The Silence / ദി സൈലൻസ് (1963)

The Silence / ദി സൈലൻസ് (1963)
പൊരുത്തക്കേടുകള്‍ നിറഞ്ഞ ബന്ധമാണ് എസ്തറിന് സഹോദരിയായ അന്നയോടുണ്ടായിരുന്നത്.തികച്ചും അപരിചിതമായ നഗരത്തില്‍ ഒരുമിച്ചൊരു ഹോട്ടലില്‍ കഴിയുകയാണവര്‍.വീട്ടിലേക്കുള്ള യാത്ര താല്‍കാലികമായി അവസാനിപ്പിച്ചതിന് കാരണം എസ്തറിന്റെ രോഗാവസ്ഥയാണ്.അനുനിമിഷം വഷളായിക്കൊണ്ടിരുന്ന രോഗം എസ്തറിനെ തീര്‍ത്തും ദുര്‍ബലയാക്കിയെങ്കിലും അവളോടുള്ള അന്നയുടെ മനോഭാവം വെറുപ്പ്‌നിറഞ്ഞതായിരുന്നു.ഭൂതകാലത്തിലെ ചില സംഭവവികാസങ്ങളാണ് ഈ വെറുപ്പിനു കാരണമെന്നു വ്യക്തമാണ്‌.എസ്തര്‍ അന്നയില്‍ പുലര്‍ത്തുന്ന അധികാരമനോഭാവത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് പ്രവര്‍ത്തികള്‍.ഒരവസരത്തില്‍ എസ്തറിനെ വെല്ലുവിളിക്കുവാനായി ഹോട്ടല്‍ ജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നുമുണ്ട് അന്ന.അന്നയുടെ മകനായ ജോഹാനാണ് ഈ സഹോദരിമാരെ അല്‍പമെങ്കിലും ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഘടകം

മലയാളം ഉപശീര്‍ഷകം:ഗീത തോട്ടം, ഓപ്പണ്‍ ഫ്രെയിം.


Write a Reply or Comment

Your email address will not be published. Required fields are marked *