BAND OF OUTSIDERS

ബാൻഡ് ഓഫ് ഔട്ട് സൈഡേഴ്സ്
1964/97 മി

“വേറിട്ട ഒരു കൂട്ടായ്മ ” എന്ന് പേരുള്ള ഈ ചിത്രം ഫ്രാൻസ്, ആർതർ, ഒദീല എന്നീ ചെറുപ്പക്കാരെ പറ്റിയാണ്. ഫ്രാൻസ് എന്ന ചെറുപ്പക്കാരൻ ഒദീലയെ കണ്ടുമുട്ടുന്നത് ഒരു ഇംഗ്ലീഷ് ക്ലാസ്സിൽ വെച്ചാണ്. ധനികരായ വിക്ടോറിയ, മിസ്റ്റർ സ്റ്റോൾസ് എന്നിവരുടെ കൂടെയാണ് താൻ താമസിക്കുന്നത് എന്ന് അവൾ പറയുന്നുണ്ട്. പതിനായിരം ഫ്രാങ്ക് സ്റ്റോൾസ് മുറിയിൽ അടുക്കി വെച്ചിട്ടുണ്ട് എന്ന് അവൾ അയാളോട് പറയുന്നുന്നു. ഫ്രാൻസ് ഇത് തൻറെ സുഹൃത്ത് ആർതറിനോട് പറയുന്നു.

ആർതറിന്റെ അമ്മാവൻ അയാളെ പണത്തിനായി ഞെരുക്കുന്നുണ്ട്. അമേരിക്കൻ സിനിമയിലെ പരുക്കന്മാരെ പോലെ ഓദിലയുടെ സഹായത്തോടെ അവളുടെ വീട്ടിൽ കൊള്ള നടത്താൻ അവർ പ്ലാനിടുന്നു. അയഥാർത്ഥ ലോകത്തെ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന യുവാക്കളായ കഥാപാത്രങ്ങളെയാണ് കുറ്റവാസനയും പ്രണയവും എല്ലാം ഒന്നിച്ചു ചേരുന്ന ഈ ചലച്ചിത്രത്തിൽ ഗോദാർദ് ആവിഷ്കരിക്കുന്നത്. ഗോദാർദിന്റെ ജനപ്രീതിനേടിയ ചിത്രങ്ങളിൽ ഒന്നാണ് ബാൻഡ് ഓഫ് ഔട്ട് സൈഡേഴ്സ്.


Write a Reply or Comment

Your email address will not be published. Required fields are marked *