05,360 --> 00:54:07,560
അന്തസ്സിലുമാണ് അതൂന്നുന്നത്..

638
00:54:07,720 --> 00:54:12,240
എങ്ങിനെയെങ്കിലും കഴിയുക എന്നതല്ല,
നല്ലൊരു ജീവിതം നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

639
00:54:12,400 --> 00:54:16,800
ഈ നാട്ടിൽ ഇത്രയും കാലം ഞങ്ങള്‍
എങ്ങിനെയെങ്കിലും കഴിയുകമാത്രമായിരുന്നു..

640
00:54:17,000 --> 00:54:18,920
ഞങ്ങളുടെ അഭിപ്രായം എന്താണെന്നുവെച്ചാല്‍:

641
00:54:19,120 --> 00:54:22,160
നവ ലിബറൽ വ്യവസ്ഥിതിയാണ് കത്തിത്തീരേണ്ടത്.

642
00:54:22,320 --> 00:54:24,400
പുരുഷാധിപത്യമാണ് ഇല്ലാതാവേണ്ടത്.

643
00:54:24,560 --> 00:54:27,320
ദുഷിച്ച എല്ലാ അധികാര സ്ഥാപനങ്ങളും കത്തിത്തീരണം.

644
00:54:27,480 --> 00:54:28,840
ഞങ്ങളിന്നു കഴിയുന്ന ദയനീയാവസ്ഥയെ

645
00:54:29,040 --> 00:54:31,640
നിലനിര്‍ത്തുന്ന എല്ലാം കത്തിത്തീരണം.

646
00:54:31,800 --> 00:54:35,480
സമൂഹത്തിൽ ഇത്തരം സ്ഥാപനങ്ങൾക്കൊപ്പം

647
00:54:35,640 --> 00:54:37,280
ഞങ്ങള്‍ക്കിനി ജീവിക്കാനാവില്ല

648
00:54:37,440 --> 00:54:38,640
അതൊരിക്കലും ഇനി സാധ്യമല്ല.

649
00:54:38,800 --> 00:54:41,720
ഈ സൂക്ഷ്മസാമൂഹിക മാറ്റത്തിനായി ഞങ്ങൾ ആഗ്രഹിക്കുന്നു.

650
00:54:41,880 --> 00:54:44,440
ഇത് പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം,
പക്ഷേ, ഘട്ടം ഘട്ടമായി അതിലെത്തണം.

651
00:54:44,600 --> 00:54:47,520
ഭരണഘടനയുടെ തിരുത്തിയെഴുതൽ അതിലുള്‍പ്പെടും.

652
00:54:47,680 --> 00:54:52,400
ആ അടിസ്ഥാനമാറ്റം കാണാനാണ് ഞങ്ങള്‍ ജീവിക്കുന്നത്.

653
00:54:52,560 --> 00:54:55,520
എല്ലാത്തരം അടിച്ചമർത്തലുകളും അവസാനിക്കുന്നതുവരെ,

654
00:54:55,680 --> 00:54:58,360
ഞങ്ങൾ ഒരേ പ്രശ്നങ്ങൾ തന്നെ നേരിടേണ്ടിവരും,

655
00:54:58,520 --> 00:54:59,720
അതാണ് യാഥാർത്ഥ്യം.

656
00:54:59,880 --> 00:55:02,080
കാരണം അത് വളരെ വൃത്തികെട്ട ഒരു സംവിധാനമാണ്.

657
00:55:02,240 --> 00:55:05,200
നിർഭാഗ്യവശാൽ, നന്നായി ആസൂത്രണംചെയ്ത് കെട്ടിപ്പടുത്തത്.

658
00:55:14,440 --> 00:55:16,880
<i> ജനിച്ചതിന് ഞങ്ങളെ ശിക്ഷിക്കുന്ന<i>

659
00:55:18,560 --> 00:55:20,800
<i>ന്യായാധിപനാണ് പുരുഷാധിപത്യം.<i>

660
00:55:22,920 --> 00:55:24,280
<i>ഞങ്ങള്‍ക്കുമേല്‍ നിങ്ങൾ നടത്തുന്ന അക്രമങ്ങള്‍<i>

661
00:55:26,320 --> 00:55:28,880
<i>ഞങ്ങളുടെ തെറ്റുകളാളല്ല.<i>

662
00:55:29,080 --> 00:55:32,800
<i>ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റേയോ, ഞങ്ങളുടെ വസ്ത്രത്താലോ അല്ല.<i>

663
00:55:33,000 --> 00:55:36,440
<i>ഞങ്ങളുടെ തെറ്റുകളാളല്ല.<i>
<i>ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റേയോ, ഞങ്ങളുടെ വസ്ത്രത്താലോ അല്ല..<i>

664
00:55:36,600 --> 00:55:38,920
<i>ബലാത്സംഗികള്‍ നിങ്ങളാണ്!<i>

665
00:55:40,560 --> 00:55:43,040
<i>ബലാത്സംഗികള്‍ നിങ്ങളാണ്!<i>

666
00:55:44,680 --> 00:55:46,640
<i>പോലീസുകാരാണ്...<i>

667
00:55:48,200 --> 00:55:50,000
<i>ജഡ്ജിമാരാണ്..<i>

668
00:55:51,000 --> 00:55:52,760
<i>ഈ രാഷ്ട്രമാണ്..<i>

669
00:55:53,720 --> 00:55:55,560
<i>ഇവിടുത്തെ പ്രസിഡന്റാണ് ..<i>

670
00:55:57,280 --> 00:56:00,680
<i>അടിച്ചമർത്തൽ ഭരണകൂടം ഒരു ആൾക്കൂട്ട ബലാത്സംഗിയാണ്!<i>

671
00:56:00,840 --> 00:56:04,640
<i>അടിച്ചമർത്തൽ ഭരണകൂടം ഒരു ആൾക്കൂട്ട ബലാത്സംഗിയാണ്!<i>

672
00:56:32,520 --> 00:56:33,840
മാസങ്ങളോളം,

673
00:56:34,280 --> 00:56:38,920
പലരും വിസമ്മതത്തിന്റെ ശബ്ദം മുഴക്കിക്കൊണ്ടിരുന്നു.

674
00:56:40,080 --> 00:56:42,720
അത് രോഷത്തിന്റെ ശബ്ദമാണ്,

675
00:56:43,560 --> 00:56:45,840
ഒരു പരിഹാരമുണ്ടാകുന്നതുവരെ നിര്‍ത്താന്‍ സാധ്യമല്ലാത്ത

676
00:56:46,040 --> 00:56:49,880
പ്രതിഷേധത്തിന്റെ ഒരു സിംഫണി.

677
00:56:54,720 --> 00:56:57,480
ഞാൻ അംഗീകരിക്കുന്നു, അല്ലാതെന്തുചെയ്യും?

678
00:56:58,920 --> 00:57:01,680
ഞാൻ അംഗീകരിക്കുന്നു!

679
00:57:03,680 --> 00:57:08,200
ചിലിയൻ സമൂഹത്തിന്റെ ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള

680
00:57:08,360 --> 00:57:11,120
യഥാർത്ഥ ജനാധിപത്യം സൃഷ്ടിക്കാനുള്ള അവസരം ഇന്നുനമുക്കുണ്ട്.

681
00:57:11,280 --> 00:57:12,560
ഞങ്ങൾക്ക് ഒരിക്കലും അതുണ്ടായിട്ടില്ല.

