﻿1
00:00:58,935 --> 00:01:03,815
"ഒരേ വെള്ളത്തിൽ നിന്നുറവായ
കൈവഴികളാണ് നാമോരോരുത്തരും" - റൌൾ സുരീറ്റ

2
00:01:03,815 --> 00:01:23,141
മലയാളം സബ്ടൈറ്റിൽ: നന്ദലാൽ ആർ.
ഓപ്പൺ ഫ്രെയിം പയ്യന്നൂർ

3
00:02:40,829 --> 00:02:43,957
വെള്ളാരങ്കല്ലിന്റെ ഈ കട്ട

4
00:02:44,165 --> 00:02:47,168
ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ
നിന്ന് കണ്ടെത്തിയതാണ്.

5
00:02:50,380 --> 00:02:53,800
ഇത് 3,000 വർഷം പഴക്കമുള്ളതാണ്

6
00:02:54,008 --> 00:02:57,095
ഇതിനകത്ത് ഒരു തുള്ളി വെള്ളമുണ്ട്.

7
00:03:39,179 --> 00:03:40,638
ചിലിയിലെ ഈ മരുഭൂമി

8
00:03:40,847 --> 00:03:43,766
ഭൂമിയിലെ ഏറ്റവും വരണ്ട ഇടമാണ്.

9
00:03:44,767 --> 00:03:45,852
ഇവിടെ നിന്നാണ്,

10
00:03:46,060 --> 00:03:48,855
ജ്യോതിശാസ്ത്രജ്ഞർ ഏതാണ്ടീ
വിശ്വപ്രപഞ്ചത്തിലാകമാനുള്ള

11
00:03:49,063 --> 00:03:51,357
ജലസാന്നിദ്ധ്യം കണ്ടെത്തിയത്.

12
00:03:54,152 --> 00:03:56,821
ഗ്രഹങ്ങളിൽ വെള്ളമുണ്ട്.

13
00:03:57,572 --> 00:04:00,909
ചില നെബുലകളിലും നീരാവിയുടെ
സാന്നിദ്ധ്യമുണ്ട്.

14
00:04:02,577 --> 00:04:05,872
മറ്റ് ചില ആകാശഗോളങ്ങളിൽ
മഞ്ഞുകട്ടകളുമുണ്ട്.

15
00:04:07,916 --> 00:04:10,793
ഭൂമിയിലും, മറ്റെവിടെയാണെങ്കിലും,

16
00:04:11,002 --> 00:04:14,881
ജീവൻ നിലനിൽക്കണമെങ്കിൽ
വെള്ളം കൂടിയേ തീരൂ.

17
00:04:17,634 --> 00:04:18,843
ഓരോ രാത്രിയിലും,

18
00:04:19,052 --> 00:04:20,929
ഒരു പുതിയ ഗ്രഹത്തെ കണ്ടുപിടിക്കുന്നുണ്ട്,

19
00:04:21,137 --> 00:04:23,765
അതിൽ ഒരു പക്ഷേ
വെള്ളമുണ്ടായിരിക്കാം.

20
00:05:41,426 --> 00:05:42,802
നക്ഷത്രങ്ങളെ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്,

21
00:05:43,469 --> 00:05:46,180
വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
ഞാനാലോചിക്കാനാരംഭിച്ചത്.

22
00:05:48,016 --> 00:05:51,686
വെള്ളം ബഹിരാകാശത്തെവിടെയോ നിന്ന്
വന്നതാണെന്നാണ് തോന്നുന്നത്,

23
00:05:51,936 --> 00:05:54,439
കടലുകളുണ്ടാകുന്നതിന് കാരണമായ
വാൽനക്ഷത്രങ്ങൾ വഴിയാണ്,

24
00:05:55,064 --> 00:05:57,608
ഭൂമിയിലേക്ക് ജീവൻ
എത്തിയതെന്നും തോന്നുന്നു.

25
00:06:05,074 --> 00:06:06,075
ചിലിയ്ക്ക് ഏറ്റവും നീണ്ട അതിരുതീർക്കുന്ന

26
00:06:06,284 --> 00:06:09,287
വെള്ളം,

27
00:06:09,787 --> 00:06:15,001
പടിഞ്ഞാറൻ പാതഗോണിയ എന്ന
അഴിമുഖത്തിന് രൂപം നൽകിയിരിക്കുന്നു.

28
00:06:16,753 --> 00:06:17,670
ഇവിടെ,

29
00:06:17,879 --> 00:06:20,882
വെള്ളത്തിലേക്ക് മുങ്ങിമറയുന്ന
ആൻഡിസ് പർവതത്തിന്റെ വിശാലനിരകൾ,

30
00:06:21,090 --> 00:06:24,510
വീണ്ടും നിവർന്നുവരുന്നത്
ആയിരക്കണക്കിന് ദ്വീപുകളായാണ്.

31
00:06:26,012 --> 00:06:28,556
കാലാതീതമായ ഒരു ഇടമാണിത്.

32
00:06:28,765 --> 00:06:31,351
മഴയുടെ ഒരു ദ്വീപസമൂഹം.

33
00:07:54,058 --> 00:07:58,229
എന്റെ അകന്ന ബന്ധുക്കളിൽ
ചിലർ ഇവിടെ താമസിച്ചിരുന്നു.

34
00:07:59,272 --> 00:08:01,941
ഒരു തകരമേൽക്കൂരകയാണ്
ഞങ്ങൾക്കുണ്ടായിരുന്നത്;

35
00:08:02,150 --> 00:08:04,861
അതിനുമേൽ മഴത്തുള്ളികൾ
വീഴുമ്പോഴുണ്ടാകുന്ന ശബ്ദമാണ്

36
00:08:05,069 --> 00:08:07,989
എനിക്ക് ധൈര്യം പകർന്നതും
എന്നെ സംരക്ഷിച്ചുനിർത്തിയതും.

37
00:08:11,909 --> 00:08:15,955
ആ ശബ്ദം ജീവിതത്തിലുടനീളം
എന്നെ പിന്തുടർന്നിരുന്നു.

38
00:08:28,176 --> 00:08:30,094
വെള്ളം ഒഴുകുമ്പോൾ,

39
00:08:30,303 --> 00:08:32,638
അതിൽ വിശ്വപ്രപഞ്ചത്തിന്റെ
ഇടപെടലുണ്ടാകുന്നു.

40
00:08:33,473 --> 00:08:37,143
ഗ്രഹങ്ങളുടെ ശക്തിയപ്പാടെ
ഉള്ളിലേക്കാവാഹിക്കുന്ന വെള്ളം,

41
00:08:37,852 --> 00:08:39,312
ആ ശക്തിയെ ഭൂമിയിലേക്കും,

42
00:08:39,520 --> 00:08:41,522
സകല ജീവജാലങ്ങളിലേക്കും
പകരുകയും ചെയ്യുന്നു.

43
00:08:44,901 --> 00:08:47,987
നക്ഷത്രങ്ങൾക്കും നമുക്കുമിടയിലെ

44
00:08:48,196 --> 00:08:51,157
മാധ്യസ്ഥശക്തിയാണ് വെള്ളം.

45
00:12:22,576 --> 00:12:25,329
വെള്ളക്കാരന്റെ വരവിന് മുമ്പ്,

46
00:12:25,538 --> 00:12:28,249
പാതഗോണിയയിലെ
ആദ്യകാല മനുഷ്യർ,

47
00:12:28,499 --> 00:12:30,584
വിശ്വപ്രപഞ്ചവുമായി ചേർന്നിണങ്ങിയാണ്
കഴിഞ്ഞിരുന്നത്.

48
00:12:32,378 --> 00:12:36,132
ഭാവി സുരക്ഷിതമാക്കാൻ അവർ
കല്ലുകളിൽ എല്ലാം കൊത്തിവെച്ചു.

49
00:12:38,467 --> 00:12:39,844
അവർ വെള്ളത്തിലൂടെ സഞ്ചരിച്ചു.

50
00:12:41,220 --> 00:12:44,181
വെള്ളത്തിൽ തന്നെയായിരുന്നു
അവരുടെ ജീവിതം.

51
00:12:44,724 --> 00:12:48,018
വെള്ളത്തിൽ നിന്ന് കിട്ടുന്നതേ
അവർ ഭക്ഷിച്ചുള്ളൂ.

52
00:13:39,570 --> 00:13:42,490
പതിനായിരം വർഷങ്ങൾക്ക് മുമ്പേ
എത്തിയതായിരുന്നു അവർ.

53
00:13:43,032 --> 00:13:45,826
വെള്ളത്തിലൂടെ അലയുന്നവരായിരുന്നു അവർ.

54
00:13:56,295 --> 00:13:57,797
കടലുകളിൽ നിന്ന് കടലുകളിലേക്ക്

55
00:13:58,005 --> 00:14:00,633
സഞ്ചരിച്ചുകൊണ്ടിരിക്കുന്ന
ഗോത്രങ്ങളായാണ് അവർ വസിച്ചിരുന്നത്.

56
00:14:01,550 --> 00:14:04,720
ദ്വീപുകളിൽ നിന്ന് ദ്വീപുകളിലേക്ക്
അവർ സഞ്ചരിച്ചുകൊണ്ടിരുന്നു.

57
00:14:05,429 --> 00:14:08,307
ഓരോ കുടുംബവും
അവരുടെ വഞ്ചിക്ക് നടുവിലായി

58
00:14:08,516 --> 00:14:11,852
എന്നും അണയാതെ
തീ കത്തിച്ചുവെക്കുമായിരുന്നു.

59
00:14:13,395 --> 00:14:16,148
അവർ അഞ്ച് ഗണങ്ങളിൽ
പെടുന്നവരായിരുന്നു:

60
00:14:16,941 --> 00:14:18,484
കാവ്വെയ്സ്കാർ

61
00:14:19,235 --> 00:14:21,237
സെൽക്‌നം

62
00:14:21,695 --> 00:14:23,614
ആവോനികെൻ

63
00:14:24,448 --> 00:14:26,116
ഹാവൂഷ്,

64
00:14:26,867 --> 00:14:28,285
യമന എന്നിവ.

65
00:14:28,702 --> 00:14:32,081
അവരെല്ലാവരും കടലിലൂടെ സഞ്ചരിച്ചു.

66
00:14:57,231 --> 00:14:58,566
കടൽ...

67
00:14:59,191 --> 00:15:01,569
കടൽ എന്ന ഇടം തന്നെ എനിക്ക്...

68
00:15:03,445 --> 00:15:05,489
വളർന്നത് കടലിനോട് വളരെ
അടുത്തായിരുന്നു എന്നതുകൊണ്ടുതന്നെ,

69
00:15:07,241 --> 00:15:08,659
എനിക്ക് കടലിനോട്
വല്ലാത്ത ഇഷ്ടമായിരുന്നു.

70
00:15:09,034 --> 00:15:11,120
അന്നൊക്കെ പോയിരുന്നതുപോലെ ഇപ്പോഴും

71
00:15:11,370 --> 00:15:13,163
വഞ്ചിയും തുഴഞ്ഞ് പോകണമെന്നെനിക്കുണ്ട്.

72
00:15:13,664 --> 00:15:16,458
പക്ഷെ ഇന്നിവിടെ എല്ലാറ്റിനും
ഒരുപാട് വിലക്കുകളാണ്,

73
00:15:16,709 --> 00:15:19,211
ഞങ്ങളെ കടലിലേക്ക് പോകാനേ
അനുവദിക്കാറില്ല.

74
00:15:20,004 --> 00:15:21,005
അതെന്താ?

75
00:15:22,172 --> 00:15:25,843
കടലിലേക്കൊന്നിറങ്ങണമെങ്കിൽ തന്നെ
നേവിക്കാർക്ക് നല്ല തുക കൊടുക്കണം.

76
00:15:26,051 --> 00:15:27,636
സ്വന്തമായുണ്ടാക്കിയ
ഒരു വഞ്ചിയുണ്ടെനിക്ക്.

77
00:15:28,804 --> 00:15:31,432
ഈയൊരു ചെറുവഞ്ചി പോലും
അവരെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.

78
00:15:31,891 --> 00:15:35,853
ഇങ്ങനെ സഞ്ചരിക്കുന്ന വഞ്ചികളൊന്നും
അവർക്ക് പരിചയമേയില്ല.

79
00:15:36,896 --> 00:15:38,564
അതുകൊണ്ടൊക്കെത്തന്നെയാണ്...

80
00:15:38,856 --> 00:15:41,567
ഞങ്ങളെ സംരക്ഷിക്കുകയാണെന്ന്
അവർ അവകാശപ്പെടുന്നത്,

81
00:15:41,775 --> 00:15:43,444
പക്ഷെ എനിക്കങ്ങനെയൊന്നും
തോന്നുന്നേയില്ല.

82
00:15:44,028 --> 00:15:45,362
അച്ഛന്റെയൊപ്പം നിങ്ങൾ ഹോൺ മുനമ്പ്

83
00:15:45,946 --> 00:15:48,991
കടന്നുപോയിരുന്നുവെന്ന്
പറഞ്ഞു കേട്ടിട്ടുണ്ടല്ലോ.

84
00:15:50,367 --> 00:15:54,288
ഞങ്ങൾ ആദ്യതവണ ഹോൺ മുനമ്പ്
മുറിച്ചുകടക്കുമ്പോൾ,

85
00:15:54,914 --> 00:15:57,625
കാലാവസ്ഥ വളരെ മോശമായിരുന്നു.

86
00:15:58,417 --> 00:16:00,294
ശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു.

87
00:16:00,920 --> 00:16:02,254
കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നു,

88
00:16:02,504 --> 00:16:04,256
എന്നാലും ഞങ്ങൾക്ക് വലിയ
കുഴപ്പമൊന്നുമില്ലാതെ കടക്കാൻ പറ്റി.

89
00:16:06,342 --> 00:16:07,301
അന്ന് താങ്കൾക്ക് എത്ര വയസ്സുണ്ടായിരുന്നു?

90
00:16:07,509 --> 00:16:09,595
12 വയസ്സ്.

91
00:16:11,013 --> 00:16:12,806
<i>പ്യൂമ അരീനയിൽ നിന്ന്</i>

92
00:16:13,057 --> 00:16:15,059
ഹോൺ മുനമ്പിലേക്കും
അവിടെനിന്ന് തിരിച്ചും,

93
00:16:15,517 --> 00:16:18,145
ഒഴുക്കിന്റെ ദിശയിലാണ്
തുഴഞ്ഞിരുന്നത് എന്നതിനാൽ

94
00:16:18,395 --> 00:16:21,065
തുഴകളൊക്കെ ഇതുപോലെ ചെറിയതായിരുന്നു.

95
00:16:21,315 --> 00:16:22,733
അങ്ങനെയാണോ നിങ്ങൾ തുഴഞ്ഞിരുന്നത്?

96
00:16:22,942 --> 00:16:24,735
തുഴ വഞ്ചിയിൽ ഉറപ്പിച്ചിട്ടുണ്ടായിരുന്നില്ലേ?

97
00:16:24,944 --> 00:16:27,237
ഇല്ല, ഞങ്ങളത് കയ്യിൽ
പിടിച്ചായിരുന്നു തുഴഞ്ഞിരുന്നത്.

98
00:16:28,530 --> 00:16:31,075
അപ്പോൾ ഒഴുക്ക് വഞ്ചിയെ
വലിച്ചുകൊണ്ടുപോകുകയൊന്നും ?

99
00:16:32,159 --> 00:16:33,410
ഇല്ല, അങ്ങിനെയുണ്ടാവില്ല.

100
00:16:33,661 --> 00:16:34,954
ഹോൺ മുനമ്പിലും?

101
00:16:35,162 --> 00:16:37,081
ഒഴുക്ക് ചെറുതായൊന്ന്
പിറകിലേക്ക് പിടിച്ചുവലിക്കുമെങ്കിലും,

102
00:16:37,331 --> 00:16:39,458
വഞ്ചി മുന്നോട്ട് തന്നെ പോകുമായിരുന്നു.

