ധ്രുപദ്
ഡോക്യുമെന്ററി/1983/കളർ/82 മിനിറ്റ്
“മണി കൌളിനെ സംബന്ധിച്ച് ഇന്ത്യൻ ശാസ്ത്രീയസംഗീതം എന്നത് ഏറ്റവും ശുദ്ധമായ കലയ്ക്കുള്ള അന്വേഷണമേഖലയായിരുന്നു… ഒരു രാഗം രൂപരഹിതമായി തന്നിൽ നിന്നും വഴുതിപ്പോകാതിരിക്കുവാനായി ഒരു സംഗീതജ്ഞ സ്വന്തം സംഗീതശൈലി പരുവപ്പെടുത്തിയെക്കുന്നതിൽ എത്രയേറെ മികച്ച വൈദഗ്ദ്ധ്യം നേടുന്നുവോ, അത്രയും മികച്ച രീതിയിൽ സിനിമാശൈലിയിൽ വ്യതിരിക്തമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുകയും അവയെ വീണ്ടും വീണ്ടും മെച്ചപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു മണികൌൾ” എന്ന പ്രമുഖ നിരൂപക ശാന്ത ഗോഖലെയുടെ അഭിപ്രായത്തോട് ചേർത്തിട്ടാണ് ഈ ഡോക്യുമെന്ററി ചിത്രം കാണേണ്ടത്.
ഹിന്ദുസ്ഥാനി സംഗീതശാലയിലെ ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ധ്രുപദ് എന്ന സംഗീതശൈലിയെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി. ധ്രുവം (ഉറപ്പിച്ചത്) പദം (വാക്കുകൾ) എന്നീ വാക്കുകളിൽ നിന്നാണ് ധ്രുപദ് എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. ഈ സംഗീതത്തിശൈലിയുടെ സവിശേഷമായ ചിത്രീകരണമാണ് ഈ ചിത്രത്തിലൂടെ മണി കൌൾ നടത്തുന്നത്.