വലിയ ചിറകുള്ള പക്ഷികൾ

ഓപ്പൺ ഫ്രെയിം പയ്യന്നൂര്‍
‘പ്രതിരോധത്തിന്റെ കാഴ്ചകള്‍’
എൻഡോസൾഫാൻ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം
ഓണ്‍ലൈന്‍ ചലച്ചിത്രമേള

ഒന്നാം ദിവസം (ഒക്ടോ 6)
സിനിമ: വലിയ ചിറകുള്ള പക്ഷികൾ
സംവിധാനം ഡോ. ബിജു

കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ചുള്ള ആദ്യത്തെ ഫീച്ചർ സിനിമയാണ് വലിയ ചിറകുള്ള പക്ഷികൾ. ഡോ. ബിജു സംവിധാനം ചെയ്ത ഈ ചിത്രം തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവനും ജീവിതവും നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ആശങ്കകൾ പങ്കുവെക്കുന്ന ഒന്നാണ്.

എൻഡോ സൾഫാൻ ഇരകളെ ലോകത്തിനു മുന്നിൽ എത്തിക്കുവാൻ ഒരു ഫോട്ടോ ജേർണലിസ്റ്റ് നടത്തുന്ന യാത്രയിലൂടെയാണ് ചിത്രത്തിന്റെ ചലനം. അദ്ദേഹംപകർത്തുന്ന ഓരോ ചിത്രങ്ങളിലും കുരുന്നുകളുടെ ജീവിക്കുവാനുള്ള പ്രതീക്ഷയുടെ കിരണങ്ങൾ ജ്വലിച്ചു നിൽക്കുന്നു.
ചില സീനുകളിൽ ക്യാമറയിൽ പതിയുന്ന രോഗികളായ കുട്ടികളുടെ മുഖം അയാളുടെയും, പ്രേക്ഷകരുടേയും മനസ്സിൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ട്. എന്നാൽ ആഗോള രാസവള കമ്പനിക്കാർ എൻഡോസൾഫാൻ തളിക്കുന്നതിനുള്ള അനുമതിയ്ക്ക് വേണ്ടി വാദിയ്ക്കുമ്പോൾ അതിന്റെയെല്ലാം അങ്ങേയറ്റം തിക്തമായ അനന്തരഫലങ്ങൾ അനുഭവിയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരും ഇനിയും ജനിക്കാനിരിയ്ക്കുന്നവരുമായ നിരപരാധികളായ എത്രയോ കുഞ്ഞുങ്ങളാണ് . അവരുടെ സ്വപ്നങ്ങളുടെ ചിറകുകൾ അരിയുന്ന ആയുധം പോലെയാണ് എൻഡോസൾഫാൻ എന്ന ഈ വിഷം. എല്ലാ രാജ്യങ്ങളും എൻഡോ സൾഫാൻ നിരോധനത്തിന് വേണ്ടി വാദിയ്ക്കുമ്പോൾ, കാസർഗോട്ടിലെ ദുരവസ്ഥയ്ക്ക് സാക്ഷിയായ നാം ഇന്ത്യക്കാരാണ് ഇതിനെ അനുകൂലിക്കുന്നത് എന്ന കാര്യം ചിത്രത്തിൽ നാം കാണുന്നു. ഇതിന്റെയെല്ലാം പിന്നിൽ വൻകിട കോർപ്പറേറ്റുകളുടെ സ്വാർത്ഥതകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ദുരിതമനുഭവിയ്ക്കുന്ന ഒരു ജനസമൂഹത്തിന്റെ പ്രശ്നങ്ങൾ ലോകജനതയ്ക്കു മുന്നിലെത്തിക്കുവാൻ തന്റെ ജീവനുള്ള ചിത്രങ്ങൾക്ക് സാധിയ്ക്കുമെന്ന പ്രതീക്ഷയോടെ ക്യാമറയുമായി യാത്ര തുടരുകയാണ് ഈ ചിത്രത്തിലെ ഫോട്ടോ ജേർണലിസ്റ്റ്.

(സിനിമ 48 മണിക്കൂര്‍ മാത്രമേ സൈറ്റില്‍ ഉണ്ടാവൂ)


2 Comments
  1. Suresh. K. M

    October 6, 2021 at 12:17 pm

    The film was really a shocking experience

    Reply
  2. രമിൽ

    October 8, 2021 at 6:47 am

    ശക്തമായ സിനിമ
    കാണാൻ സാധിച്ചതിൽ നന്ദി

    Reply

Write a Reply or Comment

Your email address will not be published. Required fields are marked *