ദുവിധ
1973/കളർ/84 മിനിറ്റ്
ഒരു രാജസ്ഥാനി നാടോടിക്കഥയെ ഉപജീവിച്ച് 1973ൽ സംവിധാനം ചെയ്ത ദുവിധ എന്ന ചിത്രത്തിന്റെ നിറങ്ങളും ഫ്രെയ്മിങും എഡിറ്റിങും എല്ലാം സംവിധാനം ചെയ്തിരിക്കുന്നത് കാങ്ഡ, ബഷോലി മിനിയേച്ചർ പെയ്ന്റിങുകളുടെ മാതൃകയിലാണ് എന്നത് ശ്രദ്ധേയമാണ്.
ഒരു കച്ചവടക്കാരന്റെ മകനായ കിഷൻലാലാണ് ലച്ചിയെ വിവാഹം ചെയ്തിരിക്കുന്നത്. കല്യാണം കഴിച്ച് ലച്ചിയെ തന്റെ നാട്ടിലെത്തിച്ചയുടനെ കിഷൻ ലാൽ കച്ചവടക്കാര്യങ്ങൾക്കായി നാടുവിട്ടുപോകുന്നു. ലച്ചി ആ വീട്ടിൽ തനിച്ചാകുന്നു. അതിനിടയിൽ ലച്ചിയുമായി പ്രണയത്തിലാകുന്ന ഒരു പ്രേതം കിഷൻലാലിന്റെ വേഷത്തിൽ ലച്ചിയെ കാണാൻ വരുന്നു. ലച്ചി ഗർഭിണിയായിക്കഴിയുമ്പോഴാണ് യഥാർത്ഥ ഭർത്താവ് തിരിച്ചുവരുന്നത്.
You must be logged in to post a comment.
suresh m
January 28, 2022 at 7:37 pmThanks for arranging a platform to see this wonderful piece of work once again, a real classic tempting to watch again even after half a century.