﻿0
00:00:09,000 --> 00:00:19,000
മലയാളം സബ് ടൈറ്റില്‍ : കെ രാമചന്ദ്രന്‍,
ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍


1
00:01:53,800 --> 00:01:58,319
NOSTALGIA FOR THE LIGHT
വെളിച്ചത്തിനായുള്ള ഗൃഹാതുരത

2
00:04:03,400 --> 00:04:05,799
കുറേക്കാലം കഴിഞ്ഞു വീണ്ടും ഞാന്‍ കാണുന്ന,

3
00:04:05,880 --> 00:04:08,799
പഴയ ജര്‍മന്‍ ടെലിസ്കോപ്പ്,

4
00:04:08,880 --> 00:04:10,479
ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്

5
00:04:10,560 --> 00:04:12,559
ചിലിയിലെ സാന്റിയാഗോവില്‍.

6
00:04:14,040 --> 00:04:17,879
വാനശാസ്ത്രത്തിലുള്ള എന്റെ ആവേശത്തിനു
ഇതിനോട് കടപ്പാടുണ്ട്.

7
00:04:21,520 --> 00:04:25,039
എന്റെ ശൈശവകാല വസതിയില്‍നിന്നു 

8
00:04:25,120 --> 00:04:26,959
വന്നിരിക്കാവുന്ന ഈ വസ്തുക്കള്‍,

9
00:04:27,040 --> 00:04:29,239
ശൈശവം കടന്നുപോയല്ലോ എന്ന് ചിന്തിച്ചുപോയ

10
00:04:29,320 --> 00:04:31,839
വിദ്ദൂരമായ ആ ഭൂതകാലനിമിഷത്തെ ഓര്‍മിപ്പിക്കുന്നു.

11
00:04:34,280 --> 00:04:37,839
അന്ന്,ചിലി സമാധാനത്തിന്റെ ഒരു തുരുത്തായിരുന്നു;

12
00:04:37,920 --> 00:04:40,399
ലോകത്തുനിന്ന് ഒറ്റപ്പെട്ട ഒന്ന്.

13
00:04:43,240 --> 00:04:45,559
കൊര്‍ഡിലെരയുടെ അടിവാരങ്ങളില്‍ 
ലോകത്തിന്റെ ഇതരഭാഗങ്ങളില്‍നിന്നു മാറിനിന്ന്

14
00:04:45,640 --> 00:04:49,999
സാന്റിയാഗോ ഉറക്കത്തിലാണ്ടു.

15
00:04:53,800 --> 00:04:56,799
ശാസ്ത്രകഥകളും നോവലുകളും

16
00:04:56,880 --> 00:04:59,159
ചന്ദ്രഗ്രഹണങ്ങളും

17
00:04:59,240 --> 00:05:03,639
കറുത്ത കണ്ണടവച്ചു സൂര്യനെ നോക്കലും 
എനിക്കിഷ്ടമായിരുന്നു.

18
00:05:06,520 --> 00:05:10,279
എന്റെ കയ്യില്‍ ആകാശത്തിന്റെ മാപ്പുണ്ടായിരുന്നു

19
00:05:10,360 --> 00:05:13,359
ചില നക്ഷത്രങ്ങളുടെ പേരുകള്‍ 
എനിക്ക് കാണാപ്പാഠമായി.

20
00:05:17,360 --> 00:05:20,239
അത് സ്വച്ഛമായ ഒരു നാടന്‍ ജീവിതമായിരുന്നു

21
00:05:20,320 --> 00:05:22,799
അവിടെ, ഒരിക്കലും ഒന്നും സംഭവിച്ചില്ല.

22
00:05:22,880 --> 00:05:25,199
റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമാര്‍

23
00:05:25,280 --> 00:05:28,599
അകമ്പടിയില്ലാതെ തെരുവുകളില്‍ നടന്നിരുന്നു.

24
00:05:33,480 --> 00:05:38,039
വര്‍ത്തമാന നിമിഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

25
00:05:59,440 --> 00:06:02,919
 ശാന്തമായ ഈ ജീവിതം
ഒരു ദിവസം അവസാനിച്ചു.

26
00:06:05,560 --> 00:06:10,999
ഒരു വിപ്ലവ വേലിയേറ്റം  
ഞങ്ങളെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി.

27
00:06:12,280 --> 00:06:15,719
ഞങ്ങളെ അലസനിദ്രയില്‍നിന്നുണര്‍ത്തിയ

28
00:06:15,800 --> 00:06:18,119
ഈ മഹദ് യത്നത്തിന്റെ ഭാഗമാവാന്‍ 
എനിക്ക് ഭാഗ്യമുണ്ടായി.

29
00:06:18,840 --> 00:06:23,559
പ്രതീക്ഷയുടെ ഈ കാലഘട്ടം
എന്നേക്കുമായി എന്റെ ആത്മാവില്‍ കോറിയിട്ടിരിക്കുന്നു.

30
00:06:28,720 --> 00:06:31,319
ഏതാണ്ട് അതേ കാലത്താണ്,

31
00:06:31,400 --> 00:06:34,799
ശാസ്ത്രം ചിലിയുടെ ആകാശവുമായി
പ്രണയത്തിലായത്.

32
00:06:36,920 --> 00:06:38,799
ഒരു സംഘം വാനശാസ്ത്രജ്ഞര്‍ 

33
00:06:38,880 --> 00:06:42,519
അറ്റക്കാമാ മരുഭൂമിയില്‍ 

34
00:06:42,600 --> 00:06:44,879
നക്ഷത്രങ്ങളെ തൊട്ടുനോക്കാമെന്നു കണ്ടെത്തി.

35
00:06:46,920 --> 00:06:49,999
ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ വന്ന്

36
00:06:50,080 --> 00:06:53,839
നക്ഷത്രധൂളിയില്‍ പുതഞ്ഞ്,

37
00:06:53,920 --> 00:06:57,479
ലോകത്തെ ഏറ്റവും വലിയ ടെലിസ്കോപ്പുകള്‍ സൃഷ്ടിച്ചു.

38
00:07:03,760 --> 00:07:05,199
കുറച്ചുകാലം കഴിഞ്ഞപ്പോള്‍,

39
00:07:05,280 --> 00:07:09,559
ഒരു പട്ടാള അട്ടിമറി
ജനാധിപത്യത്തെയം സ്വപ്നങ്ങളെയും

40
00:07:09,640 --> 00:07:11,399
ശാസ്ത്രത്തെയും തൂത്തുകളഞ്ഞു.

41
00:07:13,880 --> 00:07:16,879
നശീകരണമേഖലയില്‍കഴിയുമ്പോഴും,

42
00:07:16,960 --> 00:07:19,279
ചിലിയിലെ വാനശാസ്ത്രജ്ഞര്‍

43
00:07:19,360 --> 00:07:23,919
ജോലി തുടര്‍ന്നു; വിദേശത്തെ സഹപ്രവര്‍ത്തകര്‍
അവരെ പിന്തുണച്ചു.

44
00:07:46,360 --> 00:07:50,239
ഓരോന്നോരോന്നായി,
ആകാശത്തിന്റെ രഹസ്യങ്ങള്‍ 

45
00:07:50,320 --> 00:07:54,119
തെളിഞ്ഞ മഴപോലെ
നമ്മുടെമേല്‍ വീണു തുടങ്ങി.

46
00:07:55,960 --> 00:08:00,719
ചിലിയില്‍, ധാരാളം ആളുകള്‍ പങ്കിടുന്ന
ഒരാവേശമാണ് വാനശാസ്ത്രം.

47
00:08:00,800 --> 00:08:05,599
 ഇത്തരം ആയിരക്കണക്കിന് ഉത്സാഹികളില്‍ 
 ഒരാള്‍ മാത്രമാണ് ഞാന്‍.

48
00:08:14,320 --> 00:08:19,919
ഈര്‍പ്പമുള്ള നമ്മുടെ ഈ ഗ്രഹത്തില്‍
ഒട്ടും ഈര്‍പ്പമില്ലാത്ത

49
00:08:20,000 --> 00:08:23,239
ഒറ്റ പ്രദേശമേയുള്ളൂ.

50
00:08:24,720 --> 00:08:28,759
വിശാലമായ  അറ്റക്കാമാ മരുപ്പരപ്പ്.

51
00:08:39,360 --> 00:08:44,279
മനുഷ്യന്‍ ഏറെ വൈകാതെ
ചൊവ്വയിലൂടെ  നടക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു.

52
00:08:46,360 --> 00:08:49,439
എന്റെ കാല്‍ക്കീഴിലെ ഈ മണ്ണ്

53
00:08:49,520 --> 00:08:53,119
അങ്ങകലെയുള്ള ആ ലോകവുമായി
ഏറ്റവുമധികം സാമ്യമുള്ളതാണ്.

54
00:08:54,520 --> 00:08:56,399
ഇവിടെ യാതൊന്നും ഇല്ല.

55
00:08:56,480 --> 00:09:01,479
കീടങ്ങളോ, മൃഗങ്ങളോ, പക്ഷികളോ ഒന്നും.

56
00:09:02,560 --> 00:09:05,999
എന്നാലും, ഇത് ചരിത്രനിബിഡമാണ്.

57
00:09:18,360 --> 00:09:21,079
 10,000 വര്‍ഷങ്ങളായി,

58
00:09:21,160 --> 00:09:24,159
ഈ പ്രദേശം ഒരു  സഞ്ചാരമാര്‍ഗമാണ്.

59
00:09:25,600 --> 00:09:27,319
കല്ലിന്റെ നദികള്‍ 

60
00:09:27,400 --> 00:09:30,559
സ്വാഭാവിക പാതകളുണ്ടാക്കി.

61
00:09:30,640 --> 00:09:33,359
ലാമകളുടെ കച്ചവടസംഘങ്ങളും

62
00:09:33,440 --> 00:09:38,119
മറ്റു മനുഷ്യരും  ഉയര്‍ന്ന പീഠഭൂമിക്കും
കടലിനും ഇടയില്‍ വന്നും പോയും ഇരുന്നു.

63
00:09:44,360 --> 00:09:49,599
ഉപ്പ് കൊണ്ട് നിറഞ്ഞ,
ഉപേക്ഷിക്കപ്പെട്ട ഒരു പ്രദേശം,

64
00:09:49,680 --> 00:09:54,119
മനുഷ്യാവശിഷ്ടങ്ങള്‍ മമ്മി രൂപത്തിലും മറ്റു വസ്തുക്കള്‍ 
അതേപോലെയും കാലത്തില്‍ ഉറഞ്ഞുപോയ സ്ഥലം.

65
00:09:56,440 --> 00:09:58,119
വായു,

66
00:09:58,200 --> 00:10:00,679
സുതാര്യവും, നേര്‍ത്തതുമാണ്;

67
00:10:00,760 --> 00:10:02,759
ഓര്‍മയുടെ വിശാലമായ ഈ തുറന്ന പുസ്തകത്തിലെ 

68
00:10:02,840 --> 00:10:05,079
ഓരോപുറവും ഒന്നൊന്നായി  വായിക്കാന്‍

69
00:10:05,240 --> 00:10:07,559
 അത് നമ്മെ അനുവദിക്കുന്നു.

70
00:10:40,080 --> 00:10:41,839
ടെലിസ്കോപ്പുകള്‍ 

71
00:10:41,920 --> 00:10:44,399
പ്രപഞ്ചത്തിലേക്കുള്ള ജനാലകളാണ്.

72
00:10:44,480 --> 00:10:48,039
ഇവിടെയാണ് ആകാശവിസ്മയനിഗൂഢത
 ആരംഭിക്കുന്നത്.

73
00:10:48,120 --> 00:10:52,159
രാത്രിയുടെ നുറുങ്ങു വെട്ടത്തില്‍,
നക്ഷത്രങ്ങള്‍ നമ്മളെ നിരീക്ഷിക്കുന്നു.

74
00:12:42,240 --> 00:12:44,599
മണല്‍ തടാകങ്ങളുടെ  അടിത്തട്ടില്‍ 

75
00:12:44,760 --> 00:12:47,759
കല്ലായിമാറിയ മീനുകളും തോടുള്ള ജീവികളുമുണ്ട്.

76
00:12:47,840 --> 00:12:50,319
എന്റെ കൈകൊണ്ടു അവ പെറുക്കിയെടുക്കാം.

77
00:12:50,800 --> 00:12:55,119
കുന്നുകളും ഇന്ത്യക്കാര്‍ നിര്‍മിച്ച കോട്ടകളും 
ഒന്നായി അലിഞ്ഞുചേരുന്നു.

78
00:12:58,080 --> 00:13:02,199
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ പതിച്ച
ഉല്‍ക്കകള്‍ പോലെയാണ് അവ.

79
00:13:02,280 --> 00:13:04,959
അതിന്റെ വ്യാപ്തിയെ ബാധിക്കാവുന്നവ.

80
00:13:06,440 --> 00:13:07,959
ഞാന്‍എപ്പോഴും വിശ്വസിച്ചു പോന്നത്

81
00:13:08,120 --> 00:13:10,879
ഈ മണ്ണിന്റെ അടിയിലും
അല്ലെങ്കില്‍ കടലിന്റെ അടിത്തട്ടിലും,

82
00:13:10,960 --> 00:13:15,039
 പൂണ്ട്കിടക്കുന്ന അവസ്ഥയില്‍ 
നമ്മുടെ ഉദ്ഭവം കണ്ടെത്താമെന്നാണ്.

83
00:13:17,200 --> 00:13:22,279
എന്നാല്‍ ഇപ്പോള്‍, നമ്മുടെ വേരുകള്‍ 
അങ്ങ് ഉയരത്തിലാണ്,

84
00:13:22,360 --> 00:13:24,479
പ്രകാശത്തിനുമപ്പുറമാണ്
എന്നു നാം അറിയുന്നു.

85
00:14:34,120 --> 00:14:35,559
എവിടെനിന്നാണ് നമ്മള്‍ വരുന്നത്,

86
00:14:35,640 --> 00:14:38,199
എവിടെയാണുള്ളത്
എവിടെക്കാണ് പോകുന്നത് ?

87
00:14:38,840 --> 00:14:41,919
എവിടെനിന്നാണ് നമ്മള്‍ വരുന്നത്?
അതൊരു പ്രധാനപ്പെട്ട ചോദ്യമാണ്.

88
00:14:42,960 --> 00:14:47,239
നമ്മുടെ സംസ്കൃതികളുടെ  കാതലായ ചോദ്യം 
എന്നും അതായിരുന്നു ;

89
00:14:48,800 --> 00:14:51,319
മതങ്ങളുടെയും.

90
00:14:51,400 --> 00:14:53,839
ശാസ്ത്രത്തിന്റെ ലോകം ഇന്ന് 

91
00:14:53,920 --> 00:14:58,599
ശാസ്ത്രത്തെയും മതത്തെയും വേര്‍തിരിക്കാന്‍ ശ്രമിക്കുന്നു.

92
00:14:58,680 --> 00:15:02,159
അപ്പോഴും, മനുഷ്യന്‍ ഉയര്‍ത്താന്‍ ശ്രമിച്ച 
മൌലികമായ ചോദ്യങ്ങള്‍ 

93
00:15:02,240 --> 00:15:07,559
മതപരമായ  ഉറവിടവും ലക്ഷ്യവും ഉള്ളതായിരുന്നു.

