1
00:00:05,000 --> 00:00:40,000
<b>മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍</b>

2
00:00:43,534 --> 00:00:46,928
<b>മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിനും
പെലെ തന്റെ ആയിരാമത്തെ ഗോൾ നേടിയതിനും ശേഷം,</b>

3
00:00:46,953 --> 00:00:48,905
<b>1970 എന്ന വർഷം അകംപുറം മറിഞ്ഞാണ് ആരംഭിച്ചത്.</b>

4
00:00:48,930 --> 00:00:52,440
<b>ശീതയുദ്ധം, ഏകാധിപത്യ ഭരണകൂടങ്ങൾ,
ഭീഷണിയിലലമര്‍ന്ന ജനാധിപത്യം...</b>

5
00:00:52,487 --> 00:00:55,627
<b>ബ്രസീലിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല.</b>

6
00:01:21,580 --> 00:01:25,146
<i>എന്റെ അച്ഛൻ പറയാറുണ്ടായിരുന്നു, "ഫുട്ബോളിൽ
എല്ലാവർക്കും തെറ്റുചെയ്യാൻ അനുവാദമുണ്ടെന്ന്.....</i>

7
00:01:25,171 --> 00:01:27,026
<i>... ഗോളിക്ക് ഒഴികെ.."</i>

8
00:01:29,260 --> 00:01:32,074
<i>അവർ മറ്റു കളിക്കാരിൽ നിന്ന് തികച്ചും വ്യത്യസ്തരാണ്..</i>

9
00:01:32,619 --> 00:01:35,247
<i>ജീവിതകാലം മുഴുവൻ അവർ ബാറിനടിയില്‍ ഒറ്റയ്ക്കാണ് നിൽക്കുന്നത്.....</i>

10
00:01:35,272 --> 00:01:37,127
<i>ഏറ്റവും ചീത്തക്കാര്യം ഇപ്പോള്‍ സംഭവിക്കാമെന്ന് കാത്തുകൊണ്ട്..</i>

11
00:01:40,499 --> 00:01:42,634
അതൊക്കെ മാറ്റിവെക്കൂ മോനേ,
ഇപ്പോൾ അച്ഛനെത്തും.

12
00:01:42,700 --> 00:01:44,554
ഒറ്റ മിനിറ്റ് കൂടി.

13
00:01:52,523 --> 00:01:54,154
വന്നുതുടങ്ങിയെന്നു പറഞ്ഞോ അയാള്‍?

14
00:01:54,375 --> 00:01:56,074
ഇല്ല. എക്കാലവും ഈ കാത്തിരിപ്പാണ് എന്റെ വിധി.

15
00:01:56,660 --> 00:01:58,954
വിഷമിക്കേണ്ട, ഞങ്ങള്‍ സമയത്തിനുതന്നെ  എത്തും.

16
00:02:00,126 --> 00:02:02,941
ആവശ്യമില്ല, അവൻ അവന്റെ മുത്തച്ഛന്റെ വീട്ടിൽ താമസിച്ചോളും

17
00:02:03,780 --> 00:02:05,440
ശരി, എങ്കില്‍ പിന്നെ വിളിക്കാം.

18
00:02:38,926 --> 00:02:41,740
വാ മൗറോ, നിന്റെ അച്ഛൻ വന്നു.
വേഗം വാ.

19
00:02:43,513 --> 00:02:45,507
ഡാനിയേൽ, ഇപ്പോള്‍ തന്നെ നിങ്ങള്‍ കുറെ വൈകി.

20
00:02:45,532 --> 00:02:48,153
- നേരത്തെ വരാൻ പറ്റിയില്ല.
- വാ മൗറോ, വാ മോനേ.

21
00:02:48,195 --> 00:02:50,050
- വരുന്നു.
- എല്ലാം എടുത്തോ?

22
00:02:50,233 --> 00:02:52,088
വാ മോനേ, അമ്മ പറഞ്ഞത് കേട്ടില്ലേ?

23
00:02:52,113 --> 00:02:53,793
ഒരു ഗെയിം കൂടി.

24
00:02:53,818 --> 00:02:56,633
നിൽക്ക്, ഗോൾകീപ്പറുടെ പൊസിഷന്‍  ശരിയാക്കട്ടെ,

25
00:02:58,280 --> 00:03:00,135
എന്നാൽ തുടങ്ങിക്കോ.

26
00:03:00,612 --> 00:03:01,687
ഗംഭീര ഗോൾ!

27
00:03:01,753 --> 00:03:04,568
വാ, മൗറോ, വേഗം.
പന്തും എടുത്തോളൂ.

28
00:03:04,593 --> 00:03:05,654
വരുന്നു.

29
00:03:05,679 --> 00:03:07,534
വേഗം, ഒന്ന് അനങ്ങി ഇറങ്ങ്!

30
00:03:09,433 --> 00:03:12,248
അച്ഛാ, നാം അധികനാൾ മാറിനില്‍ക്കില്ലല്ലോ?
എനിക്ക് പരീക്ഷയിൽ തോൽക്കാൻ പറ്റില്ല!

31
00:03:12,313 --> 00:03:16,088
വിഷമിക്കണ്ട മൗറോ.
ഞങ്ങള്‍ ചെറിയൊരു അവധിക്കാലമെടുക്കുന്നു, അത്രമാത്രം.

32
00:03:17,342 --> 00:03:21,209
ബെലോ ഹൊറിസോന്തെ, 1970

33
00:03:53,593 --> 00:03:56,408
<i>പെലെയുടെ ഒപ്പം ആരെയായിരിക്കും
അവര്‍ നിശ്ചയിക്കുക?</i>

34
00:03:56,473 --> 00:03:59,288
<i>സഗാലോയെ കളിപ്പിക്കുന്നതാണ് നല്ലത്.
എന്തായാലും ടോസ്താവോയെ ആക്കരുത്..</i>

35
00:03:59,353 --> 00:04:01,248
<i>ടോസ്താവോയും പെലെയും
ഒരേ ടീമിൽ കളിക്കാൻ പറ്റിയവരല്ല.</i>

36
00:04:01,273 --> 00:04:05,048
അച്ഛാ, എന്തുകൊണ്ടാണ് ടോസ്താവോയ്ക്ക്
പെലെയോടൊപ്പം കളിക്കാൻ പറ്റാത്തത്?

37
00:04:06,232 --> 00:04:10,007
മണ്ണാങ്കട്ട! ഈ ചങ്ങാതിക്ക് താന്‍ പറയുന്നത്
എന്താണെന്ന് പോലും അറിയില്ല.

38
00:04:12,138 --> 00:04:13,993
നോക്കൂ!

39
00:04:42,206 --> 00:04:45,021
<i>എല്ലാവർക്കും ബ്രസീല്‍ ടീമിന്റെ സാധ്യതകളെക്കുറിച്ച് സംശയമുണ്ടായിരുന്നപ്പോൾ....</i>

40
00:04:45,086 --> 00:04:49,821
<i>1970 ലോകകപ്പ് ബ്രസീലിന്റേതായിരിക്കും എന്ന്
അച്ഛന് ഉറപ്പുണ്ടായിരുന്നു..</i>

41
00:04:51,471 --> 00:04:56,206
<i>പക്ഷേ എല്ലാം അത്രയും വിചിത്രമായിരുന്നു അക്കാലം...
അവസാനം എനിക്കുതന്നെ സംശയമായിത്തുടങ്ങി..</i>

42
00:05:11,292 --> 00:05:12,660
അച്ഛാ...

43
00:05:15,333 --> 00:05:17,540
എനിക്കുറക്കം വരുന്നില്ല.

44
00:05:21,752 --> 00:05:23,300
എനിക്കും മോനേ.

45
00:05:29,958 --> 00:05:33,305
അച്ഛാ, മൗറോയെ ഞങ്ങൾ കൊണ്ടുവരുന്നുണ്ട്,
കുഴപ്പമില്ലല്ലോ?

46
00:05:34,581 --> 00:05:36,436
അച്ഛന്റെ അടുത്തേക്ക്.

47
00:05:36,820 --> 00:05:39,316
അതെ അച്ഛാ, വേറെ വഴിയില്ല.
അങ്ങനെ വേണ്ടിവന്നു, മന്നസ്സിലായില്ലേ?

48
00:05:39,620 --> 00:05:42,196
ഞങ്ങൾ ഉടൻ അവിടെയെത്തും. ബൈ.

49
00:05:55,701 --> 00:05:59,279
സാവോ പോളോ

50
00:06:08,085 --> 00:06:10,932
ബോം റെറ്റിറോയുടെ പ്രാന്തപ്രദേശം

51
00:06:28,341 --> 00:06:30,196
നിന്നെ പെട്ടെന്നുതന്നെ തിരികെ
കൊണ്ടുപോകാന്‍ ഞങ്ങള്‍ എത്തും.

52
00:06:30,261 --> 00:06:31,786
എനിക്ക് ഇവിടെ നിൽക്കാന്‍ വയ്യ.

53
00:06:31,811 --> 00:06:33,666
ഇതിനെക്കുറിച്ച് നമ്മൾ നേരത്തെ
സംസാരിച്ചു കഴിഞ്ഞതല്ലേ മൗറോ?

54
00:06:33,691 --> 00:06:34,945
പക്ഷേ എനിക്ക് ഇവിടെ നിൽക്കാൻ വയ്യ.

55
00:06:35,380 --> 00:06:37,876
പക്ഷേ മുത്തച്ഛൻ നിന്നെ കാത്തിരിക്കുകയാണ്, മോനേ.

56
00:06:37,941 --> 00:06:40,756
മോനേ, ദയവായി മനസ്സിലാക്കൂ.
ഇഷ്ടമായിട്ടല്ല ഞങ്ങൾ പോകുന്നത്.

57
00:06:40,821 --> 00:06:42,676
അപ്പോൾ പിന്നെ എന്തിനാണ് നിങ്ങള്‍ പോകുന്നത്?

58
00:06:45,034 --> 00:06:46,888
എപ്പോഴാ നിങ്ങൾ തിരികെ വരിക?

59
00:06:51,127 --> 00:06:52,982
ലോകകപ്പ് തുടങ്ങുമ്പോഴേക്കും.

60
00:06:53,628 --> 00:06:57,076
എല്ലാം ശരിയാകും.
ലോകകപ്പിന് മുമ്പായി ഞങ്ങൾ തിരിച്ചെത്തും.

61
00:06:57,355 --> 00:06:59,996
ലോകകപ്പാകാന്‍ ഇനിയും ഒരുപാട് കാലം കഴിയണം.

62
00:07:00,021 --> 00:07:03,796
അപ്പോള്‍ മറക്കരുത്...
ഞങ്ങള്‍ ഒരവധിക്കാലയാത്രയിലാണ്.

63
00:07:03,861 --> 00:07:06,676
അവധിക്കാലയാത്രയ്ക്ക് പോയിരിക്കുകയാണ് ഞങ്ങള്‍... ഓ കെ ?

64
00:07:13,461 --> 00:07:15,316
വാ, ബിയ പോകാം.

65
00:07:16,341 --> 00:07:18,196
ബിയ, വേഗം വാ.

66
00:07:18,261 --> 00:07:20,116
പെട്ടെന്നാകട്ടെ!

67
00:11:07,900 --> 00:11:09,556
നിങ്ങളും വെറും തീട്ടം തന്നെ!

68
00:11:09,900 --> 00:11:11,481
എന്ത്?

69
00:11:11,807 --> 00:11:13,396
ഒന്നുമില്ല.

70
00:11:15,381 --> 00:11:19,156
ആരാ നീ? എന്താ നിന്റെ പേര്?