103
00:16:45,965 --> 00:16:48,133
അവർക്ക് കാലാവസ്ഥാ പ്രവചിക്കാൻ

104
00:16:48,342 --> 00:16:51,470
പറ്റിയിരുന്നതെങ്ങനെയാണെന്ന്
നമുക്കിന്നും അറിയില്ല.

105
00:16:52,429 --> 00:16:55,599
പത്തൊമ്പതാം നൂറ്റാണ്ടിൽ
ഈ വിശാലമായ ദ്വീപസമൂഹത്തിന്

106
00:16:55,808 --> 00:17:00,229
ചുറ്റുമായി, എണ്ണായിരത്തോളം ആളുകൾ,
അവരുടെ 300 വഞ്ചികളിലായി

107
00:17:00,854 --> 00:17:03,190
സഞ്ചരിച്ചുകൊണ്ടേയിരുന്നിരുന്നതായി
കണക്കാക്കിയിട്ടുണ്ട്.

108
00:17:07,027 --> 00:17:09,863
ഗബ്രിയേലാ, നിങ്ങൾ ഒരു
ചിലിക്കാരിയാണെന്ന് തോന്നുന്നുണ്ടോ?

109
00:17:11,240 --> 00:17:12,533
ഇല്ലേയില്ല.

110
00:17:12,783 --> 00:17:13,659
പിന്നെന്താണെന്നാണ് തോന്നുന്നത്?

111
00:17:13,867 --> 00:17:15,244
കാവ്വെസ്കർ.

112
00:17:18,539 --> 00:17:19,623
ഞാനക്കാര്യം പറഞ്ഞില്ലല്ലോ...

113
00:17:21,500 --> 00:17:23,502
ഒരിക്കൽ, ഞാനും അമ്മയും

114
00:17:23,877 --> 00:17:27,423
നതാലിക്കൊ മറ്റോ അടുത്തുള്ള...

115
00:17:27,881 --> 00:17:29,591
ഏതോ ഒരു ദ്വീപിൽ എത്തിയതായിരുന്നു.

116
00:17:30,426 --> 00:17:32,386
എവിടെയായിരുന്നുവെന്നതൊന്നും
കൃത്യമായി ഓർമയില്ല.

117
00:17:32,594 --> 00:17:34,638
അവിടെങ്ങും അന്ന് കിണറോ
പുഴയോ ഒന്നുമില്ലായിരുന്നതിനാൽ.

118
00:17:34,847 --> 00:17:37,766
വെള്ളമന്വേഷിച്ച്
പോവുകയായിരുന്നു.

119
00:17:37,975 --> 00:17:41,311
ഞങ്ങൾ കുടിവെള്ളം
തേടി ഇറങ്ങിയതായിരുന്നു.

120
00:17:41,562 --> 00:17:43,731
മറുവശത്ത്, ഒരു പുഴയുണ്ടായിരുന്നു.

121
00:17:44,398 --> 00:17:48,193
എനിക്ക് അന്നുതന്നെ ചെറുതായിട്ട്
തുഴയാനറിയാമായിരുന്നു.

122
00:17:48,402 --> 00:17:51,155
തുഴയണമെങ്കിൽ നിങ്ങൾക്ക്
നല്ല ശക്തി വേണം.

123
00:17:51,363 --> 00:17:52,698
അതത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.

124
00:17:52,906 --> 00:17:56,160
പ്രത്യേകിച്ച് കാറ്റും കൂടിയുണ്ടെങ്കിൽ
പറയുകയേ വേണ്ട.

125
00:17:56,618 --> 00:17:59,580
കാറ്റിനങ്ങോട്ട് ശക്തി കൂടി,

126
00:17:59,788 --> 00:18:03,792
ഞങ്ങൾക്ക് തിരിച്ച് ദ്വീപിലെ
താമസസ്ഥലത്തേക്കെത്താൻ പറ്റിയില്ല.

127
00:18:04,585 --> 00:18:06,920
കുഴപ്പത്തിൽ നിന്ന്
പുറത്തുകടക്കണമെങ്കിൽ,

128
00:18:07,129 --> 00:18:09,798
ഞങ്ങൾക്ക് തുഴയാൻ അറിഞ്ഞേ പറ്റൂ.

129
00:18:10,215 --> 00:18:12,926
"എനിക്ക് തുഴയാനറിയില്ല"
എന്നും പറഞ്ഞ്

130
00:18:13,135 --> 00:18:16,430
നമുക്കങ്ങനെയിരിക്കാനൊന്നും പറ്റില്ല.
അതൊരിക്കലും നടക്കാത്ത കാര്യമായിരുന്നു.

131
00:18:16,638 --> 00:18:18,474
നമുക്കതറിഞ്ഞേ പറ്റൂ.

132
00:18:27,024 --> 00:18:29,026
ഞാൻ മുങ്ങാങ്കുഴിയിടാൻ പഠിച്ചു,

133
00:18:29,902 --> 00:18:31,779
എനിക്കത് പഠിച്ചേ പറ്റുമായിരുന്നുള്ളൂ.

134
00:18:32,988 --> 00:18:36,366
<i>അന്നെനിക്കൊരു ഏഴോ എട്ടോ വയസ്സായിരുന്നിരിക്കണം.</i>

135
00:18:39,119 --> 00:18:42,414
ആദ്യത്തെ മുങ്ങിനിവരലിൽത്തന്നെ
എനിക്കൊരു ചിപ്പി കിട്ടിയിരുന്നു.

136
00:18:42,915 --> 00:18:44,583
അപ്പോഴാണ് എന്നോട് പറഞ്ഞത്

137
00:18:44,792 --> 00:18:48,253
തിന്നാനായി കക്കയെയാണ്
പിടിക്കേണ്ടതെന്ന് .

138
00:18:48,670 --> 00:18:50,589
അതായിരുന്നു ഞങ്ങളുടെ ഭക്ഷണം.

139
00:18:51,548 --> 00:18:54,218
അന്നൊക്കെ,
കക്കയിറച്ചി മാത്രമായിരുന്നു ഞങ്ങളുടെ ഭക്ഷണം.

140
00:19:03,769 --> 00:19:04,895
ഗബ്രിയേലയെ സംബന്ധിച്ച്,

141
00:19:05,104 --> 00:19:08,232
ഈ വെള്ളം അവരുടെ കുടുംബത്തിന്റെ
തന്നെ ഒരു ഭാഗമായിരുന്നു.

142
00:19:09,108 --> 00:19:11,527
കടൽ അവർക്ക് നൽകുന്നത്
അപകടമോ ഭക്ഷണമോ എന്തുമാകട്ടെ

143
00:19:11,735 --> 00:19:14,571
അവരത് രണ്ട് കയ്യും നീട്ടി സ്വീകരിക്കും.

144
00:19:19,910 --> 00:19:23,122
എന്നാൽ ഒരു ചിലിക്കാരനായിട്ടു കൂടി,

145
00:19:23,539 --> 00:19:25,707
എനിക്ക് കടലിനോട് അത്ര
അടുപ്പമൊന്നും തോന്നുന്നില്ല.

146
00:19:26,500 --> 00:19:29,920
എനിക്കീ സമുദ്രത്തോട്
ആദരവാണ് തോന്നുന്നത്,

147
00:19:30,170 --> 00:19:32,464
അതേ സമയം തന്നെ, ഭയവും.

148
00:19:33,882 --> 00:19:36,760
ഒരു കുട്ടിക്കാല ഓർമയാണതിന്റെ കാരണം.

149
00:19:38,095 --> 00:19:39,847
ഒരു വേനൽക്കാലത്ത്,

150
00:19:40,055 --> 00:19:43,934
എന്റെ ഒരു കൂട്ടുകാരനെ കടലെടുത്തിരുന്നു.

151
00:19:45,144 --> 00:19:48,147
പാറക്കെട്ടുകൾക്കിടയിലേക്ക്
വളഞ്ഞുകൂർത്ത നഖങ്ങളെന്നപോലെ,

152
00:19:48,438 --> 00:19:50,149
ഇരമ്പിപ്പാഞ്ഞുവന്ന തിരമാലകൾക്കിടയിലൂടെ,

153
00:19:50,357 --> 00:19:54,486
അവൻ പാറയിൽ നിന്ന് പാറയിലേക്ക്
ചാടിക്കൊണ്ടിരിക്കുമായിരുന്നു.

154
00:19:55,154 --> 00:19:58,365
അവന്റെ ശരീരം ഒരിക്കലും കണ്ടെത്താനായില്ല.

155
00:19:59,074 --> 00:20:02,536
എന്നെ സംബന്ധിച്ച്
കാണാതാവുന്ന ആദ്യത്തെയാൾ അവനായിരുന്നു.

156
00:20:26,059 --> 00:20:28,312
ചിലിയിൽ കടലുമായി ബന്ധപ്പെട്ട്
ജീവിക്കുന്ന ജനങ്ങളിലെ

157
00:20:28,520 --> 00:20:33,108
ഒരേയൊരു വിഭാഗവും ആദ്യ വിഭാഗവും
പാതഗോണിയയിലെ തദ്ദേശീയ ജനതയാണ്.

158
00:20:33,734 --> 00:20:36,528
ഇന്ന്, ഞങ്ങൾ ചിലിക്കാർക്ക്

159
00:20:36,737 --> 00:20:40,073
കടലുമായുള്ള ആ ആത്മബന്ധം
നഷ്ടപ്പെട്ടിരിക്കുന്നു.

160
00:20:55,339 --> 00:20:57,966
ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത
എന്തെങ്കിലുമൊന്ന് കാണിച്ചുതരുവാൻ,

161
00:20:58,175 --> 00:21:00,010
ചിത്രകാരിയായ സുഹൃത്ത്,

162
00:21:00,344 --> 00:21:03,847
എമ്മ മാലിഗിനോട് ഞാനാവശ്യപ്പട്ടു.

163
00:23:01,923 --> 00:23:03,633
കുട്ടിക്കാലം തൊട്ടിങ്ങോട്ട്,

164
00:23:03,842 --> 00:23:05,427
എന്റെ രാജ്യത്തിന്റെ പൂർണമായ
ഒരു ചിത്രം കാണാൻ

165
00:23:05,635 --> 00:23:08,263
എനിക്കൊരിക്കൽപ്പോലും
പറ്റിയിരുന്നില്ല.

166
00:23:09,723 --> 00:23:11,141
ഇത്രയേറെ നീണ്ടുകിടക്കുന്ന,

167
00:23:11,350 --> 00:23:13,310
രാജ്യത്തെ ഒതുക്കാനാവുന്നത്രയും
വിശാലമായ ചുമരുകൾ,

168
00:23:13,518 --> 00:23:15,729
സ്കൂളുകളിലുണ്ടായിരുന്നില്ല.

169
00:23:17,356 --> 00:23:21,360
അതുകൊണ്ടുതന്നെ ചിലിയെ
മൂന്നായി ഭാഗിക്കേണ്ടി വന്നിരുന്നു:

170
00:23:21,860 --> 00:23:25,322
അതും വടക്കെന്നും, മധ്യഭാഗമെന്നും
തെക്കെന്നും,

171
00:23:25,530 --> 00:23:28,533
മൂന്ന് രാജ്യങ്ങളാണെന്ന്
തോന്നിക്കുമാറ്.

172
00:23:39,503 --> 00:23:43,298
ഈ രാജ്യത്തിന് കിട്ടിയിരിക്കുന്ന ദൌത്യം
തെറ്റിപ്പോയി എന്നാണെനിക്ക് തോന്നുന്നത്.

173
00:23:43,757 --> 00:23:47,010
4,200 കിലോമീറ്ററിൽ നീണ്ടുകിടക്കുന്ന
തീരദേശമാണ് നമുക്കുള്ളത്.

174
00:23:47,803 --> 00:23:51,306
ഒരുപക്ഷെ ലോകത്തിലെ
ഏറ്റവും നീണ്ട തീരദേശം.

175
00:23:52,849 --> 00:23:56,603
ഭൂഭാഗത്തുനിന്നു തന്നെ അതിനെ വേർതിരിക്കുന്ന
വിശാലമായൊരു പർവതനിരയും.

176
00:23:56,812 --> 00:23:59,106
വടക്ക് ഭാഗത്തുള്ള മരുഭൂമി
ഞങ്ങളെ പാശ്ചാത്യസംസ്കാരത്തിൽ

177
00:23:59,314 --> 00:24:04,194
നിന്ന് അകറ്റിനിർത്തുന്നു, തെക്കുഭാഗത്താണെങ്കിൽ
തണുത്തുറഞ്ഞൊരു ഭൂഖണ്ഡവും.

178
00:24:04,403 --> 00:24:06,154
ഭൂമിശാസ്ത്രപരമായ അർത്ഥത്തിലും,

179
00:24:06,780 --> 00:24:09,783
മാനവഭൂമിശാസ്ത്രപരമായും
ഒക്കെ നോക്കിയാൽ,

180
00:24:09,991 --> 00:24:11,993
ഞങ്ങൾ ഒരു ദ്വീപിലാണ്.

181
00:24:13,829 --> 00:24:15,622
കടലുമായി ബന്ധപ്പെട്ട ഒരു
ജീവിതപാരമ്പര്യം ഞങ്ങൾക്കില്ല,

182
00:24:16,915 --> 00:24:19,292
അതുകൊണ്ടുതന്നെ ഉൾപ്രദേശങ്ങളിലാണ്
ഞങ്ങൾ സ്വയം കെട്ടിപ്പടുത്തത്.

183
00:24:19,751 --> 00:24:23,255
എന്നാൽ ഞങ്ങളുടെ താഴ്വരകൾ
കൃഷി ചെയ്യാൻ പറ്റാത്തത്രയും ഇടുങ്ങിയതായിരുന്നു,

184
00:24:23,839 --> 00:24:26,383
അതുകൊണ്ടുതന്നെ വളരെ നേരിയ
ഒരു സാമ്പത്തികസാധ്യതയിൽ പിടിച്ചാണ്

185
00:24:26,591 --> 00:24:29,845
ഞങ്ങൾ ഭാവി പടുത്തുയർത്തിയത്.
എന്നാൽ ആ സാധ്യതയാവട്ടെ,

186
00:24:30,429 --> 00:24:33,473
കാലക്രമേണ, ശോഷിച്ച് ശോഷിച്ച്
ഒന്നുമല്ലാതായിരിക്കുന്നു.

187
00:24:33,807 --> 00:24:37,936
മുന്നിലായി പരന്നുകിടക്കുന്ന
മഹാസമുദ്രമുണ്ടെങ്കിലും,

188
00:24:38,145 --> 00:24:41,314
ഈ രാജ്യം ആ കടലിനെ
വേണ്ടവിധത്തിൽ ഉപയോഗിച്ചിട്ടേയില്ല.

189
00:24:42,023 --> 00:24:46,445
വളരെ കുറച്ചുപേർ മാത്രം കടലിന്
അർഹിക്കുന്ന ബഹുമാനം നൽകി,

190
00:24:46,736 --> 00:24:49,322
അവരതിനെ ആദരവോടെ പരിഗണിച്ചു.

191
00:24:49,573 --> 00:24:52,659
അതിനെ ബഹുമാനിക്കാൻ മാത്രമല്ല.
മറിച്ച് നമ്മുടെ തന്നെ സ്വത്വത്തിന്റെ

192
00:24:52,868 --> 00:24:55,579
ഭാഗമെന്ന നിലയിൽ
അതിനെ അംഗീകരിക്കാൻ.

193
00:24:58,248 --> 00:25:01,626
മഹാസമുദ്രങ്ങളിലെ ഏറ്റവും വലിപ്പമുള്ള
ശാന്തസമുദ്രത്തെ,

194
00:25:01,835 --> 00:25:03,837
എന്റെ രാജ്യം തള്ളിക്കളയുന്നു

195
00:25:06,256 --> 00:25:08,925
ഭൂഗോളത്തിന്റെ പാതിയോളം
വരുന്ന അതിന്റെ ബാഹുല്യത്തെ,

196
00:25:09,134 --> 00:25:13,513
എന്റെ രാജ്യത്തിന് തീരെ വിശ്വാസമില്ല.