94
00:15:07,640 --> 00:15:10,359
അതാണ്‌ എന്റെ അഭിപ്രായം.

95
00:15:14,440 --> 00:15:17,439
മനുഷ്യരാശിയുടെ, നമ്മുടെ ഗ്രഹത്തിന്റെ 
സൌരയൂഥത്തിന്റെ,

96
00:15:17,520 --> 00:15:19,919
ഉത്ഭവം  കണ്ടെത്തുകയാണ് വേണ്ടത്.

97
00:15:20,000 --> 00:15:24,399
എങ്ങിനെയാണ്  ഒരു ഗാലക്സി അല്ലെങ്കില്‍ ഒരു ഗ്രഹം 
അല്ലെങ്കില്‍ ഒരു നക്ഷത്രം ജനിച്ചത്‌ എന്നറിയണം.

98
00:15:24,480 --> 00:15:27,679
നമ്മുടെ ഉത്ഭവത്തെക്കുറിച്ചുള്ള 
ഈ ചോദ്യങ്ങള്‍ക്കെല്ലാം,

99
00:15:27,760 --> 00:15:31,199
ഉത്തരം  കണ്ടെത്താനാണ്‌ ഞങ്ങള്‍ വാനശാസ്ത്രജ്ഞരുടെ ശ്രമം.

100
00:15:32,680 --> 00:15:36,039
അത് ഒരിക്കലും അവസാനിക്കാത്ത ഒരു കഥയാണ്.

101
00:15:36,120 --> 00:15:39,759
വാനശാസ്ത്രജ്ഞനെ കാര്‍ന്നു തിന്നുന്നത് 
എല്ലാറ്റിന്റെയും "ഉത്ഭവ"മാണ്.

102
00:15:41,440 --> 00:15:45,519
വ്യത്യസ്ത ഗാലക്സികളെപ്പറ്റി ഞാന്‍ പഠിക്കുന്നു 
അവയുടെ ഉത്ഭവം നിഗൂഢമാണ്.

103
00:15:45,600 --> 00:15:48,839
അവ സ്വയം തകര്‍ന്നടിയാത്തത് എന്തുകൊണ്ടെന്ന്
നമുക്കറിഞ്ഞുകൂട.

104
00:15:49,880 --> 00:15:52,679
പ്രയാസമുള്ള ഈ ചോദ്യങ്ങളില്‍
വെളിച്ചം വീശാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

105
00:15:57,400 --> 00:15:58,879
അതാണ്‌ ശാസ്ത്രം.

106
00:15:58,960 --> 00:16:01,399
ഞങ്ങള്‍ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം 
കണ്ടെത്താന്‍ ശ്രമിക്കുന്നു,

107
00:16:01,480 --> 00:16:06,479
ഞങ്ങളുടെ കഴിവിന്റെ പരമാവധി;
അപ്പോള്‍ നാലെണ്ണം ഉയര്‍ന്നു വരും.

108
00:16:06,640 --> 00:16:09,639
അതാണ്‌ ശാസ്ത്രത്തിന്റെ  സ്വഭാവം.

109
00:16:09,720 --> 00:16:13,839
ഞങ്ങള്‍ക്ക് കാര്യക്ഷമതയില്ലെന്ന് ചിലര്‍ പറയും,

110
00:16:13,920 --> 00:16:17,959
രണ്ടു ചോദ്യത്തിന് ഉത്തരം പറയാന്‍ ശ്രമിച്ച്,
വേറെ നാല് ചോദ്യങ്ങള്‍ ഉയര്‍ത്തിയ തിന്റെ പേരില്‍.

111
00:16:18,040 --> 00:16:21,719
പക്ഷെ അതാണ്‌ ശാസ്ത്രം ; അതൊരിക്കലും
 അന്തിമതീരുമാനങ്ങളില്‍ എത്തുന്നില്ല.

112
00:16:24,440 --> 00:16:26,319
ഞാന്‍ ഇഷ്ടപ്പെടുന്നത് ഈ ഗുണമാണ്.

113
00:16:53,840 --> 00:16:57,519
ശാസ്ത്രത്തിന്റെ നിഗൂഢത അനന്തമാണ്‌.

114
00:16:58,280 --> 00:16:59,919
ഈ കുംഭഗോപുരങ്ങള്‍ക്ക് താഴെ 

115
00:17:00,000 --> 00:17:03,479
അകലെ അകലെനിന്നെത്തുന്ന.
മറ്റനേകം സന്ദേശങ്ങള്‍ കൂടിയുണ്ട്.

116
00:17:04,040 --> 00:17:08,359
കൊളംബസ്സിനും മുമ്പുള്ള ആട്ടിടയന്മാര്‍,
പാറയില്‍ കൊത്തിയ ഈ ചിത്രങ്ങള്‍ക്ക് 

117
00:17:08,440 --> 00:17:10,719
 1,000 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുണ്ട്.

118
00:17:12,960 --> 00:17:16,079
ഇവിടെ, മറ്റെവിടെയെന്നതിലുമുപരി,

119
00:17:16,160 --> 00:17:19,519
ഒരു രഹസ്യം വെളിപ്പെടുത്തുന്നുണ്ടെന്നു 

120
00:17:19,680 --> 00:17:21,319
ഞാന്‍ വിചാരിക്കുന്നു.

121
00:17:24,000 --> 00:17:25,719
നമ്മുടെ എല്ലാ ജീവിതാനുഭവങ്ങളും,

122
00:17:27,360 --> 00:17:30,879
ഈ സംഭാഷണമടക്കം  ,
ഭൂതകാലത്തില്‍ സംഭവിച്ചതാണ്.

123
00:17:30,960 --> 00:17:35,439
 കാലയളവ്‌ ഒരു സെക്കണ്ടിന്റെ 
പത്തു ലക്ഷത്തിലൊരംശമായാല്‍പ്പോലും.

124
00:17:35,520 --> 00:17:41,599
ഞാനിപ്പോള്‍ നോക്കുന്ന കാമറ 
ഏതാനും മീറ്റര്‍ അകലെയാണ്.

125
00:17:41,680 --> 00:17:49,599
അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സമയം  
എന്റെ വാച്ചില്‍ ഇപ്പോഴുള്ള സമയവുമായി തട്ടിച്ചു നോക്കുമ്പോള്‍


126
00:17:49,680 --> 00:17:53,239
പത്തു ലക്ഷത്തിലൊരംശമെങ്കിലും  ഭൂതകാലത്തിലാണ്.

127
00:17:53,680 --> 00:17:55,879
സിഗ്നല്‍ എത്തിച്ചേരാന്‍ സമയമെടുക്കും.

128
00:17:56,040 --> 00:17:58,919
കാമറയില്‍നിന്നോ നിങ്ങളില്‍നിന്നോ  
പ്രതിഫലിക്കുന്ന പ്രകാശം,

129
00:17:59,080 --> 00:18:02,119
ഒരു നിമിഷത്തിനു ശേഷമാണ് എന്നിലെത്തുക.

130
00:18:03,000 --> 00:18:07,599
ക്ഷണികമായ ഒരു നിമിഷം,
പ്രകാശത്തിനു വല്ലാത്ത വേഗതയുണ്ട്.

131
00:18:09,280 --> 00:18:12,359
ചന്ദ്രപ്രകാശം ഭൂമിയിലെത്താന്‍ എന്ത് സമയമെടുക്കും ?

132
00:18:12,440 --> 00:18:14,319
വെറും ഒരു സെക്കണ്ടില്‍ അല്പം അധികം.

133
00:18:14,480 --> 00:18:16,759
- സൂര്യപ്രകാശമോ?
- എട്ടു മിനുട്ട്.

134
00:18:17,480 --> 00:18:20,959
അപ്പൊ, നമ്മള്‍ വസ്തുക്കളെ 
 നോക്കുന്ന അതേ സമയത്തല്ലേ  കാണുന്നത്?

135
00:18:21,040 --> 00:18:23,199
അല്ല, അതാണ്‌ ഒരു കെണി.

136
00:18:23,360 --> 00:18:26,239
വര്‍ത്തമാനകാലം നിലനില്‍ക്കുന്നില്ല.

137
00:18:28,320 --> 00:18:29,919
അത് ശരിതന്നെ.

138
00:18:30,560 --> 00:18:33,559
നിലനില്‍ക്കാവുന്ന ഒരേ വര്‍ത്തമാനകാലം

139
00:18:33,640 --> 00:18:37,159
എന്റെ മനസ്സിലുള്ളതുമാത്രമാണ്.

140
00:18:37,320 --> 00:18:40,959
കേവല വര്‍ത്തമാനകാലത്തിന്റെ 
ഏറ്റവും അടുത്തെത്തുന്നത് അതാണെന്ന് പറയാം.

141
00:18:41,800 --> 00:18:44,079
അപ്പോള്‍പ്പോലുമല്ല !
ഞാന്‍ ചിന്തിക്കുമ്പോള്‍,

142
00:18:44,160 --> 00:18:47,959
എന്റെ ഇന്ദ്രിയങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ 
സിഗ്നല്‍ ഒരു നിമിഷമെടുക്കും.

143
00:18:48,040 --> 00:18:52,679
 "ഇത് ഞാനാണ് "എന്ന് ഞാന്‍ പറയുകയും 
എന്നെ തൊടുകയും ചെയ്യുന്നതിനിടയില്‍,

144
00:18:53,360 --> 00:18:55,399
സമയം കടന്നു പോകുന്നുണ്ട്.

145
00:19:01,000 --> 00:19:03,799
വാനശാസ്ത്രജ്ഞന്റെ മുഖ്യ ഉപകരണം കഴിഞ്ഞ കാലമാണ്.

146
00:19:03,880 --> 00:19:06,799
ഭൂതകാലത്തെ ഞങ്ങള്‍ ഉപയോഗിക്കുകയാണ്.

147
00:19:08,680 --> 00:19:11,479
ഭൂതകാലത്തില്‍ കഴിയുക ഞങ്ങള്‍ക്ക് ശീലമാണ്.

148
00:19:12,880 --> 00:19:14,159
അങ്ങനെയാണ് അതിന്റെ സ്ഥിതി.

149
00:19:14,320 --> 00:19:17,519
ഭൂതകാലത്തെപ്പറ്റി പഠിക്കുന്ന 
ഒരു പുരാവസ്തുശാസ്ത്രജ്ഞനെപ്പോലെ തന്നെ.

150
00:19:17,680 --> 00:19:19,199
കൃത്യമായും.

151
00:19:19,360 --> 00:19:22,319
അത്ര അകലെയല്ലാത്ത ഒരു ഭൂതകാലം,
പക്ഷെ അതൊക്കെ ഒന്ന് തന്നെ.

152
00:19:22,400 --> 00:19:25,919
- അയാള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു...
- അതെ.

153
00:19:26,000 --> 00:19:28,879
ചരിത്രകാരനും ചെയ്യുന്നത് ഇത് തന്നെ.

154
00:19:28,960 --> 00:19:30,319
ഭൂഗര്‍ഭശാസ്ത്രജ്ഞരും അതെ.

155
00:19:30,400 --> 00:19:36,199
കൂടുതല്‍ ആഴത്തില്‍ കുഴിക്കുന്തോറും 
കൂടുതല്‍ പഴക്കമുള്ള വസ്തുക്കള്‍ കാണുമെന്നവര്‍ക്കറിയാം,
.

156
00:19:36,280 --> 00:19:37,839
നമുക്കും അങ്ങനെ തന്നെ.

157
00:19:39,160 --> 00:19:40,959
വര്‍ത്തമാനം വളരെ നേരിയ ഒരു രേഖയാണ്.

158
00:19:42,560 --> 00:19:46,119
ഒന്നൂതിയാല്‍ അതില്ലാതാവും.

159
00:20:12,680 --> 00:20:15,599
ഈ പാറക്കല്ലിന്മേല്‍

160
00:20:16,320 --> 00:20:20,559
രാണ്ടു മനുഷ്യമുഖങ്ങളുടെ,
ഒരുപക്ഷെ മുഖംമൂടികളുടെ ചിത്രമുണ്ട്.

161
00:20:21,120 --> 00:20:24,519
അവ കോറിയിട്ടത്‌
കൊളംബസിനു  മുമ്പുള്ള ആട്ടിടയര്‍ 

162
00:20:24,600 --> 00:20:27,159
ഇതിലൂടെ കടന്നു പോകുമ്പോള്‍.

163
00:20:27,240 --> 00:20:30,879
സാന്‍ പെഡ്രോ ഡി അറ്റക്കാമയിലേക്ക്  
പ്രകൃത്യാ ഉള്ള വഴി ഇതായിരുന്നു.

164
00:20:30,960 --> 00:20:36,359
 എതിരെയുള്ള മലയില്‍ കൊത്തിയവയോടു
 ഈ ചിത്രങ്ങള്‍ക്ക്സാദൃശ്യമുണ്ട്.

165
00:20:41,680 --> 00:20:47,439
ശിലാ ചിത്രങ്ങള്‍ക്കൊപ്പം നീങ്ങുന്ന
ചരിത്രാതീത പാതയിലാണ് നമ്മള്‍.

166
00:20:48,400 --> 00:20:52,159
പുതിയ പാത പണിതത്
പഴയതിന്റെ മേലെയാണ്.

167
00:20:53,640 --> 00:20:55,599
അവിടെ വലത്ത് ഭാഗത്ത്,

168
00:20:55,680 --> 00:20:59,279
നമുക്ക് ലാമാമാരുടെയും കൂട്ടരുടെയും 
ചിത്രങ്ങള്‍ കാണാം.

169
00:21:33,400 --> 00:21:36,799
വാനശാസ്ത്രജ്ഞന്മാര്‍

170
00:21:37,520 --> 00:21:41,959
ഭീമാകാരമായ ടെലിസ്കോപ്  നിര്‍മിച്ചത്

171
00:21:42,040 --> 00:21:46,079
പരസ്പരം പൊരുത്തപ്പെടാത്തതെന്നു തോന്നുന്ന
രണ്ടു സംഗതികളെ അടുപ്പിക്കുവാനായിരുന്നു  :

172
00:21:46,640 --> 00:21:48,719
എല്ലാറ്റിന്റെയും ഉത്ഭവവും

173
00:21:49,960 --> 00:21:52,799
ഇന്ന് നമ്മള്‍ എത്തിനില്‍ക്കുന്നതിന്റെയെല്ലാം
ഭൂതകാലവും.

174
00:21:53,480 --> 00:21:55,559
രണ്ട് വ്യത്യസ്ത സാഹചര്യങ്ങള്‍...

175
00:21:56,280 --> 00:22:00,239
ഇന്ന് നാം ഭൂതകാലത്തെ സ്വീകരിക്കുന്നു.

176
00:22:00,960 --> 00:22:05,759
എന്നാല്‍, അതേ സമയം, അവര്‍ സ്വീകരിക്കുന്നത്
എല്ലാറ്റിലും വച്ച് ഏറ്റവുംവിദൂരമായ ഭൂതകാലത്തെയാണ്.

177
00:22:06,800 --> 00:22:09,959
പ്രപഞ്ചവ്യവസ്ഥയുടെ ഉത്ഭവ കാലത്തെ.

178
00:22:15,640 --> 00:22:19,959
അവര്‍ പഠിക്കുന്ന ഭൂതകാലം ഒന്ന്;
നമ്മള്‍ പഠിക്കുന്നത് മറ്റൊന്ന്.

