9th International Film Festival

ഡെലിഗേറ്റായി രജിസ്റ്റർ ചെയ്യൂ

ഓപ്പൺ ഫ്രെയിമിന്റെ ഒമ്പതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 മെയ് 7 മുതൽ 10 വരെ നാലു ദിവസങ്ങളിലായി പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്. ഗോവ, തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ സമീപവർഷങ്ങളിൽ പ്രദർശിപ്പിച്ച ഏറ്റവും മികച്ച 20 സിനിമകളാണ് ഈ ചലച്ചിത്രോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമ, ഇന്ത്യൻ സിനിമ, ലോക സിനിമാ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്ന സിനിമകളിൽ, മലയാള സിനിമയൊഴിച്ചുള്ളവയ്ക്കെല്ലാം മലയാളത്തിൽ സബ്ടൈറ്റിലുകൾ തയ്യാറാക്കിയാണ്  പ്രദർശിപ്പിക്കുക.  മലയാളത്തിൽ സബ്ടൈറ്റിലുകൾ തയ്യാറാക്കി കേരളത്തിൽ വിപുലമായി നടത്തപ്പെടുന്ന ഏക ചലച്ചിത്രമേളയാണ് പയ്യന്നൂർ ഓപ്പൺ ഫെയിം നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം.

600 രൂപയാണ് ഡെലിഗേറ്റ് ഫീസ്.  ഓൺലൈൻ രജിസ്ട്രേഷനായി ഇവിടെ പണമടയ്ക്കാം.

റജിസ്റ്റർ ചെയ്ത് പണമടച്ചതിനു ശേഷം റസീറ്റ് സൂക്ഷിക്കുക. ഡെലിഗേറ്റ് പാസ് ലഭിക്കുന്നതിനായി റസീപ്റ്റ് ചലച്ചിത്രോത്സവ സന്ദർഭത്തിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക openframefs@gmail.com / +919446168067

Make Payment