71
00:11:19,221 --> 00:11:21,076
മൗറോ.

72
00:11:26,276 --> 00:11:28,160
എന്താ നീ ഇവിടെ ചെയ്യുന്നത്?

73
00:11:30,020 --> 00:11:32,172
എന്തുപറ്റി, നിന്റെ നാവ് പൂച്ച തിന്നോ?

74
00:11:32,197 --> 00:11:34,300
ഞാൻ മുത്തച്ഛന്റെ കൂടെ താമസിക്കാൻ വന്നതാണ് .

75
00:11:36,380 --> 00:11:38,155
ഏത് മുത്തച്ഛൻ?

76
00:11:38,180 --> 00:11:39,315
മോട്ടെൽ.

77
00:11:42,261 --> 00:11:45,076
നിന്റെ അമ്മയെവിടെ?

78
00:11:45,700 --> 00:11:47,700
അച്ഛൻ?

79
00:12:44,762 --> 00:12:50,458
<i>എന്റെ അച്ഛനെപ്പോഴും പറയും; മുത്തച്ഛൻ വലിയ
പിടിവാശിക്കാരനാണെന്നും ഒരിക്കലും വൈകാറില്ലെന്നും..</i>

80
00:13:00,981 --> 00:13:03,463
ഇന്ന് തന്നെ പോകണോ?

81
00:13:03,488 --> 00:13:05,343
വേണം അച്ഛാ, ഞങ്ങള്‍ക്കതല്ലാതെ മറ്റു വഴിയില്ല.
ഓ കെ?

82
00:13:05,781 --> 00:13:07,636
ഞങ്ങൾ ഇപ്പോള്‍ അങ്ങെത്തും.

83
00:13:09,621 --> 00:13:14,356
<i>മുത്തച്ഛൻ എപ്പോഴും പറയും, എന്റെ അച്ഛൻ വലിയ
പിടിവാശിക്കാരനാണെന്നും എപ്പോഴും വൈകിയേ വരൂ എന്നും.</i>

84
00:13:19,151 --> 00:13:22,926
<i>പക്ഷേ അമ്മ എപ്പോഴും പറയുന്നത്, ഇവര്‍ രണ്ടും
ഒരുപോലെ പിടിവാശിക്കാരാണെന്നും......</i>

85
00:13:24,981 --> 00:13:27,796
<i>അതുകൊണ്ടാണ് ഒരിക്കലും പരസ്പരം
കാണാതിരുന്നതെന്നും ആണ്.</i>

86
00:13:52,821 --> 00:13:55,688
<i>എന്നാൽ ജിവിതത്തില്‍ ആദ്യമായി
അച്ഛൻ കൃത്യസമയത്ത് എത്തിയപ്പോൾ.....</i>

87
00:14:08,399 --> 00:14:11,214
<i>അപ്പോഴേക്കും എല്ലാം വളരെ വൈകിപ്പോയിരുന്നു!</i>

88
00:14:15,861 --> 00:14:17,716
<i>അച്ഛൻ പറഞ്ഞത് ശരിയായിരുന്നു....</i>

89
00:14:19,701 --> 00:14:22,516
<i>മുത്തച്ഛൻ ഒരിക്കലും വൈകിയിരുന്നില്ല.
മരണത്തില്‍ പോലും.</i>

90
00:14:48,501 --> 00:14:51,316
ഞാൻ ഇപ്പോൾ വരാം. നീ മുകളിലേക്ക് പോയ്ക്കോളൂ.

91
00:15:05,211 --> 00:15:06,543
<i>ആ കുട്ടിയുടെ കാര്യം എന്തുചെയ്യും?</i>

92
00:15:06,568 --> 00:15:08,259
<i>അവനിപ്പോള്‍ എന്റെ വീട്ടിലാണ് ഉള്ളത്!</i>

93
00:15:08,565 --> 00:15:11,500
<i>പക്ഷേ ഇനി അവൻ എവിടെ താമസിക്കും ?</i>

94
00:15:11,652 --> 00:15:13,310
<i>അവന്റെ മാതാപിതാക്കൾ? അവരിപ്പോള്‍ എവിടെയാണ്?</i>

95
00:15:13,442 --> 00:15:15,417
<i>ഇവിടെയുമില്ല, അവിടെയുമില്ല.</i>

96
00:15:15,442 --> 00:15:16,751
<i>എവിടെയാണെന്ന് ആര്‍ക്കുമറിയില്ല.</i>

97
00:15:16,898 --> 00:15:18,654
<i>അല്‍പ്പം ക്ഷമ കാണിക്കൂ.</i>

98
00:15:18,679 --> 00:15:23,894
<i>എന്ത്? എനിക്കറിയേണ്ടത് ആ കുട്ടിയെ
ഇനി ആരാണ് നോക്കാൻ പോകുന്നതെന്നാണ് !</i>

99
00:15:24,888 --> 00:15:26,195
അതിനുത്തരം പറയൂ.

100
00:15:26,220 --> 00:15:27,796
ആ ഫോൺ എടുക്കൂ.

101
00:15:27,861 --> 00:15:30,300
ഞാൻ കുറച്ചുപേരോട് ഒന്ന് സംസാരിക്കട്ടെ,
നിങ്ങള്‍ വിഷമിക്കണ്ട.

102
00:15:30,325 --> 00:15:31,643
എല്ലാവരും സഹായിക്കും.

103
00:15:31,668 --> 00:15:33,643
<i>പക്ഷേ എനിക്ക് നിങ്ങളോട് സംസാരിക്കണം.</i>

104
00:15:33,773 --> 00:15:35,387
സമാധാനിക്കൂ. അവന്റെ മാതാപിതാക്കൾ വിളിക്കും.

105
00:15:35,412 --> 00:15:37,996
എല്ലാവരും ജോലിക്കായി പോകൂ..
ആ ഫോൺ എടുക്കൂ.

106
00:15:38,021 --> 00:15:42,756
ആ വെള്ളം ചോരുന്നത് നിര്‍ത്താന്‍
ദൈവത്തെയോര്‍ത്ത് എന്തെങ്കിലും ചെയ്യൂ!

107
00:16:38,901 --> 00:16:42,676
ഇതെന്ത് കുന്തമാ നീ ഈ ചെയ്യുന്നത്? താഴെയിറങ്ങെടാ!

108
00:17:00,981 --> 00:17:04,756
ഹേയ്! എവിടേക്കാ നിന്റെ ഈ പോക്ക്?

109
00:17:05,980 --> 00:17:07,636
അത് നീ അറിയേണ്ട ആവശ്യമില്ല.

110
00:17:07,701 --> 00:17:10,516
ഇത് ശ്ലോമോ അറിയേണ്ടകാര്യമാണെന്ന് ഞാന്‍ ബെറ്റടിക്കാം..

111
00:17:10,581 --> 00:17:12,436
എനിക്ക് എന്റെ മുത്തച്ഛന്റെ ഫ്ലാറ്റിൽ കയറിയെ പറ്റൂ.

112
00:17:12,501 --> 00:17:15,316
അതിനാണ് വാതിൽ എന്ന സാധനം വെച്ചതെന്ന് നിനക്ക് അറിയില്ലേ?

113
00:17:15,381 --> 00:17:16,542
വലിയ തമാശ!

114
00:17:16,567 --> 00:17:19,156
ഹന്നാ! ഹന്നാലെ!

115
00:17:19,687 --> 00:17:20,942
വരുന്നു അമ്മാ!

116
00:17:20,967 --> 00:17:22,520
വൈകല്ലേ.

117
00:17:22,545 --> 00:17:26,320
പോയി മച്ചാഡോയെ കാണൂ. അദ്ദേഹത്തിന്റെ കൈയില്‍
എല്ലാ ഫ്ലാറ്റുകളുടെയും താക്കോൽ ഉണ്ട്.

118
00:17:27,327 --> 00:17:29,181
ആരെ?

119
00:18:47,205 --> 00:18:50,020
കാര്യങ്ങളെല്ലാം നന്നായി പോകുന്നില്ലേ, മച്ചാഡോ?

120
00:22:08,859 --> 00:22:11,036
ക്ഷമിക്കണം. എനിക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല.

121
00:22:11,061 --> 00:22:14,430
സുന്നത്ത്!!!! നിന്നെ സുന്നത്ത് ചെയ്തില്ലേ?
(ജൂത വിശ്വാസപ്രകാരം ആൺകുട്ടികൾ ജനിച്ച് എട്ടാം ദിവസം സുന്നത്ത് ചെയ്യണം)

122
00:22:14,455 --> 00:22:16,310
എവിടെയെങ്കിലും ഒഴിക്കണമായിരുന്നു.

123
00:22:16,818 --> 00:22:19,636
അപ്പോള്‍ നീ ഒരു ജൂതനല്ല!

124
00:22:21,393 --> 00:22:23,248
നീ ഒരു താണ 'ഗോയ് ' ആണ്!
(അജൂതരെ വിലകുറച്ച് വിളിക്കുന്ന പേര്)

125
00:22:48,501 --> 00:22:50,356
ഇവിടെ പാലില്ലേ?

126
00:23:10,581 --> 00:23:12,436
തണുത്തതാ?

127
00:23:51,340 --> 00:23:54,155
രാവിലെ തന്നെ മീൻ കഴിക്കുമോ?

128
00:23:59,014 --> 00:24:02,788
കഴിക്കൂ. ബുദ്ധിക്ക് നല്ലതാണ്.

129
00:24:30,660 --> 00:24:33,076
ശ്രദ്ധിക്കൂ! തീപ്പെട്ടിയെടുത്ത് കളിക്കരുത്.

130
00:24:33,253 --> 00:24:36,068
എന്റെ ഗോളിയെ വീട്ടില്‍ വെച്ച് മറന്നുപോയി.

131
00:24:37,941 --> 00:24:39,796
എന്റെ കളിക്കാരന്‍!

132
00:24:39,861 --> 00:24:41,140
നിങ്ങളത് പൊട്ടിച്ചു!

133
00:24:41,165 --> 00:24:43,980
ഒന്നിലും തൊട്ടുപോകരുത്. ഞാൻ വരാന്‍ വൈകും.

134
00:25:10,581 --> 00:25:13,396
വാ, നമ്മള്‍ വൈകി.

135
00:25:27,654 --> 00:25:29,509
എന്ത് ഗംഭീരമായ കളി!

136
00:25:29,565 --> 00:25:30,756
അയാളത് നീട്ടിയടിച്ചു.

137
00:25:30,781 --> 00:25:32,636
എവെറാൾഡോ ജൈറിന് ആ പാസ് നല്‍കി...

138
00:25:32,661 --> 00:25:36,436
ബ്രസീൽ അതിഗംഭീരമായി കളിക്കുകയാണ്...

139
00:25:36,501 --> 00:25:39,316
ഗാലറി ആവേശത്തിൽ പൊട്ടിത്തെറിക്കുന്നു.

140
00:25:43,627 --> 00:25:45,075
ജൈർസീന്യോ അതാ പെലെയ്ക്ക് പാസ് നൽകുന്നു...

141
00:25:45,141 --> 00:25:47,660
പെലെ ടോസ്താവോയ്ക്ക്... ടോസ്താവോ ഡ്രിബിൾ ചെയ്യുകയാണ്...

142
00:25:47,685 --> 00:25:49,540
വീണ്ടും പെലെയ്ക്ക് പാസ് നല്‍കുന്നു...

143
00:25:54,741 --> 00:25:57,556
നിനക്കൊന്നും ഒന്നിനോടും ബഹുമാനമില്ലല്ലേ?