179
00:22:20,440 --> 00:22:24,519
അവര്‍,  വര്‍ത്തമാനത്തില്‍  നിന്നുകൊണ്ട് 
അവര്‍ തന്നെ പുനര്‍നിര്‍മിക്കേണ്ട ഒരു ഭൂതത്തെ

180
00:22:24,600 --> 00:22:26,519
രേഖപ്പെടുത്തുകയാണ്.

181
00:22:27,000 --> 00:22:29,719
അവര്‍ക്ക് സൂക്ഷ്മമായ തെളിവുകളേയുള്ളൂ.

182
00:22:29,800 --> 00:22:32,039
അവര്‍ ഞങ്ങളെപ്പോലെ പുരാവസ്തുഗവേഷകരാണ്.

183
00:24:18,120 --> 00:24:21,679
ഭൂതകാലത്തെക്കുറിച്ചുള്ള ഈ  പഠനത്തിന്എന്തുകൊണ്ടാണ് 
ചില സ്ഥലങ്ങള്‍ കൂടുതല്‍ അനുയോജ്യമാവുന്നത്?

184
00:24:22,480 --> 00:24:24,679
അതൊരു യഥാര്‍ത്ഥ രഹസ്യം തന്നെ.

185
00:24:25,160 --> 00:24:29,719
ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് 
പുരാവസ്തുഗവേഷകരും വാനശാസ്ത്രജ്ഞരും

186
00:24:29,800 --> 00:24:31,719
ഒരേ സ്ഥലത്ത് തന്നെയുള്ളത്?

187
00:24:31,800 --> 00:24:34,239
ഉത്തരം ലളിതമാണ്.

188
00:24:34,320 --> 00:24:38,279
ഇവിടെ, മറ്റിടങ്ങളെ അപേക്ഷിച്ച്
ഭൂതകാലത്തെ കൂടുതല്‍ എളുപ്പത്തില്‍ സമീപിക്കാം.

189
00:24:39,120 --> 00:24:41,919
ആകാശത്തിന്റെ തെളിഞ്ഞ അവസ്ഥ

190
00:24:42,880 --> 00:24:47,319
 ബഹിരാകാശ പുരാവസ്തു നിരീക്ഷകര്‍ക്ക്,

191
00:24:48,200 --> 00:24:51,599
തെളിഞ്ഞആകാശമുള്ള  വേനല്‍ നമുക്കെന്തോ അതാണ്‌.

192
00:24:52,320 --> 00:24:57,439
ഭൂതകാലത്തിലെ തെളിവുകളിലേക്കുള്ള നമ്മുടെ
അഭിഗമ്യതയ്ക്ക് അത് സൌകര്യമൊരുക്കുന്നു.

193
00:24:59,720 --> 00:25:03,279
തെളിഞ്ഞ ആകാശം വാനശാസ്ത്രജ്ഞരെ

194
00:25:04,240 --> 00:25:07,759
ബഹിരാകാശത്തിന്റെ രഹസ്യങ്ങളിലേക്ക് 
വെളിച്ചം വീശാന്‍ പ്രാപ്തരാക്കുന്നു.

195
00:25:08,320 --> 00:25:12,399
അതുകൊണ്ടാണ് ഞങ്ങള്‍
ഒരേ പ്രദേശം പങ്കിടുന്നത്.

196
00:25:12,560 --> 00:25:14,959
ഞങ്ങള്‍ ഭൂതകാലത്തിലേക്കുള്ള
 പ്രവേശന ദ്വാരത്തിലാണ്.

197
00:25:15,040 --> 00:25:21,999
ശരിയാണ്. ആ പ്രവേശനദ്വാരത്തിലൂടെ  
എങ്ങനെ കടന്നു പോകണമെന്ന് ഞങ്ങള്‍ക്കറിയാം.

198
00:25:22,880 --> 00:25:25,999
എന്നാല്‍ ഞങ്ങള്‍ വീണ്ടും പുറത്തു വരുമ്പോള്‍,

199
00:25:26,080 --> 00:25:31,999
നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി ഉലയ്ക്കുന്ന
കണ്ടെത്തലുകള്‍ ഞങ്ങള്‍ നടത്തിയിരിക്കുമോ ?

200
00:25:32,680 --> 00:25:35,479
ഇതെനിക്ക് പിടി കിട്ടുന്നില്ല.

201
00:25:41,560 --> 00:25:46,879
എങ്കിലും, ഈ രാജ്യം ഇനിയും 
അതിന്റെ ഭൂതകാലം പരിഗണിച്ചിട്ടില്ല.

202
00:25:46,960 --> 00:25:49,399
അത് പട്ടാളഅട്ടിമറിയുടെ മുഷ്ടിക്കുള്ളിലാണ്;

203
00:25:49,480 --> 00:25:53,399
അതിനെ അനങ്ങാന്‍ അനുവദിക്കാത്ത സ്ഥിതിയാണ്.

204
00:25:53,480 --> 00:25:57,479
നിങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന
വിരോധാഭാസം ഇതാണ്.

205
00:25:57,560 --> 00:26:00,199
ഇവിടെയാണ് പ്രശ്നം കിടക്കുന്നത്.

206
00:26:00,280 --> 00:26:04,719
ഇത് നിങ്ങളുടെ പരിഗണന അര്‍ഹിക്കുന്നു.

207
00:26:05,280 --> 00:26:08,159
നിങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.

208
00:26:08,240 --> 00:26:09,999
ഇത് വിരോധാഭാസമാണെന്നത് വാസ്തവം തന്നെ.

209
00:26:10,080 --> 00:26:12,719
നമ്മുടെ സമീപഭൂതകാലം 

210
00:26:12,800 --> 00:26:14,879
നമ്മള്‍ ഒളിച്ച് വച്ചിരിക്കുകയാണ്.

211
00:26:15,040 --> 00:26:17,399
വളരെ വലിയ വിരോധാഭാസമാണ് അത്.

212
00:26:17,560 --> 00:26:23,719
കേള്‍ക്കു,1 9ആം നൂറ്റാണ്ടിനെപ്പറ്റി 
നമുക്ക് കാര്യമായൊന്നും അറിയില്ല.

213
00:26:24,920 --> 00:26:27,239
1 9ആം നൂറ്റാണ്ടിനെപ്പറ്റി 

214
00:26:27,320 --> 00:26:28,879
എന്തൊക്കെ രഹസ്യങ്ങളാണ് നമ്മള്‍ സൂക്ഷിക്കുന്നത് ?

215
00:26:30,760 --> 00:26:35,319
ഇന്ത്യക്കാരെ നമ്മള്‍ പ്രാന്തവത്കരിച്ചത് 
നമ്മള്‍ ഒരിക്കലും സമ്മതിച്ചു കൊടുത്തിട്ടില്ല.

216
00:26:35,840 --> 00:26:38,279
പ്രായോഗികമായി അതൊരു രാജ്യരഹസ്യമാണ്.

217
00:26:39,520 --> 00:26:43,839
എന്തുകൊണ്ടാണ് 1 9ആം നൂറ്റാണ്ടില്‍ 

218
00:26:43,920 --> 00:26:45,679
വെടിയുപ്പു പ്രസ്ഥാനം പോലുള്ള, അമ്പരപ്പിക്കുന്ന
സാമ്പത്തിക പ്രതിഭാസങ്ങള്‍ ഉണ്ടായതെന്ന്

219
00:26:45,760 --> 00:26:51,519
 മനസ്സിലാക്കാന്‍ നമ്മള്‍ ഒന്നും ചെയ്തില്ല.

220
00:26:51,600 --> 00:26:53,639
എന്നാല്‍ ഇന്ന് ഒന്നും ബാക്കിയില്ല.

221
00:26:56,800 --> 00:27:01,079
നമ്മള്‍ നമ്മുടെ സമീപഭൂതകാലം ഒളിച്ചുവച്ചിരിക്കുന്നു.

222
00:27:01,960 --> 00:27:03,719
നമ്മള്‍ അത് മറച്ചുപിടിച്ചിരിക്കുന്നു.

223
00:27:04,480 --> 00:27:05,959
ഇത് അസംബന്ധ മാണ്.

224
00:27:06,040 --> 00:27:09,199
ഈ സമീപകാല ചരിത്രത്തെ നോക്കുന്നത് 
നമ്മള്‍ ഒഴിവാക്കുകയാണ്.

225
00:27:11,000 --> 00:27:14,159
ചരിത്രം നമ്മെ കുറ്റപ്പെടുത്തിയേക്കാം 
എന്ന് കരുതുംപോലെയാണിത്.

226
00:27:15,120 --> 00:27:18,519
എന്നാല്‍ ഇത്, പ്രിയ സ്നേഹിതാ, 
ആരെയും സഹായിക്കില്ല.

227
00:27:18,680 --> 00:27:22,959
വലതിനെയോ,
ഇടതിനെയോ, മധ്യത്തിനെയോ.

228
00:27:34,040 --> 00:27:36,719
ഭൂമിയിലെ മറ്റു മരുപ്രദേശങ്ങളെപ്പോലെ,

229
00:27:36,800 --> 00:27:41,599
ചിലിയിലെ മരുഭൂമിയും 
മണ്ണിലാണ്ട ധാതുദ്രവ്യങ്ങളുടെ ഒരു  സാഗരമാണ്.

230
00:27:43,520 --> 00:27:44,719
തുറസ്സായ സ്ഥലത്ത് 

231
00:27:44,800 --> 00:27:47,719
ജോലിക്കിടയില്‍ മരിച്ചവര്‍ കിടക്കുന്നുണ്ട്.

232
00:27:51,800 --> 00:27:54,239
ഭൂഗര്‍ഭത്തിലെ അടരുകള്‍ പോലെ,

233
00:27:54,320 --> 00:27:57,199
ഖനിജോലിക്കാരുടെയും  ഇന്ത്യക്കാരുടെയും അടരുകള്‍ 

234
00:27:57,360 --> 00:28:00,799
നിലക്കാത്ത കാറ്റടിച്ചു മൂടപ്പെടുന്നു.

235
00:28:04,480 --> 00:28:07,439
അവര്‍ അലഞ്ഞുതിരിയുന്ന നാടോടിക്കുടുംബങ്ങളായിരുന്നു.

236
00:28:08,360 --> 00:28:12,759
അവരുടെ വസ്തുവഹകളും ഓര്‍മകളും  
അടുത്തുതന്നെയുണ്ട്‌.

237
00:31:48,400 --> 00:31:53,479
ഈ വാനനിരീക്ഷണകേന്ദ്രങ്ങള്‍ക്കരികെ,
ഈ വിശാല ശൂന്യതയുടെ നടുവില്‍

238
00:31:53,560 --> 00:31:55,879
പിനോചെയുടെ സ്വേച്ഛാധിപത്യത്തിലെ 
ഏറ്റവും വലിയ കോണ്‍സെന്ട്രേഷന്‍ ക്യാംപിന്റെ,

239
00:31:55,960 --> 00:32:00,839
ചക്കബുക്കൊയുടെ, അവശിഷ്ടങ്ങളുണ്ട്.

240
00:32:05,200 --> 00:32:07,119
ഈ ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ വാസ്തവത്തില്‍

241
00:32:07,200 --> 00:32:10,279
ഒരു ഖനിയുടെ അവശിഷ്ടങ്ങളാണ്.

242
00:32:10,840 --> 00:32:16,759
പട്ടാളത്തിനു ക്യാമ്പ് പണിയേണ്ടിവന്നില്ല;
തടവറകളായി അവര്‍ ഉപയോഗപ്പെടുത്തിയത് 

243
00:32:16,840 --> 00:32:21,439
 1 9ആം  നൂറ്റാണ്ടിലെ ഖനിജോലിക്കാരുടെ 
വീടുകളായിരുന്നു,

244
00:32:21,520 --> 00:32:25,159
അക്കാലത്ത് ഖനിവ്യവസായം
അടിമവ്യവസ്ഥപോലെ തന്നെയായിരുന്നു.

245
00:32:28,200 --> 00:32:30,599
പട്ടാളത്തിനു ആകെ ചെയ്യേണ്ടിവന്നത്‌

246
00:32:30,680 --> 00:32:33,159
കമ്പിവേലി നിര്‍മിക്കുക മാത്രമായിരുന്നു.

247
00:32:39,000 --> 00:32:42,839
വടക്കുള്ള ഒരു കോണ്‍സെന്ട്രേഷന്‍ ക്യാമ്പില്‍
എന്നെ തടവിലിട്ടു;

248
00:32:43,440 --> 00:32:45,799
 1 973 നവംബര്‍  9 തൊട്ട്,

249
00:32:45,880 --> 00:32:49,199
 1 974 ഒക്ടോബര്‍ വരെ.

250
00:32:50,440 --> 00:32:54,639
ചക്കാബുക്കോയില്‍, നക്ഷത്രങ്ങളെ നിരീക്ഷിച്ചിരുന്ന

251
00:32:54,720 --> 00:32:56,639
ഒരു ഗ്രൂപ്പിനെപ്പറ്റി നിങ്ങള്‍ കേട്ടിരുന്നോ ?

252
00:32:56,800 --> 00:32:59,519
ഉവ്വ്, ഞാന്‍ ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.

253
00:33:01,120 --> 00:33:03,919
ഞങ്ങള്‍ ഏതാണ്ട്  20 പേരുണ്ടായിരുന്നു.

254
00:33:04,080 --> 00:33:08,479
ആ ഗ്രൂപ്പിനെ നയിച്ചത് 
ഒരു വാനശാസ്ത്രജ്ഞനായിരുന്നോ?

255
00:33:09,240 --> 00:33:14,519
വാനശാസ്ത്രത്തെപ്പറ്റി നല്ല അറിവുള്ള ഒരു 
ഡോക്ടറായിരുന്നു അദ്ദേഹം: ഡോ.അല്‍വാരിസ്

256
00:33:15,600 --> 00:33:19,159
പകല്‍ സമയത്ത് അദ്ദേഹം ഞങ്ങള്‍ക്ക്
തിയറി ക്ലാസ്സെടുത്തു

257
00:33:19,240 --> 00:33:21,959
രാത്രിയില്‍,
നക്ഷത്രങ്ങളെ നോക്കാന്‍ ഞങ്ങള്‍ പുറത്തുപോയി.

258
00:33:22,040 --> 00:33:25,879
ജ്യോതിശ്ശാസ്ത്രത്തില്‍ ഞങ്ങള്‍ പഠിച്ചത് 

259
00:33:26,360 --> 00:33:29,639
നക്ഷത്രക്കൂട്ടങ്ങളെ തിരിച്ചറിയാന്‍ ആയിരുന്നു.

260
00:33:29,800 --> 00:33:33,519
- നിങ്ങള്‍ക്ക് ടെലിസ്കോപ്പ് ഉണ്ടായിരുന്നോ ?
- ഇല്ല.

261
00:33:34,040 --> 00:33:37,239
ആകാശം വളരെ തെളിഞ്ഞതായിരുന്നു

262
00:33:38,520 --> 00:33:40,279
നക്ഷത്രങ്ങള്‍ 

263
00:33:40,360 --> 00:33:43,159
ചെറിയ ബള്‍ബുകള്‍ പോലെ തോന്നിച്ചു.

264
00:33:43,320 --> 00:33:46,199
എങ്ങനെയാണ് നക്ഷത്രക്കൂട്ടങ്ങളെ കണ്ടുപിടിച്ചത്?

265
00:33:46,360 --> 00:33:50,039
ഒരു ഉപകരണം ഉണ്ടാക്കാന്‍ അദ്ദേഹം കാട്ടിത്തന്നിരുന്നു.

266
00:33:50,360 --> 00:33:54,119
മണിക്കൂറുകള്‍ കാണിക്കുന്ന 

267
00:33:54,200 --> 00:33:55,759
ഡയലുള്ള ഒരു മുക്കാലി.

268
00:33:55,840 --> 00:33:58,879
സന്തുലിതത്വം പാലിക്കാനുള്ള ഒരു സൂത്രം 
അതില്‍ പിടിപ്പിച്ചിരുന്നു;

269
00:33:59,520 --> 00:34:02,799
പിന്നെ ഒരു സൂചിയും 
രണ്ടു പിണഞ്ഞ വയറുകളും.

270
00:34:02,880 --> 00:34:05,039
അത് വ്യൂഫൈന്‍ഡറായി പ്രവര്‍ത്തിക്കും.

271
00:34:15,560 --> 00:34:19,079
തടവിലുള്ളകാലത്ത് നക്ഷത്രം നോക്കുമ്പോള്‍ 
നിങ്ങള്‍ക്കെന്താണ് അനുഭവപ്പെട്ടത് ?

272
00:34:19,520 --> 00:34:22,159
വലിയ സ്വാതന്ത്ര്യമാണ്

273
00:34:22,920 --> 00:34:27,119
ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്.

274
00:34:29,160 --> 00:34:32,079
ആകാശവും നക്ഷത്രങ്ങളും നിരീക്ഷിച്ച്,

275
00:34:32,160 --> 00:34:37,599
നക്ഷത്രക്കൂ ട്ടങ്ങള്‍ കണ്ടു അമ്പരന്ന്,

276
00:34:37,680 --> 00:34:40,159
ഞങ്ങള്‍ പൂര്‍ണസ്വതന്ത്രരാണെന്നു തോന്നിയിരുന്നു.

277
00:34:47,520 --> 00:34:52,399
"ഈ വീട്ടില്‍ താമസിച്ചത്
ഇനിപ്പറയുന്ന രാഷ്ട്രീയ തടവുകാരാണ്:

278
00:34:53,760 --> 00:34:56,039
വിക്ടര്‍ അസ്തുഡിലോ,

279
00:34:57,680 --> 00:34:59,519
ലൂയി ഹെന്രിക്കെ,

280
00:35:01,960 --> 00:35:04,319
റെനെ ഒലിവരെ,

281
00:35:07,880 --> 00:35:10,119
എന്റിക്കെ..."
 "എ"മാത്രമേ കാണുന്നുള്ളൂ.

282
00:35:10,280 --> 00:35:13,399
"എന്റിക്കെ പാസ്ടോറെല്ലി."
എനിക്കയാളെ നല്ല ഓര്‍മയുണ്ട്.

283
00:35:14,600 --> 00:35:18,439
ഇവിടെ :
"ഫെഡറികോ ക്വിലോദ്രന്‍ ചാവെസ്."

284
00:35:27,560 --> 00:35:31,559
പട്ടാളം വാനശാസ്ത്രപഠനം നിരോധിച്ചു.

285
00:35:32,520 --> 00:35:37,479
നക്ഷത്രക്കൂട്ടങ്ങളുടെ സഹായത്തോടെ
തടവുകാര്‍ രക്ഷപ്പെടും എന്നായിരുന്നു

286
00:35:37,560 --> 00:35:39,599
അവര്‍ ധരിച്ചത്.

287
00:35:45,000 --> 00:35:48,519
ലൂയിസിന്റെ മികവ് അദ്ദേഹത്തിന്‍റെ ഓര്‍മയിലാണ്.

288
00:35:50,240 --> 00:35:52,279
അദ്ദേഹത്തിനു രക്ഷപ്പെടാന്‍ സാധിച്ചില്ല,

289
00:35:52,360 --> 00:35:54,599
പക്ഷെ, നക്ഷത്രങ്ങളോട് കുശലം പറഞ്ഞ്കൊണ്ട്,

290
00:35:54,680 --> 00:35:58,159
തന്റെ ആന്തരിക സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ 
അദ്ദേഹത്തിനു സാധിച്ചു.

291
00:36:03,720 --> 00:36:07,079
പിന്നീട് മായ്ച്ചുകളഞ്ഞ പല അടയാളങ്ങളും 
അദ്ദേഹം ഓര്‍ക്കുന്നുണ്ട്,

292
00:36:07,160 --> 00:36:11,839
ഇലക്ട്രിക്‌ വയറുകള്‍, നിരീക്ഷണഗോപുരങ്ങള്‍.

293
00:36:13,880 --> 00:36:17,679
ലൂയി ചരിത്രം പ്രക്ഷേപണം ചെയ്യുന്ന ആളാണ്‌.

294
00:37:00,520 --> 00:37:04,039
  ഓര്‍മയുടെ ശില്പിയായ മിഗുവല്‍,

295
00:37:04,200 --> 00:37:07,439
നക്ഷത്രപ്രേമിയുമാണ്.

296
00:37:08,840 --> 00:37:11,999
അഞ്ചു തടവുകളില്‍ അദ്ദേഹം ഉണ്ടായിരുന്നു 

297
00:37:12,080 --> 00:37:15,999
അവിടെ ആകാശത്തെക്കുറിച്ച് ധ്യാനത്തിലാണ്ടു;
ഓരോ തടവറയേയും മനസ്സില്‍ കൊത്തിവെക്കാന്‍ 

298
00:37:16,080 --> 00:37:18,359
തന്റെ ഓര്‍മയെ അദ്ദേഹം പ്രയോജനപ്പെടുത്തി.

299
00:37:21,680 --> 00:37:22,999
 തങ്ങള്‍ പൊളിച്ചുനീക്കിയ പട്ടാളക്യാമ്പ്കളുടെ 

300
00:37:23,080 --> 00:37:29,199
ചിത്ര്രങ്ങള്‍ പ്രസിദ്ധീകരിച്ചുകണ്ടപ്പോള്‍,

301
00:37:29,280 --> 00:37:31,719
അവരുടെ കണ്ണ് തള്ളിപ്പോയി.

302
00:38:26,680 --> 00:38:28,439
ഇങ്ങനെ.

303
00:38:28,520 --> 00:38:30,519
ഇങ്ങനെയാണോ അളവെടുത്തത് ?

304
00:38:31,280 --> 00:38:33,039
അതെ.

305
00:38:33,120 --> 00:38:37,319
ചിലിയിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ എങ്ങനെയായിരുന്നുവെന്ന് 

306
00:38:37,400 --> 00:38:41,319
 സാക്ഷ്യപ്പെടുത്തണം എന്ന് തീരുമാനിച്ചതോടെ,

307
00:38:43,160 --> 00:38:49,559
വ്യത്യസ്ത സ്ഥലങ്ങള്‍
 ഞാന്‍ ഇതുപോലെ അളന്നു തുടങ്ങി,

308
00:38:49,640 --> 00:38:55,479
എപ്പോഴെങ്കിലും പുറത്തു കടക്കുകയാണെങ്കില്‍,
പിന്നീട് അവ വരച്ചുണ്ടാക്കാം എന്ന പ്രതീക്ഷയില്‍.

309
00:38:57,160 --> 00:39:01,399
ഓരോ ദിവസവും ജോലിക്ക് പോകുമ്പോള്‍,

310
00:39:02,120 --> 00:39:06,519
ഞാന്‍ മുറ്റം കൃത്യമായി അളന്നു തിട്ടപ്പെടുത്തിയിരുന്നു.

311
00:39:07,680 --> 00:39:12,559
അതിന്റെ അളവ് 30 മീറ്റര്‍,
 പത്തേ മൂന്ന് അല്ലെങ്കില്‍ അഞ്ചെ ആറു.

312
00:39:15,200 --> 00:39:16,279
അതുതന്നെ.

313
00:39:18,720 --> 00:39:20,119
30 മീറ്റര്‍.

314
00:39:21,920 --> 00:39:23,799
ഇവിടെ പ്രധാനപ്പെട്ട ഒന്ന് ഇല്ലാതായിട്ടുണ്ട്.

315
00:39:23,960 --> 00:39:28,279
ഇതിന്റെ അങ്ങേ അറ്റത്ത്‌
ഏകാന്തതടവിന്റെ ഒരു ബ്ലോക്ക് ഉണ്ടായിരുന്നു.

316
00:39:29,360 --> 00:39:31,639
ആറെ ഒമ്പതായിരുന്നു വിസ്താരം.

317
00:39:32,560 --> 00:39:35,719
ഇവിടെ, കമ്പിവേലിയുടെ 
മറ്റൊരു നിര കൂടിയുണ്ടായിരുന്നു.

318
00:39:35,880 --> 00:39:38,519
എല്ലായിടത്തും കമ്പിവേലി.

319
00:39:41,480 --> 00:39:45,439
രാത്രി, മെഴുകുതിരി വെളിച്ചത്തില്‍,

320
00:39:46,320 --> 00:39:49,559
ഞാന്‍ എല്ലാം വരച്ചുണ്ടാക്കി.

321
00:39:51,000 --> 00:39:52,879
വരച്ചുതീര്‍ന്നാല്‍,

322
00:39:53,840 --> 00:39:56,759
തുണ്ട് തുണ്ടാക്കി കീറി

323
00:39:56,920 --> 00:40:01,839
രാത്രി പരിശോധന ഭയന്ന്  ഒളിപ്പിച്ചു.

324
00:40:02,400 --> 00:40:05,479
പിറ്റേന്ന്,
നേരത്തെ ഉണര്‍ന്നു ഞാന്‍

325
00:40:05,640 --> 00:40:10,679
കക്കൂസില്‍ പോയി അവ കളഞ്ഞു.

326
00:40:12,200 --> 00:40:15,919
ഞാന്‍ ഇതെല്ലാം എളുപ്പം ഓര്‍ത്തുവച്ചിരുന്നു

327
00:40:16,080 --> 00:40:17,959
പിന്നെ, ഞാന്‍ ഡെന്മാര്‍ക്കില്‍ അഭയം തേടിയപ്പോള്‍,

328
00:40:18,120 --> 00:40:22,359
ഈ സ്ഥലമൊക്കെ ഞാന്‍ വീണ്ടും വരച്ചുണ്ടാക്കി; 
ജീവിതകാലം മുഴുവന്‍ ഇവ പരിചയമാണെന്ന മട്ടില്‍.    .

329
00:40:22,520 --> 00:40:24,359
അതാണ്‌ ഓര്‍മ്മ 

330
00:40:24,520 --> 00:40:26,679
ഒരു ശില്പിക്ക്, ചുരുങ്ങിയത്, അളവുകളെല്ലാം

331
00:40:26,840 --> 00:40:31,119
ഓര്‍ത്തെടുക്കാന്‍ കഴിയും.

332
00:40:38,920 --> 00:40:40,839
എനിക്ക്  മിഗുവലും ഭാര്യയും  

333
00:40:41,000 --> 00:40:43,959
ചിലിയുടെ രൂപകമാണ്.

334
00:40:47,680 --> 00:40:50,279
അദ്ദേഹം ഓര്‍ക്കുകയാണ് ;

335
00:40:50,440 --> 00:40:53,239
അനിത മറക്കുകയും ;

336
00:40:53,400 --> 00:40:57,119
അവര്‍ക്ക് അല്ഷീമേര്സ് രോഗമാണ്.

337
00:43:13,880 --> 00:43:18,359
5,000 മീറ്റര്‍ ഉയരത്തില്‍,
 അനേകം രാജ്യങ്ങള്‍ ചേര്‍ന്ന്

338
00:43:18,600 --> 00:43:22,159
അല്‍മ എന്ന റേഡിയോ ടെലിസ്കോപ്പ് 
നിര്‍മിക്കുകയാണ്.

339
00:43:22,760 --> 00:43:25,279
അതിന് 60 ആന്റെനകള്‍ ഉണ്ടാവും ,

340
00:43:25,360 --> 00:43:30,399
 അഥവാ, ആകാശതരംഗങ്ങള്‍ ശ്രദ്ധിക്കാനുള്ള 
 60 ചെവികള്‍ ഉണ്ടാവും.

341
00:43:33,560 --> 00:43:35,519
ഭൂമിയില്‍ പ്രകാശമെത്താത്ത ആകാശഗോളങ്ങളുടെയും

342
00:43:35,600 --> 00:43:38,599
ശബ്ദം അവ പിടിച്ചെടുക്കും.

343
00:43:39,640 --> 00:43:44,039
മഹാസ്ഫോടന കാലത്ത്  ഉത്പാദിപ്പിച്ച 
ഊര്‍ജം അത് രേഖപ്പെടുത്തും.

344
00:43:46,680 --> 00:43:50,159
വിക്ടര്‍, 29-വയസ്സായ എഞ്ചിനിയര്‍,

345
00:43:50,240 --> 00:43:54,279
ഈ മഹാസംഭവത്തിന്റെ
 ദൃക്സാക്ഷികളില്‍ ഒരാളാവുമെന്നത് 

346
00:43:54,360 --> 00:43:56,919
എനിക്ക്  വളരെ അയഥാര്‍ത്ഥമായി തോന്നുന്നു.

347
00:44:01,320 --> 00:44:03,759
എങ്ങനെയാണ് നിങ്ങള്‍ 
വാനശാസ്ത്രത്തില്‍ എത്തിപ്പെട്ടത് ?

348
00:44:03,920 --> 00:44:10,599
അമ്മ എന്നെ  വാനനിരീക്ഷണ കേന്ദ്രത്തില്‍ 
ഉദ്യോഗത്തിന് അപേക്ഷ അയക്കാന്‍ പ്രോത്സാഹിപ്പിച്ചു.

349
00:44:10,680 --> 00:44:12,799
- ജനനം ജര്‍മനിയിലാണോ ?
- അതെ.

350
00:44:12,880 --> 00:44:18,199
- അപ്പൊ നിങ്ങള്‍ നാടുകടത്തപ്പെട്ടവരുടെ കുട്ടിയാണ്.
- ഞാന്‍ നാടില്ലാത്ത കുട്ടിയായിരുന്നു.

351
00:44:19,880 --> 00:44:23,879
ഞാന്‍ ചിലിക്കാരനല്ല, 
ഞാന്‍ ജനിച്ച രാജ്യത്തെ  പ്രജയും അല്ല.

352
00:44:27,880 --> 00:44:31,679
- ഇവിടെ സുഖമാണോ ?
- അതെ, ചിലിക്കാരനെന്ന തോന്നലുണ്ട്‌.

353
00:44:32,480 --> 00:44:34,159
ഞാന്‍ ചിലിക്കാരന്‍തന്നെ.

354
00:44:37,000 --> 00:44:39,919
ഈ ആന്റെന പിടിച്ചെടുക്കുന്ന ഊര്‍ജം

355
00:44:40,000 --> 00:44:42,039
കോടിക്കണക്കിനു വര്ഷം മുമ്പ് 
വിക്ഷേപിക്കപ്പെട്ടതാണ്.

