ഡെത്ത് ഇൻ വെനീസ് (1971)
പ്രശസ്ത ജർമ്മൻ നോവലിസ്റ്റ് തോമസ് മൻ രചിച്ച ‘ഡെത്ത് ഇൻ വെനീസ് ” എന്ന പേരിലുള്ള ലഘു നോവലിനെ ആസ്പദമാക്കി വിസ്കോന്തി രചിച്ച ചിത്രമാണിത്. ഗുസ്താവ് വോൺ അഷൻ ബാക്ക് എന്ന വിഖ്യാത സംഗീതജ്ഞൻ അസുഖങ്ങളിൽ നിന്ന് ആശ്വാസം തേടി വെനീസിൽ എത്തുന്നു. അവിടെ കണ്ടുമുട്ടുന്ന പോളണ്ടിലെ ഒരു ചെറുപ്പക്കാരന് സൗന്ദര്യത്തിൽ അദ്ദേഹം വല്ലാതെ ആകൃഷ്ടനാവുന്നു.
കാൻ ഫെസ്റ്റിവലിൽ ഈ ചിത്രം പ്രത്യേക സമ്മാനം നേടുകയുണ്ടായി .