144
00:26:09,077 --> 00:26:14,314
<i>സ്വന്തം മോനെക്കുറിച്ച് അവന്റെ മാതാപിതാക്കൾക്ക്
ചിന്തയില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യും?</i>

145
00:26:14,901 --> 00:26:17,716
മുഴുവൻ സത്യവും പറയൂ.
നിങ്ങൾ എന്താണ് കണ്ടതെന്നു പറയൂ.

146
00:26:17,741 --> 00:26:18,821
<i>എന്ത് സത്യം?</i>

147
00:26:18,846 --> 00:26:20,220
<i>ഞാൻ പറയാം.</i>

148
00:26:20,917 --> 00:26:22,804
<i>ആ കുട്ടി ഒരു ഗോയ് ആണ്!</i>

149
00:26:22,856 --> 00:26:24,198
<i>പക്ഷേ അതെങ്ങിനെ സംഭവിച്ചു?</i>

150
00:26:24,224 --> 00:26:25,980
<i>അവന്റെ അമ്മ ജൂതയല്ലേ?</i>

151
00:26:26,049 --> 00:26:27,707
<i>അല്ല. അച്ഛൻ മാത്രം.</i>

152
00:26:27,877 --> 00:26:30,561
എങ്കില്‍ അവനെ ഒരനാഥാലയത്തിലേക്ക് അയയ്ക്കൂ!

153
00:26:30,701 --> 00:26:33,122
<i>അത് ശരിയല്ല. </i>
അനാഥാലയത്തിലേക്ക് അയക്കുന്നത്  മോശമാണ്!

154
00:26:33,205 --> 00:26:34,634
<i>അവൻ എന്തായാലും നമ്മുടെ മോട്ടെലിന്റെ പേരക്കുട്ടിയാണ്.</i>

155
00:26:34,709 --> 00:26:41,714
അത് ബുദ്ധിമുട്ടില്ലാത്തതാണെങ്കില്‍ പിന്നെ എന്താണ്
തന്നോടൊപ്പം അവനെ താമസിപ്പിക്കാത്തത്?

156
00:26:41,781 --> 00:26:43,636
അല്ലെങ്കിൽ നിങ്ങൾ.

157
00:26:46,581 --> 00:26:49,396
അപ്പോള്‍ ആരും അവനെ കൂടെ താമസിപ്പിക്കാൻ തയ്യാറല്ല.

158
00:26:49,461 --> 00:26:52,276
പ്രശ്നം ആ കുട്ടിയല്ല...

159
00:26:52,341 --> 00:26:57,076
അവന്റെ മാതാപിതാക്കൾ എന്തുകൊണ്ട് തിരികെ വരുന്നില്ല
എന്നതാണ് ഇവിടുത്തെ പ്രശ്നം.

160
00:26:57,141 --> 00:27:00,457
റബ്ബി കരുതുന്നത് അവർ രാഷ്ട്രീയപ്രവർത്തനങ്ങളിൽ
ആയിരിക്കും എന്നാണ്.

161
00:27:00,533 --> 00:27:01,386
അതെയോ?

162
00:27:01,411 --> 00:27:04,655
<i>ഡാനിയേൽ സ്റ്റൈൻ ഒരു കമ്മ്യൂണിസ്റ്റായത്രേ!</i>

163
00:27:05,204 --> 00:27:09,352
അസംബന്ധം പുലമ്പാതെ.
ഇനി ഇപ്പൊ എല്ലാവരും കമ്മ്യൂണിസ്റ്റുകളാവുമോ?

164
00:27:09,377 --> 00:27:13,152
നിങ്ങൾ വെറുതെ അതിരുവിടുകയാണ്!

165
00:27:13,461 --> 00:27:17,614
മോട്ടെലിന്റെ മകനായ ഡാനിയേൽ
പറഞ്ഞത് അവര്‍ ഒരവധിയാത്രയിലാണ് എന്നാണ്.

166
00:27:17,639 --> 00:27:20,454
എല്ലാവർക്കും മനസ്സിലായല്ലോ? വെക്കേഷനില്‍!

167
00:27:21,141 --> 00:27:26,837
പിന്നെ ശ്ലോമോ... ആ കുട്ടിയെ ദൈവം
നിന്റെ വാതിൽക്കൽ എത്തിച്ചിട്ടുണ്ടെങ്കിൽ...

168
00:27:26,901 --> 00:27:28,756
എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

169
00:27:28,821 --> 00:27:33,270
ഈജിപ്തിലെ മോശെയുടെ കഥ നിങ്ങള്‍ മറന്നുപോയോ?

170
00:28:02,148 --> 00:28:03,476
<i>മൊയ്ഷാലെ!</i>

171
00:28:09,557 --> 00:28:11,051
<i>ദൈവമേ, അവൻ എവിടെപ്പോയി?</i>

172
00:28:12,064 --> 00:28:13,438
<i>ഈ ചെക്കന്‍ എവിടെയാ?</i>

173
00:28:36,653 --> 00:28:38,240
മൊയ്ഷാലെ!

174
00:28:43,701 --> 00:28:46,516
മൊയ്ഷാലെ, ഉറങ്ങാൻ വാ!

175
00:30:14,901 --> 00:30:16,756
വാടാ!

176
00:31:00,021 --> 00:31:04,756
ഏകാധിപത്യം തുലയട്ടെ!

177
00:32:29,687 --> 00:32:31,542
ഹേയ്!

178
00:32:31,614 --> 00:32:33,943
നീ ഉച്ചഭക്ഷണത്തിനായി ഞങ്ങളുടെ വീട്ടിലേക്ക്
വരുമെന്നാണ് വിചാരിച്ചത്?

179
00:33:53,781 --> 00:33:55,636
ഹേയ്!

180
00:33:58,581 --> 00:34:00,436
നീ എങ്ങനെ അകത്ത് കയറി?

181
00:34:01,087 --> 00:34:02,355
മന്ത്രവാദം.

182
00:34:02,421 --> 00:34:04,276
നീ ഇവിടെ നിന്ന് ഒരിക്കലും പോകില്ലേ?

183
00:34:04,341 --> 00:34:05,469
ഇല്ല!

184
00:34:05,494 --> 00:34:07,156
ഒരിക്കലും?

185
00:34:07,487 --> 00:34:09,942
എന്റെ അമ്മ ഉണ്ടാക്കിയ പൈ കഴിച്ചുനോക്കൂ.

186
00:34:09,967 --> 00:34:12,782
ഉള്ളില്‍ തേങ്ങയും മധുരവും നിറച്ചതാ, ഗംഭീര രുചിയാ.

187
00:34:19,087 --> 00:34:20,941
എനിക്ക് വിശപ്പില്ല.

188
00:34:22,886 --> 00:34:25,701
നിന്റെ കൈയ്ക്ക് എന്ത് പറ്റി?

189
00:34:26,780 --> 00:34:28,635
ഞാന്‍ നോക്കട്ടെ?

190
00:34:31,580 --> 00:34:33,309
പൊള്ളിയോ?

191
00:34:34,260 --> 00:34:36,916
ഇതെങ്ങിനെ പറ്റി?

192
00:34:37,140 --> 00:34:40,756
ദൈവമേ! നീ കുളിച്ചിട്ട്‌ ഇപ്പോള്‍ എത്രയായി?

193
00:34:42,741 --> 00:34:44,740
അത് നീ അറിയേണ്ട കാര്യമല്ല.

194
00:34:46,581 --> 00:34:48,436
എന്റെ പേര് ഹന്നാ.

195
00:34:48,700 --> 00:34:49,676
എനിക്കറിയാം.

196
00:34:49,701 --> 00:34:51,555
എങ്ങനെ അറിയാം?

197
00:34:56,500 --> 00:34:58,036
എനിക്ക് പോകണം.

198
00:34:59,494 --> 00:35:01,348
കുറച്ച് പൈ കഴിക്കൂ.

199
00:35:01,941 --> 00:35:04,756
ഹന്നാ, ഒരു സഹായം ചെയ്യുമോ?

200
00:35:05,140 --> 00:35:06,500
തീർച്ചയായും!

201
00:35:06,525 --> 00:35:10,300
ഒരു ഫുട്ബോള്‍ മാസികയും ലോകകപ്പ് ആൽബത്തിലേക്കുള്ള
ഇരുപത് കാർഡുകളും വാങ്ങിത്തരാമോ?

202
00:35:10,581 --> 00:35:12,151
എവെറാൾഡോയുടെ കാർഡ് മാത്രമാണ് ഇനി എനിക്ക് കിട്ടാനുള്ളത്..

203
00:35:12,176 --> 00:35:14,031
നീയും മറ്റുള്ളവരെ പോലെ തന്നെ, ഐൻസ്റ്റൈൻ!

204
00:35:14,249 --> 00:35:17,064
അയാളുടെ കാർഡ് അവര്‍ അച്ചടിക്കാൻ
മറന്നുപോയെന്നാണ് എനിക്ക് തോന്നുന്നത്.

205
00:35:45,734 --> 00:35:47,589
വിശന്നോ, മൊയ്ഷാലെ?

206
00:35:47,614 --> 00:35:49,469
എന്റെ പേര് മൗറോ എന്നാണ്.

207
00:35:51,275 --> 00:35:54,676
ഇതെന്താണ്? ആ മേശ നശിപ്പിക്കുകയാണോ?

208
00:35:54,741 --> 00:35:58,516
ഇത് എന്റെ മേശയാണ്. എന്റെ മുത്തച്ഛന്റെ മേശ.
ഞാൻ എനിക്ക് ഇഷ്ടമുള്ളത്  ചെയ്യും.

209
00:36:40,473 --> 00:36:42,328
ഇവര്‍ നിന്റെ പൂര്‍വ്വികരാണല്ലേ?

210
00:36:42,501 --> 00:36:43,470
അതെ.

211
00:36:45,920 --> 00:36:49,695
ഇതാണ് എന്റെ മുത്തച്ഛൻ. രണ്ടാം ലോകയുദ്ധത്തിൽ
അദ്ദേഹം നാസികൾക്കെതിരെ പോരാടി.

212
00:36:50,742 --> 00:36:52,276
സത്യമായിട്ടും?

213
00:36:52,634 --> 00:36:56,409
ഒന്നാം ലോകയുദ്ധത്തിലും പോരാടിയിരുന്നോ?

214
00:36:57,091 --> 00:36:58,946
അതെനിക്കറിയില്ല.

215
00:36:59,220 --> 00:37:01,916
ഫുട്ബോളിന്റെ കാര്യം എങ്ങിനെയാ? കളിക്കാറുണ്ടോ?

216
00:37:02,172 --> 00:37:03,483
തീർച്ചയായും.

217
00:37:03,508 --> 00:37:05,363
ടേബിള്‍ ഫുട്ബോള്‍ അല്ല. ശരിക്കുമുള്ള കളി.

218
00:37:06,200 --> 00:37:07,288
എനിക്കറിയാം.

219
00:37:07,313 --> 00:37:09,168
നന്നായി കളിക്കുമോ?

220
00:37:10,080 --> 00:37:11,791
ഞാൻ സ്കൂൾ ടീമിലുണ്ട്!

221
00:37:11,971 --> 00:37:13,396
ഏത് സ്കൂളിലാ?

222
00:37:13,461 --> 00:37:15,316
അർസെലിനോ ഡി മെനെസസ് സ്റ്റേറ്റ് സ്കൂൾ.

223
00:37:15,381 --> 00:37:18,196
- ഞാന്‍ ബെറ്റടിക്കാം.
- എന്ത് ബെറ്റ്?