356
00:44:42,120 --> 00:44:45,479
അത് ഭൂതകാലത്തില്‍ നിന്നാണ്;
 ഇന്ന് നമ്മളിലെത്തുന്നു എന്നെ ഉള്ളൂ 

357
00:44:45,560 --> 00:44:49,239
പക്ഷെ, അത് ചരിത്രത്തിന്റെ, 
ഭൂതകാലത്തിന്റെ, ഭാഗമാണ്.

358
00:44:52,320 --> 00:44:55,519
സ്വേച്ഛാധിപത്യകാലത്ത് നിങ്ങളുടെ അമ്മ
ചിലിയില്‍ നിന്നും രാജ്യഭ്രഷ്ടയാക്കപ്പെട്ടു.

359
00:44:55,600 --> 00:45:00,839
പീഡിപ്പിക്കപ്പെട്ട മുന്‍ തടവുകാരെ
ശുശ്രൂഷിക്കുകയാണ് ഇപ്പോള്‍ അവര്‍.

360
00:45:00,920 --> 00:45:06,479
നിങ്ങളും നിങ്ങളുടെ അമ്മയും ജോലിചെയ്യുന്നത്  ഭൂതകാലത്താണെന്ന് നിങ്ങള്‍ക്ക് ധാരണയുണ്ടോ?

361
00:45:07,400 --> 00:45:11,479
നമ്മുടെ ജോലിയുടെ അകക്കാമ്പില്‍
ഭൂതകാലം തന്നെയാണ്.

362
00:45:11,560 --> 00:45:12,999
നാമിരുവരും 

363
00:45:13,080 --> 00:45:18,039
ഭൂതകാലത്തുനിന്നു,
ചരിത്രത്തില്‍നിന്നു, പഠിക്കാന്‍ ശ്രമിക്കുകയാണ്,

364
00:45:18,640 --> 00:45:21,279
കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയര്‍ത്താന്‍.

365
00:45:28,840 --> 00:45:31,239
ഒരു ഔദ്യോഗിക കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം,

366
00:45:31,320 --> 00:45:35,719
30,000 ആളുകളാണ് ചിലിയില്‍ പീഡിപ്പിക്കപ്പെട്ടത്.

367
00:45:36,800 --> 00:45:38,519
പക്ഷെ കണക്കാക്കപ്പെടുന്നത്

368
00:45:38,680 --> 00:45:42,159
മറ്റൊരു  30,000 പേര്‍
തിരിച്ചെത്തിയില്ല എന്നാണ്.

369
00:45:51,360 --> 00:45:54,199
മരിച്ചവരെ തേടുന്ന സ്ത്രീകള്‍ 

370
00:45:55,760 --> 00:45:57,999
പരേതരെ കാണാതാക്കിയതിനു 
ഉത്തരവാദികളായവരോടു

371
00:46:00,280 --> 00:46:02,999
മറുപടി ആവശ്യപ്പെടുന്നുണ്ട്.

372
00:46:03,400 --> 00:46:04,879
ഈ സ്ത്രീകള്‍ 

373
00:46:04,960 --> 00:46:09,959
അവരുടെ ബന്ധുക്കളെ അപ്രത്യക്ഷരാക്കുന്നതില്‍  
പങ്കെടുത്ത  ചിലരെ 

374
00:46:10,040 --> 00:46:12,159
അവരുടെ ഗ്രാമത്തിലെ തെരുവുകളില്‍ കണ്ടുമുട്ടാറുണ്ട്.

375
00:46:14,200 --> 00:46:16,119
തെരുവുകളില്‍ സ്വതന്ത്രരായി നടക്കുന്ന 

376
00:46:16,200 --> 00:46:19,599
പീഡകന്മാര്‍.

377
00:46:19,680 --> 00:46:23,479
പീഡനം  ഏറ്റ് വാങ്ങിയവര്‍ക്കും ബന്ധുക്കള്‍ക്കും 
ഇത് വല്ലാതെ വേദനയുണ്ടാക്കുന്ന സാഹചര്യമാണ്.

378
00:46:24,200 --> 00:46:28,559
അവരുടെ ഭര്‍ത്താവിനെ അഥവാ മകനെ 
അറസ്റ്റുചെയ്ത ആളെ 

379
00:46:28,640 --> 00:46:31,559
വഴിയില്‍ വച്ച് കണ്ടുമുട്ടുമ്പോള്‍ 

380
00:46:31,640 --> 00:46:36,359
 അവര്‍ ആ വേദന മുഴുവന്‍ 
വീണ്ടും അനുഭവിക്കുകയാണ്.

381
00:46:37,640 --> 00:46:40,359
ഒരുവേള ഇതായിരിക്കാം

382
00:46:40,440 --> 00:46:43,519
 ഈ ഭൂതകാലാന്വേഷണങ്ങള്‍ രണ്ടും
 തമ്മിലുള്ള വ്യത്യാസം.

383
00:48:16,720 --> 00:48:18,639
 പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന

00:48:18,720 --> 00:48:21,679
ഈ സ്ത്രീകളെക്കുറിച്ച്‌ നിങ്ങള്‍ എന്ത് വിചാരിക്കുന്നു ?

385
00:48:22,920 --> 00:48:25,919
അവര്‍ മരുഭൂമി അരിച്ചു പെറുക്കുകയാണ്.

386
00:48:28,600 --> 00:48:33,159
തീര്‍ത്തും  വ്യത്യസ്തമായ രണ്ടു സംഗതികളെ 
താരതമ്യപ്പെടുത്തുമ്പോള്‍,

387
00:48:33,240 --> 00:48:37,599
അവരുടെ പ്രക്രിയ നമ്മുടേതിനോടു സമാനമാണ്, 
പക്ഷെ,വലിയൊരു വ്യത്യാസമുണ്ട്.

388
00:48:41,920 --> 00:48:44,119
 ഓരോ രാത്രിയും ഭൂതകാലത്തെ നിരീക്ഷിക്കാന്‍ 
ചെലവഴിച്ചശേഷം,

389
00:48:45,200 --> 00:48:48,639
നമുക്ക് സമാധാനമായി കിടന്നുറങ്ങാം.

390
00:48:48,720 --> 00:48:51,519
നമ്മുടെ അന്വേഷണം 
നമ്മുടെ ഉറക്കത്തെ അലോസരപ്പെടുത്തില്ല.

391
00:48:52,480 --> 00:48:55,599
ചിലപ്പോള്‍ ചൂട് നമ്മെ ബാധിക്കും,
എന്നാലും നമ്മള്‍ ഉറങ്ങും.

392
00:48:55,680 --> 00:49:01,319
അടുത്ത ദിവസം, പ്രയാസമേതും കൂടാതെ,
വീണ്ടും നമ്മള്‍ കഴിഞ്ഞകാലത്തേക്ക് ഊളിയിടും.

393
00:49:01,400 --> 00:49:04,519
പക്ഷെ ഈ പെണ്ണുങ്ങള്‍
 മനുഷ്യാവശിഷ്ടങ്ങള്‍ക്കിടയില്‍  തേടിത്തേടി 

394
00:49:04,600 --> 00:49:08,599
കണ്ടെത്താന്‍ കഴിയാത്ത ഭൂതകാലത്തെ തേടി,

395
00:49:08,680 --> 00:49:11,359
ഉറങ്ങാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ടാവും.

396
00:49:11,440 --> 00:49:14,959
അന്വേഷണം സഫലമാവാതെ 
അവര്‍ നന്നായി  ഉറങ്ങുകയില്ല.

397
00:49:15,040 --> 00:49:17,159
ഇതാണ് വലിയ വ്യത്യാസം.

398
00:49:18,000 --> 00:49:20,599
താരതമ്യം ഇല്ല.

399
00:49:25,920 --> 00:49:27,479
അതാണ്‌ എന്റെ അഭിപ്രായം.

400
00:49:29,120 --> 00:49:30,759
സമൂഹത്തിനു  വാനശാസ്ത്രജ്ഞരെയെന്നതിലുപരി 
ഈ സ്ത്രീകളെ 

401
00:49:31,800 --> 00:49:35,319
മനസ്സിലാക്കാന്‍ കഴിയേണ്ടതാണ്;

402
00:49:35,400 --> 00:49:36,959
അത് കഴിയുന്നില്ല എന്നതാണ് വിചിത്രം.

403
00:49:37,040 --> 00:49:39,359
മറിച്ചാണ് സംഭവിക്കുന്നത്‌.

404
00:49:39,440 --> 00:49:42,799
ഭൂതകാലത്തെ തേടുന്ന വാനശാസ്ത്രജ്ഞരെ 

405
00:49:42,880 --> 00:49:44,959
മനുഷ്യാവശിഷ്ടങ്ങള്‍ തേടുന്ന ഈ സ്ത്രീകളെ  
മനസ്സിലാക്കുന്നതിനേക്കാള്‍ നന്നായി 

406
00:49:45,040 --> 00:49:48,079
മനസ്സിലാക്കാന്‍ സമൂഹത്തിനു കഴിയുന്നുണ്ട്.

407
00:49:48,160 --> 00:49:52,439
ഒരു തരം നിശ്ശബ്ദതയുണ്ട് ;
അതാണെന്നെ ഏറെ വിഷമിപ്പിക്കുന്നത്.

408
00:49:53,480 --> 00:49:57,599
ആളുകള്‍ പറയും,
"ഭൂതകാലമല്ലേ, കഴിഞ്ഞതൊക്കെ കഴിഞ്ഞു; പോട്ടെ!"

409
00:49:58,240 --> 00:50:00,799
ഇത് പറയാന്‍ എളുപ്പമാണ്.

410
00:50:02,200 --> 00:50:06,559
അവരുടെ പ്രിയപ്പെട്ടവരെ കണ്ടെത്തുന്നതുവരെ,

411
00:50:06,640 --> 00:50:08,959
ഒരിക്കലും അവര്‍ക്ക് സമാധാനമുണ്ടാവില്ല.

412
00:50:11,280 --> 00:50:14,199
അവര്‍ അനുഭവിക്കുന്നത് 
എനിക്ക് ഭാവനയില്‍ കാണാന്‍ പോലും കഴിയില്ല.

413
00:50:14,280 --> 00:50:15,999
എന്റെ സഹോദരനോ പെങ്ങളോ 

414
00:50:16,080 --> 00:50:20,119
അച്ഛനോ അമ്മയോ 
ഈ മരുഭൂമിയില്‍ എവിടെയോ 

415
00:50:20,200 --> 00:50:22,399
വിസ്തൃതമായ ഈ പരപ്പിലെവിടെയോ  
നഷ്ടപ്പെട്ടുപോയിരുന്നെങ്കില്‍ ,

416
00:50:23,320 --> 00:50:24,919
ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന് അറിഞ്ഞുകൂട.

417
00:50:26,680 --> 00:50:31,119
വ്യക്തിപരമായി, ഒരു വാനശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക്,

418
00:50:31,200 --> 00:50:35,279
എന്റെ അച്ഛന്‍, അമ്മ, ബഹിരാകാശത്തിലെവിടെയോ,

419
00:50:35,440 --> 00:50:37,999
ഗാലക്സികള്‍ക്കിടയില്‍ നഷ്ടപ്പെട്ടെന്നു ഞാന്‍ സങ്കല്‍പ്പിക്കും.

420
00:50:38,080 --> 00:50:40,679
ടെലിസ്കോപ്പ്കളിലൂടെ ഞാനവരെ തിരയും.

421
00:50:40,760 --> 00:50:42,399
 ഈ അപാരതയില്‍ അവരെ കണ്ടെത്തുക
 പ്രയാസമായതിനാല്‍

422
00:50:42,560 --> 00:50:46,279
ഞാന്‍ വല്ലാതെ ബേജാറാവും.

423
00:50:46,360 --> 00:50:48,399
അറ്റക്കാമാ മരുഭൂമിയും 
ഇതേപോലെ അപാര വിശാലമായതുകൊണ്ട്

424
00:50:48,480 --> 00:50:51,279
ഈ സ്ത്രീകളുടെ  അവസ്ഥയും ഇത് തന്നെയാണ്.

425
00:50:51,360 --> 00:50:53,199
അവര്‍ എവിടെയെന്നു ആര്‍ക്കറിയാം ?

426
00:51:16,960 --> 00:51:22,559
 1 7 വര്ഷം കൊണ്ട്, പിനോഷെ വധിച്ചതും
ശരീരം കുഴിച്ചുമൂടിയതും

427
00:51:22,640 --> 00:51:25,319
ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെയാണ്.

428
00:51:29,320 --> 00:51:32,199
ശവശരീരം ഒരിക്കലും കണ്ടെത്താതിരിക്കാന്‍,

429
00:51:32,280 --> 00:51:38,279
എകാധിപത്യഭരണകൂടം അവ കുഴിച്ചെടുത്തു 
മറ്റെവിടെയോ മറവു ചെയ്തു

430
00:51:38,360 --> 00:51:40,999
അല്ലെങ്കില്‍ കടലിലെറിഞ്ഞു.

431
00:52:10,280 --> 00:52:15,239
കലാമായിലെ സ്ത്രീകള്‍
തേടാന്‍ തുടങ്ങിയിട്ട് 28 വര്‍ഷമായി,

432
00:52:15,320 --> 00:52:17,079
2002 ലേക്ക്.

433
00:52:18,920 --> 00:52:25,279
ഇരകളെ ഇപ്പോഴും കണ്ടെത്തുന്നതുകൊണ്ട് 
ചിലര്‍ അന്വേഷണം തുടരുന്നുണ്ട്.

434
00:52:37,120 --> 00:52:41,359
ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് നടക്കുമ്പോള്‍പ്പോലും 
അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു;

435
00:52:41,440 --> 00:52:45,159
കാണാതായ ഒരു തടവുകാരിയുടെ ശവം.

436
00:52:45,240 --> 00:52:47,239
മരുഭൂമിയുടെ മറ്റൊരു ഭാഗത്ത്‌.

437
00:52:55,320 --> 00:52:57,519
ഈ സ്ത്രീകള്‍

438
00:52:57,600 --> 00:53:00,399
വിവിധ വസ്തുതകള്‍ നമുക്ക് നല്‍കി,

439
00:53:00,600 --> 00:53:03,759
അവയിലൊന്ന് ഏറെ പ്രധാനമാണ്.

440
00:53:04,320 --> 00:53:06,879
മരുഭൂമിയില്‍ പരതിയപ്പോള്‍,

441
00:53:07,320 --> 00:53:09,959
കൌതുകമുണര്‍ത്തുന്ന ഒരു കാര്യം കണ്ടെത്തി :

442
00:53:10,040 --> 00:53:13,799
മനുഷ്യാസ്ഥികളുടെ വളരെ ചെറിയ തുണ്ടുകള്‍.

443
00:53:14,480 --> 00:53:19,479
ഇവ മനുഷ്യന്റെ എല്ലുകള്‍ തന്നെയെന്നു 
ഒരു വിദഗ്ധന്‍ ഉറപ്പാക്കിയിട്ടുണ്ട്.

444
00:53:19,560 --> 00:53:23,399
വിചിത്രമെന്നുപറയട്ടെ,
ഈ തുണ്ടുകള്‍ വളരെ ചെറുതായിരുന്നു.

