The Earth Trembles / La Terra Trema

ലാ ടെറാ ട്രെമാ(1948).
ഭൂമി കുലുങ്ങുന്നു

സിസിലിയിലെ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും സഹനങ്ങളും സംഘർഷങ്ങളും എല്ലാം ആവിഷ്കരിക്കുന്ന ഈ ചിത്രം മനോഹരദൃശ്യങ്ങളാലും ഡോക്യുമെൻററി യോട് അടുക്കുന്ന യാഥാർത്ഥ്യ ചിത്രീകരണത്താലും സമ്പന്നമാണ്. 1948ലെ വെനീസ് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രൈസ് നേടിയ ചിത്രമാണിത് .1962 ഇൽ സൈറ്റ് ആൻഡ് സൗണ്ട് മാസിക എക്കാലത്തെയും മികച്ച 10 ചിത്രങ്ങളിലൊന്നായി വാഴ്ത്തിയ ഈ ചിത്രം ഇറ്റാലിയൻ നിയോറിയലിസത്തിലെ ഒരു നാഴികക്കല്ലാണ്.

ഒരു പരമ്പരാഗത മത്സ്യബന്ധന കുടുംബത്തിന് നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെ ആഖ്യാനമാണ് അഞ്ചു ഖണ്ഡങ്ങളായി ഉള്ള ഈ ചിത്രത്തിലെ പ്രതിപാദ്യം. നമ്മുടെ കേരളതീരത്തെ മുക്കുവ തൊഴിലാളികൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ വെളിച്ചത്തിൽ ചിത്രം അസാമാന്യമായ സമകാലിക പ്രസക്തി കൈവരിക്കുന്നു എന്നത് ചിത്രം കാണാൻ പ്രധാനപ്പെട്ട ഒരു അധിക ഉത്തേജനമാണ്


Write a Reply or Comment

Your email address will not be published. Required fields are marked *