682
00:57:12,720 --> 00:57:14,640
ഈ മുപ്പതു വർഷത്തെ ജനാധിപത്യത്തിൽ

683
00:57:14,800 --> 00:57:18,680
നമ്മുടെ ബഹുസ്വരത ഇവിടുത്തെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ
ഒരിക്കലും പ്രതിനിധീകരിക്കപ്പെട്ടിട്ടില്ല.

684
00:57:18,840 --> 00:57:22,560
രാഷ്ട്രീയക്കളികള്‍ ശരിയായ റിപ്പോർട്ടുകളെ വ്യാജമാക്കുന്നു.

685
00:57:22,720 --> 00:57:25,200
ഒട്ടേറെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കിലും

686
00:57:25,360 --> 00:57:27,640
അവർ ചില പൊതുനയങ്ങള്‍ക്ക് തടയിടുന്നു.

687
00:57:30,920 --> 00:57:35,480
പ്രത്യേകമായും ഓരോ പ്രശ്നത്തെയും
അഭിമുഖീകരിക്കണമെന്നാണ് ഞാൻ കരുതുന്നത്.

688
00:57:35,640 --> 00:57:40,240
രാഷ്ട്രീയത്തിന്റെ അമിതവരേണ്യതയും അധികാരകേന്ദ്രീകരണവും

689
00:57:40,400 --> 00:57:42,840
ചില വിഭാഗങ്ങളെ ഒഴിവാക്കലുമാണ് ചിലിയിലെ പ്രധാന പ്രശ്നങ്ങൾ,

690
00:57:43,040 --> 00:57:46,280
വളരെയേറെക്കാലം ഇന്ത്യൻ ജനതയുടെ പ്രാതിനിധ്യം

691
00:57:46,440 --> 00:57:48,440
നിഷേധിച്ചതുപോലെ.

692
00:57:48,800 --> 00:57:52,600
അധികാരകേന്ദ്രീകരണത്തിൽ അധിഷ്ഠിതമായ 
രാഷ്ട്രീയവ്യവസ്ഥിതിയുള്ള ചിലി

693
00:57:52,760 --> 00:57:56,680
ഏറ്റവും യാഥാസ്ഥിതിക രാജ്യങ്ങളിലൊന്നാണ്, 
അതൊട്ടും പുരോഗമിച്ചിട്ടില്ല.

694
00:57:57,120 --> 00:57:58,320
നിലവിലെ അവസ്ഥയില്‍,

695
00:57:58,480 --> 00:58:01,400
പ്രധാനമായും പ്രായമായ പുരുഷന്മാരുടെ സങ്കേതമാണ് 
ചിലിയിലെ കോൺഗ്രസ്.

696
00:58:01,560 --> 00:58:03,560
എല്ലാവരുമതില്‍ പരസ്പരം ബന്ധപ്പെട്ടവരാണ്.

697
00:58:03,720 --> 00:58:07,240
വ്യത്യസ്ത നിലകളിലുള്ള പങ്കാളിത്തം ജനങ്ങള്‍ ആവശ്യപ്പെടുന്ന

698
00:58:08,000 --> 00:58:09,520
സവിശേഷമായ ഒരു രാഷ്ട്രീയ കാലഘട്ടത്തിൽ

699
00:58:09,680 --> 00:58:13,560
ഇത് ശരിക്കും അസ്വീകാര്യമായ ഒരു വരേണ്യതയാണ്

700
00:58:14,040 --> 00:58:16,280
<i>എവിടെ, എവിടെ</i>

701
00:58:16,440 --> 00:58:18,520
<i>എവിടെയാണ് ജനങ്ങള്‍?</i>

702
00:58:18,840 --> 00:58:23,480
<i>ജനങ്ങളെല്ലാം തെരുവിലാണ്</i>
<i>അവരുടെമാനം വീണ്ടെടുക്കാന്‍!</i>

703
00:58:49,440 --> 00:58:52,680
തെരഞ്ഞെടുക്കപ്പെട്ട അസംബ്ലി ഈ നിമിഷം!

704
00:58:52,840 --> 00:58:56,920
തെരഞ്ഞെടുപ്പ് പ്രക്രിയ നമ്മെ അനിശ്ചിതത്വത്തിലേക്ക് നയിക്കാം.

705
00:58:57,120 --> 00:59:00,840
ആ അനിശ്ചിതത്വം ഉത്കണ്ഠയും ഭയവും സൃഷ്ടിച്ചേക്കാം.

706
00:59:01,040 --> 00:59:04,200
എന്നാൽ ഒരു നയത്തിന്റെ നിയമസാധുതയ്ക്ക് അത് അത്യാവശ്യമാണ്.

707
00:59:04,360 --> 00:59:06,360
അനിശ്ചിതത്വമില്ലെങ്കിൽ,

708
00:59:06,760 --> 00:59:07,920
അവിടെ ജനാധിപത്യമില്ല.

709
00:59:12,000 --> 00:59:13,400
സംഭവിക്കുന്നതെല്ലാം നല്ലതിനാണ്.

710
00:59:13,560 --> 00:59:17,160
പക്ഷെ അതുനേരത്തെ സംഭവിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

711
00:59:17,320 --> 00:59:21,240
അങ്ങിനെയെങ്കില്‍ ഇവിടെയെത്താൻ നമുക്ക് 400 പേരുടെ കണ്ണിന്റെ
വിലകൊടുക്കേണ്ടിവരില്ലായിരുന്നു.

712
00:59:31,720 --> 00:59:36,360
എന്റെ മിക്കവാറും എല്ലാസിനിമകളിലും ദേശീയ സ്റ്റേഡിയമുണ്ടാകും,

713
00:59:36,720 --> 00:59:39,600
ഞാനൊരു ഫുട്ബോൾ കളിക്കാരനെന്നതുപോലെ.

714
00:59:41,160 --> 00:59:42,600
ഏകാധിപത്യത്തിന്റെ കാലത്ത്,

715
00:59:42,760 --> 00:59:46,680
പിനോഷെയുടെ ഏറ്റവും വലിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായിരുന്നു ഇത്.

716
00:59:47,040 --> 00:59:50,920
ആയിരക്കണക്കിനാളുകളോടൊപം ഞാൻ ഇവിടെ തടവിലടക്കപ്പെട്ടിരുന്നു.

717
00:59:53,200 --> 00:59:55,880
അതെന്നെ എന്നെന്നേക്കുമായി,
ഞാനാരാണെന്നടയാളപ്പെടുത്തി.

718
00:59:59,640 --> 01:00:03,920
ഇപ്പോള്‍ ആ സ്റ്റേഡിയം 
ഒരു പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുകയാണ്.

719
01:00:04,680 --> 01:00:05,640
ഇന്നാണ്,

720
01:00:05,800 --> 01:00:08,880
പിനോഷെയുടെ ഭരണഘടനയുടെ 
അന്ത്യത്തിനായി ജനങ്ങൾ വോട്ട് ചെയ്യുന്നത്.

721
01:00:09,080 --> 01:00:11,080
പുതിയൊരെണ്ണം സൃഷ്ടിക്കാനായി.

722
01:00:12,520 --> 01:00:14,280
ജനങ്ങളുടെ സമ്മർദ്ദത്തെ മറികടക്കാന്‍,

723
01:00:14,440 --> 01:00:18,880
ഈ ജനഹിതപരിശോധന സംഘടിപ്പിക്കാതെ

724
01:00:19,400 --> 01:00:21,680
സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും മറ്റ് വഴികളില്ലായിരുന്നു.

725
01:00:23,800 --> 01:00:26,720
അന്നുതന്നെ അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തു.

