ഋതുപർണ ഘോഷ് ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍

ജന്മവാര്‍ഷിക ചലച്ചിത്രമേള

ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍
ഋതുപർണ ഘോഷ് ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍

സൂക്ഷ്മവും സൗമ്യവുമായ കഥാകഥനശൈലിയിലൂടെ വളരെ ശ്രദ്ധേയങ്ങളായ ഒട്ടേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത് അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അനുഗൃഹീത ഇന്ത്യൻ ചലച്ചിത്രകാരനായ ഋതുപർണ ഘോഷിന്റെ (ജനനം: 1963 ഓഗസ്റ്റ് 31) അറുപത്തിരണ്ടാം ജന്മവാര്‍ഷികമാണ് ഇന്ന്. ലിംഗരാഷ്ട്രീയം, ഫെമിനിസം, പ്രണയം, കാമം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഉയർത്തിയ ചർച്ചകൾ ഇന്ത്യൻ സിനിമാമേഖലയിലും ഇതരമേഖലകളിലും ഇന്നും ശ്രദ്ധേയമാണ്. മികച്ച ബംഗാളിസിനിമകളുടെ ഒഴുക്ക് നിലച്ചുകൊണ്ടിരുന്ന ഒരു കാലത്ത് അതിനെ പുനരുജ്ജീവിപ്പിച്ച് വീണ്ടും സജീവമാക്കിയതിൽ ഋതുപർണ ഘോഷിനുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്.

ഋതുപർണ ഘോഷിന്റെ രണ്ടു സിനിമകളും അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയും ഉള്‍പ്പെടുത്തി പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഋതുപർണ ഘോഷ് ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയാണ്. 2025 ആഗസ്റ്റ്‌ 31 മുതല്‍ ചിത്രാംഗദ, ചോഖേർ ബാലി എന്നീ സിനിമകളും സംഗീത ദത്ത സംവിധാനം ചെയ്ത ബേഡ് ഓഫ് ഡസ്ക് എന്ന ഡോക്യുമെന്ററിയും ഈ ഓണ്‍ലൈന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആഗസ്റ്റ്‌ 31 വൈകുന്നേരം 5 മണിമുതല്‍ https://openframe.online/ എന്ന ഓപ്പണ്‍ ഫ്രെയിമിന്റെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ സിനിമകള്‍ കാണാന്‍ കഴിയും.

മുഴുവന്‍ സിനിമാസ്വാദകരെയും ഋതുപർണ ഘോഷ് ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


Write a Reply or Comment