Early Summer / ഏർളീ സമ്മർ (1951)

Early Summer / ഏർളീ സമ്മർ (1951)
വിഖ്യാത ജാപ്പനീസ് സംവിധായകൻ യാസുജിറോ ഓസു തിരക്കഥ എഴുതി സംവിധാനം ചെയ്ത് 1951ൽ
പുറത്തിറങ്ങിയ ചിത്രമാണ് ഏർളീ സമ്മർ. യുദ്ധാനന്തര ജപ്പാനിലെ ടോക്കിയോയിൽ കൂട്ടുകുടുംബത്തിൽ
ജീവിക്കുന്ന നോറികോയുടെ കഥയാണ് ചിത്രം പറയുന്നത്. അച്ഛനും അമ്മയും ജ്യേഷ്ഠന്റെ കുടുംബവും അടങ്ങുന്ന
വീട്ടിൽ കഴിയുന്ന നോറികോയുടെ ജീവിത വീക്ഷണങ്ങൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. ജോലി ചെയ്ത്
സ്വന്തം കാലിൽ നിൽക്കുന്ന അവൾക്ക് ഒരു തുണ വേണമെന്ന ചിന്ത ഇതുവരെ ഉണ്ടായിട്ടില്ല. 28 വയസ്സായി,
കല്യാണപ്രായം കടന്നു പോയി എന്ന ആവലാതിയാണ് വീട്ടുകാർക്ക്. അങ്ങനെയിരിക്കെ നോറികോയുടെ
മേലധികാരി അവൾക്കായി തന്റെ സുഹൃത്തിന്റെ കല്യാണ ആലോചനയുമായി വരികയാണ്. എല്ലാവരും സമ്മതം
മൂളി നിൽക്കുന്ന സമയത്ത് ചില കാര്യങ്ങൾ നടക്കുകയും നോറികോ തന്റെ തീരുമാനം മാറ്റുകയും ചെയ്യുകയാണ്.
നോറികോയുടെ തീരുമാനം മറ്റുള്ളവർ ഏത് രീതിയിൽ ഉൾക്കൊള്ളുന്നു എന്നത് കഥയെ മനോഹരമായൊരു
പര്യവസാനത്തിലേക്ക് കൊണ്ടെത്തിക്കുന്നു.

മലയാളം ഉപശീര്‍ഷകം : ഷൈജു എസ്, എം സോണ്‍


Write a Reply or Comment

Your email address will not be published. Required fields are marked *