ലൂയിസ് ബുനുവെല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം

പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ലൂയിസ് ബുനുവെല്‍ ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പ്രമുഖ ചലച്ചിത്ര നിരൂപകനും ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ദേശീയ സെക്രട്ടറിയായ വി കെ ജോസഫ് നിര്‍വ്വഹിക്കും. 2022 ഫെബ്രുവരി 22 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഗൂഗിള്‍ മീറ്റിലാണ് ഉദ്ഘാടന പരിപാടി നടക്കുക.

ലൂയിസ് ബുനുവലിന്റെ 122 -ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രു. 22 മുതല്‍ 27 വരെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട 6 സിനിമകള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കും. അണ്‍ ഷീന്‍ ആൻഡലോ, നസറിൻ, വിരിദിയാന, ദി എക്‌സ്‌റ്റെർമിനേറ്റിംഗ് എയ്ഞ്ചൽ, ഡയറി ഓഫ് എ ചേംബർ മെയ്ഡ്, ദ ഡിസ്‌ക്രീറ്റ് ചാം ഓഫ് ദ ബൂർഷ്വാസി എന്നീ സിനിമകളാണ് എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ പ്രദര്‍ശിപ്പിക്കുക. സിനിമകള്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ https://openframe.online/ ല്‍ കാണാം.

ഉദ്ഘാടന പരിപാടിയുടെ മീറ്റ്‌ ലിങ്ക്:
https://meet.google.com/xiw-hgbc-nqi
മീറ്റ്‌ കോഡ് : xiw-hgbc-nqi


Write a Reply or Comment