10th International Film Festival

ഡെലിഗേറ്റായി രജിസ്റ്റർ ചെയ്യൂ

കേരളത്തിൽ കഴിഞ്ഞ 20 വർഷമായി സജീവമായി പ്രവർത്തിക്കുന്ന, പയ്യന്നൂര്‍ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2025 മെയ് 6 മുതൽ 9 വരെ പയ്യന്നൂർ ശ്രീവത്സം എ സി. ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പലതരത്തിലുമുള്ള മനുഷ്യസംഘർഷങ്ങളിലേക്കാണ് ഈ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ സിനിമകൾ നോട്ടം പായിക്കുന്നത്. മനുഷ്യർ, പ്രകൃതി, പരിസ്ഥിതി തുടങ്ങിയവയുടെയെല്ലാം അന്തഃസംഘർഷങ്ങളും പരസ്പരസംഘർഷവും വ്യത്യസ്തമായി അവതരിപ്പിക്കുന്ന 20 – ൽ അധികം സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. IFFI, IFFK ഉൾപ്പെടെ കഴിഞ്ഞ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങളും രാജ്യാന്തര പുരസ്കാരത്തിന് അർഹമായ ചിത്രങ്ങളും ഒക്കെ ഉൾപ്പെടുന്ന സമഗ്രമായ പാക്കേജാണ് ഇത്തവണയും ഓപ്പൺ ഫ്രെയിം ഒരുക്കുന്നത്. ഏറ്റവും പുതിയ ലോകസിനിമകൾ മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുന്ന സവിശേഷമായ മേള എന്ന പ്രാധാന്യം ഓപ്പൺ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുണ്ട്.

700 രൂപയാണ് ഡെലിഗേറ്റ് ഫീസ്.  ഓൺലൈൻ രജിസ്ട്രേഷനായി ഇവിടെ പണമടയ്ക്കാം.

റജിസ്റ്റർ ചെയ്ത് പണമടച്ചതിനു ശേഷം റസീറ്റ് സൂക്ഷിക്കുക. ഡെലിഗേറ്റ് പാസ് ലഭിക്കുന്നതിനായി റസീപ്റ്റ് ചലച്ചിത്രോത്സവ സന്ദർഭത്തിൽ ഹാജരാക്കേണ്ടതാണ്.

മേളയിലേക്ക് എല്ലാ ചലച്ചിത്രപ്രേമികളെയും ആദരവോടെ സ്വാഗതം ചെയ്യുകയാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക openframefs@gmail.com / +919446168067, +919447783560.

Make Payment