445
00:53:23,480 --> 00:53:25,439
അവ അസ്ഥികൂടങ്ങളായിരുന്നില്ല,

446
00:53:25,520 --> 00:53:28,639
പക്ഷെ തുണ്ടുകളായിരുന്നു  തലയോട്ടിയുടെ,കാലിന്റെ,

447
00:53:28,720 --> 00:53:31,719
നീണ്ട എല്ലിന്റെ,അങ്ങിനെയുള്ള  തുണ്ടുകള്‍.

448
00:53:31,800 --> 00:53:35,439
അവര്‍ ഞങ്ങളെ അവിടെ കൊണ്ടുചെന്നപ്പോള്‍,

449
00:53:35,520 --> 00:53:37,279
ഖനനശാസ്ത്രജ്ഞരായ ഞങ്ങള്‍,

450
00:53:38,520 --> 00:53:42,119
മണ്ണ് ഇളക്കിമറിച്ചതായി ശ്രദ്ധിച്ചു.

451
00:54:12,400 --> 00:54:14,959
ഈ അസ്ഥിശകലങ്ങള്‍, പരന്നതാണ്,

452
00:54:15,040 --> 00:54:18,479
തുടയെല്ലിന്റെയോ കൈയുടെ എല്ലിന്റെയോ
ഒക്കെ ശകലങ്ങള്‍.

453
00:54:18,560 --> 00:54:22,399
എല്ലിന്റെ പുറംഭാഗം വളരെ മൃദുവാണ്.

454
00:54:23,320 --> 00:54:27,159
ഇത് എല്ലിന്റെ ഉള്വശമായിരിക്കണം 

455
00:54:28,080 --> 00:54:30,879
സുഷിരങ്ങളുണ്ട്.

456
00:54:33,000 --> 00:54:35,199
ഇത് കുറച്ചുകൂടി കട്ടിയുള്ളതാണ്.

457
00:54:35,920 --> 00:54:40,959
ഇവയുടെ വെളുപ്പുനിറം 
സൂര്യതാപം കൊണ്ടുള്ള  കാല്സിനേഷന്‍ നിമിത്തമാണ്.

458
00:54:48,080 --> 00:54:50,959
നിങ്ങളുടെ സഹോദരന്റെ എന്താണ് നിങ്ങള്‍ കണ്ടെത്തിയത് ?

459
00:54:52,200 --> 00:54:56,799
ഒരു കാല്. അത് അപ്പോഴും ഷൂവിലായിരുന്നു;

460
00:55:00,720 --> 00:55:02,879
പിന്ന കുറച്ചു പല്ലും കിട്ടി.

461
00:55:04,520 --> 00:55:08,519
നെറ്റിയുടെ ഒരു ഭാഗം,
മൂക്ക്,

462
00:55:09,280 --> 00:55:14,199
തലയോട്ടിയുടെ ഇടത്തുള്ള ഏതാണ്ട് എല്ലാഭാഗവും.

463
00:55:16,240 --> 00:55:20,959
ചെവിക്കു പിറകിലെ ഭാഗത്ത്
വെടിയുണ്ട കൊണ്ട അടയാളമുണ്ട്.

464
00:55:22,160 --> 00:55:25,479
ബുള്ളറ്റ് പുറത്തുവന്നത് ഇവിടെയാണ്.

465
00:55:27,120 --> 00:55:30,959
അതായത് താഴെനിന്നാണ് വെടി വച്ചിട്ടുണ്ടാവുക

466
00:55:31,040 --> 00:55:34,119
അവന്‍ ഏതു സ്ഥിതിയിലായിരുന്നുവെന്നു എനിക്കറിയില്ല.

467
00:55:34,840 --> 00:55:37,759
നെറ്റിയില്‍ ഒരു വെടികൊണ്ട്
അവര്‍ അവനെ അവസാനിപ്പിച്ചു.

468
00:55:37,840 --> 00:55:43,239
തലയോട്ടിയിലെ ഈ ഭാഗം മുഴുവന്‍ 
ചിതറിയ നിലയിലാണ്.

469
00:55:43,320 --> 00:55:45,759
അവനെ അവര്‍ രണ്ടുതവണ തലയില്‍ വെടിവച്ചു.

470
00:55:49,240 --> 00:55:52,759
അവന്റെ ആര്‍ദ്രമായ ഭാവം ഓര്‍മയിലുണ്ട്

471
00:55:53,960 --> 00:55:56,039
ഇപ്പോള്‍ ബാക്കി ഇതുമാത്രം.

472
00:55:56,120 --> 00:55:59,679
കുറച്ചു പല്ലും കുറച്ചു എല്ലും.

473
00:55:59,760 --> 00:56:01,399
ഒരു കാലും.

474
00:56:01,480 --> 00:56:04,279
ഞങ്ങളുടെ ഒടുവിലെ ഒന്നിച്ചുള്ള നിമിഷം,

475
00:56:04,360 --> 00:56:07,279
അവന്റെ കാലു വീട്ടിലുള്ളപ്പോള്‍ ആയിരുന്നു.

476
00:56:07,360 --> 00:56:09,559
ആളുകളെ കൂട്ടത്തോടെ മറവുചെയ്ത ഇടം കണ്ടെത്തിയപ്പോള്‍,

477
00:56:09,640 --> 00:56:13,039
അത് അവന്റെ കാലും ഷൂവുമാണെന്ന് ഞാന്‍ അറിഞ്ഞു.

478
00:56:13,880 --> 00:56:16,759
അന്ന് രാത്രി, ഞാന്‍ എഴുന്നേറ്റു

479
00:56:17,840 --> 00:56:20,439
അവന്റെ കാലു തടവാന്‍ പോയി.

480
00:56:20,600 --> 00:56:25,839
അഴുകലിന്റെ  നാറ്റം.. ഉണ്ടായിരുന്നു.

481
00:56:26,560 --> 00:56:28,959
കാല് സോക്സിനകതുതന്നെയുണ്ട്‌.

482
00:56:29,040 --> 00:56:32,839
ബര്‍ഗണ്ടി സോക്ക്

483
00:56:32,920 --> 00:56:34,359
ഇരുണ്ട ചുവപ്പ് നിറം.

484
00:56:35,800 --> 00:56:40,079
ബാഗില്‍നിന്നു പുറത്തെടുത്ത് ഞാനത് നോക്കി.

485
00:56:40,160 --> 00:56:44,839
ഏറെനേരം ഞാന്‍ അവിടെത്തന്നെ ഇരുന്നു.

486
00:56:44,920 --> 00:56:47,559
മനസ്സ് ശൂന്യമായിരുന്നു.

487
00:56:47,640 --> 00:56:50,919
എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.

488
00:56:51,000 --> 00:56:54,399
ഞാന്‍ പൂര്‍ണമായും ഷോക്കിലായിരുന്നു.

489
00:56:54,480 --> 00:56:57,759
പിറ്റേന്ന്,
എന്റെ ഭര്‍ത്താവ് ജോലിക്ക് പോയി 

490
00:56:58,800 --> 00:57:02,479
ഞാന്‍ കാലത്ത് മുഴുവന്‍ സഹോദരന്റെ കാലുമായി കഴിഞ്ഞു.

491
00:57:02,560 --> 00:57:04,959
ഞങ്ങള്‍ വീണ്ടും ഒന്നുചേര്‍ന്നല്ലോ.

492
00:57:06,560 --> 00:57:10,279
അത് വലിയ ഒരു സന്തോഷമായിരുന്നു;
വലിയ ഒരു നിരാശയും.

493
00:57:10,360 --> 00:57:15,599
കാരണം; അപ്പോള്‍ മാത്രമാണ് അവന്‍ മരിച്ചുപോയെന്ന വസ്തുത എനിക്കുള്‍ക്കൊള്ളാന്‍ കഴിഞ്ഞത്.

494
00:57:37,280 --> 00:57:38,479
കലാമായിലെ ശവശരീരങ്ങള്‍

495
00:57:39,200 --> 00:57:41,959
ഒരു യന്ത്രമുപയോഗിച്ചു മാന്തിയെടുത്തു.

496
00:57:42,040 --> 00:57:44,319
അഞ്ചു പല്ലുള്ള,

497
00:57:44,400 --> 00:57:47,039
മാന്തിയെടുക്കുന്ന യന്ത്രം.

498
00:57:47,120 --> 00:57:54,439
പട്ടാള ഹൈക്കമാന്‍ഡിന്റെ ഉത്തരവ് പ്രകാരമാണ്
മാന്തിയെടുക്കല്‍.

499
00:57:54,520 --> 00:57:58,399
തലയോട്ടിത്തുണ്ടുകള്‍

500
00:57:58,480 --> 00:58:01,679
യന്ത്രത്തിന്റെ വലത്തുനിന്നു വീണു,

501
00:58:01,760 --> 00:58:03,719
കാലുകള്‍ ഇടത്തുനിന്നും.

502
00:58:05,000 --> 00:58:07,759
ശവങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി.

503
00:58:07,840 --> 00:58:11,639
അടയാളങ്ങള്‍ ഞങ്ങള്‍ ഫോട്ടോ എടുത്തു 
മൊത്തം പരിപാടി ഞങ്ങള്‍ പുനര്‍നിര്‍മിച്ചു.

504
00:58:12,400 --> 00:58:20,159
പിന്നെ ശരീരങ്ങള്‍ കൊണ്ടുപോയത് 
 ഇന്നും അജ്ഞാതമായ ഒരു സ്ഥലത്തേക്കാണ്.

505
00:58:20,240 --> 00:58:22,919
ട്രക്കിന് ഡ്രൈവറുണ്ടായിരുന്നു.

506
00:58:23,000 --> 00:58:26,519
ശവങ്ങള്‍ ഇറക്കാന്‍ പട്ടാളക്കാരും.

507
00:58:26,600 --> 00:58:30,999
പിന്നെ ശ്രദ്ധിക്കേണ്ട കാര്യം, 
ട്രക്ക് പട്ടാളഅധികൃതരുടെ കീഴിലുള്ള ,

508
00:58:31,080 --> 00:58:34,759
ഒരു വിഭാഗത്തിന്റെതായിരുന്നു എന്നതാണ്.

509
00:58:34,840 --> 00:58:38,159
വിവരങ്ങള്‍ നല്‍കേണ്ടത് പട്ടാളമാണ്;

510
00:58:38,240 --> 00:58:40,799
അവര്‍ അത് ചെയ്‌താല്‍,
കലാമായിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക്

511
00:58:40,880 --> 00:58:44,079
അവരുടെ പരേതര്‍ക്ക് ശവസംസ്കാരം നടത്താമായിരുന്നു.

512
00:58:53,440 --> 00:58:55,799
നിങ്ങള്‍ അന്വേഷണം തുടരുമോ?

513
00:58:57,080 --> 00:58:59,159
എനിക്ക് കഴിയാവുന്നിടത്തോളം കാലം,

514
00:59:01,080 --> 00:59:03,239
നമ്മള്‍ അന്വേഷണം തുടരണമെങ്കില്‍,

515
00:59:05,040 --> 00:59:06,559
ഞാന്‍ അത് ചെയ്യും ;

516
00:59:09,040 --> 00:59:12,519
എനിക്ക് ഒട്ടേറെ സംശയങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും;

517
00:59:14,720 --> 00:59:18,879
ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍ ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നുണ്ടെങ്കില്‍ പ്പോലും.

518
00:59:20,600 --> 00:59:24,559
അവര്‍ പറയുന്നത് ശവങ്ങള്‍ മാന്തിയെടുത്ത് ബാഗിലാക്കി

519
00:59:24,640 --> 00:59:27,039
കടലിലെറിഞ്ഞു എന്നാണ്.

520
00:59:29,960 --> 00:59:33,119
വാസ്തവത്തില്‍ അവര്‍
കടലില്‍ എറിഞ്ഞിരുന്നോ?

521
00:59:33,200 --> 00:59:36,079
ഈ ചോദ്യത്തിന് എനിക്ക് ഉത്തരം കാണുന്നില്ല.

522
00:59:38,880 --> 00:59:42,959
ഇവിടെ  അടുത്തെങ്ങാനും,
മലയിലോമറ്റോ എറിഞ്ഞെന്നും വന്നുകൂടെ?

523
00:59:45,600 --> 00:59:48,599
ജീവിതത്തിന്റെ ഈ ഘട്ടത്തില്‍,

524
00:59:49,640 --> 00:59:51,479
എനിക്ക്  70,

525
00:59:55,440 --> 00:59:58,119
പറഞ്ഞുകേട്ടത് അതേപോലെ 
വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

526
00:59:58,360 --> 01:00:01,839
വിശ്വസിക്കാതിരിക്കാനാണ് അവര്‍ പഠിപ്പിച്ചത്.

527
01:00:04,440 --> 01:00:06,759
എനിക്കത് ബുദ്ധിമുട്ടു തന്നെ.

528
01:00:06,840 --> 01:00:10,319
ചിലപ്പോളെനിക്ക് തോന്നും
 ഞാനൊരു വിഡ്ഢിയാണെന്ന്

529
01:00:11,240 --> 01:00:14,839
കാരണം, ചോദ്യങ്ങള്‍ ചോദിക്കുന്നത് 
ഒരിക്കലും ഞാന്‍ നിര്‍ത്തുന്നില്ല;

530
01:00:14,920 --> 01:00:19,239
എനിക്ക് വേണ്ട ഉത്തരങ്ങള്‍ ആരും തരുന്നതുമില്ല.

531
01:00:24,080 --> 01:00:26,599
ആ മലയുടെ മുകളിലാണ് അവരെ എറിഞ്ഞതെന്ന് 

532
01:00:26,680 --> 01:00:30,039
ആരെങ്കിലും എന്നോടു പറഞ്ഞിരുന്നെങ്കില്‍,

533
01:00:30,120 --> 01:00:33,479
ഞാനതിന്റെ മുകളിലെത്തിച്ചേരാന്‍ 
വഴി കണ്ടെത്തിയേനെ.

534
01:00:33,560 --> 01:00:36,919
 20 കൊല്ലം മുമ്പുള്ള പോലെ 
ശക്തിയുള്ള ആളല്ല ഞാനിപ്പോള്‍.

535
01:00:37,880 --> 01:00:41,159
അത്ര ആരോഗ്യവുമില്ല.

536
01:00:44,800 --> 01:00:46,759
സംഗതി പ്രയാസം തന്നെ.

537
01:00:47,640 --> 01:00:50,479
പക്ഷെ, പ്രതീക്ഷ നമുക്ക് ശക്തി തരും.

538
01:00:54,920 --> 01:00:58,279
 വിക്കിയും ഞാനും മരുഭൂമിയില്‍തേടിനടന്ന

539
01:00:58,360 --> 01:01:01,999
കാലമൊന്നും ഞാന്‍ പരിഗണിക്കുന്നില്ല.

540
01:01:03,680 --> 01:01:06,559
നിറഞ്ഞ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ പുറപ്പെട്ടത്‌; 

541
01:01:06,640 --> 01:01:10,719
മടങ്ങിയത് തല കുനിഞ്ഞും.

542
01:01:12,920 --> 01:01:15,159
പക്ഷെ വീണ്ടും ഞങ്ങള്‍ ഉഷാറാവും,

543
01:01:16,520 --> 01:01:18,159
ഒന്ന് സ്വയം കുടയും

544
01:01:19,200 --> 01:01:24,399
പിറ്റേ ദിവസം വീണ്ടും പുറപ്പെടും 
അവരെ കണ്ടെത്താന്‍ ;

545
01:01:24,480 --> 01:01:27,719
കൂടുതല്‍ പ്രതീക്ഷയോടെയുംകൂടുതല്‍അക്ഷമയോടെയും.

