Tokyo Story / ടോക്യൊ സ്റ്റോറി (1953)
എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പല പട്ടികകളിലും ഇടം പിടിച്ചിട്ടുള്ള ചിത്രമാണ് ടോക്യൊ സ്‌റ്റോറി.
വൃദ്ധദമ്പതികളായ ഷുകിഷിയും തോമി ഹിരയാമയും ഇളയമകളോടൊപ്പം ഒരു തീരദേശഗ്രാമത്തിലാണ്
താമസിക്കുന്നത്. ഒരു ദിവസം അവര്‍ ടോക്യോവിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന തങ്ങളുടെ
മക്കളെ കാണാനായി പോവുകയാണ്. വൃദ്ധദമ്പതികള്‍ക്കും മക്കള്‍ക്കിടയിലുമുണ്ടാകുന്ന സംഘര്‍ഷങ്ങളാണ്
ചിത്രത്തിന്റെ പ്രമേയം. മക്കള്‍ കൂടുതല്‍ കൂടുതല്‍ സ്വന്തം സ്വാര്‍ത്ഥതകളിലേക്കും അവരുവരുടെ
ജീവിതത്തിലേക്കും കുടുംബത്തിലേക്കും മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്ന് ദമ്പതികള്‍ തിരിച്ചറിയുന്നു.
ചിത്രത്തിലൂടെ പുതിയ തലമുറയ്ക്ക് പഴയ തലമുറയില്‍പ്പെട്ടവരോടുള്ള പൊതുമനോഭാവത്തെക്കുറിച്ചാണ് ഒസു
സംസാരിക്കുന്നത്.
മലയാളം ഉപശീര്‍ഷകം : ആർ. മുരളീധരൻ, ഓപ്പണ്‍ ഫ്രെയിം