അണ്‍ ഷീന്‍ ആൻഡലോ
ലൂയിസ് ബുനുവലും സാൽവഡോർ ഡാലിയും ചേർന്ന് 1929-ൽ പുറത്തിറങ്ങിയ സർറിയലിസ്റ്റ് നിശ്ശബ്ദ ഹ്രസ്വചിത്രമാണ്
അണ്‍ ഷീന്‍ ആൻഡലോ. ബുനുവലിന്റെ ആദ്യ സിനിമയാണ് ഇത്. പരമ്പരാഗതമായ അർത്ഥത്തിൽ അണ്‍ ഷീന്‍
ആൻഡലോവിന് പ്രത്യേക ഇതിവൃത്തമൊന്നും ഇല്ല. വ്യത്യസ്‌തമായ കാലഗണനയോടെ, സംഭവങ്ങളോ കഥാപാത്രങ്ങളോ
മാറാതെ, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത ദൃശ്യഖണ്ഡങ്ങളുടെ ഒരു പരമ്പരയാണ് സിനിമ അവതരിപ്പിക്കുന്നത്.
നിലാവുള്ള രാത്രിയില്‍ ഒരു സ്ത്രീയുടെ കണ്ണ് റേസർ ബ്ലേഡ് കൊണ്ട് ഒരാള്‍ നെടുകെ പിളര്‍ക്കുന്നു, അപ്പാർട്ട്മെന്റിലെ ഒരു
യുവതി തന്റെ കെട്ടിടത്തിന് മുന്നില്‍ സൈക്കിളില്‍ നിന്ന് വീണുപോയ യാത്രക്കാരനോട് ഇടപഴകുന്നു, തെരുവിൽ നടക്കുന്ന
ഒരപകടത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസും മറ്റൊരു യുവതിയും തുടങ്ങി സ്വപ്നസമാനമായതും
മാന്ത്രികമായി പരിണമിക്കുന്നതും ആയ ഒരു കൂട്ടം ദൃശ്യപരമ്പരകകളാണ് സിനിമ അവതരിപ്പിക്കുന്നത്.