224
00:37:18,261 --> 00:37:20,116
ഇന്നുവരെ ആ സ്കൂളിന്റെ പേര് പോലും ഞാൻ കേട്ടിട്ടില്ല.

225
00:37:20,181 --> 00:37:22,036
അതെയോ? എന്നാല്‍ നോക്കിക്കോ!

226
00:37:27,159 --> 00:37:30,120
വാവ്! നീ ശരിക്കും ഗംഭീരമായി കളിക്കുന്നു!

227
00:37:31,080 --> 00:37:32,935
എനിക്ക് പോകണം.

228
00:37:34,400 --> 00:37:36,255
എന്നോടൊപ്പം വരുന്നോ?

229
00:37:36,760 --> 00:37:39,025
- എനിക്ക് പറ്റില്ല.
- അതെന്തേ?

230
00:37:39,083 --> 00:37:41,898
- എനിക്ക് ഒരുപാട് ജോലിയുണ്ട്..
- എങ്കില്‍ ശരി.

231
00:37:59,541 --> 00:38:01,396
ഹായ്!

232
00:38:01,461 --> 00:38:03,316
മനസ്സ് മാറിയോ?

233
00:38:03,388 --> 00:38:05,243
നിന്റെ അച്ഛനമ്മമാരുടെ കാര്യമെന്തായി?

234
00:38:05,268 --> 00:38:08,083
ലോകകപ്പ് എനിക്കൊപ്പം കാണാൻ
അപ്പോഴേക്കും അവർ തിരിച്ചെത്തും.

235
00:38:12,981 --> 00:38:14,836
നിൽക്കൂ, മൗറോ!

236
00:38:18,441 --> 00:38:20,295
ഇതാ അവൾ എത്തി.

237
00:38:23,541 --> 00:38:25,396
- നീ വൈകി.
- സമയം ഒരുപാടായി!

238
00:38:25,461 --> 00:38:27,316
- പരാതി പറയുന്നത് നിർത്തൂ.
- ഇതാരാണ്?

239
00:38:27,381 --> 00:38:29,236
ഇത് എന്റെ സുഹൃത്ത് മൗറോ.

240
00:38:29,301 --> 00:38:34,160
മൗറോ, ഇവന്‍ ബോറിസ്, കാക്കോ, ഡുഡ.
എന്റെ പ്രിയപ്പെട്ട 'ഉപഭോക്താക്കൾ'.

241
00:38:34,780 --> 00:38:36,635
നീയല്ലേ ആ ഗോയ് ചെക്കന്‍?

242
00:38:36,824 --> 00:38:40,599
- നിന്റെ അച്ഛൻ ജയിലിലാണല്ലേ?
- അല്ല, ബോറിസ്. അദ്ദേഹം പുറത്തിറങ്ങി.

243
00:38:43,701 --> 00:38:47,476
വരൂ കൂട്ടുകാരേ. പണം എടുക്കൂ.

244
00:39:03,234 --> 00:39:05,716
അകത്തേക്ക് കയറൂ.
വാ, പോകം.

245
00:39:05,781 --> 00:39:07,636
വരൂ മൗറോ.

246
00:39:07,701 --> 00:39:09,556
- നീ ഭയന്നോ?
- ഇല്ല!

247
00:39:09,621 --> 00:39:12,436
വാ. ആദ്യത്തെ തവണ സൗജന്യമാണ്!

248
00:39:13,461 --> 00:39:15,316
വാ, വാ.

249
00:39:36,122 --> 00:39:37,437
വേഗം!

250
00:39:37,874 --> 00:39:40,689
വാ മൗറോ!

251
00:39:56,661 --> 00:39:58,516
എല്ലാവർക്കും നിയമം അറിയാമല്ലോ?

252
00:39:58,581 --> 00:40:02,356
ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തത്തിൽ നോക്കണം.
പണം പിന്നീട് തിരിച്ചു കിട്ടില്ല.

253
00:40:03,786 --> 00:40:04,790
രണ്ട്!

254
00:40:04,815 --> 00:40:05,857
മൂന്ന്!

255
00:40:05,882 --> 00:40:06,972
ഒന്ന്!

256
00:40:17,680 --> 00:40:20,495
ഇവ ഇഷ്ടമായോ, പെണ്ണുങ്ങളെ?

257
00:40:38,901 --> 00:40:40,756
ഇതിലെ വരൂ, മാഡം.

258
00:40:40,821 --> 00:40:45,556
പെൺകുട്ടികളേ, ആദ്യം ഇവർ ഇട്ടുനോക്കട്ടെ.
പിന്നെ നിങ്ങള്‍ക്ക് ഇട്ടുനോക്കാം.

259
00:41:04,620 --> 00:41:06,475
- എനിക്ക് എന്റെ പണം തിരികെ വേണം!
- അത് നടക്കില്ല.

260
00:41:06,594 --> 00:41:08,449
- എന്റെ പണം തരാന്‍!
- ഇല്ല!

261
00:41:12,501 --> 00:41:16,276
അമ്മ എന്നെ നോക്കുന്നുണ്ടാവും.
എനിക്ക് പോകണം!

262
00:41:17,693 --> 00:41:19,548
വാ മൗറോ!

263
00:42:00,193 --> 00:42:03,008
വരൂ മൗറോ!

264
00:42:24,227 --> 00:42:28,962
എനിക്കറിയില്ല. സാൽദാന്യ ഇല്ലാതെ ടീം
എങ്ങനെ കളിക്കും എന്ന് കണ്ടറിയുകതന്നെവേണം.

265
00:42:28,987 --> 00:42:30,842
സഗാലോ അദ്ദേഹത്തേക്കാൾ
മികച്ച കളിക്കാരനാണെന്ന് തോന്നുന്നില്ലേ?

266
00:42:30,867 --> 00:42:33,365
- സാൽദാന്യ വെറും പാഴാണ്!
- അവൻ ഒരു കമ്മ്യൂണിസ്റ്റാണ്!

267
00:42:33,744 --> 00:42:36,280
അവൻ കമ്മിയാണോ അല്ലയോ എന്നത്
എനിക്ക് ഒരു പ്രശ്നമേയല്ല, അൽഫ്രെഡോ!

268
00:42:36,513 --> 00:42:39,328
ടീം ഇനിയും തീരുമാനിക്കപ്പെടാത്തതാണ്
എന്നെ ആശങ്കപ്പെടുത്തുന്നത്.

269
00:42:39,424 --> 00:42:41,278
ഹായ്!

270
00:42:42,574 --> 00:42:44,429
എന്ത് വേണം?

271
00:42:45,250 --> 00:42:46,446
വെള്ളം.

272
00:42:46,471 --> 00:42:48,036
ഇപ്പോള്‍ തരാം.

273
00:42:48,061 --> 00:42:49,916
ഐറീൻ, ഈ പ്രശ്നത്തിന് ഒരു പരിഹാരം പറയൂ.

274
00:42:50,011 --> 00:42:53,786
കാർലാവോ പറയുന്നത്, പെലെക്കും ടോസ്താവോക്കും
ഒരേ ടീമിൽ കളിക്കാൻ പറ്റില്ല എന്നാണ്.

275
00:42:53,811 --> 00:42:58,237
റോബ്സൺ പറയുന്നു കാർലാവോയ്ക്ക്
ഫുട്ബോളിനെക്കുറിച്ച് ഒരുചുക്കും അറിയില്ലെന്ന്. എന്താ നിന്റെ അഭിപ്രായം?

276
00:42:58,262 --> 00:43:00,117
ഞാന്‍ ഫുട്ബോളിനെക്കുറിച്ച് എന്തെങ്കിലും പറയുന്നപോലെത്തന്നെ!

277
00:43:00,450 --> 00:43:03,065
എനിക്ക് തോന്നുന്നു കാർലാവോയ്ക്ക് താന്‍
പറയുന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നാണ്.

278
00:43:03,527 --> 00:43:06,342
- ഇതാ ഒരു കുട്ടിപോലും സമ്മതിക്കുന്നു!
- നീ ഇവിടുത്തുകാരനാണോ?

279
00:43:07,260 --> 00:43:08,596
മോട്ടെൽ എവിടെയാണ് താമസിക്കുന്നതെന്ന്
നിങ്ങള്‍ക്കറിയാമോ?

280
00:43:08,661 --> 00:43:09,836
ആ ബാർബറോ?

281
00:43:10,097 --> 00:43:11,952
അദ്ദേഹം അങ്ങെത്തിയല്ലോ.

282
00:43:12,610 --> 00:43:14,465
ഞാൻ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്.

283
00:43:16,040 --> 00:43:20,775
- എനിക്കിവിടുന്നു വീട്ടിലേക്കുള്ള വഴി അറിയില്ല.
- കുറച്ച് കാത്തിരിക്കൂ. ഞാൻ നിന്നെ കൊണ്ടുപോകാം.

284
00:43:25,294 --> 00:43:28,108
- നീ ഡാനിയേൽ സ്റ്റൈന്റെ മകനാണോ?
- അതെ.

285
00:43:29,140 --> 00:43:30,676
ഞാൻ നിന്റെ അച്ഛന്റെ സുഹൃത്താണ്.

286
00:43:30,741 --> 00:43:34,041
- അദ്ദേഹം ഒരവധിയാത്രയിലാണ്.
- അതെ, ഞാനും കേട്ടിട്ടുണ്ട്.

287
00:43:35,541 --> 00:43:38,356
ഞാൻ കുട്ടിയെ വീട്ടിൽ കൊണ്ടാക്കി പെട്ടെന്ന് തിരിച്ചുവരാം.

288
00:43:38,421 --> 00:43:40,276
- ശരി, പക്ഷേ അധികം വൈകരുത്.
- തീർച്ചയായും.

289
00:43:40,341 --> 00:43:43,156
നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട്‌ പറയാം.

290
00:43:43,221 --> 00:43:44,489
- പോകട്ടെ
- ബൈ.

291
00:43:44,514 --> 00:43:46,368
ബൈ.

292
00:43:48,981 --> 00:43:51,796
മിസ്റ്റർ ഇയാനിസ്, എനിക്ക് ഒരു കാപ്പി.

293
00:44:05,301 --> 00:44:07,156
ശ്രദ്ധിച്ച്.

294
00:44:07,221 --> 00:44:09,076
പോകാം!

295
00:44:11,061 --> 00:44:14,836
- ഇത് നന്നായിരിക്കുന്നു, അല്ലെ?
- അടിപൊളി

296
00:44:22,804 --> 00:44:23,928
ഹായ് ഹന്നാ!

297
00:44:23,953 --> 00:44:25,101
ഹായ്

298
00:44:26,071 --> 00:44:28,886
- ഹായ് കുട്ടികളേ!
- ഹായ് ഐറീൻ!

299
00:44:29,807 --> 00:44:31,156
എവിടെയായിരുന്നു നീ?

300
00:44:31,221 --> 00:44:33,076
ഞാൻ ഒന്ന് നടക്കാൻ പോയിരുന്നു.

301
00:44:46,059 --> 00:44:49,396
കളി കാണാൻ ഡൈനറിലേക്ക് വരണം, കേട്ടോ?

302
00:44:51,381 --> 00:44:55,190
ഹന്നാ, നിന്റെ അമ്മയോട് പറയൂ ഞാൻ
ചില ഡ്രസ്സുകൾ നോക്കാന്‍ വരുന്നുണ്ടെന്ന്.

303
00:44:55,867 --> 00:44:57,722
ശരി.

304
00:45:14,421 --> 00:45:17,236
അവൾക്ക് നിന്റെ അമ്മയാകാനുള്ള പ്രായമുണ്ട്!