726
01:00:28,520 --> 01:00:32,280
80% വോട്ടും ലഭിച്ചത് പുതിയ ഭരണഘടനയുണ്ടാക്കാനായി

727
01:00:32,440 --> 01:00:34,800
ഒരു ഭരണഘടനാ അസംബ്ലി രൂപീകരിക്കുന്നതിനായാണ്.

728
01:00:36,640 --> 01:00:40,160
അതാണ് ഈ സാമൂഹിക പ്രക്ഷോഭത്തിന്റെ വിജയം.

729
01:01:24,640 --> 01:01:26,360
ദീർഘകാലമായി,

730
01:01:26,520 --> 01:01:30,080
രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ കേന്ദ്രവും ഹൃദയവും

731
01:01:30,400 --> 01:01:32,840
പാർലമെന്റായിരുന്നു.

732
01:01:34,480 --> 01:01:37,480
ചർച്ചകള്‍ക്കും സംവാദങ്ങള്‍ക്കും

733
01:01:37,760 --> 01:01:40,520
അംഗീകരിക്കപ്പെട്ടതോ നിരസിച്ചതോ ആയ 
നിയമങ്ങള്‍ക്കുമുള്ള ഒരിടം.

734
01:01:42,240 --> 01:01:45,840
1973-ലെ പട്ടാളഅട്ടിമറിക്ക് ശേഷം,

735
01:01:46,280 --> 01:01:48,640
സ്വേച്ഛാധിപതിയായ പിനോഷെ അതുപിരിച്ചുവിടുകയും.

736
01:01:48,800 --> 01:01:51,280
ആളുകളെ ഒഴിപ്പിച്ചതിനുശേഷം ഉപേക്ഷിക്കുകയും ചെയ്തു.

737
01:01:52,000 --> 01:01:55,120
വർഷങ്ങളായി ഇത് ശൂന്യമായി കിടന്നു.

738
01:02:07,160 --> 01:02:11,800
"ബാറ്റില്‍ ഓഫ് ചിലി" എടുക്കുമ്പോള്‍ ഞാനിവിടെ 
ധാരാളം ചിത്രീകരിച്ചിട്ടുണ്ട്.

739
01:02:12,280 --> 01:02:14,160
പാർലമെന്റ് അംഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ച്

740
01:02:14,320 --> 01:02:18,120
ഞാനിവിടെ വരികയും പോവുകയും ചെയ്തു.

741
01:02:19,160 --> 01:02:25,040
എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കളിയുടെ
ഒരിക്കലുമവസാനിക്കാത്ത ആ ലോകം ഒരു നിഗൂഢതയായിരുന്നു.

742
01:02:26,040 --> 01:02:31,040
ഈ ഇടനാഴികളും ഇതിലൂടെ വരുന്നവരുടെയും പോകുന്നവരുടെയും
ബഹളവും ഞാനോർക്കുന്നു.

743
01:02:32,320 --> 01:02:33,880
സെഷനുകളുടെ ഇടവേളകളില്‍ അവർ വിളമ്പിയ
പുകയും ചായഗ്ലാസുകളും നിറഞ്ഞ

744
01:02:34,440 --> 01:02:38,720
ഒരു കൂടായിരുന്നു അത്.

745
01:02:51,200 --> 01:02:55,320
ഇന്ന്, ചരിത്രം റിപ്പയര്‍ ചെയ്യുംപോലെ

746
01:02:55,480 --> 01:02:59,840
ഈ സ്ഥലം ഒടുവിൽ അതിന്റെ ഉദ്ദേശ്യം വീണ്ടെടുക്കുകയാണ്.

747
01:03:01,040 --> 01:03:05,080
ഇവിടെയിരുന്നാണ് ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ

748
01:03:05,560 --> 01:03:09,560
വരും മാസങ്ങളിൽ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുക.

749
01:03:10,400 --> 01:03:13,520
രണ്ട് വർഷം മുമ്പ് ഇങ്ങനെയൊരു കാര്യംനടക്കുമെന്ന്

750
01:03:13,880 --> 01:03:16,320
ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല

751
01:03:20,400 --> 01:03:21,560
ചെസ്സിൽ,

752
01:03:21,720 --> 01:03:24,760
ഏറ്റവും പ്രധാനപ്പെട്ട കരുക്കള്‍ കാലാളുകള്‍ ആണ്.

753
01:03:24,920 --> 01:03:26,680
പക്ഷേ ആരും അത് പറയില്ല.

754
01:03:27,120 --> 01:03:29,440
ആളുകൾ അത് രാജ്ഞിയാണെന്ന് വിചാരിക്കുന്നു.

755
01:03:29,600 --> 01:03:32,440
ശരി, ഞാനിതിനെ പ്രതീകാത്മകതമായാണ് കാണുന്നത്.

756
01:03:32,600 --> 01:03:34,280
ഇവിടെ എട്ട് കാലാളുകളുണ്ട്.

757
01:03:34,440 --> 01:03:37,240
ഇനി ഈ എട്ട് പേരും ഒരുമിച്ച് പ്രവർത്തിക്കുയാണെങ്കില്‍,

758
01:03:37,400 --> 01:03:40,760
അവരായിരിക്കും എല്ലാം നിശ്ചയിക്കുക.

759
01:03:40,920 --> 01:03:43,280
മറ്റ് കരുക്കളുടെ ചലനങ്ങൾ,

760
01:03:43,440 --> 01:03:47,400
പ്രതിരോധത്തിന്റെ സ്ഥാനം, ആക്രമണതന്ത്രം എല്ലാം.

761
01:03:47,560 --> 01:03:49,000
കേന്ദ്രത്തെ നിയന്ത്രിക്കുന്നതോടെ അവര്‍

762
01:03:49,160 --> 01:03:51,800
മുഴുവൻ ചെസ്സ്ബോർഡും നിയന്ത്രിക്കും.

763
01:03:52,760 --> 01:03:56,400
ഈ സമ്മേളനത്തെ സംബന്ധിച്ചിടത്തോളം
ഇത് വളരെ വ്യക്തമാണെന്ന് ഞാൻ വിചാരിക്കുന്നു.

764
01:03:56,680 --> 01:03:58,040
വളരെ വ്യക്തം.

765
01:03:58,200 --> 01:03:59,240
നിരവധി ജനകീയ പങ്കാളിത്ത സംവിധാനങ്ങൾ

766
01:03:59,400 --> 01:04:02,640
ഞങ്ങൾ പാസാക്കി.

767
01:04:04,280 --> 01:04:05,640
പൊതുവായി പറഞ്ഞാല്‍,

768
01:04:06,080 --> 01:04:09,560
ഞങ്ങൾ കൺവെൻഷനിലെ അംഗങ്ങൾ,
ജനകീയസംവിധാനങ്ങളില്‍ നിന്നാണ് വരുന്നത്.

769
01:04:10,000 --> 01:04:12,080
ഞങ്ങൾ ഈ ജനങ്ങളുടെ ഭാഗമാണ്.

770
01:04:12,840 --> 01:04:16,520
ജനങ്ങള്‍ വെറുമൊരു സംഖ്യയല്ല, യാഥാർത്ഥ്യമാണ്.

771
01:04:16,680 --> 01:04:20,080
പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട

772
01:04:20,240 --> 01:04:24,120
റെഗുലേറ്ററി അല്ലെങ്കിൽ അതിലും പ്രധാനപ്പെട്ട
വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ

773
01:04:24,280 --> 01:04:26,560
ചരിത്രം പങ്കിടുന്ന അനുഭവമാണ് ഞങ്ങള്‍ക്കുണ്ടാവുന്നത്.

