ദി റിവർ.
പൂർണമായും കൽക്കട്ടയിൽ ചിത്രീകരിച്ച സിനിമയാണ് ദി റിവർ. സത്യജിത് റായ് ഈ സിനിമയുടെ ചിത്രീകരണ സമയത്താണ് റെന്വോയറെ കണ്ടുമുട്ടുന്നതും ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും. റൂമർ ഗോഡന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ സിനിമയുടെ പ്രമേയം ഒരു കൗമാരക്കാരിയുടെ ജീവിതവും ആദ്യപ്രണയവുമാണ്. സംഗീതം നല്‍കിയത് എം എ പാർത്ഥസാരഥിയായിരുന്നു.
ഇപ്പോൾ പ്രായപൂർത്തിയായ ഹാരിയറ്റ്, തന്റെ കൗമാരകാലത്തെ കഥ വിവരിക്കുകയാണ്. ബംഗാളിലെ ഒരു ചണമില്‍ മാനേജരുടെ മകളായി ബ്രിട്ടീഷ് ഇന്ത്യയില്‍ ഗംഗാതീരത്തുള്ള ഒരു വലിയ വീട്ടിലായിരുന്നു തന്റെ അഞ്ചു സഹോദരങ്ങളോടൊപ്പം അക്കാലം അവള്‍. ക്യാപ്റ്റൻ ജോൺ, ജോണിന്റെ കസിനായ ഒരമേരിക്കൻ മുൻ സൈനികൻ എന്നിവരുടെ വരവോടെ അവരുടെ ചെറിയ ലോകം ഇളകിമറിയുന്നു.
ക്യാപ്റ്റൻ ജോണും ഹാരിയറ്റും ഉൾപ്പെടെ പ്രധാന വേഷങ്ങളിൽ അടക്കം പ്രൊഫഷണൽ അല്ലാത്ത അഭിനേതാക്കളെയാണ് റെനോയർ തെരെഞ്ഞടുത്തത്.
മാർട്ടിൻ സ്കോർസെസിയുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണിത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ, 1951 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു. അമേരിക്കയിലെ നാഷണൽ ബോർഡ് ഓഫ് റിവ്യൂ, 1951-ലെ ഏറ്റവും മികച്ച അഞ്ച് വിദേശ ചിത്രങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തു. റോജർ എബർട്ട് 2006-ൽ തന്റെ ” ഗ്രേറ്റ് മൂവീസ് ” ലിസ്റ്റിൽ ദി റിവർ ചേർക്കുന്നുണ്ട്. 2004 -ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് അക്കാദമി ഓഫ് ഫിലിം ആർക്കൈവ് റിവറിന്റെ റീസ്റ്റോര്‍ ചെയ്ത പ്രിന്റ് പുറത്തിറക്കി.