ദ ജാപ്പനീസ് വൈഫ്

The Japanese Wife (2010)
ദ ജാപ്പനീസ് വൈഫ്

Aparna Sen / Bengali / 2010
• സംവിധാനം :
• പരിഭാഷ : ഹരി കൃഷ്ണൻ (https://www.facebook.com/Hari774/)
• പോസ്റ്റർ : രോഹിത് ജി എസ് (https://www.facebook.com/rohithg7)
• ജോണർ : #Drama #Romance

കുനാൽ ബസുവിന്റെ ‘The Japanese Wife’ പുസ്തകത്തെ ആധാരമാക്കി 2010 ൽ അതേ പേരിൽ തന്നെ അപർണ സെന്‍ സംവിധാനം ചെയ്ത ബംഗാളി ചിത്രമാണ് ഇത്.

എത്രത്തോളം നിർമലമായി, ഗാഢമായി, അഗാധമായി നിങ്ങൾക്ക് പ്രണയിക്കാൻ കഴിയും? അതും പരസ്പരം ഒരിക്കൽ പോലും കാണാതെ രണ്ട് വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന്? 2 വിദൂരദേശങ്ങളിലിരുന്ന് പ്രണയിക്കുക മാത്രമല്ല വിവാഹബന്ധത്തിൽ ഏർപ്പെടുക കൂടി ചെയ്യുന്ന സ്നേഹമൊയിയുടെയും, മിയാഗേയുടെയും കഥയാണ് ‘ദ ജാപ്പനീസ് വൈഫ്’. സ്നേഹത്തിന്റെ ശക്തിയില്‍ അതിന്റെ വിശുദ്ധിയില്‍ ഹൃദയങ്ങളൊന്നാകുമ്പോള്‍ ഭൗതികമായ സാധ്യതകളൊന്നും തന്നെ ആവശ്യമില്ലെന്ന് വരും. അത്തരമൊരു പ്രണയത്തിലാണ് സ്നേഹമൊയിയും മിയാഗേയും. ഒരു ശക്തിക്കും അവരുടെ കത്തുന്ന പ്രണയത്തെ കെടുത്താനായില്ല. മിയാഗേ കാന്‍സര്‍ ബാധിതയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ ഒരു ഭര്‍ത്താവിന്റെ വേദന അനുഭവിക്കുന്നുണ്ട്. കീമോതെറാപ്പിക്കു ശേഷം കാൻസറിൽ നിന്നും മുക്തി നേടി ഭാര്യാഭർത്താക്കൻമാരുടെ ആദ്യസമാഗമത്തിന് മിയാഗേ ബംഗാളിൽ എത്തിച്ചേരുമ്പോഴോ?
മലയാളം ഉപശീര്‍ഷകം: ഹരി കൃഷ്ണൻ


1 Comment
  1. Satheese Ovatt

    October 26, 2021 at 11:12 pm

    നിഷ്കളങ്കമായ
    പ്രണയത്തിന്റെ അഭ്രാവിഷ്ക്കാരം..
    മനോഹരമായ സിനിമ… നദിയിലേക്ക് തുറന്ന വീടുകൾ… സ്നേഹമൊയി, മിയാഗേ, സന്ധ്യ.. മറക്കാനാവാത്ത കഥാപാത്രങ്ങൾ.

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *