ചോഖേർ ബാലി (Chokher Bali – 2003)
സംവിധാനം: ഋതുപർണ്ണ ഘോഷ്
പ്രധാന അഭിനേതാക്കൾ: ഐശ്വര്യ റായ് ബച്ചൻ, പ്രൊസെൻജിത് ചാറ്റർജി, റെയ്മ സെൻ, ടോട്ടാ റോയ് ചൗധരി
രബീന്ദ്രനാഥ ടാഗോറിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള ചരിത്ര സിനിമയാണ് ‘ചോഖേർ ബാലി’. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാളി സമൂഹത്തിലാണ് കഥ നടക്കുന്നത്.
പ്രധാന കഥാപാത്രമായ ബിനോദിനി (ഐശ്വര്യ റായ്) ഭര്‍ത്താവ് മരണപ്പെട്ട ഒരു യുവതിയാണ്. സാമ്പത്തികമായി പിന്നോക്കമായ ഒരു കുടുംബത്തിലാണവര്‍. ഒറ്റപ്പെട്ടുപോകുന്ന ബിനോദിനി തന്റെ പഴയ കാമുകനായ മഹേന്ദ്രയുടെ (പ്രൊസെൻജിത് ചാറ്റർജി) വീട്ടിൽ താമസം തുടങ്ങുന്നു. മഹേന്ദ്ര വിവാഹം കഴിച്ചത് നിരക്ഷരയും നിഷ്‌കളങ്കയുമായ ആശയെയാണ് (റെയ്മ സെൻ).
തുടക്കത്തിൽ ബിനോദിനി ആശയുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കുന്നു. എന്നാൽ ക്രമേണ മഹേന്ദ്രയും ബിനോദിനിയും തമ്മിൽ ഒരു രഹസ്യബന്ധം ഉടലെടുക്കുന്നു. ഇത് മഹേന്ദ്രയുടെ സുഹൃത്ത് ബിഹാരിയെയും (ടോട്ടാ റോയ് ചൗധരി) ആശയെയും സ്വാധീനിക്കുന്നു. കഥയുടെ ഗതിയിൽ, ഈ നാല് കഥാപാത്രങ്ങളുടെ ബന്ധങ്ങൾ സങ്കീർണ്ണവും നാടകീയവുമാകുന്നു. അക്കാലത്തെ സ്ത്രീകളുടെ ദുരവസ്ഥ, വിദ്യാഭ്യാസം, പുരുഷാധിപത്യം എന്നിവയെ ശക്തമായി അവതരിപ്പിക്കുന്നുണ്ട്.