Koormavatara / Girish Kasaravalli

ഗാന്ധി ചലച്ചിത്രോത്സവം മൂന്നാം ദിവസം

ഇന്നത്തെ സിനിമ (ഒക്ടോ. 4)

കൂർമ്മാവതാര /സംവിധാനം: ഗിരീഷ്‌ കാസറവള്ളി

കന്നഡ / 2011

ഗാന്ധിജിയെക്കുറിച്ച് ഏറെ  സിനിമകൾ രചിക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതഘട്ടങ്ങൾ പ്രമേയമായി വരുന്ന സിനിമകളും ഉണ്ട്. പക്ഷേ ഗിരീഷ് കാസറവള്ളിയുടെ ‘കൂർമ്മാവതാര’ എന്ന ചിത്രം സവിശേഷമാകുന്നത് സാധാരണ മനുഷ്യരുടെ നിത്യജീവിത വ്യവഹാരങ്ങളിൽ ഗാന്ധിജി ഇന്ന് എവിടെ നിൽക്കുന്നു എന്ന പ്രശ്നം ഉള്ളുലക്കും വിധം അവതരിപ്പിക്കുന്നതുകൊണ്ടാണ്. ഗോഡ്സെമാർ അരങ്ങ് വാഴുന്ന വർത്തമാനകാലത്ത് ഗാന്ധിയായി ഒരു സീരിയലിൽ അഭിനയിക്കാൻ നിർബന്ധിതനാകുന്ന ഒരു സർക്കാർ ജീവനക്കാരൻ നേരിടുന്ന വൈതരണികൾ ആണ് ചിത്രത്തിന്റെ പ്രമേയം.

കന്നടയിലെ പ്രശസ്ത ചെറുകഥാകൃത്ത് വീരഭദ്രപ്പയുടെ ഇതേ പേരിലുള്ള കഥയില്‍ നിന്നാണ് ഗിരീഷ്‌ കാസറവള്ളി സിനിമ നിര്‍മ്മിക്കുന്നത്. ഈ ചിത്രം ഇരുപതോളം വിദേശ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. പല മേളകളിലും പുരസ്കാരം ലഭിക്കുകയുണ്ടായി. മികച്ചചിത്രത്തിനുള്ള ദേശീയ അവാർഡും ‘കൂർമ്മാവതാര’യ്ക്ക് ലഭിച്ചിട്ടുണ്ട്.

അഴിമതിയുടെ പാലാഴിയിൽ ആണ്ടു പോയ പൊതുജീവിതത്തെ കൂർമ്മാവതാരത്തിലൂടെ ഉയർത്തിക്കൊണ്ടു വരിക അസാധ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ചിത്രമാണ് കൂർമാവതാര. മറ്റ് ഗാന്ധി ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഈ ചിത്രം സത്യസന്ധത, മൂല്യബോധം, ധാർമികത തുടങ്ങിയ സാമൂഹ്യ നന്മകളിൽ നിന്നും നാം എത്രമാത്രം അകന്നുപോയി എന്ന് ബോധ്യപ്പെടുത്തും; നമ്മളിലേക്ക് തന്നെ തിരിച്ചു വെച്ച ഒരു കണ്ണാടി എന്നപോലെ.

(ഇംഗ്ലീഷ് ഉപശീര്‍ഷകം മാത്രം.)


4 Comments
  1. Kaveri Suresh

    October 4, 2021 at 8:15 pm

    Good

  2. Aadhidha madhu

    October 4, 2021 at 10:18 pm

    Anikk athu antinan karajjath

  3. Rafeek Faseela

    October 6, 2021 at 2:18 pm

    Riswan
    Pr

  4. Rafeek Faseela

    October 6, 2021 at 2:18 pm

    Faseela

Write a Reply or Comment