പച്ചിലക്കൂട് /സാജൻ സിന്ധു

മലയാളത്തിലിലെ മികച്ച ആനിമേഷന്‍ സിനിമയാണ് ‘പച്ചിലക്കൂട്’  (My Home is Green). തീര്‍ത്തും പ്രൊഫഷണലായി ചെയ്തിരിക്കുന്ന ‘പച്ചിലക്കൂട്’ മികച്ച തിരക്കഥയും, അതിലുപരി മികച്ച ആനിമേഷനും കൊണ്ട് ശ്രദ്ധേയമാണ്. സാജന്‍ സിന്ധുവാണ് ഈ അനിമേഷന്‍ മൂവി കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

‘പച്ചിലക്കൂടിലെ’ കേന്ദ്രകഥാപാത്രം ഉറുമ്പാണ്. ഒരു ശലഭപ്പുഴുവിനെ എന്‍ഡോസല്‍ഫാന്‍ കീടനാശിനിയില്‍നിന്ന് ഉറുമ്പ് രക്ഷിക്കാൻ ശ്രമിക്കുന്നതാണ് പ്രമേയം. അതിനുവേണ്ടി ഉറുമ്പ് കടന്നുപോകേണ്ടിവരുന്ന പ്രയാസങ്ങളിലൂടെ എന്‍ഡോസല്‍ഫാന്‍ എന്ന മാരക കീടനാശിനി മനുഷ്യന് മാത്രമല്ല ഈ ഭൂമിയിലെ ഓരോ ജീവിവർഗ്ഗത്തിനും ആവാസവ്യവസ്ഥയ്ക്കും എത്രമാത്രം ഭീഷണിയാണ് എന്നാണ് സിനിമ പറയുന്നത്. മനുഷ്യന്റെ അനിയിന്ത്രിതമായ കീടനാശിനി പ്രയോഗങ്ങള്‍ക്കിടയില്‍ തകര്‍ക്കപ്പെടുന്ന പ്രകൃതിയെക്കുറിച്ച്, അതിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളെ ബോധ്യപ്പെടുത്താന്‍ ‘പച്ചിലക്കൂടിന്’ കഴിയുന്നുണ്ട്.

വളരെ സ്വാഭാവികമായ ചലനങ്ങളാണ്‌ പച്ചിലക്കൂടിന്റെ പ്രത്യേകത. അതിന്റെ പിന്നില്‍ അഭിനയത്തെക്കുറിച്ച്‌ നല്ല ബോധ്യമുള്ള ഒരു സംവിധായകനെ നമുക്ക്‌ കാണാനാകും. അതുപോലെ മുഖഭാവങ്ങളും (facial expression) എടുത്ത്‌ പറയേണ്ടതാണ്‌. ഇന്ത്യയില്‍ മികച്ചതെന്ന്‌ പറയാവുന്ന അപൂർവ്വം 3-ഡി ആനിമേഷനുകളിൽ ഒന്നാണ് പച്ചിലക്കൂട്.

ലോകത്തെ പല പരിസ്ഥിതി / ആനിമേഷൻ ഫിലിം ഫെസ്റ്റിവലിലേയ്ക്കും “പച്ചിലക്കൂട്‌” തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംസ്ഥാന ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്ക്കാരവും പച്ചിലക്കൂട്‌ സ്വന്തമാക്കുകയുണ്ടായി.


3 Comments
  1. Shivada.k

    October 10, 2021 at 10:48 am

    Very good stroy.
    I very like it

    Reply
  2. Misbha

    October 12, 2021 at 7:29 pm

    👍👍👍

    Reply
  3. onnumilla

    December 14, 2021 at 8:38 pm

    very very good story

    Reply

Leave a Reply to Shivada.k Cancel reply

Your email address will not be published. Required fields are marked *