1957-ൽ പുറത്തിറങ്ങിയ ചിത്രമാണ് നൈറ്റ്സ് ഓഫ് കബീരിയ .റോമിലെ തെരുവുകളിൽ സ്നേഹത്തിനും കരുണയ്ക്കുമായി ദാഹിച്ചു നടന്ന കബീരിയ എന്ന അഭിസാരികയുടെ വേദന നിറഞ്ഞ ജീവിതമാണ് ഈ സിനിമയിലൂടെ ഫെല്ലിനി വരച്ചുകാട്ടുന്നത്.
സ്നേഹിച്ചവരെല്ലാം തന്നെ വഞ്ചിച്ച് കടന്നുകളയുമ്പോഴും വീണ്ടും വീണ്ടും അവൾ സ്നേഹിക്കപ്പെടാനായി അലയുന്നു.പ്രത്യാശയോടെയുള്ള കബീരിയയുടെ യാത്രയിൽ നമ്മളും കൂട്ടുചേർന്നു പോകും. ഈ സിനിമയുടെ അവസാന രംഗത്തിൽ, നീണ്ടു കിടക്കുന്ന റോഡിലൂടെ പാട്ടും പാടി ആർത്തുല്ലസിച്ച് നീങ്ങുന്ന ചെറുപ്പക്കാർ’. അവരുടെ ഇടയിലൂടെ നിറഞ്ഞ കണ്ണുകളും ചിരിച്ച മുഖവുമായി നടന്നു നീങ്ങുന്ന കബീരിയയെ നമുക്ക് മറക്കാനാവില്ല. കബീരിയയെ അവതരിപ്പിച്ച ഗ്വി ലെറ്റ മസിനയ്ക്ക് കാൻ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കാർ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഈ സിനിമയിലൂടെ ഫെല്ലിനിയെ തേടിയെത്തി.
മലയാളം ഉപശീർഷകം : സുഭാഷ് ഒട്ടുംപുറം
ആമുഖം : ഗീത തോട്ടം