ലാ നൊട്ടെ 1961

ലാ നൊട്ടെ
La Notte

ഒരെഴുത്തുകാരന്റെയും അയാളുടെ ഭാര്യയുടെയും ജീവിതത്തിന്റെ ഒറ്റ രാത്രിയിലെ ചിത്രീകരണമാണ് ‘ രാത്രി.’ ആശുപത്രിയില്‍ മരണം കാത്തു കിടക്കുന്ന റ്റൊമാസ്സോ എന്ന സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം ജ്യോവനി പൊണ്ടാനോ എന്ന നോവലിസ്റ്റ് ഭാര്യ ലിഡിയയോടൊത്ത് സമ്പന്നവ്യവസായിയായ ഘെറാര്‍ ഡിനിയുടെ വസതിയില്‍ രാത്രി വിരുന്നിന് പോകുന്നു. ഭാര്യയ്ക്ക് അയാളോടുള്ള ബന്ധത്തില്‍ സംഭവിക്കുന്ന ശൈഥില്യമാണ് മുഖ്യ പ്രമേയം. പൊണ്ടാനോയും ലിഡിയയും തമ്മിലുള്ള ദാമ്പത്യം എങ്ങനെ മെല്ലെ മെല്ലെ തകരുന്നു എന്നും പൊണ്ടാനോ ആതിഥേയന്റെ മകളായ വാലന്റീനയോട് എങ്ങിനെ അടുക്കാന്‍ ശ്രമിക്കുന്നു എന്നും രാത്രി വിരുന്നിലെ ചിത്രീകരണങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് അനുഭവേദ്യമാവുന്നു. ദൃശ്യവിന്യാസങ്ങളുടെ വൈചിത്ര്യവും അമൂര്‍ത്തതകളും ചിത്രത്തിന് ആഴങ്ങള്‍ നല്‍കുന്നു. ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയെക്കുറിച്ചുള്ള ബോധവും അസ്തിത്വവാദ ദര്‍ശനവും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുള്ള മന:ശാസ്ത്രപരവും സൂക്ഷ്മവുമായ സമീപനവും എല്ലാം ചിത്രത്തിന്റെ വിവിധ മാനങ്ങള്‍ പ്രേക്ഷകര്‍ക്കായി തുറന്നിടുന്നു. ബൂര്‍ഷ്വാ ജീവിതത്തിന്റെ വിരസത, പ്രകടനാത്മകത, ഉപഭോഗത്വര, മറ്റു മനുഷ്യരോടും പ്രകൃതിയോടുമുള്ള അന്യവത്കരണം തുടങ്ങിയവയിലേക്കുള്ള ഉള്‍ക്കാഴ്ചകളോടൊപ്പം മുതലാളിത്ത സമൂഹത്തെക്കുറിച്ചുള്ള ഫെമിനിസ്റ്റ് വിമര്‍ശനം കൂടിയാണ് വലിയ ഒരു കഥയോ സംഭവപരമ്പരകളോ ഒന്നുമില്ലാത്ത ഈ ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.
മലയാളം ഉപശീർഷകം: കെ. രാമചന്ദ്രന്‍, ഓപ്പണ്‍ ഫ്രെയിം


1 Comment
  1. Bijoy Benny

    September 29, 2021 at 9:41 pm

    തകർപ്പൻ ഫിലിം

    Reply

Leave a Reply to Bijoy Benny Cancel reply

Your email address will not be published. Required fields are marked *