ഓണ്‍ലൈനില്‍ ഗാന്ധി ചലച്ചിത്രോത്സവം

പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ ഗാന്ധി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്രോത്സവത്തില്‍ ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള മൂന്നു സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ചലച്ചിത്രോത്സവത്തിന്റെ ഒന്നാം ദിവസം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ദ മേക്കിങ് ഓഫ് ദ മഹാത്മാ’ എന്ന സിനിമയും രണ്ടാം ദിവസം റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഉപശീര്‍ഷകങ്ങള്‍ ഉണ്ടായിരിക്കും. മൂന്നാം ദിവസം ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത ‘കൂര്‍മ്മാവതാര’ എന്ന കന്നഡ ചിത്രം പ്രദര്‍ശിപ്പിക്കും. ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ പ്രസക്തമാകുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങിനെ, അദ്ദേഹത്തിന്റെ ജിവിതവഴികള്‍ എന്തൊക്കെയായിരുന്നു, പുതിയ കാലഘട്ടത്തിലും അവ എങ്ങിനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന ഈ മൂന്നു ചിത്രങ്ങള്‍ ഒക്ടോ.1 മുതല്‍ രണ്ടാഴ്ചക്കാലം ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ openframe.online ല്‍ പ്രദര്‍ശിപ്പിക്കും.

സിനിമയുടെ ലിങ്കുകളും മറ്റ് വിശദാംശങ്ങളും സിനിമകളും https://openframe.online/ എന്ന സൈറ്റില്‍ ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446168067 എന്ന നമ്പരില്‍ ബന്ധപ്പെടുക.


Write a Reply or Comment

Your email address will not be published. Required fields are marked *