Wild Strawberries / വൈൽഡ് സ്ട്രോബെറീസ് (1957)

Wild Strawberries / വൈൽഡ് സ്ട്രോബെറീസ് (1957)
ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് വൈൽഡ് സ്ട്രോബറീസ്, വിശദീകരിക്കാൻ മാത്രമൊരു കഥ ചിത്രത്തിലില്ല. തന്റെ ജീവിതത്തിന്റെ അന്ത്യ കാലത്തേക്ക് കടന്ന ഒരു പ്രൊഫെസറാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം, സ്വന്തം ആദരിക്കൽ ചടങ്ങിലേക്കുള്ള അയാളുടെ യാത്രയിലൂടെയാണ് കഥ മുന്നേറുന്നത്. മരണഭയം പ്രൊഫസറെ കാർന്ന് തിന്നുകയാണ്, അയാളുടെ ചിന്തകളിൽ പോലും മരണം ഭാഗമാവുകയാണ്.

മലയാളം ഉപശീര്‍ഷകം: ഉമ്മർ ടി.കെ, ഓപ്പണ്‍ ഫ്രെയിം.


Write a Reply or Comment

Your email address will not be published. Required fields are marked *