197
00:25:14,681 --> 00:25:18,643
എങ്കിലും, തദ്ദേശീയജനതയേയും,
ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച്,

198
00:25:18,852 --> 00:25:21,146
സമുദ്രം എന്നത് ഒരു ആശയമാണ്,

199
00:25:21,354 --> 00:25:25,150
ജീവിതത്തിൽ നിന്ന്
വേർപെടുത്താനാവാത്ത ഒരു സങ്കല്പം.

200
00:25:47,422 --> 00:25:51,092
നമുക്ക് ആദ്യത്തെ വെള്ളത്തുള്ളികൾ എത്തിച്ചുതന്ന

201
00:25:51,301 --> 00:25:54,804
ആ വാൽനക്ഷത്രത്തിന്റെ യാത്ര
എത്രകാലം നീണ്ടതായിരുന്നിരിക്കണം?

202
00:26:03,146 --> 00:26:04,022
ഓരോ തുള്ളികൾക്കുമിടയിൽ

203
00:26:04,606 --> 00:26:07,442
ഒരു ലോകത്തിന്റെ തന്നെ
അകലമുണ്ടായിരുന്നു.

204
00:26:09,569 --> 00:26:12,239
ഓരോ തുള്ളിയും
ഒരു ശ്വാസമായിരുന്നു.

205
00:26:39,099 --> 00:26:40,934
ഒരു നരവംശശാസ്ത്രജ്ഞനായതുകൊണ്ടുതന്നെ,

206
00:26:41,142 --> 00:26:43,353
ക്ലോഡിയോ തദ്ദേശവാസികളിൽ നിന്ന്,

207
00:26:43,562 --> 00:26:45,522
വെള്ളത്തിന്റെ ഭാഷ പഠിച്ചിരുന്നു.

208
00:26:50,151 --> 00:26:53,780
തദ്ദേശീയ അമേരിക്കക്കാർ കരുതുന്നത്
എല്ലാ വസ്തുക്കളും ജീവനുള്ളതാണെന്നാണ്.

209
00:26:54,030 --> 00:26:56,533
ഒരു കല്ലിന് ജീവനുണ്ട്,
സത്തയുമുണ്ട്,

210
00:26:56,741 --> 00:26:58,702
വെള്ളത്തിനും ജീവനുണ്ട്,
അതിനും സത്തയുണ്ട്.

211
00:26:58,952 --> 00:27:02,414
അതുകൊണ്ടുതന്നെ വെള്ളം
സംഗീതത്തിന്റെ ഉറവിടം കൂടിയാണ്.

212
00:27:10,297 --> 00:27:12,132
ചലിക്കുന്നവയെല്ലാം എന്തെങ്കിലും
ശബ്ദമുണ്ടാക്കുന്നു.

213
00:27:13,383 --> 00:27:15,176
ഈ പ്രപഞ്ചമെന്നാൽ ചലനമാണ്,

214
00:27:15,385 --> 00:27:17,304
അതുകൊണ്ടുതന്നെ ഇവിടെ
എല്ലായ്പോഴും ശബ്ദമുണ്ട്.

215
00:27:20,348 --> 00:27:22,309
അതേ വെള്ളം തന്നെയാണിവിടെയുമുള്ളത്.

216
00:27:22,517 --> 00:27:25,437
ഭൂമി വ്യത്യസ്ത ഭാഗങ്ങളാൽ—മൂന്ന്
ഭാഗം വെള്ളവും...

217
00:27:25,645 --> 00:27:27,397
ഒരു ഭാഗം കരയും—
ആണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെങ്കിലും,

218
00:27:27,606 --> 00:27:30,233
നാം 'കര' എന്ന് വിളിക്കുന്നത്,

219
00:27:30,442 --> 00:27:33,111
യഥാർത്ഥത്തിൽ വെള്ളം തന്നെയാണ്.

220
00:27:33,361 --> 00:27:37,198
നമ്മുടെ ശരീരം ജലമയമാണ്,
സസ്യങ്ങളെന്നാൽ വെള്ളമാണ്,

221
00:27:37,407 --> 00:27:38,825
സർവത്ര വെള്ളമാണ്,

222
00:27:39,451 --> 00:27:42,829
ഒപ്പം മണ്ണ്, കല്ല്, എല്ല്
എന്നൊക്കെപ്പറയുന്ന ഖരാവസ്ഥയിലുള്ളവ

223
00:27:43,079 --> 00:27:46,082
ഒപ്പമുണ്ടാകുമെന്നുമാത്രം.

224
00:27:46,291 --> 00:27:47,917
പക്ഷെ എല്ലാം ജലമയം തന്നെ.

225
00:27:48,126 --> 00:27:50,545
നമ്മൾ ശ്വസിക്കുന്നതും വെള്ളമാണ്.

226
00:27:52,672 --> 00:27:57,093
അപ്പോൾ പ്രപഞ്ചം മുഴുവനും വെള്ളമാണെന്ന്
ജ്യോതിശാസ്ത്രജ്ഞർ

227
00:27:57,302 --> 00:28:00,597
പറയുന്ന വസ്തുതയിൽ ഒട്ടും
അതിശയമില്ല.

228
00:28:09,898 --> 00:28:13,193
പുഴയുടെ ശബ്ദം ശ്രദ്ധിക്കാൻ
തുടങ്ങുമ്പോൾ,

229
00:28:13,443 --> 00:28:16,821
പെട്ടെന്ന് ഞാനതിൽ
കേൾക്കുന്നത് സംഗീതമാണ്.

230
00:28:17,364 --> 00:28:20,033
ഒരു പുഴയിൽ ഒരേസമയം

231
00:28:20,241 --> 00:28:22,744
ആയിരക്കണക്കിന്
ശബ്ദങ്ങൾ അടങ്ങിയിരിക്കുന്നു.

232
00:28:22,952 --> 00:28:26,873
നമുക്കവയെ വേർതിരിച്ചറിയാം;
ഓരോന്നായി ശ്രദ്ധിച്ചാൽ,

233
00:28:27,082 --> 00:28:28,667
പെട്ടെന്ന് ഒരു ശബ്ദം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നു

234
00:28:29,209 --> 00:28:30,502
—നിങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു—പിന്നീട്...

235
00:28:31,169 --> 00:28:34,130
അവിടെ രണ്ട് വ്യത്യസ്ത ശബ്ദങ്ങളാകുന്നു,
തുടർന്ന് മറ്റൊന്ന് കൂടി...

236
00:28:34,339 --> 00:28:36,424
അങ്ങനെ പത്ത് ശബ്ദങ്ങൾ ചേരുമ്പോൾ...

237
00:28:36,966 --> 00:28:38,968
അപ്പോഴാണ് ആ ഞെട്ടിക്കുന്ന
അനുഭവം ഉണ്ടാകുന്നത്.

238
00:28:39,427 --> 00:28:43,014
കേവലം ഒരു ശബ്ദകോലാഹലമായി
തോന്നിയ ആ ശബ്ദങ്ങൾ,

239
00:28:43,264 --> 00:28:45,684
യഥാർത്ഥത്തിൽ ഒരു ഗാനമായി മാറുന്നു,

240
00:28:45,934 --> 00:28:47,102
തീർത്തും വ്യത്യസ്തമായ ഒന്ന്.

241
00:31:01,569 --> 00:31:04,197
ചിന്തിക്കുക എന്ന പ്രക്രിയ
സമുദ്രംപോലെയാണെന്ന്

242
00:31:04,405 --> 00:31:08,034
എന്നെ പഠിപ്പിച്ചത്
ഒരു സമുദ്രശാസ്ത്രജ്ഞനാണ്.

243
00:31:09,327 --> 00:31:13,498
ചിന്തയുടെ നിയമം
വെള്ളത്തിന്റേത് പോലെത്തന്നെയാണ്,

244
00:31:13,706 --> 00:31:15,667
എന്തിനോടും എല്ലായ്പോഴും
പൊരുത്തപ്പെടാനുള്ള

245
00:31:15,875 --> 00:31:18,002
സന്നദ്ധത അതിനുണ്ടായിരുന്നു.

246
00:31:23,424 --> 00:31:25,385
ധ്രുവപ്രദേശത്തെ കൊടുംതണുപ്പിനിടയിലും,

247
00:31:25,593 --> 00:31:28,763
ആയിരക്കണക്കിന് വർഷങ്ങളോളം
ഇവിടെ ജീവിക്കാൻ

248
00:31:28,972 --> 00:31:30,390
ഈ മനുഷ്യവിഭാഗങ്ങൾക്ക് എങ്ങനെ സാധിച്ചു,

249
00:31:30,598 --> 00:31:32,725
എന്നതിന് ഇതൊരു വിശദീകരണമാകുമോ?

250
00:31:36,229 --> 00:31:39,983
ഏറ്റവും വിദൂരമായ പ്രദേശത്താണ് അവർ വസിച്ചിരുന്നത്,

251
00:31:40,567 --> 00:31:43,152
ജനവാസം തീർത്തും കുറഞ്ഞ ഒരിടത്ത്.

252
00:31:44,487 --> 00:31:46,823
അവർക്ക് പട്ടണങ്ങളുണ്ടായിരുന്നില്ല

253
00:31:47,699 --> 00:31:50,493
അവർ സ്മാരകങ്ങൾ
പടുത്തുയർത്തിയിരുന്നില്ല,

254
00:31:51,202 --> 00:31:53,580
എങ്കിലും അവർക്ക്
വരയ്ക്കാനറിയാമായിരുന്നു.

255
00:31:55,915 --> 00:31:59,043
ഇവരിലൊരു കൂട്ടരായ സെൽക്‌നാം,

256
00:31:59,878 --> 00:32:01,671
വിഭാഗക്കാർക്ക് അവരുടെ
തന്നെ ശരീരത്തിൽ ചിത്രം

257
00:32:01,880 --> 00:32:04,507
വരയ്ക്കുന്ന വിദ്യ വശമുണ്ടായിരുന്നു.

258
00:32:16,394 --> 00:32:18,563
മരണാനന്തരം,

259
00:32:18,771 --> 00:32:22,567
തങ്ങൾ നക്ഷത്രങ്ങളായി മാറും
എന്നായിരുന്നു അവരുടെ വിശ്വാസം.

260
00:32:25,570 --> 00:32:26,946
അവരുടെ പുരാവൃത്തങ്ങളിൽ

261
00:32:27,906 --> 00:32:30,575
ഓറിയോൺ, തെക്കൻ കുരിശ്
തുടങ്ങിയ നക്ഷത്രഗണങ്ങളെ,

262
00:32:31,284 --> 00:32:33,620
അവർ പരാമർശിക്കുന്നു.

263
00:34:21,894 --> 00:34:24,022
ഈ ചിത്രങ്ങളുടെയൊക്കെ
അർത്ഥമെന്താണെന്ന്

264
00:34:24,230 --> 00:34:26,524
നമുക്കിപ്പോഴും അറിയില്ല.

265
00:34:28,192 --> 00:34:32,030
ചിലിയൻ കവിയായ റൌൾ സുരീറ്റയ്ക്ക്,

266
00:34:32,447 --> 00:34:34,449
ഒരു പക്ഷെ ഇക്കാര്യത്തിൽ നമ്മെ
സഹായിക്കാൻ സാധിച്ചേക്കും.

267
00:34:38,244 --> 00:34:40,663
ഈ മനുഷ്യർ സങ്കീർണരായിരുന്നു,

268
00:34:40,872 --> 00:34:42,081
അതേ സമയം സമ്പന്നരും.

269
00:34:42,790 --> 00:34:46,335
അവരുടെ വരകൾ സമസ്തപ്രപഞ്ചവും
പ്രതിഫലിപ്പിക്കുന്നു,

270
00:34:46,544 --> 00:34:49,422
അവർ സ്വന്തം ശരീരത്തിൽ ചിത്രം
വരച്ചിരുന്ന രീതിയും,

271
00:34:49,964 --> 00:34:51,841
ആ ശരീരങ്ങളെ അവർ രൂപാന്തരപ്പെടുത്തിയ
രീതിയും അതിൽ കാണാം.

272
00:34:54,635 --> 00:34:55,720
ഈ ജനതയെ സംബന്ധിച്ച്

273
00:34:55,928 --> 00:34:58,514
നക്ഷത്രങ്ങളെന്നാൽ അവരുടെ
പൂർവസൂരികളുടെ ചൈതന്യമാണ്.

274
00:34:59,057 --> 00:35:01,184
അങ്ങനെയാണെങ്കിൽ
ഉത്തരദേശത്ത് സ്ഥാപിച്ചിരിക്കുന്ന,

275
00:35:01,392 --> 00:35:04,854
ഭീമാകാരമായ ആ ദൂരദർശിനികൾ
തേടിക്കൊണ്ടിരിക്കുന്നതെന്താണ്?

276
00:35:05,605 --> 00:35:06,773
അവർ യഥാർത്ഥത്തിൽ,

277
00:35:07,440 --> 00:35:08,941
ഈ പ്രപഞ്ചത്തെ കൂടുതൽ

278
00:35:10,151 --> 00:35:12,779
പരിചിതമായ ഒന്നാക്കി മാറ്റുന്നതിനായി,

279
00:35:12,987 --> 00:35:15,281
തങ്ങളുടെ പൂർവ്വികരെത്തന്നെയാണ്

280
00:35:15,490 --> 00:35:18,034
തിരഞ്ഞുകൊണ്ടിരിക്കുന്നത്.

281
00:35:18,409 --> 00:35:20,161
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ,

282
00:35:20,369 --> 00:35:24,040
ഇവിടത്തെ ഇന്ത്യക്കാർ, അവരുടെ
മുൻഗാമികളുടെയും യോദ്ധാക്കളുടെയും

283
00:35:24,248 --> 00:35:26,709
ആത്മാവിനെയും സത്തയെയും അറിഞ്ഞപ്പോൾ,
തങ്ങൾ ഈ പ്രപഞ്ചത്തോട്

284
00:35:29,462 --> 00:35:32,924
കൂടുതൽ ചേർന്നിരിക്കുന്നതായി
അവർക്ക് തോന്നി.

285
00:35:33,132 --> 00:35:35,093
മരിച്ചുപോയ തങ്ങളുടെ കൂട്ടകാരെല്ലാം
അവിടെയുണ്ടെന്നതവർക്കറിയാമായിരുന്നു.

286
00:35:35,301 --> 00:35:37,804
അപ്പോൾപ്പിന്നെ അവർക്ക്
വേണ്ടതെന്താണ്?

287
00:35:38,012 --> 00:35:39,764
ദൂരദർശിനികളും ബഹിരാകാശപേടകങ്ങളും,

288
00:35:39,972 --> 00:35:41,808
എന്താണ് തേടിക്കൊണ്ടേയിരിക്കുന്നത്?

289
00:35:42,016 --> 00:35:45,311
പ്രപഞ്ചത്തെ കൂടുതൽ കൂടുതലായി
നമ്മിലേക്കടുപ്പിക്കാനാണത്.

290
00:35:46,187 --> 00:35:48,314
ഈ പുരോഗതിയെല്ലാം, വേരുകളാഴ്ത്തിയ

291
00:35:48,523 --> 00:35:50,900
ഒരു ഗൃഹാതുരത്വത്തിന്റെ—
നമുക്ക് നേരത്തെ അറിയാമായിരുന്ന,

292
00:35:51,109 --> 00:35:53,027
കാവ്യാത്മകമായ അർത്ഥത്തിൽ
നമുക്ക് പരിചിതമായിരുന്ന,

293
00:35:54,362 --> 00:35:58,241
നമ്മുടെ ഉള്ളിൽത്തന്നെ
അലിഞ്ഞുചേർന്നിരുന്ന എന്തോ ഒന്ന്

294
00:35:58,908 --> 00:36:00,660
വീണ്ടെടുക്കാനുള്ള ആഗ്രഹത്തിന്റെ—
ഫലമാണെന്ന് തോന്നുന്നു.

