Persona / പേഴ്സോണ (1966)

Persona / പേഴ്സോണ (1966)

ബര്‍ഗ്മാന്‍റെ പ്രിയപ്പെട്ട ചായാഗ്രാഹകന്‍ സ്വെന്‍ നിക്വിസ്റ്റ് മായുള്ള ആറാമത്തെ സിനിമയായ പേഴ്സോണ മിനിമലിസത്തിന്‍റെ സാധ്യതകളെ സാധൂകരിച്ച കലാസൃഷ്ട്ടിയാണ് . നിരവധി പുരസ്കാരങ്ങള്‍ നേടിയ ഈ സിനിമ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായി ബര്‍ഗ്‌മാന്‍ വിലയിരിത്തിയിട്ടുണ്ട്.

ശക്തമായ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് പേഴ്സോണ മുന്നോട്ടു പോകുന്നത്. ഒരു മാനസിക സംഘര്‍ഷത്തിനടിമപെട്ട്, നിശബ്ദതയും നിര്‍വികാരയുമായിരിക്കുന്ന എലിസബത്ത് വോഗ്ലെര്‍ എന്ന നടിയും അവരെ ശുശ്രൂഷിക്കാന്‍ വരുന്ന സിസ്റ്റര്‍ ആല്‍മയും അവര്‍ ചിലവിടുന്ന സ്വകാര്യ സമയങ്ങളിലൂടെ ഉരിത്തിരിയുന്ന ആത്മബന്ധങ്ങളും അനിര്‍വചനീയമായ സംഘര്‍ഷങ്ങളും, എല്ലാം കൂടിച്ചേര്‍ന്നതാണ് ഈ സിനിമ. സിനിമയുടെ ഒരു ഘട്ടത്തില്‍ ആരാണ് രോഗി എന്നാ ചോദ്യത്തിന് ഒരു ഉത്തരം കിട്ടാത്ത അവസ്ഥ തന്നെ എത്തിച്ചേരുന്നു. സിനിമ തുടങ്ങുന്നത് തന്നെ ഒരു പ്രൊജക്ടര്‍ കത്തി തുടങ്ങുന്നിടത്ത് നിന്നാണ്. അവസാനിക്കുന്നതും ആ പ്രൊജക്ടറില്‍ തന്നെ. ഭ്രമാത്മകത നിലനിര്‍ത്തികൊണ്ട് തന്നെ ബെര്‍ഗ്മാന്‍ സൂചനകള്‍ ഇല്ലാതെ സിനിമ നിര്‍ത്തുന്നിടത്ത് ആണ് അതിന്‍റെ മനോഹാരിത പൂര്‍ണമാകുന്നത്. രണ്ടു കഥാപാത്രങ്ങളും ഒന്നായി തീരുന്ന തരത്തിലുള്ള ക്ലോസപ്പ് ഷോട്ടുകള്‍, നീണ്ടു നില്‍ക്കുന്ന സീനുകള്‍ എല്ലാം പ്രേക്ഷകനെ സിനിമാറ്റിക്ക് ലോകത്തിന്റെ മായാജാലക്കുരുക്കില്‍ അകപ്പെടുത്തുന്നു.

സാങ്കേതികപരമായ ഔന്നത്യം വളരെയേറെ പുലര്‍ത്തുന്ന ഈ സിനിമ ലോകക്ലാസ്സികുകളില്‍ നിര്‍ബന്ധമായും കാണേണ്ട ഒന്നാണ്.
മലയാളം ഉപശീര്‍ഷകം: അഭിലാഷ്, രമ്യ, എം സോണ്‍


Write a Reply or Comment