305
00:46:09,527 --> 00:46:11,382
വാ, വന്നു ഭക്ഷണം കഴിക്കൂ മൊയ്ഷാലെ!

306
00:46:28,060 --> 00:46:29,989
ഞാൻ കുളിച്ചിട്ട് വരട്ടെ.

307
00:46:35,296 --> 00:46:37,255
ടവലുകൾ എവിടെയാണ് ഉള്ളത്?

308
00:46:37,654 --> 00:46:40,469
ബാത്ത്റൂമിലെ അലമാരയിൽ.

309
00:46:49,842 --> 00:46:52,276
ഇതില്‍ തണുത്ത വെള്ളമാണ്

310
00:46:52,533 --> 00:46:54,388
വെള്ളത്തിന് ഭയങ്കര തണുപ്പ്!

311
00:46:56,907 --> 00:46:59,722
ജലദോഷം വരാതിരിക്കാന്‍ നല്ലതാണ്.

312
00:47:01,787 --> 00:47:03,777
ഇത് മരവിക്കുന്ന തണുപ്പാണ്!

313
00:47:16,900 --> 00:47:18,755
എന്റമ്മോ എന്തുതണുപ്പ്!

314
00:47:18,834 --> 00:47:24,530
<i>സമയം കടന്നുപോകെ, ലോകകപ്പ് എത്തി.
എന്നാൽ എന്റെ മാതാപിതാക്കളുടെ ഒരു വിവരവുമില്ലായിരുന്നു.</i>

315
00:47:24,981 --> 00:47:28,756
<i>ശ്ലോമോയുടെ വീട്ടിലെ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും
എല്ലാ ദിവസവും എനിക്ക് സഹിക്കേണ്ടി വന്നു.</i>

316
00:47:28,821 --> 00:47:31,636
നീ നിന്റെ അച്ഛന്റെ മുറിച്ചമുറിയാണ്!

317
00:47:31,701 --> 00:47:35,476
<i>പക്ഷേ ഉച്ചഭക്ഷണം ഓരോ വീട്ടില്‍
ദിവസവും വ്യത്യസ്തമായിരുന്നു. </i>

318
00:47:35,541 --> 00:47:37,396
- ആ കുട്ടിയെ വെറുതെ വിടൂ.
- ഞാന്‍ വിടില്ല!

319
00:47:37,461 --> 00:47:43,845
ഇവൻ എത്ര മെലിഞ്ഞിട്ടാണ്.
ഇവനെ കുറച്ച് തടിപ്പിച്ചിട്ടു തന്നെകാര്യം.

320
00:47:47,334 --> 00:47:49,188
റോസാ, ആ ഇറച്ചി കൊണ്ടുവാ!

321
00:47:49,227 --> 00:47:51,200
ആ സ്റ്റേക്കിലേക്ക് ഒന്ന് നോക്കിക്കൂടെ!

322
00:47:54,547 --> 00:47:57,361
കഴിക്കൂ മൗറോ, നന്നായി കഴിക്കൂ.

323
00:47:57,486 --> 00:47:59,341
കഴിക്കൂ, മൊയ്ഷാലെ!

324
00:47:59,541 --> 00:48:01,396
മൊയ്ഷാലെ നീയാണ്!

325
00:48:01,461 --> 00:48:03,316
നിങ്ങള്‍ ഇപ്പോഴും വിളിക്കുന്ന
ഈ മൊയ്ഷാലെ ശരിക്കും ആരാണ്?

326
00:48:03,381 --> 00:48:10,026
ഫറോവോ കൊല്ലാൻ ആഗ്രഹിച്ച
ഒരു കുഞ്ഞായിരുന്നു മൊയ്ഷാലെ.

327
00:48:10,101 --> 00:48:15,797
അവനെ രക്ഷിക്കാൻ അവന്റെ അമ്മ അവനെ
ഒരു കൊട്ടയിലാക്കി നൈൽ നദിയിൽ ഒഴുക്കിവിട്ടു.

328
00:48:15,861 --> 00:48:19,636
ഫറോവോയുടെ മകൾ അവനെ കണ്ടെത്തി വളർത്തി.

329
00:48:19,701 --> 00:48:23,240
അവൻ വളർന്ന് വലുതായപ്പോൾ

330
00:48:23,265 --> 00:48:26,080
അവന്റെ യഥാർത്ഥ അമ്മയെ വീണ്ടും കണ്ടെത്തി.

331
00:48:26,834 --> 00:48:31,172
ഞാൻ മൊയ്ഷാലെയാണെങ്കിൽ
ഫറോവോയുടെ മകൾ ആരാണ്?

332
00:48:40,821 --> 00:48:42,676
നീ എന്തിനാണ് ചിരിക്കുന്നത്?

333
00:48:42,701 --> 00:48:44,556
ചുമ്മാ.

334
00:48:46,581 --> 00:48:49,396
<i>ആ ദിവസം വരാൻ ഒരുപാട് വൈകിയിരുന്നു.</i>

335
00:48:50,179 --> 00:48:52,034
<i>എങ്കിലും ഒരു ദിനം അത് വന്നെത്തി..</i>

336
00:48:56,967 --> 00:49:02,663
<i>1970 ജൂൺ 3-ന് ബ്രസീൽ മുഴുവൻ
ഒരു മൈതാനത്ത് നിശ്ചലമായി നിന്നു.</i>

337
00:49:11,541 --> 00:49:15,316
- എനിക്ക് കാണാനാവുന്നില്ല!
- ദയവായി ഒരു നിമിഷം ക്ഷമിക്കൂ.

338
00:49:20,181 --> 00:49:24,916
ചെക്കോസ്ലോവാക്യ വിജയിക്കുകയാണെങ്കില്‍
അത് സോഷ്യലിസത്തിന്റെ വിജയമായിരിക്കും.

339
00:49:24,981 --> 00:49:29,716
<i>ഗ്വാഡലഹാരയിലെ ജാലിസ്കോ സ്റ്റേഡിയത്തിൽ നിന്ന് തത്സമയം...</i>

340
00:49:38,421 --> 00:49:41,236
<i>ചെക്ക് ഗോൾകീപ്പറോട് എനിക്ക് സഹതാപമുണ്ട്.</i>

341
00:49:41,301 --> 00:49:43,770
<i>ആദ്യ മത്സരത്തിൽ തന്നെ അയാള്‍ക്ക് ഒരേസമയം
പെലെയും ടോസ്താവോയും നേരിടേണ്ടിവരും.</i>

342
00:49:43,795 --> 00:49:45,650
<iഅതും ഒരേ ടീമില്‍ ഒരേ സമയം</i>

343
00:49:48,021 --> 00:49:50,836
<i>ശരിക്കും അച്ഛൻ ആഗ്രഹിച്ചതുപോലെ.</i>

344
00:49:53,781 --> 00:49:55,636
മൗറോ!

345
00:49:59,541 --> 00:50:01,396
ഡൈനറിൽ പോയി നമുക്ക് കളി കാണാം.

346
00:50:01,461 --> 00:50:05,236
- എനിക്ക് പറ്റില്ല. അച്ഛനുമമ്മയും ഇന്ന് വരും.
- അവര്‍ക്ക് ഒരു കുറിപ്പ് എഴുതി വെച്ചാൽ മതി.

347
00:50:05,261 --> 00:50:06,775
- എനിക്ക് പറ്റില്ല.
- ഒരു കുറിപ്പ് എഴുതി വെച്ച് വാ!

348
00:50:06,800 --> 00:50:09,615
- എനിക്കത് പറ്റില്ല!
- എങ്കില്‍ ശരി!

349
00:50:21,621 --> 00:50:23,476
ടെലിവിഷൻ ശരിക്കും പ്രവർത്തിക്കുന്നുണ്ടോ?

350
00:51:32,949 --> 00:51:34,516
കളി തുടങ്ങി!

351
00:51:34,581 --> 00:51:36,436
നന്നായി.

352
00:51:36,501 --> 00:51:38,356
അടിച്ചു കയറൂ ബ്രസീൽ!

353
00:51:38,960 --> 00:51:40,276
<i>അതാ അത്  പെലെയാണ്!</i>

354
00:51:40,341 --> 00:51:42,196
ആവില്ല, പിന്നിലേക്ക് കൊടുക്കൂ!

355
00:51:42,261 --> 00:51:44,116
വിടരുത്, അവനെ അടിക്കാന്‍ സമ്മതിക്കരുത്!

356
00:51:44,181 --> 00:51:45,754
അവനെ തടയൂ!

357
00:51:45,779 --> 00:51:47,634
പന്ത് ക്ലിയർ ചെയ്യൂ! അവനെ അടിക്കാന്‍ സമ്മതിക്കല്ലേ!

358
00:51:48,021 --> 00:51:49,876
ഗോൾ! ഗോൾ!

359
00:51:49,941 --> 00:51:52,756
അത് നന്നായി, വളരെ നന്നായി.

360
00:51:53,781 --> 00:51:57,556
<i>ചെക്കോസ്ലോവാക്യ ഗോൾ നേടി!</i>

361
00:52:06,554 --> 00:52:09,369
വാ, എടുത്ത് മുന്നോട്ട് കൊണ്ടുപോ!

362
00:52:09,952 --> 00:52:11,807
അതാണ് പെലെ! അടിച്ചു കയറൂ!

363
00:52:12,855 --> 00:52:15,670
ഫൗൾ! ഹേയ്...അതൊരു ഫൗളായിരുന്നു!

364
00:52:21,621 --> 00:52:24,436
ഗോൾ! ഗോൾ!

365
00:52:24,501 --> 00:52:26,356
ഗോൾ!

366
00:52:40,647 --> 00:52:42,502
എടുത്തു കയറൂ ജേഴ്സൺ.....

367
00:52:43,701 --> 00:52:47,476
അത് പെലെയാണ്... അടിക്കൂ... ഗോള്‍....

368
00:52:51,381 --> 00:52:57,077
<i>ദൈവസമാനമായ വേഗം!
പെലെയുടെ അത്ഭുതകരമായ ഗോൾ, സാൽദാന്യ! /i>

369
00:53:00,021 --> 00:53:01,876
കയറൂ ജേഴ്സൺ.

370
00:53:02,901 --> 00:53:05,716
ജൈർസീന്യോ, എടുത്തു പോ!

371
00:53:08,661 --> 00:53:10,516
ഗോൾ!

372
00:53:31,947 --> 00:53:36,436
<i>കളി കഴിഞ്ഞിരിക്കുന്നു.</i>

373
00:53:36,501 --> 00:53:39,316
<i>- ബ്രസീല്‍ വിജയിച്ചു!</i>
- കളിതീര്‍ന്നു.

374
00:54:21,972 --> 00:54:24,787
നിനക്ക് ഇവിടെ കിടക്കാം, മൊയ്ഷാലെ.

375
00:54:27,381 --> 00:54:30,196
മച്ചാഡോ അനുവദിച്ചിട്ടുണ്ട്.

376
00:55:15,201 --> 00:55:17,055
മൊയ്ഷാലെ...

377
00:55:17,664 --> 00:55:21,440
മൊയ്ഷാലെ, ഞാൻ കുറച്ചുദൂരേക്ക് പോകുകയാണ്.

378
00:55:21,465 --> 00:55:25,240
ഞാൻ ഇല്ലാത്ത സമയത്ത്
മിസ്റ്റർ മച്ചാഡോ ഇവിടെ താമസിക്കും, കേട്ടോ?

379
00:55:26,180 --> 00:55:28,035
എവിടേക്കാ നിങ്ങൾ പോകുന്നേ?

380
00:55:36,501 --> 00:55:38,507
ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കിയിട്ടുണ്ട്!

