| ഭാഷ (Language) | Spanish | |
| സംവിധാനം (Directed by) | Patricio Guzmán | |
| പരിഭാഷ (Translation by) | P PREMACHANDRAN | |
| ജോണർ (Johner) | Documentary |
‘മൈ ഇമാജിനറി കൺട്രി’
2019 ഒക്ടോബറിൽ ചിലിയൻ തലസ്ഥാനമായ സാന്തിയാഗോയിൽ പൊട്ടിപ്പുറപ്പെട്ട അപ്രതീക്ഷിതവും ശക്തവുമായ ജനകീയ പ്രക്ഷോഭങ്ങളുടെയും സാമൂഹിക മുന്നേറ്റങ്ങളുടെയും നേർക്കാഴ്ചയാണ് ‘മൈ ഇമാജിനറി കൺട്രി’. മെട്രോ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വരുത്തിയ വർദ്ധനവിനെതിരെ സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയ ചെറിയൊരു പ്രതിഷേധം, പതിറ്റാണ്ടുകളായി രാജ്യത്ത് വേരോടിയിരുന്ന സാമ്പത്തിക അസമത്വങ്ങൾക്കും ഭരണകൂട നയങ്ങൾക്കുമെതിരെ ദശലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങുന്ന വലിയൊരു പ്രക്ഷോഭമായി മാറുന്ന കാഴ്ചയാണ് ഈ സിനിമ സൂക്ഷ്മമായി പിന്തുടരുന്നത്. സമരമുഖത്തെ സ്ത്രീകളുടെ സജീവ പങ്കാളിത്തത്തെയും അവരുടെ ശക്തമായ നേതൃത്വത്തെയുമാണ് ചിത്രം പ്രധാനമായും അടയാളപ്പെടുത്തുന്നത്. താൻ എക്കാലത്തും മനസ്സിൽ കണ്ടിരുന്ന ‘യഥാർത്ഥ ജനാധിപത്യ രാജ്യ’മായി ചിലി മാറുന്നതിന്റെ പ്രതീക്ഷാനിർഭരമായ നിമിഷങ്ങളെ സംവിധായകൻ ഇതിലൂടെ അവതരിപ്പിക്കുന്നു. ജനങ്ങളുടെ രാഷ്ട്രീയഭാവനയും കൂട്ടായ പ്രവർത്തനവും ഒരു രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള പുതിയ സ്വപ്നങ്ങൾക്ക് എങ്ങനെ രൂപം നൽകുന്നു എന്നതിന്റെ ചലച്ചിത്രരേഖ കൂടിയാണ് ‘മൈ ഇമാജിനറി കൺട്രി’.
മലയാളം ഉപശീര്‍ഷകം തയ്യാറാക്കിയത്:
പി പ്രേമചന്ദ്രന്, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍.