ദ ഡിസ്‌ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി
ലൂയിസ് ബുനുവൽ സംവിധാനം ചെയ്ത് 1972-ൽ പുറത്തിറങ്ങിയ ഒരു സർറിയലിസ്‌റ്റ് ചിത്രമാണ് ‘ദ ഡിസ്‌ക്രീറ്റ് ചാം ഓഫ് ദ
ബൂർഷ്വാസി’. തുടർച്ചയായ തടസ്സങ്ങൾക്കിടയിലും ഒരു കൂട്ടം ബൂർഷ്വാസികള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നതാണ്
സിനിമയുടെ പ്രമേയം. ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന നിരവധി രംഗങ്ങളാണ് ഈ സിനിമയിലുള്ളത്. ബൂർഷ്വാ
സുഹൃത്തുക്കളുടെ ഒത്തുചേരലുകൾ, വ്യത്യസ്ത കഥാപാത്രങ്ങളുടെ നാല് സ്വപ്നങ്ങൾ. ഒത്തുചേരലുകളെ കേന്ദ്രീകരിച്ചാണ്
സിനിമയുടെ തുടങ്ങുന്നതെങ്കില്‍ അവസാനഭാഗം സ്വപ്നങ്ങളെ കേന്ദ്രീകരിക്കുന്നു, എന്നാൽ ഇവരണ്ടും പരസ്പരം
ബന്ധപ്പെട്ടിരിക്കുന്നു. സിനിയിലെ ലോകം യുക്തിസഹമല്ല: വിചിത്രമായ സംഭവങ്ങളെ, അവ അസാധ്യമോ
വൈരുദ്ധ്യമുള്ളതോ ആണെങ്കിലും കഥാപാത്രങ്ങൾ സ്വാഭാവികമായി ഏറ്റെടുക്കുന്നുണ്ട്.
നിരൂപകശ്രദ്ധയും വാണിജ്യവിജയവും ഈ ബുനുവല്‍ ചിത്രം നേടിയിരുന്നു. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള അക്കാദമി
അവാർഡ്, മികച്ച നടിക്കുള്ള ബാഫ്റ്റ അവാര്‍ഡ്, മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം എന്നിവ ‘ദ ഡിസ്‌ക്രീറ്റ് ചാം
ഓഫ് ദ ബൂർഷ്വാസി’ക്ക് ലഭിച്ചിട്ടുണ്ട്.