പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ ഗാന്ധി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന ചലച്ചിത്രോത്സവത്തില്‍ ഗാന്ധിജിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള മൂന്നു സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ചലച്ചിത്രോത്സവത്തിന്റെ ഒന്നാം ദിവസം ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘ദ മേക്കിങ് ഓഫ് ദ മഹാത്മാ’ എന്ന സിനിമയും രണ്ടാം ദിവസം റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ഉപശീര്‍ഷകങ്ങള്‍ ഉണ്ടായിരിക്കും. മൂന്നാം ദിവസം ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ‘കൂര്‍മ്മാവതാര’ എന്ന കന്നഡ ചിത്രം പ്രദര്‍ശിപ്പിക്കും. ഗാന്ധിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടുതല്‍ പ്രസക്തമാകുന്ന ഈ കാലഘട്ടത്തില്‍ ഗാന്ധിജി എന്ന ലോകാരാധ്യനായ നേതാവ് രൂപപ്പെട്ടതെങ്ങിനെ, അദ്ദേഹത്തിന്റെ ജിവിതവഴികള്‍ എന്തൊക്കെയായിരുന്നു, പുതിയ കാലഘട്ടത്തിലും അവ എങ്ങിനെ പ്രസക്തമാകുന്നു തുടങ്ങിയ ആശയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധിക്കുന്ന ഈ മൂന്നു ചിത്രങ്ങള്‍ ഒക്ടോ.1 മുതല്‍ രണ്ടാഴ്ചക്കാലം ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ openframe.online ല്‍ പ്രദര്‍ശിപ്പിക്കും.
സിനിമയുടെ ലിങ്കുകളും മറ്റ് വിശദാംശങ്ങളും സിനിമകളും https://openframe.online/ എന്ന സൈറ്റില്‍ ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446168067 എന്ന നമ്പരില്‍ ബന്ധപ്പെടുക.