Cries and Whispers / ക്രൈസ് ആന്റ് വിസ്പേഴ്സ് (1972)

Cries and Whispers / ക്രൈസ് ആന്റ് വിസ്പേഴ്സ് (1972)

പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരനായ ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്‌പേർസ് . മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ. വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന നിറഞ്ഞ കരച്ചിലും ഇടകലരുന്ന അവിടെക്ക് തങ്ങളുടെ കാൻസർ ബാധിതയും മരണാസന്നയുമായ സഹോദരി ആഗ്‌നസിന്റെ ഒപ്പം താമസിക്കാനായി എത്തിയതാണ് ആ രണ്ടു സഹോദരിമാർ കരീനും മരിയയും. പരസ്പരമുള്ള അസൂയയും കുറ്റബോധവും ഏകാന്തതയും നിമിത്തം തങ്ങളുടെ സഹോദരിയ്ക്ക് കരുണയോ ശുശ്രൂഷയോ നൽകാൻ കഴിയാത്ത വിധം പെരുമാറുന്നു കരീനും മരിയയും.

ഈ സിനിമയുടെ കാമറാമാൻ സ്വെൻ നിക്വിസ്റ്റ് ഛായാഗ്രഹണത്തിനു 1973 ലെ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്.

മലയാളം ഉപശീര്‍ഷകം: ഔവർ കരോളിൻ, എം സോണ്‍


Write a Reply or Comment

Your email address will not be published. Required fields are marked *