സെവൻ ചാൻസസ്
യു.എസ്.എ./1925/56 മിനിറ്റ്
സംവിധാനം – ബസ്റ്റർ കീറ്റൺ
തകരാൻ പോകുന്ന ഒരു ധനകാര്യസ്ഥാപനത്തിന്റെ പാർട്ണർ ആണ് ഈ ചിത്രത്തിൽ ബസ്റ്റർ കീറ്റൺ അവതരിപ്പിക്കുന്ന കഥാപാത്രമായ ജിമ്മി ഷാനൺ. അദ്ദേഹത്തിന് ഒരു ദിവസം ഒരു വിവരം കിട്ടുകയാണ്. തനിക്ക് 27 വയസ്സ് തികയുന്ന ദിവസം വൈകുന്നേരം 7 മണിക്കുള്ളിൽ വിവാഹിതനാവുകയാണെങ്കിൽ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ 70 ലക്ഷം ഡോളറിന്റെ സ്വത്ത് ജിമ്മിക്ക് സ്വന്തമാകും എന്നതായിരുന്നു ആ വിവരം. പക്ഷെ നിർഭാഗ്യകരമെന്നു പറയട്ടെ, ഇരുപത്തിയേഴാം പിറന്നാൾ ദിനത്തിലാണ് ആ വിവരം ജിമ്മിക്ക് ലഭിക്കുന്നതെന്ന് മാത്രം. തകർന്നു തുടങ്ങിയ കമ്പനിയെ കരകയറ്റാനും പാർട്ണർമാർ ജയിലിൽ പോകുന്നത് ഒഴിവാക്കാനുമായി ജിമ്മി അന്ന് വൈകുന്നേരം 7 മണിക്കകം കല്യാണം കഴിക്കുന്നതിന് നെട്ടോട്ടമോടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.