ദാ കേമറാമേൻ
യു.എസ്.എ./1928/67 മിനിറ്റ്
സംവിധാനം – ബസ്റ്റർ കീറ്റൺ, എഡ്വേഡ് സെഡ്ഗ്വിക്
ബസ്റ്റർ കീറ്റൺ അവതരിപ്പിക്കുന്ന കഥാപാത്രം എംജിഎം സ്റ്റുഡിയോയിൽ ന്യൂസ് റീൽ ഡിപാർട്മെന്റിലെ സെക്രട്ടറിയായി ജോലി ചെയ്യുന്ന സാലി എന്ന പെൺകുട്ടിയെ കാണുന്നു. അപ്പോൾ തന്നെ അവരുമായി അയാൾ പ്രണയത്തിലാവുന്നു. ചെയ്യുന്ന ജോലി ഉപേക്ഷിച്ച്, അവരോടൊപ്പം ചേരുവാനായി അദ്ദേഹം ഒരു ന്യൂസ് ക്യാമറാമേനാവാൻ തീരുമാനിക്കുന്നു. ഇതിനായി സമ്പാദ്യമെല്ലാം വിറ്റ് ഒരു ക്യാമറയും വാങ്ങുന്നു. എന്നാൽ അവിടത്തെ പ്രധാനക്യാമറാമേനായ ഹരോൾഡിനും സാലിയുടെ മേൽ ഒരു കണ്ണുണ്ട്. ക്യാമറാവർക് ചെയ്യാനാറിയാത്തുകൊണ്ട് കീറ്റൺ എപ്പോഴും അബദ്ധങ്ങളിൽ ചെന്ന് ചാടുകയാണ്. ഇങ്ങനെ പറ്റുന്ന അബദ്ധങ്ങൾക്കിടയിൽ ഒരു കുരങ്ങിനെയും കീറ്റണ്‍ തന്റെ ഒപ്പം കൂട്ടേണ്ടിവരുന്നു. ജോലി ചെയ്യാനറിയില്ലെന്ന് മനസ്സിലാവുന്നതിനെത്തുടർന്ന് കീറ്റണിനെ ജോലിയിൽ നിന്ന് ഒഴിവാക്കുന്നുണ്ടെങ്കിലും കീറ്റൺ തന്റെ ക്യാമറാസാഹസങ്ങൾ തുടരുക തന്നെയാണ്.