ഗാന്ധി ചലച്ചിത്രോത്സവം

ആസാദി കാ അമൃത് മഹോത്സവ്

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി

ഗാന്ധി ചലച്ചിത്രോത്സവം
2021 ഒക്റ്റോബര്‍ 2,3,4
വൈകുന്നേരം 6 മണി മുതല്‍

ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം. ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങിനെ, അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ എന്തൊക്കെയായിരുന്നു, പുതിയ കാലഘട്ടത്തിലും അവ എങ്ങിനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന മൂന്നു ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ 152 ആം ജന്മവാര്‍ഷിക ദിനം മുതല്‍ മൂന്നു ദിവസങ്ങളിലായി കേരളാ ചലച്ചിത്ര അക്കാദമിയുടെയും പയ്യന്നൂരിലെ ഓപ്പണ്‍ ഫ്രെയിം എന്ന ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശിപ്പിക്കുന്നു. ‘ഗാന്ധി ചലച്ചിത്രോത്സവ’ത്തിന്റെ ഒന്നാം ദിവസം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ദ മേക്കിങ് ഓഫ് ദ മഹാത്മാ’ എന്ന സിനിമയും രണ്ടാം ദിവസം റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഉപശീര്‍ഷകങ്ങള്‍ ഉണ്ടായിരിക്കും. മൂന്നാം ദിവസം ഗിരീഷ്‌ കാസറവള്ളി സംവിധാനം ചെയ്ത ‘കൂര്‍മ്മാവതാര’ എന്ന കന്നഡ ചിത്രം പ്രദര്‍ശിപ്പിക്കും.

സിനിമയുടെ ലിങ്കുകളും മറ്റ് വിശദാംശങ്ങളും https://openframe.online/ എന്ന സൈറ്റില്‍ ലഭ്യമാവും. വിശദാംശങ്ങള്‍ക്ക് 9447783560 എന്ന നമ്പറില്‍ വാട്സ് ആപ്പില്‍ ബന്ധപ്പെടുകയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.


2 Comments
  1. Rethnakaran. P

    October 2, 2021 at 4:43 pm

    Pls send me the link of Gandhi chalachitrolsavam

    Reply
  2. Rudhra Reghunathan

    October 5, 2021 at 6:38 pm

    Good ldea

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *