ഫെഡറിക്കോ ഫെല്ലിനി
ജന്മദിന ചലച്ചിത്രോത്സവം
സിനിമ: ലാ സ്ട്രാഡ
1954-ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് ചലച്ചിത്രമാണ് ലാസ്ട്രാഡ. ഫെഡറിക്കോ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രം പിറവിയെടുക്കന്നത് ടുള്ളിയോ പിനെല്ലി, എനിയോ ഫ്ലിയാനോ എന്നിവരോടൊപ്പം ചേർന്ന് രചിച്ച സ്വന്തം തിരക്കഥയിൽനിന്നാണ്.
ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിത്. ലാ സ്ട്രാഡ എന്നാൽ ‘പാത‘ എന്നണർഥം. തെരുവുകളിൽ ചെപ്പടിവിദ്യ നടത്തി ജീവിക്കുന്ന ക്രൂരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിന എന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളത്. പ്രശസ്ത അഭിനേതാവായ ആന്റണി ക്വീനാണ് സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നത്. ഹെൽസോമിനയായി വേഷമിട്ടത് ഫെല്ലിനിയുടെ ഭാര്യയായ ഗ്വില്ലിറ്റ മാസിനയും. അധഃസ്ഥിതരുടെ ശോകഗീതമാണ് ലാ സ്ട്രാഡ.
1957 ൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡ് നേടി. 1992 ലെ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർമാരുടെ സിനിമയിലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിൽ ഇത് നാലാം സ്ഥാനത്താണ്.
മലയാളം ഉപശീര്‍ഷകം : കെ പി രവീന്ദ്രന്‍ ഓപ്പണ്‍ ഫ്രെയിം