295
00:36:14,173 --> 00:36:17,135
1883ലാണ്,

296
00:36:17,426 --> 00:36:19,178
കുടിയേറ്റക്കാർ ഇവിടേക്കെത്തിയത്.

297
00:36:19,387 --> 00:36:21,472
സ്വർണവേട്ടക്കാർ,

298
00:36:21,681 --> 00:36:23,975
പട്ടാളം, പോലീസ്,

299
00:36:25,143 --> 00:36:26,561
കന്നുകാലി കർഷകർ,

300
00:36:26,769 --> 00:36:29,272
ഒപ്പം കത്തോലിക്കാ മതപ്രചാരകരും.

301
00:36:30,773 --> 00:36:32,984
വെള്ളത്തിനും നക്ഷത്രങ്ങൾക്കുമൊപ്പം

302
00:36:33,192 --> 00:36:35,611
നൂറ്റാണ്ടുകളായി ജീവിച്ചിരുന്ന തദ്ദേശീയർക്ക്,

303
00:36:35,820 --> 00:36:40,241
അവരുടെ ലോകമപ്പാടെ
തകർന്നടിയുന്നത് കാണാനായി.

304
00:36:41,409 --> 00:36:43,035
തദ്ദേശീയ ഇന്ത്യക്കാരെല്ലം അഴിമതിക്കാരും,

305
00:36:43,244 --> 00:36:45,204
കന്നുകാലികളെ മോഷ്ടിക്കുന്നവരും,

306
00:36:45,413 --> 00:36:48,916
അപരിഷ്കൃതരുമാണെന്ന്,
കോളനീകാരികളെ പിന്തുണച്ച,

307
00:36:49,167 --> 00:36:52,420
ചിലിയിലെ സർക്കാർ പ്രഖ്യാപിച്ചു.

308
00:36:54,672 --> 00:36:57,800
അവരിൽ ഭൂരിഭാഗം പേരും
ഡോസൺ ദ്വീപിൽ അഭയം തേടി,

309
00:36:58,551 --> 00:37:01,053
അവിടെയായിരുന്നു
മതകേന്ദ്രം ഉണ്ടായിരുന്നത്.

310
00:37:02,555 --> 00:37:04,724
അതോടെ ഇവരുടെ വിശ്വാസങ്ങളും,
ഇവരുടെ ഭാഷയും,

311
00:37:04,932 --> 00:37:07,518
ഇവരുടെ വഞ്ചിയും എല്ലാം
എന്നെന്നേക്കുമായി എടുത്തുമാറ്റപ്പെട്ടു.

312
00:37:08,186 --> 00:37:10,188
നാഗരികതയുടെ രോഗാണുക്കളാൽ

313
00:37:10,396 --> 00:37:12,190
മലിനമായ പഴകിയ വസ്ത്രങ്ങൾ

314
00:37:12,398 --> 00:37:15,193
അക്കൂട്ടർ ഇവരെ ധരിപ്പിച്ചു.

315
00:37:15,985 --> 00:37:16,986
അതോടെ ഒട്ടുമിക്കയാളുകളും

316
00:37:17,195 --> 00:37:22,074
രോഗബാധയാൽ അമ്പതിൽ താഴെ
വർഷങ്ങൾക്കുള്ളിൽ മരിച്ചുപോയി.

317
00:37:25,995 --> 00:37:28,331
മറ്റുള്ളവരാകട്ടെ,
"ഇന്ത്യൻ വേട്ടക്കാർ"

318
00:37:28,539 --> 00:37:31,751
എന്നറിയപ്പെട്ടവരുടെ
ഇരകളായിത്തീർന്നു.

319
00:37:33,044 --> 00:37:35,588
പുരുഷവൃഷണത്തിന് ഒരു പൌണ്ട്,

320
00:37:35,796 --> 00:37:38,132
സ്ത്രീകളുടെ മുലയ്ക്ക് ഒരു പൌണ്ട്,

321
00:37:38,382 --> 00:37:41,802
കുട്ടികളുടെ ചെവിയ്ക്ക് പത്ത് ഷില്ലിങ്,

322
00:37:42,428 --> 00:37:45,890
എന്ന രീതിയിൽ കർഷകർ
വിലയും നൽകിയിരുന്നു.

323
00:37:50,186 --> 00:37:51,979
ഈ ചരിത്രം ആവർത്തിച്ചാവർത്തിച്ച്,

324
00:37:52,188 --> 00:37:54,023
പറഞ്ഞുകൊണ്ടേയിരിക്കേണ്ടതാണെന്നാണ്
ഞാൻ കരുതുന്നത്.

325
00:37:55,524 --> 00:37:57,485
വിദേശ കുടിയേറ്റക്കാരുമായി ചേർന്ന്

326
00:37:57,693 --> 00:37:59,570
ചിലിയൻ കുടിയേറ്റക്കാരും,

327
00:37:59,779 --> 00:38:01,072
വൻകിട കാർഷികവ്യാപാരം ലാക്കാക്കി

328
00:38:01,405 --> 00:38:05,660
തെക്കോട്ട് വച്ചുപിടിച്ചു.

329
00:38:06,994 --> 00:38:09,538
ചിലിക്കാർക്ക് നേട്ടമേയുണ്ടായുള്ളൂ,

330
00:38:10,039 --> 00:38:13,459
സർക്കാറിൽ നിന്ന് ഭൂമി വാങ്ങുകയോ
നേടിയെടുക്കുകയോ ചെയ്ത്

331
00:38:13,668 --> 00:38:16,504
അതിനെയെല്ലാം കന്നുകാലി
വളർത്തുകേന്ദ്രങ്ങളാക്കി മാറ്റി.

332
00:38:16,796 --> 00:38:20,174
തെക്കൻ ജനതയെ ഒന്നടങ്കം
അവർ ഉന്മൂലനാശം ചെയ്തു.

333
00:38:21,133 --> 00:38:23,886
അവരെ തുടച്ചുനീക്കാനായി
നമുക്കറിയാവുന്നതുപോലെ,

334
00:38:24,136 --> 00:38:26,514
ഏറെ കിരാതമായ രീതിയിൽ
അവരെ കൊന്നു കളഞ്ഞു.

335
00:38:27,139 --> 00:38:28,808
ഈ കൂട്ടക്കൊലകളുടെ കുറ്റവാളികളിൽ

336
00:38:29,016 --> 00:38:33,854
ഒരാളുടെ പേരിൽപ്പോലും
ഒരിക്കലും കുറ്റം ചുമത്തപ്പെട്ടില്ല.

337
00:38:51,956 --> 00:38:53,374
വെള്ളമാണ് അമ്മ,

338
00:38:53,958 --> 00:38:58,045
അവൾ സമുദ്രമാണ്, നീർച്ചാലാണ്,
മഴയാണ്, എല്ലാമെല്ലാമാണ്.

339
00:39:00,298 --> 00:39:02,758
അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ
തദ്ദേശീയ ജനവിഭാഗങ്ങളെക്കുറിച്ച്

340
00:39:02,770 --> 00:39:04,280
ചിന്തിക്കുമ്പോൾ, ചരിത്രകാരരായ
നമ്മൾ പലപ്പോഴും കരുതുന്നത്,

341
00:39:05,303 --> 00:39:07,763
അവർ തങ്ങളുടെ ഭൂമിയുമായും
പ്രദേശവുമായും

342
00:39:08,472 --> 00:39:10,391
പ്രകൃതിയുമായും—തെക്കൻ
മേഖലകളിലെ

343
00:39:10,641 --> 00:39:13,769
ജനവിഭാഗങ്ങളുടെ
കാര്യത്തിൽ ജലവുമായും—

344
00:39:13,978 --> 00:39:16,772
അന്നേ താദാത്മ്യം പ്രാപിച്ച
മനുഷ്യർ എന്ന നിലയിലാണ്.

345
00:39:17,481 --> 00:39:19,734
അവരുടെ രാജ്യത്തിന്റെ
ഉടമകളായിരുന്നു അവർ.

346
00:39:27,116 --> 00:39:30,786
അവരിൽ ഒടുവിൽ അവശേഷിച്ചവർ
തീരാദുരിതങ്ങളിലും

347
00:39:30,995 --> 00:39:32,455
മദ്യാസക്തിയിലും മുങ്ങിത്താഴ്ന്നു.

348
00:39:33,539 --> 00:39:34,874
കുടിയേറ്റക്കാരുടെ ദൃഷ്ടിയിൽ

349
00:39:35,082 --> 00:39:37,418
അവർ രാക്ഷസരൂപികളായിരുന്നു.

350
00:39:48,012 --> 00:39:49,555
പതിനാറാം നൂറ്റാണ്ടിൽ,

351
00:39:49,889 --> 00:39:52,475
സ്പെയിൻകാരും പാതഗോണിയയിൽ

352
00:39:52,683 --> 00:39:54,226
രാക്ഷസരൂപികളെ കണ്ടിരുന്നു.

353
00:39:55,269 --> 00:39:58,898
ഭീമാകാരരായ ഈ സംസ്കാരശൂന്യരുടെ
സാന്നിദ്ധ്യം അവർ ഉറപ്പിച്ചു.

354
00:39:59,315 --> 00:40:01,233
ആ ജനതയുടേത് വളരെ
നീണ്ട കാലുകളായിരുന്നു എന്നതിനാൽ,

355
00:40:01,442 --> 00:40:04,111
അവർ ആ ജനങ്ങളെ "പാതാഗോണിസ്"
എന്നാണ് വിളിച്ചത്.

356
00:40:11,744 --> 00:40:14,705
ഞാനിപ്പോൾ എന്നോടുതന്നെ
ചോദിക്കുകയാണ്:

357
00:40:15,748 --> 00:40:19,710
മറ്റ് ഗ്രഹങ്ങളിലും ഇതുപോലൊക്കെ
സംഭവിച്ചിട്ടുണ്ടാകുമോ?

358
00:40:21,003 --> 00:40:23,506
എല്ലായിടത്തും അതിശക്തർ
തന്നെയായിരുന്നോ

359
00:40:23,714 --> 00:40:26,717
എക്കാലവും ആധിപത്യം
പുലർത്തിയിരുന്നത്?

360
00:40:28,719 --> 00:40:31,972
ചിലിയിൽ നിന്ന് കണ്ടെത്തിയ
ഗ്ലീസേ എന്ന നക്ഷത്രത്തിന്റെ,

361
00:40:32,181 --> 00:40:34,308
ഗ്രഹങ്ങളിലൊന്നിൽ,

362
00:40:34,517 --> 00:40:38,270
അതിവിശാലമായ
ഒരു സമുദ്രമണ്ടായിരിക്കാം.

363
00:40:39,397 --> 00:40:41,774
അവിടെയും ജീവികൾ അധിവസിക്കുന്നുണ്ടാകുമോ?

364
00:40:42,733 --> 00:40:46,529
അവിടെയും വലിയ വഞ്ചികളുണ്ടാക്കുന്നതിനുള്ള
മരങ്ങൾ വളരുന്നുണ്ടാകുമോ?

365
00:40:48,155 --> 00:40:51,909
ഇന്ത്യക്കാർക്ക് സമാധാനത്തോടെ
ജീവിക്കാനാവുന്ന

366
00:40:52,118 --> 00:40:55,454
ഒരഭയസ്ഥാനം ഈ ഗ്രഹത്തിലുണ്ടാകുമോ?

367
00:41:00,918 --> 00:41:05,005
ഇത്തരം ചിന്തകളുണ്ടാകുന്നത്
അവിശ്വസനീയമാണ്.

368
00:41:06,006 --> 00:41:08,968
എങ്കിലും, അത്തരം ചിന്തകൾ
വെച്ചുപുലർത്താൻ ഞാൻ ധൈര്യപ്പെടുന്നു;

369
00:41:09,218 --> 00:41:12,263
കാരണം, ഈ 'ജലമനുഷ്യർ'
അപ്രത്യക്ഷരായിട്ടില്ലായിരുന്നെങ്കിൽ

370
00:41:12,471 --> 00:41:14,682
എന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.

371
00:42:00,102 --> 00:42:04,440
അവരുടെ നേരിട്ടുള്ള സന്തതിപരമ്പരയിൽ പെട്ട
20 പേർ മാത്രമേ ഇപ്പോഴിവിടെ അവശേഷിക്കുന്നത്.

372
00:42:05,649 --> 00:42:07,193
അവരിലൂടെ

373
00:42:07,401 --> 00:42:10,571
അവരുടെ ഭാഷ നൂറുകണക്കിന്,
ഒരുപക്ഷെ ആയിരക്കണക്കിന്,

374
00:42:10,779 --> 00:42:13,032
വർഷങ്ങളായി അതിജീവിക്കുന്നു.

375
00:42:40,309 --> 00:42:41,644
സീൽ.

376
00:42:43,187 --> 00:42:44,813
തിമിംഗലം.

377
00:42:49,235 --> 00:42:50,444
വഞ്ചി.

378
00:42:51,820 --> 00:42:53,072
തുഴ.

379
00:42:55,533 --> 00:42:56,742
അച്ഛൻ.

380
00:42:58,202 --> 00:42:59,370
അമ്മ.

381
00:43:02,581 --> 00:43:03,749
കുട്ടി.

382
00:43:05,417 --> 00:43:06,502
സൂര്യൻ.

383
00:43:07,711 --> 00:43:08,712
ചന്ദ്രൻ.

384
00:43:10,130 --> 00:43:11,382
നക്ഷത്രം.

385
00:43:13,926 --> 00:43:17,763
ഗബ്രിയേല, ഞാൻ പറയുന്ന വാക്കുകൾ
കാവെസ്കർ ഭാഷയിലേക്ക് മാറ്റിപ്പറയാമോ:

386
00:43:17,972 --> 00:43:18,973
കടൽത്തീരം.

387
00:43:20,307 --> 00:43:21,517
കക്ക.

388
00:43:23,727 --> 00:43:24,937
വഞ്ചി.

389
00:43:26,105 --> 00:43:27,439
ബട്ടൺ.

390
00:43:29,942 --> 00:43:30,776
ബട്ടണിന്റേതെന്താ?

391
00:43:32,695 --> 00:43:33,862
ഷർട്ട്.

392
00:43:35,990 --> 00:43:37,283
മഴ.

393
00:43:39,034 --> 00:43:40,369
ജനാല.

394
00:43:42,955 --> 00:43:43,914
കടൽ.

395
00:43:45,499 --> 00:43:46,667
വെള്ളം.

396
00:43:48,711 --> 00:43:50,087
കാറ്റ്.

397
00:43:54,216 --> 00:43:54,925
അത് തെറ്റിപ്പോയി.

398
00:43:55,134 --> 00:43:56,677
നല്ല മനുഷ്യൻ.

399
00:44:00,556 --> 00:44:01,974
ചീത്ത മനുഷ്യൻ.

400
00:44:06,103 --> 00:44:07,229
ദൈവം.

401
00:44:08,230 --> 00:44:09,481
ഇല്ലയില്ല, ദൈവത്തിന് വാക്കില്ല,

402
00:44:09,690 --> 00:44:12,610
ഞങ്ങൾക്കങ്ങനെയൊന്നില്ല.

403
00:44:13,819 --> 00:44:15,070
പോലീസ്.

404
00:44:17,948 --> 00:44:19,533
പോലീസോ...

405
00:44:20,659 --> 00:44:24,330
അതും ഞങ്ങൾക്കാവശ്യമില്ല.

406
00:44:27,916 --> 00:44:29,793
തന്റെ കുട്ടിക്കാലത്ത്, ഗബ്രിയേല,

407
00:44:30,002 --> 00:44:33,672
ഒരു വഞ്ചിയിൽ,

408
00:44:33,881 --> 00:44:36,467
ആയിരം കിലോമീറ്ററോളം
തുഴഞ്ഞുകൊണ്ട്

409
00:44:36,675 --> 00:44:38,385
പാതഗോണിയ മുഴുവനായും ചുറ്റിസഞ്ചരിച്ചിരുന്നു.

