ദ് ജനറൽ
യുഎസ്എ/1927/75 മി.
ട്രെയിന്‍ എഞ്ചിനീയറായ ജോണി ഗ്രെയ്ക്ക് രണ്ട് കാമുകിമാരാണുള്ളത്: ആദ്യത്തേത് ദ് ജനറൽ എന്ന് പേരുള്ള തന്റെ ട്രെയിൻ എഞ്ചിൻ; മറ്റേത് അനബെല്ല എന്ന പെൺകുട്ടി. അമേരിക്കന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം. അനബെല്ലയുടെ സഹോദരനും അച്ഛനുമെല്ലാം തെക്കൻ സേനയുടെ ഭാഗമായി പട്ടാളത്തിൽ ചേരാൻ പോകുന്നു. അൻബെല്ലയുടെ കുടുംബത്തിന് പട്ടാളക്കാരെ മാത്രമേ ഇഷ്ടമാവൂ എന്നതിനാൽ, ജോണി കുറുക്കുവഴികളിലൂടെ പട്ടാളത്തിൽ ചേരാൻ നോക്കിയെങ്കിലും മികച്ച ട്രെയിന്‍ എഞ്ചിനീയർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ആവശ്യമായതിനാൽ അദ്ദേഹത്തെ പട്ടാളത്തിലേക്ക് എടുക്കുന്നില്ല. പക്ഷെ കാമുകനോട് അനബെല്ല ഒരു കാര്യം അന്തിമമായി പറഞ്ഞു; പട്ടാളത്തിൽ ചേർന്ന് പട്ടാള യൂനിഫോമിൽ വന്നാൽ മാത്രമേ കാമുകനെ അവർ ജീവിതപങ്കാളിയായി സ്വീകരിക്കൂ. ഒരു വര്‍ഷത്തിനുശേഷം ഒരു ചാരന്റെ പക്കൽ നിന്നും ലഭിക്കുന്ന ചില ഗൂഢാലോചനാരേഖകളിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് ജോണിന് അതിസങ്കീര്‍ണമായ ഒരു പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. തന്റെ രാജ്യം നേരിടുന്ന ഗുരുതരമായ ആഭ്യന്തരഭീഷണിയിൽ രാജ്യത്തെ രക്ഷിക്കുക, പട്ടാള യൂനിഫോമിൽ വന്ന് തന്റെ കാമുകിയെ സ്വന്തമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് ഇപ്പോൾ ജോണിന് മുന്നിലുള്ളത്. ഈ ലക്ഷ്യങ്ങളിലേക്കെത്താൻ ജോണിന് സാധിക്കുമോ എന്ന ചോദ്യമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്. അതീവസാഹസികമായിട്ടാണ് ബസ്റ്റർ കീറ്റൺ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അതുപോലെ ഫിസിക്കൽ കോമഡിയുടെ അനന്തസാധ്യതകൾ കീറ്റൺ ഈ ചിത്രത്തിൽ ആരായുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രമായി കീറ്റൺ തന്നെ വിശേഷിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ബസ്റ്റർ കീറ്റണും ക്ലൈഡ് ബ്രൂക്ക്മാനും ചേർന്നാണ്.
K P SAJEESH
October 13, 2021 at 8:34 pmThanks a lot