2026 ഓസ്കർ പുരസ്കാരത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നാല് സിനിമകൾ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി പയ്യന്നൂരില്‍ പ്രദര്‍ശിപ്പിക്കുന്നു. 2026 ഏപ്രിൽ 16,17,18 തിയതികളിൽ വൈകുന്നേരം 5.30 മുതൽ പയ്യനൂർ കൈരളി മിനി ഓഡിറ്റോറിയത്തിൽ വച്ചാണ് ‘ബെസ്റ്റ് ഓഫ് ഓസ്കാർ 2026’ എന്ന ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഓസ്കാർ ചലച്ചിത്രോത്സവം പ്രശസ്ത നാടകകൃത്തും സംഗീത നാടക അക്കാദമി മെമ്പറുമായ ശ്രീ രാജ്മോഹൻ നീലേശ്വരും ഏപ്രിൽ 16 വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 16 ന് വില്യം ഷെയ്ക്സ്പിയറിന്റെ ജീവിതത്തെയും മകൻ ഹാംനെറ്റിന്റെ വിയോഗത്തെ തുടർന്ന് അദേഹത്തിന്റെ പങ്കാളി ആഗ്നസ് അനുഭവിക്കുന്ന വേദനയെയും അടിസ്ഥാനമാക്കിയുള്ള, മികച്ച നടിക്കുള്ള ഓസ്കാര്‍ പുരസ്കാരം ഐറിഷ് താരം ജെസ്സി ബക്ലിക്ക് നേടിക്കൊടുത്ത ‘ഹാംനെറ്റ് ‘ (സംവിധാനം: Chloé Zhao / UK/ 2025/ 125 Min) എന്ന സിനിമ പ്രദർശിപ്പിക്കും. ഏപ്രിൽ 17 വെള്ളിയാഴ്ച മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ദ സിംഗേര്‍സ് ‘ (സംവിധാനം: Sam A. Davis US /2025/ 18 Min) എന്ന ചിത്രവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘സെന്റിമെൻറ്റൽ വാല്യൂ’ (സംവിധാനം: Joachim Trier / Norway, Germany/2025/ 133 Min) എന്ന ചിത്രവും പ്രദർശിപ്പിക്കും. ഏപ്രിൽ 18 ശനിയാഴ്ച ഓസ്കാറിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ‘വൺ ബാറ്റിൽ ആഫ്റ്റര്‍ അനദര്‍’ (സംവിധാനം: Paul Thomas Anderson / United States/ 2025/161 Min) എന്ന ചിത്രമാണ് പ്രദർശിപ്പിക്കുക. എല്ലാ ചിത്രങ്ങളും മലയാളം സബ്ടൈറ്റിലുകളോടെയാണ് പ്രദര്‍ശിപ്പിക്കുക.