774
01:04:26,720 --> 01:04:29,040
പൊതുജനാരോഗ്യത്തെക്കുറിച്ച് 
ആരും ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.

775
01:04:29,200 --> 01:04:33,280
പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുള്ള കഥകളും 
ആരും പറഞ്ഞില്ലായിരുന്നു.

776
01:04:33,440 --> 01:04:35,840
ഞങ്ങൾ അവ നേരിട്ട് അനുഭവിക്കുകയായിരുന്നു.

777
01:04:36,440 --> 01:04:38,560
അത് വളരെ അമൂല്യമായിരുന്നു.

778
01:04:39,240 --> 01:04:42,360
നിരന്തരമായ സംവാദപ്രക്രിയയാണത്.

779
01:04:42,640 --> 01:04:45,600
മുതിര്‍ന്നവരെ, യുവജനങ്ങളെ, കുട്ടികളെ.

780
01:04:45,760 --> 01:04:49,560
ഞങ്ങള്‍ നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്നു.

781
01:04:49,880 --> 01:04:54,360
ഇത് വളരെ ഗൗരവമായ ഒരു പ്രക്രിയയാണെന്ന് 
ഞാൻ വിചാരിക്കുന്നു.

782
01:04:55,080 --> 01:04:57,400
ഞാൻ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും ഗൗരവമായപ്രക്രിയ.

783
01:04:57,560 --> 01:04:58,720
നിങ്ങളുടെ ജീവിതത്തിലെയോ?

784
01:04:59,440 --> 01:05:03,440
അതെ. അതൊരു ചെസ്സ് ടൂർണമെന്റിൽ കളിക്കുന്നതുപോലെയാണ്,
ഒരുപക്ഷേ എല്ലാ ദിവസവും.

785
01:05:03,840 --> 01:05:05,400
അത് വളരെ വളരെ ഗൗരവത്തിലുള്ളതാണ്.

786
01:05:12,680 --> 01:05:16,280
ഞങ്ങൾ ഈ പ്രക്രിയ ആരംഭിച്ചപ്പോൾ,

787
01:05:16,760 --> 01:05:21,040
ഭരണഘടനാ ഉള്ളടക്കത്തെക്കുറിച്ച് മാത്രമല്ല ഞങ്ങൾ ചിന്തിച്ചത്.

788
01:05:21,480 --> 01:05:23,000
ഞങ്ങൾ അത് ചെയ്തു. അതിനപ്പുറം ഒരു പുതിയ

789
01:05:23,160 --> 01:05:26,160
ഭരണഘടനയുണ്ടാക്കുന്നതിന്റെ വഴി ഞങ്ങള്‍ വികസിപ്പിച്ചു.

790
01:05:26,320 --> 01:05:30,080
ജനാധിപത്യ പശ്ചാത്തലത്തിൽ എഴുതിയ ..

791
01:05:30,240 --> 01:05:33,520
തുല്യതയോടെ ആദ്യമായി തയ്യാറാക്കിയ..

792
01:05:33,880 --> 01:05:36,280
അങ്ങിനെ ഒരു ആദ്യയാത്രയുടെ തുടക്കമായിരുന്നു അത്.

793
01:05:38,240 --> 01:05:41,920
പതിറ്റാണ്ടുകളായി, ഞങ്ങൾ ഭാഗികമായ കാര്യങ്ങൾക്കായി

794
01:05:42,120 --> 01:05:43,240
പോരാടുകയാണ്.

795
01:05:43,400 --> 01:05:47,000
സ്വതന്ത്രവും മാന്യവും ലിംഗഭേദമില്ലാത്തതുമായ
പൊതുവിദ്യാഭ്യാസത്തിന് വേണ്ടി ഞങ്ങൾ പോരാടുന്നു,

796
01:05:47,160 --> 01:05:52,120
ഹീനമായ പ്രകൃതിചൂഷണം നടത്തുന്ന 
പ്രൊജക്റ്റുകൾക്കെതിരെ ഞങ്ങൾ പോരാടുന്നു.

797
01:05:52,280 --> 01:05:54,760
ക്രമേണ, ഞങ്ങളൊരു പൊതുകാഴ്ചപ്പാടില്‍ എത്തിച്ചേര്‍ന്നു.

798
01:05:54,920 --> 01:05:57,320
പുരുഷാധിപത്യ അക്രമത്തിനെതിരെ ഞങ്ങൾ പോരാടാന്‍ തുടങ്ങി.

799
01:05:57,480 --> 01:06:00,600
ഒരുപക്ഷേ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിൽ ഒന്നാണത്.

800
01:06:01,640 --> 01:06:05,760
എന്നാലിപ്പോൾ ഞങ്ങൾ എല്ലാപ്രശ്നങ്ങളെയും
ഒരേസമയം അഭിസംബോധന ചെയ്യുന്നുണ്ട്.

801
01:06:06,560 --> 01:06:07,800
എല്ലാത്തിനെയും.

802
01:06:08,000 --> 01:06:11,000
അത് മിക്കവാറും ഒരു ഭൂകമ്പത്തിന് വരെ കാരണമായേക്കാം.

803
01:06:12,920 --> 01:06:14,720
എന്റെ പേര് വാലന്റീന മിറാൻഡ.

804
01:06:14,880 --> 01:06:16,040
ഞാൻ ലോ എസ്‌പെജോയിലാണ് താമസിക്കുന്നത്,

805
01:06:16,200 --> 01:06:18,640
ചിലിയിലെ ഏറ്റവും ദരിദ്രമായ മുനിസിപ്പാലിറ്റികളിൽ ഒന്നില്‍.

806
01:06:18,800 --> 01:06:20,760
ഞാൻ ഒരു പരിഷ്‌ക്കരണവാദിയും സ്വവർഗാനുരാഗിയുമാണ്.

807
01:06:20,920 --> 01:06:22,520
ഒരു ചെറുപ്പക്കാരിയായ ഫെമിനിസ്റ്റ്.

808
01:06:22,680 --> 01:06:26,040
ഫെഡറേഷൻ ഓഫ് ഹൈസ്കൂൾ അസോസിയേഷന്റെ മുൻപ്രതിനിധി,

809
01:06:26,200 --> 01:06:28,160
കുടുംബത്തില്‍ നിന്ന് ആദ്യമായി യൂണിവേഴ്സിറ്റിയിലെത്തിയവള്‍.

810
01:06:28,320 --> 01:06:31,920
എളിയ കുടുംബത്തിൽ നിന്നും
പൊതുവിദ്യാഭ്യാസത്തിൽ നിന്നും ജനിച്ചവള്‍.

811
01:06:32,120 --> 01:06:33,480
ചേരിയുടെ മകൾ.

812
01:06:33,640 --> 01:06:37,520
മയക്കുമരുന്ന്, ദാരിദ്ര്യം, അമിതപ്രകൃതിചൂഷണം
എന്നിവയ്ക്ക് നടുവിലാണ് ഞാൻ വളർന്നത്.

813
01:06:37,680 --> 01:06:39,840
ചുറ്റിലും മനുഷ്യാവകാശ ലംഘനവും അഴിമതിയും മാത്രം.

814
01:06:40,040 --> 01:06:44,320
21 വയസ്സായ, ചര്‍മ്മത്തില്‍ പാടുകളുള്ള,
തടിച്ച, അഴുക്കായ, ഇന്ത്യക്കാരിയായ ഒരുവള്‍.