410
00:44:42,931 --> 00:44:46,018
കുട്ടിയായിരുന്നപ്പോൾ
കുടുംബത്തോടൊപ്പം,

411
00:44:47,019 --> 00:44:49,438
ഒരു ദ്വീപിൽ നിന്ന്
പോർട് ഈഡൻ വരെ,

412
00:44:50,606 --> 00:44:53,776
കുടുംബത്തോടൊപ്പം യാത്ര ചെയ്തിരുന്നു
എന്നത് നേരാണോ?

413
00:44:53,984 --> 00:44:56,528
പീനസ് ഉൾക്കടൽ വരെയായിരുന്നു അത്.

414
00:44:57,154 --> 00:44:59,990
എനിക്കാ വഴിയെല്ലാം അറിയാം.

415
00:45:00,199 --> 00:45:03,243
സാൻ സേവിയർ ദ്വീപിനടുത്തുള്ള,

416
00:45:03,452 --> 00:45:05,579
അഗ്രൊപൊലീന വഴി പോയി,

417
00:45:06,163 --> 00:45:08,791
പീനസ് ഉൾക്കടലിലേക്കെത്താനുള്ള
വഴിയൊക്കെ എനിക്കറിയാം.

418
00:45:10,084 --> 00:45:12,294
ഇനിയെന്നോടിക്കാര്യമെല്ലാം 
കാവെസ്കർ ഭാഷയിലൊന്ന് പറയാമോ.

419
00:45:14,129 --> 00:45:15,839
ഞങ്ങൾ...

420
00:45:16,632 --> 00:45:19,259
തോമർ മുനമ്പിനടുത്തെത്തിയതുമുതലുള്ള...

421
00:45:20,386 --> 00:45:22,179
കാര്യങ്ങളാണ് ഞാൻ പറയാൻ തുടങ്ങുന്നത്.

422
00:45:28,560 --> 00:45:34,316
ഞാൻ തെക്കൻ ഭാഗത്ത് 
മുഴുവനായും തുഴഞ്ഞിട്ടുണ്ട്.

423
00:45:34,983 --> 00:45:37,945
ആ ഭാഗം പൊതുവെ അറിയപ്പെടുന്നത്,
ദക്ഷിണദേശത്തെ കാവെസ്കർ ജനങ്ങളുടെ,

424
00:45:38,195 --> 00:45:42,032
പ്രദേശം എന്ന നിലയിൽ
കേയ്ൽക്സസ് പ്രദേശം എന്നാണ്.

425
00:45:42,616 --> 00:45:47,246
കാവെസ്കറിൽ ആ പ്രദേശത്തെ
വിളിക്കുന്നതെന്താണെന്ന്

426
00:45:47,496 --> 00:45:49,248
എനിക്കറിയില്ല.

427
00:45:51,417 --> 00:45:54,545
ജല്ലി മത്സ്യങ്ങൾ പോലുള്ള
കടൽജീവികളെക്കൊണ്ട് വഞ്ചിക്ക്

428
00:45:54,795 --> 00:45:58,465
തകരാർ പിണഞ്ഞാൽ, മഴു ഉപയോഗിച്ച്
പുതിയതൊന്ന് ഉണ്ടാക്കുന്നു.

429
00:45:59,466 --> 00:46:04,221
പുതിയതായി ഉണ്ടാക്കിയതിനും
വല്ല ചോർച്ചയോ മറ്റോ വന്നാൽ

430
00:46:04,513 --> 00:46:08,559
ഉടൻതന്നെ പുതിയ മറ്റൊന്ന്
ഉണ്ടാക്കിയേ പറ്റൂ.

431
00:46:09,977 --> 00:46:11,979
നിങ്ങൾ വഞ്ചിയിലങ്ങനെ സഞ്ചരിക്കുമ്പോൾ,

432
00:46:12,229 --> 00:46:15,482
ഓരോ ദ്വീപുകളെക്കുറിച്ചും
ആഴത്തിൽ മനസ്സിലാക്കാനാവും;

433
00:46:16,024 --> 00:46:18,318
എവിടെയാണ് തങ്ങേണ്ടത് എന്നും

434
00:46:18,610 --> 00:46:21,488
എവിടെയാണ് ഉറങ്ങേണ്ടത് എന്നുമെല്ലാം.

435
00:46:24,742 --> 00:46:27,911
കാറ്റ് കാരണം ചിലപ്പോഴൊക്കെ,

436
00:46:28,162 --> 00:46:29,955
കുറേ ദിവസങ്ങൾ ഒരിടത്ത് തന്നെ
കഴിയേണ്ടിവന്നിട്ടുണ്ട്.

437
00:46:30,205 --> 00:46:34,585
മറ്റ് ചിലപ്പോൾ മഴ പെയ്തപ്പോഴാകട്ടെ
കടലൊന്ന് ശാന്തമാകാനുള്ള,

438
00:46:34,835 --> 00:46:38,422
കാത്തിരിപ്പുമായി മൂന്ന് മാസം വരെ
അങ്ങനെ കഴിയേണ്ടി വന്നിട്ടുണ്ട്.

439
00:46:42,092 --> 00:46:44,511
ആ തുഴച്ചിലിനിടയിലായിരുന്നു
ഞാനൊരു കൌമാരക്കാരിയായതും,

440
00:46:44,762 --> 00:46:47,097
യുവതിയായതും ഒക്കെ.

441
00:46:47,347 --> 00:46:49,349
എന്നിട്ടിതാ ഇന്ന് ഇവിടെ
എത്തിയിരിക്കുന്നു.

442
00:46:58,150 --> 00:47:01,779
ഗബ്രിയേലയെ ഞാനാദ്യം കണ്ടത്
ഒരു ഫോട്ടോയിലായിരുന്നു.

443
00:47:05,157 --> 00:47:06,909
അപ്പോൾ തന്നെയായിരുന്നു
പാതഗോണിയയിൽ അവശേഷിച്ച

444
00:47:07,117 --> 00:47:10,996
ഒട്ടുമിക്കയാളുകളെയും
ഞാനാദ്യമായി കണ്ടത്.

445
00:47:20,339 --> 00:47:21,965
സാന്റിയാഗോയിൽ നിന്നുള്ള
പാസ് എറാസ്യൂറിസ് എന്ന,

446
00:47:22,174 --> 00:47:24,259
പ്രഗത്ഭനായ ഫോട്ടോഗ്രാഫർ,

447
00:47:25,177 --> 00:47:28,138
ചരിത്രപാഠപുസ്തകങ്ങൾക്കും എത്രയോ മുമ്പ്,

448
00:47:28,388 --> 00:47:31,183
ഈ മനുഷ്യരുടെ മുഖങ്ങളാൽ
ആകർഷിക്കപ്പെട്ടിരുന്നു.

449
00:47:34,478 --> 00:47:36,647
എത്രയോ വർഷങ്ങളോളം,
നൂറ്റാണ്ടുകളോളം,

450
00:47:36,855 --> 00:47:39,316
ഫ്യൂജിയൻ മനുഷ്യർ
അദൃശ്യരായിരുന്നു..

451
00:47:56,667 --> 00:47:57,876
അതേ സമയം

452
00:47:58,085 --> 00:48:01,463
ഗബ്രിയേല തന്റെ 1000 കിലോമീറ്റർ
വഞ്ചിയാത്ര നടത്തുമ്പോഴും,

453
00:48:01,672 --> 00:48:03,757
കടലിലേക്ക് മുങ്ങാങ്കുഴിയിട്ടപ്പോഴും,

454
00:48:04,049 --> 00:48:05,634
ഞാൻ കടൽത്തീരത്ത് താമസിക്കുന്ന

455
00:48:05,843 --> 00:48:08,178
ഒരു സ്കൂൾകുട്ടിയായിരുന്നു.

456
00:48:13,350 --> 00:48:15,269
ഞങ്ങൾ സ്കൂൾ കുട്ടികൾക്ക്,
ഈ തെക്കൻ നിവാസികളെക്കുറിച്ച്

457
00:48:15,644 --> 00:48:18,105
ഒരു ചുക്കും അറിയുന്നുണ്ടായിരുന്നില്ല.

458
00:48:19,898 --> 00:48:21,233
ഗബ്രിയേലയ്ക്കും എനിക്കുമിടയിൽ

459
00:48:21,483 --> 00:48:24,528
നൂറ്റാണ്ടുകളുടെ
വിടവുണ്ടായിരുന്നു.

460
00:48:28,991 --> 00:48:30,492
അക്കാലത്ത്,

461
00:48:30,742 --> 00:48:34,121
ഞാൻ ഷൂൾ വെർനെയുടെ
നോവലുകൾ വായിക്കാനാണിഷ്ടപ്പെട്ടിരുന്നത്.

462
00:48:34,746 --> 00:48:38,000
ചരിത്രത്തിൽ സ്വന്തം ഇടം
അടയാളപ്പെടുത്തിയ ഈ

463
00:48:38,834 --> 00:48:41,837
തദ്ദേശീയനായ മനുഷ്യനെക്കുറിച്ച്
അയാൾക്ക് അറിവ് പോലും ഉണ്ടായിരുന്നില്ല.

464
00:48:42,713 --> 00:48:45,632
അദ്ദേഹത്തിന്റെ പേര്
ജെമി ബട്ടൺ എന്നായിരുന്നു.

465
00:48:46,717 --> 00:48:50,721
അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച്
കുറേക്കാലം കഴിഞ്ഞാണ് ഞാൻ കണ്ടെത്തുന്നത്.

466
00:48:52,389 --> 00:48:54,141
ജെമി ബട്ടണിന്റെ സാഹസികതകളെക്കുറിച്ച്

467
00:48:54,349 --> 00:48:57,144
ആദ്യമായി വായിച്ചപ്പോൾ

468
00:48:57,352 --> 00:48:59,354
അദ്ദേഹത്തെ ഒരു ഇതിഹാസപാത്രമായിട്ടാണ്
എനിക്ക് തോന്നിയത്.

469
00:49:00,063 --> 00:49:03,442
പക്ഷെ അതൊരു യഥാർത്ഥ കഥയായിരുന്നു.

470
00:49:06,570 --> 00:49:09,281
പത്തൊമ്പതാം നൂറ്റാണ്ടിന്റെ
തുടക്കത്തിൽ,

471
00:49:09,489 --> 00:49:10,590
ഫിറ്റ്സ് റോയ് എന്ന
കപ്പിത്താന്റെ നേതൃത്വത്തിലുള്ള

472
00:49:10,699 --> 00:49:13,785
ഒരു ഇംഗ്ലീഷ് കപ്പൽ,

473
00:49:13,994 --> 00:49:16,914
പാതഗോണിയയിലെത്തി.

474
00:49:18,999 --> 00:49:21,418
ഈ രാജ്യത്തിന്റെ കരഭൂമിയും
തീരപ്രദേശങ്ങളും

475
00:49:21,668 --> 00:49:24,129
വരയ്ക്കുക എന്നതായിരുന്നു
അദ്ദേഹത്തിന്റെ ദൌത്യം.

476
00:49:25,714 --> 00:49:27,758
പിന്നീട്, പുതിയ നൂറ്റാണ്ടിലിങ്ങോളം
വ്യാപകമായി ഉപയോഗിച്ച,

477
00:49:28,008 --> 00:49:30,677
മികച്ച ഭൂപടങ്ങളായിരുന്നു
അദ്ദേഹം വരച്ചത്.

478
00:49:31,803 --> 00:49:34,932
അവിടത്തെ തദ്ദേശീയരെ
മനുഷ്യമുഖത്തോടെ പകർത്തി വരച്ച

479
00:49:35,140 --> 00:49:36,600
ആദ്യത്തെ വ്യക്തിയും
അയാളായിരുന്നു.

480
00:49:43,774 --> 00:49:45,108
മനുഷ്യസ്നേഹിയായിരുന്ന

481
00:49:45,317 --> 00:49:47,819
ആ കപ്പിത്താന്,

482
00:49:48,028 --> 00:49:51,365
പെട്ടെന്നൊരു അതിശയകരമായ
ആശയം ലഭിക്കുന്നു:

483
00:49:52,658 --> 00:49:55,243
തദ്ദേശീയരായ നാല് പേരെ

484
00:49:55,452 --> 00:49:58,789
ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി
അവരെ സംസ്കാരസമ്പന്നരാക്കുക.

485
00:50:01,291 --> 00:50:05,754
ഒരാൾ അങ്ങനെ വിദേശത്തേക്ക് പോയി,
മുത്തുകൊണ്ടുള്ള ഒരു ബട്ടൺ നൽകിയാണ്

486
00:50:07,005 --> 00:50:09,299
അയാളെ അവർ കൊണ്ടുപോയത്.
അതുകൊണ്ടുതന്നെ ഇംഗ്ലീഷുകാർ

487
00:50:09,508 --> 00:50:11,635
അയാളെ ജെമി ബട്ടൺ എന്ന് വിളിച്ചു.

488
00:50:13,887 --> 00:50:17,849
ഒരു നാവികന്റെ വേഷമൊക്കെയണിഞ്ഞാണ്
ജെമി ബട്ടൺ യാത്ര പോയത്,

489
00:50:19,559 --> 00:50:22,854
പിന്നീട് ഒരു ഇംഗ്ലീഷുകാരനെപ്പോലെയും.

490
00:50:24,398 --> 00:50:26,149
ഒരു വർഷത്തിലേറെക്കാലം

491
00:50:26,358 --> 00:50:30,112
ജെമി ബട്ടൺ നമുക്കറിയാത്ത
ഏതോ ഒരു ഗ്രഹത്തിലാണ് ജീവിച്ചത്.

492
00:50:34,491 --> 00:50:37,202
ശിലായുഗത്തിൽ നിന്ന്
വ്യവസായവിപ്ലവത്തിലേക്കായിരുന്നു

493
00:50:37,411 --> 00:50:40,038
അദ്ദേഹത്തിന്റെ യാത്ര.

494
00:50:41,623 --> 00:50:45,210
ആയിരക്കണക്കിന് വർഷം മുന്നിലുള്ള,
ഭാവിയിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര.

495
00:50:45,419 --> 00:50:46,503
പിന്നീട്, തിരികെ

496
00:50:46,712 --> 00:50:49,506
ആയിരക്കണക്കിന് വർഷം പിന്നിൽ
ഭൂതകാലത്തിലേക്കും.

497
00:51:30,380 --> 00:51:34,092
ജെമി ബട്ടൺ ഒരു മാന്യനായി മാറിയതിനുശേഷം,

498
00:51:34,551 --> 00:51:35,427
കപ്പിത്താൻ അദ്ദേഹത്തെ വീണ്ടും

499
00:51:35,677 --> 00:51:38,221
പാതഗോണിയയിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.

500
00:51:40,140 --> 00:51:42,976
തന്റെ പ്രദേശത്ത് കാല് കുത്തിയതും,

501
00:51:43,602 --> 00:51:46,855
ജെമി ബട്ടൺ തന്റെ ഇംഗ്ലീഷ്
വസ്ത്രങ്ങൾ ഊരിയെറിഞ്ഞു.

502
00:51:47,647 --> 00:51:50,776
അദ്ദേഹം പാതി ഇംഗ്ലീഷിലും,

503
00:51:50,984 --> 00:51:53,111
പാതി സ്വന്തം ഭാഷയിലും
സംസാരം തുടർന്നു.

504
00:51:53,528 --> 00:51:55,447
പിന്നീട് അദ്ദേഹം മുടി വെട്ടിയില്ലെങ്കിലും,

505
00:51:55,655 --> 00:51:59,159
അദ്ദേഹത്തിന് ഒരിക്കലും
ആ പഴയ മനുഷ്യനാകാൻ പറ്റിയില്ല.

506
00:52:04,623 --> 00:52:06,083
തെക്കൻ ദേശവാസികളുടെ ഒടുക്കത്തിന്റെ

507
00:52:06,291 --> 00:52:08,919
തുടക്കമായിരുന്നു അത്.

