വെർണർ ഹെർസോഗ് ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ

ജന്മദിന ചലച്ചിത്രോത്സവം

ഓപ്പൺ ഫ്രെയിം പയ്യന്നൂർ
വെർണർ ഹെർസോഗ് ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ
2025 സപ്തം. 5 മുതല്‍

പ്രമുഖ ജർമൻ ചലച്ചിത്രകാരനായ വെർനർ ഹെർസോഗിന്റെ എണ്‍പത്തി മൂന്നാം ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഓപ്പണ്‍ ഫ്രെയിം ഹെർസോഗ് ഓണ്‍ലൈന്‍ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ Aguirre, the Wrath of God (അഗ്വിർ, ദ റാത്ത് ഓഫ് ഗോഡ് /1972), Fitzcarraldo (ഫിറ്റ്സ്കറാൾഡോ /1982), Nosferatu the Vampyre (നോസ്ഫെരാറ്റു ദി വാമ്പയർ /1979) എന്നീ സിനിമകളാണ് ഈ മേളയില്‍ പ്രദര്‍ശിപ്പിക്കുക. എല്ലാ സിനിമകള്‍ക്കും മലയാളം ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ ഉണ്ടാകും. ഓപ്പണ്‍ ഫ്രെയിമും എം സോണ്‍ കൂട്ടായ്മയുമാണ് മലയാളം സബ്ടൈറ്റിലുകള്‍ തയ്യാറാക്കിയത്. ഹെർസോഗിന്റെ എണ്‍പത്തി മൂന്നാം ജന്മദിനമായ സപ്തം. 5 മുതല്‍ 7 വരെ മൂന്നു ദിവസങ്ങളിലായി വൈകുന്നേരം 5 മണിമുതല്‍ ഓപ്പണ്‍ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ https://openframe.online/ ല്‍ സിനിമകള്‍ കാണാം.

എല്ലാ പ്രിയപ്പെട്ടവരെയും ഹെർസോഗ് ഓണ്‍ലൈന്‍ ചലച്ചിത്രമേളയിലേക്ക് സ്വാഗതം ചെയ്യുന്നു.


Write a Reply or Comment