815
01:06:44,480 --> 01:06:47,360
കമ്മ്യൂണിസ്റ്റ് യുവപ്രസ്ഥാനത്തിന്റെ
പ്രചാരകയെന്ന നിലയിൽ ഞാനഭിമാനിക്കുന്നു.

816
01:06:47,520 --> 01:06:51,640
ഇവിടെ ഉണ്ടാക്കപ്പെട്ട ഭരണഘടന
പരിസ്ഥിതിയെ മാനിക്കുന്നതും സ്ത്രീപക്ഷവും

817
01:06:51,800 --> 01:06:55,200
ബഹുത്വത്തെ ആദരിക്കുന്നതും സാംസ്കാരികവൈവിധ്യമുയര്‍ത്തിപ്പിടിക്കുന്നതും
ആയിരിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്.

818
01:06:55,360 --> 01:06:58,360
എല്ലാ മനുഷ്യരെയും അഭിവൃദ്ധിപ്പെടുത്താൻ അത് പര്യാപ്തമാകും.

819
01:06:58,720 --> 01:07:02,760
ഞാനൊരിക്കലും എന്റെ വേരുകള്‍ മറക്കില്ല,
കാരണം ഓർമ്മയാണ് നമ്മുടെ ഏറ്റവും മികച്ച സമരായുധം.

820
01:07:02,920 --> 01:07:04,440
മുത്തശ്ശീ..ഈ അവസരം നിങ്ങള്‍ക്കുകൂടിയുള്ളതാണ്.

821
01:07:04,600 --> 01:07:07,200
സാന്താ അഡ്രിയാനയിലെ പ്രതിഷേധക്കാരെ മോചിപ്പിക്കുക!

822
01:07:07,360 --> 01:07:09,840
ടേൺസ്റ്റൈലുകൾ മുതൽ കൺവെൻഷൻ വരെ!

823
01:07:10,040 --> 01:07:13,000
ഞങ്ങൾ വിദ്യാർത്ഥികളാണ് ഇതിനെ ഇവിടെ എത്തിച്ചത്,
വിനീതരായവരാണ് എപ്പോഴും വിജയിക്കുക.

824
01:07:13,160 --> 01:07:14,440
വളരെ നന്ദി!

825
01:07:15,880 --> 01:07:18,440
ഞാൻ ധൈര്യപൂര്‍വ്വം പറഞ്ഞു, എനിക്ക് പറയണമായിരുന്നു:

826
01:07:18,600 --> 01:07:20,040
"ചെറുപ്പക്കാര്‍ ഇവിടെത്തന്നെയുണ്ട്."

827
01:07:20,200 --> 01:07:21,440
രണ്ട് വർഷം മുമ്പ്,

828
01:07:21,600 --> 01:07:23,920
ഞങ്ങൾ സബ്‌വേ ടേൺസ്റ്റൈലുകൾക്ക് മുകളിലൂടെ ചാടി,

829
01:07:24,120 --> 01:07:26,480
ഇപ്പോൾ ഞാൻ പുതിയ ഭരണഘടന എഴുതുകയാണ്.

830
01:07:26,640 --> 01:07:29,600
അതിനാൽ, ഇത് ശരിക്കും...

831
01:07:30,440 --> 01:07:32,680
സന്തോഷകരമെന്നു മാത്രമല്ല,

832
01:07:34,680 --> 01:07:37,080
2019-ലെ അടിച്ചമർത്തലിൽ ഞങ്ങൾ അനുഭവിച്ചതെല്ലാം

833
01:07:38,080 --> 01:07:40,120
ഞങ്ങൾക്ക് സംഭവിച്ചതെല്ലാമാണ്

834
01:07:40,760 --> 01:07:43,840
ഇന്ന് നാം അനുഭവിക്കുന്ന ഈ അത്ഭുതകരമായ 
പ്രക്രിയയിലേക്ക് നയിച്ചത് .

835
01:07:44,040 --> 01:07:45,760
എന്ന് ഇപ്പോള്‍ അറിയുന്നത്

836
01:07:45,920 --> 01:07:50,000
ഏറ്റവും ആവേശകരമാണ്.

837
01:07:50,840 --> 01:07:55,040
ഞങ്ങൾ വിദ്യാർത്ഥികളാണ് ആദ്യ നീക്കം നടത്തിയത്,

838
01:07:55,560 --> 01:07:59,920
എന്നാൽ പിന്നീടത് ചിലിയൻ ജനതയുടെ 
ഒരു സാമൂഹികസമരമായി മാറി.

839
01:08:00,560 --> 01:08:02,720
നമ്മൾ  എഴുതുന്ന ഭരണഘടനയിലുള്ളത്

840
01:08:02,880 --> 01:08:06,920
"ഇതുമതി" എന്ന് പറഞ്ഞവരുടെ ആഗ്രഹങ്ങളാണ്.

841
01:08:07,120 --> 01:08:11,080
നമ്മൾ എല്ലാം കെട്ടിപ്പടുക്കണം, 
അത് നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്.

842
01:08:11,240 --> 01:08:13,920
നിർമ്മിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുക.

843
01:08:14,320 --> 01:08:17,040
പ്രതീക്ഷയോടെ പറയാം, ഭാവിയിൽ,

844
01:08:17,200 --> 01:08:20,480
നമുക്ക് ആ റെയില്‍വേ സ്റ്റേഷനിലെ ആ
ടേൺസ്റ്റൈലുകൾക്കെല്ലാം മുകളിലൂടെ ചാടേണ്ടിവരില്ല,

845
01:08:20,640 --> 01:08:23,640
കാരണം ഞാൻ അത് കേവലം ഒക്ടോബർ 18 ന് മാത്രം ചെയ്ത ഒന്നല്ല,

846
01:08:23,800 --> 01:08:26,880
ഇത്രയും ദൂരം എത്താൻ എനിക്ക് എത്രയോ തടസ്സങ്ങള്‍ ചാടേണ്ടിവന്നിരുന്നു.

847
01:08:42,400 --> 01:08:44,280
ഇതൊരു ഗംഭീര നിമിഷമാണ്.

848
01:08:44,440 --> 01:08:47,760
കൺവെൻഷനിലെ അംഗങ്ങളോട് 
ഞാൻ എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നു,

849
01:08:47,920 --> 01:08:49,200
ദയവായി.

850
01:08:52,440 --> 01:08:54,160
ഇപ്പോൾ,

851
01:08:54,880 --> 01:09:00,080
ജനറൽ റെഗുലേഷന്റെ ആർട്ടിക്കിൾ 79 അനുസരിച്ച്,

852
01:09:00,720 --> 01:09:04,200
പ്ലീനറി അസംബ്ലിക്ക് മുമ്പാകെ,
ഭരണഘടനാ സംവാദത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം

853
01:09:04,360 --> 01:09:08,400
ഞാൻ നിര്‍വ്വഹിക്കുന്നു.

854
01:09:08,560 --> 01:09:10,040
എലിസ ലോങ്കോൺ

855
01:09:10,360 --> 01:09:14,440
ഭരണഘടനാ കൺവെൻഷന്റെ പ്രസിഡന്റാണ്.

856
01:09:14,880 --> 01:09:17,480
ചിലിയുടെ ചരിത്രത്തിൽ അത്തരമൊരു സ്ഥാനം വഹിക്കുന്ന

857
01:09:17,640 --> 01:09:21,000
ആദ്യത്തെ മാപ്പൂച്ചെ വനിത കൂടിയാണ് അവർ.