546
01:01:32,640 --> 01:01:34,919
ചിലരൊക്കെ ആശ്ചര്യപ്പെടുന്നുണ്ട്

547
01:01:37,000 --> 01:01:38,599
ഞങ്ങള്‍ക്കെന്തിനാണ് ഈ എല്ലുകള്‍ എന്ന്.

548
01:01:38,680 --> 01:01:40,399
ഞങ്ങള്‍ക്കവ അത്യാവശ്യമാണ്!

549
01:01:42,520 --> 01:01:44,759
എനിക്ക് മാത്രമല്ല താനും.

550
01:01:47,800 --> 01:01:51,399
മരിയോയുടെ  താടിയെല്ല് കണ്ടുകിട്ടിയപ്പോള്‍,

551
01:01:52,240 --> 01:01:54,319
എനിക്കത് വേണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു.

552
01:01:54,400 --> 01:01:57,759
ഡോക്ടര്‍ പട്രീഷ്യ ഹെര്നാണ്ടെസ്സിനോടു,

553
01:01:59,240 --> 01:02:01,479
"എനിക്കവനെ മുഴുവനായി വേണം."

554
01:02:01,560 --> 01:02:05,479
"അവനെ മുഴുവനായാണ് അവര്‍ കൊണ്ടുപോയത്,
അവന്റെ വെറുമൊരു തുണ്ട് എനിക്ക് വേണ്ട."

555
01:02:07,120 --> 01:02:09,639
ഇത് പറയുന്നത് അവനു വേണ്ടി മാത്രവുമല്ല,

556
01:02:10,600 --> 01:02:12,879
പക്ഷെ, അപ്രത്യക്ഷരായ എല്ലാവര്‍ക്കും വേണ്ടിയാണ്.

557
01:02:12,960 --> 01:02:14,199
എല്ലാവര്‍ക്കും വേണ്ടി !

558
01:02:16,520 --> 01:02:21,479
ഇന്നവനെ  കണ്ടെത്തി
നാളെ ഞാന്‍ മരിച്ചുപോയാലും,

559
01:02:21,560 --> 01:02:24,119
സന്തോഷത്തോടെയാവും ഞാന്‍ മരിക്കുക.

560
01:02:24,200 --> 01:02:26,519
പക്ഷെ എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല.

561
01:02:27,520 --> 01:02:30,839
അവനെ കണ്ടെത്താതെ മരിക്കാന്‍ ആഗ്രഹമില്ല.

562
01:02:55,160 --> 01:02:58,319
ഞാന്‍ നേരത്തെ നിങ്ങളോട് പറഞ്ഞതുപോലെ,

563
01:02:59,640 --> 01:03:03,159
ടെലിസ്കോപ്പുകള്‍  കൊണ്ട് 

564
01:03:03,240 --> 01:03:06,079
ആകാശത്തേക്ക് നോക്കാന്‍ മാത്രമല്ല,

565
01:03:06,160 --> 01:03:09,759
ഭൂമിക്കടിയില്‍ നോക്കാനും സാധിച്ചിരുന്നെങ്കില്‍ 
എന്ന് ഞാന്‍ ആഗ്രഹിക്കുന്നു;

566
01:03:10,440 --> 01:03:12,679
അങ്ങനെ അവരെ കണ്ടെത്താമല്ലോ.

567
01:03:15,040 --> 01:03:17,399
ഇതുപോലെ...

568
01:03:19,080 --> 01:03:21,239
പിന്നെ, കുറച്ചപ്പുറത്ത്‌.

569
01:03:21,320 --> 01:03:24,679
ഒരു ടെലി സ്കോപ്പ് കൊണ്ട് 
ഈ മരുഭൂമി ഞങ്ങള്‍  തൂത്തുവാരും.

570
01:03:24,760 --> 01:03:26,119
താഴോട്ട്.

571
01:03:29,560 --> 01:03:34,239
അവരെ കണ്ടെത്താന്‍ സഹായിച്ചതിന് 
നക്ഷത്രങ്ങളോട് നന്ദി പറയും.

572
01:03:34,320 --> 01:03:35,999
ഞാന്‍ വെറുതെ സ്വപ്നം കാണുകയാണ്.

573
01:04:08,760 --> 01:04:13,679
സ്ക്രീനില്‍ കാണുന്ന വരകള്‍
ഒരു വര്‍ണരാജി രചിക്കുന്നു.

574
01:04:20,920 --> 01:04:23,319
ഇത് ഒരു നക്ഷത്രത്തിന്റെ ഡിജിറ്റല്‍ മുദ്രയാണ്.

575
01:04:23,400 --> 01:04:25,479
ഇതാണ് വര്‍ണരാജി.

576
01:04:25,560 --> 01:04:29,079
നക്ഷത്രത്തിന്റെ കാല്‍സിയം രേഖകളാണ് ഇവ.

577
01:07:09,440 --> 01:07:15,399
ഏതെങ്കിലും സ്വേച്ഛാധിപത്യത്തില്‍ 
എന്റെ മകന്‍ വധിക്കപ്പെട്ടിരുന്നെങ്കില്‍,

578
01:07:15,480 --> 01:07:21,519
ഞാനാരെന്നോ, വിദ്യാഭ്യാസം എത്രയെന്നോ
വിശ്വാസം എന്തെന്നോ എന്നതൊന്നും പ്രശ്നമല്ല,

579
01:07:21,600 --> 01:07:24,359
എനിക്കൊരിക്കലും അത് 
മറക്കാന്‍ കഴിയുമായിരുന്നില്ല.

580
01:07:25,760 --> 01:07:30,879
അവന്റെ സ്മരണ നിലനിര്‍ത്താനുള്ള
ധാര്മികബാധ്യത എനിക്കുണ്ടാവും.

581
01:07:30,960 --> 01:07:34,999
നമ്മുടെ മരിച്ചവരെ നമുക്ക് മറക്കാനാവില്ല.

582
01:07:35,080 --> 01:07:37,679
അവരെ നമ്മള്‍ ഓര്‍മയില്‍ സൂക്ഷിക്കും.

583
01:07:37,760 --> 01:07:40,039
കോടതികള്‍ അവയുടെ ജോലി ചെയ്യണം,

584
01:07:40,200 --> 01:07:43,639
മനുഷ്യാവകാശ സംഘടനകളും ചെയ്യണം,

585
01:07:43,720 --> 01:07:46,599
ബന്ധപ്പെട്ട ഓരോരുത്തരും നിലപാടെടുക്കണം.

586
01:07:46,680 --> 01:07:48,679
അതാണ്‌ പ്രതീക്ഷിക്കാവുന്നത്.

587
01:07:48,760 --> 01:07:54,239
പക്ഷെ ഇതുപോലൊരു ദുരന്തം
എന്തുതന്നെയായാലും നമുക്ക് മറക്കാന്‍ കഴിയില്ല.

588
01:07:58,440 --> 01:08:03,239
കൂട്ടത്തോടെ മനുഷ്യരെ  മറവു ചെയ്ത പിസാഗ്വ ശ്മശാനം
ജൂണ്‍ 1 990

589
01:08:03,600 --> 01:08:06,519
നമ്മള്‍ അന്വേഷണം തുടരണം.

590
01:08:09,360 --> 01:08:12,079
അവരെ കടലില്‍ എറിഞ്ഞിട്ടുണ്ടെങ്കില്‍,

591
01:08:12,160 --> 01:08:14,879
എന്നെങ്കിലും നമ്മള്‍ക്ക് തെളിവ് കിട്ടും.

592
01:08:14,960 --> 01:08:18,439
ഒട്ടേറെ  പേരെ ഉറപ്പായും കടലില്‍ എറിഞ്ഞിട്ടുണ്ട്.

593
01:08:19,320 --> 01:08:21,679
ശവം ഏതോ ഖനിയിലോമറ്റോ ആണെങ്കില്‍,

594
01:08:21,760 --> 01:08:25,159
കാലക്രമത്തില്‍ ഞങ്ങള്‍ കണ്ടെത്തും.

595
01:09:16,240 --> 01:09:20,719
ഞങ്ങള്‍ പെണ്ണുങ്ങള്‍ എത്രമാത്രം കുറയുന്നോ 
അത്രയും അവര്‍ക്ക് നല്ലത്.

596
01:09:27,320 --> 01:09:29,479
പ്രശ്നങ്ങള്‍ കുറയും.

597
01:09:31,840 --> 01:09:34,279
കാരണം ഞങ്ങള്‍ പ്രശ്നമാണ്.

598
01:09:35,280 --> 01:09:38,999
സമൂഹത്തിന്, ജഡ്ജിക്ക്, എല്ലാവര്‍ക്കും.

599
01:09:40,040 --> 01:09:44,479
അവര്‍ക്കൊക്കെ ഞങ്ങള്‍
കീഴാളരില്‍ കീഴാളരാണ്;

600
01:09:47,080 --> 01:09:49,479
ഞങ്ങള്‍ ചിലിയുടെ  കുഷ്ഠമാണ്;

601
01:09:55,080 --> 01:09:57,919
അങ്ങനെയാണ് ഞാന്‍ വിചാരിക്കുന്നത്.

602
01:10:05,960 --> 01:10:10,679
അതൊരു യുദ്ദ്ധമായിരുന്നില്ല
അതൊരു കൂട്ടക്കൊലയായിരുന്നു 

603
01:11:15,240 --> 01:11:19,599
സ്ത്രീകളുടെ അനേകം ഗ്രൂപ്പുകള്‍ 
അന്വേഷിക്കുന്നുണ്ടായിരുന്നു:

604
01:11:21,200 --> 01:11:23,759
അരിക്കയില്‍, ഇക്കിക്കില്‍,

605
01:11:23,840 --> 01:11:26,119
പിസാഗ്വയില്‍, ലാ സെരീനയില്‍,

606
01:11:26,720 --> 01:11:30,639
കോളിന, പയ്ന്‍,ലോങ്കെന്‍ ,

607
01:11:30,720 --> 01:11:33,959
കന്‍സെപ്സ്യോന്‍, ടെമുക്കോ,

608
01:11:34,040 --> 01:11:35,439
പുണ്ട അരെനാസ് തുടങ്ങിയ സ്ഥലങ്ങളില്‍..

609
01:11:37,760 --> 01:11:42,919 
ഈ സ്ത്രീകളുടെ  അന്വേഷണം ഒരിക്കലും വാനശാസ്ത്രജ്ഞരുടെ പാതകളെ മുറിച്ചുകടന്നില്ല.

610
01:11:43,000 --> 01:11:48,639
അവര്‍ തേടുന്നത്  മറ്റൊരുതരം ശരീരങ്ങളെയായിരുന്നു:
ആകാശത്തിലെ ശരീരങ്ങളെ.

611
01:11:50,040 --> 01:11:54,119
ഈ സ്ത്രീകള്‍ മരുഭൂവിലെ പദാര്‍ത്ഥം
കൈകാര്യം ചെയ്തപ്പോള്‍,

612
01:11:54,200 --> 01:11:58,399
വാനശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് 
ഭൂമിയിലെ  അതേ പദാര്‍ത്ഥം തന്നെയാണ്

613
01:11:58,480 --> 01:12:02,439
പ്രപഞ്ചത്തിലെല്ലായിടത്തും എന്നതാണ്.

614
01:13:01,120 --> 01:13:05,919
1 0,000വര്‍ഷം  മുമ്പ്,
അറ്റക്കാമയിലെ ആദിമ നിവാസികള്‍ 

615
01:13:06,000 --> 01:13:09,599
കടല്‍  കഴുകിയെടുത്ത വെള്ളാരംകല്ലുകള്‍ 
ശേഖരിച്ചിരുന്നു.

616
01:13:11,080 --> 01:13:14,239
അവര്‍ക്കും നക്ഷത്രങ്ങളെപ്പറ്റി 
ചിലത് അറിയാമായിരുന്നു 

617
01:13:14,320 --> 01:13:17,799
അവര്‍ മരിച്ചവരെ രാത്രിയിലാണ് മറവു ചെയ്തത്.

618
01:13:19,600 --> 01:13:24,199
ശാസ്ത്രജ്ഞന്മാര്‍ ഈ പൌരാണികമനുഷ്യരുടെ
 അവശിഷ്ടങ്ങള്‍ ശേഖരിച്ച്

619
01:13:24,280 --> 01:13:27,839
വിശദമായി വര്‍ഗീകരിച്ചിട്ടുണ്ട്.

620
01:13:27,920 --> 01:13:29,679
അവര്‍ അത് പഠനവിധേയമാക്കി; 

621
01:13:29,760 --> 01:13:31,679
അനന്യമായ ഒരു പുസ്തകത്തിന്റെ 
ഏടുകളെന്നപോലെ.

622
01:13:31,760 --> 01:13:36,039
ഇന്ന് അവര്‍ അതൊരു നിധിപോലെ സംരക്ഷിക്കുന്നു.

623
01:14:12,280 --> 01:14:16,439
ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍,
അമ്മ എന്നെ മ്യൂസിയത്തില്‍ കൊണ്ടുപോയി; 

624
01:14:16,520 --> 01:14:19,759
ഒരു തിമിംഗലത്തിന്റെ അസ്ഥികൂടം കാണാന്‍.

625
01:14:23,480 --> 01:14:26,119
ഇന്നും അവിടെയുള്ള ഈ അസ്ഥികൂടത്തിന്റെ

626
01:14:26,200 --> 01:14:30,359
ചുവട്ടില്‍ ഞാന്‍ ഏറെ നേരം നിന്നു.

627
01:14:32,480 --> 01:14:35,479
മറ്റു തിമിംഗലങ്ങള്‍ക്ക് താമസിക്കാവുന്ന വീട്ടിന്റെ 

628
01:14:36,200 --> 01:14:39,079
മേല്ക്കൂരയാണ് അതെന്നു ഞാന്‍ സംകല്‍പിച്ചു.

629
01:14:49,200 --> 01:14:52,599
ഇന്ന്, മ്യൂസിയത്തിലില്ലാത്ത

630
01:14:52,680 --> 01:14:54,639
മറ്റ്‌ അസ്ഥികൂടങ്ങളുണ്ട്.

631
01:14:58,680 --> 01:15:00,559
അവ കാല്‍സിയം കൊണ്ട് നിര്‍മിച്ചിരിക്കുന്നു,

632
01:15:00,640 --> 01:15:03,599
നക്ഷത്രങ്ങളെനിര്‍മിച്ച അതേ കാല്‍സിയം കൊണ്ട്.

633
01:15:04,440 --> 01:15:07,199
പക്ഷെ  അവയ്ക്ക് പേരില്ല എന്നതാണ്  വ്യത്യാസം.

634
01:15:08,680 --> 01:15:12,359
ഏതു ആത്മാക്കളുടെതാണ് അവയെന്ന്നമുക്കറിയില്ല.

635
01:15:13,680 --> 01:15:15,519
അവശിഷ്ടങ്ങളുടെ അവശിഷ്ടങ്ങളാണ് അവ.

636
01:15:16,640 --> 01:15:20,919
പട്ടാള സ്വേച്ഛാധിപത്യത്തിന്‍ കീഴില്‍
അപ്രത്യക്ഷരായവരുടെ അവശിഷ്ടങ്ങള്‍ 

637
01:15:21,000 --> 01:15:24,039
ഇനിയും തിരിച്ചറിയപ്പെടാത്തവ.

638
01:15:32,160 --> 01:15:33,639
അവ എത്രകാലം ഈ പെട്ടികളില്‍ കിടക്കുമെന്ന് 

639
01:15:34,280 --> 01:15:38,159
ഞാന്‍ ആശ്ചര്യപ്പെടുകയാണ്.

640
01:15:40,760 --> 01:15:44,719
ഒരുനാള്‍ അവ ഒരു സ്മാരകത്തില്‍ 
സൂക്ഷിക്കുമോ ?

641
01:15:47,720 --> 01:15:51,639
തിമിംഗലത്തെപ്പോലെ അവയും 
മ്യൂസിയത്തില്‍ ഇടം നേടുമോ ?

642
01:15:53,560 --> 01:15:56,999
ഒരുനാള്‍ അവ സംസ്കരിക്കപ്പെടുമോ ?

643
01:17:10,480 --> 01:17:17,439
ചിലിയിലെ മികച്ച വാനശാസ്ത്ര സ്ഥാപനത്തിലാണ്  
വാലെന്റിന ജോലി ചെയ്യുന്നത്.

644
01:17:20,040 --> 01:17:23,719
അവള്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ

645
01:17:23,800 --> 01:17:25,599
 ആകാശം നിരീക്ഷിക്കാന്‍ 
അവളുടെ അപ്പൂപ്പന്‍ പഠിപ്പിച്ചു.

646
01:17:25,680 --> 01:17:29,199
അവള്‍ക്ക്  കല്യാണം കഴിഞ്ഞു 
രണ്ടു കുട്ടികളുമുണ്ട്.

647
01:17:32,960 --> 01:17:37,719
1 975ല്‍, അവള്‍ക്കു ഒരു വയസ്സുള്ളപ്പോള്‍,

648
01:17:37,800 --> 01:17:42,199
അപ്പൂ പ്പനും അമ്മൂമ്മയ്ക്കുമൊപ്പം അവളെ  
പിനോഷെയുടെ പോലിസ്  തടവിലാക്കി.

649
01:17:44,520 --> 01:17:49,039
തടവിലിട്ടു അപ്രത്യക്ഷരായ 
അച്ഛനമ്മമാരുടെ മകളാണ് ഞാന്‍.

650
01:17:50,320 --> 01:17:52,799
ആദ്യം അവരെന്റെ
അപ്പൂപ്പനമ്മൂമ്മമാരെ തടഞ്ഞുവച്ചു.

651
01:17:52,880 --> 01:17:57,079
എത്രയോ മണിക്കൂര്‍ നേരത്തേക്ക്.

652
01:17:57,160 --> 01:18:00,719
എന്റെ അച്ഛനും അമ്മയും 
എവിടെയെന്നു വെളിപ്പെടുത്താന്‍ 

653
01:18:00,800 --> 01:18:03,879
അവരെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി,

654
01:18:03,960 --> 01:18:06,399
വെളിപ്പെടുത്തിയില്ലെങ്കില്‍,
 ഞാനും അപ്രത്യക്ഷമാവും.

655
01:18:06,480 --> 01:18:08,319
ഈ ഭീഷണിയോടെയാണ്,

656
01:18:08,400 --> 01:18:13,279
ഞങ്ങള്‍ താമസിക്കുന്നിടത്തേക്ക് 
അവര്‍ ഞങ്ങളെ കൊണ്ടുപോയത്.

657
01:18:13,360 --> 01:18:15,719
അച്ഛനെയും അമ്മയെയും തടവിലാക്കി,

658
01:18:15,800 --> 01:18:20,439
എന്നെ അപ്പൂപ്പനമ്മൂമ്മമാരെ ഏല്‍പ്പിച്ചു ;
അവരാണ് എന്നെ വളര്‍ത്തിയത്.

659
01:18:25,440 --> 01:18:29,239
എന്റെ വേദനയ്ക്ക് മറ്റൊരു മാനം നല്‍കാന്‍ 

660
01:18:30,560 --> 01:18:34,199
അസ്ട്രോണമി എന്നെ എങ്ങനെയോ സഹായിച്ചിട്ടുണ്ട്,

661
01:18:34,840 --> 01:18:36,639
അസാന്നിധ്യത്തിന്,

662
01:18:37,520 --> 01:18:39,399
നഷ്ടത്തിന്.

663
01:18:42,640 --> 01:18:47,279
ചിലപ്പോള്‍ ഏകാന്തതയില്‍ അനുഭവിച്ച വേദനയ്ക്ക്,

664
01:18:48,120 --> 01:18:50,599
ഈ മുഹൂര്‍ത്തങ്ങള്‍ ആവശ്യമായിരുന്നു,

665
01:18:51,840 --> 01:18:53,959
ദുക്ഖം വല്ലാതെ പീഡിപ്പിച്ചിരുന്നു.

666
01:18:54,040 --> 01:18:58,359
ഞാന്‍ എന്നോടുതന്നെ പറയാറുണ്ട് 
ഇതൊക്കെ എന്നില്‍നിന്നു തുടങ്ങുകയോ

667
01:18:58,440 --> 01:19:02,439
എന്നോടൊത്തു ഒടുങ്ങുകയോ ചെയ്യാത്ത 
ഒരു ചക്രത്തിന്റെ ഭാഗമാണ് ;

668
01:19:02,520 --> 01:19:05,599
എന്റെ അച്ഛനമ്മമാരോടൊപ്പവുമല്ല അതിന്റെ ഗതി  
എന്റെ കുട്ടികളോടൊപ്പവുമല്ല.

669
01:19:06,640 --> 01:19:09,519
ഞാന്‍ എന്നോടു തന്നെ പറയും  :
നമ്മളെല്ലാം ഒരു പ്രവാഹത്തിന്റെ,

670
01:19:09,600 --> 01:19:13,319
ഒരു ഊര്‍ജത്തിന്റെ, പുനശ്ചംക്രമണം ചെയ്യാവുന്ന
ഒരു  പദാര്‍ഥത്തിന്റെ  ഭാഗമാണ് നാമെല്ലാം തന്നെ.

671
01:19:13,400 --> 01:19:17,599
മറ്റു നക്ഷത്രങ്ങള്‍ ജനിക്കാന്‍ വേണ്ടി,
മറ്റു ഗ്രഹങ്ങളും പുതിയ ഒരു ജീവനും 

672
01:19:18,680 --> 01:19:23,479
ഉണ്ടായിവരാന്‍ വേണ്ടി, 
മരിക്കേണ്ടിവരുന്ന നക്ഷത്രങ്ങളെപ്പോലെ.

673
01:19:25,400 --> 01:19:27,359
ഈ സന്ദര്‍ഭത്തില്‍,

674
01:19:29,120 --> 01:19:32,919
എന്റെ അച്ഛനമ്മമാര്‍ക്ക് സംഭവിച്ചതും

675
01:19:33,000 --> 01:19:36,439
അവരുടെ അഭാവവും
മറ്റൊരു മാനം കൈവരിക്കുകയാണ്.

676
01:19:37,240 --> 01:19:41,159
അതിനു മറ്റൊരു അര്‍ഥം ലഭിക്കുകയാണ്.
ഈ കൊടും ദുരിതത്തില്‍നിന്ന്

677
01:19:41,240 --> 01:19:44,439
എന്നെ അത് അല്പം മോചിപ്പിക്കുന്നുണ്ട്,

678
01:19:46,000 --> 01:19:49,679
ഒന്നും യഥാര്‍ത്ഥത്തില്‍ അവസാനിക്കുന്നില്ല 
എന്ന തോന്നല്‍ എനിക്കുണ്ടാവുന്നു.

679
01:20:00,680 --> 01:20:04,759
അപ്പൂപ്പനും അമ്മൂമ്മയുമാണ്
എന്റെ ജീവിതത്തിലെ സന്തോഷം.

680
01:20:05,720 --> 01:20:10,359
അവരോടു നന്ദിയുണ്ട്,
എന്റെ സ്വന്തം കഥ എഴുതാന്‍ കഴിഞ്ഞതിന്.

681
01:20:11,360 --> 01:20:14,079
വേദന നിറഞ്ഞ  ഒരു വീക്ഷണകോണില്‍ നിന്ന് മാത്രമല്ല;

682
01:20:14,160 --> 01:20:16,519
സന്തോഷം നിറഞ്ഞ,

683
01:20:16,600 --> 01:20:18,399
ശുഭാപ്തി വിശ്വാസം നിറഞ്ഞ,
ഒരു വീക്ഷണകോണില്‍ നിന്ന്കൂടി.

684
01:20:20,640 --> 01:20:24,799
ഈ ഒരു ബലവും പുരോഗതിക്കുള്ള ആഗ്രഹവും
ആണ് മുന്നോട്ടു നയിക്കുന്നത്.

685
01:20:26,200 --> 01:20:31,999
അപ്പൂ പ്പനും അമ്മൂമ്മയും വിവേകമുള്ളവരായിരുന്നു

686
01:20:33,640 --> 01:20:37,159
അവരുടെ ഇരട്ട ഉത്തരവാദിത്തത്തെപ്പറ്റി  
അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.

687
01:20:38,120 --> 01:20:39,679
എന്റെ അച്ഛനമ്മമാരെപ്പറ്റി പ്രാധാന്യത്തോടെ
പരാമര്‍ശിക്കുന്നതിന് 

688
01:20:39,760 --> 01:20:44,399
അവര്‍ എന്നും ഒരു വഴി കണ്ടെത്തി.

689
01:20:44,480 --> 01:20:47,719
എന്റെ അച്ഛനമ്മമാരുടെ മൂല്യങ്ങളും ശക്തിയും 
അവര്‍ എന്നില്‍ സന്നിവേശിപ്പിച്ചു.

690
01:20:48,880 --> 01:20:54,799
തന്നെയുമല്ല, എനിക്ക് സന്തോഷകരവും
 ആരോഗ്യകരവുമായ ഒരു ശൈശവംസൃഷ്ടിക്കാന്‍

691
01:20:56,440 --> 01:20:58,399
അപ്പൂ പ്പനും അമ്മൂമ്മയും സ്വന്തം ദുക്ഖങ്ങളെ 

692
01:20:59,880 --> 01:21:02,759
മറികടക്കുകയും ചെയ്തു.

693
01:21:07,000 --> 01:21:09,199
ചിലപ്പോള്‍ എനിക്ക് തോന്നും

694
01:21:09,280 --> 01:21:13,719
അദൃശ്യമായ ഒരു ഉത്പാദന വൈകല്യമുള്ള

695
01:21:13,800 --> 01:21:15,959
ഒരു ഉത്പന്നമാണ് ഞാന്‍ എന്ന്.

696
01:21:16,040 --> 01:21:20,359
 ഞാന്‍ അപ്രത്യക്ഷരായ തടവുകാരുടെ മകളാണ് എന്ന്

697
01:21:20,440 --> 01:21:22,919
തോന്നുകയേയില്ലെന്ന് ആളുകള്‍ പറയുമ്പോള്‍ 
എനിക്ക് തമാശ തോന്നാറുണ്ട്.

698
01:21:24,240 --> 01:21:28,679
എന്റെ കുട്ടികള്‍ക്ക് ഈ വൈകല്യമില്ലെന്നു
ഞാന്‍ തിരിച്ചറിയുന്നു ;

699
01:21:30,040 --> 01:21:33,639
എന്റെ ഭര്‍ത്താവിനുമില്ല.
അത് എന്നെ സന്തോഷിപ്പിക്കുന്നു.

700
01:21:33,720 --> 01:21:36,719
ഉത്പാദന വൈകല്യമില്ലാത്ത ആളുകളാല്‍

701
01:21:36,800 --> 01:21:40,519
ചു റ്റപ്പെട്ടിരിക്കുകയാണ് ഞാന്‍.

702
01:21:44,680 --> 01:21:47,999
എന്റെ മകന്‍ ഇങ്ങനെ വളര്‍ന്നു വരുന്നത് 
എനിക്ക് സന്തോഷമാണ്.

703
01:25:57,960 --> 01:26:00,799
പ്രപഞ്ചത്തിന്റെ വൈപുല്യവുമായി
തട്ടിച്ചു നോക്കുമ്പോള്‍,

704
01:26:00,880 --> 01:26:05,799
ചിലിയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നിസ്സാരമാണ്.

705
01:26:07,440 --> 01:26:10,639
എന്നാല്‍ ഒരു മേശപ്പുറത്തു നിരത്തുകയാണെങ്കില്‍,

706
01:26:10,720 --> 01:26:13,959
അവ ഒരു ഗാലക്സി പോലെ വിപുലവുമാണ്.

707
01:26:17,200 --> 01:26:21,399
ഈ സിനിമ നിര്‍മിക്കുന്നസമയത്തു,
പിന്തിരിഞ്ഞു നോക്കുമ്പോള്‍,

708
01:26:21,480 --> 01:26:23,839
ഈ കോട്ടികളില്‍ ഞാന്‍ കണ്ടത്

709
01:26:23,920 --> 01:26:27,319
എന്റെ ശൈശവകാലത്തെ ചിലിയുടെ 
നിഷ്കളങ്കതയായിരുന്നു.

710
01:26:28,760 --> 01:26:30,199
അക്കാലത്ത്,

711
01:26:30,280 --> 01:26:35,479
ഞങ്ങളോരോരുത്തര്‍ക്കും
പ്രപഞ്ചത്തെ മുഴുവനായും

712
01:26:35,560 --> 01:26:37,719
കീശയിലിട്ടുനടക്കാന്‍ കഴിഞ്ഞിരുന്നു.

713
01:26:55,480 --> 01:26:59,679
ഓര്‍മയ്ക്ക് ഒരു തരം ഗുരുത്വാകര്‍ഷണബലമുണ്ടെന്നു
എനിക്ക് ബോധ്യമുണ്ട്.

714
01:27:00,280 --> 01:27:02,599
അത് നിരന്തരമായി നമ്മെ ആകര്‍ഷിക്കുന്നു.

715
01:27:06,600 --> 01:27:08,639
ഓര്‍മയുള്ളവര്‍ക്ക്

716
01:27:08,720 --> 01:27:13,519
വര്‍ത്തമാനത്തിന്റെ ക്ഷണികനിമിഷത്തില്‍ 
ജീവിച്ചുപോകാന്‍ കഴിയുന്നു.

717
01:27:13,600 --> 01:27:15,479
ഓര്‍മ ഇല്ലാത്തവരാകട്ടെ 

718
01:27:15,560 --> 01:27:18,279
എവിടെയും ജീവിക്കുകയല്ല താനും.

719
01:27:26,920 --> 01:27:31,999
ഓരോ രാത്രിയിലും,സാവധാനം, സക്രിയമായി,

720
01:27:32,080 --> 01:27:36,799
ഗാലക്സിയുടെ കേന്ദ്രം 
സാന്റിയാഗോയുടെ മുകളിലൂടെ കടന്നു പോവുന്നുണ്ട്.

721
01:27:41,000 --> 01:28:00,000
മലയാളം സബ് ടൈറ്റില്‍ ‍: കെ രാമചന്ദ്രന്‍,
ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