508
00:52:09,961 --> 00:52:11,963
ഫിറ്റ്സ് റോയിയുടെ ഭൂപടങ്ങൾ

509
00:52:12,672 --> 00:52:15,425
ആയിരക്കണക്കിന് കുടിയേറ്റക്കാർക്ക്
ഇവിടേക്കുള്ള വാതിൽ തുറന്നുകൊടുത്തു.

510
00:52:29,356 --> 00:52:31,650
ഒരു കൂട്ടം വെള്ളക്കാർ,

511
00:52:31,858 --> 00:52:33,485
നൂറ്റിയമ്പത് വർഷത്തോളം

512
00:52:33,693 --> 00:52:37,614
ഒരു നിശബ്ദമായ രാജ്യത്തെ,
നിർദയം ഭരിച്ചു.

513
00:52:42,160 --> 00:52:46,498
സാൽവദോർ അലെൻഡെയുടെ
വിപ്ലവമാണ് ആ നിശബ്ദതയെ ഭഞ്ജിച്ചത്.

514
00:52:48,708 --> 00:52:51,962
രാജ്യത്തിന്റെ പാതി ഭാഗത്തേക്കും പടർന്ന

515
00:52:52,170 --> 00:52:54,548
ഒരു വലിയ സാമൂഹ്യപ്രസ്ഥാനം
ഉദിക്കുകയായിരുന്നു.

516
00:52:55,924 --> 00:52:59,970
മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ശബ്ദങ്ങൾ
ഞങ്ങൾ കേൾക്കാൻ തുടങ്ങി.

517
00:53:03,515 --> 00:53:06,351
തദ്ദേശവാസികളുടെ
അന്യാധീനപ്പെട്ട ഭൂമി

518
00:53:06,560 --> 00:53:09,688
അലെൻഡെ യഥാർത്ഥ ഉടമസ്ഥർക്കു
തന്നെ തിരിച്ചുനൽകാനാരംഭിച്ചു.

519
00:53:13,275 --> 00:53:15,694
എന്നാൽ സ്വാതന്ത്ര്യം
അധികനാൾ നീണ്ടുനിന്നില്ല.

520
00:53:23,785 --> 00:53:26,705
അമേരിക്ക പണമെറിഞ്ഞ്
നടത്തിയ ഒരു പട്ടാളഅട്ടിമറിയിലൂടെ

521
00:53:26,913 --> 00:53:29,708
അതെല്ലാം നശിപ്പിച്ചുകളഞ്ഞു.

522
00:53:31,084 --> 00:53:32,836
അതേസമയത്തുതന്നെ,

523
00:53:33,044 --> 00:53:36,631
ഒരു സൂപ്പർനോവ നക്ഷത്രത്തിന്റെ
ശിഥിലീകരണം നടക്കുന്നത്

524
00:53:36,882 --> 00:53:40,135
ചിലിയിലെ വാനനിരീക്ഷണകേന്ദ്രത്തിൽ
നിനും കാണുന്നുണ്ടായിരുന്നു.

525
00:53:41,803 --> 00:53:44,931
ഭൂമിക്കിത്രയേറെ അടുത്ത്
അങ്ങിനെയൊരു കാര്യം നടക്കുന്നത്

526
00:53:45,223 --> 00:53:47,309
അന്നാദ്യമായിട്ടായിരുന്നു.

527
00:53:59,905 --> 00:54:01,323
ചിലിയിലെ സ്വേച്ഛാധിപത്യത്തിന്റെ

528
00:54:01,531 --> 00:54:02,991
പ്രഹരം ശക്തമായിരുന്നു.

529
00:54:03,200 --> 00:54:05,702
പുതിനാറ് വർഷത്തേക്ക്
അത് നീണ്ടുനിന്നു.

530
00:54:10,123 --> 00:54:13,251
800 രഹസ്യ തടവറകൾ ഉണ്ടായിരുന്നു,

531
00:54:13,460 --> 00:54:16,046
അതിലെല്ലാമായി 3,500 സർക്കാർ ഉദ്യോഗസ്ഥരും,

532
00:54:16,296 --> 00:54:19,132
അവരിൽ പലരുമായിരുന്നു
പീഡനങ്ങളത്രയും നടത്തിയത്.

533
00:54:20,634 --> 00:54:22,093
ചിലയിടങ്ങളിൽ,

534
00:54:22,302 --> 00:54:25,680
തടവുകാരെ ജീവനോടെ
കശാപ്പ് ചെയ്തു.

535
00:54:27,224 --> 00:54:29,559
സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെയും

536
00:54:30,060 --> 00:54:33,271
മക്കളുടെയും മുമ്പിലിട്ട്
ബലാൽഭോഗം ചെയ്തു.

537
00:54:34,272 --> 00:54:35,482
ആണുങ്ങളെയും പെണ്ണുങ്ങളെയും

538
00:54:36,316 --> 00:54:38,944
ഉത്തരത്തിൽ കെട്ടിത്തൂക്കിയിട്ട്,

539
00:54:41,071 --> 00:54:44,908
അവരുടെ ശരീരം ആസിഡും എരിയുന്ന
സിഗരറ്റും കൊണ്ട് പൊള്ളിച്ചു.

540
00:54:47,160 --> 00:54:51,331
ശരീരമാസകലം അവരെ
ഷോക്കടിപ്പിച്ചു.

541
00:54:52,958 --> 00:54:54,709
മയക്കുമരുന്ന് നൽകി അവരുടെ ബോധം കെടുത്തി.

542
00:54:55,794 --> 00:54:57,462
അവരുടെ തൊണ്ടകൾ കുത്തിക്കീറി.

543
00:54:58,588 --> 00:55:03,051
അവരെ 1 മീറ്റർ വീതം മാത്രം നീളവും വീതിയും
ഉയരവുമുള്ള പെട്ടികളിൽ തടവിലാക്കി.

544
00:55:15,188 --> 00:55:19,818
സ്വാഭാവികമായും, ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം,
നേരത്തെ തന്നെ അറിയാവുന്നതായിരുന്നു.

545
00:55:21,778 --> 00:55:23,822
അതുകൊണ്ട് കൊല്ലാൻ
വേണ്ടിത്തന്നെയായിരുന്നു പീഡനം.

546
00:55:34,874 --> 00:55:36,376
തടവുകാരെ എവിടെയാണ്
പാർപ്പിച്ചിരിക്കുന്നതെന്ന വിവരം,

547
00:55:36,584 --> 00:55:40,130
പട്ടാളവും ഇതിൽ
ഉൾപ്പെട്ട സിവിലിയന്മാരും,

548
00:55:40,338 --> 00:55:43,341
വർഷങ്ങളോളം മറച്ചുവെച്ചു.

549
00:55:46,803 --> 00:55:47,991
കത്തോലിക്ക മതംമാറ്റ
പരിപാടികളുടെ ഭാഗമായി,

550
00:55:48,179 --> 00:55:51,599
നൂറുകണക്കിന് തദ്ദേശവാസികൾ
ചത്തൊടുങ്ങിയ

551
00:55:51,808 --> 00:55:53,810
ഡൌസൺ ദ്വീപ്,

552
00:55:54,102 --> 00:55:56,980
സാന്തിയാഗൊയിൽ നിന്ന്
നാടുകടത്തപ്പെട്ട

553
00:55:57,897 --> 00:56:00,066
സാൽവദോർ അലൻഡെ
ഭരണകാലത്തെ മന്ത്രിമാർക്കുള്ള

554
00:56:00,734 --> 00:56:04,404
കോൺസൻട്രേഷൻ ക്യാംപായി മാറ്റപ്പെട്ടു.

555
00:56:08,408 --> 00:56:12,454
പാതഗോണിയയുടെ തലസ്ഥാനമായ

556
00:56:12,662 --> 00:56:13,872
പ്യുന്ത അരേനാസിൽ താമസിച്ചിരുന്ന,

557
00:56:14,080 --> 00:56:17,459
അലെൻഡെയെ പിന്തുണക്കുന്ന
എഴുനൂറിലധികം ആളുകളെ,

558
00:56:17,667 --> 00:56:19,961
പീഡിപ്പിക്കാനുള്ള തടവറയായും,

559
00:56:20,170 --> 00:56:22,881
ഡൌസൺ ദ്വീപ് ഉപയോഗിക്കപ്പെട്ടു.

560
00:56:24,090 --> 00:56:26,551
ഡൌസൺ എവിടെയാണെന്ന്
നിങ്ങളുടെ കൈകൾ ചൂണ്ടി

561
00:56:26,760 --> 00:56:28,636
എനിക്കൊന്ന് കാണിച്ചുതരാമോ.

562
00:56:35,310 --> 00:56:39,522
നിങ്ങളോരോരുത്തരെയും എത്രകാലം അവിടെ
തടവിൽ വെച്ചു എന്ന കാര്യം എന്നോട് പറയാമോ?

563
00:56:39,981 --> 00:56:41,900
- ഒന്നര വർഷം
- നാല് കൊല്ലം.

564
00:56:42,108 --> 00:56:43,151
നാല് കൊല്ലവും മൂന്ന് മാസവും.

565
00:56:43,360 --> 00:56:45,111
- ആറ് മാസം.
- നാല് വർഷം.

566
00:56:47,322 --> 00:56:49,199
444 ദിവസം.

567
00:56:49,407 --> 00:56:50,533
രണ്ട് വർഷവും രണ്ട് മാസവും.

568
00:56:50,742 --> 00:56:51,826
രണ്ടര വർഷം.

569
00:56:52,035 --> 00:56:53,495
രണ്ട് കൊല്ലവും പത്ത് മാസവും.

570
00:56:53,703 --> 00:56:55,330
അഞ്ച് വർഷവും ഒരു ദിവസവും.

571
00:56:55,538 --> 00:56:57,332
- ആറ് മാസം.
- ഒരു വർഷവും ഏഴ് മാസവും.

572
00:57:03,505 --> 00:57:07,217
തദ്ദേശീയർക്ക് വളരെ നന്നായി
അറിയാമായിരുന്ന,

573
00:57:07,425 --> 00:57:10,303
ഒരു കൊടുംക്രൂരതയുടെ
ഇരകളായിരുന്നു അവർ.

574
00:57:13,807 --> 00:57:14,949
ശിക്ഷിക്കപ്പെടുകയില്ലെന്ന
ഒരു ധൈര്യം, ചിലിയിൽ,

575
00:57:15,058 --> 00:57:18,728
നൂറ്റാണ്ടുകളായി നിലനിന്നിരുന്നു.

576
00:57:19,396 --> 00:57:22,649
ഡൌസൺ അതിലെ വെറുമൊരധ്യായം മാത്രമാണ്.

577
00:58:19,372 --> 00:58:21,958
അക്രമാസക്തമായ ആ ദിവസങ്ങളിലൊന്നിൽ,

578
00:58:22,542 --> 00:58:26,212
എന്റെ കുട്ടിക്കാലത്തെ കൂട്ടുകാരനെ
കാണാതായ അതേ ഇടത്ത്,

579
00:58:26,463 --> 00:58:27,881
ഹംബോൾട് പ്രവാഹത്തിൽപ്പെട്ട്

580
00:58:28,256 --> 00:58:31,801
ഒരു ശവശരീരം കരയ്ക്കടിഞ്ഞിരുന്നു.

581
00:58:33,970 --> 00:58:36,639
അതൊരു കുട്ടിയുടെ
ശരീരമല്ലായിരുന്നു,

582
00:58:37,182 --> 00:58:39,767
മറിച്ച് അതൊരു സ്ത്രീയുടെ
ശരീരമായിരുന്നു.

583
00:58:40,810 --> 00:58:43,104
ആ സ്ത്രീ ആരാണെന്ന്
ആർക്കും അറിയുന്നുണ്ടായിരുന്നില്ല.

584
00:58:47,859 --> 00:58:50,403
സമുദ്രം ഒരു സെമിത്തേരിയാണെന്ന്

585
00:58:50,612 --> 00:58:53,781
ജനങ്ങൾ സംശയിക്കാനാരംഭിച്ചു.

586
00:59:04,667 --> 00:59:07,212
മുപ്പത് വർഷങ്ങൾക്കിപ്പുറം,

587
00:59:07,420 --> 00:59:09,547
സ്വേച്ഛാധിപത്യകാലത്തെ
ചില ഓഫീസർമാർ,

588
00:59:10,256 --> 00:59:11,841
അക്കാലത്ത് ചിലരെയൊക്കെ
കടലിലെറിഞ്ഞിരിക്കാനിടയുണ്ടെന്ന്

589
00:59:12,050 --> 00:59:16,095
വെളിപ്പെടുത്തി.

590
00:59:17,764 --> 00:59:20,934
അങ്ങനെ കൊല്ലപ്പെട്ടവരിലൊരാളായിരുന്നു
മാർത ഉഗറാതെ,

591
00:59:21,142 --> 00:59:23,102
കടൽക്കരയിൽത്തന്നെ താമസിച്ചിരുന്ന
ഒരു സ്ത്രീയായിരുന്നു അവർ.

592
00:59:24,854 --> 00:59:28,358
അവരുടെ കുടുംബവക്കീലിന്
കാര്യങ്ങൾ കൂടുതലായി അറിയാം.

593
00:59:31,152 --> 00:59:35,198
കാര്യമായ മുറിവുകളെല്ലാം
അവരുടെ ശരീരത്തിനകത്തായിരുന്നു.

594
00:59:36,366 --> 00:59:39,869
പീഡനം നടന്നതിനുള്ള
ധാരാളം ലക്ഷണങ്ങളുണ്ടായിരുന്നു.

595
00:59:40,078 --> 00:59:42,497
കുറച്ച് വെട്ടുകളുമുണ്ടായിരുന്നു.

596
00:59:43,498 --> 00:59:45,750
അവരുടെ മുഖത്തെക്കുറിച്ച് ഓർക്കുമ്പോൾ...

597
00:59:46,000 --> 00:59:49,087
ഇപ്പോഴും മായാതെ എന്റെ മനസ്സിൽ
കിടക്കുന്ന ഒരു കാര്യം,

598
00:59:51,047 --> 00:59:52,674
അവർ ഞങ്ങളെ തന്നെ
നോക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ്.

599
00:59:53,967 --> 00:59:56,302
അവരുടെ കണ്ണുകൾ
തുറന്നുതന്നെയിരിക്കുകയായിരുന്നു,

600
00:59:56,511 --> 00:59:58,054
ആ കണ്ണുകൾ കൊണ്ട് അവർ
ഞങ്ങളെത്തന്നെ നോക്കിക്കൊണ്ടിരുന്നു.

601
00:59:58,972 --> 01:00:00,473
കൌതുകകരമെന്നുരപറയട്ടെ,

602
01:00:00,682 --> 01:00:03,393
കണ്ണുകൾക്ക് ഒന്നും പറ്റിയിട്ടില്ല-

603
01:00:04,185 --> 01:00:06,145
കുറേക്കാലം കടലിന്നടിയിൽ
മുങ്ങിക്കിടക്കുമ്പോൾ,

604
01:00:06,354 --> 01:00:10,191
സാധാരണയായി,

605
01:00:10,400 --> 01:00:11,526
സംഭവിക്കാത്ത ഒരു കാര്യമാണത്.

606
01:00:12,527 --> 01:00:14,445
പക്ഷെ അവരെ സംബന്ധിച്ച്
അങ്ങനെയായിരുന്നു സംഭവിച്ചത്,

607
01:00:14,654 --> 01:00:16,948
എനിക്കത് അതിവിചിത്രമായി തോന്നി.

608
01:00:17,156 --> 01:00:21,786
അവരുടെ മുഖം വീർത്തിട്ടുണ്ടായിരുന്നില്ല.

609
01:00:23,496 --> 01:00:25,123
അവർ ഞങ്ങളെ നോക്കുന്നുമുണ്ടായിരുന്നു.

610
01:00:27,292 --> 01:00:31,004
കണ്ടാൽ ഉണർന്നിരിക്കുന്ന ഒരാൾ
ഞങ്ങളെ നോക്കുകയാണെന്നേ തോന്നൂ.

