All About My Mother / ആൾ എബൌട്ട് മെെ മദർ (1999)
ഭാഷ സ്പാനിഷ്
സംവിധാനം Pedro Almodóvar
പരിഭാഷ അഭിജിത്ത് വി.പി.
മരിച്ച മകന്റെ ഡയറിയിലെ അവസാന കുറിപ്പ് വായിച്ചു അവന്റെ പിതാവിനെ അന്വേഷിച്ചു
യാത്രതിരിക്കുന്ന മാന്യോല എന്ന് പേരുള്ള അമ്മയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം.
മാന്ദ്രിഡിലെ ഒരു നഴ്സ് യാണ് ആ അമ്മ. പിതാവിനെ കാണണം എന്ന ആഗ്രഹം അവൻ
പ്രകടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിട്ടു പിരിഞ്ഞ ശേഷം ഒരു കുട്ടിയുണ്ടെന്നും പതിനേഴാം
വയസിൽ ഒരു അപകടത്തിൽപെട്ട് അവൻ മരിച്ചുപോയെന്നും ബാഴ്‌സലോണയിലുള്ള അവന്റെ
പിതാവിനെ ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരു നടിയുടെ ഓട്ടോഗ്രാഫിന് വേണ്ടി
ഓടുന്നതിനിടെയിൽ പതിനേഴുകാരനായ മകൻ കാറിടിച്ചു മരിക്കുന്നത് നേരിൽ കണ്ടതിന്റെ
വേദനയിലാണ് അവർ.
മാന്യോല ബാഴ്‌സലോണയിൽ തന്റെ പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നു.അവർ ഇന്ന്
വേശ്യയാണ്. അവർ ശരീരത്തിന്റെയും വൈകാരികതകളുടെയും സങ്കിർണതകളെ കുറിച്ച്
മാന്യോലയോട് പറയുന്നു. പ്ലാസ്റ്റിക് സർജറിയും സിലിക്കോൺ ഇമ്പ്ലാന്റും ശരീരത്തിൽ
പരീക്ഷിക്കുന്ന അവർ തന്റെ ആ അനുഭവങ്ങൾ മാന്യോലയോട് പങ്കുവയ്ക്കുന്നു.
തന്റെ ഭർത്താവ് ലോലയലിനെ തേടുന്നതിനിടെയിൽ ഗർഭിണിയായ കന്യാസ്ത്രീ റോസയുമായി
മാന്യോല പരിചയത്തിലാകുന്നു. റോസ വേശ്യകൾക്കായുള്ള ഒരു അഭയകേന്ദ്രത്തിൽ
ജോലിചെയ്യുകയാണ്. അവശയായ ആ ഗർഭിണിയെ മാന്യോല പരിചരിക്കുന്നു.
Rajani
September 26, 2022 at 2:24 pmമനോഹരം..ഒരു കവിത പോലെ..