The Irishman / ദി ഐറിഷ്മാൻ (2019)

The Irishman / ദി ഐറിഷ്മാൻ (2019)

ചാൾസ് ബ്രാൻഡ് യഥാർത്ഥ സംഭവങ്ങളെ അധികരിച്ചെഴുതിയ ഐ ഹേർഡ് യു പെയിന്റ് ഹൗസസ് എന്ന പുസ്തകമാണ് ദി ഐറിഷ് മാന് ആധാരമായത്.

1950-70 കാലഘട്ടത്തിലെ ഫിലോഡൽഫിയയിൽ സജീവമായിരുന്ന ഇറ്റാലിയൻ ക്രൈം ഫാമിലികളുടെ ഹിറ്റ്മാൻ ആയിരുന്നു ദി ഐറിഷ്മാൻ എന്നറിയപ്പെട്ടിരുന്ന ഫ്രാങ്ക് ഷീരാൻ . തന്നെ ഏല്പ്പിക്കുന്ന ഏത് കാര്യവും അത് കൊലപാതകമായാൽ പോലും അതീവ കൃത്യതയോടെ നിർവഹിച്ചിരുന്ന ഫ്രാങ്ക് ക്രൈം ഫാമിലി തലവനായിരുന്ന റസ്സൽ ബഫാലിനോയുടെ വിശ്വസ്തനായി മാറിയതോടെ ക്രിമിനൽ മാഫിയയിലെ സജീവ സാന്നിദ്ധ്യമായി.

റസ്സൽ ബഫാലിനോ വഴി തൊഴിലാളി യൂണിയനായ ഇൻറർനാഷണൽ ബ്രദർഹുഡ് ഓഫ് ടീംസ്റ്റേഴ്സ് നേതാവായ ജിമ്മി ഹോഫയുമായി അടുക്കുന്നത് ഫ്രാങ്ക് ഷീരാന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവായി. അവർ മൂന്ന് പേരുടേയും ജീവിതത്തിലെ ഉയർച്ച താഴ്ചകളുടെ യഥാതഥമായ ആവിഷ്കാരമാണ് ദി ഐറിഷ് മാൻ.

മലയാളം ഉപശീർഷകം: നെവിൻ ജോസ്, എം സോൺ.


Write a Reply or Comment

Your email address will not be published. Required fields are marked *