611
01:00:36,259 --> 01:00:39,137
ഞാനാകാംക്ഷപ്പെട്ടത്, അവർ അവസാനമായി

612
01:00:39,345 --> 01:00:40,763
കണ്ടതെന്തായിരിക്കും എന്നതോർത്താണ്.

613
01:00:41,472 --> 01:00:43,016
അവർ തന്റെയടുത്ത്

614
01:00:43,600 --> 01:00:45,268
മറ്റുള്ള തടവുകാരെ കണ്ടിട്ടുണ്ടായിരിക്കുമോ?

615
01:00:48,062 --> 01:00:49,897
കണ്ട കാര്യങ്ങൾ വിശ്വസിക്കുന്നതിനായി,

616
01:00:50,148 --> 01:00:51,524
ഒരു ഇരയുടെ അവസാനനിമിഷങ്ങൾ

617
01:00:51,733 --> 01:00:54,152
പുനരാവിഷ്കരിക്കാൻ ഞാൻ തീരുമാനിച്ചു.

618
01:00:57,196 --> 01:00:59,032
എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഒരാൾ

619
01:00:59,240 --> 01:01:00,366
ഇക്കാര്യത്തിൽ എന്നെ സഹായിക്കും.

620
01:01:03,786 --> 01:01:07,707
ഇരകളുടെ മേൽ ഒരു ഇഞ്ചക്ഷൻ പ്രയോഗിച്ചിരുന്നു
എന്ന് ധാരാളം പേർ മൊഴി നൽകിയിട്ടുണ്ട്.

621
01:01:09,083 --> 01:01:13,046
സയനേഡാണ് നൽകിയിരുന്നതെന്ന് ചിലർ

622
01:01:13,254 --> 01:01:16,507
പക്ഷെ ഒട്ടുമിക്കയാളുകളും പറഞ്ഞത്
പെന്റോതാൾ ആണ് നൽകിയിരുന്നതെന്നാണ്.

623
01:01:17,258 --> 01:01:21,012
തടവുകാരുടെ മരണം ഉറപ്പുവരുത്താനുള്ള
ഒരു മാർഗമായിരുന്നു അത്.

624
01:01:26,142 --> 01:01:29,228
നെഞ്ചിൻകൂടിന് മേലെയാണ്
റെയിൽ വെച്ച് കെട്ടിയിരുന്നത്.

625
01:01:29,437 --> 01:01:31,689
അല്പം കൂടി മുകളിൽ, നെഞ്ചിലേക്ക്.

626
01:01:38,071 --> 01:01:41,032
ഈ റെയിലിന് എന്ത് കനമുണ്ടാകും?

627
01:01:41,282 --> 01:01:42,408
ഈ റെയിലിന്

628
01:01:43,701 --> 01:01:45,953
ഏറ്റവും കുറഞ്ഞത് ഏതാണ്ട്
മുപ്പത് കിലോഗ്രാം ഭാരമുണ്ടാകും.

629
01:01:48,998 --> 01:01:51,793
പ്യുയെന്തെ ആൾത്തൊ ബാരക്കുകളിൽ
നിന്നാണ് ഈ റെയിൽ എത്തിച്ചത്.

630
01:01:52,001 --> 01:01:54,754
സംസാരം കൂടുതലായിരുന്നു
എന്നതിനാൽ റെയിൽ

631
01:01:54,772 --> 01:01:56,462
കൊണ്ടുവന്നയാളെ ഇന്റലിജൻസുകാരായ
DINA കൊലപ്പെടുത്തിയിരുന്നു.

632
01:02:08,601 --> 01:02:10,561
ഒന്നുകൂടി ഭദ്രമായി മൂടുവാനായി,

633
01:02:10,770 --> 01:02:12,939
തല വഴിയും കാല് വഴിയും
ഓരോ പ്ലാസറ്റിക് കവറുകൾ,

634
01:02:13,147 --> 01:02:16,401
ശരീരത്തിന്റെ മധ്യാഗത്ത്
കൂടിച്ചേരുന്ന രീതിയിൽ ,

635
01:02:16,859 --> 01:02:18,736
കയറ്റിവെച്ചു.

636
01:02:25,201 --> 01:02:27,078
അടുത്തത് ഇങ്ങനെ.

637
01:02:35,378 --> 01:02:37,380
ഇനി ഉരുളക്കിഴങ്ങ് ചാക്കിടും.

638
01:02:38,506 --> 01:02:40,174
മറ്റേതിന്റെ അതേ രീതിയിൽ തന്നെ:

639
01:02:40,383 --> 01:02:43,553
കാലിലൂടെ മുകളിലേക്ക്,
തലയിലൂടെ താഴോട്ട്,

640
01:02:43,845 --> 01:02:46,139
ശരീരത്തിന്റെ നടുവിൽ ഒരുമിച്ചുചേരും.

641
01:02:48,141 --> 01:02:51,853
തുടർന്ന് ഹെലികോപ്റ്ററുകളോ
വിമാനമോ വരാൻ കാത്തിരിക്കുന്നു,

642
01:02:52,061 --> 01:02:54,605
അതിൽ കയറ്റിക്കൊണ്ടുപോയി
നടുക്കടലിലേക്ക് വലിച്ചെറിയും.

643
01:02:56,065 --> 01:02:58,651
മാർത ഉഗാർതെയുടെ
ശരീരത്തിന് സംഭവിച്ചതെന്താണ്?

644
01:02:58,943 --> 01:03:01,487
ഇവിടെ സംഭവിച്ചതെന്താണെന്നുവച്ചാൽ,
ആ തടവുകാരിയുടെ ശരീരം,

645
01:03:01,738 --> 01:03:03,531
വിമാനത്തിനകത്ത്
കയറ്റിക്കഴിഞ്ഞപ്പോൾ,

646
01:03:03,740 --> 01:03:04,741
അനങ്ങാൻ തുടങ്ങി.

647
01:03:04,991 --> 01:03:07,618
അപ്പോൾ അവർ
ഇതഴിച്ചെടുത്തു,

648
01:03:07,827 --> 01:03:10,621
ബാഗുകളുടെ കെട്ടഴിച്ച്,
അവ ഊരിയെടുത്തു.

649
01:03:12,206 --> 01:03:13,458
ഭദ്രമായി മൂടിയ സാധനം അഴിച്ചപ്പോഴാണ്,

650
01:03:15,293 --> 01:03:17,628
അവർ മരിച്ചിട്ടില്ലെന്ന്
ഇക്കൂട്ടർക്ക് മനസ്സിലായത്.

651
01:03:17,837 --> 01:03:21,174
അപ്പോൾത്തന്നെ ഇവിടെ
ഉണ്ടായിരുന്ന കമ്പിച്ചുരുളെടുത്ത് ,

652
01:03:22,717 --> 01:03:23,634
അവരുടെ കഴുത്തിൽ ഞെരുക്കി.

653
01:03:25,678 --> 01:03:30,349
പിന്നെ അത്ര ഭദ്രമായി
പൊതിയാനൊന്നും പറ്റിയില്ല.

654
01:03:30,558 --> 01:03:34,187
അതുകൊണ്ടാണ് അവരുടെ
ശരീരം കരയിലടിഞ്ഞിട്ടുണ്ടാവുക

655
01:03:34,395 --> 01:03:36,189
എന്നാണ് യുക്തിപൂർവം
ആലോചിച്ചാൽ തോന്നുന്നത്.

656
01:03:57,543 --> 01:03:59,337
ജുഡീഷ്യൽ റിപോർട്ടുകൾ പ്രകാരം,

657
01:03:59,545 --> 01:04:02,632
ചിലിയൻ പട്ടാളം ഏതാണ്ട്
1200നും 1400നും ഇടയിൽ മനുഷ്യരെ

658
01:04:02,840 --> 01:04:08,095
മരിക്കാതെയോ ജീവനോടെയോ,

659
01:04:08,471 --> 01:04:10,723
ഇങ്ങനെ കടലിലേക്കെറിഞ്ഞിട്ടുണ്ട്.

660
01:04:11,849 --> 01:04:15,269
നിരവധി സിവിലിയന്മാരാണ്
ഇതിന് അവരെ സഹായിച്ചിട്ടുള്ളതും.

661
01:04:16,354 --> 01:04:18,022
അവരുടെ പ്രതീക്ഷ

662
01:04:18,231 --> 01:04:22,318
കുറ്റകൃത്യത്തിന്റെ രഹസ്യമെല്ലാം
കടൽ ഉള്ളിലൊളിപ്പിച്ചോളും എന്നതായിരുന്നു.

663
01:04:25,738 --> 01:04:28,866
ഇത് നടന്നത് 1979 നവംബറിലാണ്.

664
01:04:29,075 --> 01:04:30,535
ഹെലികോപ്റ്ററിനകത്ത്,

665
01:04:30,743 --> 01:04:34,038
ഒരു വശത്തെ വാതിലിലൂടെയാണ്
മെക്കാനിക് അകത്തേക്ക് കടക്കുന്നത്.

666
01:04:34,413 --> 01:04:36,666
അകത്ത് രണ്ട് ശരീരങ്ങളുണ്ടെന്ന് 
എനിക്ക് മനസ്സിലായി:

667
01:04:36,916 --> 01:04:39,001
ഒന്ന് ഒരു സ്ത്രീയായിരുന്നു,

668
01:04:39,544 --> 01:04:41,003
ചെറിയ പ്രായമായിരുന്നിരിക്കണം,

669
01:04:41,212 --> 01:04:45,591
മറ്റേത് ഒരു പുരുഷനും,
അയാൾക്കേതാണ്ട് 90 കിലോഗ്രാം ഭാരം വരും.

670
01:04:46,384 --> 01:04:50,596
അയാളുടെ ഉറച്ച ശരീരം എനിക്ക് കാണാമെങ്കിലും
മുഖം ചാക്കിനകത്തായിരുന്നു.

671
01:04:51,681 --> 01:04:54,433
ആ ശരീരത്തിലേക്ക് കമ്പിച്ചുരുളുകൾ
വെച്ച് ഒരു റെയിൽ കൂട്ടിക്കെട്ടുന്നു.

672
01:04:58,020 --> 01:04:59,856
നിർഭാഗ്യകരമെന്ന് പറയട്ടെ,

673
01:05:00,064 --> 01:05:03,401
എന്റെ തൊഴിൽ ജീവിതത്തിലെ ഏറ്റവും
വിഷമകരമായ ദിവസമായിരുന്നു അത്,

674
01:05:04,068 --> 01:05:05,778
ഇതിന് ദൈവം നമ്മളെ ശിക്ഷിക്കുമെന്ന്

675
01:05:05,987 --> 01:05:08,281
ഞാൻ നേരത്തേതന്നെ പറഞ്ഞിരുന്നതുമാണ്.

676
01:05:08,489 --> 01:05:10,533
എന്തെന്നാൽ ഞങ്ങൾ ചെയ്യുന്നത്
വലിയൊരു കുറ്റകൃത്യമായിരുന്നു.

677
01:05:19,041 --> 01:05:20,626
എന്റെ രണ്ടാമത്തെ വിമാനയാത്ര,

678
01:05:20,835 --> 01:05:23,963
1980 ജൂൺമാസത്തിലായിരുന്നു.

679
01:05:24,171 --> 01:05:26,048
വിമാനത്തിലെ കറകളും
പാടും ഒക്കെ വച്ച് നോക്കുമ്പോൾ...

680
01:05:26,257 --> 01:05:29,552
എനിക്ക് തോന്നുന്നത് അന്ന് ഏതാണ്ട്,

681
01:05:29,760 --> 01:05:31,846
എട്ടോ ഒമ്പതോ ശവങ്ങളുണ്ടായിരുന്നിരിക്കണം.

682
01:05:35,141 --> 01:05:38,436
ബാക്കിയായ രക്തക്കറയും
മറ്റും വച്ച് നോക്കുമ്പോൾ അവരെ,

683
01:05:39,061 --> 01:05:41,731
അപ്പൊ കൊന്നതേയുള്ളൂ
എന്നായിരുന്നു എനിക്ക് തോന്നിയത്.

684
01:05:42,106 --> 01:05:43,983
സിവിലിയന്മാരും
കുറേപ്പേരുണ്ടായിരുന്നോ?

685
01:05:44,191 --> 01:05:46,193
നാല് സിവിലിയന്മാരുണ്ടായിരുന്നു.

686
01:05:46,444 --> 01:05:48,237
അവരാണ് ശവം തള്ളി കടലിലേക്കിട്ടത്.

687
01:05:48,487 --> 01:05:52,074
കോപ്റ്ററിലേക്ക് സാധനങ്ങൾ കയറ്റുന്നതിന്

688
01:05:52,283 --> 01:05:54,452
തറയിലുണ്ടാക്കിയ ചെറുവാതിലും,

689
01:05:54,660 --> 01:05:56,412
വശങ്ങളിലെ വാതിലും അവർ ഉപയോഗിച്ചിരുന്നു.

690
01:05:56,621 --> 01:06:00,416
ശരീരം വശങ്ങളിലെ വാതിൽക്കലേക്ക് വലിച്ചിഴച്ച്,

691
01:06:00,625 --> 01:06:04,420
കൊണ്ടുപോകുന്നതിനേക്കാൾ സൌകര്യം
ചെറുവാതിലിലൂടെ താഴേക്കിടുന്നതായിരുന്നു.

692
01:06:04,629 --> 01:06:07,298
വശങ്ങളിലെ വാതിലിനടുത്തുള്ളത്
അതിലൂടെ താഴേക്കിട്ടപ്പോൾ,

693
01:06:07,506 --> 01:06:08,966
മറ്റുള്ളവ ചെറുവാതിലിലൂടെ താഴേക്കെറിഞ്ഞു.

694
01:06:38,120 --> 01:06:40,915
ക്രൂരതക്ക് അതിരുകളില്ലായിരുന്നു.

695
01:06:42,416 --> 01:06:45,378
മരിച്ചയാളുകളെ മാന്യമായി സംസ്കരിക്കുവാനായി,

696
01:06:45,586 --> 01:06:48,214
വിട്ടുനൽകുന്നതിനുള്ള മാന്യതയോ
കരുണയോ പോലും അവർക്കുണ്ടായിരുന്നില്ല.

697
01:06:48,506 --> 01:06:52,343
ഏറ്റവും പുരാതനമായ
ചരിത്രത്തിൽപ്പോലും പറയുന്നുണ്ട്:

698
01:06:52,843 --> 01:06:54,929
ശത്രുവിന്റെ മൃതശരീരം തിരിച്ചയക്കുന്നു,

699
01:06:55,137 --> 01:06:57,390
എന്തെന്നാൽ അതിന്റെ
ബന്ധുക്കൾക്ക് ജീവിതം തുടരണമല്ലോ.

700
01:06:59,141 --> 01:07:02,061
അവർക്ക് ദുഃഖമാചരിക്കാനെങ്കിലും,
മൃതശരീരങ്ങൾ തിരിച്ചയക്കേണ്ടതുണ്ട്.

701
01:07:02,979 --> 01:07:04,730
അങ്ങനെ മരിച്ചവർക്ക്
മരണം പൂർത്തിയാക്കാനാവട്ടെ;

702
01:07:04,939 --> 01:07:07,608
ജീവിച്ചിരിക്കുന്നവർക്ക്
ജീവിതം തുടർന്നുപോകാനും.

703
01:07:08,442 --> 01:07:10,111
ഇത് അങ്ങേയറ്റം...

704
01:07:13,072 --> 01:07:15,533
നടന്നതെല്ലാം അങ്ങേയറ്റം പൈശാചികമാണ്...

705
01:07:17,410 --> 01:07:18,828
ചിലിയിലായാലും,

706
01:07:20,246 --> 01:07:21,414
ഏത് രാജ്യത്തായാലും.

707
01:07:25,292 --> 01:07:28,004
ശിക്ഷാഭയമില്ലായ്മ രണ്ട് തവണയായി
ചെയ്യുന്ന കൊലപാതകമാണ്,

708
01:07:28,504 --> 01:07:31,090
മരിച്ചയാളെ തന്നെ രണ്ട് തവണ
കൊല്ലുന്നതുപോലുള്ള ഒന്ന്.