858
01:09:24,200 --> 01:09:27,040
രാജ്യത്തുടനീളം സഞ്ചരിക്കുന്ന

859
01:09:27,200 --> 01:09:29,240
ശുദ്ധവായുവിന്റെ ഒരു ഗന്ധം അവര്‍ നമ്മെ അനുഭവിപ്പിക്കുന്നു.

860
01:09:30,480 --> 01:09:33,440
ഓരോ ദിവസവും നമ്മൾ പലപല കാര്യങ്ങളും കൈകാര്യം ചെയ്യുന്നു.

861
01:09:33,600 --> 01:09:38,160
എന്നാൽ ഈ പ്രക്രിയയിൽ പങ്കെടുക്കുന്നതിൽ
ഞാൻ വളരെ സന്തോഷവതിയാണ്.

862
01:09:39,800 --> 01:09:42,240
മാപ്പുചെ ജനതയുടെ കാര്യത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്.

863
01:09:42,400 --> 01:09:45,520
എന്നിൽ ഒരുപാട് അമാന്തം കാണുന്നവരും

864
01:09:45,680 --> 01:09:48,840
എന്നാൽ, അതേ സമയം, പ്രവർത്തിക്കാനായുള്ള
നിരവധി സാധ്യതകള്‍ കാണുന്നവരായ

865
01:09:49,040 --> 01:09:52,640
ചെറുപ്പക്കാരുടേയും സ്ത്രീകളുടെയും കാര്യത്തിലും ഞാൻ സന്തുഷ്ടയാണ്.

866
01:09:52,800 --> 01:09:57,560
അതെന്നെ അത്രമാത്രം സന്തോഷിപ്പിക്കുകയും
പരിവർത്തനത്തെക്കുറിച്ചുള്ള എന്റെ സ്വപ്നത്തിന് ചിറകുകള്‍ നൽകുകയും ചെയ്യുന്നു.

867
01:09:58,360 --> 01:09:59,880
ഞങ്ങൾ മുന്നോട്ട് പോകുകയാണ്,

868
01:10:00,400 --> 01:10:02,840
നമ്മൾ സ്വയം നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുംവരെ.

869
01:10:04,280 --> 01:10:06,240
ഞങ്ങൾ മാപ്പുചെകള്‍ പറയും:

870
01:10:06,400 --> 01:10:07,320
"മരിചിവേ",

871
01:10:07,480 --> 01:10:10,000
 "നമ്മൾ എല്ലായ്പ്പോഴും വിജയിക്കും" എന്നാണതിനർത്ഥം:

872
01:10:10,160 --> 01:10:14,720
ചരിത്രപരമായ പ്രാധാന്യമുള്ള ഒരു വാക്കാണിത്.

873
01:10:15,280 --> 01:10:17,480
കൂടാതെ അങ്ങേയറ്റം പ്രാദേശികമായതും.

874
01:10:17,640 --> 01:10:19,800
എന്റെ മുത്തശ്ശിയിൽ നിന്നാണ് ഞാനത് പഠിച്ചത്.

875
01:10:20,000 --> 01:10:23,160
അവരെന്തെങ്കിലും നേടിയപ്പോഴെല്ലാം
അവര്‍ പറഞ്ഞു: "മരിചിവേ!"

876
01:10:23,320 --> 01:10:27,560
എല്ലാ നേട്ടങ്ങളും ഈ വാക്കിനൊപ്പമാണ്
ഉണ്ടാവുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു.

877
01:10:28,320 --> 01:10:31,480
മരിചി എന്നാൽ "എന്നേക്കും"എന്നാണ്.
"മരിചിവേ" എന്നാല്‍

878
01:10:31,640 --> 01:10:33,160
"നമ്മൾ എല്ലായ്പ്പോഴും വിജയിക്കു"മെന്നും.

879
01:10:33,320 --> 01:10:35,640
നമ്മള്‍ക്ക് ഇങ്ങനെയും പ്രയോഗിക്കാം "മരിചി പോയേയു"

880
01:10:35,800 --> 01:10:38,400
"എന്റെ ജീവിതകാലം മുഴുവൻ
ഞാൻ നിന്നെ സ്നേഹിക്കും"എന്നാണതിനര്‍ത്ഥം.

881
01:10:38,560 --> 01:10:41,800
എല്ലാകാലത്തും നിലനിൽക്കുന്ന കാര്യങ്ങൾ
പ്രകടിപ്പിക്കാനായി "മരിചി " ഉപയോഗിച്ച്,

882
01:10:42,000 --> 01:10:44,640
നിങ്ങൾക്ക് വിവിധ പ്രയോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും

883
01:10:44,800 --> 01:10:47,000
വളരെ മനോഹരമായ ഒരു വാക്കാണത്.

884
01:10:55,680 --> 01:10:59,920
സാൽവഡോർ അലെൻഡെയുടെ കാലത്തുതന്നെ ആരംഭിച്ച

885
01:11:00,120 --> 01:11:03,080
സുസ്ഥിരമായ ചില മാറ്റങ്ങളിലും ഞങ്ങൾ വിശ്വസിച്ചിരുന്നു.

886
01:11:05,640 --> 01:11:07,480
ഞങ്ങൾ സന്തോഷിച്ചിരുന്നു,

887
01:11:07,760 --> 01:11:11,760
പക്ഷേ, പട്ടാളഅട്ടിമറി ഞങ്ങളുടെ
ജീവിതത്തെയും സ്വപ്നങ്ങളെയും തകർത്തു.

888
01:11:15,880 --> 01:11:19,120
ഇന്ന് ഞങ്ങള്‍ക്ക് പുതിയ പ്രതീക്ഷയുണ്ട്.

889
01:11:21,320 --> 01:11:24,040
ആ സ്വപ്നം ഒടുവിൽ സാക്ഷാത്കരിക്കുമെന്നും

890
01:11:24,200 --> 01:11:28,600
നമ്മൾ സങ്കൽപ്പിച്ച രാജ്യം യാഥാർത്ഥ്യമാകുമെന്നും
ഞാൻ വിചാരിക്കുന്നു.

891
01:11:32,520 --> 01:11:37,720
പത്തൊൻപതാം നൂറ്റാണ്ടിലെ സൈനിക നായകനായ

892
01:11:38,120 --> 01:11:41,760
ജനറൽ ബക്വെഡാനോയുടെ കാഴ്ചയ്ക്കുമുന്നില്‍

893
01:11:42,160 --> 01:11:45,480
ഈ ചത്വരം തെരുവുപോരാട്ടങ്ങളുടെ പ്രതീകമായി മാറിയിരിക്കുന്നു.

894
01:11:49,040 --> 01:11:53,320
ബക്വെഡാനോയും അദ്ദേഹത്തിന്റെ കുതിരയും ഒരിക്കലും സങ്കൽപ്പിച്ചിരിക്കില്ല

895
01:11:53,680 --> 01:11:58,400
അവരുടെ പ്രതിമകള്‍ ഈ പുതിയ സമരങ്ങളുടെ കേന്ദ്രമാകുമെന്ന്.

896
01:11:59,720 --> 01:12:02,240
ചെറുപ്പക്കാർ ഇവിടേക്കൊഴുകിയെത്തി

897
01:12:02,400 --> 01:12:07,040
ഈ ചത്വരത്തെ ഭാവിയുടെ നാടകശാലയാക്കാന്‍.

898
01:12:14,920 --> 01:12:18,440
വരാന്‍പോകുന്ന ഏറ്റവും വലിയ അപകടമെന്താണ്?

