ല’ അവ്വെൻച്യുറ (1960) L’Avventura

ല’ അവ്വെൻച്യുറ (1960) L’Avventura

കാമുകൻ സാന്ദ്രോയുടെയും ഉറ്റസുഹൃത്ത് ക്ലൗഡിയയുടെയും കൂടെ മെഡിറ്ററേനിയൻ കടലിൽ ബോട്ടിങ്ങിന് പോയ അന്നയെ ഒരു ദ്വീപിൽ വെച്ച് കാണാതാവുന്നു. വളരെയധികം നിഗൂഢസ്വഭാവമുള്ള പെൺകുട്ടിയാണ് അന്ന. മറ്റുള്ളവരെ ഞെട്ടിക്കുന്നതിൽ മുമ്പും താൽപ്പര്യം കാണിച്ചിട്ടുള്ള അന്നയുടെ തിരോധാനം പക്ഷേ അവളുടെ പതിവ് തമാശയാണെന്ന് ഇത്തവണ ആർക്കും തോന്നിയില്ല. ദ്വീപ് മുഴുവൻ അരിച്ച് പെറുക്കിയിട്ടും അന്നയെ കണ്ടെത്താനായില്ല. അന്നയെ കാണാതാവുന്നതിന് തൊട്ട് മുമ്പ് ഒരു അജ്ഞാത ബോട്ടിന്റെ ശബ്ദം കേട്ടതിനാൽ തട്ടികൊണ്ടുപോകലിന്റെ സാധ്യതയും കാണുന്നു, തൽഫലമായി അന്വേഷണം ദ്വീപിന് പുറത്തേക്കും വ്യാപിക്കുന്നു. അന്നയ്ക്ക് വേണ്ടിയുള്ള തിരച്ചിലിനിടെ സാന്ദ്രോ ക്ലൗഡിയയുമായി പ്രണയത്തിലാവുന്നതോടെ കഥാഗതിയിൽ മാറ്റമുണ്ടാവുന്നു.

കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറിയുടെ സ്‌പെഷ്യൽ അവാർഡ് നേടിയ ഈ ചിത്രത്തെ കുറിച്ച് ഒരിക്കൽ മാർട്ടിൻ സ്കോർസെസി പറഞ്ഞത് “എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ പ്രഹരമേൽപ്പിച്ച സിനിമകളിൽ ഒന്ന്” എന്നാണ്.

മലയാളം ഉപശീർഷകം: സായൂജ് പി.എസ്, എം സോണ്‍


1 Comment
  1. Bijoy Benny

    September 30, 2021 at 9:26 pm

    കണ്ടു മുഴുമിക്കാൻ കഴിഞ്ഞില്ല. നിങ്ങളുടെ ഭാഗത്ത് നിന്നുള്ള എററോ എന്റെ ഡാറ്റ കഴിഞ്ഞു പോയതാണോ എന്നും അറിയില്ല

    Reply

Leave a Reply to Bijoy Benny Cancel reply

Your email address will not be published. Required fields are marked *