Nostalgia for the Light

ഭാഷ (Language) Spanish
സംവിധാനം (Directed by) Patricio Guzmán
പരിഭാഷ (Translation by) K RAMACHANDRAN
ജോണർ (Johner) Documentary/Drama

‘നോസ്റ്റാൾജിയ ഫോർ ദി ലൈറ്റ്’

പാട്രീഷ്യോ ഗൂസ്മാന്റെ വിഖ്യാത ഡോക്യുമെന്ററിയായ ‘നോസ്റ്റാൾജിയ ഫോർ ദി ലൈറ്റ്’, ചിലിയയിലെ അതികഠിനമായ അറ്റാക്കാ മരുഭൂമിയെ പശ്ചാത്തലമാക്കി മനുഷ്യന്റെ ഓർമ്മകളെയും പ്രപഞ്ച രഹസ്യങ്ങളെയും ഇഴചേർത്തുവെക്കുന്ന കാവ്യത്മക ദൃശ്യാനുഭവമാണ്. സമുദ്രനിരപ്പിൽ നിന്നും ആയിരക്കണക്കിന് അടി ഉയരത്തിലുള്ള ഈ മരുഭൂമിയിൽ ആകാശത്തേക്ക് ടെലിസ്കോപ്പുകൾ തിരിച്ചു വെച്ച് പ്രപഞ്ചത്തിന്റെ ഉത്ഭവവും നക്ഷത്രങ്ങളുടെ പ്രകാശവും തേടുന്ന ജ്യോതിശാസ്ത്രജ്ഞരെയും, പിനോഷേയുടെ സ്വേച്ഛാധിപത്യ കാലത്ത് കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അസ്ഥികൾ കയ്യിലെ ചെറിയ മൺവെട്ടികളുമായി അതേ മണ്ണിൽ പരതുന്ന അമ്മമാരെയും ഒറ്റ ഫ്രെയിമിൽ ഈ ചിത്രം കാട്ടുന്നു. ശാസ്ത്രജ്ഞർ ദൂരെയുള്ള ആകാശത്തിലൂടെ ഭൂതകാലത്തെ അന്വേഷിക്കുമ്പോൾ, ഈ അമ്മമാർ തങ്ങളുടെ കാൽക്കീഴിലെ മണ്ണില്‍ സ്വന്തം കുടുംബത്തിന്റെ നഷ്ടപ്പെട്ട ചരിത്രവും മുറിവുകളുമാണ് തേടുന്നത്. ചരിത്രത്തിലെ ക്രൂരമായ തിരോധാനങ്ങളെയും ഭരണകൂട ഭീകരതകളെയും മറവിയിലേക്ക് തള്ളിക്കളയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിനെതിരെ, ഓർമ്മകളെയും ഭൂതകാലത്തെയും ജീവനോടെ നിലനിർത്തേണ്ടതിന്റെ അനിവാര്യതയാണ് ഈ ഡോക്യുമെന്ററി ശക്തമായി ഓർമ്മിപ്പിക്കുന്നത്.

മലയാളം ഉപശീര്‍ഷകം തയ്യാറാക്കിയത്:
കെ രാമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം, പയ്യന്നൂര്‍.


Write a Reply or Comment