Internship Program Registration

ലോകസിനിമകൾക്ക് മലയാളത്തിൽ സബ്ടൈറ്റിൽ ചെയ്യുന്നതിനും ഗൗരവപൂർവ്വം സിനിമകളെക്കുറിച്ച് പഠിക്കുന്നതിനും നിരൂപണങ്ങൾ എഴുതുന്നതിനും ബിരുദതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന്, പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി ഇൻ്റേൺഷിപ്പിന് അവസരമൊരുക്കുന്നു. വിവർത്തനത്തിന്റെ പ്രായോഗികപഠനത്തിൻ്റെ ഭാഗമായി മൂല്യവത്തായ സിനിമകൾ വിദേശഭാഷകളിൽ നിന്ന് മലയാളത്തിലേക്കും മലയാള സിനിമകൾ ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്യുന്നത് ഇന്ന് ഒരു തൊഴിൽ മേഖലയായി മാറിയിട്ടുണ്ട്. അതോടൊപ്പം സിനിമകളെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ പഠനങ്ങളും ചലച്ചിത്രമേഖലയിലെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിയിട്ടുണ്ട്.

കഴിഞ്ഞ 20 ലധികം വർഷങ്ങളായി അന്താരാഷ്ട്ര ചലച്ചിത്രമേളകളടക്കം നിരന്തരമായി ചലച്ചിത്ര പ്രദർശനങ്ങളും ശില്പശാലകളും നടത്തുന്ന പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി, ഈ മേഖലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായിക്കൂടി തയ്യാറാവുകയാണ്. ചലച്ചിത്രമാധ്യമത്തെ ഗൗരവപൂർവ്വം കാണുന്ന വിദ്യാർത്ഥികൾക്കും ചലച്ചിത്ര പഠനമേഖലയിലേക്ക് പ്രവേശിക്കാൻ താല്പര്യമുള്ളവർക്കും ഈ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

താഴെ നൽകിയ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
(എല്ലാ കോളങ്ങളും പൂരിപ്പിക്കണം)

    INTERNSHIP PROGRAM REGISTRATION FORM

    1. Personal Details






    2. Address





    3. Educational Details







    4. Documents (ID Proof)

    5. Declaration