381
00:55:40,747 --> 00:55:43,156
എപ്പോഴാ നിങ്ങൾ തിരികെ വരിക?

382
00:55:45,141 --> 00:55:47,956
വേഗം വരും, മൊയ്ഷാലെ.

383
00:57:23,101 --> 00:57:24,956
നീ കളിക്കുന്നില്ലേ, മൗറോ?

384
00:57:24,981 --> 00:57:26,836
ഇല്ല.

385
00:57:28,140 --> 00:57:29,995
നോക്കൂ!

386
00:57:45,267 --> 00:57:47,122
തിരക്കാക്കല്ലേ.

387
00:57:48,021 --> 00:57:49,876
ശാന്തരാവൂ!

388
00:57:51,861 --> 00:57:54,676
ഉന്തല്ലേ.

389
00:57:54,741 --> 00:57:57,556
ഇതാ എന്റേത്, ഹന്നാ!

390
00:57:57,621 --> 00:57:59,520
നാലാമത്തെ നമ്പര്‍ കിട്ടുന്നയാള്‍ കാത്തിരിക്കണം.

391
00:58:00,501 --> 00:58:02,356
തിരക്കാക്കല്ല!

392
00:58:03,138 --> 00:58:04,190
മൂന്ന്

393
00:58:04,215 --> 00:58:05,124
രണ്ട്

394
00:58:05,149 --> 00:58:06,000
ഒന്ന്.

395
00:58:07,221 --> 00:58:10,036
- ഇതാണ് അല്ലേ നല്ലത്?
- അതെ.

396
00:58:10,101 --> 00:58:11,956
- നന്നായിട്ടുണ്ട്
- നല്ല ഭംഗിയുണ്ട്.

397
00:58:12,021 --> 00:58:13,681
നിനക്ക് ഇഷ്ടമാവുന്ന മറ്റൊരു ഡ്രസ്സും ഉണ്ട്.

398
00:58:13,706 --> 00:58:14,877
- ഈ പച്ച നിറത്തിലുള്ളതോ?
- അതെ.

399
00:58:14,974 --> 00:58:17,789
- മുന്നിലെ ഷോകേസിലുണ്ടായിരുന്നതോ?
- അതെ.

400
00:58:23,187 --> 00:58:26,002
ഞാൻ അമ്മയെ ഒന്ന് സഹായിക്കാൻ പോകുന്നു. ഇപ്പോൾ വരാം.

401
00:58:26,421 --> 00:58:29,236
ഇവിടുന്ന് ഒരു ഒച്ചയും ഉണ്ടാകാൻ പാടില്ല.

402
00:58:31,221 --> 00:58:34,036
- അത് ഇതാണോ?
- അതെ, അതുതന്നെ.

403
00:58:34,101 --> 00:58:36,916
അതിന്റെ കളര്‍ ഒന്ന് നോക്കിക്കേ.

404
00:58:37,941 --> 00:58:40,756
- ഞാനതൊന്ന് ഇട്ടുനോക്കട്ടെ?
- ഉറപ്പായും. രണ്ടും ഇട്ടുനോക്കൂ.

405
00:58:40,821 --> 00:58:43,636
- ഞാന്‍ ഇടണോ?
- എന്തുകൊണ്ട് പാടില്ല?

406
00:58:43,701 --> 00:58:45,556
ഓ... എന്നാല്‍ ഇടാം.

407
00:59:21,374 --> 00:59:24,916
- നീയെന്നെ പേടിപ്പിച്ചല്ലോ, ഹന്നാ!
- ഹായ് ഐറീൻ!

408
00:59:24,981 --> 00:59:27,796
- വാവ്, ഐറീൻ!
- മുന്‍പീന്നു മാറൂ ഹന്ന!

409
00:59:27,861 --> 00:59:29,716
- ...നിങ്ങള്‍ക്ക് ഗംഭീരമായ ശരീരഘടനയാ!
- താങ്ക്സ് .

410
00:59:32,301 --> 00:59:35,116
- എന്താ ആ ശബ്ദം??
- ഒന്നുമല്ല, ഐറീൻ.

411
00:59:35,213 --> 00:59:38,028
പുറകുവശത്ത് ചില അറ്റകുറ്റപ്പണികൾ നടക്കുകയാണ്.

412
00:59:38,053 --> 00:59:39,908
അതെയോ

413
01:00:07,221 --> 01:00:10,036
എന്റെ ഗോളികളെ ആരാ കൊണ്ടുവന്നത്?

414
01:00:12,021 --> 01:00:14,123
എന്റെ വീട്ടിൽ പോയിരുന്നോ?

415
01:00:14,413 --> 01:00:16,268
മൊയ്ഷാലെ...

416
01:00:16,607 --> 01:00:18,462
എനിക്ക് നിന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.

417
01:00:18,487 --> 01:00:20,342
വാ, ഇരിക്കൂ.

418
01:00:24,134 --> 01:00:26,722
മൊയ്ഷാലെ, ഞാൻ ബെലോ ഹൊറിസോണ്ടെയിലെ
നിന്റെ വീട്ടിൽ പോയിരുന്നു.

419
01:01:07,914 --> 01:01:10,516
- മിസ്റ്റർ ഇതാലോയെ അറിയുമോ?
- അറിയാം.

420
01:01:10,886 --> 01:01:15,316
- വിദ്യാർത്ഥി യൂണിയൻ ഓഫീസ് എവിടെയാണ്?
- മുകളില്‍ , ഒന്നാം നിലയിൽ.

421
01:01:21,960 --> 01:01:24,775
തീര്‍ച്ചയായും.. തീര്‍ച്ചയായും

422
01:01:35,541 --> 01:01:37,396
ഹായ് വരൂ!

423
01:01:38,421 --> 01:01:41,236
അല്ല, ആരാണ് വന്നിരിക്കുന്നതെന്ന് നോക്കൂ!
എന്തൊക്കെയുണ്ട്, മോനേ?

424
01:01:41,301 --> 01:01:46,036
- നിങ്ങൾ തമ്മില്‍ പരിചയമുണ്ടോ?
- ഒരു ദിവസം നമ്മള്‍ കണ്ടല്ലോ, അല്ലേ മാരിയോ?

425
01:01:46,101 --> 01:01:47,956
- മൗറോ!
- അതെ, മൗറോ, മൗറോ.

426
01:01:48,021 --> 01:01:49,876
എനിക്ക് അവന്റെ അച്ഛനെ അറിയാം.

427
01:01:52,480 --> 01:01:54,283
ഞങ്ങളോടൊപ്പം കളി കാണാൻ വന്നതാണോ?

428
01:01:54,308 --> 01:01:58,083
- എനിക്കും കാണാമോ?
- തീർച്ചയായും. വാ, ഇവിടെ ഇരിക്കൂ.

429
01:02:08,181 --> 01:02:12,916
നിങ്ങള്‍ ഇവിടെ വരാന്‍ പാടില്ലായിരുന്നു
പ്രത്യേകിച്ച് ആ കുട്ടിയുമൊത്ത്.

430
01:02:19,153 --> 01:02:21,008
കളി തുടങ്ങാറായോ?

431
01:02:21,621 --> 01:02:23,476
എങ്കില്‍ വാ, കളി കാണാം!

432
01:02:25,814 --> 01:02:29,589
<i>മെക്സിക്കോയിലെ ഗ്വാഡലഹാരയിൽ
സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഭൂകമ്പമാണ്!</i>

433
01:02:30,487 --> 01:02:32,342
എല്ലാവരും വാ, കളി തുടങ്ങുന്നു!

434
01:02:32,541 --> 01:02:34,395
വേവലാതിവേണ്ട.

435
01:02:37,640 --> 01:02:39,495
അപ്പോൾ, എല്ലാം ഓ കെയല്ലേ?

436
01:02:39,881 --> 01:02:42,695
<i>ഇംഗ്ലണ്ട് കളി ആരംഭിക്കുന്നു.</i>

437
01:02:44,661 --> 01:02:47,476
നോക്കൂ.

438
01:02:55,613 --> 01:02:59,857
<i>സാവോ പൗളോ അത്രയും വലിയ നഗരമാണ്,
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകൾ ഇവിടെയുണ്ട്..</i>

439
01:02:59,882 --> 01:03:01,737
<i>ഓരോരുത്തരും സാധ്യമായ ടീമുകളെ പിന്തുണക്കുന്നു.</i>

440
01:03:04,821 --> 01:03:07,636
ഹായ് ഐറീൻ, ഇതാലോ എവിടെയുണ്ടെന്ന് അറിയാമോ?

441
01:03:07,701 --> 01:03:09,556
അവിടെയതാ.

442
01:03:09,621 --> 01:03:12,436
<i>ശ്ലോമോ ഒരു പോളിഷ് ജൂതനാണ്.</i>

443
01:03:14,607 --> 01:03:19,341
<i>എന്നാല്‍ ഇപ്പോൾ അദ്ദേഹം എപ്പോഴും ഇറ്റാലിയൻ വംശജനായ ഇതാലോയോടൊപ്പമാണ്.</i>

444
01:03:23,061 --> 01:03:25,876
നോക്കൂ, അതാണ് ഐറീന്റെ ബോയ്‌ഫ്രണ്ട്.

445
01:03:27,438 --> 01:03:30,253
<i>ഐറീന്റെ അച്ഛൻ ഗ്രീക്കുകാരനാണ്..</i>

446
01:03:32,013 --> 01:03:34,828
<i>പക്ഷേ അവളുടെ ബോയ്‌ഫ്രണ്ട്.....</i>

447
01:03:36,280 --> 01:03:39,095
- അയാള്‍ എത്തി!
- ഇനി നമ്മള്‍ ജയിക്കും!

448
01:03:39,255 --> 01:03:42,070
<i>...അവൻ ആഫ്രിക്കക്കാരനായ ഒരാളുടെ
പേരക്കുട്ടിയാണെന്നാണ്‌ എനിക്ക് തോന്നുന്നത്.</i>

449
01:03:48,360 --> 01:03:52,756
<i>ബോം ററ്റിറോയിലെ ആ ക്ലാസിക് മത്സരത്തിൽ
ഇറ്റാലിയൻ ടീമില്‍ കൂടുതൽ പ്രതിഭാശാലികളുണ്ടായിരുന്നു....</i>

450
01:03:52,821 --> 01:03:55,636
<i>പക്ഷേ ജൂതന്മാർക്ക് ഒരു രഹസ്യായുധമുണ്ടായിരുന്നു.</i>

451
01:04:15,861 --> 01:04:16,861
ചതി!

452
01:04:18,421 --> 01:04:21,236
റഫറി ചതിക്കുകയാണ്!

453
01:04:27,241 --> 01:04:31,015
അടിക്കൂ എഡ്ഗർ, അടി!

454
01:04:31,040 --> 01:04:32,895
ഇത് നിന്റെ അവസരമാണ്!

455
01:04:35,061 --> 01:04:36,916
പിടിക്കൂ!

456
01:04:47,341 --> 01:04:51,116
<i>പൊടുന്നനെ ഞാന്‍ തിരിച്ചറിഞ്ഞു, ജീവിതത്തില്‍
ഞാനെന്താണ് ആകാന്‍ പോകുന്നതെന്ന്. </i>

457
01:04:51,381 --> 01:04:55,156
<i>എനിക്ക് കറുത്ത്, പറക്കുകയാണ് വേണ്ടത്.</i>

458
01:05:16,341 --> 01:05:21,076
മൗറോയാണ് ഗോളി. ഈ ദേശത്തെ
ഏറ്റവും മികച്ച ഗോൾകീപ്പർ.

