ദ് നാവിഗേറ്റർ
യു.എസ്.എ./1924/59 മിനിറ്റ്
സംവിധാനം – ബസ്റ്റർ കീറ്റൺ, ഡൊണാൾഡ് ക്രിസ്പ്
റോളൊ ട്രെഡ്‍വെ എന്ന ധനികൻ തന്റെ താമസസ്ഥലത്തിന് അടുത്തുതന്നെയുള്ള ബെറ്റ്സി എന്ന പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയും അന്ന് വൈകുന്നേരം ഹോണോലുലിവേലേക്ക് പോകുന്ന ഒരു കപ്പലിൽ ഹണിമൂണിനായി രണ്ട് പേർക്കും ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യുന്നു. ബെറ്റ്സി പ്രണയാഭ്യർത്ഥന നിരസിച്ചുവെങ്കിലും ഹോണോലുലുവിലേക്ക് ഒറ്റയ്ക്ക് യാത്രപോകാൻ തന്നെ തീരുമാനിക്കുകയാണ് റോളോ. എന്നാൽ അദ്ദേഹം കയറിയ കപ്പൽ മാറിപ്പോകുന്നു. അദ്ദേഹം കയറിയ കപ്പൽ ബെറ്റ്സിയുടെ അച്ഛൻ ഏതോ ഒരു രാജ്യത്തിന് അവരുടെ യുദ്ധാവശ്യങ്ങൾക്കു വേണ്ടി വിറ്റതായിരുന്നു. എന്നാൽ ആ രാജ്യത്തിന്റെ ശത്രുചാരന്മാർ ഈ കപ്പൽ കടലിലേക്ക് കയറൂരി വിടുകയാണ്. ബെറ്റ്സിയുടെ അച്ഛനും ബെറ്റ്സിയും ഒരു പ്രത്യേകസാഹചര്യത്തിൽ ഈ കപ്പിൽ പെടുകയും ചെയ്യുന്നു. ബസ്റ്റർ കീറ്റണിന്റെ റോളോ എന്ന കഥാപാത്രം കപ്പലിനെയും കപ്പലിലുള്ളവരെയും രക്ഷിക്കാൻ നടത്തുന്ന സാഹസികതകളാണ് ചിത്രത്തിന്റെ പ്രമേയം.