899
01:12:18,840 --> 01:12:20,080
ആദ്യത്തേത്,

900
01:12:20,240 --> 01:12:22,800
ഭരണഘടനാസമ്മേളനത്തിലുള്ള വിശ്വാസം
നഷ്‌ടപ്പെട്ടിരുന്നെങ്കില്‍ അത് സംഭവിക്കും.

901
01:12:23,000 --> 01:12:27,360
ഉദാഹരണത്തിന്, ഹിതപരിശോധനയ്‌ക്കെതിരായ
പ്രചാരണം വിജയിച്ചെങ്കില്‍

902
01:12:27,520 --> 01:12:28,720
സ്വേച്ഛാധിപത്യത്തിന്റെ

903
01:12:28,880 --> 01:12:31,840
ഭരണഘടനയായിരുന്നു അവശേഷിക്കുക.

904
01:12:32,040 --> 01:12:33,920
എന്നെ സംബന്ധിച്ചിടത്തോളം അത് ഭയങ്കരമായിരിക്കും.

905
01:12:34,120 --> 01:12:38,080
അത് സംഭവിച്ചാല്‍,
അതായിരിക്കും ഏറ്റവും മോശമായ കാര്യം.

906
01:12:38,600 --> 01:12:40,760
രണ്ടാമത്തെ അപകടം,

907
01:12:41,880 --> 01:12:44,000
പലതും ചേര്‍ന്ന് ഇപ്പോള്‍

908
01:12:44,320 --> 01:12:49,280
ദേശസ്‌നേഹത്തിന്റെ ഒരു ബോധത്തെ ആളിക്കത്തിക്കുന്നുണ്ട്.

909
01:12:50,800 --> 01:12:52,640
ചിലിയെ സംബന്ധിച്ചിടത്തോളം
അത് വളരെ വേദനാജനകമാണ്.

910
01:12:53,120 --> 01:12:57,000
ഈ രണ്ടും ഒന്നിച്ചാൽ
ഫലം ഭയാനകമായിരിക്കും.

911
01:12:57,160 --> 01:13:00,760
ഒന്നാമതായി, ഒരു പുതിയ ഭരണഘടന
സൃഷ്ടിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍

912
01:13:01,080 --> 01:13:02,600
അതിൽ നമ്മള്‍ വളരെ ഖേദിക്കേണ്ടിവരും.

913
01:13:02,760 --> 01:13:04,440
നമുക്ക് ഒരു പുതിയ ഭരണഘടന വേണമെന്നും
അതിനായാണ് പ്രതിരോധിക്കേണ്ടതെന്നും

914
01:13:04,600 --> 01:13:08,760
ഹിതപരിശോധനാസമയത്ത് പറഞ്ഞതിൽ 
ഖേദിക്കേണ്ടിവരികയും

915
01:13:08,920 --> 01:13:13,720
നമ്മെ ഒരടി കൂടി അത് പിന്നോട്ട് നയിക്കുകയും ചെയ്യും.

916
01:13:14,120 --> 01:13:17,320
രണ്ടാമതായി, ലാറ്റിനമേരിക്കയിലും
ലോകത്തെ മറ്റിടങ്ങളിലും സംഭവിച്ചതുപോലെ

917
01:13:17,480 --> 01:13:20,360
അത് ഒരിക്കൽ കൂടി ഈ രാജ്യത്തെ

918
01:13:20,520 --> 01:13:23,640
തീവ്ര വലതുപക്ഷശക്തിയെ പുനഃസ്ഥാപിക്കും.

919
01:13:23,800 --> 01:13:26,440
അത് അങ്ങേയറ്റം മാരകമായിരിക്കും.

920
01:13:28,240 --> 01:13:30,720
ചെസ്സും ഒരു പോരാട്ടമാണോ?

921
01:13:33,440 --> 01:13:36,800
തീര്‍ച്ചയായും, അതൊരു പോരാട്ടമാണ്, ഏറ്റുമുട്ടലാണ്.

922
01:13:39,320 --> 01:13:41,640
മീറ്റിംഗുകൾക്കും സംവാദങ്ങള്‍ക്കും ഉള്ള

923
01:13:41,800 --> 01:13:43,800
ഇടം കൂടിയാണിത്

924
01:13:45,120 --> 01:13:49,000
ചെസ്സ് ദേവതയായ കെയ്സയുടെ ഐതിഹ്യത്തില്‍,

925
01:13:49,520 --> 01:13:52,680
ചില ഘട്ടങ്ങളിലെങ്കിലും, യുദ്ധവുമായി ബന്ധമുള്ളവരോട് 
അവൾ പറയുന്നുണ്ട്:

926
01:13:52,840 --> 01:13:57,480
"ഇതില്‍ ശ്രദ്ധിക്കൂ, ചെസ്സ് ബോർഡിൽ യുദ്ധം ചെയ്യൂ" എന്ന്.

927
01:13:57,640 --> 01:14:00,480
"ചിന്തിക്കുക, ആശയവിനിമയം നടത്തുക, ഭാവനചെയ്യുക, സൃഷ്ടിക്കുക"

928
01:14:00,640 --> 01:14:03,000
"എന്നിട്ട് പുറത്ത് യുദ്ധം ചെയ്യുന്നത് നിർത്തുക".

929
01:14:03,160 --> 01:14:06,600
പക്ഷേ, പുറത്ത് യുദ്ധമുണ്ട്.

930
01:14:06,760 --> 01:14:08,200
ചിലര്‍ മരിക്കുന്നുണ്ട്.

931
01:14:08,720 --> 01:14:10,120
അതെ, തീർച്ചയായും.

932
01:14:10,520 --> 01:14:12,200
നിങ്ങള്‍ക്ക് നശിപ്പിക്കേണ്ടിവരും....

933
01:14:13,040 --> 01:14:14,680
അപ്പോള്‍ പകരം നിങ്ങൾ പിടിച്ചെടുക്കുകയാണ് വേണ്ടത്.

934
01:14:14,840 --> 01:14:17,280
നിങ്ങൾ പിടിച്ചെടുക്കുക, പക്ഷേ, ഒരിക്കലും കൊല്ലരുത്.

935
01:14:17,440 --> 01:14:18,440
ഞങ്ങൾ പിടിച്ചെടുക്കുന്നു.

936
01:14:18,600 --> 01:14:20,120
ഇവിടെ ന്യായമായ വിചാരണയുണ്ട്.

937
01:14:20,280 --> 01:14:22,920
രാജാവുപോലും ന്യായവിചാരണ അനുവദിക്കാറുണ്ട്.

938
01:14:45,520 --> 01:14:49,920
സംരക്ഷിക്കുന്നതിനായിട്ട്,
സൈന്യം ആ ശില്‍പ്പം അവിടുന്നുമാറ്റി.

939
01:14:50,280 --> 01:14:53,760
എന്നിട്ടും ആ ഒഴിഞ്ഞ തറയ്ക്ക് ചുറ്റും

940
01:14:53,920 --> 01:14:55,920
അവർ ഉയരത്തില്‍ മറകെട്ടി.

941
01:14:56,440 --> 01:14:58,640
അത് ജനങ്ങളില്‍ പ്രകോപനമുണ്ടാക്കി.

942
01:14:59,680 --> 01:15:04,360
പ്രക്ഷോഭത്തിന്റെ രണ്ടാം വാർഷികത്തിൽ

943
01:15:04,520 --> 01:15:05,640
വൻ ജനാവലിയാണ് ആ സ്ക്വയറിൽ ഒത്തുകൂടിയത്

944
01:16:44,240 --> 01:16:49,360
നാം ഒരു യുഗത്തിന്റെ അവസാനത്തിലെത്തിയിരിക്കുന്നു
എന്ന് എല്ലാ സൂചനകളും വെളിവാക്കി.

