ദി ഹ്യൂമൻ ബീസ്‌റ്റ്
1938/ ഫ്രഞ്ച് / 100 മിനിറ്റ്
എമിലി സോളയുടെ 1890 ലെ ‘ലാ ബെറ്റ് ഹുമൈൻ’ എന്ന നോവലിനെ അടിസ്ഥാനമാക്കി 1938-ൽ ഴോങ് റിന്വോര്‍ സംവിധാനംചെയ്‌ത ഫ്രഞ്ച് ചലച്ചിത്രമാണ് ദി ഹ്യൂമൻ ബീസ്‌റ്റ്. ഫിലിം നോയർ വിഭാഗത്തിലെ മുൻഗാമിയായി കണക്കാക്കപ്പെടുന്ന ഈ ചിത്രം റിന്വോറുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.
അക്രമാസക്തമായ മാനസികാവസ്ഥയിലുള്ള ഒരു ട്രെയിൻ എഞ്ചിനീയറാണ് ജാക്വസ് ലാന്റിയർ. ലാന്റിയർ ജോലി ചെയ്യുന്ന അതേ റെയിൽറോഡിലെ ട്രെയിൻ കണ്ടക്ടറാണ് റൗബോഡ്. തന്റെ ഭാര്യയ്ക്ക് ധനികനായ ഗ്രാൻഡ്‌മോറിനുമായുള്ള ബന്ധത്തെക്കുറിച്ച് റൗബോദ് മനസ്സിലാക്കിയപ്പോൾ, തീവണ്ടിയാത്രയ്ക്കിടെ റൗബോഡ് അയാളെ കൊല്ലുന്നു. മാത്രമല്ല ഭാര്യ സെവെറിനെയും കൊലപാതകത്തിൽ പങ്കാളിയാക്കുന്നു. ട്രെയിനില്‍ ഇതെല്ലാം വ്യക്തമായി കണ്ടിട്ടും, സെവെറിനോടുള്ള താത്പര്യം കാരണം ലാന്റിയർ അന്വേഷണത്തിനിടെ ഈ വസ്തുതകള്‍ മറച്ചുവെക്കുന്നു.