459
01:05:32,661 --> 01:05:34,516
തുടങ്ങാന്‍ പോകുന്നു!

460
01:05:34,581 --> 01:05:36,436
കേറി അടിക്കൂ!

461
01:05:37,461 --> 01:05:39,316
ഗോൾ!

462
01:05:54,294 --> 01:05:59,029
<i>ഒന്‍പതാം നമ്പറില്‍ കളിക്കുന്ന ടോസ്താവോ
ബ്രസീലിനായി ഒരു ഗോളുകൂടി നേടിയിരിക്കുന്നു!</i>

463
01:06:04,341 --> 01:06:07,564
ഈ കുട്ടിയുടെ മാതാപിതാക്കളെ
കണ്ടെത്താനുള്ള എന്തെങ്കിലും വിവരം..

464
01:06:07,589 --> 01:06:09,444
നിങ്ങൾക്ക് നല്‍കാന്‍ കഴിയുമോ
എന്നറിയാനാണ്  ഞാൻ വന്നത്.

465
01:06:10,101 --> 01:06:12,440
ഫാദർ, എനിക്ക് നിങ്ങളുടെ സഹായം വേണം.
ദയവായി സഹായിക്കണം.

466
01:06:12,465 --> 01:06:16,626
- ശ്ലോമോ! നിങ്ങള്‍ എന്താണിവിടെ  ചെയ്യുന്നത്?
- സുഖമല്ലേ, ഡിനോ?

467
01:06:16,821 --> 01:06:19,636
എനിക്കൊന്നു ഇതാലോയോട് സംസാരിക്കണം.

468
01:06:36,676 --> 01:06:37,645
ഒരു വിവരവുമില്ല?

469
01:06:37,670 --> 01:06:41,445
റിവെലീനോ അടിക്കുന്നു... ഗോൾ!

470
01:06:46,581 --> 01:06:48,436
ഗോൾ!

471
01:06:56,543 --> 01:07:00,916
കളിയുടെ അവസാന നിമിഷം ബ്രസീലിയൻ ഗോൾകീപ്പർ
ഭ്രാന്തുപിടിച്ചതുപോലെ മുന്നേറുകയാണ്!

472
01:07:00,981 --> 01:07:04,756
എതിർടീമിലെ മുഴുവൻ കളിക്കാരെയും
മൗറോ ഡ്രിബിൾ ചെയ്ത് കുതിക്കുന്നു!

473
01:07:04,821 --> 01:07:06,676
അവനിതാ മനോഹരമായി
ഗോളിപോസ്റ്റിലേക്ക് നിറയൊഴിക്കുന്നു. ..

474
01:07:09,247 --> 01:07:12,062
<i>ഞാനത് നേരത്തെ മനസ്സിലാക്കേണ്ടതായിരുന്നു..</i>

475
01:07:14,421 --> 01:07:17,236
<i>ഗോൾകീപ്പർമാർ ഒരിക്കലും
പെനാൽറ്റി ബോക്സുവിട്ടു പോകരുത്.</i>

476
01:08:12,527 --> 01:08:17,262
മൗറോ, ശ്രദ്ധിക്കൂ! പന്തുതന്നെ നോക്കൂ!

477
01:08:19,741 --> 01:08:22,556
പന്ത് പിടിക്കെടാ!

478
01:08:22,581 --> 01:08:24,436
ഒന്നിനും കൊള്ളാത്ത ഒരു മൗറോ!

479
01:08:24,501 --> 01:08:27,316
കുണ്ടിപ്പുണ്ണന്‍!

480
01:08:29,301 --> 01:08:31,156
ഒരു വഷളന്‍ ജൂതൻ!

481
01:08:33,141 --> 01:08:34,996
വഷളന്‍ എന്ത്?

482
01:10:54,067 --> 01:10:55,922
വൌ.

483
01:10:57,694 --> 01:10:59,934
എവെറാൾഡോയുടെ ഈ കാർഡിന്
നിനക്ക് എത്ര പണം വേണം?

484
01:11:00,320 --> 01:11:02,174
അത് സൗജന്യമാണ്.

485
01:11:02,901 --> 01:11:04,756
പിറന്നാൾ ആശംസകൾ.

486
01:11:05,356 --> 01:11:07,874
പക്ഷേ അതിനു എന്റെ പിറന്നാൾ ഒക്ടോബറിലാണല്ലോ.

487
01:11:10,140 --> 01:11:11,995
വരൂ, മൊയ്ഷാലെ.

488
01:11:12,020 --> 01:11:13,874
വാ, സമയമായി.

489
01:11:14,187 --> 01:11:16,042
നമുക്ക് പോകാം.

490
01:14:46,687 --> 01:14:49,502
മൗറോ, വേണ്ട! നമുക്ക്  പോകാം.

491
01:15:48,134 --> 01:15:49,989
വരൂ, മോനേ.

492
01:16:05,360 --> 01:16:07,215
നന്നായി ശ്രദ്ധിക്കണം, ചാമ്പ്യൻ.

493
01:16:23,707 --> 01:16:25,562
ആരാണവിടെ?

494
01:16:32,620 --> 01:16:35,435
അയ്യോ! നിങ്ങള്‍ക്ക് വെടിയേറ്റോ?

495
01:16:36,021 --> 01:16:38,836
വെടിയേറ്റതല്ല. തല്ലുകൊണ്ടതാണ്.

496
01:16:39,420 --> 01:16:40,357
ഒരു ഡോക്ടറെ വിളിക്കട്ടേ?

497
01:16:40,382 --> 01:16:42,237
വേണ്ട, വേണ്ട. ആരെയും വിളിക്കരുത്!

498
01:16:42,701 --> 01:16:43,964
അവിടെ പോയിരിക്കൂ. പോകൂ..

499
01:16:43,989 --> 01:16:45,844
എന്നാലും വേദനയെടുക്കുന്നില്ലേ?

500
01:16:47,541 --> 01:16:50,356
ഇവിടെ ഇരിക്കൂ.

501
01:16:51,381 --> 01:16:53,236
അവിടെയിരിക്കൂ

502
01:16:53,301 --> 01:16:56,116
- ഇവിടെത്തന്നെ ഇരിക്കൂ. ഞാനിപ്പോൾ വരാം.
- എന്താ?

503
01:17:13,780 --> 01:17:15,316
എന്താ?

504
01:17:38,100 --> 01:17:40,915
ഹായ്. വിശക്കുന്നില്ലേ?

505
01:17:43,640 --> 01:17:45,495
ഇതെല്ലാം നീ തന്നെയാണോ ഉണ്ടാക്കിയത്?

506
01:17:46,349 --> 01:17:47,956
അതെ.

507
01:17:48,021 --> 01:17:49,260
കൊള്ളാം.

508
01:17:49,941 --> 01:17:51,796
താങ്ക്സ്!

509
01:17:54,487 --> 01:17:56,342
അത് മീനാണോ?

510
01:17:56,367 --> 01:17:58,222
കഴിച്ചോളൂ..

511
01:17:58,427 --> 01:18:00,340
ബുദ്ധിക്ക് അത് വളരെ നല്ലതാണ്.

512
01:18:09,135 --> 01:18:10,990
കുറച്ച് കാപ്പിയും കുടിക്കൂ.

513
01:18:18,897 --> 01:18:21,210
നിങ്ങള്‍ക്ക് ടേബിൾ ഫുട്ബോൾ കളിക്കാനറിയാമോ?

514
01:18:23,487 --> 01:18:27,262
മൗറോ, എനിക്ക് ഇപ്പോൾ കളിക്കാനുള്ള ഒരു മൂഡുമില്ല.

515
01:18:27,555 --> 01:18:29,882
നിങ്ങൾ പേടിച്ചിരിക്കയാണ്.

516
01:18:35,357 --> 01:18:36,563
ഗംഭീര രക്ഷപ്പെടുത്തൽ!

517
01:18:36,588 --> 01:18:38,180
അത് തെറ്റാണ്. നിങ്ങൾ അനങ്ങി!

518
01:18:38,205 --> 01:18:40,060
അതെ, എന്നാല്‍ നീ അടിക്കുന്നതിനു മുന്‍പ്.

519
01:18:40,821 --> 01:18:43,636
പോസ്റ്റില്‍ നിൽക്കൂ. നേരിട്ടുള്ള ഫ്രീകിക്കാണ്.

520
01:18:46,790 --> 01:18:50,356
ഇതാലോ, എന്റെ മാതാപിതാക്കളെക്കുറിച്ച്
നിങ്ങള്‍ക്ക് വല്ലതും അറിയാമോ?

521
01:18:50,513 --> 01:18:52,368
അവർ ഇപ്പോള്‍ എവിടെയാണെന്ന്?

522
01:18:54,794 --> 01:18:57,609
നിന്റെ മാതാപിതാക്കൾ
അവധിക്കാലയാത്രയിലല്ലേ, മൗറോ?

523
01:18:58,043 --> 01:18:59,898
അതെ, അവധിക്കാലയാത്രയിലാണ്.

524
01:19:00,021 --> 01:19:04,121
നിന്റെ മാതാപിതാക്കളെപ്പോലെ
വെക്കെഷനിലുള്ള ആളുകൾ ഒട്ടേറെയുണ്ട്.

525
01:19:04,146 --> 01:19:05,757
പക്ഷേ എന്നെങ്കിലും അവർ തിരികെ വരുമോ?

526
01:19:05,781 --> 01:19:09,556
തീർച്ചയായും അവര്‍ തിരിച്ചുവരും.
ഉറപ്പായും വരും.

527
01:19:19,013 --> 01:19:20,312
ആരാണെന്ന് നോക്കൂ.

528
01:19:20,588 --> 01:19:22,342
ഞാൻ ഇവിടെ ഉണ്ടെന്ന് ഒരിക്കലും പറയരുത്, ഓ കെ?

529
01:19:28,519 --> 01:19:30,374
പോ! പോ!

530
01:19:37,656 --> 01:19:39,872
- ജെറോമോ അകത്തുണ്ടോ?
- ആര്?

531
01:19:39,897 --> 01:19:41,525
- അല്ല, ചെറോമോ ഉണ്ടോ.
- ശ്ലോമോയാണോ?

532
01:19:41,893 --> 01:19:42,899
അതെ, അയാളുണ്ടോ?

533
01:19:42,924 --> 01:19:45,739
- ഇല്ല, ഇത് മോട്ടെലിന്റെ വീടാണ്.
- അടുത്ത വീടായിരിക്കും.

534
01:19:51,507 --> 01:19:54,129
- അവർ എന്നെയാണ് അന്വേഷിക്കുന്നത്.
- അല്ല, അവർ ശ്ലോമോയെപ്പറ്റിയാണ് ചോദിച്ചത്.

535
01:19:54,154 --> 01:19:56,969
ശബ്ദം കുറയ്ക്കൂ, മൗറോ!
അവര്‍ പൊലീസുകാരാണ്.

536
01:19:56,994 --> 01:19:59,383
കളി കഴിഞ്ഞു, കണ്ടില്ലേ?

537
01:20:09,760 --> 01:20:11,615
അവർ ശ്ലോമോയെ കൊണ്ടുപോകുന്നു!

538
01:20:11,640 --> 01:20:13,495
അദ്ദേഹത്തെ അവര്‍ എന്ത് ചെയ്യും?

539
01:20:19,971 --> 01:20:22,958
അദ്ദേഹത്തെ സഹായിക്കാൻ
നിങ്ങൾക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലേ?

540
01:20:22,983 --> 01:20:24,838
ഒന്നും ചെയ്യാൻ ആര്‍ക്കും കഴിയില്ല, മൗറോ.