709
01:07:35,094 --> 01:07:38,639
കുറ്റക്കാരെ കണ്ടെത്തുന്നതോടെ
എല്ലാം അവസാനിക്കുന്നില്ല.

710
01:07:38,848 --> 01:07:42,059
അത് ഒരു തടക്കം മാത്രമേയാകുന്നുള്ളൂ.

711
01:07:50,609 --> 01:07:51,902
കുട്ടിയായിരുന്നപ്പോൾ മുതൽ തന്നെ,

712
01:07:52,194 --> 01:07:56,073
റവുൾ വെയാസ് ഈ റെയിലിന്
സമീപത്തേക്ക് മുങ്ങാങ്കുഴിയിടാറുണ്ടായിരുന്നു.

713
01:07:57,074 --> 01:07:59,869
പട്ടണത്തിലെ ഭൂരിഭാഗം പേർക്കും,

714
01:08:00,077 --> 01:08:02,496
ഇതിനെക്കുറിച്ചറിയാമെങ്കിലും പേടിയായിരുന്നു.

715
01:08:07,293 --> 01:08:09,128
2004ൽ,

716
01:08:09,378 --> 01:08:12,298
ഗുസ്മാൻ എന്ന ജഡ്ജി
വിന്യോലൊ എന്ന ഇൻസ്പെക്ടറോട്

717
01:08:12,506 --> 01:08:14,091
ഈ മനുഷ്യരെ കണ്ടെത്തുവാൻ ഉത്തരവിട്ടു.

718
01:08:14,300 --> 01:08:18,471
ഇതിനായി കടലിലേക്ക് മുങ്ങാങ്കുഴിയിട്ടതും
റവുൾ തന്നെയായിരുന്നു.

719
01:10:04,451 --> 01:10:06,328
നാല്പത് വർഷങ്ങൾക്കിപ്പുറം,

720
01:10:06,537 --> 01:10:10,040
റെയിലിന് മുകളിൽ
പലതും പറ്റിപ്പിടിച്ചിരിക്കുന്നു.

721
01:10:11,458 --> 01:10:13,794
വെള്ളവും അതിലെ ജീവജാലങ്ങളും ചേർന്ന്

722
01:10:14,003 --> 01:10:16,755
ഈ സന്ദേശങ്ങൾ കൊത്തിവച്ചിരിക്കുകയാണ്.

723
01:10:20,718 --> 01:10:22,636
വെള്ളത്തിലേക്കലിഞ്ഞുചേർന്ന്

724
01:10:22,845 --> 01:10:26,056
കടലിന്റെ രൂപം
കൈക്കൊള്ളുന്നതിന് മുമ്പായി,

725
01:10:26,307 --> 01:10:28,475
ആ ശരീരങ്ങൾ
റെയിലിൽ അവശേഷിപ്പിച്ച

726
01:10:28,684 --> 01:10:31,353
രഹസ്യങ്ങളാണിവയെല്ലാം.

727
01:11:16,774 --> 01:11:19,360
ഓരോ റെയിലും
വിശദമായി നിരീക്ഷിക്കുമ്പോൾ,

728
01:11:19,610 --> 01:11:22,780
മറ്റ് ചില ശേഷിപ്പുകൾ
കണ്ടുകിട്ടുന്നു.

729
01:11:23,572 --> 01:11:27,785
റെയിലിനോട് പറ്റിച്ചേർന്ന
നിലയിൽ ഒരു ബട്ടൺ കണ്ടെത്തുന്നു.

730
01:11:29,870 --> 01:11:32,748
ഇതിനോട് വച്ചുകെട്ടപ്പെട്ട
ഒരു മനുഷ്യൻ ഉണ്ടായിരുന്നു

731
01:11:32,957 --> 01:11:35,292
എന്നതിന്റെ അവശേഷിക്കുന്ന
ഒരേയൊരു അടയാളമാണ് ഈ ബട്ടൺ.

732
01:11:52,810 --> 01:11:55,729
മുത്തിന്റെ ഒരു ബട്ടൺ പകരമായി നൽകി
ജെമ്മി ബട്ടണിൽ നിന്ന്,

733
01:11:56,605 --> 01:11:58,691
ഈ ഭൂമിയും അയാളുടെ സ്വാതന്ത്ര്യവും,

734
01:11:58,899 --> 01:12:01,652
അയാളുടെ ജീവിതം തന്നെയും
അവർ കവർന്നെടുത്തു.

735
01:12:04,029 --> 01:12:06,824
പിന്നീട് തന്റെ സ്വന്തം ദ്വീപിലേക്ക്
തിരിച്ചെത്തിയെങ്കിലും,

736
01:12:07,032 --> 01:12:10,452
ജെമ്മി ബട്ടണ് പിന്നൊരിക്കലും
തന്റെ സ്വത്വം വീണ്ടെടുക്കാൻ സാധിച്ചില്ല.

737
01:12:12,538 --> 01:12:16,750
അയാൾ സ്വന്തം ഇടത്തുതന്നെ
വേരുകൾ നഷ്ടപ്പെട്ടവനായി.

738
01:12:19,712 --> 01:12:23,924
രണ്ട് ബട്ടണുകളും പറയുന്നത്
ഒരേ കഥയാണ്;

739
01:12:24,133 --> 01:12:26,468
ഉന്മൂലനാശത്തിന്റെ കഥ.

740
01:12:37,062 --> 01:12:40,149
സമുദ്രത്തിൽ സ്വാഭാവികമായും
ഇനിയും അനേകം

741
01:12:40,357 --> 01:12:41,942
ബട്ടണുകൾ ഉണ്ടായിരിക്കാം.

742
01:12:55,372 --> 01:12:57,333
ഈയൊരു വിശദാംശത്തിൽ
എല്ലാം അടങ്ങിയിരിക്കുന്നു,

743
01:12:57,541 --> 01:13:00,210
ഒരു തമോഗർത്തത്തിലെന്നതുപോലെ,

744
01:13:00,419 --> 01:13:02,129
കുറുകി കട്ടിയായി..

745
01:13:03,630 --> 01:13:05,632
അങ്ങനെയാണെനിക്ക് തോന്നുന്നത്,

746
01:13:05,841 --> 01:13:09,345
കാരണം ഒരാൾക്ക്
ഈ റെയിലിനെക്കുറിച്ചും,

747
01:13:09,595 --> 01:13:11,180
അതിന്റെ കഥയെക്കുറിച്ചും
ആലോചിക്കാം:

748
01:13:11,388 --> 01:13:13,349
അതുണ്ടാക്കിയ പണിക്കാർ,

749
01:13:13,557 --> 01:13:16,602
അത് മുറിച്ചവർ, കൊണ്ടുവന്നവർ.

750
01:13:16,810 --> 01:13:19,188
അതുപോലെ ഒരാൾക്ക് ബട്ടണിന്റെ
കഥയിലേക്കും തിരിയാം:

751
01:13:19,396 --> 01:13:21,815
ബട്ടൺ നമ്മളെ ഒരു
വ്യക്തിയിലേക്ക് നയിക്കുന്നു,

752
01:13:22,024 --> 01:13:24,693
ഒരു ഷർട്ട്, ഒരു സന്ദർഭം അങ്ങനെ.

753
01:13:25,361 --> 01:13:28,530
ഒരു പക്ഷേ നാം എത്തുന്നത്
ഗ്രിമാൾഡി വില്ലയിലേക്ക് തന്നെയോ,

754
01:13:28,739 --> 01:13:30,574
അവിടെ നടന്ന കാര്യങ്ങളിലേക്കോ ആവാം.

755
01:13:30,783 --> 01:13:34,828
പല ദിശകളിലേക്കും സഞ്ചരിക്കുന്ന
തിരമാലകളെന്നപോലെ,

756
01:13:35,079 --> 01:13:37,790
വളരുകയും വികസിച്ചുകൊണ്ടിരിക്കുകയും
ചെയ്യുന്ന ഒരു വിശദാംശമാണത്.

757
01:13:39,375 --> 01:13:41,043
അത് ചിലിയുടെയും
സ്വേച്ഛാധിപത്യകാലത്തെ,

758
01:13:41,251 --> 01:13:44,171
ഓരോ സംഭവവികാസങ്ങളുടെയും
ചരിത്രമാണ്.

759
01:13:57,309 --> 01:13:59,812
കടലിലേക്ക്—അല്ലെങ്കിൽ
വെള്ളത്തിലേക്ക്—നോക്കുമ്പോൾ,

760
01:14:00,020 --> 01:14:02,773
നിങ്ങൾ കാണുന്നത്
മനുഷ്യരാശിയെത്തന്നെയാണ്..

761
01:14:04,691 --> 01:14:09,655
അത്ഭുതകരവും, അതേസമയം മറ്റൊരു
തരത്തിൽ രക്തപങ്കിലവുമായ ഈ ഭൂപ്രദേശങ്ങൾ,

762
01:14:11,907 --> 01:14:14,243
നമ്മിലെത്തന്നെ ഏറ്റവും മോശമായ

763
01:14:15,327 --> 01:14:17,037
വശങ്ങളെയും പേറുന്നുണ്ട്.

764
01:14:18,372 --> 01:14:20,207
അന്തിമമായി പറഞ്ഞാൽ,
നമ്മളെല്ലാവരും...

765
01:14:21,875 --> 01:14:24,586
ഇരകളും കൊലയാളികളും
നിറഞ്ഞ ഈ ലോകത്ത്...

766
01:14:25,129 --> 01:14:26,505
ഇരുവിഭാഗവും ഇവിടെയുണ്ട്,

767
01:14:26,713 --> 01:14:29,508
എല്ലാറ്റനും നമ്മൾ ഓരോരുത്തരും
ഉത്തരവാദികളാണ്,

768
01:14:29,967 --> 01:14:31,635
ഇരകളുടെ കാര്യത്തിലും,
വേട്ടക്കാരുടെ കാര്യത്തിലും ഒരുപോലെ.

769
01:14:31,844 --> 01:14:34,221
ഓരോ മനുഷ്യനും—ആരെയും
മാറ്റിനർത്താനാവില്ല—ഇതിന് ഉത്തരവാദിയാണ്.

770
01:14:35,013 --> 01:14:38,100
അതിനാൽ, ചരിത്രത്തിലുടനീളം
പലതവണ ചെയ്തിട്ടുള്ളതുപോലെ,

771
01:14:38,308 --> 01:14:41,186
ഇത്രയും ഭയാനകമായ
കാര്യങ്ങൾ നടക്കുമ്പോൾ,

772
01:14:42,271 --> 01:14:45,732
നേരിട്ട് പങ്കാളികളല്ലെങ്കിൽ പോലും,
നമ്മളും അതിൽ ഉത്തരവാദികളായിത്തന്നെ തുടരുന്നു;

773
01:14:45,941 --> 01:14:50,154
കുടുംബത്തിനകത്തുള്ള
ഒരു കുട്ടി കുറ്റം ചെയ്താൽ

774
01:14:50,362 --> 01:14:52,489
ആ കുടുംബത്തെ മുഴുവൻ
ബാധിക്കുന്നതുപോലെയാണത്.

775
01:14:53,198 --> 01:14:54,408
അങ്ങനെ...

776
01:14:58,787 --> 01:15:00,414
വെള്ളം, മഞ്ഞ്, അഗ്നിപർവ്വതങ്ങൾ
എന്നിവയുമായി

777
01:15:00,664 --> 01:15:03,292
ബന്ധപ്പെട്ട ചരിത്രത്തിന്റെ ഇതേ ഭാഗം തന്നെ,

778
01:15:03,500 --> 01:15:05,919
മരണം, കൂട്ടക്കൊലകൾ, പീഡനങ്ങൾ,
വംശഹത്യ എന്നിവയുമായും

779
01:15:06,128 --> 01:15:08,297
കൂടി ബന്ധപ്പെട്ടിരിക്കുന്നു.

780
01:15:09,756 --> 01:15:11,216
അതൊരു ഭാഗമേ ആകുന്നുള്ളൂ...

781
01:15:11,425 --> 01:15:15,095
വെള്ളത്തിന് ഓർമശക്തി ഉണ്ടായിരുന്നെങ്കിൽ,
അതും ഇക്കാര്യമെല്ലാം ഓർമിച്ചുവെക്കും.

782
01:15:25,606 --> 01:15:27,691
എല്ലാം എല്ലാറ്റിനോടും
സംവദിച്ചുകൊണ്ടേയിരിക്കുന്നുണ്ട്,

783
01:15:27,900 --> 01:15:30,444
വെള്ളം, നദികൾ, ചെടികൾ,

784
01:15:30,652 --> 01:15:34,698
പവിഴപ്പുറ്റുകൾ, മരുഭൂമികൾ,
കല്ലുകൾ, നക്ഷത്രങ്ങൾ...

785
01:15:34,907 --> 01:15:36,617
അതൊരു നീണ്ട സംഭാഷണമാണ്,

786
01:15:36,825 --> 01:15:39,786
പരസ്പരമുള്ള ഒരു കരുതൽ.

787
01:15:51,048 --> 01:15:53,634
പാതഗോണിയയിലെ ഇന്ത്യക്കാർ
കരുതിയിരുന്നത്,

788
01:15:53,842 --> 01:15:55,844
ആത്മാക്കൾക്ക് മരണമില്ലെന്നാണ്,

789
01:15:56,720 --> 01:16:00,432
അതുകൊണ്ട് തന്നെ നക്ഷത്രങ്ങളായി
തുടർന്നും ജീവിക്കാമെന്നും.

790
01:17:01,201 --> 01:17:04,788
അവർ പറയുന്നത് വെള്ളത്തിന്
ഓർമശക്തിയുണ്ടെന്നാണ്.

791
01:17:05,872 --> 01:17:08,875
അതിന് ശ്ബദം കൂടിയുണ്ടെന്ന്
ഞാൻ വിശ്വസിക്കുന്നു.

792
01:17:09,960 --> 01:17:12,045
നാം അല്പം കൂടി അതിനടുത്തേക്ക്
ചേർന്നുനിന്നാൽ,

793
01:17:12,296 --> 01:17:14,548
തദ്ദേശീയ ഇന്ത്യക്കാർ, എന്നെന്നേക്കുമായി
അപ്രത്യക്ഷരായവർ എന്നിവരിൽ

794
01:17:14,798 --> 01:17:18,719
രോരോരുത്തരുടെയും ശബ്ദങ്ങൾ
നമുക്ക് കേൾക്കാൻ സാധിച്ചേക്കാം.

795
01:18:32,501 --> 01:18:35,837
അധികകാലം മുമ്പല്ലാതെ
വളരെ അകലത്തിലല്ലാത്ത ഒരിടത്ത്,

796
01:18:36,046 --> 01:18:40,384
ജലബാഷ്പം നിറയെയുള്ള
ഒരു ക്വാസാർ കണ്ടെത്തിയിരിക്കുന്നു.

797
01:18:41,385 --> 01:18:45,639
നമ്മുടെ സമുദ്രങ്ങളിലെല്ലാമുള്ള
ആകെ വെള്ളത്തേക്കാൾ

798
01:18:45,847 --> 01:18:48,350
12 കോടി മടങ്ങ് അധികം വെള്ളം അതിലുണ്ട്.

799
01:18:50,644 --> 01:18:55,065
ശൂന്യതയിലൂടെ ഒഴുകിനീങ്ങുന്ന
ഈ അതിവിശാലസമുദ്രത്തിൽ

800
01:18:55,273 --> 01:18:59,695
അഭയം കണ്ടെത്താൻ, അലഞ്ഞുതിരിയുന്ന
എത്രയെത്ര ആത്മാക്കൾക്ക് കഴിഞ്ഞേക്കും?

801
01:19:37,000 --> 01:20:27,000
മലയാളം സബ്ടൈറ്റിൽ: നന്ദലാൽ ആർ.
ഓപ്പൺ ഫ്രെയിം പയ്യന്നൂർ

