Shutter Island / ഷട്ടർ ഐലൻഡ് (2010)

Shutter Island / ഷട്ടർ ഐലൻഡ് (2010)

2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്.

മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ചികിത്സാ കേന്ദ്രമാണ് ഷട്ടർ ഐലൻഡിലെ ആഷ്‍ക്ലിഫ് ആശുപത്രി. ഇവിടെ നിന്ന് കാണാതാവുന്ന റേച്ചൽ സൊളണ്ടോ എന്ന സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ പുതിയ പങ്കാളിയായ ചക്ക് യൂളിനൊപ്പം ഐലൻഡിലെത്തുകയാണ് യു.എസ്. മാർഷലായ എഡ്വേഡ് ടെഡി ഡാനിയൽസ്. എന്നാൽ ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരും എഡ്വേഡിനോട് വേണ്ടത്ര സഹകരിക്കുന്നില്ല. തന്റെ ഭാര്യ മരിച്ചത് തീപ്പിടുത്തത്തിലാണെന്നും അതിന് കാരണക്കാരനായ ആൻഡ്രൂ ലേഡിസ് ഷട്ടർ ഐലൻഡിലുണ്ടെന്നും ഒരിക്കൽ ഏഡ്വേഡ് യൂളിനോട് പറയുന്നു.

എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിക്കുന്നു. നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചു പറ്റിയ ചലച്ചിത്രം ഐഎംഡിബി ടോപ്‌ 250ൽ 190 സ്ഥാനത്താണ്‌.

മലയാളം ഉപശീർഷകം: ഷഹൻഷ. സി, എം സോൺ.


Write a Reply or Comment

Your email address will not be published. Required fields are marked *