541
01:20:25,102 --> 01:20:27,917
എനിക്കും ഉടൻ ഒരു "അവധിക്കാലം"
എടുക്കേണ്ടിവരും.

542
01:20:38,647 --> 01:20:40,796
റബ്ബി! റബ്ബി!

543
01:20:40,821 --> 01:20:42,676
- മൊയ്ഷാലെ?
- റബ്ബി! ശ്ലോമോയെ....

544
01:20:42,741 --> 01:20:45,556
- മൊയ്ഷാലെ, ആദ്യം നന്നായി ശ്വസിക്കൂ.
- അവർ ശ്ലോമോയെ അറസ്റ്റ് ചെയ്തു.

545
01:20:45,621 --> 01:20:48,436
മൊയ്ഷാലെ, നീ വളരെ ചെറുപ്പമാണ്.
വേഗം വീട്ടിലേക്ക് പോകൂ.

546
01:20:48,501 --> 01:20:51,316
ഇതെല്ലാം ഞാൻ നോക്കിക്കൊള്ളാം.

547
01:20:51,381 --> 01:20:54,196
ഈ പ്രായത്തിൽ നീ  കമ്മ്യൂണിസ്റ്റായോ?

548
01:20:57,701 --> 01:21:00,515
ആ പെണ്ണുമായി നിനക്ക് വല്ല ബന്ധവുമുണ്ടോ?

549
01:21:02,901 --> 01:21:06,676
നിങ്ങള്‍ ടൂത്ത്‌ബ്രഷ് കൊണ്ടുവന്നിട്ടുണ്ടോ?
ഇത് കുറച്ചധികം സമയമെടുക്കും.

550
01:22:14,901 --> 01:22:22,309
<i>ബ്രസീലേ, ബ്രസീലുകാരേ! ലോകകപ്പിലെ എക്കാലത്തെയും
മഹത്തായ ആ ഫൈനൽ മത്സരം ഇതാ തുടങ്ങുകയാണ്!</i>

551
01:22:22,581 --> 01:22:25,396
<i>ബ്രസീലിനെതിരെ ഇറ്റലിയാണ്!</i>

552
01:22:32,181 --> 01:22:34,996
ആ വെളുത്ത ഷോർട്ട്സ് ധരിച്ചിരിക്കുന്നവരാണ് ഇറ്റലി.

553
01:22:36,021 --> 01:22:37,876
പെലെ എവിടെയാണുള്ളത്?

554
01:22:38,901 --> 01:22:41,716
നീല ഫോക്‌സ്‌വാഗൺ ബീറ്റിൽ,
നീല ഫോക്‌സ്‌വാഗൺ ബീറ്റിൽ.

555
01:22:52,629 --> 01:22:54,196
നീല ഫോക്‌സ്‌വാഗൺ ബീറ്റിൽ,
നീല ഫോക്‌സ്‌വാഗൺ ബീറ്റിൽ.

556
01:22:54,514 --> 01:22:57,076
വാ മൗറോ, കളി തുടങ്ങാറായി.

557
01:22:57,141 --> 01:22:59,956
- നീല ഫോക്‌സ്‌വാഗൺ ബീറ്റിൽ, നീല ഫോക്‌സ്‌വാഗൺ
- വാ.

558
01:23:06,741 --> 01:23:11,476
<i>ജർമ്മൻ റഫറി ഇതാവിസിൽ മുഴക്കിരിരിക്കുന്നു. കളി തുടങ്ങി.</i>

559
01:23:15,600 --> 01:23:17,455
വാ മൗറോ, മത്സരം ഇതാ തുടങ്ങി.

560
01:23:19,970 --> 01:23:21,825
ഇപ്പോഴല്ലേ തുടങ്ങിയത്?

561
01:23:24,500 --> 01:23:26,355
ഇവിടെ ഇരിക്കൂ, ചാമ്പ്യന്‍.

562
01:23:26,380 --> 01:23:30,155
<i>പേലെ ടോസ്താവോയ്ക്ക് ബോള്‍ പാസ് ചെയ്യുന്നു.
ടോസ്താവോ വീണ്ടും അതാ പേലെയ്ക്ക്.</i>

563
01:23:37,664 --> 01:23:41,108
കയറൂ ടോസ്താവോ, എടുത്ത് പോ!

564
01:23:41,301 --> 01:23:43,156
- എന്തുപറ്റി മൗറോ?
- ഹേയ്.

565
01:23:43,181 --> 01:23:45,036
- കളിയെക്കുറിച്ചുള്ള വേവലാതിയാണോ?
- അതെ.

566
01:23:45,141 --> 01:23:47,956
- ഭയങ്കര കൂടുതലോ അല്ല കുറച്ചുകുറവോ?
- ശരാശരി.

567
01:23:54,741 --> 01:23:58,516
- ആ പന്ത് അവിടെനിന്നും പുറത്തുകൊണ്ടുപോകൂ!
<i>- ഫെലിക്സിന്റെ അത്ഭുതകരമായ ഒരു രക്ഷപ്പെടുത്തൽ!</i>

568
01:23:58,581 --> 01:24:00,436
അസാധാരണം, ഫെലിക്സ്!.

569
01:24:00,501 --> 01:24:03,316
ഒടുവിലിതാ കളി ആവേശകരമാകുന്നു. ആവേശമില്ലെങ്കിൽ...

570
01:24:03,381 --> 01:24:08,116
- കളി വിരസമാകും!
<i>- ടോസ്താവോ റിവെലിനോയ്ക്ക്... അവിടുന്ന് പേലെയ്ക്ക്!</i>

571
01:24:08,181 --> 01:24:10,996
ഗോൾ!

572
01:24:33,141 --> 01:24:38,837
<i>ഇറ്റാലിയൻ താരം അതാ പന്ത് തട്ടിയെടുത്ത്
വലതുവശത്തേക്ക് കുതിക്കുന്നു.</i>

573
01:24:45,621 --> 01:24:47,476
ഗോൾ!

574
01:25:07,202 --> 01:25:09,235
മൗറോ, അത് ശ്ലോമോയാണ്!

575
01:25:09,260 --> 01:25:11,115
- എവിടെ?
- ആ ടാക്സിയിൽ

576
01:25:13,461 --> 01:25:16,276
ഗോൾ!

577
01:26:10,249 --> 01:26:12,104
മൊയ്ഷാലെ...

578
01:26:12,392 --> 01:26:14,836
ബ്രസീൽ അതാ ജയിച്ചുകൊണ്ടിരിക്കുകയാണ്.

579
01:26:16,501 --> 01:26:17,902
അത് നല്ലതുതന്നെ.

580
01:26:33,494 --> 01:26:35,349
എന്റെ കൂടെ വാ.

581
01:26:39,214 --> 01:26:41,716
കളി കാണാൻ ഞാൻ ഡൈനറിലേക്കു പോയിരുന്നു.

582
01:26:41,781 --> 01:26:44,596
പേലെയാണ് ആദ്യ ഗോൾ  അടിച്ചത്.
അത് അത്ഭുതകരമായ ഗോളായിരുന്നു.

583
01:26:45,002 --> 01:26:49,396
ടോസ്താവോ കോർണർ കിക്കെടുത്തു,
റിവെലിനോ പാസ് നൽകി, പിന്നെ "പാസ്സ്സസ്!"...

584
01:26:49,461 --> 01:26:51,316
പേലെ മനോഹരമായ ഹെഡ്ഡറിലൂടെ അടുത്ത ഗോൾ നേടി.

585
01:27:10,147 --> 01:27:12,002
ഡോക്ടർ ഡോയ്ചെ.

586
01:27:51,571 --> 01:27:53,426
ഹായ് അമ്മേ.

587
01:27:59,011 --> 01:28:01,396
മോനെ... എനിക്ക് നിന്നെ എത്രമാത്രം മിസ് ചെയ്തെന്നറിയാമോ?

588
01:28:03,173 --> 01:28:05,028
ഒരുപാട് മിസ് ചെയ്തു.

589
01:28:39,953 --> 01:28:42,768
അമ്മ എന്തേ ഇത്രയും വൈകിയത്?

590
01:28:46,361 --> 01:28:48,215
അച്ഛനെവിടെ?

591
01:29:22,226 --> 01:29:25,146
നിന്റെ അച്ഛൻ എപ്പോഴും വൈകിയല്ലേ വരാറ്, മോനെ?

592
01:29:25,373 --> 01:29:27,228
എപ്പോഴും!

593
01:31:08,334 --> 01:31:10,188
നേരെ നോക്കൂ.

594
01:31:13,933 --> 01:31:16,748
ഒന്ന് ഞങ്ങള്‍ രണ്ടുപേരുടെയും

595
01:31:23,573 --> 01:31:27,348
<i>എന്റെ അച്ഛന്റെ അഭിപ്രായത്തില്‍ ഫുട്ബോളിൽ
മറ്റെല്ലാവര്‍ക്കും തെറ്റുകൾ അനുവദനീയമാണ്....</i>

596
01:31:28,122 --> 01:31:29,488
<i>ഗോളികളുടെത് ഒഴികെ.</i>

597
01:31:29,513 --> 01:31:30,761
തടുക്കൂ!

598
01:31:33,153 --> 01:31:36,928
<i>ഞാനൊരു ഗോൾകീപ്പറാകുമെന്ന് അദ്ദേഹത്തിന്
മുൻകൂട്ടി അറിയാമായിരുന്നോ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്?</i>

599
01:31:37,461 --> 01:31:40,276
<i>ചിലപ്പോള്‍, അദ്ദേഹത്തിനതറിയാമായിരുന്നിരിക്കണം..</i>

600
01:31:58,134 --> 01:31:59,517
വരൂ മോനെ.

601
01:31:59,541 --> 01:32:02,356
ആ വാതിൽ അടയ്ക്കൂ, മൊയ്ഷാലെ.

602
01:32:13,941 --> 01:32:15,796
മൗറോ!

603
01:32:17,234 --> 01:32:19,089
നിന്റെ പന്ത്..

604
01:32:22,934 --> 01:32:24,542
ഇത് നീ തന്നെ വെച്ചോളൂ.

605
01:32:26,421 --> 01:32:29,236
പിറന്നാളാശംസകൾ!

606
01:33:00,621 --> 01:33:03,435
<i>1970 ഇങ്ങനെയൊക്കെയായിരുന്നു..</i>

607
01:33:04,027 --> 01:33:07,801
<i>ബ്രസീൽ മൂന്നാം തവണയും ലോകകപ്പ് നേടി.</i>

608
01:33:09,467 --> 01:33:11,915
<i>അതിനെക്കുറിച്ച് അധികമൊന്നും ചിന്തിക്കാതെ,
ഞാൻ എങ്ങനെ അക്കാലം ഒരു നാടുകടത്തപ്പെട്ടവനായി മാറി </i>

609
01:33:11,940 --> 01:33:14,708
<i>എന്നാണു ശരിക്കും എനിക്ക് മനസ്സിലാക്കാതെ പോയത്...</i>

610
01:33:16,630 --> 01:33:21,076
<i>എനിക്ക് തോന്നുന്നു, നാടുകടത്തപ്പെടുക എന്നത്,
ഒരിക്കലും വീട്ടിലേക്ക് തിരിച്ചെത്താനാകാത്തത്രയും....</i>

611
01:33:21,600 --> 01:33:24,415
<i>വൈകുന്ന ഒരു അച്ഛനുണ്ടാവുക എന്നതുതന്നെയാണ്.  .</i>

612
01:33:24,840 --> 01:34:04,993
<b>മലയാളം സബ്ടൈറ്റില്‍ തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍</b>