945
01:16:49,800 --> 01:16:53,000
ഒരു പുതുയുഗം ആരംഭിക്കുന്നതായി എനിക്ക് തോന്നി.

946
01:16:55,120 --> 01:16:57,360
അതേസമയത്ത്,

947
01:16:57,760 --> 01:17:01,480
റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റിനായി ചിലി വോട്ട് ചെയ്യുകയാണ്.

948
01:17:02,600 --> 01:17:06,040
ഗബ്രിയേൽ ബോറിക് വിജയിച്ചു.

949
01:17:07,360 --> 01:17:11,200
തീവ്ര വലതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ നിന്ന അദ്ദേഹം

950
01:17:11,640 --> 01:17:14,640
46 ലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്.

951
01:17:17,720 --> 01:17:20,120
യുവാക്കൾ, സ്ത്രീകൾ തുടങ്ങി

952
01:17:20,280 --> 01:17:23,040
മാറ്റം ആഗ്രഹിക്കുന്ന എല്ലാ ചിലിക്കാരോടും

953
01:17:23,200 --> 01:17:26,440
ഈ വലിയ വിജയത്തിന്, ഉറച്ച പിന്തുണയ്ക്ക്
അദ്ദേഹം നന്ദി പറഞ്ഞു.

954
01:17:39,680 --> 01:17:42,320
വായുവിന് യഥേഷ്ടം സഞ്ചരിക്കാവുന്നത്രയും വിശാലമായി

955
01:17:42,680 --> 01:17:45,080
അതിന്റെ ജാലകങ്ങൾ  തുറക്കുന്നതിന് ചിലിയെ പ്രാപ്തമാക്കുന്ന

956
01:17:45,240 --> 01:17:49,440
ഒരു പുതിയ വീടിന്റെ അടിത്തറയായി

957
01:17:49,840 --> 01:17:52,200
ഈ കല്ലുകൾ ഇപ്പോൾ വര്‍ത്തിക്കുന്നു.

958
01:17:56,680 --> 01:18:00,160
ഞാൻ ഒരു പുതിയ ഭാവനാരാഷ്ട്രത്തെ കാണാൻ തുടങ്ങിയിരിക്കുന്നു.

959
01:18:17,320 --> 01:18:18,880
ശുഭസായാഹ്നം, ചിലി!

960
01:18:21,600 --> 01:18:22,680
<i>വലിയ രാത്രി<i>

961
01:18:23,320 --> 01:18:26,840
<i>ആകെ സൗരഭ്യവാസന, ശുഭരാത്രി, ചിലി!<i>

962
01:18:29,240 --> 01:18:30,760
എല്ലാവർക്കും നന്ദി,

963
01:18:31,360 --> 01:18:33,360
നിങ്ങൾ ഓരോരുത്തര്‍ക്കും

964
01:18:33,520 --> 01:18:37,360
ചിലി എന്ന് നമ്മള്‍ വിളിക്കുന്ന
ഈ രാജ്യത്ത് താമസിക്കുന്ന എല്ലാ ജനങ്ങള്‍ക്കും.

965
01:18:40,280 --> 01:18:43,720
ഇന്ന്, പ്രത്യാശ ഭയത്തെ മറികടന്നു!

966
01:18:47,880 --> 01:18:52,080
നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ,
ഞാൻ വളരെ ദൂരെ നിന്നാണ് വരുന്നത്.

967
01:18:52,240 --> 01:18:56,200
തെക്ക് നിന്ന്, അന്റാർട്ടിക്കയുടെ അരികിലുള്ള മഗല്ലനിൽ നിന്ന്

968
01:18:56,360 --> 01:18:58,040
എനിക്ക് വയസ്സ് 35 ആയി.

969
01:19:00,480 --> 01:19:05,000
പക്ഷേ, എനിക്ക് പൂർണ്ണബോധ്യമുണ്ട്
ചരിത്രം നമ്മിൽ നിന്നല്ല ആരംഭിക്കുന്നതെന്നത്.

970
01:19:05,160 --> 01:19:07,600
ഒരു പിന്തുടര്‍ച്ചക്കാരനായാണ്‌ ഞാന്‍ സ്വയം വിചാരിക്കുന്നത്

971
01:19:08,120 --> 01:19:10,880
ഒരു നീണ്ട ചരിത്രപാതയുടെ പിന്തുടര്‍ച്ചയാണ്

972
01:19:11,080 --> 01:19:13,560
നമ്മുടെ പ്രക്ഷോഭമെന്നും.

973
01:19:13,720 --> 01:19:16,600
ജീവിതത്തിന്റെ വിവിധ സ്ഥാനങ്ങളിലിരുന്ന്

974
01:19:16,760 --> 01:19:20,560
നീതിക്കായി അശ്രാന്തമായി തിരഞ്ഞവരുടെ..

975
01:19:20,880 --> 01:19:22,920
ജനാധിപത്യത്തെ വികസിപ്പിക്കാനാഞ്ഞവരുടെ..

976
01:19:23,120 --> 01:19:25,400
മനുഷ്യാവകാശത്തെ മുറുകെപ്പിടിക്കാന്‍ ശ്രമിച്ചവരുടെ,

977
01:19:25,560 --> 01:19:27,400
സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ മുന്നില്‍നിന്നവരുടെ പിന്തുടര്‍ച്ച.

978
01:19:27,560 --> 01:19:31,200
നമ്മള്‍ ആരംഭിക്കുന്ന ഈ പുതിയ അധ്യായത്തിൽ എന്റെ ആ കുടുംബം,

979
01:19:31,360 --> 01:19:33,680
വീണ്ടും ഒന്നിക്കുന്നത് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

980
01:19:33,840 --> 01:19:36,360
നമുക്ക് ഒരിക്കലും നഷ്ടപ്പെടുത്താന്‍ സാധ്യമല്ലാത്ത

981
01:19:36,520 --> 01:19:38,200
ചരിത്രപരമായ മാറ്റത്തിന്റെ പുതുചക്രത്തെ
നാം അഭിമുഖീകരിക്കുകയാണ്.

982
01:19:39,920 --> 01:19:43,160
പ്രത്യേകമായും, നമ്മുടെ മാതൃരാജ്യത്തെ സ്ത്രീകളോട്

983
01:19:43,320 --> 01:19:45,680
ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു.

984
01:19:48,520 --> 01:19:52,040
ലഭിക്കാൻ പ്രയാസമുള്ള അവകാശങ്ങൾ സംരക്ഷിക്കാനായി

985
01:19:52,200 --> 01:19:56,520
രാജ്യമാസകലം അവർ ഒരുമിച്ചു.

986
01:19:58,480 --> 01:20:01,920
വോട്ടവകാശം പോലെ അടിസ്ഥാന സംഗതികളില്‍ നിന്ന്,

987
01:20:02,120 --> 01:20:06,280
സ്വന്തം ശരീരത്തിന്റെ മേലുള്ള അവകാശം വരെയുള്ളതിലേക്ക്.

988
01:20:07,880 --> 01:20:11,040
വിവേചനമില്ലായ്മയ്ക്കുള്ള അവകാശത്തിൽ നിന്ന്....

989
01:20:11,064 --> 01:20:31,064
മലയാളം ഉപശീര്‍ഷകം:
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍

