ബ്ലോ-അപ്പ് (1966)
ഇറ്റാലിയൻ സംവിധായകൻ മൈക്കലാഞ്ജലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ മിസ്റ്ററി ത്രില്ലർ.
ഫാഷൻ മോഡലുകളുടെ ഫോട്ടോ എടുക്കുന്ന ലണ്ടനിലെ ഫോട്ടോഗ്രാഫറാണ് തോമസ്. ഒരു ദിവസം തോമസ്, പുതിയതായി പബ്ലിഷ് ചെയ്യാൻ പോകുന്ന ബുക്കിനു വേണ്ടി സാധരണയിൽ നിന്നും വിത്യസ്തമായ ചിത്രമെടുക്കാൻ തീരുമാനിക്കുകയും പാർക്കിൽ വെച്ച് കണ്ട കമിതാക്കളുടെ ചിത്രം എടുക്കുകയും ചെയ്യുന്നു. ഫോട്ടെ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീ തോമസിന്റെ ക്യമാറ കൈക്കലാക്കാൻ ശ്രമിക്കുകയും പരിചയപ്പെടുകയും ചെയ്യുന്നു. സ്റ്റുഡിയോയിൽ ഫിലിം ബ്ലോഅപ്പ് ചെയ്തപ്പോൾ, ആ ഫോട്ടോയുടെ ഫ്രൈമിനരികിൽ ഒരു കൊലപാതകത്തിന്റേതെന്ന് സംശയിക്കാവുന്ന നിഴലുകളും കാണുന്നു…
You must be logged in to post a comment.
Bijoy Benny
October 1, 2021 at 9:16 pmഒന്നും പിടി കിട്ടിയില്ല ലാസ്റ്റ്